Featured Books
  • ദക്ഷാഗ്നി - 4

    ദക്ഷഗ്നിPart-4ദച്ചു ഇവിടെ എന്താ നടക്കുന്നത് എനിക്കൊന്നും മനസ...

  • ശിവനിധി - 1

    ശിവനിധി part -1മോളെ നിധി നീ ഇതുവരെയായും കിടന്നില്ലേഇല്ല അമ്...

  • ദക്ഷാഗ്നി - 3

    ദക്ഷഗ്നിPart-3അപ്പോ നീ പ്രൈവറ്റ് റൂമിൽ ഇരുന്നോ എനിക്ക് മീറ്റ...

  • വിലയം - 2

    ജീപ്പ് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെ മൂടൽ മഞ്ഞിന്റെ കട്ടി...

  • താലി - 6

    ഭാഗം 6സുമയും  ബാലനും അമ്മുവിനെ ഒരു കുറവും വരുത്താതെ നോക്കി....

വിഭാഗങ്ങൾ
പങ്കിട്ടു

അവളുടെ സിന്ദൂരം - 4

കല്യാണം പ്രമാണിച്ചു അവൾ 10 ദിവസം ലീവ് എടുത്തിരുന്നു.. ശനി ഞായർ കുട്ടിയാൽ ഏകദേശം 15 ദിവസം കിട്ടും ... കല്യാണത്തി മുൻപ്യ്‌ സംസാരിക്കാത്തതുകൊണ്ട് ഒന്നും പ്ലാൻ ചെയ്‌തിട്ടൊന്നും ഇല്ലായിരുന്നു... എന്നാലും ബന്ധുക്കളുടെ വീടുകളിൽ പോകണം അല്ലോന്നോർത്ത് അങ്ങനെ എടുത്തതാണ്..പക്ഷെ അയാള് വീടിന്റെ കാര്യമൊക്കെ പറഞ്ഞതിന്റെ അടുത്ത ദിവസം പുള്ളിക്ക്എമർജൻസി ആയിട്ടു ജോലിക്കു ജോയിൻ ചെയ്യേണ്ടി വന്നു.. ദൂരെ ആയിരുന്ന പോകേണ്ടത്..20 ദിവസം കഴിഞ്ഞു നാട്ടിലെത്തും... അങ്ങനെ പുള്ളി പോയി.. അവൾ അമ്മയുടെയും ചേച്ചിയുടെയും കൂടെ അവരുടെ അച്ഛന്റെ ബന്ധുക്കളുടെ അടുത്തും അമ്മയുടെ ബന്ധുക്കളുടെ അടുത്തും ഒക്കെ പോയി... അവൾക്പു ആകെ വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു.... ഒറ്റപ്പെട്ടപോലെ... ലീവ്ള്ളി ക്യാൻസൽ ചെയ്തു ഓഫീസിൽ പോയാലോ എന്നുവരെ ചിന്തിച്ചു... ഒരാഴ്ച കഴിഞ്ഞപ്പോ പുള്ളിടെ അനിയത്തി കുറച്ചു ദിവസം നില്കാൻ വന്നു.. അനിയത്തിക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നു ആ കുഞ്ഞായിരുന്നു പിന്നെ അവളുടെ ആശ്വാസം... ആ കുഞ്ഞു അവളുടെ കൂടെ ഉറങ്ങി.. അവൾ ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും ഒക്കെ കുഞ്ഞിന് ഇഷ്ടമായിരുന്നു... അമ്മായി എന്ന് വിളിച്ചു അവളുടെ പുറകെ കുഞ്ഞ് നടക്കും.... പുള്ളിടെ അനിയത്തിയും അവളെ കുറച്ചു ബന്ധുക്കളുടെ വീട്ടിലൊക്കെ കൊണ്ടുപോയി...അങ്ങനെ ലീവ് ഒക്കെ കഴിഞ്ഞു... തിരികെ ജോയിൻ ചെയ്തപ്പോ എല്ലാവരും കളിയാക്കാനൊക്കെ തുടങ്ങി.. അവിടെ ജോയിൻ ചെയ്തിട്ട് അധികം ആയില്ലല്ലോ അതുകൊണ്ട് ഫ്രണ്ട്‌സ് ഒക്കെ കുറവായിരുന്നു.... എന്നാലും കുറച്ചു പേരായിട്ട് നല്ല അടുപ്പം ഉണ്ട്.. അവരൊക്കെ ഹണിമൂൺ എവിടെയാ പോയെ എന്നൊക്കെ ചോദിച്ചു.. ആൾക് പെട്ടെന്ന് ജോയിൻ ചെയ്യേണ്ടി വന്നു എന്നഹ് പറഞ്ഞു തടിതപ്പി... കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോ പുള്ളി നാട്ടിൽ തിരിച്ചെത്തി.. എങ്കിലും ഡെയിലി പോകണം... ആ സമയത്തു ബൈക്കിൽ ആയിരുന്നു പോയിരുന്നത്... ഫുഡ്‌ ഒക്കെ കൊണ്ടുപോകണം അവരുടെ മെസ്സ് ഉണ്ടായിരുന്നില്ല... അവൾ അയാൾക് എല്ലാം പാക്ക് ചെയ്തു കൊടുത്തു വിടും... ഡ്രസ്സ്‌ ഒക്കെ തേച്ചു കൊടുക്കും.. എല്ലാം ചെയ്ത് കൊടുക്കാൻ അവൾക്കിഷ്ടമായിരുന്നു.. പുള്ളി അതൊന്നും കാര്യമാകുന്ന ആളൊന്നും ആയിരുന്നില്ല... അമ്മയുടെ മുന്നിൽ വെച്ചു നന്നായി സംസാരിക്കുന്നതുപോലും ചുരുക്കം ആയിരുന്നു.. അവൾ പക്ഷെ അയാളെ മാറ്റിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു... ധാരാളം സംസാരിക്കും.. പുള്ളി റഒന്നും ചോദിച്ചില്ലെങ്കിലും ഓഫീസിലെ കാര്യങ്ങളൊക്കെ പറയും... പുള്ളിടെ ഫിനാൻഷ്യൽ കാര്യങ്ങളും ശ്രദ്ധിക്കാൻ തുടങ്ങി... മൊത്തം എത്ര കടം ഉണ്ടെന്നു അവളെഴുതി വെപ്പിച്ചു... കുട്ടി വന്നപ്പോ ഏകദേശം 2.5 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നു.... അതിൽ 1 ലക്ഷം ചേച്ചിയുടെ ഹസ്ബൻഡിനു കല്യാണം നടത്തിയ വകയിൽ കൊടുക്കാനുള്ളതാണ്... പിന്നെ ഫുർണിചർ വാങ്ങിയത്, ബൈക്ക്, അമ്മ കടം എടുത്തു ചേച്ചിടെ വീട് മോഡി പിടിപ്പിച്ചത്.. അങ്ങനെ എല്ലാം അവൾ ഓരോന്നായി എഴുതി ഒരു ലിസ്റ്റിൽ ഉണ്ടാക്കി.. ഓരോമാസവും കൊടുകേണ്ടത്‌ പ്രയോരിറ്റി അനുസരിച് എഴുതി വെച്ചു... അയാൾക് അവളിൽ കുറച്ചു മതിപ്പൊക്കെ തോന്നിത്തുടങ്ങി..
അവൾക്അ തൊന്നും വെല്യ പ്രോബ്ലം ആയി തോന്നിയില്ല.. അച്ഛmനും അമ്മയും ചെറിയ സാലറി കൊണ്ട് ഒരുപാടു കാര്യങ്ങൾ ചെയ്തു തേക്കുന്നത് കണ്ടു വളർന്നവളാണ് അവരെക്കാൾ 3 ഇരട്ടി കൂടുതൽ സാലറി 2 പേർക്കും കുടി കിട്ടുന്നുണ്ട്.. അപ്പൊ ഇതൊക്കെ കുറേശേ വീട്ടാവുന്നതേ ഉള്ളു എന്ന് പറഞ്ഞു പുള്ളിക്ക് ധൈര്യം കൊടുത്തു... ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ കൂടെ നിന്നു... അമ്മയുടെ ഗോൾഡ് കുറച്ചു പണയം വെച്ചിരുന്നു അതും എടുത്തു കൊടുക്കണം.. അങ്ങനെ വെല്യ ബാധ്യത തീർക്കാനുള്ള പ്ലാൻ ഒക്കെ അവൾ ആക്കി വെച്ചു.. ഇതൊന്നും വീട്ടിൽ ആരെയും അറിയിച്ചില്ല.. അവർക്ക് ഇതൊന്നും താങ്ങാനാവില്ലന്ന് അവൾക്കറിയാമായിരുന്നു.. കല്യാണം കഴിഞ്ഞു ഒരു വർഷം കഴിയുമ്പോ വീട് പൊളിച്ചു കളഞ്ഞു പുതിയത്വെ ക്കും, 10ലക്ഷം ബാങ്കിൽ കിടപ്പുണ്ട്എ ന്നൊക്കെ ആയിരുന്നല്ലോ പുള്ളിയുടെ ചെച്ചിയും ചേട്ടനും ഒക്കെ അമ്മയോടും അച്ഛനോടും പറഞ്ഞിരുന്നത് അപ്പൊ എങ്ങനെ അവരോടു പറയും.... അവരെ തത്കാലം ഒന്നും അറിയിക്കേണ്ടന്നു അവൾ കരുതി... അവൾക് ആ കൊച്ചു വീട് വല്യ ഇഷ്ടമായി തുടങ്ങി....വീടൊക്കെ ഒരുക്കി വെക്കാൻ അവൾക്കിഷ്ടമായിരുന്നു... ഓരോ ദിവസം ഓരോ റൂം ക്ലീൻ ചെത്തു അവൾക്കിഷ്ടപ്പെട്ട രീതിയിൽ ഒതുക്കി വെച്ചു.. ഡെയിലി വീട്ടുജോലികൾ ചെയ്യാനും അമ്മയെ സഹായിക്കും.. അമ്മയാണ് കുക്കിംഗ്‌ ഓകെ ചെയ്തിരുന്നത്.. അവൾ ഹെല്പ്ചെ യ്ത മതി.. ക്ലീനിങ്, വാഷിംഗ്‌ ഒക്കെ അവൾ ചെയ്തു.. വീക്കിലി ഡ്രസ്സ്‌ ഒക്കെ തേച്ചു വെക്കും.. കുറച്ചു ചെടികളൊക്കെ പിടിപ്പിച്ചു... വീട് ഭംഗിയായി വെച്ചു.. അതൊക്കെ അവൾ ഇഷ്ടത്തോടെ ചെയ്ത കാര്യങ്ങളാണ്.. ഇടക്ക് ചേച്ചിടെ മക്കൾ വരും.. അവരെ ട്യൂഷൻ എടുക്കും... അങ്ങനെ ഒരുവിധം ഹാപ്പി ആയി പോയി... ആയാലുള്ള രാത്രികൾ മാത്രം അവളെ അലോസരപ്പെടുത്തികൊണ്ട് കടന്നു പോകും.. പുള്ളി നന്നായി സിഗരറ്റ് വലിക്കുമായിരുന്നു.. ആ സ്മെൽ അവൾക് ഒട്ടും ഇഷ്ടമയിരുന്നില്ല.. ഒരു ചെയിൻ സ്‌മോക്കർ... ഇടയിൽ ഒന്നു രണ്ടു തവണ മദ്യപിച്ചു... അത് ഓവർ ആയിരുന്നില്ല... അതൊക്കെ പതുകെ കറക്റ്റ് ആക്കാം എന്നവൾ കരുതി...
അതിനിടയിൽ ഓണം എത്തി അവളുടെ സാലറി മുഴുവൻ അവൾ കൊടുത്തു എല്ലാവർക്കും കോടി എടുത്തു.. അതിനിടയിൽ അവളുടെ അച്ഛനും അമ്മയും അനിയത്തിയും കുടി ആദ്യമായി അവളുടെ വീട്ടിലേക്കു വരുന്നു എന്ന് പറഞ്ഞു... അവൾ നല്ല സന്തോഷത്തോടെ അവരെ കാത്തിരുന്നു.. അവരെത്തിയപ്പോ പുള്ളി ഓഫീസിൽ നിന്നെത്തിയിട്ടില്ലായിരുന്നു... അവളും അമ്മയും മാത്രേ ഉണ്ടായിരുന്നുള്ളു.. അമ്മ അവരോടു നല്ല സ്നേഹത്തിലാണ് പെരുമാറിയത്.. കുറച്ചു കഴിഞ്ഞപ്പോ അമ്മ അച്ഛനേം അമ്മയെയും റൂമിലേകവിളിച്ചു എന്തോ പറയാനുണ്ടെന്ന് പറഞ്ഞു.. അവഖ്‌ള്. കരുതി വീടിന്റെ കാര്യും ആയിരിക്കും എന്ന്.. പക്ഷെ അവർ സ്വർണം കുറവായിരുന്നു എന്നാണ് പറഞ്ഞത്.. അതിനു മറ്റു കുറവാണെന്നു പറഞ്ഞു... അന്ന് 916 ഒക്കെ ഭീമ ഒക്കെ പോലെയുള്ള വെല്യ ജ്വല്ലറി കളിൽ മാത്രേ ആയിട്ടുള്ളു... ഞങ്ങളുടെ അടുത്ത ടൗണിന്ൽഉള്ള ജ്വല്ലറി നിന്നാണ്ഞ ങ്ങൾ വാങ്ങിയത്.... കല്യാണത്തിന് അവർ സ്ത്രീധനം ഒന്നും ചോദിച്ചിട്ടില്ലായിരുന്നു... എങ്കിലും രജിസ്റ്റർ ഒപ്പ് വെക്കാൻ നേരം അവർ എത്ര ഗോൾഡ് ഉണ്ടെന്നു ചോദിച്ചിരുന്നു അച്ഛൻ അത് കറക്റ്റ് തൂകി നോക്കിയിട്ടില്ല എന്ന് പറഞ്ഞപ്പോ രജിസ്റ്റർ കൊണ്ടുവന്ന ആളാണ് ഏകദേശം 50 ഉണ്ടാവില്ലേ എന്ന് ചോദിച്ചത് അപ്പൊ അച്ഛൻ അതുകാണും എന്ന് പറഞ്ഞു .. അവർ അതെഴുതി... അപ്പൊ പുള്ളിടെ ചേച്ചിടെ ഭർത്താവ് അടുത്തുണ്ടായിരുന്നു... കല്യാണം കഴിഞ്ഞു പോരുമ്പോ അവൾ പ്രസന്റേഷൻ കിട്ടിയ കുറച്ചു മോതിരങ്ങളും 2 വളയും അമ്മയെ ഏല്പിച്ചിരുന്നു.. അമ്മയുടെ കൈൽ കിടന്ന വളകൂടി അവൾക്കു വേണ്ടി എടുത്തിരുന്നു അതാണ് അവൾ അങ്ങനെ ചെയ്തത..അവരിങ്ങനെ ചോദിക്കുമെണെന്നറിഞ്ഞിരുന്നെങ്കിൽ ഈ കല്യാണം നടക്ക്കില്ലായിരുന്നു....അവൾക്കതു ഷോക്ക് ആയിപോയി.. അവളോട്‌ അമ്മ നന്നായി തന്നെയാ പെരുമാറിയിരുന്നത്... കല്യാണം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞതേ ഉള്ളു..ചേച്ചി ആഭരണങ്ങൾ അവരുടെ ലോക്കറിൽ വെയ്കാം എന്ന് പറഞ്ഞത് അവർക്ക് തൂക്കി നോക്കാൻ വേണ്ടിയായിരുന്നു... അവൾക് എല്ലാം നഷ്ടപെട്ടപോലെ തോന്നി.. അച്ഛനും അമ്മയും തലകുനിച്ചു അവരുടെ മുന്നിലൂടെ ഇറങ്ങിവന്നപ്പോ അവൾക് ഇനി ജീവിക്കണ്ട എന്നുവരെ തോന്നി. പുള്ളിയുടെ അമ്മക് ഗോൾഡിന്റെ കാര്യം ചോദിക്കാൻ എന്താർഹത ആണുള്ളത്ന്നവൾ ചിന്തിച്ചു.. അവർ ഒരുപാടു കള്ളങ്ങൾ പറഞ്ഞണല്ലോ ഈ കല്യാണം നടത്തിയത്വീ..ശരിക്കും അവളുടെ വീട്ടുകാരെ മുതലെടുത്തു നടത്തിയ വിവാഹം. ആവർക്ടി ഒരുപാടു കുറവുകളുണ്ട് എന്നിട്ടും അവരുടെ വീട്ടിൽ ഒരുപാടു പ്രതീക്ഷക്കോളൂടെ വന്നു കയറിയവളോട് ഇത്ര മോശമായി പെരുമാറാൻ അവർക്കെങ്ങനെ തോന്നി എന്നവൾ ചിന്തിച്ചു... അവൾ തേങ്ങി കരഞ്ഞു.. അച്ഛനോടും അമ്മയോടും അത് പറഞ്ഞാലോ എന്നുവരെ അവൾ ചിന്തിച്ചു.. എങ്കിലും അയാൾക്കു കൊടുത്ത വാക്ക് പാലിക്കണം അല്ലോ എന്ന് കരുതി സ്വയം നീറി കരഞ്ഞു..അമ്മയും അച്ഛനും അപ്പൊ തന്നെ പോകാനിറങ്ങി.. അപ്പോ അയാളുടെ അമ്മ മകനെ വിളിച്ചു പറഞ്ഞിട്ടാവണം പുള്ളി അച്ഛനെ വിളിച്ചു. അമ്മയുടെ സ്വഭാവം അങ്ങനെയാണ്.. ഗോൾഡ് തൂക്കി നോക്കിയതൊന്നും അയാളുടെ അറിവോടെ അല്ല.. ചേച്ചിടെ ഭർത്താവ് നോക്കിട്ടു അമ്മയെവിളിച്ചു അപറഞ്ഞതാവും എന്നൊക്കെ പറഞ്ഞു...നില്കാൻ വന്നതല്ലേ അന്ന്ആ അവിടെ നില്ക്ദ്യ പുള്ളി വേഗം വരാം എന്നൊക്കെ പറഞ്ഞു.. ആദ്യമായി വന്നിട്ട്പു ള്ളി പറഞ്ഞത്അ കേൾക്കാതെ പോവണ്ട എന്ന്ഖി അവളും പറഞ്ഞു.. അവൾ നല്ല ഹാപ്പി ആയിട്ടിരിക്കുവാണല്ലോ എന്ന്ൽ കരുതി അവർ അവിടെ നിന്നു.. പുള്ളി വന്നപ്പോ അച്ഛൻ സംസാരിച്ചു 47 പവൻ ഉണ്ടായിരുന്നു 3 പവൻ കുറവാണെന്നാണ്കു അമ്മ പറഞ്ഞത്... അത്ഞങ്ങൾ തന്നോളം എന്ന് പറഞ്ഞു അമ്മയുടെ കൈൽ കിടന്ന വള ഊരി തരാൻ തുടങ്ങി.. അപ്പൊ പുള്ളി അത് വേണ്ട എന്ന് പറഞ്ഞു തിരിച്ചു കൊടുത്തു.. അവൾക് ഇതൊന്നും താങ്ങാൻ പറ്റിയില്ല.. അവൾ കൂടുതൽ ഒന്നും സ്വപ്നം കണ്ടിരുന്നില്ല എങ്കിലും നല്ല ഒരു ഫാമിലിയിൽ ചെല്ലണം എന്ന് കരുതിയിരുന്നു... ഇതിപ്പോ എല്ലാവരും ഡബിൾ ഫേസ് ഉള്ളവരാണെന്നു തോന്നി.... പിറ്റേന്ന് അച്ഛനും അമ്മയും അനിയത്തിയും തിരിച്ചു പോയി.. അവർ ഇറങ്ങാൻ നേരം അമ്മയെ കെട്ടിപിടിച്ചു കുറെ കരഞ്ഞു.. അപ്പോഴും അമ്മ സമാധാനിപ്പിച്ചു അവർ ചോദിച്ചത് ഓർക്കണ്ട... രജിസ്റ്ററിൽ ഉള്ളതുകൊടുകാം എന്ന് പറഞ്ഞു.. എന്നാലും അവൾക് പിന്നീട് അ അമ്മയെ അവളുടെ സ്വന്തം ആയി കരുതാൻ തോന്നിയില്ല... അ വീടും അവൾക് അന്യമായതു പോലെ തോന്നി... അച്ഛനും അമ്മയും വേദനിച്ചു പോയതിൽ ഏറ്റവും കൂടുതൽ വെറുപ്പ്‌ അവൾക് അയാളുടെ ചേച്ചിടായിരുന്നു.. അവർ ആണ് കൂടുതൽ കള്ളങ്ങൾ പറഞ്ഞും.. സംസാരിച്ചും അവളുടെ അമ്മയെ കൊണ്ട് ഇതിനു സമ്മതം മൂളിപ്പിച്ചത്.... അവർ ആണ് അവൾക് ഏറ്റവും. കൂടുതൽ പ്രതീക്ഷകൾ കൊടുത്തത്.. അവർ ആണ് അവളെ ചതിക്കാൻ മുന്നിൽ നിന്നത്.. അവർ എത്ര ഭംഗിയായി അഭിനയിച്ചു എന്നവൾ ചിന്തിച്ചു...ഇപ്പൊ അവർ ചെയ്ത ചതികളൊക്കെ അവള്കറിയില്ല എന്ന് കരുതി ആവണം അവളുടെ വീട്ടുകാരെ കുറച്ചു താഴ്ത്തികെട്ടൻ വേണ്ടി അമ്മയെകൊണ്ട് ചോദിപിച്ചത്... എന്തായാലും അവൾ ചേച്ചിയോട് അല്പം അകലം ഭവിക്കാൻ തുടങ്ങി...അങ്ങനെ ഇരിക്കുമ്പോ അവരുടെ ചിറ്റയുടെ മകളുടെ കല്യാണം ആയി... ചിറ്റ സഹായിക്കണം എന്ന് പറഞ്ഞു..2 പവൻ കൊടുകാം എന്ന് പറഞ്ഞു... വെട്ടീന്ന് പുള്ളിക്കിട്ട മാലയും ഒരു വാലും കൊണ്ടുപോയി പണയം വെച്ചിട്ട് 2 പവന്റെ പൈസ റെഡി ആക്കി.. അവിടെ ചെന്നപ്പോ അവർ അതിന്റെ ഡബിൾ പൈസ ആണ് കൊടുത്തത്.. അവളോട്‌ പറഞ്ഞില്ല... അമ്മ അവരോടു ഇത് 4 പവന്റെ പൈസ ഉണ്ടെന്നു പറഞ്ഞപ്പോ അവൾ അവരുടെ മുഖത്തേക്കു നോക്കി.. തന്നോടെന്തിനാ ഇവർ കള്ളം പറയുന്നത് എന്നവൾ ചിന്തിച്ചു...
.. പിന്നെ വരുടെ കുടുംബ കാര്യം ആണല്ലോ എന്ന് കരുതി... എന്നാലും അന്ന് രാത്രി അവൾ അയാളോട് അത്തെക്കുറിച്ചു ചോദിച്ചു.. അപ്പൊ അയാൾ പറഞ്ഞ് ചേച്ചിടെ കൈന്ന് ബാലൻസ് പൈസ വാങ്ങി എന്ന് പറന്നു... എന്നാലും അതെന്തിനാ അവളിൽ നിന്നു മറച്ചു വെച്ചതുന്നായ്തായിരുന്നു അവളെ ഏറെ വേദനിപ്പിച്ചത്... അവൾ ആത്മാർഥമായിട്ട് അവരുടെ ഒപ്പം നിന്നിട്ടും ഒറ്റപ്പെടുന്നപോലെ തോന്നി... ഫാമിലി ലൈഫ് ഒട്ടും ആസ്വദിക്കാൻ അവൾക് കഴിഞ്ഞില്ല.. കല്യാണം കഴിഞ്ഞതിന്റെ പുതുമകളോ സന്തോഷങ്ങളോ അവളെ തേടിയെത്തിയില്ല.... ഇടക്ക് ഇടക്ക് അമ്മ ഓരോ കുത്തുവാക്കുകൾ പറയാൻ തുടങ്ങി... അവൾ വീട്ടിൽ നിന്നു പത്രങ്ങൾ കൊണ്ടുവന്നില്ല... സ്വർണ്ണം ഉണ്ടെന്നു പറ്റിച്ചു എന്നൊക്കെ പറയുമ്പോ അവൾക് സഹിക്കാൻ പറ്റിയില്ല.. എല്ലാവരേം സ്നേഹിക്കാൻ മാത്രമാണ് അന്നുവരെ അവൾ ശീലിച്ചത്... വേദനിപ്പിക്കിന്നത് ആരായാലും കേട്ടു നിന്നോട്ടെ ഉള്ളു.. അവൾ ഒന്നും തിരിച്ചു പറഞ്ഞില്ല.... അവളുടെ രാത്രികൾ വേദന നിറഞ്ഞതായിരുന്നു എങ്കിലും അവൾ ആ രാത്രികളെ ഇഷ്ടപ്പെട്ടു... അയാൾ അവളെ ഉപയോഗിക്കുമ്പോൾ അതിനെങ്കിലും അയാൾക് അവളെ വേണമല്ലോ എന്ന ആശ്വാസം... ഒരു ദിവസം പോലും അവളെ ഒന്നു പുണർന്നിട്ടില്ല... ഒന്നു ചുംബിച്ചിട്ടില്ല...അവളുടെ പ്രണയം സമ്മാനിച്ച ഒരു നിമിഷത്തിന്റെ സുഖം പോലും അവൾ അനുഭവിച്ചിട്ടില്ല.... എങ്കിലും അവൾ അത് ആഗ്രഹിച്ചു.... എല്ലാം കഴിഞ്ഞ് അവളെ ഒന്നു നോക്കുക പോലും. ചെയ്യാതെ അവളെ വലിച്ചെറിഞ്ഞിട്ട് തിരിഞ്ഞു കിടന്നുറങ്ങുന്ന അയാളെ നോക്കി അവൾ നിർവികരതയോടെ ഇരുന്ന എത്രയോ രാത്രികളുണ്ട്... എന്നിട്ടുംഎപ്പോഴൊക്കെയോ അയാളിൽ നിന്നാനുഭവിച്ച സന്തോഷത്തിനു പകരമായി അവൾ എന്തൊക്കെ അയാൾക് ചെയ്തുകൊടുത്തു.... അവൾ അയാളുടെ തല മുതൽ കാലുകൾ വരെ തടവികൊടുക്കണം... പിന്നെ അയാൾക് തോന്നിയ വികാരങ്ങൾ നിലനിർത്താൻ അവൾ എന്തൊക്കെയോ ചെയ്തുകൊടുക്കണം.. അവൾക്കുഷ്ടമില്ലാത്ത പലതും.. അവൾ ചതതുപോലർ കിടന്നാലും അവളുടെ മുഖം നോകിയിട്ടില്ല.. അയാൾക് വേണ്ടത് മാത്രം ചെയ്തു മറികടന്നു ഉറങ്ങും.. എങ്കിലും ഒരു കുഞ്ഞെന്ന അവളുടെ സ്വപ്നം പൂവണിയണം അതായിരുന്നു അവളുടെ ആഗ്രഹം... അതിനാൽ അയാൾക് വേണ്ടതെല്ലാം ചോദിക്കാതെ അവൾ കൊടുക്കാൻ തുടങ്ങി.... കല്യാണം കഴിഞ്ഞിട്ട് ഇതുവരെ അയാളുടെ ബൈക്കിൽ കേറ്റിയിട്ടില്ലായിരുന്നു.. അവൾ ചോദിക്കിമ്പോഴൊക്കെ ശരിക്കും പഠിച്ചില്ല എന്ന മറുപടി പറഞ്ഞുകൊണ്ടിരുന്നു... അങ്ങനെ ഇരിക്കുമ്പോ ഇളയ നാത്തൂൻ വന്നു അവളാണ് പുള്ളിയെ നിർബന്ധിച്ചു അവളെ ബൈക്കിൽ കൊണ്ടുപോകാൻ പറഞ്ഞത്.. അത് അവൾക് വെല്യ ഇഷ്ടപ്പെട്ടു.. യാത്ര ചെയ്യാൻ പണ്ട് മുതലേ ഇഷ്ടമാണ്... കല്യാണം കഴിഞ്ഞിട്ട് 2 പേരുംകൂടി ആദ്യമായിട്ടാണ് പുറത്തു പോയത്...ചേച്ചിടെ വീട് വരെ പോയി തിരിച്ചു വന്നു.... പിന്നെ ഒരു ദിവസം അമ്പലത്തിൽ പോയി.. ബൈക്കിൽ കേറിയാൽ നമ്മൾ പിടിക്കുന്നത് ഇഷ്ടമല്ല.. തൊടാതെ ഇരിക്കണം... അവൾ പുറത്തെ കാഴ്ചകളൊക്കെ ആസ്വാധിച്ചിരുന്നു.. അവൾ ഇടക്കൊക്കെ ബൈക്കിൽ കേറണം എന്ന്പ പറയാൻ തുടങ്ങി.. പിന്നെ പതുക്കെ ഒരു ഹർത്താൽ ദിവസം അവളെ ഓഫീസിൽ കൊണ്ടുപോയി വിട്ടു.. അങ്ങനെ ബൈക്ക് യാത്ര അവൾ ഇഷ്ടപ്പെടാൻ തുടങ്ങി.. കല്യാണം കഴിഞ്ഞു 2 മാസം ആയി......അങ്ങനെ ഇരിക്കുമ്പോ തുടരും