Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പുനർജ്ജനി - 6

  part -6

മഴ മിഴി     ✍️ 



അവൻ വീണ്ടും വീണ്ടും കയ്യിലെക്ക് നോക്കി.. അവിടെ ഒരു മുറിവും അവനു കാണാൻ സാധിച്ചില്ല.. എല്ലാം തന്റെ തോന്നൽ ആണെന്ന്  സ്വയം സമാധാനിച്ചു  അവൻ വീണ്ടും അവന്റെ ജോലി തുടർന്ന്.. "അവന്റെ ടേബിളിന് പുറത്ത്  ഇരുന്ന പ്രിസത്തിലെ ആ  സ്വർണ നാഗം പതിയെ അനങ്ങാൻ തുടങ്ങി.."

"ചേച്ചി.... ദേ.. ഇതു കണ്ടോ..."
കൂട്ടത്തിലേ ഏറ്റവും ചെറിയ കുട്ടിയായ  ആരോൺ അവളെ കൈ ആട്ടി വിളിച്ചു കൊണ്ടു പറഞ്ഞു...
അവന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു..
അപ്പോഴേക്കും അവളും ബാക്കി പട്ടാളങ്ങളും ആരോൺ വിളിച്ചിടത്തേക്ക് ചെന്നു നോക്കി...അത്യാവശ്യം വലിയ ഒരു കാറ്റർപില്ലറിനെ ചൂണ്ടി കാട്ടികൊണ്ട് അവൻ പറഞ്ഞു..ചേച്ചി കണ്ടോ ? "ആ തടിയൻ കാറ്റർപില്ലറിനെ..."ഇതിനെ കാണാൻ നല്ല ഭംഗിയുണ്ട് ചേച്ചി...മറ്റു കുട്ടികളും പറഞ്ഞു.ഇളം നീലയും മഞ്ഞളും ചുവപ്പും വരകളുള്ള ആ കാറ്റർപില്ലറിനെ ചൂണ്ടികൊണ്ട് അവൻ വീണ്ടും പറഞ്ഞു..

ചേച്ചി അതിന്റെ അടുത്തേക്ക് പോകണ്ട.. അത് നമ്മളെ കടിച്ചാലോ?നമുക്കത്തിനെ കൊല്ലാം കൂട്ടത്തിലെ ഒരു കുരിപ്പ് അടുത്തു കിടന്ന ഒരു  കല്ലുമെടുത്തു കൊണ്ടു അതിനടുത്തേക്ക് പാഞ്ഞു...
എടാ.. അപ്പു.. അതിനെ ഒന്നും ചെയ്യണ്ട.. ചേച്ചി പറഞ്ഞിട്ടില്ലേ?
"നമ്മളെ പോലെ തന്നെ ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം അവർക്കും ഉണ്ട്. അതുകൊണ്ട് നമ്മൾ ഒരു ജീവജാലങ്ങളെയും ഉപദ്രവിക്കരുത്. അവർക്കും കാണില്ലേ അമ്മയും അച്ഛനും ഒക്കെ... "
അവൻ വേഗം കല്ല് താഴെയിട്ടു...
"സോറി.. ചേച്ചി ഞാൻ അത് മറന്നുപോയി "
ചേച്ചി.. അതിനെന്തോ പരിക്ക് പറ്റിയിട്ടുണ്ട്.. ചേച്ചി ഒന്ന് നോക്കിക്കേ...അവൾ  നീളമുള്ള ഒരു കമ്പെടുത്തു അതിന്റെ അടുത്തേക്ക് നീക്കി വെച്ചതും കുറെ നേരത്തെ പരിശ്രമത്തിനോടുവിൽ അത് പതിയെ ആ കമ്പിലേക്ക് കയറി..ആ കാമ്പെടുത്തു അതിനെ സൂക്ഷിച്ചു നോക്കി കൊണ്ട് അവൾ പറഞ്ഞു..
ശരിയാടാ.. ഇതിന്റെ കാലിനു എന്തോ പരിക്ക് പറ്റിയിട്ടുണ്ടെന്നു തോന്നുന്നു..

അപ്പോഴാണ് വേറെ ഒരു കുട്ടി അതിനടുത്തു നിന്നും പൊട്ടിയ ഒരു പ്യുപ്പാ എടുത്തു കൊണ്ടു വന്നത്.. ചേച്ചി ഇത് കണ്ടോ?
ഇതിന്റെ കൂടു ആണെന്ന് തോന്നുന്നു..
പാവം പൊട്ടി പോയി...
അവൾ ആ സ്വർണ നിറത്തിൽ പകുതി പൊട്ടിയ പ്യുപ്പയിലേക്ക് നോക്കി..
എടാ.. ഇത് ഒരു ബട്ടർഫ്‌ളൈടെ കുഞ്ഞു ആണെന്ന് തോന്നുന്നു...ഇതിന്റെ കൂടെ ഉള്ളതെല്ലാം ബട്ടർഫ്‌ളൈ  ആയി മാറി പറന്നു പോയിക്കാണും...

ആണോ ചേച്ചി..
അതേടാ...
ശരിക്കും ഇതു ബട്ടർഫ്ലൈ ടെ കുഞ്ഞാണോ...
മ്മ്...
എന്നാൽ അഞ്ചു ചേച്ചി അതിനെ ഇവിടെ വെക്കേണ്ട..
ചേച്ചിടെ വീട്ടിൽ കൊണ്ടു പോ..
അയ്യോ! വേണ്ട.. അമ്മ എന്നെ ഓടിക്കും..
നമുക്കിതിനെ  ഇവിടെ വെക്കാം...
വേണ്ട ചേച്ചി അത് പാവം അല്ലെ...ഇത് ചത്തു പോയാലോ....?
പിള്ളേരുടെ ബഹളം കാരണം അവൾ അതിനെ വീട്ടിൽ കൊണ്ടുപോകാൻ തീരുമാനിച്ചു..

ചേച്ചി... ഇതിനെ നോക്കാൻ ദിവസവും ഞങ്ങൾ വരാം..
ഓഹ്.. ആയിക്കോട്ടെ.. വരുമ്പോൾ  കുട്ടി തേവങ്കുകൾ വെറുതെ വരരുത് ഫ്രൂട്ട്സ് ഒക്കെ കൊണ്ടു വരണം. അതും പറഞ്ഞു  കളിയാക്കി ചിരിച്ചു കൊണ്ട് അവൾ വീട്ടിലേക്ക് പോന്നു...

അമ്മ കാണാതെ തന്റെ റൂമിൽ ഒഴിഞ്ഞ ഒരു ഗ്ലാസ്സ് ജാറിൽ കുറച്ചു കമ്പും കൊള്ളിയും ഇലകളും വെച്ചു ചെറിയ ഒരു കൂടുണ്ടാക്കി ആ കാറ്റർപില്ലേറിനെ  അവൾ അതിനകത്തു വെച്ചു...

എന്നിട്ടാവൾ അതിനെ നോക്കി കൊണ്ട് പറഞ്ഞു..
"ഞാൻ എന്നും ഇങ്ങനെ മൂടി വെക്കില്ല നിന്നെ..വേഗം  പറന്നുയരാട്ടോ .."

അപ്പോൾ ആ ഗ്ലാസ്സ് ജാറിൽ കൂടി ആ കാറ്റർപില്ലർ  അവളെ തന്നെ നോക്കി....


ആന്റി....
അല്ല.. ആരാ.. ഇത്... പ്രിയ മോളോ?
ഈ വഴിയൊക്കെ ഓർമ്മയുണ്ടോ!

അതെന്താ ആന്റി അങ്ങനെ ചോദിച്ചേ.. ഞാൻ ഇവിടുത്തെ അല്ലെ അവൾ കെറുവിച്ചു പറഞ്ഞു..

മ്മ്.....

അഞ്ചു  എന്തെ ആന്റി ?

അവൾ റൂമിൽ ഉണ്ട് മോളെ?

എന്നാൽ ഞാൻ പോയ് അവളെ ഒന്ന് കണ്ടിട്ട് വരാം..
മ്മ്... അപ്പോഴേക്കും ആന്റി നല്ല ചൂട്  ഉണ്ണിയപ്പം ഉണ്ടാക്കികൊണ്ട് വരാം..

ശരി ആന്റി...

ടി.. എലികുഞ്ഞെ....
വാതിൽ തുറന്നെ....

ഓഹ്.. നീ എപ്പൊ ലാന്റി....
താഴെ ബഹളം കേട്ടപ്പോഴേ എനിക്ക് തോന്നിയതാ നീയവും എന്ന്...

അതും പറഞ്ഞു കൊണ്ടു വാതിൽ തുറന്നു..
പ്രിയ അകത്തേക്ക് കയറി..അവൾ ബെഡിലേക്ക് വീണു...
എന്താടി അഞ്ചു നിന്റെ മുഖത്തൊരു വൈക്ലമ്യം...

ആർക്...ആരുടെ മുഖത്ത് 
നിന്റെ ..
പണ്ടത്തെ അത്ര സ്നേഹം ഇപ്പോൾ ഇല്ലല്ലോ?
രണ്ടു മാസം ഞാൻ  എന്റെ വീട്ടിലേക്ക് ഒന്ന് പോയപ്പോഴേക്കും നീ എന്നെ മറന്നു...

ഓഹ്.. പിന്നെ നീ ഇപ്പോൾ കണ്ടുപിടച്ചതാണോ ഇത്.. ഇന്നലേം കൂടി നിന്നെ വിളിച്ചത് എന്റെ പ്രേതം അല്ലെ....

എടി ആ ജാറിൽ എന്താ തിളങ്ങുന്നത്...
ഹേയ് അതൊന്നുമില്ലെടി....
നിനക്ക് തോന്നുന്നതാ.. ജാറിനെ മറച്ചു നിന്നുകൊണ്ട് അഞ്ചു പറഞ്ഞു..

എന്റെ പൊന്നു എലികുഞ്ഞെ.. എന്റെ കണ്ണിനു കുഴപ്പം ഒന്നും ഇല്ല. ഞാൻ  വ്യക്തമായി കണ്ടതാ.. അതിനുള്ളിൽ ചെറിയ ഒരു കമ്പിനുള്ളിൽ ചെറിയ മണിപോലെ എന്തോ ഒന്നുള്ളത്...
നീ അങ്ങോട്ട് മാറിയേ ഞാൻ ഒന്നു നോക്കട്ടെ അതെന്ത്‌ കുന്തമാണെന്നു..

എടി അതിൽ ഒന്നും ഇല്ല..
ആഹാ.. ഞാൻ നോക്കട്ടെ.. അങ്ങോട്ട്‌ മാറിക്കെ  എലികുഞ്ഞെ..
അവൾ ആ ജാറിനരുകിലേക്ക് ചെന്നു.. അത് കൈയിൽ എടുത്തു...
എടി.. ഇതൊരു പ്യുപ്പ അല്ലെ?
നീ ഇതെന്തിനാ റൂമിൽ വെച്ചേക്കുന്നത്...
എന്ന് മുതലാണ് നീ ഇങ്ങനത്തെ ഓരോ വട്ടത്തരങ്ങൾ ചെയ്യാൻ തുടങ്ങിയെ...

"ടി അത് ഞാൻ കണ്ടപ്പോൾ ഒരു ചെറിയ കൗതുകം തോന്നിട്ട് വെറുതെ ഒരു രസത്തിനു  എടുത്ത് വെച്ചതാ..."

ഹും അതൊക്കെ പോട്ടെ..
നീ ഇന്റർവ്യൂനു പോയിട്ട് എന്തായി...
ആ.. ആവോ.. എന്തായോ എന്തോ എനിക്കറിയില്ല...!

നിനക്ക് ഈ ഇടയ്ക്കെങ്ങണം കിട്ടുവോ?
എനിക്ക് കഴിഞ്ഞ ഇന്റർവ്യൂനു ജോബ് കിട്ടി.. നെക്സ്റ്റ് week കോളേജിൽ ക്ലാസ്സ്‌ തുടങ്ങും..
ഈ ഇന്റർവ്യൂ കൂടി കഴിഞ്ഞാൽ നെക്സ്റ്റ് ഇയറെ ഇനി ഇന്റർവ്യൂ ഉള്ളു...

നമ്മൾ ഒരുമിച്ചു ഒരിടത്തു വർക്ക്‌ ചെയ്യുന്നതും പഠിക്കുന്നതുമൊക്കെ എന്തോരം ഞാൻ സ്വപ്നം കണ്ടതാ
. എല്ലാം വെള്ളത്തിൽ ആയെന്നു തോന്നുന്നു.

നീ ഇല്ലാതെ ഞാൻ പോകില്ല...

ടി... സാരമില്ല....

എനിക്ക് ഇത്തവണയും കിട്ടാൻ വലിയ ചാൻസ് 
ഒന്നും ഇല്ല.
ഒന്നാമത്തെ ഇന്റർവ്യൂ പോകുന്ന അന്ന് വഴിയിൽ വെച്ചു എന്റെ വണ്ടിയിൽ ആ തെണ്ടി ഇടിച്ചപ്പോഴേ. ഞാൻ ഓർത്തതാ.. എല്ലാ പ്രതീക്ഷകളും പോയെന്നു...

അതെന്തുവാ ഞാൻ അറിയാത്ത ഒരു കാര്യം..
അവൾ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു..

ഛെ.. ഞാൻ ഇല്ലാതെ ആയി പോയല്ലോ അവിടെ...
ഞാൻ ഉണ്ടാരുന്നെങ്കിൽ അവന്റെ പെരട്ട തല അടിച്ചു പൊളിച്ചേനെ 


തന്റെ സീറ്റിൽ ചാരി നല്ല മയക്കത്തിൽ ആയിരുന്നു ദേവ്....ചുറ്റും കത്തിച്ചു വെച്ച നിറ ദീപങ്ങൾ കൊണ്ടു ആ  കാവ് പ്രകാശപൂരിതമായി. കാവിൽ നിന്നും ഒരു  സ്ത്രീ രൂപം ഇറങ്ങി അവന്റെ അടുത്തേക്ക് വന്നു..
" എത്ര കാലമായി ഞാൻ കാത്തിരിക്കുന്നു..
യുഗന്തരങ്ങൾക്ക് ശേഷം ആദിശേഷൻ  എന്നെ കാണാൻ വരുന്നത് ഇന്നാണോ?"

എനിക്കായി എന്താണ് കൊണ്ടു വന്നിരിക്കുന്നത്..അവൾ ചിരിയോടെ ചോദിച്ചു...
അവളുടെ മണിനാദം പോലെയുള്ള ചിരി അവിടെമാകെ നിറഞ്ഞു.

ദാ.... നീ അന്ന് വാങ്ങി തന്ന  കുപ്പിവളകൾ ഒന്നുപോലും പൊട്ടാതെ ഞാൻ ഇന്നും കാത്തു സൂക്ഷിച്ചിട്ടുണ്ട്... തന്റെ കയ്യിൽ നിറഞ്ഞു കിടക്കുന്ന കുപ്പി വളകൾ കുലുക്കി കൊണ്ട് അവൾ അവനു നേരെ കൈകൾ നീട്ടികൊണ്ട് പറഞ്ഞു..

നിനക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന് എന്റെ കയ്യിൽ ഉണ്ട്.. അതും പറഞ്ഞവൾ മുറുക്കി പിടിച്ച കൈ പിടികൾ അയച്ചതും അതിൽ നിന്നും പല നിറത്തിലുള്ള  ചിത്രശലഭങ്ങൾ പറന്നുയർന്നു...


എന്താണ് ആദി.. ഇത്രയും  യുഗന്തരങ്ങൾക്ക് ശേഷം എന്നെ കണ്ടിട്ടും നിനക്ക്  ഒരു സ്നേഹവും സന്തോഷവും തോന്നാത്തത്.  നിന്റെ കണ്ണുകളിൽ ആ പഴയ സ്നേഹത്തിന്റെ തിളക്കം എനിക്ക് കാണാൻ കഴിയുന്നില്ല .. അവിടെ എന്നെ കാണുമ്പോൾ ഭയമോ അതോ എനിക്ക് നിർവചിക്കാൻ കഴിയാത്ത മറ്റെന്തോ ഒന്നാണ് നിന്റെ കണ്ണിൽ തെളിയുന്നത്... നീ എന്നെ മറന്നോ?നിനക്ക് എന്നോടുള്ള പ്രണയം കളവായിരുന്നോ?അതോ നീ പ്രണയിച്ചത് "നിലീനയെ" ആയിരുന്നോ?അവളുടെ മുഖം പൊടുന്നനെ വാടി...
അവൾ ഒരു ഘോരരൂപ്പിണി ആയി മാറി..കൊണ്ട് അലറി..

"ആദി......................."

"ഞാൻ പറഞ്ഞതല്ലേ നിന്നോട്,കാലം എത്ര കടന്നാലും. എല്ലാ പുനർജ്ജനിയും നീന്തി കടന്നു വീണ്ടും ഒരു ജന്മം നിനക്കായി ഞാൻ പുനർജ്ജനിക്കുമെന്ന്..."

"ഈ ജന്മത്തിൽ എനിക്ക് നിന്നെ വേണം.. നിനക്കായ്‌ ആണ് ഞാൻ പുനർ ജനിച്ചത്.."ഈ ജന്മത്തിൽ എന്റെ പകയും പ്രതികാരവും   തീർക്കണം ....എന്നെ ഇല്ലായ്മ ചെയ്ത ആ കുടുംബത്തിന്റെ തായ് വേരുകൾ   അറുത്തു മാറ്റണം .എന്റെ പ്രണയം അത് നീ മാത്രമാണ്....എന്റെ പ്രതികാരം അവരോട് മാത്രം ആ കുടുംബത്തിന്റെ അധഃപതനം തുടങ്ങി കഴിഞ്ഞു..അവളുടെ കരങ്ങൾ അവനു നേരെ നീണ്ടതും 

പെട്ടന്ന് അവൻ വിയർത്തു കുളിച്ചു കണ്ണുകൾ വെട്ടിത്തുറന്നു....കുറച്ചു നേരത്തേക്ക് അവനു ഒന്നും മനസിലായില്ല. കണ്ടത് സ്വപ്നമോ? അതോ മിഥ്യയോ?
അവൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു..

പുനർജ്ജന്മമോ?.. ആരുടെ പുനർജ്ജന്മമാണ്...?
ആരാണ് നിലീന?
അവർക്കും തനിക്കും എന്താണ് ബന്ധം..
ആദ്യമായാണ് ഇങ്ങനെ ഒരു സ്വപ്നം...
ഉത്തരം കിട്ടാത്ത അനേകായിരം ചോദ്യങ്ങൾ അമ്പു പോലെ മനസ്സിൽ തറഞ്ഞു കൊണ്ടിരുന്നു...

പെട്ടന്ന് അവന്റെ  ടേബിളിൽ ഇരുന്ന ലാപ് ഓൺ ആയി അതിലെ കീപാടുകൾ  തനിയെ അമരാൻ തുടങ്ങി സ്‌ക്രീനിൽ കുറച്ചു വാക്കുകൾ മങ്ങി തെളിഞ്ഞു തുടങ്ങി...


"പുനർജ്ജനിയുടെ താഴ്‌വരയിൽ നിനക്കായി കാത്തിരുന്ന ഞാൻ വീണ്ടും പുനർജനിച്ചിരിക്കുന്നു..
ഈ ജന്മവും  ഇനി വരുന്ന ജന്മങ്ങളിലും  നീ എനിക്ക് മാത്രം സ്വന്തം. ഞാൻ എത്ര അകലെ ആണെങ്കിലും ഒരിക്കൽ നിന്നിലേക്ക്‌ തന്നെ ഞാൻ വന്നു ചേരും...നിന്റെയും എന്റെയും പുനർജ്ജന്മം എന്ന് നാം തിരിച്ചറിയുന്നുവോ അന്ന് ഞാൻ എന്ന മിഥ്യ അവസാനിച്ചിരിക്കും. അതിനിടയിൽ നിന്റെ മനസ്സിൽ മറ്റൊരാൾക്ക്‌ ഇടം വേണ്ട...ഞാൻ.. ഞാൻ.. മാത്രം മതി അവിടെ...... നീയും ഞാനും അല്ലെ പ്രണയിച്ചത്.. ഞാൻ നിന്റെ മാത്രം നിലീനയല്ലേ?നിന്റെ മാത്രം ലീന ".....



അവൻ ഒന്നും മനസ്സിലാകാതെ ഭയന്നു ലാപ്പിന്റെ കീ പാടിൽ പ്രെസ്സ് ചെയ്യാൻ തുടങ്ങി... അവനെത്രയൊക്കെ അമർത്തിയിട്ടും ഒരു കീ പോലും അനങ്ങിയില്ല ...

എന്തിനാണ് ആദി ഭയപ്പെടുന്നത്. ഒരിക്കലും എന്നെ മറി കടന്നു മറ്റൊരുവൾ നിന്നിലേക്ക്‌ വരില്ല.. പഴയ പോലെ വന്നാൽ അവളുടെ അന്ത്യം എന്നിലൂടെ ആവും... നിനക്കായി കാത്തിരുന്നവൾ ഞാൻ ആണ്. നിനക്കായി ജീവൻ ത്യജിച്ചവൾ  അവളല്ല.. ഞാൻ.. ഞാൻ.. മാത്രമാണ്.നിന്റെ ഹൃദയത്തിന്റെ ഉള്ളറയിൽ  അവൾക്കല്ല സ്ഥാനം, എനിക്കാണ് എനിക്ക് മാത്രം.. അവൻ പെട്ടന്ന് ലാപ്പിലേക്ക് നോക്കി...
ലാപ്ടോപ് ഒന്ന് മിന്നി കൊണ്ട്  വലിയ ശബ്ദത്തോടെ അതിന്റെ സ്ക്രീൻ ഓഫ്‌ ആയി...

അവൻ ഞെട്ടികൊണ്ട് ലാപ്ടോപ് ഓൺ ചെയ്യാൻ നോക്കി ...അവന്റെ വിരലുകൾ വിറ പൂണ്ടു .

തുടരും