Featured Books
  • അമീറ - 3

    സുബഹി ബാങ്കിന്റെ ഈരടികൾ കാതിലേക്ക് അലയടിച്ചപ്പോൾതന്നെ ആമി എഴ...

  • MUHABBAT..... - 8

                 MUHABBAT......ഭാഗം - 6Bandലേക്ക് ഒരാളെ കൂടി വേണ...

  • അമീറ - 2

    '''രാത്രി കുട്ടികളെ ഉറക്കുകയാണ് ആമി. ഷാനു ബാൽകാണ...

  • MUHABBAT..... - 7

                  MUHABBAT......ഭാഗം-5 " എൻ്റെ പൊന്നോ.... ആദ്യം...

  • അമീറ - 1

    ആമി ... ആമി ... എഴുന്നേൽക്ക് മോളെ.... നേരം ഒരുപാടായി...ഇന്നത...

വിഭാഗങ്ങൾ
പങ്കിട്ടു

അവളുടെ സിന്ദൂരം - 11

സ്വന്തം വീട്ടിൽ താമസിക്കുമ്പോഴും അഥവാകുടെ വീടാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.. അത് രണ്ടുപേരുടെയും കുടി പേരിലാണ് രജിസ്റ്റർ ചെയ്തത് അത് ആ പേപ്പറിൽ മാത്രം ഒതുങ്ങി.. അവൾക് അത് വേറെ ഏതോ വീടുപോലെയാണ് അനുഭവപ്പെട്ടത്.. വീട്ടിൽ എല്ലാം അവൾ നോക്കി നടത്തി.. സാമ്പത്തിക കാര്യമായാലും..വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നത്അടുക്കളയിൽ പാകം ചെയ്യുന്നതായാലും വീടു വൃത്തി ആക്കി വെക്കാനായാലും കുട്ടികളുടെ കാര്യം നോക്കുന്നത് അവര്കുള്ള മരുന്ന് വസ്ത്രം, ഭർത്താവിന്റെ എല്ലാ കാര്യങ്ങളും, അമ്മയുടെ ഹോസ്പിറ്റൽ ചെക്കപ്പ് മരുന്നുകൾ,കുടുംബത്തിലെ ആഘോഷങ്ങൾക് പോകുന്നത്, ആരെങ്കിലും വീട്ടിൽ വന്നാൽ അവരെ സ്വീകരിക്കുന്നയത്‌..കുടുംബത്തിൽ എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ സമ്മാനങ്ങൾ വാങ്ങുന്നത് അങ്ങനെ എല്ലാ കാര്യങ്ങളും പുള്ളി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരേപോലെ അവൾ കൈകാര്യം ചെയ്‌ത്‌കൊണ്ടിരുന്നു....ഇത്രയും ഒക്കെ ആ വീടിനു വേണ്ടി ചെയ്തിട്ടും അവൾക് അത് സ്വന്തമായി തോന്നാത്തിരുന്നത് തന്നോടും തന്റെ മത പിതാകളോടും ഉള്ള അവരുടെ പെരുമാറ്റം കൊണ്ടായിരുന്നു ..അവൾ നല്ല പെണ്ണാണെന്ന് അവളെ അറിയുന്നവർ എല്ലാവരും പറഞ്ഞു എന്നാൽ അത് പറയണമെന്ന് അവഖ്‌ള് ആഗ്രഹിച്ചവർ മാത്രം ഒന്നും മിണ്ടിയില്ല...അതൊക്കെ അവൾ ചെയ്യേണ്ടതാണ് എന്ന മട്ടിലായിരുന്നു അവർ... അവൾക് ഒന്നും തീരിച്ചു ചോദിക്കാനും കഴിഞ്ഞില്ല.. അതെല്ലാം ചെയ്യാൻ അവൾക്കിഷ്ടമായിരുന്നു.. പണ്ടുമുതലേ മറ്റുള്ളവരുടെ സന്തോഷം കാണാൻ അവളെക്കൊണ്ടാവും വിധം എല്ലാം ചെയ്യുന്ന കൂട്ടത്തിലായിരുന്നല്ലോ.. അവധി ദിവസം ആണെങ്കിലും അവഖ്‌ള് കൃത്യ സമയത്തെഴുന്നേറ്റ് അവളുടെ പണികളിൽ മുഴുകും.. അതിനാരുടേം സർട്ടിഫിക്കറ്റിനു കത്ത് നിൽക്കാറില്ല.. അവഖ്‌ള് തന്നെ അവൾക് സർട്ടിഫിക്കറ്റ് കൊടുത്തു അനുമോദിക്കാറുണ്ട് എന്ന് പറയുന്നതാവും ശരി.. അല്ലാതെ എങ്ങനെ ഒരാൾക്കു മുന്നോട്ടുപോവാൻ കഴിയും.. എന്ത് ചെയ്താലും അത് സന്തോഷത്തോടെ ചെയ്തു തീർക്കാനുള്ള മനസാണ് അവളെ നയിച്ചിരുന്നത്...ഇങ്ങനെ സ്വയം എല്ലാവർക്കും വേണ്ടി മാത്രം ജീവിക്കുന്നത്ഓ ശരിയല്ല എന്ന്
ഓഫീസിൽ ഉള്ള ഒരുപാട് പേർ അവളെ കുറ്റപ്പെടുത്തി കൊണ്ട് പറയാറുണ്ട്... അതിന്റെ ഒന്നും ആവശ്യം ഇല്ല നമുക്ക് ഒരു സ്റ്റാൻഡ് വേണം എന്നൊക്കെ പറയും.. അവൾക് അതിലൊന്നും പരാതി ഇല്ലായിരുന്നു.. ആ ജോലികളൊന്നും ഭാരമായി അവൾക് തോന്നിയിരുന്നില്ല എന്നതാണ് വാസ്തവം.. അവൾ അതെല്ലാം ആസ്വദിച്ചാണ് ചെയ്തിരുന്നത്... പക്ഷെ അവിടുള്ളവരുടെ പെരുമാറ്റം അവളെ വേദനിപ്പിച്ചിരുന്നു.. പുള്ളി ജോലിക്കു പോയിട്ട് ഏകദേശം ഒരു വർഷം ആകുന്നു.. മിക്കദിവസവും മദ്യപാനവും അവളുടെ അച്ഛനെ ചീത്തവിളിയും ആണ്മോ.. പിറ്റേന്ന്ളു നല്ല ആളായിട്ട്ടെ വരും.. അവളോട്‌ സ്നേഹത്തോടെ പെരുമാറും പുള്ളിയെ അച്ഛൻ വേദനിപ്പിച്ചു മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തി എന്നൊക്കെ പറഞ്ഞു അതുകൊണ്ടാണ് മദ്യപിക്കുന്നത് എന്നൊക്കെ പറയുമ്പോ പുള്ളിയോട് സഹതാപം തോന്നും അയാളെ സ്നേഹിച്ചു വിഷമങ്ങൾ ഒക്കെ മാറ്റിയെടുക്കാൻ ശ്രമിക്കും.. അയാൾക് കാല് തടവികൊടുത്തും ഇഷ്ട ഭക്ഷണം ഉണ്ടാക്കികൊടുത്തും ഒക്കെ അവൾ ശുശ്രുഷയ്‌ക്കും.. കിടപ്പറയിൽ അഖിൽ അഖിൽ പറയുന്ന കാര്യങ്ങൾ ഒക്കെ ചെയ്യും.. അവൾക്എ ഒരു തൃപ്തിയും കിട്ടിയില്ലെങ്കിലും പുള്ളിയെ തൃപ്തിപ്പെടുത്താൻ ശ്രമിക്കും... അവളുടെ കൈകൾക്ന്നാ ബലം ഇല്ല മസിൽ ഇല്ല എന്നൊക്കെ പറയുമ്പോ തന്റെ ശരീരത്തിന്ൽ എനിഹോ കുഴപ്പം ഉള്ളതുകൊണ്ടാണ്തൊ പുള്ളിക്ചി ലപ്പോഴൊക്കെ കൃത്രിമമായ രീതിയിൽ ഓരോന്നൊക്കെ തന്നെക്കൊണ്ട്ട്ട ചെയ്യിക്കുന്നത്ടു എന്നവൾക് തോന്നും..അപ്പൊ പുള്ളിയെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ അവൾ ചെയ്തുകൊടുക്കും.. ചിലപ്പോഴൊക്കെ രാത്രിയിൽ ഒട്ടും ഉറങ്ങാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട് എന്നിട്ടും പിറ്റേന്ന് സന്തോഷത്തോടെ അയൽക്കാവശ്യമുള്ളതൊക്കെ ചെയ്ത് കൊടുത്തു..ചിലപ്പോഴൊക്കെ രാത്രി വേദനകൾ അവളെ അലട്ടുമ്പോ ആ ട്രോമയിൽ നിന്നും കരകയറാൻ വെളുക്കും വരെ അലറി കരഞ്ഞിട്ടുണ്ട്.. ഒരാൾ ഒന്നും അറിയാതെ അടുത്ത് കിടന്നുറങ്ങുന്നുണ്ടാവും
...പിറ്റേദിവസം വീണ്ടും അവളുടെ ജോലികളിൽ മുഴുകും.. അങ്ങനെ മോളുടെ
ഒന്നാം പിറന്നാൾ ആയി...അപ്പോഴേക്കും അയാൾ അവളുടെ അച്ഛനേം അമ്മയേം നന്നായി അകറ്റി നിർത്തിയിരുന്നു .. എല്ലാം ചെയ്തുകൊടുത്തവർ വരുമ്പോ മുഖത്തു നോക്കുകപോലും ചെയ്യാതായി അതാവഖ്‌ലെ ഒരുപാട് വേദനിപ്പിച്ചു... എന്നാലും അയാൾക് തന്നെയും മോളെയും ഇഷ്ടമാണല്ലോ എന്ന തോന്നലിൽ അവൾ ജീവിച്ചു.. പിറന്നാളിന് എല്ലാവരെയും ക്ഷണിച്ചപ്പോഴും അച്ഛനെ മാത്രം അയാൾ വിളിച്ചില്ല.. അച്ഛനെ പുള്ളിയുടെ അമ്മയാണ് വിളിച്ചത്.. അവർ വരാൻ അവളും നിർബന്ധം പിടിച്ചില്ല.. അവളുടെ മുന്നിൽ വെച്ച് അച്ഛനോട് മോശമായി പെരുമാറിയാൽ അവൾക് അയാളോട് ക്ഷമിക്കാൻ കഴിഞ്ഞെന്നു വരില്ല.. ജീവിതം തുടങ്ങിയതല്ലേ ഉള്ളു അച്ഛനേം അമ്മയേം വേദനിപ്പിക്കണ്ട എന്ന് കരുതിയാണ് അവൾ അവരെ നിർബന്ധിക്കത്തിരുന്നത്.. അനിയത്തിയെ വിടാമെന്ന് അച്ഛൻ പറഞ്ഞു.. കുഞ്ഞനിയത്തി തലേ ദിവസം തന്നെ എത്തി... രണ്ടാമത്തെ അനിയത്തി കുഞ്ഞിനേം കൊണ്ട് പിറ്റേന്ന് വന്നു അവളെ 2 ദിവസം കൂടുതൽ നിക്കാനും അവർ സമ്മതിച്ചു... പുള്ളിയുടെ ചേച്ചിയും അനിയത്തിയും മക്കളും ഒക്കെ വന്നിരുന്നു..അങ്ങനെ എല്ലാവരും കുടി ഗംഭീരമായിട്ട് മോളുടെ ബിർത്തഡേ ആഘോഷിച്ചപ്പോ അവൾ മാത്രം മനസ്സിൽ കരഞ്ഞു.. അവൾക്കു വേണ്ടിയും കുഞ്ഞിന് വേണ്ടിയും ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട രണ്ടുപേർ ഇല്ലാത്തതു അവളെ നന്നായി വേദനിപ്പിച്ചു.. എങ്കിലും അനിയത്തിമാർ വന്നത് അവൾക് ആശ്വാസം നൽകി. അനിയത്തിമാർ 2 ദിവസം നിൽകാംമെന്നു പറഞ്ഞാണ് വന്നത് എങ്കിലും പിറ്റേന്ന് തന്നെ പോകണം എന്ന് പറഞ്ഞവർ വാശിപിടിച്ചു... അച്ഛനും അമ്മയും ഇല്ലാത്തതു കൊണ്ടാവും എന്ന് കരുതി അവൾ ഒന്നും പറഞ്ഞില്ല.. അങ്ങനെ അവർ പോയി... പിന്നീട് അവര്ക് പുള്ളിയോട് എന്തോ ദേഷ്യം ഉള്ളതുപോലെ അവൾക് തോന്നി... അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോയി മോൾക് പിറന്നാളിന്പ കിട്ടിയ ഗോൾഡ് വരെ പണയം വെക്കേണ്ടി വന്നു.. പുള്ളി ആണെങ്കിൽ ജോലിക്ക് പോകാൻ ഉത്സാഹം കാണിക്കുന്നില്ല.. അവസാനം അവഖ്‌ള് തന്നെ നെറ്റിൽ നോക്കി കുറച്ചു കമ്പനികളിൽ അപ്ലിക്കേഷൻ അയച്ചു ഓഫീസിൽ വെച്ചാണ് അയച്ചത്... അങ്ങനെ കുറച്ചു ഇന്റർവ്യു ഒക്കെ അറ്റൻഡ് ചെയ്തു ജോലിക്ക് ജോയിൻ ചെയ്യാനുള്ള ലെറ്റർ കിട്ടി... അവിടെ തന്നെ ഉള്ള സ്ഥലത്താണ് കിട്ടിയത്.. ഒന്നരാടം വീട്ടിൽ വരാം. സാലറി കുറച്ചു കൂടുതൽ ഉണ്ട്... അങ്ങനെ വീണ്ടും അവൾ കണക്കുകൾ എഴുതി ഓരോ മാസം വീട്ടേണ്ട ലിസ്റ്റിൽ ഉണ്ടാക്കി... അവളുടെ സാലറിയിലും കുറച്ചൊക്കെ കൂടുതൽ കിട്ടാൻ തുടങ്ങി.. അങ്ങനെ വെല്യ കുഴപ്പം ഇല്ലാതെ ചിലവുകൾ മാനേജ് ചെയ്യാൻ അവൾ പഠിച്ചു.. എങ്കിലും പുള്ളിക്ക് ജോലി ഇല്ലാത്തൊരുന്നപ്പോഴുള്ള അതേ രീതിയിൽ തന്നെ ഒതുങ്ങി ജീവിക്കാൻ അവൾ തീരുമാനിച്ചു.. എല്ലാ കണക്കുകളും എഴുതി വെച്ച് കഷ്ടി മാസം മുട്ടിക്കാനുള്ള തുക മാത്രം കൈയിൽ വെച്ചു ബ്ക്കി എല്ലാം ചിട്ടി, ഗോൾഡ് ലോൺ അങ്ങനെയുള്ള കാര്യങ്ങൾക്കു അടച്ചു കുറേശെ ആണെങ്കിലും എല്ലാം തീർക്കാൻ പറ്റും എന്ന വിശ്വാസം അവൾക്കുണ്ടായി.. കടങ്ങൾ തീർന്നു വരുമ്പോ അവൾക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു.. പോയതൊക്കെ തിരിച്ചു പിടിക്കാൻ അവൾ അത്യധ്വാനം ചെയ്തു... ആരോടും അവളുടെ ബുദ്ധിമുട്ടുകൾ പറഞ്ഞില്ല.. അവളുടെ സാലറി കൊണ്ട് വീട്ടു ചിലവുകൾ എല്ലാം മാനേജ് ചെയ്തു അയാളുടേത് ഗോൾഡ് ലോനുകൾ തീർക്കാൻ ഉപയോഗിച്ച്.. അവൾ അങ്ങനെ എല്ലാം കൈകാര്യം ചെയ്യുന്നതിൽ അയാൾക് എതിർപ്പൊന്നും ഇല്ലായിരുന്നു.. എല്ലാം തീർന്നു വരുന്നത് ആൾക്കും സന്തോഷം നൽകി.. അവളും ബേറെ ഒന്നും പ്രതീക്ഷിക്കാതെ അയാൾക്കു വേണ്ടതൊക്കെ ചെയ്തുകൊടുത്തു അയാളെ പ്രാണനായി കരുതി ജീവിച്ചു... ആ കോൺട്രാക്ട് ഏകദേശം 9 മാസം നിന്നു.. അപ്പോഴേക്കും ഹോസ്സിങ് ലോൺ, പിന്നെ വലിയ 2 ഗോൾഡ്ഒ ലോൺ ഒഴികെ മറ്റെല്ലാ കടങ്ങളും വീട്ടിൽ തീർക്കാൻ അവർക്ക് കഴിഞ്ഞു...അവൾ ഒരു ഗോൾഡ് ചിട്ടി ചേർന്ന് മാസം മാസം ഒരു തുക അടച്ചു വർഷം ആകുമ്പോ ഗോൾഡ് എടുക്കാം... അന്നെന്തോ 3000 എന്തോ ആണ് തുടങ്ങിയത്.. അങ്ങനെ ഓരോ രൂപയും അളന്നു ജീവിക്കാൻ അവൾ ശ്രമിച്ചു.. അയാൾക് അവളെ കുറിച്ച് മതിപ്പു തോന്നി തുടങ്ങി.. അയാൾ അതൊന്നും തുറന്നു സമ്മതിക്കില്ല.. എന്നാലും അവളെ എല്ലാ കാര്യങ്ങളും ഏല്പിക്കാൻ തുടങ്ങി. അയാളുടെ സാലറി അവൾ തന്നെ കൈകാര്യം ചെയ്തു.. കടങ്ങൾ വീട്ടി വരുന്നത് കണ്ടപ്പോ പുള്ളിയും അവളെ എതിർത്തില്ല.. അമ്മയോട് ചില കാര്യങ്ങൾ പറയാതെ ആയി.. അങ്ങനെ അവർക്കു തമ്മിൽ ഒരു ബോണ്ട്‌ ഉണ്ടായി തുടങ്ങി.. അതിനിടയിൽ ഒരിക്കൽ അമ്മ വീട്ടിൽ വന്നു അച്ഛൻ വരാത്തതിനെക്കുറിച്ചു അയാളുടെ അമ്മ ചോദിച്ചു അപ്പൊ അയാളുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞു അവളുടെ അമ്മ കരഞ്ഞു...അതിനിടയിൽ കുഞ്ഞനിയത്തി ഇപ്പൊ വരാറില്ല എന്നെന്തോ അയാളുടെ അമ്മ പറഞ്ഞപ്പോ അനിയത്തിമാരോട് പുള്ളി എന്തോ മോശമായി പെരുമാറി എന്ന് തോന്നും വിധത്തിൽ ഒരു വാചകം അമ്മ പറഞ്ഞു അവൾക്കതു സഹിച്ചില്ല... അമ്മ വെറുതെ ഓരോന്ന് പറയണ്ട.. പുള്ളി എല്ലാവരോടും അങ്ങനെ കൈയിൽ പിടിച്ചൊക്കെ സംസാരിക്കും എന്നൊക്കെ പറഞ്ഞു അവഖ്‌ള് അയാളെ ന്യായീകരിച്ചു.. അത് കേട്ട് ക്ക്ക്ക് കുറെ കരഞ്ഞിട്ട് ഇറങ്ങിപ്പോയി...പുള്ളിയോട് ഇതെപ്പറ്റി ചോദിച്ചപ്പോ കൈയിൽ പിടിച്ചു സംസാരിച്ച കാര്യം മാത്രാണ് പറഞ്ഞത്.. അവൾ ആദ്യം മൂത്ത അനിയത്തിയെ വിളിച്ചു ചോദിച്ചു അമ്മ പറഞ്ഞത് ശരിവെക്കുന്ന മട്ടിലായിരുന്നു അവളുടെ സംസാരം. ബര്ത്ഡേ ഫങ്ക്ഷന് വന്നപ്പോ നൈറ്റ്‌ അവരെല്ലാവരും ഒരുമിച്ചാണ് കിടന്നതു എല്ലാ റൂമിലും ആളുകൾ ഉണ്ടായിരുന്നു.. അവരുടെ ബെഡ്‌റൂം വലുതായിരുന്നു.. ഒരു സിംഗിൾ കോട്ട് കട്ടിലും ഒരു ഡബിൾ കോട്ട് കട്ടിലും യോജിപ്പിച്ചിട്ടാണ് കിടക്കുന്നതു ഏറ്റവും അറ്റത്തു കുഞ്ഞനിയത്തി അതിനടുത്തു രണ്ടാമത്തെ അനിയത്തി പിന്നെ അനിയത്തീടെ മോൾ അവളുടെ മോൾ അവൾ പിന്നെ അയാൾ അങ്ങിനെ യാണ് കിടന്നത്.. രാവിലെ അവൾ അടുക്കളയിൽ പോയപ്പോ രണ്ടാമത്തെ അനിയത്തിയെ മോശമായി തൊട്ടു എന്നാണവൾ പറഞ്ഞത്.. അവൾക് എല്ലാം തകരുന്ന പോലെ തോന്നി മോൾക് രണ്ടു വയസാകാറായി... ഒരു വർഷം മുൻപ് നടന്ന കാര്യം ആണ് താൻ കണ്ടിട്ടുപോലും ഇല്ല.. അന്നവർ ഒന്നും പറഞ്ഞും ഇല്ല.. പിറ്റേന്ന് ധൃതി പിടിച്ചവർ പോയി എന്നുള്ളത് ശരിയാണ്.. ഇനി അത് ഈ പ്രശ്നം കൊണ്ടാണോ എന്നവൾ ചിന്തിച്ചു.. എന്നാലും അയാളെ അവിശ്വസിക്കാൻ അവൾക്കു തോന്നുന്നുമില്ല.. രണ്ടാമത്തെ അനിയത്തി ഇടക്കൊക്കെ അവളോട്‌ കുറച്ചു അസൂയപരമായിട്ടൊക്കെ പെരുമാറാറുണ്ട്.. അവളുടെ പ്രണയകാലത്തും അവനെ കുറിച്ച്വ ഇങ്ങനെ ഒരു മോശം കാര്യം അവൾ പറഞ്ഞിരുന്നു.. അന്നവളെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ വേണ്ടിഅനിയത്തി വെറുതെ പറഞ്ഞതാവും എന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു... അതുകൊണ്ട് തന്നെ ഇത്തവണയും അവൾ സന്തോഷം ആയിട്ടിരിക്കുന്നത് കണ്ടിട്ടുള്ള അസൂയ കൊണ്ടാവും അനിയത്തി അയാളെ മോശക്കാരനാക്കിയത് എന്നവൾ കരുതി.. എന്നാലും അതിൽ വ്യക്തത വരുത്താതെ അവൾക് ഉറങ്ങാൻ കഴിഞ്ഞില്ല... അവൾ കുഞ്ഞനിയത്തിയെ വിളിച്ചു ചോദിച്ചു.. കുഞ്ഞനിയത്തിയും കുറച്ചു കാര്യങ്ങൾ അവളോട്‌ പറഞ്ഞു.. അതവൾക് വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല.. കാരണം ഈ ലോകത്തിൽ അവളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് കുഞ്ഞനിയത്തിയായിരുന്നു.. അവൾ ഒരിക്കലും അവളുടെ ജീവിതം തകർക്കുന്ന കള്ളം പറയില്ല എന്നവൾക് തോന്നി... അങ്ങനെ അന്നവളെ എല്ലാവരും കൂടി വീണ്ടും കൊന്നു.. ജീവനോടെ ദഹിപ്പിക്കുന്നത് പോലെ അവൾക് തോന്നി.. അയാളോട് അത്ക്കുറിച്ചു ഒന്നും അവൾ ചോദിച്ചില്ല..അവൾ തനിച്ചിരുന്നു ഉരുകി തീർത്ത രാത്രി.. അന്നവൾ ജോലിക്ക് പോയില്ല.. അവളുടെ റൂം മേറ്റ്‌ ആയിരുന്ന ചേച്ചിയെ കാണാൻ പോയി.. അവളുടെ എല്ലാ കാര്യങ്ങളും അവൾ ചേച്ചിയോട് പറയാറുണ്ട്.. ചേച്ചി ഖവളെ അശ്വസിപ്പിച്ചു.. അയാൾക് ചിലപ്പോ ഒരു പ്രത്യേക നിമിഷത്തിൽ തോന്നിയ കാര്യം ആയിരിക്കും അങ്ങനെയും ചില ആളുകളുണ്ട് അതൊന്നും കാര്യം ആകേണ്ട എന്നൊക്കെ പറഞ്ഞു.. ഇത് കണ്ടില്ലെന്നു കരുതി ഇരിക്ക്.. ഇനി പക്ഷെ കാതും കണ്ണും തുറന്നു നടക്കണം... അവളുടെ കണ്ണിൽ എന്തെങ്കിലും കണ്ടാൽ മാത്രം അതെക്കുറിച്ചു പ്രതികരിച്ചാൽ മതി എന്നൊക്കെ പറഞ്ഞു.. അവൾ തിരികെ വീട്ടിലേക്ക് പോന്നു.. ഹാഫ് ഡേ ലീവ് എടുത്തു എന്ന് പറഞ്ഞു... അതായിരുന്നു അവളുടെ ഹൃദയത്തിനേറ്റ അയാളിൽ നിന്നുള്ള ആദ്യത്തെ ആഘാതം....