Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പുനർജ്ജനി - 8

part -7                                 
  മഴ മിഴി      


തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ദേവിന്റെ കയ്യിലേക്ക്   അഞ്ജു കോപത്തിൽ നോക്കി... അവൾ കൈ വിടുവിക്കാൻ ഒരു ശ്രെമം നടത്താൻ നോക്കി.. അവൻ ഒന്ന് കൂടി പിടി മുറുക്കി.. അഞ്ജുവിന്റെ കൈയിൽ കിടന്ന കുപ്പിവളകൾ പൊട്ടി താഴേക്കു വീഴാൻ തുടങ്ങി..അതിനൊപ്പം കയ്യും മുറിഞ്ഞു...അവൾക്കു ദേഷ്യവും സങ്കടവും വന്നു.. എത്ര ആശിച്ചു വാങ്ങിയ കുപ്പിവളകൾ ആണ്.. അവൾ നിലത്തേക്ക് നോക്കി,അതെല്ലാം പൊട്ടി ചിതറി കിടക്കുന്നത്  കണ്ടതും അവൾക്ക് ദേഷ്യം ഇരച്ചു കയറി..അവൾ ദേഷ്യം പരമാവതി നിയന്ത്രിച്ചു കൊണ്ട് താഴ്മയോടെ പറഞ്ഞ്..

."സർ......,.പ്ലീസ്"
"എന്റെ കയ്യിൽ നിന്നും വിട്... എനിക്ക് പോണം..."

എനിക്ക് കോമ്പേനസേഷൻ, തന്നിട്ട് പോയാൽ മതി..

ഞാൻ എന്തിനു തരണം തെറ്റ് ചെയ്തത് നിങ്ങൾ അല്ലെ?
അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അങ്ങനെ ചെയ്തത്..
ഇപ്പോൾ നമ്മൾ ഇക്വൽ ആയി...
So,. Problm is over...


എന്റെ കയ്യിൽ നിന്നും വിട്.. അവൾ ദേഷ്യത്തിൽ പറഞ്ഞതും അവൻ ഒന്ന് കൂടി കയ്യിലെ പിടി മുറുക്കി.. അതവൾക്ക് നന്നായി വേദനിച്ചു..

വിടടോ... എന്റെ കയ്യിൽ നിന്നും... തന്നോട് അല്ലെ പറഞ്ഞെ വിടാൻ...
പോര് കോഴികളെ പോലെ നിൽക്കുന്ന രണ്ടിനെയും കണ്ട് പ്രണവ്  ദേവിന്റെ കൈ വീടിച്ചു...

കൈ വിട്ടതും അഞ്ജു പുറത്തേക്ക് ഒറ്റ ഓട്ടം ആയിരുന്നു..


ഓടി കിതച്ചു പ്രിയയുടെ മുന്നിലേക്ക്‌ ആണ് വന്നു ചാടിയത്.. അവളുടെ കിതപ്പ്  കണ്ടു പ്രിയ ചോദിച്ചു..

"ടാ.. എന്ത് പറ്റി.. "

നീ എന്തിനാ ഓടിയെ....
ഡി... അത്.. പിന്നെ.. കിതച്ചു കൊണ്ട് അഞ്ജു  ഒരുവിധത്തിൽ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു...

ടി.. നീ.. എന്തോന്നാ ഈ പറയുന്നേ...
എനിക്ക് അങ്ങോട്ട് വ്യക്തമായില്ല......

കുറച്ചു നേരം അവൾ പ്രിയയെ നോക്കി നിന്നിട്ട് പതിയെ അവിടുള്ള സ്റ്റെയറിൽ  ഇരുന്നു.. എന്നിട്ട് കാര്യങ്ങൾ പറഞ്ഞു..

ടി.. നീ പറഞ്ഞത് സത്യം ആണോ?
അപ്പോഴാണ് അവളുടെ കൈയിലെ മുറിപ്പാടുകൾ പ്രിയ ശ്രെദ്ധിച്ചത്..
ടി.. ഇതെന്താ പറ്റിയെ... എങ്ങനെ മുറിഞ്ഞു..
ഓഹ്.. ഇത് ആ കാലമാടൻ ചെയ്തതാ..
എന്തോ ഒടുക്കത്തെ പിടുത്തം ആയിരുന്നു.. ഇയാൾ കഴിക്കുന്നത് വല്ല ഇരുമ്പും ആണോ? ആ മാതിരി ബലമായിരുന്നു..

അപ്പോഴാണ്.. അവളെ എംഡി യുടെ കേബിനിലേക്ക് വിളിച്ചു കൊണ്ടുള്ള അനൗൺസ്‌മെന്റ് വന്നത്..
അവരിരുവരും പരസ്പരം നോക്കി ഞെട്ടി..

എടി... നിന്റെ പേരല്ലേ ഇപ്പോൾ വിളിച്ചത്..
അതേടി..
ഇനി എന്തിനാവും...

ഞാൻ ഒന്ന് പോയിട്ട് വരാം നീ ഇവിടെ തന്നെ കാണണേ?

മ്മ്....

പ്രിയ സംശയ ഭാവത്തിൽ അഞ്ജുവിനെ നോക്കി..
"ഇവൾ ഇനി എന്ത് പൊല്ലാപ്പിൽ ആണോ ചെന്നു ചാടിയേക്കുന്നത്... ദൈവമേ കാത്തോണേ?"

അഞ്ജു ഡോറിൽ പതിയെ നോക്ക് ചെയ്തു...
Yes, coming....
അവൾ പതിയെ ഡോർ തുറന്നു അകത്തേക്ക് കയറി...

സർ, എന്നെ വിളിച്ചത്....

ആഹ്.. താൻ ഇരുന്നട്ടെ...
ആ മധ്യവയസ്കൻ അവളോട് പറഞ്ഞു..
അവൾ പതിയെ ഒരു ചെയർ നീക്കി ഇട്ടിരുന്നു..

അയാൾ ഒന്നും മിണ്ടാതെ ലാപ്പിൽ എന്തോ കുത്തികൊണ്ടിരുന്നു. കുറച്ചു നേരം അവൾ ചുറ്റും നോക്കി കൊണ്ടിരുന്നു.. അവൾ പതിയെ അയാളുടെ പേര് വായിച്ചെടുത്തു..
"ദിവകാരകുറുപ്പ് "

സർ, അവൾ പതിയെ വിളിച്ചു..
അയാൾ തലയുയർത്തി അവളെ നോക്കി..
സർ, എന്നെ വിളിപ്പിച്ച കാര്യം...

ആ... അത് പിന്നെ കുട്ടിക്ക് അറിയാല്ലോ, ഇവിടുത്തെ റൂൾസ്‌ ആൻഡ് റെഗുലേഷൻസ്..

സിഇ ഒ യുടെ സ്പെഷ്യൽ അപ്പോയ്ന്റ്മെന്റിൽ ആണ് തനിക്കിവിടെ സീറ്റ്‌ കിട്ടിയിരിക്കുന്നത്.അത് കൂടാതെ തനിക് ജോലി ഇവിടെ അല്ല സി ഇ ഒ യുടെ ഓഫീസിൽ ആണ്..
നാളെ മുതൽ താൻ ജോലിക്ക് ജോയിൻ ചെയ്യണം..

പിന്നെ ദാ.. ഈ പേപ്പർ ഒക്കെ സൈൻ ചെയ്തു തരണം, എനിക്കിത് സാറിന്റെ ഓഫീസിലേക്ക് മെയിൽ ചെയ്യാനുള്ളതാണ്..
But,സർ
എന്റെ ജോബ് എന്താണെന്നു ഇതുവരെ പറഞ്ഞില്ല..
അതൊക്കെ സർ പറയും..
കുട്ടി വേഗം ഈ പേപ്പേഴ്സ് ഒന്ന് സൈൻ ചെയ്തു താ..
എനിക്കിവിടെ പിടിപ്പത് പണിയുണ്ട്.

എന്നാലും എന്റെ ജോബ് എന്താണെന്നറിയാതെ.. അതും പറഞ്ഞവൾ പേപ്പേഴ്സ് കയ്യിൽ എടുത്തുകൊണ്ടു അതിലൂടെ കണ്ണോടിച്ചു..
"പോസ്റ്റ്‌ :- പേർസണൽ അസിസ്റ്റന്റ് എന്ന് കണ്ടതും അവളൊന്നു ഞെട്ടി.."

താൻ ഇങ്ങനെ ഒരു പോസ്റ്റിനു അപ്ലൈ ചെയ്തില്ലല്ലോ എന്ന ചിന്തയോടെ അവൾ അയാളെ നോക്കി.
അയാൾ പേന അവൾക്കു നേരെ നീട്ടി..

"സാറെ.. ഞാൻ ഇങ്ങനെ ഒരു പോസ്റ്റിനു അപ്ലൈ ചെയ്തിട്ടില്ല.."
അപ്പോൾ എന്റെ സ്റ്റഡി?



കുട്ടി.. അതൊന്നും എനിക്ക് അറിയില്ല ധ്രുവ് സാറിന്റെ ഓഫീസിൽ നിന്നും അറിയിച്ച കാര്യങ്ങൾ ആണ് ഞാൻ കുട്ടിയോട് പറഞ്ഞത്..കുട്ടിയുടെ സ്റ്റഡിയും കാര്യങ്ങളും സർ, നോക്കി കൊള്ളും...
കുട്ടി വേഗം സൈൻ ചെയ്ത് താ...
എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്.. അയാൾ ധൃതി കൂട്ടി...
അവൾ മടിച്ചു മടിച്ചു.. ആണ് പേപ്പർസിൽ സൈൻ ചെയ്തു കൊണ്ട് അയാളെ നോക്കി..

ഇതേ സമയം ദേവിന്റെ ഓഫീസിൽ...
ടാ.. ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ... ആ വട്ട് പെണ്ണിനു ജോബ് കൊടുക്കണ്ടാന്ന്. ഇപ്പോൾ എന്തായി.. അവൾ ജഗജാല കില്ലാഡി ആണ് അളിയാ.. അവൾക്കു ആരെയും പേടിയില്ല....
അവൾ ജഗജാല കില്ലാഡി ആണെങ്കിൽ അതുക്കും മേലെ ആണ് ഞാൻ..
അവൾ എന്റെ ഓഫിസിൽ കിടന്നു പെടാപാട് പെടുന്നത് നീ കാണാൻ കാത്തിരുന്നോ?
പിന്നെ.. ഇതൊക്കെ നടന്നാൽ മതിയായിരുന്നു..
അതെന്താടാ ഊളെ നിനക്ക് എന്നെ വിശ്വാസം ഇല്ലേ..?
വിശ്വാസം ഇല്ലാഞ്ഞിട്ടല്ലടാ...പോത്തേ....
അവൾ ശരിക്കും ഒരു വായാടി പെണ്ണാണ്.. അതാ ഞാൻ പറഞ്ഞെ..

അവൾ ആരായാലും എനിക്ക് ഒന്നും ഇല്ല.. അവൾ എന്റെ കയ്യിന്നു പണി വാങ്ങിക്കൂട്ടുന്നത് നിനക്ക് കണ്ട് രസിക്കാം...
"പെട്ടന്ന് അവന്റെ പുറത്തു നഗരൂപം  തെളിഞ്ഞു..
ടേബിളിന് പുറത്തെ പ്രിസത്തിൽ ഇരുന്ന സ്വർണ നാഗം പെട്ടന്ന് അപ്രത്യക്ഷ്യമായി..."

എംഡി യുടെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ അഞ്ജു എന്തിലോ ചവിട്ടി പെട്ടന്ന് കാൽ പിൻവലിച്ചു താഴേക്കു നോക്കി ..  നിലത്തു ഒരു സ്വർണ നാഗത്തെ കണ്ടു അവൾ  ഭയന്നു. അവളുടെ ചുണ്ടുകൾ പേടിച്ചു ചലിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല. അത് തൊണ്ടകുഴിയിൽ കുടുങ്ങി കിടന്നു. ഭയം കാരണം. അവൾ കണ്ണുകൾ ഇറുക്കി അടച്ചു പതിയെ തുറന്നു..
മുന്നിൽ ആരെയും കണ്ടില്ല.. പെട്ടന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു അവൾ കണ്ണുകൾ തുറന്നു..

"പാമ്പ്... പാമ്പ്... "
അവളുടെ ശബ്ദം പുറത്തേക്കു വന്നു...
പാമ്പോ... എവിടെ?
അവർ ചുറ്റും നോക്കി കൊണ്ട് അവളോട് ചോദിച്ചു...
ഞാൻ.. ഞാൻ ഇവിടെ ഒരു പാമ്പിനെ കണ്ടു...സ്വർണ നിറത്തിൽ ഉള്ള ഒരു പാമ്പിനെ...

പാമ്പോ... അതും ഇവിടെ...
ഈ ടൈലിൽ പാമ്പ് എങ്ങനെ വരാനാടോ?
തനിക്ക് തോന്നിയതാവും.. താൻ വാ....
അവൾ പേടിയോടെ ചുറ്റും നോക്കി. അത് കണ്ട് അവർ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട്  അവരോടൊപ്പം നടന്നു...അവർ പിടിച്ചിരുന്ന കയ്യിലെ  ചന്ദ്ര ബിംബം പൂർണ ചന്ദ്രനെ പോലെ പ്രകാശിച്ചു...അത് മനസ്സിലാക്കിയതുപോലെ അവരുടെ മുഖത്ത് നിലാവ് പോലെ പുഞ്ചിരി തെളിഞ്ഞു..

അവരോടൊപ്പം നടക്കുമ്പോൾ അവൾ അവരെ മൊത്തത്തിൽ ഒന്ന് നോക്കി..
  അഴിച്ചിട്ടിരിക്കുന്ന മുടി  കണംകാലോളം നിവർന്നു കിടക്കുന്നു . ആ  മുടി കാണാൻ തന്നെ നേർത്തതും   മിനുസ്സമുള്ളതുംഒരു പ്രേത്യേക ഭംഗിയും ആയിരുന്നു...
അവരുടെ കാലിൽ നിറഞ്ഞു കിടക്കുന്ന കൊലുസ്സിൽ നിന്നും ചിലും ചിലും എന്ന നാദം അവർ നടക്കുന്നതിനൊപ്പം കേൾക്കുന്നുണ്ടായിരുന്നു..
അവൾ അവരുടെ മുഖത്തേക്ക് നോക്കി.. മുഖത്തേക്ക് വീണു കിടക്കുന്ന മുയിഴകൾ കാറ്റിൽ പറന്നുയർന്നു കൊണ്ടിരുന്നു.. അവരുടെ മുഖത്തെ  ചൈതന്യം അവരുടെ സൗന്ദര്യത്തെ വർണിക്കാൻ പോലും കഴിയാത്ത വിധം മനോഹരമായിരുന്നു..

അടുത്തുള്ള കാന്റീനിലേക്ക് അവളെ കൂട്ടികൊണ്ട് പോയി  ഒഴിഞ്ഞ  ഒരു കോണിലായി  ഇരുന്നു.. എന്തുകൊണ്ടോ അഞ്ജു യന്ത്രികമായി അവരോടൊപ്പം ഇരുന്നു..അവരുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി..

"വരുന്ന നാഗാപൗർണമിയിൽ വീണ്ടും നമുക്ക് കണ്ടുമുട്ടാം...."
"നിനക്ക് ഒരാപത്തും വരാതെ... കാവലായി   ഞങ്ങൾ ഉണ്ട്..നിനക്ക് വേണ്ടി ജീവൻ തേജിച്ച നിന്റെ അച്ഛനും അമ്മയും അത് കണ്ട് സന്തോഷിക്കും.. "

പെട്ടന്നു അതുകേട്ടു അഞ്ജു തലയുയർത്തി നോക്കി..
മുന്നിൽ ഇരിക്കുന്ന പ്രിയയെ കണ്ടു അഞ്ജു ഞെട്ടി വിറച്ചു...
പ്രിയ.. നീ.. എപ്പോൾ ഇവിടെ? എങ്ങനെഎത്തി ?
നിനക്ക് എന്താടി വട്ടായോ?
നീ എന്റെ കൂടെ അല്ലെ വന്നത്....
What?
അപ്പോൾ കുറച്ചു മുൻപ് ഇവിടെ ഇരുന്ന ആ സ്ത്രീ എവിടെ?
ടി അഞ്ജു.. നിനക്ക് മൊത്തത്തിൽ റിലേ പോയോ?
നമ്മൾ രണ്ടാളും അല്ലാതെ വേറെ ആരും ഇവിടെ  ഇല്ലല്ലോ?
നീ.. എന്തോ പറയാനുണ്ടെന്നും പറഞ്ഞല്ലേ.. ഇവിടേക്ക് എന്നെ കൂട്ടികൊണ്ട് വന്നിട്ട് ഇപ്പോൾ പിച്ചും പേയും പറയുന്നോ?

"നാഗാപൗർണമി.... "

"നാഗാപൗർണമി.... "..... അന്ന് എന്താടി...
ഡി.. എലി.. നിന്നോടാ ചോദിച്ചത്..
ഒ.. ഒന്നുംഇല്ല.. ഞാൻ.. എന്തോ സ്വപ്നം കണ്ടതാണ്..
കുറച്ചു അപ്പുറത്തായി അവളെ തന്നെ നോക്കി നിന്ന ആ സ്ത്രീരൂപം പതിയെ സ്വർണ നാഗമായി മാറി.. ദേവിന്റെ റൂമിലെ പ്രിസത്തിൽ ഒളിച്ചു.


ഈ സമയം ദേവ്  കണ്ണുകൾ അടച്ചു ചെയറിൽ ചാരി ഇരിക്കുകയായിരുന്നു..
അവന്റെ കണ്ണുകൾ ആ പെൺകുട്ടിയിൽ വന്നു നിന്നു.. അവളുടെ  വെള്ളാരം കണ്ണുകൾ ഭയത്തോടെ നോക്കുന്നത് കണ്ടതും അവന്റെ കണ്ണുകളിൽ സങ്കടം നിഴലിച്ചു.. പെട്ടന്ന് അവിടെ നിറഞ്ഞു നിന്ന പ്രകാശത്തെ മറച്ചുകൊണ്ട് ചന്ദ്രന് മേലെ ഇരുണ്ട കാർമേഘം മൂടി.. കറുത്ത ബട്ടർഫ്‌ളൈസ് അവിടമാകെ നിറഞ്ഞു.. അവൻ നോക്കി നിൽക്കെ അവയെല്ലാം  പൊട്ടിച്ചിത്തരി പല  വർണങ്ങളിൽ ആയിരമായിരം ചിത്രശലഭങ്ങളായി  മാറി.. അവയുടെ ചിറകുകൾ നിയോൺ ലൈറ്റ് പോലെ തിളങ്ങി ആ പ്രകാശത്തിൽ മുന്നിലേക്ക് ഒരു ഇരുണ്ട പൈശാചിക രൂപം തെളിഞ്ഞു..അതിന്റെ ദംഷ്ട്രയിൽ നിന്നും രക്തം ഇറ്റു വീണു കൊണ്ടിരുന്നു..

"ആദി.... ഒരിക്കലും നിങ്ങൾ ഒന്നാവില്ല..."ആ രൂപം അലറി...

ചന്ദ്രോതുമനയുടെ സർവ്വ നാശം തുടങ്ങി കഴിഞ്ഞു..
അവിടം രക്ഷിക്കാൻ ഇവളെ കൊണ്ടാവില്ല....
അതും പറഞ്ഞു  തൊട്ടടുത്തു കിടന്ന ആ കൊച്ചു പെൺകുട്ടിയെ  ആ പൈശാചിക രൂപം  ആർത്തിയോടെ നോക്കി.. അവളുടെ അടുത്തേക്ക്  ആണ് രൂപം പാഞ്ഞതും ആകാശത്തു മിന്നൽ പിണരുകൾ  ഉണ്ടായി.. മറഞ്ഞു നിന്ന ചന്ദ്രൻ ഇരുട്ടിനെ ഭേദിച്ചു കൊണ്ട് നിലാവ് തെളിയിച്ചു.. അവൾക്കടുത്തേക്ക് പാഞ്ഞു ചെന്ന ആ രൂപം അവളുടെ കഴുത്തിൽ മിന്നുന്ന തൃശൂലം കണ്ടു പിന്തിരിഞ്ഞതും. അവനിൽ നിന്നുയരുന്ന പ്രകാശ കിരണങ്ങൾ കണ്ടു ഞെട്ടി..അവന്റെ പുറത്തു തെളിഞ്ഞ നാഗരൂപം അവന്റെ ശരീരമാകെ പടർന്നു... ആണ് പ്രഭയിൽ അവൻ അലറി..

"ഒരിക്കലും എന്നെ മറികടന്നു അവളെ തൊടാൻ നിനക്കാവില്ല ഹൈമാവദി,..."

അവനിൽ നിന്നും ഉയർന്ന ശബ്ദം അവിടമാകെ പ്രതിദ്വാനിച്ചു...
ആ രൂപം വീണ്ടും ഞെട്ടി കൊണ്ട് അലറി...
"മഹാദേവ....  എനിക്ക്.. അങ്ങ് വാക്ക് തന്നതാണ്,എന്റെ പക.. അത് വീട്ടാവുന്നതാണെന്നു.."
എന്നിട്ടിപ്പോൾ എന്നെ തടയാൻ വന്നാൽ ഞാൻ സർവ്വവും നശിപ്പിക്കും.. അതും പറഞ്ഞു ആ രൂപം  പൊട്ടിച്ചിതറി വീണ്ടും ശലഭങ്ങളായി പറന്നുയർന്നു..
ദേവ് ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്നു..
"ചന്ദ്രോത്തുമന "
അവൻ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു...

  തുടരും 

ആരും ഫോള്ളോ ചെയ്യാഞ്ഞിട്ട ഞാൻ ഡെയിലി സ്റ്റോറി പോസ്റ്റ് ചെയ്യാത്തത്