Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പുനർജ്ജനി - 5

  part -5                                 

മഴ മിഴി ...✍️




ഇത് യൂണിഫോം ഒന്നും അല്ല ഫോർമൽ ഡ്രസ്സ്‌ ആണ്..

എന്ത്.. അവൾ കണ്ണും തള്ളിക്കൊണ്ട് ചോദിച്ചു.. ഇതാണോ ഫോർമൽ ഡ്രസ്സ്‌...
ഈ സ്കൂൾ യൂണിഫോം... അതും പറഞ്ഞവൾ വായും പൊത്തി ചിരിക്കാൻ തുടങ്ങി..


അവളുടെ ചിരി കണ്ട് അവൻ അന്തിച്ചു അവളെ തന്നെ നോക്കി..

ഈ പെണ്ണിന്റെ പിരി ലൂസ് ആയോ? അതോ ഇനി വണ്ടി മുട്ടി പിരി പോയതാണോ അവൻ അതും ആലോചിച്ചു അവളുടെ മുഖത്തേക്ക് നോക്കി..


ഡോ.. താൻ എന്താടോ ഒരു മാതിരി നോക്കുന്നത്.. എന്റെ കയ്യിലെ പെയിന്റ് പോയി.. ഉരഞ്ഞ കൈ മുട്ട് കാട്ടികൊണ്ട് അവൾ പറഞ്ഞു.. പിന്നെ എന്റെ വണ്ടിടെ സൈഡിലെ ഇൻഡിക്കേറ്ററും ഫ്രണ്ട് മിറോറും  പോയി...

ഇത്രയെല്ലാം ചെയ്തു വെച്ചിട്ട് താൻ എന്നെ വായി നോക്കുവാണോ  ചെയ്യുന്നത്.. 

താനെ..ഇതെല്ലാം റെഡി ആക്കി തന്നിട്ട് പോയാൽ മതി...

അവൻ അവളുടെ പറച്ചിൽ കേട്ടു അതിശയത്തോടെ അവളെ നോക്കി..
(എന്ത് ജന്മം ആണിത് ഇത്രയും നേരം  മഹാലക്ഷ്മിയേ പോലെ നിന്നിട്ട് ഇപ്പോൾ ഭദ്രകാളിയെ പോലെ നിന്നു ഉറഞ്ഞു തുള്ളുന്നു )

അവനെന്തോ പറയാൻ വന്നതും അവന്റെ ഫോൺ റിങ് ചെയ്തത്. അവൻ കാൾ എടുത്തുകൊണ്ടു കാറിലേക്ക് നോക്കി. പിന്നെ അവളോട് ഒന്നും പറയാൻ നിൽക്കാതെ വണ്ടിയിലേക്ക് കയറി...

അവൾക്ക് അത് കണ്ട് ദേഷ്യം വന്നു..

ഡോ.. കോമ്പെൻസഷൻ  തന്നിട്ട് പോയാൽ മതി.. ഞാനെ തന്നെ പോലെ  റിച്ച് ഒന്നും അല്ല,എന്നും പറഞ്ഞവൾ കാറിന്റെ ഗ്ലാസിൽ തട്ടാൻ തുടങ്ങി.
പെട്ടന്ന് കാർ മുന്നോട്ടു നീങ്ങി..
അവൾക്കു ദേഷ്യം വന്നു...

കയ്യിൽ ഇരുന്ന ഹെൽമെറ്റ് വലിച്ചു കാറിനു നേരെ എറിഞ്ഞു. ഹെൽമെറ്റ്‌ ചെന്നു കൊണ്ടത് കാറിന്റെ ബാക്ക് ഗ്ലാസിൽ ആയിരുന്നു.. ഗ്ലാസ്സ്  വലിയ ശബ്ദത്തോടെ പൊട്ടി.. എന്നിട്ടും കാർ നിർത്താതെ  അതെ സ്പീഡിൽ തന്നെ പോയി..


ഇഡിയറ്റ്‌....
അതും പറഞ്ഞവൾ കയ്യിൽ കിടന്ന വാച്ചിലേക്ക് നോക്കി..
അയ്യോ എന്റെ ഇന്റർവ്യു.. ഇന്ന് മിസ്സാകും അതും പറഞ്ഞവൾ ചരിഞ്ഞു കിടന്ന സ്കൂട്ടി നൂത്തു സ്റ്റാർട്ട്‌ ചെയ്ത് കൊണ്ട് ഇന്റർവ്യൂ നടക്കുന്നിടത്തേക്ക് പോയി...

അവിടെ നല്ല തിരക്ക് ആയിരുന്നു..
ദാ.. ഈ ഫോം ഫിൽ ചെയ്തു വേഗം B - ബ്ലോക്കിൽ കൊടുത്തിട്ട്. ഇന്റർവ്യൂ ഹാളിലേക്ക് വാ..

അവൾ വേഗം എല്ലാം ഫിൽ ചെയ്തു  B -  ബ്ലോക്കിൽ കൊണ്ടുപോയി കൊടുതിട്ട് ഇന്റർവ്യു ഹാളിലേക്ക് വന്നു..

അവിടെ ഒരു ചെറിയ ടാസ്ക് ആയിരുന്നു ചെയ്യാനുണ്ടായിരുന്നത്..
"സെൽഫ് ഇൻട്രോഡക്ഷൻ..."

അവൾക്കതു കേട്ടപ്പോൾ ചിരിയാണ് വന്നത്..
ഇതെന്തു ഇന്റർവ്യൂ ആണ്. അവൾ സ്വയം ചോദിച്ചു പോയി...

അവളുടെ ഊഴം എത്തിയതും വളരെ മനോഹരമായി അവളെ അവൾ സ്വയം ഇൻട്രോടുസ് ചെയ്തു...
കുറച്ചു കഴിഞ്ഞു  ഒരു ലേഡി വന്നു അവരോട് പറഞ്ഞു ഇന്റർവ്യൂ കഴിഞ്ഞു രണ്ടു ദിവസത്തിനകം തിരഞ്ഞെടുത്തവരുടെ വീട്ടിലേക്കു മെമ്മോ വരുമെന്ന്..


തന്റെ ടേബിളിൽ ഇരിക്കുന്ന ഇന്റർവ്യൂ ലിസ്റ്റ് നോക്കി കൊണ്ടിരുന്ന  അവന്റെ കണ്ണുകൾ അവളുടെ ഫോട്ടോയിൽ ഉടക്കി നിന്നു.. അവൻ ആ ഫയൽ  മുഴുവനും കണ്ണോടിച്ചു കൊണ്ട് . അവളുടെ  പേര് വായിച്ചു.. കൊണ്ട് അവൻ ചിരിച്ചു 
അഞ്ജലി രഘുനാഥ്‌ .
അവന്റെ നോട്ടവും ചിരിയും കണ്ടു അടുത്തിരുന്ന  പ്രണവ്
ചോദിച്ചു..
എന്താടാ ദേവേ.... നീ ഇങ്ങനെ നോക്കുന്നത്..

തേടിയ വള്ളി കാലിൽ ചുറ്റിയെടാ അളിയാ...

അവൻ ആ ഫയൽ പ്രണവിന് നേരെ നീട്ടി...
എടാ.. ഇത് ആ വട്ടു പെണ്ണല്ലേ.. ഇവളല്ലേ രാവിലെ നമ്മുടെ കാർ തല്ലി പൊളിച്ചത്..

മ്മ്....

അവൾ തന്നെ ഞാൻ കാറിൽ ഇരുന്നു ഇവളെ കണ്ടതാണ്...

"ഇവളെ പോലെ ഉള്ളവർക്ക്‌ നമ്മുടെ  കോളേജിൽ അഡ്മിഷൻ കൊടുക്കണോടാ.... "

വേണം.... അഡ്മിഷൻ മാത്രം അല്ല ഇവൾക്ക് ഞാൻ നല്ല ജോലിയും കൊടുക്കും..
എന്താടാ ദേവേ.. നിനക്ക് വട്ടാണോ?

ഈ വട്ടു പെണ്ണിനു ജോബ് കൊടുക്കാൻ..
അതിനവൻ ചിരിയോടെ പ്രണവിനെ നോക്കി..

"ഡാ.. നിന്റെ ചിരി കണ്ടിട്ട്. കൊടുക്കാൻ പോകുന്ന പണി അതവൾക്കുള്ള എട്ടിന്റെ പണിയാണോടാ അളിയാ..."


അല്ലടാ,അവൾക്കുള്ള പതിനാറിന്റെ  പണിയാണ്...
അവളെ ഞാൻ ഇവിടെ ഇട്ടു ക്ഷ, ണ്ണ, വരപ്പിക്കും നീ നോക്കിക്കോ...എന്റെ കാറിന്റെ ചില്ലാണ് ഇവൾ പൊട്ടിച്ചത്.. ആ ചില്ലു പൊട്ടിയ പോലെ ഇവളെ ഞാൻ പൊട്ടിക്കും..


ഇതൊക്കെ നടന്നാൽ മതി, ഇവൾളെ കണ്ടിട്ട് ഒരു എല്ലു കൂടുതലാണെന്ന് തോന്നുന്നു ... ഇവൾ മിക്കവാറും നമുക്ക് പണിതരാതെ നോക്കിയാൽ മതി .

അതും പറഞ്ഞു  പ്രണവ് പൊട്ടിച്ചിരിച്ചു..


വീട്ടിൽ എത്തിയപ്പോൾ അമ്മ .. ഗേറ്റിനു അടുത്ത് പുറത്തേക്ക് നോക്കി നിൽപ്പുണ്ട്..

അവളെ കണ്ടതും അവർ ഗേറ്റ് തുറന്നു..
അവൾ സ്കൂട്ടി സ്റ്റാൻഡിൽ വെക്കുബോഴാണ് മിറർ പൊട്ടിയിരിക്കുന്ന കണ്ടതും അമ്മ വേവലാതിയോടെ അവളുടെ അടുത്തേക്ക് ചെന്നു...
മോളെ.. എന്താ.. പറ്റിയെ..
നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ?
എനിക്ക് ഒന്നും പറ്റിയില്ല അമ്മേ.. വണ്ടി ഒന്ന് മറിഞ്ഞു അത്രെ ഉള്ളു.. അതും പറഞ്ഞവൾ അമ്മയെ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി...

എടി മരം കേറി എവിടെ എങ്കിലും പരുക്കുണ്ടോ?
ഹോസ്പിറ്റലിൽ പോണോ?
വേണ്ട അമ്മേ കുറച്ചു ആന്റി സെപ്റ്റിക് പുരട്ടിയാൽ മതി. അവിടെ അവിടെയായി കുറച്ചു പെയിന്റ് പോയിട്ടേ ഉള്ളു..
അവളത് പറഞ്ഞപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു...

രാത്രിയാണ് രഘുനാഥ്‌  വന്നത്..
എന്താ രഘു ഏട്ടാ... ലേറ്റ്  ആയത്..
ബാങ്കിൽ കുറച്ചു കണക്ക് ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു..
മോൾ എന്തെ?
അവൾ ഇന്റർവ്യൂന് പോയോ?
മ്മ് പോയി...

പിന്നെ.. വണ്ടി.. മോളുടെ കയ്യിൽ നിന്നും ഒന്ന് മറിഞ്ഞു...
എന്നിട്ട് മോൾക്ക് എന്തെകിലും പറ്റിയോ?
ഇല്ല.. കുഴപ്പം ഒന്നും ഇല്ല..
ഈശ്വരാധീനം എന്നല്ലാതെ എന്ത് പറയാനാ.. ഈശ്വരൻ അവളെ കാത്തു..

ഇതേ സമയം അഞ്ചു റൂമിൽ ജനാലഴികൾക്കിടയിലൂടെ ആകാശത്തേക്ക് നോക്കി.. രണ്ടു താരകൾ അവളെ നോക്കി കണ്ണ് ചിമ്മി.. അവൾ  ആകാശത്തു കാണുന്ന ചന്ദ്രക്കലയിലേക്ക് നോക്കി... അവളുടെ ഉള്ളം കയ്യിലെ  ചന്ദ്രബിബം തെളിയാൻ തുടങ്ങി. പെട്ടന്നൊരു ചെറിയ കാറ്റു ജാലകം വഴി അകത്തേക്ക് വന്നു.. ഇലഞ്ഞി പൂവിന്റെ മണം അവിടമാകെ പരന്നു.. ആ കാറ്റു അവളെ പതിയെ തഴുകാൻ തുടങ്ങി.. അവൾ പതിയെ കണ്ണടച്ച് ജനാലഴികളിൽ പിടിച്ചു നിന്നു.. അവളുടെ കഴുത്തിൽ തെളിഞ്ഞു നിന്ന തൃശൂലം പതിയെ പ്രകാശിക്കാൻ തുടങ്ങി.. പെട്ടന്ന് അവളെ തഴുകിയ കാറ്റു  ജാലകം വഴി പുറത്തേക്കു പോയി...

ഇതേ സമയം ദേവ് തന്റെ റൂമിൽ   കയ്യിൽ തെളിഞ്ഞു വരുന്ന ചന്ദ്രബിബം നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.കുറെ കാലമായി തന്നെ ഇത് വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്നു.. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പ്രതിഭാസം തന്റെ കയ്യിൽ നടക്കുന്നത്. താനിതു പറഞ്ഞാൽ ആരും വിശ്വസിക്കില്ല..അവൻ ബാൽക്കണിയിലേക്ക് ചെന്നു ആകാശത്തേക്ക് നോക്കി.. ചന്ദ്രന് വല്ലാത്ത തിളക്കം പോലെ.. അവൻ പതിയെ ചന്ദ്രനെ നോക്കി നിന്നു.. അവന്റെ പുറത്ത് നാഗരൂപം തെളിഞ്ഞു...ദേവ് കണ്ണുകൾ അടച്ചു  റയലിംഗിൽ പിടിച്ചു കുറച്ചു നേരം നിന്നു.. അവ്യക്തമായി എന്തൊക്കെയോ  അവന്റെ മനസ്സിൽ മിന്നി മറഞ്ഞു...അവസാനം 
കുഞ്ഞു വെള്ളാരം കണ്ണിൽ ചെന്നു നിന്നതും അവൻ വേഗം മിഴികൾ വലിച്ചു തുറന്നു..

"ആരുടെ ആണ് ആ കണ്ണുകൾ?"

അവൻ കുറച്ചു നേരം അകലേക്ക്‌ നോക്കി അങ്ങനെ തന്നെ നിന്നു...



എടി.. മരംകേറി പെണ്ണെ... രാവിലെ ഈ തവിക്കണയും എടുത്ത് എങ്ങോട്ടാ....

"Don't call it tavikana....
Its  a bicycle "

ഉത്തരവ്  തമ്പുരാട്ടി....

എന്റെ തമ്പുരാട്ടി ഈ കുന്ത്രാണ്ടതിൽ രാവിലെ എങ്ങോട്ടാ...?

"ഞാൻ   ഗ്രൗണ്ടിൽ  കളിക്കാൻ പോവാ..
അപ്പോഴേക്കും ഗേറ്റ്നു വെളിയിൽ സൈക്കിളിന്റെ ബെല്ലടി നിർത്താതെ മുഴങ്ങി.."

ചേച്ചി വേഗം വാ...
ഒരു ചെറിയ പയ്യൻ വിളിച്ചു പറഞ്ഞു....അപ്പോഴേക്കും അതിനു പിറകെ കുറെ കുട്ടികൾ അവളെ വിളിക്കാൻ തുടങ്ങി..

ചേച്ചി സമയം പോകുന്നു.. വേഗം വാ...

അവൾ അമ്മയെ നോക്കിയതും..
അമ്മ... കലിപ്പിൽ അവളെ നോക്കി...


എന്റെ പീക്കിരി പട്ടാളങ്ങൾ എനിക്ക് വേണ്ടി വെയ്റ്റിംഗിൽ ആണ്...ഞാൻ പോവാ അമ്മേ...

"എന്റെ  പൊന്നു അഞ്ചു നീ ഈ  ചെറിയ പിള്ളേരോടൊപ്പം കളിക്കുന്ന പ്രായം ആണോ?
നിന്റെ അച്ഛൻ അറിഞ്ഞാൽ...."

"ഓഹ്... അമ്മ...അതിനു പ്രായം ഒന്നും ഒരു പ്രോബ്ലം അല്ല, നല്ല മനസ്സ് ഉണ്ടായാൽ മതി..പിന്നെ അച്ഛൻ അറിഞ്ഞാൽ അല്ലെ പ്രോബ്ലം, അമ്മ പറയാണ്ടിരുന്നാൽ മതിയല്ലോ?
ഞാൻ പഠിക്കാനും ജോലിക്കും പോയാൽ ഇതിനൊന്നും ടൈം കിട്ടില്ല...ഇപ്പോൾ അല്ലെ അമ്മേ ലൈഫ് എൻജോയ് ചെയ്യാൻ പറ്റു... "

ഞാൻ ഒന്ന് പോയിട്ട്  വരാം..
അതും പറഞ്ഞവൾ സൈക്കിളിന്റെ ബെൽ നീട്ടി മുഴക്കി കൊണ്ട്  പുറത്തേക്കു പോയി പിറകെ കുറെ കുട്ടി പട്ടാളങ്ങളും..

എന്റെ  വിഘ്‌നേശ്വരാ....

രഘുവേട്ടൻ അറിഞ്ഞാൽ എന്നെ വഴക്ക് പറയും...

ഈ പെണ്ണ് ഇതെന്തു ഭാവിച്ചാണ്....


കുറെ കഴിഞ്ഞപ്പോൾ ഒരു കൊറിയർ വന്നു..

അമ്മയാണ് അത് ഒപ്പിട്ടു വാങ്ങിയത്..അവർ അതിലെ  അഡ്രസ് നോക്കി..

"Zodiac..."


അഞ്ചുന്  കോറിയർ ചെയ്യാനും മാത്രം ആരാണ്..
അവർ അത് തുറന്നു നോക്കി...

Zodiac എന്ന കമ്പനിയുടെ ഒരു ഗ്രീറ്റിംഗ് ആയിരുന്നു അത്..
അവൾ ഇന്റർവ്യൂ പാസ്സ് ആയി എന്ന് കണ്ടതും അവർക്കു വളരെ സന്തോഷം തോന്നി..
ഉടനെ രഘുവിനെ വിളിച്ചു അറിയിച്ചു അയാൾക്കും സന്തോഷമായി..

Zodiac -ൽ തന്നെയല്ലേ അവൾക്കു ജോബ് കിട്ടിയിരിക്കുന്നത്. അതോ അതിനു കീഴിലുള്ള മറ്റേതെങ്കിലും സ്ഥാപനത്തിൽ ആണോ അയാൾ എടുത്തു ചോദിച്ചു..
Zodiac -ൽ തന്നെയാണ് രഘുവേട്ട... അവരുടെ ഒഫീഷ്യൽ ലെറ്റർ ആണിത്..

എന്തായാലും നമ്മടെ മോളുടെ ഭാഗ്യമാണ് അതെ പോലെ ഒരു കമ്പനിയിൽ ജോബ് കിട്ടിയത്..

ജോലി മാത്രം അല്ല...രഘുവേട്ട.. അവരുടെ കോളേജിൽ ജോയിൻ ചെയ്യാനുള്ള ഒരു ലെറ്റർ കൂടി ഉണ്ട്. അത് ഞാൻ ഇപ്പോഴാണ് കണ്ടത്..

എന്തായാലും ഇന്നത്തെ ദിവസം വളരെ സന്തോഷം ഉള്ള ദിവസം ആണ്. ഞാൻ നേരത്തെ വരാം...

അതും പറഞ്ഞു അയാൾ ഫോൺ കട്ട്‌ ചെയ്തു..

ഗ്രൗണ്ടിൽ പിള്ളേരോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ അഞ്ചു എന്തിലോ തട്ടി വീണു.. ആ വീഴ്ചയിൽ അവളുടെ   കൈ വെള്ള മുറിഞ്ഞു ചോര പൊടിക്കാൻ തുടങ്ങി...

ഓഫീസിൽ  തിരക്കിട്ടു ഏതൊക്കെയോ ഫയൽ സൈൻ ചെയ്തു കൊണ്ടിരുന്ന  ദേവിന്റെ കൈ വല്ലാതെ വേദനിക്കാൻ തുടങ്ങി. അവൻ പേന ടേബിളിൽ വെച്ചു കൊണ്ട് കൈ വെള്ളയിലേക്ക് നോക്കി.. കൈ വെള്ള അവിടവിടെയായി മുറിഞ്ഞു ചോര പൊടിക്കുന്ന പോലെ കണ്ടതും അവൻ ഞെട്ടി..
ഇത്ര പെട്ടന്ന് തന്റെ കൈയിൽ എങ്ങനെ ഇങ്ങനെ ഒരു മുറിവ് ഉണ്ടായി. അവൻ  ആലോചനയോടെ ആ മുറിവിലേക്കും പേനയിലേക്കും നോക്കിയതും പെട്ടന്ന് അത് മാഞ്ഞു പഴയപോലെ ആയി..അത് കണ്ട് അവൻ ആകെ ഞെട്ടി..പകച്ചു പോയി.. അവനു എത്ര ആലോചിച്ചിട്ടും ഒന്നും മനസ്സിലായില്ല... അവൻ വീണ്ടും വീണ്ടും കയ്യിലെക്ക് നോക്കി.. അവിടെ ഒരു മുറിവും അവനു കാണാൻ സാധിച്ചില്ല.. എല്ലാം തന്റെ തോന്നൽ ആണെന്ന്  സ്വയം സമാധാനിച്ചു  അവൻ വീണ്ടും അവന്റെ ജോലി തുടർന്ന്.. "അവന്റെ ടേബിളിന് പുറത്ത്  ഇരുന്ന പ്രിസത്തിലെ ആ  സ്വർണ നാഗം പതിയെ അനങ്ങാൻ തുടങ്ങി.."

തുടരും 

വായിക്കുന്നവർ ജസ്റ്റ്‌ ഒന്ന് ഫോള്ളോ ആൻഡ് റിവ്യൂ തരണേട്ടോ