കൊച്ചി -അറബിക്കടലിന്റെ റാണി. കേരളത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നഗരം. സൗന്ദര്യത്തിന്റെ റാണി. അങ്ങനെ വിശേഷണങ്ങൾ പലതാണ്. കൊച്ചി നഗരത്തിന്റെ തിരക്കിലേക്ക് ഊളിയിട്ടു തുടങ്ങുന്നതേ ഉള്ളു. ഇവിടെ അവർക്കിടയിൽ അയാൾ ഉണ്ട്. ഇനി ഉള്ള രാത്രികൾക്കു ചോരയുടെ ചൂടും ചൂരും മാത്രം. നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ
കോഡ് ഓഫ് മർഡർ - 1
കോഡ് ഓഫ് മർഡർ ഭാഗം 1 കൊച്ചി -അറബിക്കടലിന്റെ റാണി. കേരളത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നഗരം. സൗന്ദര്യത്തിന്റെ റാണി. അങ്ങനെ വിശേഷണങ്ങൾ പലതാണ്. കൊച്ചി നഗരത്തിന്റെ തിരക്കിലേക്ക് ഊളിയിട്ടു തുടങ്ങുന്നതേ ഉള്ളു. ഇവിടെ അവർക്കിടയിൽ അയാൾ ഉണ്ട്. ഇനി ഉള്ള രാത്രികൾക്കു ചോരയുടെ ചൂടും ചൂരും മാത്രം.നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ എന്താടോ ഇത് കുറെ ഉണ്ടല്ലോ? ഇതിനും മാത്രം പരാതി ആരെക്കുറിച്ചാടോ -ഉറക്ക ചടവോടെ SI രാജേഷ് ചോദിച്ചു. എന്നാ പറയാൻ ആണ് സാറേ നമ്മുടേത് ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ ആയിപ്പോയില്ലേ. അപ്പോൾ ഇതല്ല ഇതിൽ കൂടുതൽ കണ്ടില്ലെങ്കിൽ അല്ലെ ഉള്ളു. ഇതിൽ പരാതി എന്ന് പറഞ്ഞു എഴുതി വിടുന്നതിൽ കുറെ ഏറെ ഊമ കത്തുകളും അല്ലെങ്കിൽ പിന്നെ നമ്മുടെ രാഷ്ട്രീയക്കാരെ കുറിച്ചുള്ള പരാതികളും -കോൺസ്റ്റബിൾ ഗോപാലേട്ടൻ പറഞ്ഞു. അല്ലെങ്കിലും e മെയിലും വാട്സ്ആപ്പും ഒക്കെ ഉള്ള ഈ കാലതാണ് മന്ത്രിയുടെ ഒരു ഉത്തരവ്. ജനങ്ങൾക്ക് വേണ്ടി ...കൂടുതൽ വായിക്കുക
കോഡ് ഓഫ് മർഡർ - 2
"എല്ലാത്തിനെയും എറിഞ്ഞു ഓടിക്കടോ "CI പ്രതാപ് അലറി.പ്രതാപിന്റെ ആജ്ഞ കിട്ടിയതും അവിടെ ഉണ്ടായിരുന്ന പോലീസുകാർ നായ്ക്കളുടെ നേരെ കയ്യിൽ കിട്ടിയ കല്ലും വടികളും ഉപയോഗിച്ച് ആക്രമിച്ചു. കൊണ്ട തെരുവ് നായ്കൂട്ടം തല അവിടെ ഉപേക്ഷിച്ചു ഓടി മറഞ്ഞു. പ്രതാപും ഫോറൻസിക് ടീമും തല കിടന്ന സ്ഥലത്തേക്ക് വന്നു. അത് റെനിലിന്റെ തന്നെ തല ആണോ എന്ന് മനസിലാക്കാൻ പറ്റാത്ത വിധത്തിൽ നായ്ക്കൾ കടിച്ചു പറിച്ചിരുന്നു. മുഖം ആകെ വികൃതം ആക്കപെട്ട നിലയിലും കണ്ണുകൾ താഴേക്കു മുറിഞ്ഞു തൂങ്ങിയ നിലയിലും ഉള്ള ആ രൂപം ഒരു മനുഷ്യന്റെ തന്നെ ആണോ എന്ന് മനസിലാക്കാൻ കഴിയാത്തക്ക വിധം ആയിരുന്നു അവർക്കു ലഭിച്ചത്. ഫോറൻസിക് ടീമിൽ പലർക്കും ഈ കാഴ്ച കണ്ടു ഓക്കാനിക്കാൻ വരുന്ന തരത്തിൽ ആയിരുന്നു അതിന്റെ നില.കൂടുതൽ പരിശോധനക്കും കാര്യങ്ങൾക്കും ആയി റെനിലിന്റെ ശരീര ഭാഗങ്ങൾ ഫോറൻസിക് സർജനു അടുത്തേക്ക് പോലീസ് അയച്ചു. പോലീസ് ആ വീട് ഒട്ടാകെ തിരഞ്ഞു എങ്കിലും ...കൂടുതൽ വായിക്കുക