Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഡെയ്ഞ്ചർ പോയിന്റ് - 5

☠️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധരാത്രിയോടടുക്കുന്നു... അസുരൻ മലയുടെ നേരെ എതിർവശത്ത് കാണുന്നതാണ് മലയൻ കാട് അവിടേക്ക് പ്രത്യേകിച്ച് വഴികൾ ഒന്നുമില്ല കൊടുങ്കാടിനകത്തു കൂടി കടന്നു പോകണമെങ്കിൽ പോകുന്നതാരോ അവർ തന്നെ സ്വയം വഴിയുണ്ടാക്കി കടന്നുപോകണം.. മലയൻ കാട് എന്നെഴുതിയ വലിയ നെയിം ബോർഡ് ഇവിടെയുണ്ട് അതുപോലെതന്നെ അസുരൻ മല എന്നെഴുതിയ നെയിം ബോർഡ് മലയടിവാരത്ത് സ്ഥാപിച്ചിട്ടുണ്ട്.... മലയാളം ഹിന്ദി തമിഴ് തുടങ്ങി മറ്റ് ഇതര ഭാഷകൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട് .... ഇവിടേക്കുള്ള യാത്രകൾ നിയമം മൂലം നിരോധിച്ചിരിക്കുന്നു എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്.... ഇവിടെയെല്ലാം ഡെയിഞ്ചർ പോയിന്റുകളാണ്  ചാവുകുഴിയെന്ന ഏറ്റവും അപകടകരമായ മേഖലയും ഇവിടെ തന്നെയാണ് ഉള്ളത് അതും കുറിഞ്ഞി പുഴയിൽ... ചാവുകുഴിയിൽ നിറയെ ഭീകരങ്ങളായ ചുഴികളാണുള്ളത് ഇവിടെ ഈ ചുഴികളിൽ പെട്ട് നിരവധി ടൂറിസ്റ്റുകൾ മരണം വരിച്ചിട്ടുണ്ട്... മരണം സംഹാരതാണ്ഡവമാടുന്ന  ചാവുകുഴി ഇതുവരെ ശാന്തമായിരുന്നുവെങ്കിൽ നിമിഷങ്ങൾ നീങ്ങവേ ജലനിരപ്പിൽ ഒരു ചെറു ചലനം കാണപ്പെടുന്നു അനു നിമിഷം ആ ചലനത്തിന് ശക്തി കൂടിവരുന്നു... ഒടുവിൽ സംഭവിച്ചതോ അതിഭീകരതയുടെ ഭയാനക ദൃശ്യം ഒരു സുനാമിയുടെ ഉത്ഭവം പോലെ ചാവുകുഴിയിലെ വെള്ളം ചിതറി തെറിക്കുന്നു ഒപ്പം ഒരു ഭീകരസത്വം മുകളിലേക്ക് ഉയർന്നു വരുന്നു അതെ അത് അവൻ തന്നെ കടൽ ചെകുത്താൻ ഒരു പുഴ തന്നെ കുടിച്ചുവറ്റിക്കാൻ ശക്തിയുള്ള ഭീമാകരൻ.... വിശന്നാൽ എന്തും ഭക്ഷണമാക്കുന്ന  പർവതരൂപൻ... കടൽ ചെകുത്താൻ എന്തും ഭക്ഷണമാക്കും   മനുഷ്യരും മൃഗങ്ങളും എന്നുവേണ്ട സകലത്തിനെയും.... ഒരു കടുകുമണിയോളം ചെറുതാകാനും അതുപോലെതന്നെ മലപോലെ വലുതാകാനും ഈ ചെകുത്താന് കഴിയും കടലിലാണ് ഈ ചെകുത്താന്റെ വാസം  അപൂർവമായി ചില നേരങ്ങളിൽ പുഴകളിലും തടാകങ്ങളിലും കുളങ്ങളിലും എന്തിന് ചെറുനീർചാലുകളിൽ പോലും കടൽ ചെകുത്താൻ പ്രത്യക്ഷപ്പെടാം... കരയിൽ രണ്ടുമണിക്കൂറിൽ കൂടുതൽ തങ്ങാറുമില്ല എന്നതാണ് കടൽ ചെകുത്താന്റെ മറ്റൊരു പ്രത്യേകത ശരീരമാസകലം നിറച്ചും ചെതുമ്പലുകളാണ് മീനിന്റേതു പോലെ വായ മലർക്കെ തുറന്നാൽ ഒരു ആന വരെ അതിലൂടെ കടന്നു പോകും... ചെവി ചെറുതാണെങ്കിലും കേൾവി ശക്തി അപാരമാണ് കിലോമീറ്ററുകൾക്ക് പുറത്തുള്ള ശബ്ദങ്ങൾ പോലും  ഗ്രഹിക്കാൻ ആ ചെവികൾ തന്നെ ധാരാളം... ചോര നിറമാർന്ന വലിയ കണ്ണുകളും ഉരുക്കുപോലെ ബലമാർന്ന തേറ്റപല്ലുകളും പന പോലെ വളർച്ചയുള്ള ബലിഷ്ഠങ്ങളായ കൈകാലുകളും കൊടുവാൾ പോലെ നീളമുള്ളതും മൂർച്ചയേറിയതുമായ നഖങ്ങളും .... ഇരയെ കൊത്തിനുറുക്കി അകത്താക്കാൻ ഈ കൈ നഖങ്ങൾ ഉപയോഗിക്കുന്നു.... ഈ കടൽ ചെകുത്താനെ സൃഷ്ടിച്ചത് ഇരവി മംഗലം തമ്പാൻ എന്ന ലോകപ്രശസ്തനായ ഒരു മഹാ മാന്ത്രികനായിരുന്നു ഇദ്ദേഹം നല്ല മനുഷ്യസ്നേഹിയായിരുന്നു... തിന്മ ചെയ്യുന്നവരെ ഇല്ലാതാക്കി നന്മ ചെയ്യുന്നവരെയും സാധു ജനങ്ങളെയും സംരക്ഷിക്കുവാനും ആണ് ഇങ്ങിനെയൊരു ജന്മത്തിന് തമ്പാൻ ജീവൻ നൽകിയത്... എന്നാൽ കടൽ ചെകുത്താന്റെ സൃഷ്ടി നടത്തിയതിനുശേഷം ആണ് തനിക്ക് പറ്റിയ അബദ്ധം തമ്പാൻ മനസ്സിലാക്കിയത്... പക്ഷേ എന്തുചെയ്യാം  അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു... രാമായണ കഥയിലെ രാവണ സഹോദരൻ കുംഭകർണ്ണനെ പോലെ ആറുമാസം ഉറക്കവും ആറുമാസം തീറ്റയുമായി കടൽ ചെകുത്താൻ ഏവർക്കും ഭീഷണിയായപ്പോൾ തന്റെ മഹാ മാന്ത്രിക ശക്തിയാൽ സൃഷ്ടിച്ച കടൽ ചെകുത്താനെ ഇരവി മംഗലം തമ്പാൻ കടലിലേക്ക് സന്നിവേശിപ്പിച്ചു അങ്ങിനെ ആ മഹാ ശല്യത്തെ ഒഴിവാക്കി.... ഇത് നൂറുവർഷം മുമ്പുള്ള കഥ... ഇന്ന് ഇരവിമംഗലം തമ്പാൻ ഇല്ല പക്ഷേ ഒരിക്കലും ആയുസ്സ് തീരാത്ത  കടൽ ചെകുത്താൻ ഇന്നും ജീവിച്ചിരിക്കുന്നു കൂടുതൽ കരുത്തോടെ തന്നെ....!!!                                മലയൻ കാടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ക്ഷേത്രമുണ്ട് ഈ ക്ഷേത്രത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ട് പൂജ ഇല്ലാതെ പൂജാരി ഇല്ലാതെ ഈ ക്ഷേത്രം ഇങ്ങിനെ അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു.... മുൻപ് ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു  ഒരു ആദിവാസി ഗ്രാമം  അവരുടെ വിളിച്ചാൽ വിളി കേൾക്കുന്ന ദൈവമായിരുന്നു ഈ വന ദുർഗ ഈ ക്ഷേത്രം ഇവിടെ സ്വയം ഉണ്ടായതാണ് എന്നാണ് ഇവർ പറയുന്നത്... എന്നാൽ സത്യം അങ്ങനെയൊന്നുമല്ല വളരെ വർഷങ്ങൾക്കു മുൻപ് ഇവിടെ നാട്ടുരാജാക്കന്മാരായിരുന്നു നാട് ഭരിച്ചിരുന്നത് അന്ന് ഈ നാട് ഭരിച്ചിരുന്നത് മിത്ര വർമ്മൻ എന്നു പേരായ ഒരു നാടുവാഴിയായിരുന്നു.... കോലോത്തും നാട് എന്നാണ് അന്ന് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്.... മിത്ര വർമ്മന് രണ്ട് ആൺമക്കൾ ആയിരുന്നു അതിൽ മൂത്ത പുത്രനായിരുന്നു ചിത്രവർമ്മൻ  ഒരുനാൾ ദൂരെയുള്ള ഒരു ഗ്രാമത്തിൽ പൂരത്തോടനുബന്ധിച്ച് നടന്ന ചാക്യാർകൂത്ത് കാണാൻ പോയതായിരുന്നു ചിത്രവർമ്മൻ ചാക്യാർകൂത്തും കഥകളിയും ഓട്ടം തുള്ളലും ഒക്കെ ചിത്രവർമ്മന് വലിയ ഹരമായിരുന്നു അതുകൊണ്ട് തന്നെ ഈ കലാരൂപങ്ങൾ എവിടെയുണ്ടെങ്കിലും അവിടെ മുൻപന്തിയിൽ ചിത്രവർമ്മനുണ്ടായിരിക്കും.... ചാക്യാർകൂത്തിൽ രസം പിടിച്ച് മതി മറന്ന ചിത്രവർമ്മൻ സമയം പോയതറിഞ്ഞില്ല ചാക്യാർകൂത്ത് തീർന്നപ്പോൾ സമയം നട്ടപ്പാതിര കുതിരവണ്ടി ഉണ്ടായിരുന്നിട്ടുകൂടി അതൊന്നും വേണ്ടെന്നുവച്ച് കാൽനടയായിട്ടായിരുന്നു ചിത്രവർമ്മൻ ചാക്യാർ കൂത്ത് കാണാൻ പോയത് അന്നത്തെ കാലത്ത് എല്ലാവരും കൂടുതൽ കാൽനട യാത്രയാണ് ചെയ്തുകൊണ്ടിരുന്നത് അത് അവർക്ക് ഒരു വ്യായാമം കൂടിയായിരുന്നു.... അക്കാലത്ത് ചൂട്ടുകറ്റയും റാന്തൽ വിളക്കും ഒക്കെയായിരുന്നു രാത്രികാലങ്ങളിലെ യാത്രകൾക്കായി അവർ ഉപയോഗിച്ചിരുന്നത്.... ചിത്രവർമ്മനും ചൂട്ടുകറ്റയാണ് ഉപയോഗിച്ചത്... ചൂട്ടുകറ്റവായുവിൽ വീശി അയാൾ വേഗം തന്നെ നടന്നു ചെറിയ ഭയം ഉള്ളിയുണ്ടായിരുന്നുവെങ്കിലും അത് പുറമേ കാണിച്ചില്ല കൂട്ടിന് ആരെയെങ്കിലും കൂട്ടാമായിരുന്നു എന്ന് ചിന്തിച്ചെങ്കിലും ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് ചിത്രവർമ്മൻ തന്നെ തിരുത്തി ... ചാക്യാർകൂത്ത് കഴിഞ്ഞ് മടങ്ങുന്നവർ ഇതുവരെ തന്റെ മുന്നിലും പിന്നിലും ഉണ്ടായിരുന്നു പക്ഷേ തനിക്കു പോകേണ്ട വഴി തിരിഞ്ഞപ്പോൾ മുന്നിലും ആരുമില്ല പിന്നിലും ആരുമില്ല.... വിജനമായ ഒരു വനപ്രദേശവും പിന്നെ അതിലും വിജനമായ പുഞ്ചപ്പാടവും കഴിഞ്ഞു വേണം കോലോത്തും നാട്ടിലെത്താൻ ചിത്രവർമ്മൻ നടന്ന് നടന്ന് വനപ്രദേശം പിന്നിടാൻ തുടങ്ങുമ്പോഴാണ് തൊട്ടു പുറകിൽ കുപ്പിവള കിലുങ്ങുന്നത് കേട്ടത് ഒപ്പം കൊലുസിന്റെ ശബ്ദവും..... ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും ☠️☠️☠️☠️☠️☠️