Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പുനർജ്ജനി - 4

part -4                    

 
 
 
അവൾ  പേടിയോടെ അവന്റെ കയ്യിൽ തന്റെ കൈ ചേർത്ത് മുറുക്കി പിടിച്ചു.. കണ്ണുകൾ ഇറുക്കി അടച്ചു..അവന്റെ കയ്യോട് ചേർത്ത് അവളുടെ ഉള്ളം കയ്യിലെ ചന്ദ്ര ബിംബം പതിയെ തെളിഞ്ഞു വരാൻ തുടങ്ങി അത് അവന്റെ കയ്യിലേക്ക് അമർന്നു  പൂർണ ബിംബമായി മാറി...പ്രകാശിച്ചു...അവളുടെ കഴുത്തിൽ പച്ച കുത്തിയ പോലെ തൃശൂലം തെളിഞ്ഞു വന്നു ..അതെ സമയം അവന്റെ പുറത്തായി നഗരൂപം  മിന്നി തെളിഞ്ഞു കൊണ്ടിരുന്നു . അടുത്ത നിമിഷം കാറിലേക്ക് തീപടരാൻ തുടങ്ങി..ദിബന്ധങ്ങൾ പൊട്ടുമാറുച്ചതിൽ അതൊരു ഉഗ്ര സ്പോടാനമായി മാറി..
 
ഇതേ സമയം മറ്റൊരിടത്തു...
"കൂട്ടം കൂടിയിരുന്നു കടവാവലുകൾ വലിയ ശബ്ദത്തോടെ ചിറകടിച്ചു ഉയർന്നു പൊങ്ങി.. പാൽ നിലാവ്  വിതറി നിന്ന  ചന്ദ്രൻ മേഘങ്ങൾക്കിടയിൽ മറഞ്ഞു.. പ്രകൃതിയെ തന്നെ വിറങ്ങലിപ്പിക്കുന്ന രീതിയിൽ ഉച്ചത്തിൽ ഒരു വെള്ളിടി വെട്ടി.. ആ ഇടിയിൽ ഭൂമിയും ആകാശവും ഒരുപോലെ വിറ കൊണ്ടു.. തെക്കെ തൊടിയിലെ  എരിക്കു മരം നിന്നു കാത്താൻ തുടങ്ങി.."പെട്ടന്ന്  ആരുടെയൊക്കെയോ നിലവിളി ഉയർന്നു..തന്റെ ബെഡിനരികിൽ ഊരി വെച്ച കണ്ണട അയാൾ തപ്പി തടഞ്ഞു എടുത്തുകൊണ്ടു  മുറിയുടെ വാതിൽ തുറന്നു.. അയാൾ പുറത്തേക്കിറങ്ങിയ സമയത്തു അയാളുടെ മുന്നിലൂടെ ഒരു കടവാവൽ വലിയ ചിറകടികളോടെ പറന്നു പോയി..സംഭരിച്ചു  വെച്ച ധൈര്യം ആ ഒറ്റ നിമിഷത്തിൽ ചോർന്നു പോകുന്ന പോലെ അയാൾക്ക്‌ തോന്നി.."പ്രഭാകരാ.... ധർമ്മാ...ഭദ്രാ... പവിത്ര.....എന്താ ഇവിടെ ഒരു കരച്ചിൽ കേട്ടത്...ആരാ.. കരഞ്ഞേ.....അയാൾ ആശങ്കയോടെ  വിളിച്ചു ചോദിച്ചു..."
 
അയാളുടെ വിളികേട്ടു പ്രഭാകരൻ ഓടി വന്നു..
എന്താ.. അച്ഛാ....
അച്ഛന് കുഴപ്പം ഒന്നും ഇല്ലല്ലോ?
ഇല്ലെടാ.. ഇവിടെ എന്താ ഉണ്ടായതു അയാൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് തന്റെ  പകുതി ഊരി വന്ന കണ്ണട  നേരെ ആക്കികൊണ്ട് ചോദിച്ചു..
എന്താ ഉണ്ടായതെന്നു അറിയില്ല...അച്ഛാ..
തെക്കിനിയിലെ   ആ എരിക്ക് എരിഞ്ഞുപ്പോയി..
"നീ എന്താ പറഞ്ഞെ...എരിക്ക് എരിഞ്ഞെന്നോ ?"
അതെ അച്ഛാ... കാലം കുറെ ആയില്ലേ അതിവിടെ നിൽക്കാൻ തുടങ്ങിയിട്ട്.. ഞാൻ പണ്ടേ പറഞ്ഞതല്ലേ അത് നമുക്ക് മുറിച്ചു മാറ്റാം എന്ന്...
പവിത്രേട്ടൻ പറഞ്ഞത്  ശരിയാണ് അച്ഛാ....
"നിനക്ക് എന്ന് മുതലാട പ്രഭാകരാ അവൻ പറയുന്നത് ശരിയായി തോന്നിയത്.."
 
" നമ്മുടെ കുടുംബ അമ്പലത്തിൽ ശിവ ഭാഗവാന് ഇത്രയും കാലം അതിന്റെ പൂവാണ് മാലയായി ചാർത്തിയിട്ടുള്ളത്.. പൂർവികർ മുതൽ ഈ തലമുറവരെ അത് നമ്മുടെ കുടുംബത്തിന്റെ രക്ഷാ കവചം ആയിരുന്നു.."എന്നാലും ഇത്ര പെട്ടന്ന് ഇതെങ്ങനെ സംഭവിച്ചു...
 
"പെട്ടന്ന് പ്രകൃതി അടി മുടി ആടിയുലഞ്ഞു... ശക്തമായ കാറ്റടിക്കാൻ തുടങ്ങി.. മിന്നൽ പിണറുകൾ പല രൂപ ഭാവങ്ങളിൽ മിന്നാൻ തുടങ്ങി.. തെക്കേതൊടിയിലെ വേപ്പ് മരം ആ മിന്നൽ പിണർ ഏറ്റ്  നിന്നു കത്താൻ  തുടങ്ങി. വടക്കേതൊടിയിലെ കുളത്തിനോട് ചേർന്നു നിന്ന ഇലഞ്ഞി മരം വലിയ ശബ്ദത്തോടെ കട പുഴകി കുളത്തിന്  മീതെ  വീണു..അതോടൊപ്പം തന്നെ കിഴക്കേ തൊടിയിലെ പേരാൽ കാറ്റിൽ ആടി ഉലയാൻ തുടങ്ങി.. ശക്തമായ കാറ്റിൽ  പേരാലിൽ ബന്ധിച്ച  ചുവന്ന  പട്ടിൽ പൊതിഞ്ഞ  തകിടും ചരടും   പൊട്ടി നിലത്തേക്ക് വീണു.. അതിൽ നിന്നും പുകച്ചുരുൾ പോലെ എന്തോ ഒന്ന്  ആകാശത്തേക്ക് ഉയർന്നു പൊങ്ങി.. അതിനടുത്ത നിമിഷത്തിൽ പടിഞ്ഞാറെ തൊടിയിലെ   കാവിൽ നിന്നും  എന്തൊക്കെയോ പൊട്ടുന്ന പോലെ ശബ്ദം കേട്ടു.. പെട്ടന്ന് കരണ്ട് പോയി..."എല്ലാവരും ഭയന്നു പോയി...പെട്ടന്ന് വീണ്ടും ലൈറ്റ് തെളിഞ്ഞു..അച്ഛാ... അകത്തേക്ക് കയറി പോരെ.... അവിടെ നിൽക്കണ്ട.. വല്ലാത്തൊരു കാറ്റും മിന്നലും...ധർമ്മൻ അതും പറഞ്ഞു കൊണ്ട്  അവർക്കടുത്തേക്ക് വന്നു..
 
ഇതു വെറും കാറ്റും മിന്നലും അല്ല.. എന്തോ ദുരന്തം വരാനിരിക്കുന്നതിന്റെ മുന്നോടിയായി പ്രകൃതി തരുന്ന ലക്ഷണങ്ങളാണ്...എന്റെ അച്ഛ.... ഇപ്പോഴും അച്ഛന്റെ പഴയ അന്ധ വിശ്വാസത്തിനു ഒരു മാറ്റവും ഇല്ലേ?ഇതു പഴയ കാലം അല്ല...എന്തായാലും അവരാരും ഇവിടെ ഇല്ലാത്തത് കാര്യമായി.. അല്ലെങ്കിൽ അവരുടെ ഭയം കൂടി കാണേണ്ടി വന്നേനെ..ധർമ്മൻ അത് പറഞ്ഞതും ബാക്കി ഉള്ളവരും അതിനെ അനുകൂലിച്ചു..പെട്ടന്നു വീണ്ടും കറന്റ്‌ പോയി...
ശ്ശെടാ.... ഈ ഇൻവെർട്ടർ ഇപ്പോൾ ഓൺ ആയത് ആണല്ലോ അതിനിടയ്ക്ക് വീണ്ടും   ഓഫ്‌ ആയോ?
അതും പറഞ്ഞു ധർമ്മൻ   തന്റെ ഫോണിന്റെ ടോർച്ചെടുത്തു തെളിയിച്ചു കൊണ്ട് പോകാൻ തിരിഞ്ഞതും..വാസുദേവൻ  (അച്ഛൻ ) പറഞ്ഞു. ആരും നിൽക്കുന്നിടത്തു നിന്നും അനങ്ങാതെ അവിടെ തന്നെ നിൽക്കുക..ഈ അച്ഛന് വട്ടാണോ?ഇവിടെ തന്നെ നിൽക്കാൻ പറയാൻ അതും പറഞ്ഞു ധർമ്മൻ പോകാൻ തിരിഞ്ഞതും പെട്ടന്നൊരു  കടവാവൽ അവനെ ആക്രമിച്ചു.. ആ ആക്രമണത്തിൽ അവന്റെ കഴുത്തും മുഖവും മുറിഞ്ഞു ചോര പൊടിക്കാൻ തുടങ്ങി..
"അയാൾ ആജ്ഞയോടെ പറഞ്ഞു.."
ഞാൻ നിൽക്കാൻ  പറഞ്ഞെതല്ലേ .
 
"പെട്ടന്ന് ശക്തമായ മഴ പെയ്യാൻ തുടങ്ങി. ഓരോ മഴത്തുള്ളികളും വീഴുന്ന ശബ്ദം ഭയാനകമായി തോന്നി.. എല്ലാവരും ഒന്നിച്ചു നിന്നു തങ്ങളുടെ കയ്യിലുള്ള ഫോൺ തെളിയിച്ചു കൊണ്ടു ചുറ്റും നോക്കി..
പെട്ടന്നു അത്യുഗ്രൻ  ശബ്ദത്തോടെ   കാവിനകത്തെ   ഒരു ശില  ചിന്നി ചിതറി തെറിച്ചു.. കാവിനകം മുഴുവൻ ചുവന്ന പ്രകാശം പരന്നു. ചിന്നി തെറിച്ച ശിലയുടെ കഷ്ണങ്ങൾ  ചിത്രശലഭങ്ങളായി കാവിന് പുറത്തേക്കു പറന്നുയർന്നു..ആ ഇരുട്ടിലും  കാവിൽ നിന്നുയരുന്ന പ്രകാശം കണ്ടു അവർ പരസ്പരം അന്തിച്ചു നോക്കി.. അങ്ങനെ നോക്കി നിന്ന സമയത്തു തന്നെ പല വർണ്ണത്തിലുള്ള നിയോൺ ലൈറ്റ് പോലെ പ്രകാശിച്ചു കൊണ്ട്   ചിത്ര ശലഭങ്ങൾ കാവിന് പുറത്തേക്കു  പറന്നുയർന്നു. അതിനോടൊപ്പം തന്നെ കടവാവലുകൾ വലിയ ശബ്ദത്തിൽ കാവിലേക്ക് തന്നെ തിരികെ ഇരച്ചു കയറി .അത് കണ്ടു അവർ ഭയന്നു വിറങ്ങലിച്ചു നിന്നു .."
 
 
"കുടുംബക്ഷേത്രത്തിലെ നാഗതറയിൽ നിന്നും ഒരു കുഞ്ഞു സ്വർണ നാഗം  പുറത്തേക്ക് ഈഴഞ്ഞു ഇറങ്ങി.. അത് തറവാടിന്റെ  വടക്കേ അറ്റത്തു അടച്ചിട്ടിരുന്ന മുറിയുടെ  താക്കോൽ പഴുതിലൂടെ ഈഴഞ്ഞു അകത്തേക്ക് കയറി...ആ മുറിയിലെ ചുവരിൽ പൊടി പിടിച്ചു മാറാല തൂങ്ങി കിടന്ന  ഒരു ചിത്രത്തിലേക്കു  ആ കുഞ്ഞു സർപ്പം പതിയെ ഒന്ന് ചീറ്റിയതും  ആ ചിത്രത്തിൽ പറ്റിപ്പിടിച്ച മാറാലയും പൊടിയും മാറി അതിൽ  പാർവതിയുടെ ചിത്രം തെളിഞ്ഞു വന്നു..."
 
 
8 വർഷത്തിന് ശേഷം...
ഒരു പ്രഭാതം.....
 
"അഞ്ജലി ...... മോളെ....... അഞ്ചു....."
 
"മ്മ്മ്..."
 
എടി.. പെണ്ണെ എന്ത് കിടപ്പണിത്..നീ ഇന്നും എന്നത്തേയും പോലെ ഈ ഇന്റർവ്യു മിസ്സ്‌ ചെയ്യുവോ ?പെണ്ണെ.. ഒന്നെണിക്കുന്നുണ്ടോ?അതോ ഞാൻ വെള്ളവും കലവും എടുക്കണോ?അവൾ ചിണുങ്ങി കൊണ്ട് പതിയെ എഴുന്നേറ്റു ....എന്താ.. അമ്മേ... കുറച്ചു സമയം കൂടി  ഞാനൊന്നു കിടന്നോട്ടെ.. പ്ലീസ്.. പ്ലീസ്. എന്റെ പൊന്നു അമ്മ അല്ലെ..
 
എനിക്കിപ്പോ എന്താ.. ഇന്നത്തെ ഇന്റർവ്യൂ മിസ്സ്‌ ആയാൽ നിന്റെ അച്ഛനാ അതിന്റെ നാണക്കേട്..
നിനക്ക് അറിയാല്ലോ  അഞ്ചു...ഇത് എത്രാമത്തെ തവണയ നീ ഈ സെയിം ഇന്റർവ്യൂനു പോകുന്നതെന്ന്... നിനക്ക് ഇങ്ങനെ പഠിച്ചു മാത്രം നടന്നാൽ മതിയോ?ഇവിടെ നിന്റെ ആഗ്രഹം പോലെ പഠിക്കാം അച്ഛന്റെ ആഗ്രഹം പോലെ ജോബും ചെയ്യാം... ഒന്നെടുത്താൽ ഒന്ന് ഫ്രീ ഉള്ളത് പോലെ  സ്റ്റഡിയും ജോബും ഒരുമിച്ചു കിട്ടും..ഇതാരോടൊക്കെ റെക്കമെൻഡ് ചെയ്ത് വീണ്ടും കിട്ടിയതാണെന്നു..നിനക്ക് അറിയുവോ?
 
 
അതെങ്ങനെയാ നിനക്ക് തീരെ പഞ്ച്യുവാലിറ്റി  ഇല്ല... എല്ലാത്തിനും കാരണം ഞാൻ ആണ്.
നിന്നെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കിയത്...ഞാൻ ആണല്ലോ?അപ്പോൾ ഇതെല്ലാം ഞാൻ തന്നെ അനുഭവിക്കണം.. എല്ലാം എന്റെ വിധി...അവൾ ഒന്നും മിണ്ടാതെ വേഗം ഡ്രെസ്സും എടുക്കാൻ അലമാര തുറന്നതും കുത്തി നിറച്ചു വച്ചിരുന്ന ഡ്രെസ്സുകൾ നിലത്തേക്ക് ഉരുണ്ടു വീണു..അവൾ പതിയെ തിരിഞ്ഞു അമ്മയെ നോക്കി  പല്ലു പുറത്തേക്കു കാട്ടി ഇളിച്ചു പിടിച്ചു...ചമ്മിയ ചിരി പാസ്സാക്കി..
 
 
എന്റെ പൊന്നു അഞ്ചു.. ഞാൻ ഇന്നലെ അടുക്കി വെച്ച അലമാര അല്ലെ ഇത്.. ഇതെപ്പോ ഈ കോലത്തിൽ ആയി.. ഈ റൂം കിടക്കുന്ന ചേല് കണ്ടില്ലേ...നിനക്ക് വന്നു വന്നു തീരെ അടുക്കും ചിട്ടയും ഇല്ലാതെ ആയി.. നാളെ മറ്റൊരു വീട്ടിൽ പോകേണ്ട പെണ്ണാ...ഇങ്ങനെയൊക്കെ കാട്ടി കൂട്ടുന്നത്..
 
"ഞാൻ എങ്ങും പോകുന്നില്ല..."
"പിന്നെ.. നിന്നെ ഇവിടെ നിർത്താനാണോ?"
നിനക്ക് കല്യാണ പ്രായം ആയി വരുകയാ..
"വേണമെകിൽ എനിക്ക് പകരം അമ്മ കെട്ടിക്കോ..."
 
ഡി... നീ വാങ്ങും എന്റെ കയ്യിന്നു...
അതിനവൾ കണ്ണിറുക്കി കാണിച്ചു കൊണ്ട്  ഒരു ഫ്ലയിങ് കിസ്സും അമ്മയ്ക്ക് നേരെ ഊതി വിട്ടു കൊണ്ട്  കയ്യിൽ കിട്ടിയ ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് ഓടി.
എന്റെ ദേവിയെ .. വന്നു വന്നു ഈ പെണ്ണിന് തീരെ അടക്കവും ഒതുക്കവും ഇല്ലാണ്ടായി... അതും പറഞ്ഞു  അമ്മ  വീണ്ടും അവളുടെ റൂം വൃത്തിയാക്കാൻ തുടങ്ങി.
അവൾ കുളിച്ചിട്ടു വരുമ്പോൾ അമ്മ റൂം വൃത്തി ആക്കി കഴിഞ്ഞിരുന്നു..
 
ആഹാ.. ഇത്രേം നേരം ആയിട്ടും തമ്പുരാട്ടി നീരാടി കഴിഞ്ഞതെ ഉള്ളോ?അതിനവൾ നന്നായി ചിരിച്ചു കാണിച്ചു..ഡി.. പെണ്ണെ.. നീ ആ തന്തേ പറയിപ്പിക്കും.. വേഗം റെഡി ആയി പോകാൻ നോക്കടി  ഞാഞ്ഞൂലെ..എന്റെ പൊന്നു തടിച്ചി പാറു.. ഞാൻ ദാ.. ഇപ്പൊ പോവും ....ഈ പൊട്ടു കൂടി വെച്ചോട്ടെ...
 
അവളുടെ പൊട്ടുതൊടൽ കണ്ടു അമ്മ  നോക്കി നിന്നു പോയി..എടി.. ഈ ചെറിയ ഒരു പൊട്ടു തൊടനാണോ നീ ഈ മാതിരി കോപ്രായങ്ങൾ ആ കണ്ണാടിടെ മുന്നിൽ നിന്നും കാട്ടണേ?
 
ഈ അമ്മേടെ ഒരു കാര്യം..
"ഇതാണ് ന്യൂജൻ   സ്റ്റൈൽ.."
അതിനു അമ്മ അവളെ നോക്കി ഒന്നു  പുച്ഛിച്ചു...എന്താ എന്റെ ചുന്ദരി ധന്യ കുട്ടിക്കൊരു പുച്ഛം...
 
പെണ്ണെ നിന്നു കൊഞ്ചാതെ പോയി ടേബിളിൽ ഇരിക്കുന്ന ഫുഡ്  കഴിച്ചിട്ട് വേഗം ഇറങ്ങാൻ നോക്ക്..
ഫുഡും കഴിച്ചു... ബാഗും എടുത്തു അമ്മയോട് ടാറ്റ പറഞ്ഞു കെട്ടിപിടിച്ചു കവിളിൽ ഒരു കടിയും കൊടുത്ത് കൊണ്ട് അവൾ തന്റെ സ്കൂട്ടിയുമായി ഇറങ്ങി...
 
ഇടക്കവൾ വാച്ചിലേക്ക് നോക്കി ഇന്റർവ്യൂ തുടങ്ങാൻ  ഇനിയും 30 മിനിറ്റ്സ് ഉണ്ട്.  ഇത്തവണ ഇന്റർവ്യൂ മിസ്സ്‌ ആകരുത് .ഇവിടെ അടുത്താണല്ലോ...ഇന്റർവ്യു നടക്കുന്നിടം.പതിയെ പോയാൽ 20 മിനിറ്റ് കൊണ്ട് എത്താൻ പറ്റും അവൾ മനസ്സിൽ കാൽകുലേറ്റ്  ചെയ്തു കൊണ്ട്  പതിയെ വണ്ടി ഓടിച്ചു...ഇത് പാസ്സായാൽ തന്റെ ഇഷ്ടത്തിന് പഠിക്കാം പിന്നെ പേരിനു ഒരു ജോബും അപ്പോൾ പിന്നെ പേടിക്കണ്ട..അച്ഛൻ ഒന്നും പറയില്ല.. ഹോ ഞാൻ അടിച്ചു പൊളിക്കും.. ചുണ്ടിൽവിരിഞ്ഞ ഒരു മൂളി   പാട്ടൊക്കെ പാടി പോയതും പെട്ടന്നാണ് അവളുടെ വണ്ടിയിൽ ഒരു കാർ വന്നു ഇടിച്ചത്. അവൾ വണ്ടിയിൽ നിന്നും തെറിച്ചു നിലത്തേക്ക് വീണു അവളുടെ കൈ മുട്ടു ഉരഞ്ഞു  പൊട്ടി.. അവൾക്കു ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല.. അവൾ അവിടെ നിന്നും എണീറ്റു തന്റെ തലയിൽ ഇരുന്ന ഹെൽമെറ്റ് വലിച്ചൂരി കൊണ്ട് കാറിനടുത്തേക്ക് ചെന്നു.. ഇയാളെ ഞാൻ ഇന്ന് 
 
ഡോ.. താൻ മാനത്തു നോക്കി ആണോ വണ്ടി ഓടിക്കണേ?അതോ ആരെയെങ്കിലും വേഗം മുകളിലേക്ക് അയക്കാമെന്നു നേർച്ച വല്ലതും  ഉണ്ടോ തനിക് അവൾ കാറിന്റെ വിൻഡോ ഗ്ലാസ്സിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.. അവളത് പറയുമ്പോഴും ആ കാറിന്റെ കറുത്ത ഗ്ലാസുകൾ അടഞ്ഞു തന്നെ കിടന്നു..
ഡോ... തന്റെ പരട്ട വണ്ടിടെ ഗ്ലാസ്സ് ഒന്ന് താഴ്ത്തിയെ.. അകത്തിരിക്കുന്ന  ആ മുതലിനെ ഒന്ന് കാണട്ടെ..
 
അപ്പോഴേക്കും കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആൾ പുറത്തേക്കു ഇറങ്ങി വന്നു..
അവൾ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി..ബ്ലാക്ക് പാന്റും വൈറ്റ് ഷർട്ടും ബ്ലാക്ക് കോട്ടും ആണ് വേഷം.അതിന്റെ കൂടെ ബ്ലാക്ക് and വൈറ്റ്  കോമ്പിനേഷനിലുള്ള ഒരു ടൈയും അവൾക്കത് കണ്ടപ്പോൾ ചിരിയാണ് വന്നത്.."ഇതേതാ... ഈ സ്കൂൾ ബോയ് "നിങ്ങൾ എന്താ.. സ്കൂളിൽ പഠിക്കുവാണോ? നിങ്ങൾക്ക് ആരാ ലൈസൻസ് തന്നത്..
 
അവൻ ചുറ്റും നോക്കി...
 
അവൾ കൈ ഞൊടിച്ചു കൊണ്ട്...ഡോ.. ഞാൻ തന്നോടാ ചോദിച്ചത്,താൻ ഏത് സ്കൂളിൽ ആണ് പഠിക്കുന്നത്...
 
ഞാൻ സ്കൂളിൽ ഒന്നും അല്ല പഠിക്കുന്നത്.
 
.ങേ....  അല്ലെ,അപ്പോൾ പിന്നെ ഈ യൂണിഫോം..
ഇത് യൂണിഫോം ഒന്നും അല്ല ഫോർമൽ ഡ്രസ്സ്‌ ആണ്..
 
എന്ത്.. അവൾ കണ്ണും തള്ളിക്കൊണ്ട് ചോദിച്ചു.. ഇതാണോ ഫോർമൽ ഡ്രസ്സ്‌..
.ഈ സ്കൂൾ യൂണിഫോം... അതും പറഞ്ഞവൾ ചിരിക്കാൻ തുടങ്ങി..
അവളുടെ ചിരി കണ്ട് അവൻ അന്തിച്ചു അവളെ തന്നെ നോക്കി..
 
ഈ പെണ്ണിന്റെ പിരി ലൂസ് ആയോ? അതോ ഇനി വണ്ടി മുട്ടി പിരി പോയതാണോ അവൻ അതും ആലോചിച്ചു അവളുടെ മുഖത്തേക്ക് നോക്കി..
 
തുടരും 
ഇഷ്ടം ആയാൽ ഒന്നു ഫോള്ളോ കൂടി ചെയ്യണേ...