"ഞാനും ഗൗരിയും എംബിഎ കഴിഞ്ഞ് ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനാലോചിക്കുന്ന സമയമായിരുന്നു അത്".
"പതിവുപോലെയുള്ള ഒരു ദിവസം വൈകീട്ട് പെട്ടെന്ന് അച്ഛനൊരു കോൾ വന്നു".
"ഞങൾ അപ്പോൾ ലിവിംഗ്റൂമിൽ അച്ഛനൊപ്പമുണ്ടായിരുന്നു"
"ഫോൺ ചെയ്യുന്നതിനിടയിൽ അച്ഛൻ്റെ മുഖത്ത് പരിഭ്രാന്തി നിറയുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു"
"ബാംഗ്ലൂരുള്ള ദീപു അങ്കിളും ദക്ഷാൻ്റിയും സീരിയസായി ഐസിയുവിലാണെന്ന് ഞങ്ങളോട് പറഞ്ഞ ശേഷം അച്ഛൻ വേഗം അങ്ങോട്ട് പോവാൻ റെഡി ആവാൻ പറഞ്ഞു"
"അമ്മയുടെ ഒരേയൊരു ബ്രദറാണ് ദീപു അങ്കിൾ"
മനസ്സിലാവാത്ത മട്ടിലുള്ള അന്നയുടെ ഭാവം കണ്ട് നിത്യ പറഞ്ഞു.
"കോട്ടയത്ത് നിന്ന് ബാംഗ്ലൂരെത്താൻ കുറഞ്ഞത് 10 മണിക്കൂറെടുക്കുമെന്നുള്ളതുകൊണ്ട് ഞങ്ങൾ ട്രെയിനിൽ പോവേണ്ടെന്ന് വെച്ചു. ഫ്ലൈറ്റിൽ ബംഗ്ലൂരെത്തിയപ്പോഴേക്കും സമയം നാല് മണിക്കൂർ പിന്നിട്ട് 9:30 ആയിരുന്നു.
"യാത്രക്കിടയിൽ അച്ഛൻ തീർത്തും നിശബ്ദനായിരുന്നു"
"എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നെന്നോർത്ത് ഞാൻ ഭയപ്പെട്ടു".
"ഞങ്ങൾ അഡ്രസ്സ് തേടിപ്പിടിച്ച് ഹോസ്പിറ്റലിലെത്തി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആൻ്റിയും അങ്കിളും.... മരിച്ചെന്ന്...."
വാക്കുകൾ മുഴുമിപ്പിക്കാനാകാതെ നിത്യ ഒരു നിമിഷം നിശബ്ദയായി.
"ആൻ്റിയും അങ്കിളും സൂയിസൈഡ് ചെയ്തതാന്ന് പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോൾ ഞങ്ങൾ ഉറപ്പിച്ചു"
"Sleeping Pills ഓവർഡോസ് കഴിച്ചതായിരുന്നു മരണകാരണം"
"സൂയിസൈഡ് ചെയ്യാനുള്ള കാരണമോ ആത്മഹത്യകുറിപ്പോ ഒന്നും തന്നെ പോലീസ് കണ്ടെത്തിയില്ലെന്നാണ് അച്ഛൻ ഞങ്ങളോട് പറഞ്ഞത്".
"ശവദാഹത്തിന് ശേഷം തിരിച്ചു വരുമ്പോൾ അച്ഛൻ്റെ പെരുമാറ്റത്തിൽ എനിക്ക് സംശയം തോന്നിത്തുടങ്ങി.....എന്തൊക്കെയോ അച്ഛൻ മറച്ചുവെക്കുന്ന പോലെ"
"അങ്ങനെ തോന്നാനുള്ള കാരണം"??
അന്ന ചോദിച്ചപ്പോഴേക്കും കോഫീ അതിൻ്റെ അവസാനത്തിലെത്തിയിരുന്നു.
"ശവദാഹത്തിൻ്റെ അന്ന് ഞങ്ങൾ തിരിച്ചുപോരാനിറങ്ങുമ്പോൾ അച്ഛൻ എന്നോട് ഹാളിലെ ഷെൽഫിൽ വെച്ച പെട്ടിയെടുക്കാൻ പറഞ്ഞ് ഒരു കീ കയ്യീതന്നു"
"പെട്ടിക്കകത്ത് ദീപു അങ്കിളിൻ്റെ ഓഫീസ് സാധനങ്ങളാണെന്നാണ് എന്നോട് അച്ഛൻ പറഞ്ഞേ"
"പക്ഷേ.....എനിക്കെന്തോ അത് വിശ്വാസായില്ല്യാ..."
"അകത്തുകടന്ന് ഷെൽഫിൽ നിന്ന് പെട്ടിയെടുത്ത് തിരികെ നടക്കുമ്പോൾ സംശയമടക്കാനാവാതെ ഞാൻ പെട്ടി തുറന്നു"
"അപ്പോ അതിന് ലോക്കൊന്നും ഇല്ലായിരുന്നോ"??
"ങാ, ഉണ്ടായിരുന്നു... പക്ഷേ അച്ഛൻ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഫാൻസിനമ്പറുണ്ട്"
"ഒട്ടുമിക്ക സാധനങ്ങളിലും അച്ഛൻ അത് തന്നെയാണ് ഉപയോഗിക്കാറ്.."
"അത് വെച്ച് പെട്ടി തുറന്നപ്പോൾ..... അകത്ത്...അകത്ത് നിറയെ പണമായിരുന്നു".
"ഒന്നും സംഭവിക്കാത്ത പോലെ അച്ഛന് പെട്ടികൊണ്ട് കൊടുത്തപ്പോഴും എൻ്റെ സംശയം മാറിയിരുന്നില്ല"
"ഞങ്ങൾ ടാക്സി പിടിച്ച് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അച്ഛൻ ഒരാളെ കണ്ടിട്ട് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് പോയി"
"ഒരു 15 മിനിറ്റിനപ്പുറം കാത്തെങ്കിലും അച്ഛനെ കാണാത്തതുകൊണ്ട്ഞാൻ അച്ഛനെ അന്വേഷിച്ചിറങ്ങി"
"പ്ലാറ്റ്ഫോമിന് അരികുപറ്റി അച്ഛനാരോടോ സംസാരിക്കുന്നത് ഞാൻ കണ്ടു"
"ഞാൻ വരുന്നത് കണ്ട് അച്ഛൻ വേഗം അയാളെ പറഞ്ഞുവിട്ടു"
"പക്ഷേ അപ്പോൾ തന്നെ അവിടേക്ക് രേഷ്മ വന്നു"
"അമ്മാവൻ്റെ മകളല്ലേ"??
അന്നയുടെ ചോദ്യത്തിന് മറുപടിയായി അവളൊന്ന് തലയാട്ടി.
"അവളെ കണ്ട് പെട്ടെന്നിവൾ എവിടെ നിന്ന് വന്നുവെന്ന് ഞാൻ അന്താളിച്ചു"
"അച്ഛൻ ആ പെട്ടി അവളുടെ കയ്യീകൊടുത്തു"
"അവൾ യാത്ര പറഞ്ഞുപോയി"
"അച്ഛൻ തിരികെ എന്നെയും കൂട്ടി കമ്പാർട്ട്മെൻ്റിലേക്ക് പോയി"
"അച്ഛനോട് എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു അത്രയും പണം എന്തിനാ രേഷ്മക്കെന്ന്"
"പക്ഷേ ആ പെട്ടി ഞാൻ തുറന്നിട്ടില്ലെന്നാണ് അച്ഛൻ്റെ ധാരണ എന്നെനിക്ക് പോകെപ്പോകെ മനസ്സിലായി"
"അത് നിങ്ങളുടെ അങ്കിളിൻ്റെ സേവിംഗ്സ് ആയിക്കൂടെ"??
അന്നയുടെ നേർക്ക് രൂക്ഷമായി നോക്കിയ ശേഷമാണ് ഇത്തവണ അവൾ മറുപടി പറഞ്ഞത്.
"ശെരിയാ, മകളെന്ന നിലയിൽ അവൾക്കതിന് അവകാശമുണ്ട്"
"പക്ഷേ അങ്കിളിന് ആ പെട്ടിയിലുള്ളത്രെ പണമൊന്നും സേവിംഗ്സ് ആയി ഉണ്ടാവാൻ ഒരു സാധ്യതയുമില്ല"
"അച്ഛൻ ഞങ്ങളോട് അതിനെപറ്റി സംസാരിക്കുകയും ചെയ്തിരുന്നു"
"ഇനി പണമുണ്ടെങ്കിതന്നെ അച്ഛൻ എന്തിന് എന്നോട് പെട്ടിയിൽ അങ്കിളിൻ്റെ പ്രോപ്പർടീസ് ആണെന്ന് കള്ളം പറയണം"??
"അന്ന് ശെരിക്കും ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഞാൻ"
"ഈ കാര്യം ഗൗരിയോട് പോലും തുറന്നുപറയാനുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ"
"അതൊരു രഹസ്യമായി തന്നെ തുടരട്ടെ എന്ന് ഞാൻ കരുതി"
"പിറ്റേന്ന് മുതൽ അച്ഛൻ എനിക്കും ഗൗരിക്കും marriage propasals കൊണ്ട് വരാൻ തുടങ്ങി"
"അടുത്ത കാലത്തായി മാര്യേജ് നടക്കുമെന്ന് expect ചെയ്തിരുന്നെങ്കിലും അച്ഛൻ വളരെ rush ആയി proposals കൊണ്ട് വരുന്ന പോലെ എനിക്ക് തോന്നി"
"അതിൽ നിന്ന് രക്ഷപ്പെടാനായി ഒരു ഫ്രണ്ട് വഴി ഒരു ചെറിയ ജോലി ശെരിയാക്കി ഞാൻ കൊല്ലത്തേക്ക് പോയി".
"അധികകാലം കല്യാണത്തിൽ നിന്ന് മുങ്ങാൻ കഴിയില്ലെങ്കിലും കുറച്ച് കാലത്തേക്ക് നാട്ടിലേക്കില്ലെന്ന മട്ടിൽ ഞാനവിടെയൊരു ലേഡീസ് ഹോസ്റ്റലിൽ താമസമാക്കി"
"രണ്ടാഴ്ച്ചക്കുള്ളിൽ ശങ്കറുമായുള്ള ഗൗരിയുടെ വിവാഹം കഴിഞ്ഞു"
"ശങ്കറും ഫാമിലിയും ബാംഗ്ലൂർ സെറ്റിൽഡ് ആണ്"
"അതുകൊണ്ട് കല്യാണം കഴിഞ്ഞ ശേഷം അവൻ്റെ കമ്പനിയിൽ തന്നെ അവക്കൊരു ജോലിയും അവൻ ശെരിയാക്കിയിരുന്നു"
"ഫ്ലൈറ്റിൽ ശങ്കറിൻ്റെ കൂടെ അവളെ ബാംഗ്ലൂരിലേക്ക് പറഞ്ഞയക്കുമ്പോൾ അച്ഛൻ വല്ലാതെ വിഷമിച്ചു"
"അച്ഛനും അമ്മക്കും ഒരു കൂട്ടിനായി ഒരാഴ്ച്ച ഞാനവിടെ നിന്നു"
"അവളില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, വല്ലാത്തൊരു നിശബ്ദതയായിരുന്നു വീട്ടിൽ"
"ഇതിനിടക്കാണ് അച്ഛന് സ്ഥിരമായി വൈകീട്ട് ഒരു 4:00 മുതൽ 5:00 ക്കുള്ളിൽ കൊറിയർ വരുന്നത് ഞാൻ ശ്രദ്ധിച്ചേ"
"അച്ഛനെന്നോട് അത് ബിസിനസ്സിൻ്റെ ഭാഗമായുള്ള ഡോക്യുമെൻ്റ്സ് ആണെന്ന് പറഞ്ഞിട്ടും എനിക്ക് വിശ്വാസം വന്നിരുന്നില്ല"
"അച്ഛനെ നിത്യ സംശയിക്കാൻ തുടങ്ങിയെന്നർത്ഥം"
അന്നയുടെ വാക്കുകൾ നിഷേധിക്കുന്നില്ലെന്ന മട്ടിൽ അവൾ നിശബ്ദയായിരുന്നു.
പതറിയ വാക്കുകൾ എവിടെനിന്നോ കൂട്ടിച്ചേർത്ത വിധത്തിൽ അവൾ വീണ്ടും തുടർന്നു.
"ഒരു ദിവസം രണ്ടും കൽപ്പിച്ച് അച്ഛൻ്റെ ഓഫീസ്മുറിയിലേക്ക് ഞാൻ ചെന്നു"
"അച്ഛൻ ആ സമയം അവിടെ ഉണ്ടായിരുന്നില്ല"
"അവിടെ അരിച്ചുപെറുക്കിയിട്ടും എൻ്റെ സംശയത്തെ ബലപ്പെടുത്തുന്ന ഒന്നും എനിക്ക് കിട്ടിയില്ല"
"തിരിച്ചിറങ്ങാൻ നേരം അച്ഛൻ്റെ കോട്ടിൻ്റെ പോക്കറ്റിലും കൂടെ ഞാനൊന്ന് പരിശോധിച്ചു"
"ഒരു എൻവലപ്പ് ആണ് എനിക്ക് അതിൽ നിന്ന് കിട്ടിയത്"
"ഒന്നും മനസ്സിലാവാത്ത രീതിയിൽ എന്തൊക്കെയോ ഹിന്ദിയിൽ കുത്തിക്കുറിച്ച ഒരു പേപർ ആയിരുന്നു അത്"
"സംശയം തോന്നാതിരിക്കാൻ വേണ്ടി ഞാനതൊരു ഫോട്ടോയെടുത്ത് തിരികെ അച്ഛൻ്റെ പോക്കറ്റിൽ വെച്ചു"
"അതൊരു letter ആണെന്ന് എംവലപ്പ് കണ്ടപ്പോൾ എനിക്ക് മനസ്സിലായിരുന്നു"
"പക്ഷേ അയച്ച വ്യക്തിയുടെ പേരോ സ്ഥലമോ ഒന്നും അതിലുണ്ടായിരുന്നില്ല"
"ഞാനതെൻ്റെ ഫ്രണ്ട് സാറയുടെ കസിന് അയച്ചുകൊടുത്തു"
"പുള്ളിക്കാരി ഒരു ട്രാൻസ്‌ലാറ്റർ ആയി കൊല്ലത്ത് വർക്ക് ചെയ്യുവാന്ന് അവൾ പറഞ്ഞിരുന്നു"
"ഹിന്ദിയിലുള്ള ആ കത്തിൽ എഴുതിയ കാര്യങ്ങളറിഞ്ഞ് ഞാൻ വിറങ്ങലിച്ചു പോയി"
(തുടരും)
Ithavana otthiri late aayippoyi guyz, ningal sahakarikkumenn pratheekshikkunnu🤌😊