Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

അവളുടെ സിന്ദൂരം - 2

അതിനിടയിൽ അമ്മയുടെ ഒരു റിലേറ്റീവ്അ വിളിച്ചു അവളെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞു... അവൾക്കൊരിക്കലും ആ പയ്യനെ ആ നിലക് കാണാൻ കഴിയുമായിരിന്നില്ല.. നല്ല അച്ഛനും അമ്മയും ഒക്കെ ആണ്.. അനിയക്ന്മാരെയും നന്നായി അറിയാം... അയാളെ അണ്ണൻ എന്നാണവൾ വിളിച്ചിരുന്നത്..അവളെ മോളെ എന്നും ആണ അവരെല്ലാവരും വിളിച്ചിരുന്നത്ചേ.. ചേട്ട്ടനോടുള്ള ബഹുമാനം ആയിരുന്നു അവൾക്കവനോടുണ്ടായിരുന്നത് ..തന്നെയും അല്ല അച്ഛൻ അതിനു സമ്മതിക്കില്ല എന്നവഖ്‌ള്ക് നന്നായി അറിയാമായിരുന്നു.. അതുകൊണ്ട് തന്നെ അത് നടക്കില്ല എന്നവൾ പറഞ്ഞു.. അപ്പൊ പുള്ളി അത് വിട്ടേക്ക് താനൊന്നും പറഞ്ഞിട്ടില്ല എന്ന് കരുതണം എന്ന് പറഞ്ഞു.. എങ്കിലും അവൾക് പിന്നീട് അയാളെ പഴയതുപോലെ കാണാൻ കഴിഞ്ഞില്ല...
അനിയത്തീടെ നിശ്ചയം കഴിഞ്ഞു തിരിച്ചെത്തി 2 ദിവസം കഴിഞ്ഞപ്പോ. അച്ഛൻ വിളിച്ചു.... അന്ന് വന്ന പയ്യന്റെ ആലോചന പ്രോസിഡ് ചെയ്യുവാണ്. നാളെ എല്ലാവരും പയ്യന്റെ വീട്ടിൽ ഉറപ്പിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞു.. അവർ വെല്യ സന്തോഷത്തിൽ ആയിരുന്നു...അച്ഛനോട് അവൾ ഒന്നു മാത്രം ചോദിച്ചു, ഇതു പയ്യനാണ് എന്ന്. അച്ഛൻ പറഞ്ഞു റെയിൽവേസ്റ്റേഷനിൽ വന്ന പയ്യൻ എന്ന്... അത് മാത്രമാണ് വിവാഹവും ആയി ബന്ധപെട്ടു അവൾ അറിഞ്ഞത്.. പിന്നെ അന്ന് വൈകിട്ടു അച്ഛൻ പറഞ്ഞു അടുത്ത സൺ‌ഡേ നിശ്ചയം നടത്തണം. സ്ത്രീധനം ഒന്നും ചോദിച്ചിട്ടില്ല.. നല്ല ആൾക്കാരാണ്.. അവര് 60 പേര് വരും... പയ്യൻ വരില്ല... പെങ്ങൾ വന്നു വളയിടും... എല്ലാം പെട്ടെന്ന് തീരുമാനിച്ചു... അനിയത്തീടെ കല്യാണത്തിന്റെ ഡേറ്റ് എടുക്കണം.. അ പയ്യൻ അടുത്ത മാസം പോകും... അതിനു മുന്നേ അവളുടെ നിശ്ചയം നടത്താൻ പറ്റിയാൽ അത്രയും സമാധാനം.. അതാവും അച്ഛനും അമ്മയും ഒന്നും ചിന്തിക്കാതെ വേഗം എല്ലാം തീരുമാനിച്ചത്. എന്തായാലും ഹോസ്റ്റൽ റൂമിൽ ഇരുന്നു ചേച്ചി പറഞ്ഞപ്പോഴാണ് ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കേണ്ടി വരുന്നവർ ആയിട്ടുകൂടി അ തീരുമാനം എടുക്കാൻ പരസ്പരം സമ്മതം ആണോന്നു പോലും ചോദിച്ചിട്ടില്ല എന്ന സത്യം അവൾ അറിഞ്ഞത്... അച്ഛൻ സമ്മതിക്കുന്ന ആരുടെ കൂടെ വേണെങ്കിലും ജീവിക്കാം എന്ന തീരുമാനം എന്നോ എടുത്തതാണ്.. എങ്കിലും മൊബൈൽ ഫോണൊക്കെ ആയിവരുന്ന കാലത്തെ ഒരുപയ്യൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയോട് ഒന്നു സംസാരിക്കണം എന് പോലും പറയാതിരുന്നത് ഒരു ചോദ്യച്ചിന്ഹം അടി മനസ്സിൽ കിടന്നു... ചേച്ചി അത്അമ്മയോട് പറഞ്ഞു.. അമ്മ പയ്യന്റെ ചേച്ചിയോട് പറഞ്ഞു... ഹോസ്റ്റലിൽ ചേച്ചിടെ നമ്പർ കൊടുത്തിരുന്നു... പയ്യൻ വിളിച്ചില്ല പകരം ചേച്ചിയും ചേച്ചിടെ മക്കളും ഓജേ വിളിച്ചു... നിശ്ചയത്തിന്റെ അന്ന് മോർണിംഗ് പയ്യൻ വിളിച്ചു... എന്തിനാ വിളിക്കാൻ പറഞ്ഞത് എന്ന് ചോദിച്ചു..ജോലി സ്ഥലത്താണെന്നു പറഞ്ഞു .1 മിനിറ്റ് സംസാരിച്ചു... അതാണ് ആദ്യത്തെ സംസാരം.. പ്രത്യേകിച്ചൊന്നും തോന്നിയില്ല... അറിയാതെ അവളുടെ പ്രണയത്തെ ഓർത്തുപോയി. ഏറെ നാക്കുകൾക്കു ശേഷം അ നിമിഷങ്ങൾ ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ആരും കാണാതിരിക്കാൻ അവൾ പണിപ്പെട്ടു...എല്ലാവരെ വലിയ സന്തോഷത്തോടെ ചടങ്ങിൽ പങ്കെടുത്തു.. ചേച്ചി വളയിട്ടു. ഒരു അനിയത്തി ഉണ്ട്. അവൾക്കു ഒരു കുഞ്ഞി മോളുണ്ടായിരുന്നു. അമ്മായി എന്ന്അ വിളിച്ചു അവൾ പെട്ടുന്നു കൂട്ടായി.. ചേച്ചിടെ മകളും കുഞ്ഞനുജത്തിയും ഒരേ പ്രായം ആയിരുന്നു....അങ്ങനെ അത് കഴിഞ്ഞപ്പോ അനിയത്തീടെ കല്യാണത്തിന്റെ ഡേറ്റ് എടുത്തു അടുത്ത മാസം 13.. ആകെ 20 ദിവസം.. നിശ്ചയം കഴിഞ്ഞിട്ടും പയ്യൻ അവളെ വിളിക്കാനൊന്നും തുടങ്ങിയില്ല.. വെല്യ മോഹങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ട് അതൊന്നും കാര്യം ആക്കിയില്ല.. എന്നാൽ അനിയത്തീടെ പയ്യന്നെപ്പോഴും വിളിച്ചു സംസാരിച്ചിരുന്നു .. അനിയത്തിക്ക്അ അവൾ ഒരു മോതിരം വാങ്ങികൊടുത്തു... ഒരു ഗ്രാം തൂക്കമേ ഉള്ളു എന്നാൽ അത്വ അവൾ ഒരുപാടു കഷ്ടപ്പെട്ട്ൾ മിച്ചം വെച്ച പൈസയായിരുന്നു..ജോലോസ്ഥലത്തായിരുന്നതുകൊണ്ടാവാം അവളെ പയ്യൻ വിളിക്കാത്തത്എന്ന് എല്ലാവരും കരുതി..ഹോസ്റ്റലിൽ ചേച്ചി എപ്പോഴും അതുവേണോ എന്ന് ഒന്നുകൂടി ചിന്തിക്കു എന്ന് പറഞ്ഞുകൊണ്ടിരുന്നു... ഇപ്പോഴത്തെ പയ്യന്മാർ ഇങ്ങനൊന്നും അല്ല എന്നൊക്കെ ചേച്ചി പറഞ്ഞു... വീട്ടിൽ എല്ലാവരും ഹാപ്പി ആണല്ലോ എന്നോർത്തു അവൾ ഒന്നും പറഞ്ഞില്ല.. പയ്യന്റെ ചേച്ചിയും മകളും മുറക്ക് വിളിച്ചിരുന്നു.. അവളും പയ്യന്റെ ചേച്ചിയും ഒരേ നക്ഷത്രം ആയിരുന്നു.. അവർ വീട്ടിൽ എല്ലാവരെയും പറ്റി സംസാരിച്ചു... കുറ്റം പറയുന്ന കൂട്ടത്തിലാണെന്നു അവൾക്കു മനസിലായി.. അനിയത്തി അത്ര പോരാ എന്തുകിട്ടിയാലും എടുത്തുകൊണ്ടുപോകും എന്നൊക്കെ പറഞ്ഞു... ചിലതൊക്കെ കേൾക്കാത്തപോലെ വിട്ടു... അങ്ങനെ അനിയത്തീടെ കല്യാണം ആയി.. എന്നിട്ടും നിശ്ചയത്തിന്റെ അന്ന് മോർണിംഗ് വിളിച്ച 1 മിനിറ്റ് ആയിരുന്നു അവർ തമ്മിലുള്ള അടുപ്പം... കല്യാണതലേന്ന് രാത്രി ചേച്ചിയും ചേട്ടനും പുള്ളിയും കുടി വന്നു അപ്പോഴാണ് അ മുഖം ശരിക്കു കാണുന്നത്... അന്ന് കുറച്ചു നേരം സംസാരിച്ചു എല്ലാവരുടെയും മുന്നിൽ വെച്ചാണ്.. അധികവും ജോലിയെക്കുറിച്ചൊക്കെയാണ് പറഞ്ഞത്...കുഞ്ഞനിയത്തിക്കു പയ്യനെ ഒട്ടും ഇഷ്ടമായില്ല.. അവൾ കേളവാണെന്നൊക്കെ പറയുന്നുണ്ടായിരുന്നു.. അവളുടെ മനസ്സിൽ എന്റെ അടുത്ത് വേറൊരാൾ ഇരിക്കുന്ന ചിത്രം ആഴത്തിൽ പതിഞ്ഞിരുന്നു... അന്നും അവൾ കുറെ കരഞ്ഞു.. അ മുഖം എന്നെന്നേക്കുമായി അവളുടെ മനസ്സിൽ നിന്നും പടിയിറക്കിവിടൻ പറ്റില്ല എന്ന സത്യം അവൾ അറിഞ്ഞു.. പിന്നെ അതവിടെ മാറ്റിവെക്കാൻ തീരുമാനിച്ചു..പുതിയ മുഖം ഹൃദയത്തിൽ പതിയുന്നും ഇല്ല.. കല്യാണം കഴിയുമ്പോൾ എല്ലാം ശരിയാവും എന്ന് കരുതി... ചേച്ചിയും പറഞ്ഞു ഇപ്പൊ സംസാരിക്കാതെ ഇരിക്കുന്നത് കൊണ്ടാവും സ്വപ്‌നങ്ങൾ കാണാൻ കഴിയാത്തത് എന്ന്.... അങ്ങനെ അനിയത്തീടെ കല്യാണം കഴിഞ്ഞു.. പുള്ളിടെ ജോലി ഒരു 3 മാസം കുടി ഉണ്ട്.. അതിനു ശേഷം മാത്രമേ ലീവ് കിട്ടുള്ളു.. അതുകൊണ്ടു 3 മാസം. കഴിഞ്ഞുള്ള ഡേറ്റ് എടുത്തു... അവൾ ജോലി സ്ഥലത്തെത്തി എല്ലാവരെ ഓരോന്നൊക്കെ പറഞ്ഞു കളിയാക്കാൻ തുടങ്ങി.. പഞ്ചാരയടി എങ്ങനെയുണ്ട് എന്നൊക്കെ... അവൾക്കതു ആരോചകമായി തോന്നി... ഒന്നു സംസാരിച്ചിട്ട് കിടിയില്ലാത്തവർ എങ്ങനെ പഞ്ചാരയടിക്കാനാണ്.. തന്നെയുമല്ല അതിന്റെ എല്ലാ മധുരവും ഒരിക്കലാവൾ ആവോളം നുകർന്നതാണല്ലോ അതുകൊണ്ടു പുതിയതായിട്ടൊന്നും കിട്ടാനും ഇല്ലല്ലോ... അതിനിടയിൽ പയ്യന്റെ ചേച്ചിയും മക്കളും ജോലിസ്ഥലത്തു വന്നു.. അവളെ കൊണ്ടുപോയി ലഞ്ച് ഒക്കെ വാങ്ങികൊടുത്തു... മൊത്തത്തിൽ ആരൊക്കെയോ കൂടുതൽ ഉള്ളപോലെ തോന്നി.... ആയിടക്കാണ് ഹോസ്റ്റലിൽ ചേച്ചിക്ക് സ്ഥലം മാറ്റം കിട്ടിയത്... ചേച്ചി പോന്നപ്പോ അവളൊറ്റക്കായപോലെ തോന്നി... ഉടനെ അവളും റിസൈൻ ചെയ്തു.. ആരും ഇല്ലാതെ അവിടെ തനിച്ചു നിക്കാൻ തോന്നിയില്ല... പിന്നെ കല്യാണം കഴിഞ്ഞാൽ അവിടെ എന്തായാലും നിക്കാൻപറ്റില്ല എന്നവർ പറഞ്ഞിരുന്നു.. അമ്മ തനിച്ചാണ് അതുകൊണ്ട് അവിടെ അടുത്തേക്ക് ജോലി നോകാം എന്നോർത്തു... കുറെ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്തു.. അവിടന്നു പയ്യന്റെ ചേച്ചി കുറെ സ്ഥലത്തൊക്കെ കൂട്ടു വന്നിരുന്നു..ഒരു മാസം നോട്ടീസ പീരിയഡ് ഉണ്ടായിരുന്നു.. അതിനോടകം ഒരു ജോലി കണ്ടെത്തണം... അനിയത്തക്‌ ഒരു ഹണിമൂൺ ട്രിപ്പ്‌ അവൾ ഓഫർ ചെയ്തു.. ആ നഗരത്തിലെ മുന്തിയ ഹോട്ടെലിൽ 2 ഡേയ്‌സ് റൂം ബുക്ക്‌ ചെയ്തു.... കുഞ്ഞനുജത്തിയെയും അവരുടെ കൂടെ കുട്ടൻ പറഞ്ഞു.. കുഞ്ഞിനെ അവളുടെ കൂടെ ഹോസ്റ്റലിൽ നിർത്തി... അവഖ്‌ർ എല്ലാവരും കുടി അടുത്തുള്ള അമ്പലങ്ങളിലും, ബീച്ചിലും ഒക്കെ പോയി... അവർ തിരികെ പൊന്നു ... അമ്മായിടെ അനിയത്തീടെ kalyanamഅങ്ങനെ ഒരു വീക്കെൻഡ് ജോലിസ്ഥലത്തേക് തിരികെ പോരാൻ സ്റ്റേഷനിൽ നിന്നപ്പോ പയ്യന്റെ വീട്ടിന്നു കാണാൻ വന്നു.. അന്ന് പുള്ളിയും അമ്മയും ഉണ്ടായിരുന്നു.... അന്നും എല്ലാവരും കൂടെ ഉള്ളതുകൊണ്ട് ജസ്റ്റ്‌ ഒന്നു രണ്ടു വാക്കേ പറഞ്ഞോളു... പുളളി ആണെങ്കിൽ ഒരു സിൽവർ ചെയിൻ പിന്നെ ഒരു സിൽവർ തടവള ഒക്കെ ഇട്ടിരുന്നു.. മൊത്തത്തിൽ ഒരു ബോംബെ കാരന്റെ ലുക്ക്‌ ആയിരുന്നു... അവൾക്കു മുഖത്തു നോക്കാൻ തന്നെ എന്തോ പേടി തോന്നി... എന്നാലും കല്യാണത്തിന് ശേഷം അദ്ദേഹത്തെ പ്രണയിക്കാൻ ശ്രമിക്കണം എന്ന് ചിന്തിച്ചിരുന്നു.. അ നഗരത്തിലെ ജോലി തീരുന്നതിനു മുൻപേ പയ്യന്റെ വീടിന്റ അടുത്തേക്ക് ജോലി കിട്ടി...അങ്ങനെ ആ നഗരത്തോടും ഹോസ്റ്റലിനോടും വിടപറഞ്ഞു.. ചേച്ചിപോയതുകൊണ്ട് വെല്യ വിഷമം ഉണ്ടായിരുന്നില്ല.. എന്നാലും കുറെ ചേച്ചിമാരുണ്ടായിരുന്നു അവരൊക്കെ കുറെ ഗിഫ്റ്റ് ഒക്കെ വാങ്ങിത്തന്നു.. പിന്നെ ജോലിസ്ഥലത്തുള്ള കുട്ടികളും ഗിഫ്റ് തന്നു.. എല്ലാവരെയും കല്യാണം വിളിച്ചിട്ടാണ് അവിടെന്നു പോന്നത്.. നെക്സ്റ്റ് വീക്ക്‌ ജോയിൻ ചെയ്തു.. കല്യാണത്തിന് 2 മാസം ഉണ്ട്... അപ്പൊ ഹോസ്റ്റലിൽ നിക്കാം എന്നോർത്തു അവളുടെ വീട്ടിലേക്കു ഏകദെശം 2മണിക്കൂർ യാത്ര ഉണ്ട്... അങ്ങനെ ഹോസ്റ്റലിൽ അകിട്ടു അച്ഛൻ പൊന്നു.. അങ്ങനെ ഇരിക്കുമ്പോ ഓഫീസിലെഫോണിലേക്കു അവൾക്കൊരു കാൾ വന്നു.. മാനേജർ കേബിനിലേക് വിളിച്ചു.. വുഡ്‌ബി ആണെന്ന് പറഞ്ഞാണ് വിളിച്ചത്.. അവഖ്‌ള് കല്യാണം തീരുമാനിച്ച വിവരം പറഞ്ഞിരുന്നില്ല.. അങ്ങനെ എല്ലാവരും അറിഞ്ഞു.. കാൾ എടുത്തപ്പോ കലൂർ സ്റ്റാൻഡിൽ നിൽകാം അങ്ങോട്ട്‌ ചെല്ലണം എന്ന് പറഞ്ഞു..ആദ്യമായിട്ടാണ് കാണാൻ വിളിക്കുന്നത്കു.. എന്തോ ഒരു ടെൻഷൻ പോലെ തോന്നി... പിന്നെ എന്തായാലും ഇറങ്ങി...5 15 ആണ ടൈം പറഞ്ഞത്നു അവളെത്തിയപ്പോ പുള്ളി അവിടെ നിൽപ്പിലുണ്ടായിരുന്നു ഐസ്ക്രീം വേണോ എന്ന് ചോദിച്ചു നേരെ ഓപ്പോസിറ് ഉള്ള ഒരു ബേക്കറിൽ കേറീ.. അവൾ വേറക്കുന്നുണ്ടായിരുന്നു.. ഏതോ ഒരു ഐസ്ക്രീം പുള്ളി ഓർഡർ ചെയ്തു. ഒന്നും സംസാരിച്ചില്ല.. അത് വന്നപ്പോ അവൾ അതെങ്ങനെയെങ്കിലും തീർക്കാൻ നോക്കുവായിരുന്നു.. അപ്പോഴാണ് കുറച്ചു ബുക്സ് തന്നത്......കുഞ്ഞനുജത്തി ചേച്ചിടെ മോളോട് ഏതോ ബുക്ക്‌ ചോദിച്ചിരുന്നു ചേച്ചി അവര്ക കാണാൻ അവസരം ആകട്ടെ എന്നോർത്തു തരാൻ പറഞ്ഞു കൊടുത്തു വിട്ടതാണ്... ആ കാര്യം മാത്രം പറഞ്ഞു.. എന്ങ്നയോ അത് കഴിച്ചു വേഗം പൊന്നു...തിരികെ ഹോസ്റ്റലിൽ എത്തിപ്പോ ചേച്ചിടെ വിളിവന്നു.. അവൻ വന്നോ സംസാരിച്ചോ എന്തെങ്കിലും കഴിച്ചോ എന്നൊക്കെ ചോദിച്ചു.. അവനു എങ്ങനെ പെരുമാറണം എന്നൊന്നും അറിയില്ല.. നാട്ടിലില്ലായിരുന്നല്ലോ അതാ എന്നൊക്കെ പറഞ്ഞു... അവൾ എല്ലാം മൂളി കേട്ടു... ഹോസ്റ്റൽ ഫുഡ്‌ ഒന്നും ഒട്ടും കളില്ലയൊരുന്നു... അപ്പൊ അച്ഛൻ പറഞ്ഞു കൊച്ചമ്മായിടെ വീട്ടിൽ നില്കാൻ.. അതവൾക് സ്വർഗം കിട്ടിയതുപോലെ ആയിരുന്നു.. ആ വീട് എന്നും അവൾക് ഒരുപാടിഷ്ട ഷ്മായിരുന്നു ബാല്യത്തിൽ അവൾ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ചത് ആ വീട്ടിൽ നിന്നായിരുന്നു... ചേട്ടന് ചെറിയ ജോലി ഒക്കെ ആയി.. ചേച്ചിയെ ക്വട്ടിച്ചുവിട്ടു.. അനിയത്തി പഠിക്കുന്നു..അങ്ങനെ അവിടെ അമ്മായി അമ്മാവനും അവളെ പൊന്നുപോലെ നോക്കി... കല്യാണ കുറി ഒക്കെ അടിച്ചു.. ഇടക്ക് പയ്യന്റെ ചേച്ചി ചേട്ടന്റെ ഫോണിലേക്കു വിളിക്കുമായിരുന്നു... കല്യാണ ഡ്രസ്സ്‌ എടുക്കാൻ കൂടെ ചെല്ലാൻ പറഞ്ഞു... അമ്മ വിട്ടില്ല.. അവർ പോയി എടുക്കട്ടേ എന്ന് പറഞ്ഞു... അവൾക്കും വെല്യ മോഹങ്ങളില്ലാതിരുന്നത് കൊണ്ട് പോകാൻ തോന്നിയതുമില്ല... എന്തെങ്കിലും ഓക്കേ ഇട്ടു ഇത് കഴിഞ്ഞാൽ അച്ഛനും അമ്മക്കും സമാധാനം ആകുമല്ലോ എന്നോർത്തു.... റെഡ് കളർ സാരീ എടുത്തു എന്ന് പറഞ്ഞു... അന്ന് രാത്രി ചേട്ടന്റെ ഫോണിലേക്കു ഒരു കാൾ വന്നു.. അത് ആ പയ്യൻ ആണെന്ന് പറഞ്ഞു എനിക്ക് തന്നു.. പുള്ളി അന്ന് നന്നായി മദ്യപിച്ചിരുന്നു... അവൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുത്തത് മദ്യപാനം ആയിരുന്നു... പുകവലിയും അവൾക്കിഷ്ടമല്ലായിരുന്നു.. എന്തൊക്കെയോ ബന്ധമില്ലാത്ത കാര്യങ്ങൾ ആ പുള്ളി പറഞ്ഞു.. അവൾ കാൾ സിറ്റി ചെയ്തു.. അപ്പൊ പിന്നേം വിളിച്ചു.. നീ എന്തിനാ കട്ട്‌ ചെയ്തെന്നു പറഞ്ഞു ചൂടായി... അന്നവൾ ഒരുപാടു കരഞ്ഞു.. ജീവിതത്തിലെ ഏറ്റവും വല്യ പരാജയം അവളെ തേടി വന്നു.... അവൾ തൊട്ടുപോയല്ലോ എന്നോർത്തു.. അപ്പൊ തന്നെ അച്ഛനെ വിളിച്ചു ഏതോ ധൈര്യം കിട്ടിയതുപോലെ ഈ കല്യാണം വേണ്ട എന്ന് പറഞ്ഞു.. അവർ ഞെട്ടിപ്പോയി.. അമ്മ എന്നെ വിളിച്ചിട്ട് അതിപ്പോ ഏതോ ഫങ്ക്ഷന് പോയപ്പോ കഴിച്ചതാണ്...അങ്ങനെ കുടിക്കുന്ന ആളല്ല അതാണ് ഓവർ ആയിപോയത് എന്നൊക്കെ പറഞ്ഞു... അച്ഛനും അമ്മയും കുറെ സംസാരിച്ചു..അവളുടെ കാലുപിടിച്ചപോലെ അച്ഛൻ പറഞ്ഞപ്പോ അവൾ സമ്മതം മൂളി.. പിന്നീട് അയാൾ അവളെ വിളിച്ചില്ല... അങ്ങനെ കല്യാണവിളികൾ തുടങ്ങി.... ഒരിക്കൽ അവളുടെ പ്രാണനായിരുന്നവനെ മാത്രം അച്ഛൻ കല്യാണം വിളിക്കില്ല എന്ന് പറഞ്ഞു.. അച്ഛനെന്തോ ദേഷ്യം ആയിരുന്നു...അവൾക് വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല.... വർഷങ്ങൾക് ശേഷം അവൾ അവനെ വിളിച്ചു.. ലാൻഡ്‍ഫോൺ നമ്പർ ആയിരുന്നു.. അപ്പൊ വൈഫ്‌ ആണെടുത്തത്.. കുഞ്ഞിന്റെ കരച്ചിലൊക്കെ കേൾക്കായിരുന്നു.... അവനു ഫോൺ കൊടുത്തു... വർഷങ്ങൾക് ശേഷം അ സ്വരം അവളുടെ കാതിൽ മുഴങ്ങി... അ മുഖവും ചിരിയും ഓളെ അവളുടെ മുന്നിൽ കണ്ടു.. ഒരു ചിരിയോടെ അവൻ എന്തൊക്കെ ചോദിച്ചു.. അവൾ ഒന്നും കേട്ടില്ല...കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു ടെലിഫോൺ ബൂത്തിൽ നിന്നാണ് വിളിച്ചത.. അടച്ചിരുന്നത് കൊണ്ട് ആരും കണ്ടില്ല...അവസാനം പഞ്ചാരയടി ഒക്കെ നടക്കുന്നോ എന്ന് ചോദിച്ചത് മാത്രം അവൾ കേട്ടു.. അത് കേട്ടതും ഒന്നും പറയാതെ കട്ട്‌ ചെയ്തു.. അവനറിയില്ലല്ലോ അതൊക്കെ എന്നോ അവൾക് നഷ്ടപ്പെട്ടു എന്ന്.. അവൾക്കാരോടും അങ്ങനെയൊന്നും സംസാരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന്.. അങ്ങനെ കല്യാണത്തിന്അ മുൻപുള്ള അവളുടെ അവസാനത്തെ ആഗ്രഹവും കഴിഞ്ഞു എന്ന് തോന്നി... അവൾക്ക പുതിയ ജോലീടെ ആദ്യത്തെ ശമ്പളം കിട്ടി.. അതി വെച്ചു വീട്ടിലെല്ലാവര്ക്കും കല്യാണത്തിന്റെ ഡ്രസ്സ്‌ എടുത്തു... അമ്മായിടെ വീട്ടിലേ അച്ഛന്റെ വീട്ടിലേ എല്ലാവർക്കും എടുത്തു... കല്യാണം 28 ത് ആണ്... കല്യാണം കഴിഞ്ഞിട്ട് ലീവ് എടുകാം എന്നോർത്ത് തലേ ദിവസം ആണ് വീട്ടിൽ എത്തീതു...ആഭരണങ്ങളൊക്കെ അനിയത്തിമാർ ആണ് പോയെടുത്ത്.. പലക മലവേണം കശുമാല വേണം എന്നൊക്കെ അമ്മ പറഞ്ഞു.. അങ്ങനെ എല്ലാം കുടി 45 പവൻ എടുത്തു..അങ്ങനെ കല്യാണം എത്തി ഒരുങ്ങി ഇറങ്ങിയപ്പോഴൊക്കെ എന്തൊക്കെയോ ആലോചിച്ചു മുകം ആയിരുന്നു അവളുടെ മനസ്സ്.. ആരും അറിയാത്ത അവളുടെ മനസ്സിൽ കടൽ ഇരമ്പുഎന്നുണ്ടായിരുന്നു..... തുടരും....