Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പ്രാണബന്ധനം - 4

❤പ്രാണബന്ധനം❤ 4

എന്നാൽ അഭി ആ ചോദ്യം കേൾക്കാത്ത പോലെ ഇരുവരോടുമായ് സംസാരിച്ചിരുന്നു
തനിക്ക് ഉത്തരം കിട്ടില്ലെന്ന് കണ്ട് വിനയൻ പതിയെ തിരിഞ്ഞു നടന്നു. അദ്ദേഹത്തിന് പിറകിലായ് അവളേ നോക്കി നിറഞ്ഞ കണ്ണുകളോടെ രശ്മിയും.


                        🍁🍁🍁🍁🍁


തനിക്കരികിൽനിന്നും നടന്നുനീങ്ങുന്ന അച്ഛനേയും അമ്മയേയും കാണെ നിറയാൻ തുടങ്ങിയ
കണ്ണുകളെയവൾ ശാസിച്ചു നിർത്തി.


"ചേച്ചി.........."

ആമി  അഭിയുടെതോളിൽ അമർത്തിപിടിച്ചുകൊണ്ട് വിളിച്ചു.


"ഉം..........."

"നിനക്ക് ഒരിക്കലും അച്ഛനോടും അമ്മയോടും ക്ഷമിക്കാൻ കഴിയില്ലേ?"


"അറിയില്ല മോളേ....... ഞാൻ കടന്നുപോയവഴികൾ എന്നേക്കാൾ നന്നായി നിനക്കറിയാലോ....."


"അറിയാം.. അതുകൊണ്ടാ ഞാൻ നിന്നോടീ ചോദ്യം ചോദിച്ചതും."


"ആമി....... നിനക്കറിയാല്ലോ മോളേ അന്ന് ഇവിടംവിട്ടിറങ്ങിയ ഞാൻ ചെന്നുപെട്ടത് എന്റെ അമിത്തിന്റെ കയ്യിലേക്ക.
ഒരു സൗഹൃദം അത്‌ മാത്രമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. പലപ്പോഴും എന്നിലെ സ്ത്രീ‌ക്കേറ്റ മുറിവ്  എന്നിലെ അമ്മക്കേറ്റ മുറിവ് അത് താങ്ങാൻ കഴിയാതെ എന്റെ സമനില തെറ്റിയനിമിഷങ്ങൾ... ഒടുവിൽ അവൻ തന്നെയാണ് എന്നേ നല്ലൊരു സൈക്യാർടിസ്റ്റിനെ കൊണ്ട് ‌ചെന്നുകാണിച്ചതും.
എത്രയൊക്കെ ചികിൽസിച്ചിട്ടും ഞാൻ വീണ്ടും വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചുവന്നുകൊണ്ടിരുന്നു ഉറങ്ങാനായി ഓവർഡോസ് സ്ലീപ്പിങ്പിൽസ് ആവശ്യം വന്നപ്പോഴാണ് കുഞ്ഞെന്ന സജഷൻ ഡോക്ടർ മുന്നോട്ടു വച്ചത് ആദ്യം ivf ആയിരുന്നുമുന്നിൽ കണ്ടത് എന്നാൽ ഭർത്താവിന്റെ സ്നേഹവും പരിചരണവും എനിയ്ക്ക് ആവശ്യമാണെന്ന് തോന്നിയത് കൊണ്ടാവാം ഡോക്ടർ മറ്റൊരു  വിവാഹം കഴിയ്ക്കാനായി എന്നോട് പറഞ്ഞത്.എന്നാൽ എനിക്കത് സ്വീകര്യമായിരുന്നില്ല കാരണം അച്ഛനും അമ്മയുമടക്കം എല്ലാവരുംകൂടെതന്ന വേദന അത്രത്തോളമുണ്ടായിരുന്നു എന്നിൽ.
എന്നാൽ അവൻ.... അമിത് അവനെന്റെ കണക്കുകൂട്ടലുകൾ പാടെ തിരുത്തി  ഒരുകുഞ്ഞിനെ എന്നതുപോലെ അവനെന്നെ ചേർത്തുപിടിച്ചപ്പോൾ എപ്പൊഴൊക്കെയോ ഞാനവനിലലിയാൻ കൊതിച്ചു.
എന്റെ ആഗ്രഹം ഞാൻ അവനോട് പറഞ്ഞതും അവൻ കല്യാണം എന്നൊരു ഓപ്ഷനാണ് ആദ്യംതന്നെ എനിക്ക്  മുന്നിൽ വച്ചത്. എന്നാൽ മറ്റൊരാൾ ചവച്ചുതുപ്പിയ എച്ചിലാണ് ഒരു സെക്കൻഡ് ഹാൻഡ് ആണ് ഞാനെന്ന ധാരണ എനിക്കുള്ളത് കൊണ്ടാവാം ഞാനാ ഓപ്ഷൻ തട്ടിമാറ്റിയത്
പക്ഷേ.....
ഞാൻ മറ്റൊരാളുടെ എച്ചിലാണെന്ന് കരുതാതെ എന്നേ സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരാളേ ഈ ഭൂമിയിലുള്ളു എന്ന് കുറഞ്ഞ നാളുകൾകൊണ്ട് ഞാൻ മനസ്സിലാക്കി അല്ലെങ്കിൽ അവനെന്നെ മനസ്സിലാക്കിതന്നു എപ്പഴാണോ ഞാൻ വിവാഹത്തിന് മനസാൽ തയ്യാറാവുന്നത് അപ്പോ മതി വിവാഹം എന്നവൻ തീർച്ചപ്പെടുത്തി. പിന്നീടങ്ങോട്ട് ഞങ്ങളുടെ ദിവസങ്ങളാ
യിരുന്നു എനിക്ക് നഷ്ടമായ സ്നേഹം മുഴുവൻ അവനെനിക്കായ് നൽകി ആ.... സന്തോഷത്തിനിടയിലേയ്ക്കാണ് ഒരുദിവസം എനിയ്ക്ക് വയ്യാതാവുന്നത് എഴുന്നേറ്റ് നടക്കാൻ പോലും വയ്യാത്ത ക്ഷീണം ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് ചെയ്ത് നോക്കിയപ്പോൾ 
അച്ചുമോൾക്ക്  എന്റെ വയറ്റിൽ ഒരുമാസം പ്രായമുണ്ടെന്നറിയുന്നത്. അന്ന് ഒത്തിരി സന്തോഷത്തോടെ ഞാൻ അമിത്തിനായി കാത്തിരുന്നു.എന്നാൽ അന്ന് വീട്ടിലേയ്ക്ക് ആദ്യം വന്നത് അനന്യയായിരുന്നു....."


"അനന്യ.....
ആരാ.... ഈ..അനന്യ?"

ആമി സംശയത്തോടെ അഭിയെ നോക്കിക്കൊണ്ട് ചോദിച്ചു.

"അത്....അമിതിന്റെ കൂടെ ജോലി ചെയ്യുന്ന കുട്ടിയാണ്....."


"അവൾ പറഞ്ഞ കാര്യങ്ങൾ എന്നെ  വീണ്ടും ആസ്വസ്ഥയാക്കാൻതുടങ്ങി ഞാൻ മറന്ന എന്നിലെ കുറവുകൾ വീണ്ടും എന്നേ കുത്തിനോവിക്കാൻ തുടങ്ങി.
എന്ത്കൊണ്ടോ അമിത്തിനോട് ഞങ്ങളുടെ കുഞ്ഞിന്റെ കാര്യംപറയാൻ എനിയ്ക്ക്‌ തോന്നിയില്ല അങ്ങനെ എനിക്ക് എന്റെ മനസ്സ് കൈവിട്ട്പോയൊരു ദിവസം  എല്ലാം ഉപേക്ഷിച് എന്റെ പ്രാണനെ ഉപേക്ഷിച് ഞാനവിടം  വിട്ടുപോയി."



"അപ്പോ ചേട്ടന് ഇത് വരെ അറിയില്ലേ അച്ചുമോൾടെ കാര്യം....?"


"ഇല്ല.... അനന്ദു ഒരിക്കലും ഞാനവനെ ഈ.. കാര്യങ്ങൾ അറിയിക്കില്ല ഒരുപക്ഷെ അവനിന്ന് മറ്റൊരാളുടടേത് ആയിട്ടുണ്ടാവും...."


"അത് ഒരുപക്ഷേ അത് നിന്റെ തോന്നലാണെങ്കിലോ ചേച്ചി....."


"ഇത് തന്നെയാ ആമിച്ചേച്ചി ഞാനും വല്യേച്ചിയോട് ചോദിച്ചത്."


"ശരിയാണ് ഒരുപക്ഷെ നിങ്ങള് പറയുന്നത് പോലെ എല്ലാം എന്റെ തോന്നലാവാം.
എന്നാലും അവനിലേക്കൊരു തിരിച്ചുപോക്കില്ല ഒരിക്കലും. അത് ഒരിക്കലും അവനോട് എനിക്ക് സ്നേഹമില്ലാത്തത് കൊണ്ടല്ല . അവനിപ്പഴും എനിക്ക് ഭ്രാന്താണ്.  മരണംകൊണ്ട്‌ പോലും ഒടുങ്ങാത്ത ഭ്രാന്ത്....."


അഭിയുടെ നിൽപ്പും ഭാവവും കണ്ട് നേഹ പെട്ടന്ന് തന്നെ റൂമിൽ പോയി അഭിയുടെ മെഡിൻബോക്സിൽ നിന്ന് രണ്ട് ടാബ്ലറ്റുകൾ എടുത്ത് അഭിക്ക് നൽകി.
അത്‌ കഴിച്ച അഭിയുടെ കണ്ണുകൾക്ക് തളർച്ച ബാധിച്ചുതുടങ്ങി. തളർന്നുപോകാൻ തുടങ്ങിയ അവളെ ആമിയും നേഹയും ചേർന്ന് റൂമിൽ കൊണ്ട്‌ചെന്ന് കിടത്തി.


തളർന്നുറങ്ങുന്ന അഭിയെനോക്കി ഒരു ദീർഘനിശ്വാസമെടുത്തുകൊണ്ട് നേഹ ആമിയേയും കൂട്ടി റൂം ചാരി വെളിയിലേക്കിറങ്ങി.


"നേഹാ... നീയെന്താ ചേച്ചിക്ക് കൊടുത്തത്?"


"ആമിച്ചേച്ചി....നിങ്ങളൊന്നും കരുതുന്നത് പോലെ ഞാൻ ഇങ്ങോട്ട് വന്നത് ഇവിടുത്തെ പ്രശ്നങ്ങൾ തീർക്കാനല്ല."



"പിന്നേ......."
ആമി മനസ്സിലായില്ല എന്നർത്ഥത്തിൽ നെറ്റിച്ചുളിച്ചു കൊണ്ട് നേഹയെ നോക്കി.


"ഞാനിപ്പോ ചേച്ചിക്ക് കൊടുത്തത് മെന്റൽകണ്ടീഷൻശെരിയല്ലാത്തവർക്ക്  അവരെ നോർമ്മലാക്കാൻ കൊടുക്കുന്നമെഡിസിനാണ്. ചില സമയങ്ങളിൽ ചേച്ചി നോർമൽ അല്ലാതാവും പ്രത്യേകിച്ചും പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ.
മൂന്നു വർഷത്തിന് മേലെയായി ഞാനീ മെഡിസിൻ  സ്ലീപ്പിങ് പിൽസ് എന്ന വ്യാജേന കൊടുക്കാൻ തുടങ്ങിയിട്ട്. എന്നാൽ ഇതൊന്നും അല്ല ചേച്ചിക്ക് വേണ്ട മെഡിസിൻ എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാ ഞാനിപ്പോ ചേച്ചിക്കൊപ്പം വന്നത്."


"എന്ന് വച്ചാൽ.........."


"പറയാം ചേച്ചി...... എന്നാൽ അതിനു മുൻപേ കുറച്ചുകാര്യങ്ങൾകൂടെ നിങ്ങള് അറിയാനുണ്ട്. ചേച്ചി പോയി അച്ഛനേം അമ്മയേം കൂടെ ഇങ്ങോട്ട് വിളിക്കാമോ...."


"ഉം.... ഇപ്പോ വിളിയ്ക്കാം"

എന്ന് പറഞ്ഞുകൊണ്ട് ആമി അച്ഛന്റെയും അമ്മയുടേയും റൂം ലക്ഷ്യമാക്കി നടന്നു.


വിനയനേയും രശ്മിയേയും കൂട്ടി ഉമ്മറത്തേക്ക് വന്ന ആമി  അവരെ സോഫയിൽ ഇരുത്തിയ ശേഷം അനന്ദുവിനരികിലായി നിലത്തിരുന്നു.


"എന്താ.... നിനക്ക് പറയാനുള്ളത്?"

വിനയൻ താല്പര്യമില്ലാത്തപോലെ നേഹയോട് ചോദിച്ചു.


"അതൊക്കെ പറയാം അതിന് മുൻപേ ചില ചോദ്യങ്ങൾ ഞാൻ നിങ്ങളോട് ചോദിച്ചോട്ടെ...."



"ഉം....... എന്താ...."


"എന്റെ ചേച്ചി എപ്പഴെങ്കിലും കല്യാണത്തിന് മുൻപ് നിങ്ങളെ എതിർത്തിരുന്നോ.....?"



"ഇല്ല....."

ആ ചോദ്യത്തിന് ഉത്തരം പറയാൻ വിനയന് രണ്ടാമതൊന്നാലോചി‌ക്കേണ്ടി വന്നില്ല.


"ഉം...... രണ്ടാമത്തെ ചോദ്യം ചേച്ചിയുടെ വിവാഹത്തിന് അവൾക്ക് പൂർണ്ണ സമ്മതം ആയിരുന്നോ....?"



"അവള്ടെ സമ്മതം ആർക്ക് വേണം?.... എന്റെ ചേച്ചിയാ കല്യാണം നിശ്ചയിച്ചത്. ചേച്ചിക്ക് ഇഷ്ടമാണെങ്കിൽ ഞങ്ങൾക്കെല്ലാം ഇഷ്ട്ടപെട്ടു എന്നാണതിനർത്ഥം."


അതിന് നിങ്ങളുടെ ചേച്ചിയുടെ കല്യാണക്കാര്യമല്ല ഞാനിപ്പോ നിങ്ങളോട്  ചോദിച്ചത്.
നിങ്ങളുടെ മകൾ അഭിഥയുടെകല്യാണത്തെ പറ്റിയാ.
അവളുടെ വിവാഹത്തിന് നിങ്ങളുടെ മകൾ അഭിയ്ക്ക് സമ്മതമായിരുന്നോ എന്നാണ്.....? "


"അല്ല......"

അതിനുത്തരം പറഞ്ഞത് രശ്മിയായിരുന്നു.


"ഉം...... വിവാഹശേഷം ഭർത്താവുമൊത്ത് എപ്പഴെങ്കിലും ചേച്ചി ഇവിടെ വന്നു നിന്നിട്ടുണ്ടോ."


"ഓർമ്മയില്ലാ......"

വിനയന്റെ പുച്ഛത്തോടെയുള്ള മറുപടികൾ നേഹയേ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.


"ശെരി.... അച്ഛനാണെന്ന് പറഞ്ഞുനടക്കുന്നവർക്ക് ചിലപ്പോ ഓർമ്മ കാണില്ല.
പക്ഷേ പെറ്റമ്മയായാലും പോറ്റമ്മയായാലും  അമ്മമാർക്ക്‌ ഓർമ്മകാണും അല്ലേ അമ്മേ...."

നേഹ പുച്ഛത്തോടെ രശ്മിയേ നോക്കിക്കൊണ്ട്ചോദിച്ചു.

"അവൻ ഒരിക്കൽപോലും അവൾക്കൊപ്പം ഈ വീട്ടിലേക്ക് വന്നിട്ടില്ല....."


"നന്നായി.... ആറുവർഷം ഒന്നിച്ചു  കഴിഞ്ഞു.... എന്നിട്ടും അയാളീവീട്ടിൽ വന്നിട്ടില്ല.
എന്നിട്ട് നിങ്ങളാരും എന്താണ് കാര്യം എന്ന് അന്വേഷിച്ചില്ലേ...."


നേഹയുടെ നോട്ടം നേരിടാൻ കഴിയാതെ രശ്മി കണ്ണുകൾ താഴ്ത്തിക്കൊണ്ട് ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.



"എന്നും വിളിച് നിനക്ക് താഴെ അനിയത്തി ഉണ്ടെന്നോർമ്മപെടുത്തുമ്പോൾ.... നിനക്ക് സുഖമാണോ എന്നൊരു വാക്ക് ആ.... പാവത്തിനോട് ചോദിച്ചിരുന്നെങ്കിൽ അവളനുഭവിച്ച വേദനകൾ എന്താണെന്ന് നിങ്ങളോടവൾ പറഞ്ഞേനെ...."

എന്ന് പറഞ്ഞുകൊണ്ട് നേഹകൊണ്ടുവന്ന ബാഗിൽനിന്നും കുറച്ചുഡയറികൾ പുറത്തേക്ക് വലിച്ചിട്ടു.


"നോക്ക് ഇതൊക്കെ ചേച്ചിയുടെ ഡയറികളാണ് അവള് പോലും അറിയാതെ ഒരാൾ എനിക്ക് എത്തിച്ചു തന്നതാണ്.
ഇതിലുണ്ട് അവൾ അനുഭവിച്ചത് മുഴുവൻ"

എന്ന് പറഞ്ഞുകൊണ്ടവൾ ഒരു ഡയറിയെടുത്തു വിനയന്റെ മടിയിലേക് വലിച്ചെറിഞ്ഞുകൊടുത്തു.


"എടുത്തു വായിക്ക് അവളുടെ ജീവിതം മാറ്റി മറിച്ച അന്നുമുതലുള്ള കാര്യങ്ങൾ അതിലുണ്ട്."


നേഹയെ പുച്ഛത്തോടെനോക്കികൊണ്ട് വിനയൻ അവൾ നൽകിയ ഡയറി പതിയെ മറിച്ചു.
അതിലെ ഓരോ പേജ് മറിക്കുമ്പോഴും അയാളുടെ മുഖത്തെ പുച്ഛം പതിയേ ഇല്ലാതായി പകരമവിടെ കുറ്റബോധം നിറയാൻ തുടങ്ങി.
അതിൽ എഴുതിയ കാര്യങ്ങൾ കാണെ അയാളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി രശ്മി സങ്കടം സഹിക്കാതെ സാരിതലപ്പ് കൊണ്ട് വാ....പൊത്തികരഞ്ഞു
ആമി ഏങ്ങലോടെ അനന്ദുവിന്റെ  നെഞ്ചിലേക്ക് വീണു. അവൻ നിറഞ്ഞ കണ്ണുകളോടെ നേഹയെ നോക്കി. അവൾ അവനെനോക്കി ഒന്ന് പുഞ്ചിരിച്ചു.


"ഇനി പറ ചേച്ചിയുടെ ഇന്നത്തെ അവസ്ഥക്ക് ആരാ കാരണം"

അവളുടെ ചോദ്യത്തിന് മറുപടിപറയാൻ കഴിയാതെ വിനയൻ കുറ്റബോധത്തോടെ  തലതാഴ്ത്തി തളർന്നിരുന്നു.


❤കാണാം ❤