Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

അവളുടെ സിന്ദൂരം - 5

അങ്ങനെ ഇരിക്കുമ്പോ ഒരു ദിവസം ഓഫീസിലേക് ഒരു ഫോൺ കാൾ വന്നു.. ചേച്ചിയാണ് വിളിച്ചത് വേഗം. വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു....ആളെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നും ഇല്ല.. അവൾക് ടെൻഷൻ ആയി.. അവിടെത്തിയപ്പോ ആളുടെ ബൈക്ക് മുട്ടവറചിരിപ്പുണ്ട് അതിന്റെ ഗ്ലാസ്‌ ഒക്കെ ഒടിഞ്ഞിരുന്നു.. ആകെ ചെളിപിടിച്ചു എന്തോ ആക്‌സിഡന്റ് നടന്നെന്ന് അവൾക് മനസിലായി... വേഗം അകത്തേക്കു ചെന്നപ്പോ പുള്ളിടെ ഫേസ് ഒക്കെ റെഡ് കളർ ആയിട്ടിരിക്കുന്നു എന്തോ മെഡിസിൻ പുരട്ടിയിട്ടുണ്ട്.... കാലിൽ ബന്ടെജൊക്കെ ഇട്ടിട്ടുണ്ട്... പുള്ളിടെ ബൈക്ക് ഒന്നു സ്കിട് ആയി... ഫേസ് ഉരഞ്ഞതാണ്.. കാലിനു പൊട്ടലുണ്ട്.. കുറച്ചു തൊലി ഒക്കെ പോയിട്ടുണ്ട്... ജോലിന്നു സൈൻ ഓഫ്‌ ചെയ്തു.. പുള്ളിക്ക് കൊണ്ട്രാക്ട് ബേസിസ്‌ലുള്ള ജോലി ആണ്..6 മാസം കോൺട്രാക്ട് ആയിരുന്നു..2 മാസം ആയിട്ടേ ഉള്ളു.. സൈൻ ഓഫ്‌ ചെയ്താൽ സാലറി ഇല്ല... അതും ഒരുപ്രോബ്ലം ആകുമല്ലോ എന്നവൾ കരുതി.. എങ്കിലും ആൾക്ഒ കൂടുതൽ ഒന്ന്ന്നും പറ്റിയില്ലല്ലോ എന്ന് കരുതി അശ്വസിച്ചു... അവൾ 1 വീക്ക്‌ ലീവ് എടുത്തു... അയാളെ തുടപ്പിക്കുന്നതും ഫുഡ്‌ കൊടുക്കുന്നതും.. ടോയ്ലറ്റ് പോകാൻ ഹെല്പ് ചെയ്യുന്നതും ഒക്കെ അവളായിരുന്നു.. പിന്നെ അവളുടെ അമ്മ കുറച്ചു ദിവസം നിന്നു. അപ്പൊ അവഖ്‌ള് ജോലിക്കു പോയി പിന്നേം പ്ലാസ്റ്റർ വെട്ടുന്ന വരെ ലീവ് ടുത്തു... അവൾക് അധികം ലീവ് ഇല്ലായിരുന്നു... ലോസ് ഓഫ് പേ വരും.. ഇപ്പോഴത്തെ സാഹചര്യത്തിൽ പൈസ വേണം താനും.. അവൾ ചേച്ചിടെ അടുത്തുന്നു അവളുടെ ഗോൾഡ് വാങ്ങി പണയം വെച്ചു... വീട്ടിലെ സാധങ്ങൾ ഒക്കെ മാർജിൻ ഫ്രീ പോയി വാങ്ങി... ആദ്യമായിട്ടാണ് ഒരു വീട്ടിലെ കാര്യങ്ങൾ ഒറ്റക് മാനേജ് ചെയ്യുന്നത്... പക്ഷെ കടങ്ങളൊക്കെ വെട്ടാനുള്ള പ്ലാൻ ഒന്നും നടന്നില്ല... വീട്ടിലെ കാര്യങ്ങളും അവൾക് ഒരു ചിട്ടി ഉണ്ടായിരുന്നു അതും അടക്കണം.. അങ്ങനെ ഒരുവിധം കഴിഞ്ഞു പോകുന്നുണ്ട്‌ഖ്യിരുന്നു... അമ്മക്ക് പെൻഷൻ ഉണ്ടായിരുന്നു അത് ഒന്നിനും എടുക്കില്ല... വീട്ടിലെ ചെലവുകൾ അവൾ തന്നെ മാനേജ് ചെയ്യേണ്ടി വന്നു.. പുള്ളി അതിലൊന്നും ബോതേർഡ് ആയിരുന്നില്ല.. എല്ലാം നന്നായി നടക്കുന്നുണ്ടല്ലോ പുള്ളി പിന്നെ എന്ത് ചിന്തിക്കാനാണ്.. ചിലപ്പോഴൊക്കെ അവൾക് അതിശയം തോന്നിയിട്ടുണ്ട്... ആക്‌സിഡന്റ് കഴിഞ്ഞു കാലൊക്കെ
സുഖമായപ്പോ വീണ്ടും ബൈക്ക് ഓടിക്കാൻ തുടങ്ങി.. ഇടക്ക്അ വളെ ഓഫീസിൽ ആക്കും.. ചിലദിവസം ഫ്രണ്ടിനെ കാണാനുണ്ട് എന്നൊക്കെ പറഞ്ഞു പോയാൽ പിന്നെ അന്ന് ഒരുപാടു ലേറ്റ് ആയിട്ടേ വരുള്ളൂ.,. ചെലപ്പോ പിറ്റേന്ന് മോർണിംഗ് വരും.. നൈറ്റ്‌ കുടിച്ചിട്ട് ഫോൺ ചെയ്തു പുള്ളിടെ ചേച്ചിനേം ഭർത്താവിനെയും കുറെ ചീത്ത പറയും.. അവര് പറ്റിച്ചു എന്നൊക്കെ പറയുമ്പോ അവൾ. വിശ്വസിക്കും... അമ്മ മോനെ ഒന്നും പറയില്ല.. അവളുടെ ATM കാർഡ് പുള്ളിയുടെ കൈലായിരുന്നു...പിന്നെ ഒരു ക്രെഡിറ്റ്‌ കാർഡും ഉണ്ടായിരുന്നു.. ഓരോ മാസവും കുട്ടിമുട്ടിക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടു.. അയാൾ ഒന്നിലും അധികം ബോതേർഡ് ആയിരുന്നില്ല.. കാര്യങ്ങളൊക്കെ നടന്നു പോകണം അത്രേ ഉള്ളു.. ജോലിക്ക് കയറാൻ ശ്രമിക്കാൻ അവൾക് പറയാനും വയ്യ... അങ്ങനെ ഒരു ദിവസം ചേച്ചി വന്നു പുള്ളിയോട് അവരുടെ ക്യാഷ് കുറച്ചെങ്കിലും കൊടുക്കാൻ പറഞ്ഞു... അവളുടെ ഗോൾഡ് ആയിരുന്നു അവരുടെ ലക്ഷ്യം... അതവരുടെ ലോക്കറിൽ ആണല്ലോ അതെടുത്തോളാൻ പുള്ളി പറയും എന്നോർത്താണ് അവർ അത് പറഞ്ഞത്... അതവൾക് മനസിലായി.. അപ്പൊ പുള്ളി മറുപടി പറയുന്നതിന് മുന്നേ അവൾ അതിനു മറുപടി പറഞ്ഞു.. ചേച്ചി പേടിക്കണ്ട കുറച്ചു കുറച്ചായിട്ട് മാസം മാസം തരാം... ചേട്ടൻ ജോലിക് കേറുന്നത് വരെ അവൾ 5 ആയിരം വെച്ചു കൊടുക്കാം എന്ന് പറഞ്ഞു.. ആദ്യത്തെ ചെക്ക് അവൾ സൈൻ ചെയ്തു കൊടുത്തു.. ജോലിക്ക് കയറാത്തതിന് ചേച്ചി പുള്ളിയെ കുറെ ചീത്ത ഒക്കെ പറഞ്ഞു... അവർ പോയതിനു ശേഷം അവൾ അയാളോട് എത്രയും പെട്ടെന്ന്വ ജോലിക്ക്ൾ കേറാൻ പറഞ്ഞു.. അപ്പോഴാണ് പുള്ളി അതിനെ കുറിച്ച് ആലോചിച്ചത് തന്നെ.. ഒന്നു രണ്ടുന്പേരെ വിളിക്കുന്നതൊക്കെ കേട്ടു.. പിന്നെയും പഴയതു പോലെ ആയി.. അവളാണെങ്കിൽ ടെൻഷൻ ആയിതുടങ്ങി... അവൾക് ജോലി കൺഫേംർമേഷൻ ആയി...അപ്പൊ സാലറി ഒരു 60 പെർസെൻടേജ് കൂടി... കുറച്ചു ആശ്വാസം ആയി.. പക്ഷെ അവളുടെ അച്ഛനും അമ്മക്കും ഒന്നും കൊടുക്കാൻ പറ്റിയില്ല.. നല്ല ജോലികിട്ടിയിട്ടു അച്ഛന്റെ കൈൽ കുറച്ചു പൈസ വെച്ചു കൊടുക്കണം എന്നൊക്കെ സ്വപ്നം കണ്ടിരുന്നു എന്നാൽ ഒന്നും നടന്നില്ല... അവളുടെ കാര്യങ്ങൾ വളരെ ചുരുക്കി ചെയ്യണേ പറ്റുന്നുനായിരുന്നുള്ളു.. ഓഫീസിൽ അlulude 2 കൂട്ടുകാരികൾ ഉണ്ടായിരുന്നു അവൾ എല്ലാം പറയുന്ന 2 പേർ.. അവരാണ് എല്ലാമാസവും റോൾ ചെയ്യാനുള്ള പൈസ കൊടുത്തത്... 4 മാസമായി പുള്ളിജോലിക് പോയിട്ട്.. പെങ്ങൾക് 5 വെച്ചു അവൾ കൊടുത്തുകൊണ്ടിരുന്നു... അവൾ ഒറ്റക് ആ വീട് മാനേജ് ചെയ്തു... ആൾ ശബരിമലക്കു പോകാൻ മാലയിട്ടു.. അവളാണ് എല്ലാം ചെയ്തുകൊടുത്തത്..5 മണിക്കേഴുന്നേറ്റ് അടിച്ചുവാരി തുടച്ചു വിളക്ക് വെച്ച് പ്രാർത്ഥിച്ചിട്ടാണ് അടുക്കളയിൽ കേറുള്ളു...അവള് തന്നെയാണ് ഭക്ഷണം എല്ലാം ഉണ്ടാക്കിയിരുന്നത്... അവളും ഒരു നെയ്തേങ്ങാ നിറച്ചു കൊടുത്തു വിട്ടു .. ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ വേണം എന്നായിരുന്നു അവൾ പ്രാർത്ഥിച്ചത്മാ.. അയ്യപ്പന്റെ അനുഗ്രഹം പോലെ അ മാസം അവൾ ഗർഭിണി ആയി.. ഡോക്ടറെ കാണാൻ പോയത് അവളുടെ അമ്മയുടെ കൂടെയാണ് പുള്ളി അവിടെ ഇല്ലായിരുന്നു.. വിശേഷം ഉണ്ടെന്നു വിളിച്ചു പറഞ്ഞിട്ടും പുള്ളി അന്ന് വന്നില്ല.. ഏതോ ഫ്രണ്ട് നെ കാണാൻ പോയിട്ട് അവിടെ സ്റ്റക്ക് ആയിപോയി എന്ന് പറഞ്ഞു... ആരും അവളെ സന്തോഷിപ്പിക്കാൻ ഉണ്ടായിരുന്നില്ലെങ്കിലും അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു.. ഒരു കുഞ്ഞിനെ അവൾ ഒരുപാടു ആഗ്രഹിച്ചിരുന്നു.... അവളുടെ ലൈഫിൽ ഒരു പ്രകാശം വന്നതുപോലെ.. അവൾക് മാത്രമായിട്ട് ഒരു കുഞ്ഞ്.... പിറ്റേന്ന് അച്ഛനും അമ്മയും അനിയത്തിയും വന്നു.. അവൾ വന്നതിനു ശേഷം ആണ് പുള്ളി വന്നത്.. പുള്ളിക് ഒരു ഭവ മാറ്റവും ഉണ്ടായില്ല.. ഡോക്ടർ എന്ത് പറഞ്ഞു എന്ന് ചോദിച്ചു അവൾ അതിനുത്തരം കൊടുത്തു അത്ര മാത്രം...അവൾക് അങ്ങനെ ഉള്ള മോഹങ്ങളും ഇല്ലായിരുന്നു.. അയാൾ ഇങ്ങനെയെ പെരുമാറുള്ളു എന്നവൾക്കറിയാമായിരുന്നു... അവൾ പ്രതീക്ഷകളില്ലാതെ ജീവിക്കാൻ ശീലിക്കുക ആയിരുന്നു... എന്നാലും അവൾ അയാളോട് വളരെ സ്നേഹത്തോടെ പെരുമാറി... ഗർഭത്തിന്റെതായ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും അയാൾക് വേണ്ടതെല്ലാം അവൾ ചെയ്തു കൊടുത്തു... ആ സമയത്തും വേദനകൾ നിറഞ്ഞ രാത്രികളിലൂടെ അവൾ കടന്നു പോയി.... അവളുടെ കുഞ്ഞിന്റെ അച്ഛനെ അത്രമാത്രം സ്നേഹിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു... അവളുടെ ബുദ്ധിമുട്ടുകൾ ഒന്നും അയാൾ കണ്ടതായി നടിച്ചില്ല...ഫുൾടൈം വീട്ടിൽ ഉണ്ടെങ്കിലും ഒരു ചെക്കപ്പിന്പോലും അവളുടെ കൂടെ പോയിട്ടില്ല... ആദ്യമാസങ്ങൾ ആയതുകൊണ്ട് അവളുടെ അമ്മ വന്നിരുന്നു... അവൾ അയാളോട് ഓരോന്നൊക്കെ വാങ്ങിത്തരാൻ പറയുമ്പോ... അത് കൊള്ളില്ല ഇത് കൊള്ളില്ല എന്നൊക്കെ അമ്മ പറയും.. പുള്ളി അമ്മ എന്ത് പറയുന്നോ അതെ ചെയ്യുള്ളു....ഇളയ നാത്തൂൻ അവളെ കാണാൻ വന്നു അപ്പൊ അവളാണ് പുള്ളിയോട് പറഞ്ഞു മസാലദോശ ഒക്കെ വാങ്ങിപിച്ചത്... അങ്ങനെ 3 മാസം ഒക്കെ ആയപ്പോ അയാൾക് ജോലീടെ ഓഫർ വന്നു.. ദൂരെ പോകണം 6 മാസം കോൺട്രാക്ട്വ ആണ്ഇടക്കൊക്കെ വീട്ടിൽ വരാം.. ആഴ്ചയിൽ ഒന്നൊക്കെ.. രാത്രി വന്നു അതിരാവിലെ പോകണം... അപ്പൊ ...എന്നാലും കടങ്ങളൊക്കെ വീട്ടാൻ പറ്റും എന്നുള്ള ആശ്വാസം ആയിരുന്നു അവൾക്...അങ്ങനെ 7 മാസം ചടങ്ങിന് കുറിച് അവരുടെ അമ്മ പറഞ്ഞു.. അത് വരുന്നത് കർക്കിടകം ആയതുകൊണ്ട് ചടങ്ങ് 5 മാസത്തിൽ ചെയ്യണം എന്ന തീരുമാനം ആയി.. ഒരു ഡേറ്റ് ഫിക്സ് ചെയ്തു.. ചടങ്ങ് നടത്തിട്ട് തിരിച്ചു ഇങ്ങോട്ട് തന്നെ പോരണം.. 9 മാസം ജോലിക് പോകാമല്ലോ... ആ ചടങ്ങിന് പോകുമ്പോൾ ഗോൾഡ് ഒക്കെ ഇട്ടു കല്യാണ സാരീ ഉടുത്താണല്ലോ പോകേണ്ടത്... അതുകൊണ്ട് അയാളുടെ സാലറി കിട്ടിയപ്പോ പണയം വെച്ചിരുന്ന ഗോൾഡ് ഒക്കെ എടുപ്പിച്ചു.. ചേച്ചിക്ക് പൈസ കൊടുക്കാത്തതിന്റെ ബഹളം ഒക്കെ ആയിരുന്നു.. അമ്മയും ചേച്ചിടെ കൂടെ കുടി അവളെ കുത്തുവാക്കുകൾ പറയാൻ തുടങ്ങി... ഗർഭിണി ആയിട്ടും അയാളില്ലാത്തപ്പോ അവൾ തനിച്ചാണ് കിടന്നതു.. അവളുടെ ഭക്ഷണം ഒന്നും അവർ ശ്രദ്ധിച്ചില്ല.. അവൾ ജോലി കഴിഞ്ഞു വരുമ്പോ താമസിച്ചു വന്നു എന്നൊക്കെ പറഞ്ഞു എന്നും വഴക്ക് പറയും.. എന്ത് ചെയ്താലും കുറ്റം ആയിരുന്നു.. അയാളാണെങ്കിൽ അതൊന്നും കേൾക്കാൻ പോലും തയ്യാറായില്ല.. പിന്നെ അവൾ ഒന്നും മൈൻഡ് ചെയ്യാതായി. അതിനിടെ അവളുടെ ഫ്രണ്ട് വഴി ഒരു ലോക്കർ എടുത്തു.. ആദ്യമൊന്നും അതിനു പുള്ളി വഴങ്ങിയില്ല.. അമ്മക്ക് ഇഷ്ടപ്പെടില്ല.. ചേച്ചിക്ക് വിഷമമാവും എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു.. ഒരു രാത്രി മുഴുവൻ അവലിരുന്നു കരഞ്ഞു.. അതിനു ശേഷം ആണ് പുള്ളി ഓ പറഞ്ഞത്.. കൂട്ടുകൊണ്ടുപോകുന്ന അന്ന് രാവിലെ ചേച്ചയുടെ ലോക്കറിൽ ഇരുന്ന
ബാക്കി ഗോൾഡ് കൊണ്ടുവന്നു.. അത് അവളുടെ കൈയിൽ കൊടുക്കുമ്പോ പുള്ളിക്കാരി
ഞങ്ങൾ മാത്രം അല്ല നിന്റെ ഗോൾഡ് തൂക്കിനോക്കാൻ പോയത് നിന്റെ ഭർത്താവും കൂടെ വന്നിരുന്നു എന്നൊക്കെ പറഞ്ഞു... അതവൾക് സഹിക്കാൻകഴിഞ്ഞിരുന്നില്ല... എന്തൊക്കെയാണ് ഇവർ പറയുന്നത്.. ചിലപ്പോ അവഖ്‌രെ തമ്മിൽ തെറ്റിക്കാൻ വേണ്ടി പറഞ്ഞതാവും എന്നൊക്കെ കരുതാൻ ശ്രമിച്ചു... അന്ന് അയാൾ ഉണ്ടായിരുന്നില്ല.. ജോലി സ്ഥാലലത്തായിരുന്നു.. അവൾ ആളെ വിളിച്ചു ചോദിച്ചു.. ചേച്ചി അവരെ അകറ്റാൻ വേണ്ടി വെറുതെ പറഞ്ഞതാണെന്ന് ആൾ പറഞ്ഞു.. അവൾക് അവനെ വിശ്വാസം ആയിരുന്നു... അതുകൊണ്ട് അതാവും ശരി എന്നവൾ കരുതി.അവളുടെ വീട്ടിൽ നിന്നും പലഹാരങ്ങളൊക്കെ ആയിട്ടു എല്ലാവരും വന്നു.. അവളാണ് എല്ലാം മാനേജ് ചെയ്തത്.. ഫുഡ്‌ ഒക്കെ ഓർഡർ ചെയ്തതും എല്ലാം അവൾ തനിച്ചായിരുന്നു... ആളുമായിട്ട്അ എല്ലാം സംസാരിച്ചിരുന്നു.. പുള്ളി എല്ലാത്തിനും ഒക്കെ ആണ്.. പുള്ളിക്ക് ബുദ്ധിമുട്ടില്ലല്ലോ.. അങ്ങനെ പ്ലെയിൻ ആയിട്ടു നടക്കാനാണ് ആൾക്കിഷ്ടം... അങ്ങനെ ചടങ്ങ്ക ഴിഞ്ഞു വീട്ടിൽ എത്തി..അവൾ ഒരു 3 ദിവസം ലീവ് എടുത്തു... ശനി ഞായർ കുട്ടിയാൽ 5 ദിവസം കിട്ടും.. അടുത്ത തിങ്കളാഴ്ച തിരിച്ചു പോരണം... അങ്ങനെ വീടിന്റെ അടുത്തുള്ള അമ്പലത്ക്കെ പോയി..അവിടെയുള്ള ഡോക്ടറെ കാണാനും പോയി.. ഡെലീവെറി അവിടെയായിരിക്കും അതുകൊണ്ടാണ് നേരത്തെ കാണാൻ പോയി... ഇനി എല്ലാമാസവും അവിടെ ചെക്കപ്പിന് പോകണം എന്ന് പറഞ്ഞു.... അമ്മ കുറെ
ഫ്രൂട്ട്സ്, മരുന്നുകൾ ഒക്കെ കഴിപ്പിച്ചു. പുഷ്ഠിപ്പെടുത്തി.. തിരിച്ചു പോരുമ്പോ കുറെ പാക് ചെയ്തും തന്നുവിട്ടു..... തുടരും...