Read SEE YOU SOON - 4 by Shadha Nazar in Malayalam Detective stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

SEE YOU SOON - 4

നിർബന്ധപൂർവ്വം ഗൗരിക്ക് അല്പം വെള്ളം കുടിക്കാൻ കൊടുത്തപ്പോൾ അവളല്പം തണുത്തെന്ന് അന്നക്ക് തോന്നി. ഏതാനും നിമിഷങ്ങൾ കണ്ണുകൾ അടച്ചുപിടിച്ച ശേഷം കണ്ണുകൾ വലിച്ചു തുറന്ന് അവൾ അന്നയുടെ നേരെ ഇരുന്നു.


"ഞാൻ ഗൗരിയല്ല, നിത്യയാണ്"

മനസ്സിലാകാത്ത മട്ടിൽ അന്നയവളെ നോക്കിയപ്പോൾ അവൾ തുടർന്നു.


"നിത്യ പ്രഭാകർ"

"ഗൗരിയുടെ ട്വിൻസിസ്റ്ററാണ്"


അന്നയുടെ ഉള്ളിലൂടെ ഒരാന്തൽ കടന്നുപോയി.


"എന്താണ് ഗൗരിക്ക് സംഭവിച്ചതെന്ന് ഡോക്ടർക്ക് അറിയണം, വേണ്ടേ"??

പേപ്പർ പ്ലേറ്റിലുള്ള ടിഷ്യൂ നേരെയാക്കുകയായിരുന്നെങ്കിലും അവളുടെ ചോദ്യം ഉറച്ചതായിരുന്നു.


"എനിക്കറിയണം"

മറുപടി പറയുമ്പോൾ അന്നയുടെ ശബ്ദത്തിൽ രോഷം കലർന്നിരുന്നു.


"ക്ഷമിക്കണം, ഗൗരിയാണെന്ന് പറഞ്ഞ് നിങ്ങളെ തെറ്റിധരിപ്പിച്ചതിൽ എനിക്ക് വിഷമമുണ്ട്"

കുറ്റബോധത്തോടെ തലതാഴ്ത്തി നിൽക്കുന്ന നിത്യയെ നോക്കി ഒന്നും ഉരിയാടാനാവാതെ അന്ന നിന്നു.


തൻ്റെ മുന്നിൽ നിൽക്കുന്ന വ്യക്തി ഗൗരിയല്ലെന്നും നിത്യയാണെന്നുമുള്ള യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അവൾക്ക് നല്ല സമയമെടുത്തു.


"ആൾമാറാട്ടം നടത്തേണ്ട സാഹചര്യമുള്ളതു കൊണ്ട് മാത്രമാണ് ഞാൻ ഈ സാഹസത്തിനു മുതിർന്നത്".

"ഒരുപക്ഷേ ഗൗരിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രം"


പുരികം പൊക്കി കുറച്ച് നേരം അവളെ നോക്കിയ ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അന്ന എഴുന്നേറ്റു.


പൊടുന്നനെ അവളുടെ നേരെ തിരിഞ്ഞ് അന്ന പറഞ്ഞു.

 

"എന്തിനാണ്  നീ ഗൗരിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ ഇപ്പോ നീ ചെയ്തത് വലിയൊരു തെറ്റാ"...


"ആൾമാറാട്ടം, എന്തു തന്നെ വന്നാലും ഞാനിതിന് കൂട്ടുനിൽക്കില്ല"


തിരിഞ്ഞു പോകാനൊരുങ്ങിയ അന്നയുടെ മുന്നിലേക്ക് വന്ന് നിത്യ പറഞ്ഞു.


"ദയവുചെയ്ത് ഇത് പോലീസിലറിയിക്കരുത്, എന്തിനാണ് ഞാനിങ്ങനെ ചെയ്തതെന്ന് ഞാൻ ഡോക്ടറോട് പറയാം"

"പക്ഷേ ആരും ഇതറിയരുത്, ഞാൻ വേണെങ്കി ഡോക്ടറെ കാല് പിടിക്കാം".


തുടർന്ന് അന്നയുടെ മുന്നിൽ വീഴാനൊരുങ്ങിയ നിത്യയെ ബലമായി അവൾ പിടിച്ചെഴുന്നേൽപ്പിച്ചു.


നിത്യയുടെ കണ്ണുകൾ കലങ്ങിയിരുന്നു.


"ശെരി ശെരി, ഞാനിത് റിപ്പോർട്ട് ചെയ്യില്ല"

"നീ നിൻ്റെ കണ്ണ് തുടക്ക്, ആളുകൾ ശ്രദ്ധിക്കുന്നുണ്ട്".

തൻ്റെയടുത്തുള്ള ടിഷ്യൂപേപ്പർ നിത്യക്ക് നൽകി അവൾ പറഞ്ഞു.


തൻ്റെ വിസിറ്റ് കാർഡ് എടുത്ത് അന്നക്ക് നൽകിയ ശേഷം നിത്യ പറഞ്ഞു.

"നാളെ ഞാൻ ഫ്രീയാ, ഡോക്ടർ വീട്ടിലോട്ട് വന്നാ സൗകര്യമായിരിക്കും".


തൻ്റെ മുന്നിലൂടെ ഇറങ്ങിപ്പോകുന്ന നിത്യയെ നോക്കി അന്ന ഹതാശയായി നിന്നു.


ഇതേസമയം കോട്ടയം പോലീസ് സ്റ്റേഷനിൽ


"ഡേവിഡ്, ബ്ലഡ് സാംപിൾസ് ഒന്നും തന്നെ മാച്ച് അല്ലെന്നാണ് നിങൾ പറഞ്ഞു വരുന്നത് അല്ലേ"??


"അതേ സർ"


"പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു, സൂയിസൈഡ് ആണ്". 

"മെഡിസിൻ ഓവർഡോസ് കഴിച്ച ശേഷം തൂങ്ങിമരിച്ചുവെന്ന് വേണം കരുതാൻ"

താടിയുഴിഞ്ഞു കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞു.


"അതെങ്ങനെ സർ ഉറപ്പിക്കാൻ പറ്റും, Maybe, അതൊരു Murder ആയിക്കൂടെ"??


ഡേവിഡിൻ്റെ ചോദ്യം കേട്ട് ഇൻസ്പെക്ടർ അവനെ തുറിച്ചുനോക്കി.

 

ചെയറിൽ നിന്ന് അല്പം മുന്നോട്ടിരുന്ന ശേഷം ഇൻസ്പെക്ടർ വിനയ് മേശവലിപ്പ് തുറന്നു.


"ഇൻക്വസ്റ്റിന് പോയപ്പോൾ ബോഡിയുടെ 50 മീറ്റർ ചുറ്റളവിൽ നിന്ന് കിട്ടിയതാണിത്".

കുറച്ച് ടാബ്ലറ്റ്‌സിൻ്റെ സ്‌ട്രിപ്പെടുത്ത് ഡേവിഡിന് നൽകി വിനയ് പറഞ്ഞു.


ഡേവിഡ് അത് തിരിച്ചും മറിച്ചും നോക്കി. 

വിഷാദത്തിന് പേഷ്യൻ്റ്സ് കഴിക്കുന്ന ഡയസെപാം ടാബ്ലറ്റ്സ് ആയിരുന്നു അത്.


"ഇത് ഓവർ ഡോസായാൽ മരണം ഉറപ്പാണെന്ന് ഡോക്ടർ ആനന്ദാണ് എന്നോട് പറഞ്ഞത്.


"പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമാണ് ഇത് കണ്ടെടുത്തത്".


"ഇൻക്വസ്റ്റ് നടത്തുമ്പോ കുറച്ച് വൃത്തിയിൽ ചെയ്തിരുന്നെങ്കി ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു സർ"


ഡേവിഡിൻ്റെ വാക്കുകൾ കേട്ട് ഇൻസ്പെക്ടർ ദേഷ്യം കൊണ്ട് വിറച്ചു.


"അത്... അങ്ങനെ സംഭവിച്ചു പോയി"..


"പോലീസിൻ്റെ അനാസ്ഥ എന്ന് പറഞ്ഞ് ഇത് റിപ്പോർട്ട് ചെയ്താ തലേലുള്ള തൊപ്പി തെറിക്കും സാറേ"


ഡേവിഡ് അയാളെ വിടാനുള്ള ഭാവമില്ലായിരുന്നു.


"സാറിൻ്റെ ഒരു പോയിൻ്റിൽ ഇവൾ I mean താര എങ്ങനെയാ മരിച്ചിരിക്കുക"


"ഇത് ഓവഡോസ് കഴിച്ചതുകൊണ്ട് തന്നെ, കാരണം ടാബ്ലറ്റ്സിൻ്റെ ഒരു പോർഷൻ തന്നെ ബ്ലാങ്കായിരിക്കുന്നു".


"താനത് കണ്ടില്ലേ"??


"അല്ലാതെ ബോഡിയുടെ മേൽ ഒരു ടോക്സിക് ടെസ്റ്റിംഗ് നടത്താൻ സർ ഉദ്ദേശിക്കുന്നില്ലല്ലേ"??

"ഈ സ്‌ട്രിപ് കാലിയായത് കൊണ്ട് സർ തന്നെ അങ്ങ് തീരുമാനിച്ചു അവളത് കൊണ്ടാ മരിച്ചേന്ന്"

"Iam I Right"??


ഇൻസ്പെക്ടർ വിയത്തുകുളിച്ചു.


"ഇതിനു പിന്നിൽ വലിയൊരു spam നടന്നിട്ടുണ്ട്, എനിക്കും ഞങ്ങളെ ഫോറൻസിക് ടീമിനും അത് മനസ്സിലായിക്കഴിഞ്ഞു".

 

"ഒരു ടോക്സിക് ടെസ്റ്റിംഗ് ചെയ്ത് കഴിഞ്ഞ് റിസൾട്ട് വരുമ്പോ എങ്ങാനും അതിൽ മെഡിസിൻ്റെ അംശമില്ലെങ്കി സാർ ഈ കാക്കിയങ്ങ് മറന്നേക്ക്"

"സസ്പെൻഷൻ കിട്ടുമ്പോ ഹാപ്പിയായി ഫാമിലിലൈഫ് എൻജോയ് ചെയ്യാം"


"എടോ"

തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഡേവിഡ് അപ്പോഴേക്കും വാതിൽക്കലെത്തിയിരുന്നു.


"തനിക്കെന്താടോ ഇതൊരു സൂയിസൈഡ് അല്ലെന്ന് വരുത്തിത്തീർക്കാൻ ഇത്ര നിർബന്ധം"??


***"കാരണം ഇതൊരു Murder ആണെന്നുള്ള ഉറപ്പുള്ളതുകൊണ്ട്"***

മുഴങ്ങുന്ന ശബ്ദത്തിലുള്ള അവൻ്റെ മറുപടി കേട്ട്  ഇൻസ്പെക്ടർ സ്തംഭിച്ചുനിന്നു.


പിറ്റേന്ന് വൈകീട്ട് ഹാഫ്ഡേ ലീവെടുത്ത് സ്വന്തം റിസ്കിലാണ് അന്ന നിത്യയുടെ അടുത്തേക്ക് പോയത്.


സത്യം അറിയാനുള്ള ആഗ്രഹം തന്നിലുണ്ടെന്ന് നിത്യക്ക് അറിയാവുന്നത് കൊണ്ട് എന്ത് വിലകൊടുത്തും താനവിടെ എത്തുമെന്ന് അവൾ മനസ്സിലാക്കിയിരിക്കുന്നു.


ഹോസ്പിറ്റലിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള ഒരു ഫ്ളാറ്റിലാണ് അവൾ എത്തിയത്.


റിസപ്ഷനിൽ നിന്ന് റൂം നമ്പർ 110 എവിടെയെന്ന് മനസ്സിലാക്കിയ ശേഷം അവൾ ലിഫ്റ്റിൽ കയറി മുറിയിലേക്ക് വച്ചുപിടിച്ചു.


ബെൽ സ്വിച്ചിൽ വിരലമർത്തി ഏതാനും നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറക്കപ്പെട്ടു.


നന്നായി ഡ്രസ്സ് ചെയ്തിരിക്കുന്ന നിത്യയെ കണ്ടപ്പോൾ അവൾ തന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് അന്നക്ക് തോന്നി.


"ഡോക്ടർ അകത്തേക്ക് വരൂ"

ഊഷ്മളമായ അവളുടെ സ്വീകരണം കണ്ട് താനെന്തിനാണ് വന്നതെന്ന് പോലും അവൾ മറന്നുപോയി.


നിത്യ കോഫീ നൽകിയെങ്കിലും അന്നയത് കുടിക്കാൻ മുതിർന്നില്ല.


അന്നക്കഭിമുഖമായി സോഫയിലിരുന്ന നിത്യ തൻ്റെ ഭൂതകാലത്തിലേക്ക് ഊളിയിടുകയായിരുന്നു.


"കേണൽ പ്രഭാകറിൻ്റെയും ഗീതയുടെയും മക്കളായിരുന്നു ഞാനും ഗൗരിയും".

"നാട്ടിൽ തന്നെ അറിയപ്പെടുന്ന മാതൃകാദമ്പതികൾ"

"ബാംഗ്ലൂരിലായിരുന്ന അച്ഛനും അമ്മയും എനിക്കും ഗൗരിക്കും അഞ്ച് വയസ്സായ ശേഷമാണ് കോട്ടയത്ത് വരുന്നത്".


"മുത്തച്ഛനും മുത്തശ്ശിക്കുമുള്ള ഒറ്റമോനായതു കൊണ്ട് തന്നെ ഞങ്ങൾക്കധികം ബന്ദുക്കളൊന്നുമില്ലായിരുന്നു".


"കോട്ടയത്തെത്തിയ ശേഷം അച്ഛൻ കുടുംബവീടൊന്ന് പുതുക്കിപ്പണിതു".

"മുത്തശ്ശിയും മുത്തശ്ശനും അപ്പോഴേക്കും മരിച്ചിരുന്നു".

"അവിടെയായിരുന്നു പിന്നീട് ഞങൾ താമസിച്ചിരുന്നത്".

"സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഞങ്ങളുടെ ഇടയിലേക്കാണ് ഒരു ദുരന്തം പോലെ ആ വാർത്തയെത്തിയത്".


(തുടരും)

Guys, CMNT pls🤍🤍