👁️ അമ്പതാമത്തെ വയസിൽ ഒരു ഓണംകേറാമൂലയിൽനിന്നാണ് അപ്പാമൂർത്തി ഇവിടെയെത്തിയത്... ഇപ്പോൾ വയസ് എഴുപത് നീണ്ട ഇരുപത് വർഷങ്ങൾ ഒരു കൊടുംകാട്ടിൽ തനിച്ച് വികാരങ്ങളും വിചാരങ്ങളും ഉള്ളിലൊതുക്കി അയാൾ ജീവിക്കുകയായിരുന്നു ഇതുവരെ.... രണ്ട് വിവാഹം കഴിച്ചവനാണ് അപ്പാമൂർത്തി ആദ്യവിവാഹത്തിൽ രണ്ട് കുട്ടികൾ അതും രണ്ട് ആൺകുട്ടികൾ..... എന്തു പണിയും ചെയ്യാൻ ഒരു മടിയും ഇല്ലാത്തവനായിരുന്നു മൂർത്തി... അന്ന് ഇയാൾക്ക് റബ്ബർ ടാപ്പിംഗ് ആയിരുന്നു ജോലി... റബ്ബർ വെട്ടി പാല് എടുക്കുന്നതും അത് പിന്നെ ഷീറ്റാക്കുന്നതും അപ്പാമൂർത്തിയും ഭാര്യയും കൂടിയായിരുന്നു... ഒരു ദിവസം റബ്ബർപാൽ എടുക്കുന്നതിനിടയിൽ ഭാര്യയെ പാമ്പ്കടിച്ചു അന്നുമുതൽ അയാളുടെ കാലദോഷവും തുടങ്ങി രണ്ടുദിവസത്തിനുള്ളിൽ അപ്പാമൂർത്തിയുടെ ഭാര്യ മരിച്ചു... ഏറെ ദുഃഖത്തോടെ അയാൾ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി... ശരിക്കും ഒരു ഭ്രാന്തനെപ്പോലെ... ഭാര്യ മരിച്ച് ഒരുവർഷത്തിന്ശേഷം മൂത്തകുട്ടി മഞ്ഞപിത്തം ബാധിച്ച് മരണപ്പെട്ടു... അതുകഴിഞ്ഞ് രണ്ടാമത്തെ കുട്ടിയേയും മരണം റാഞ്ചിയെടുത്തു അതും അറുമാസത്തിനകം ബ്ലഡ്കാൻസർ ആയിരുന്നു.... അങ്ങിനെ എല്ലാം നഷ്ടപ്പെട്ട് നിരാശനായി കഴിയുമ്പോളാണ് മരിച്ചുപോയ ഭാര്യയുടെ അനുജത്തിയെ അപ്പാമൂർത്തി രണ്ടാമത്തെ ഭാര്യയാക്കുന്നത്.... കാലം കഴിയവേ ആ ബന്ധത്തിൽ അപ്പാമൂർത്തിക്ക് മൂന്ന്മക്കളുണ്ടായി രണ്ട് പെണ്ണും ഒരു ആൺകുട്ടിയും... അക്കാലത്തു തരിശുഭൂമികൾ പാട്ടത്തിനെടുത്ത് അയാൾ കൃഷിപണിയിലേയ്ക്ക് തിരിഞ്ഞു ആദ്യമൊക്കെ നല്ല മെച്ചമുണ്ടായിരുന്ന പച്ചക്കറികൃഷി ഒടുവിൽ നഷ്ടത്തിലായിതുടങ്ങി പലരിൽനിന്നും കടംവാങ്ങിയ ഇനത്തിൽ അപ്പാമൂർത്തി നല്ലൊരുകടബാധിതനുമായി.... ഒരു ദിവസം രണ്ടാംഭാര്യയും മൂന്ന്മക്കളുമൊത്ത് ടൂർപോയതായിരുന്നു അപ്പാമൂർത്തി അത് ഒരു വെക്കേഷൻകാലമായിരുന്നു മൂന്നാർആയിരുന്നു ലൊക്കേഷൻ... സന്തോഷത്തോടെ ടൂർപ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന അവരുടെവാഹനം ഒരുടാങ്കർലോറിയുമായി കൂട്ടിയിടിച്ച് കൊക്കയിലേയ്ക്ക് മറിഞ്ഞു വീഴ്ചയുടെ അഘാതത്തിൽ കാറിൽനിന്നും തെറിച്ചുവീണ അപ്പാമൂർത്തിമാത്രം ആ അപകടത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു... ഭാര്യയും മൂന്ന്മക്കളും ആശുപത്രിയിൽവച്ചാണ് മരിച്ചത്...ഇവർ സഞ്ചരിച്ചിരുന്ന ടാക്സികാറിന്റെ ഡ്രൈവർ സ്പോട്ടിൽതന്നെ മരിച്ചു.... കാലത്തിന്റെ കളിയിൽ വിധിയുടെ ചൂതാട്ടത്തിൽ അങ്ങിനെ അപ്പാമൂർത്തിയെ മാത്രം തനിച്ചാക്കി വേണ്ടപ്പെട്ടവർ ഇവിടെനിന്നും യാത്രയായി.... അപ്പാമൂർത്തിയുടെ മാതാപിതാക്കൾ നേരത്തേ മരിച്ചിരുന്നു അപ്പാമൂർത്തിയ്ക്ക് ഒരു സഹോദരൻഉണ്ടായിരുന്നു ഇയാൾക്ക് തൊട്ടുതാഴെ പതിനാറാമത്തെ വയസിൽ ആ കുഞ്ഞനിയൻ നാടുവിട്ടുപോയതാണ് പിന്നെ ഇതുവരെ തിരികെ വന്നിട്ടില്ല എവിടെപോയിഎന്ന് ആർക്കും അറിയില്ല.... അങ്ങിനെ എല്ലാംകൊണ്ടും ഒറ്റപ്പെട്ടുപോയ ഒരു ഒറ്റകൊമ്പൻആയി അപ്പാമൂർത്തിമാറി... കർണ്ണിഹാരയെപോലെ മരിക്കാൻ അയാൾക്കും നല്ല ഭയമായിരുന്നു... കാലം ആർക്കോ വേണ്ടി എന്തിനോ വേണ്ടി അപ്പാമൂർത്തിയെ കാത്തുവച്ചതായിരിക്കും.... കടം കയറി നാട്ടിൽ നിൽക്കാൻപറ്റാത്ത അവസ്ഥവന്നപ്പോൾ അപ്പാമൂർത്തി ഒന്നുതീരുമാനിച്ചു സ്വന്തം സഹോദരൻ നാടുവിട്ടുപോയതുപോലെ എങ്ങോട്ടെങ്കിലും കടന്നുകളയുക... അയാളെ ജീവനെപോലെ സ്നേഹിച്ച ഭാര്യമാരുടെ ഓർമ്മകൾ നെഞ്ചിലേറ്റി അഞ്ചുപൊന്നുമക്കളുടെ സ്നേഹവാൽസല്യങ്ങൾ ഹൃദയത്തിൽ നെരിപ്പോടാക്കി അപ്പാമൂർത്തി ഒരുനാൾ അവിടെ നിന്നും മുങ്ങി.... പത്ത്പതിനഞ്ചുദിവസങ്ങൾക്കു ശേഷം അയാൾ പൊങ്ങിയത് ഇവിടെ ഈ മലയൻക്കാട്ടിൽ അന്ന് കുറച്ച് സമ്പാദ്യമൊക്കെഅയാൾ കൊണ്ടുവന്നിരുന്നു അതൊക്കെ തീർന്നു ഇപ്പോൾ കാട്ടിൽനിന്നും കിട്ടുന്ന എന്തെങ്കിലും ഒക്കെവിറ്റ് അതിൽനിന്നും കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ഒരു കാട്ടുമനുഷ്യനായി ഇങ്ങിനെ ജീവിക്കുന്നു.... ഈ ഒറ്റപ്പെട്ടജീവിതത്തിനിടയിലാണ് അപ്പാമൂർത്തി കർണ്ണിഹാരയെ കണ്ടുമുട്ടിയതും ഈ മലയൻകാട് കാണാൻ ഇവിടെ കൂട്ടികൊണ്ട് വന്നതും... പക്ഷെ അവളും ഒരു ദുഃഖപുത്രിയായിരുന്നുവെന്ന് അവളുടെ സംസാരത്തിൽ നിന്നും അയാൾ മനസിലാക്കിയിരുന്നു.... അല്ലെങ്കിൽതന്നെ ദേവതയെപോലെയൊരു സുന്ദരിപെണ്ണ് എന്തിനിവിടെ വന്നു ഈ ലോകത്ത് അവൾക്ക് പോകാൻ എത്രയോ സ്ഥലങ്ങൾ ഉണ്ട്.... കാലം കർണ്ണിഹാരയെന്ന ദേവമനോഹരിയെ ഇവിടെ തന്റെ അരികിൽ എത്തിച്ചത് എന്തിന്.... അപ്പാമൂർത്തിയുടെ ചിന്തകൾ അങ്ങിനെ ചിറകുവിരിച്ച് പറന്നു.... എന്നാൽ കാര്യങ്ങളെല്ലാം ഒറ്റദിവസം കൊണ്ട് മാറിമറിയുമെന്ന് അപ്പാമൂർത്തിയും കർണ്ണിഹാരയും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു വല്ലാത്ത സംഭവം തന്നെയായിരുന്നു.... എന്താണ് അപ്പാമൂർത്തിയുടെ ബെഡ്റൂമിൽനടക്കുന്നതെന്ന് കർണ്ണിഹാരയ്ക്കും പിന്നെ അപ്പാമൂർത്തിയ്ക്കും മാത്രം അറിയാവുന്ന ഒരു മഹാരഹസ്യംതന്നെയാണ്.... അതോടൊപ്പം സമയവും അങ്ങിനെ കടന്നുപൊയ്ക്കൊണ്ടിരുന്നു... പതിനൊന്നര - പന്ത്രണ്ട് - പന്ത്രണ്ടര .... ഇപ്പോൾ ഒരു ഉരുൾപൊട്ടൽ കഴിഞ്ഞപോലെ എല്ലാം ശാന്തമാണ്.... ശരിക്കും പറഞ്ഞാൽ അവിടെ നടന്ന ആ മഹായുദ്ധത്തിൽ കർണ്ണിഹാര മുറിവേറ്റ് വീണ് കിടന്നു പിടഞ്ഞു... അകത്ത് ഒരു ലൈറ്റർ കത്തുന്ന ശബ്‌ദം കേട്ടു കൂടെ സിഗരറ്റിന്റെ മണവും അതിനുപുറകെ അപ്പാമൂർത്തിയുടെ വലിയവായിലുള്ള ചുമയും കേൾക്കുന്നുണ്ടായിരുന്നു.... ശ്ശോ ഈ നശിച്ച വലി നിറുത്താൻ പറഞ്ഞാൽ കേൾക്കത്തില്ല അതിന്റെ മണംകേട്ടിട്ട് എനിക്ക് ഓക്കാനം വരുന്നു ആ ശബ്‌ദം കർണ്ണിഹാരയുടെ ആയിരുന്നു... അതൊന്നും അത്ര കാര്യമാക്കണ്ട എന്റെ തമ്പുരാട്ടികുട്ടി എല്ലാം പതിയെ പതിയെ മോള് ശീലിച്ചോളും അപ്പാമൂർത്തിയുടെ മറുപടി... എനിക്ക് പേടിയുണ്ട് ശരിക്കും പേടിയുണ്ട് നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചുപോയാൽ ഈ മലയൻകാട്ടിൽ ഞാൻ തനിച്ചായി പോകില്ലേ പിന്നെ എനിക്ക് ആരാ ഇവിടെ കൂട്ടിനുള്ളത്.... നാടും വീടും വിട്ട് എന്തോ ഉൾവിളിഉണ്ടായതുപോലെയാണ് ഞാൻ ഇവിടെ നിങ്ങളുടെ അരികിൽ എത്തിയത്... ഒരുപാട് സ്വപ്നങ്ങൾ എനിക്കും ഉണ്ടായിരുന്നു അതെല്ലാം ഇന്നിവിടെ ഞാൻ നിങ്ങൾക്കുമുൻപിൽ സമർപ്പിച്ചുകഴിഞ്ഞു.... ഇനിയെനിക്ക് മറ്റൊരു ജീവിതമില്ല ഇതുവരെ എനിക്ക് എവിടെ നിന്നും കിട്ടാതിരുന്ന സ്നേഹം സന്തോഷം ലാളന വാത്സല്യo അതൊക്കെ നിങ്ങളെനിക്ക് ഒരു നിമിഷം കൊണ്ട് വാരിക്കോരി തന്നു അങ്ങിനെ എനിക്കിനി പിതാവും മാതാവും കാമുകനും ഭർത്താവും ഒക്കെ നിങ്ങൾ തന്നെയാണ്... അന്ന് വിക്രമൻപോറ്റിയെന്ന മഹാമാന്ത്രികൻ ഈ സത്യങ്ങൾ എന്നോട് തുറന്നുപറഞ്ഞപ്പോൾ അയാളെ അവഹേളിക്കുകയും അദ്ദേഹത്തിന്റെ വാക്കുകളെ പുച്ഛിച്ചുതള്ളി കളയുകയും ചെയ്തവളാണ് ഈ ഞാൻ... ഇനി ഒരു കാര്യം കൂടി വിക്രമൻപോറ്റി പറഞ്ഞത് സത്യമാകാനുണ്ട് നിങ്ങൾക്ക് പറയാമോ അത് എന്താണെന്ന് ചോദ്യ ഭാവത്തിൽ കർണ്ണിഹാര അപ്പാമൂർത്തിയെ നോക്കി....!!! 👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️തുടരും 👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️