"വാട്ട്. ഇതെങ്ങനെ സംഭവിച്ചു രാജേഷ് "CI പ്രതാപ് ചോദിച്ചു.
"സോറി സർ. E എന്ന അൽഫബെറ്റിൽ തുടങ്ങുന്ന ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ്സിന്റെ ലിസ്റ്റ് മാത്രമേ നമുക്ക് ലഭിച്ചിരുന്നുള്ളു. ബാക്കി ഉള്ള ഓൾഡ് ലിസ്റ്റ് അവർ സോർട് ചെയ്തതിൽ അവൈലബിൾ ആയിരുന്നില്ല. അത് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്. ഈ വിവരം അവർ എന്നെ വിളിച്ചു പറഞ്ഞത് കുറച്ചു മുൻപ് മാത്രം ആണ്. പക്ഷെ അവൻ ആരെയും കൊണ്ട് പോയിരുന്നില്ല എന്ന ആത്മവിശ്വസത്തിൽ നിന്ന ഞാൻ അത് അത്ര കാര്യം ആയി എടുത്തില്ല. പക്ഷെ ഇപ്പോൾ "രാജേഷ് വാക്കുകൾ കിട്ടാതെ തല താഴ്ത്തി.
"ഇത്ര സമയം കഴിഞ്ഞിട്ടും അയാൾ ബോഡി എവിടെയും ഡംപ് ചെയ്തതായി നമുക്ക് വിവരം ലഭിച്ചിട്ടില്ല. സോ എല്ലായിടത്തും എസ്പെഷ്യലി ആൾക്കാർ കുറവുള്ള സ്ഥലങ്ങളിൽ നമ്മുടെ പോലീസിന്റെ കണ്ണ് വേണം. അതെ സമയം രാജേഷ് താൻ ആദ്യം കൊല്ലപ്പെട്ട DYSP യും ഇപ്പോൾ കടത്തപെട്ട ഏലിയാമ്മയും തമ്മിൽ എവിടെ എങ്കിലും ഏതെങ്കിലും തരത്തിൽ ബന്ധപെട്ടു കിടക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണം. ഒരുപക്ഷെ ഏതെങ്കിലും കേസിനു വിധി പറയുകയോ അതല്ലെങ്കിൽ അയാൾ കണ്ടെത്തിയ കേസിൽ അവർ പ്രോസിക്യൂട്ടർ ആയി ഇരുന്നിട്ടുണ്ടോ എന്ന് എല്ലാം ഡീറ്റൈൽ ആയ ഒരു അന്വേഷണം. ഒന്നും വിട്ടു കളയരുത്. "CI പറഞ്ഞു.
"ഓക്കേ സർ. "
പെട്ടന്ന് ഓഫീസ് ഫോൺ റിങ് ചെയ്തു തുടങ്ങി. CI പ്രതാപ് ഫോൺ എടുത്തതും അതിലെ വാർത്ത കേട്ട് അയാളുടെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകാൻ തുടങ്ങി.
"ഓക്കേ ഞാൻ ഇപ്പോൾ എത്താം "അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.
ഒന്നും മനസിലാകാതെ നിന്ന പോലീസുകാർ പരസ്പരം നോക്കി.
"സർ അവൻ വീണ്ടും? "രാജേഷ് സംശയത്തോടെ ചോദിച്ചു.
"യെസ് രാജേഷ്. അവരുടെ ബോഡി കണ്ടു കിട്ടി. ഇത്തവണ അവൻ ബോഡി ഡംപ് ചെയ്തത് വൈപ്പിനിലെ ഫറോമ പള്ളി സെമിത്തേരിയിൽ ആണ്. അവിടുത്തെ സ്റ്റേഷൻ ഇൻചാർജ് ഉള്ള SI ഷമീർ ആണ് ഇപ്പോൾ വിളിച്ചത്. യു ഗയ്‌സ് വിൽ ക്യാരി ഓൺ. ഞാൻ സ്പോട്ടിൽ നിന്നും തിരിച്ചു എത്തുമ്പോളേക്കും അങ്ങനെ ഒരു കേസ് ഉണ്ടെങ്കിൽ അത് കണ്ടെത്തിയിരിക്കണം. "അതും പറഞ്ഞു പ്രതാപ് തൊപ്പി വീണ്ടും തലയിൽ വെച്ച ശേഷം തന്റെ ജീപ്പിൽ കയറി.
*****************************************
ഫറോമ പള്ളി സെമിത്തേരി, വൈപ്പിൻ
***************************************
ഏലിയാമ്മ ചാക്കോയുടെ നഗ്നമായ തലയില്ലാത്ത ഉടൽ ഒരു കല്ലറക്കു മുകളിലെ കുരിശിൽ ഇരു കൈകളിലും ആണി അടിച്ചു തറച്ച നിലയിൽ ആയിരുന്നു പോലീസ് കണ്ടെത്തിയത്. ആ മൃതദേഹം ആരുടെ എന്ന് തിരിച്ചറിയാത്ത നിലയിൽ ശരീരം വികൃതം ആക്ക പെട്ടിരുന്നു. ആ കുരിശിനു താഴെ ഇങ്ങനെ എഴുതിയിരുന്നു "പാപത്തിന്റെ ശമ്പളം മരണമാണ് ".
CI പ്രതാപ് തന്റെ ജീപ്പ് പള്ളി സെമിത്തേരിക്ക് വെളിയിലായി നിർത്തിയ ശേഷം പുറത്തേക്കിറങ്ങി. CI യെ കണ്ടതും SI ഷമീർ വന്നു സല്യൂട്ട് ചെയ്തു.
"ഷമീർ എനി എവിടെൻസ് "
"നോ സർ ഇട്സ് എ വെൽ പ്ലാൻഡ് ബ്രൂട്ടൽ കോൾഡ് ബ്ലഡഡ് കില്ലിംഗ്. ശെരിക്കും എന്റെ 5വർഷത്തെ സർവീസിനിടയിൽ ഇത്രയും ഭീകരമായ ഒരു മരണം ഞാൻ കണ്ടിട്ടില്ല. ബോഡി ഏലിയാമ്മയുടേത് തന്നെ എന്ന് അവരുടെ അടുത്ത ഒരു ബന്ധു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കൊലപാതകത്തിലെത് പോലെ തന്നെ ഇതിലും തലയില്ല സർ "ഷമീർ പറഞ്ഞു.
CI പ്രതാപ് എല്ലാം മൂളികേട്ടുകൊണ്ട് സെമിത്തേരിക്കകത്തേക്കു നടന്നു. ഏലിയാമ്മയുടെ ശരീരം കണ്ടതും അയാളുടെ ഉള്ളൊന്നു വിറങ്ങലിച്ചു.
"ഓഹ് ഗോഡ് "പ്രതാപ് അറിയാതെ വിളിച്ചു പോയി. അധിക നേരം ആ ദൃശ്യം കാണാൻ ഉള്ള ശക്തി ഇല്ലാതെ അയാൾ തന്റെ മുഖം തിരിച്ചു.
"ഫോറൻസിക് ടീം എവിടെ "പ്രതാപ് ചോദിച്ചു.
"ദാ സർ." ഡെഡ് ബോഡിക്കു പിന്നിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പ്രതാപ് പറഞ്ഞു.
"എനി ക്ലൂസ് ഡോക്ടർ തോമസ് "പ്രതാപ് ചോദിച്ചു.
"നോ സർ. അബ്സല്യൂട്ട്ലി നോട്ട്. ആദ്യ കൊലപാതകത്തെക്കാൾ മൃഗീയം ആയി ആണ് അയാൾ ഈ കൊലപതാകം ചെയ്തിരിക്കുന്നത്. ഒരു തരം ആസ്വദിച്ചുള്ള കൊലപാതകം. എനിക്ക് തോന്നുന്നത് അയാൾക്ക് ഈ സമയം കൊണ്ട് ഇതൊരു ലഹരി ആയി മാറിക്കഴിഞ്ഞിട്ടുണ്ടാകും എന്നാണ്. ബെറ്റർ യു ക്യാച്ച് ഹിം ഫാസ്റ്റ് സർ. അല്ലെങ്കിൽ ഇനിയും ഈ സീരിസിൽ കൊലപാതകങ്ങൾ തുടരും. "
"താങ്ക്സ് ഡോക്ടർ."CI പ്രതാപ് പറഞ്ഞു.
"എനി സിസിടിവി ഫൂറ്റേജ് ഷമീർ "
"നോ സർ. ഇത് അത്ര വലിയ പള്ളി ഒന്നും അല്ല സർ. ഈ ഭാഗത്തെ ആൾക്കാർ മാത്രം ആണ് ഇവിടെ വരുന്നതും പ്രാർത്ഥിക്കുന്നതും. ഈ സെമിത്തേരി കുറച്ചു നാൾക്കു മുൻപ് അടക്കും പ്രാർത്ഥനയും എല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ കുറച്ചു മാറി ഒരു വലിയ പള്ളി വന്നതോട് കൂടി എല്ലാം അവിടെ ആണ്. ഇവിടെ ഒന്നും ഇല്ല. ഒരുപക്ഷെ അത് കൊണ്ട് ആകും അയാൾ ഈ സ്ഥലം തന്നെ ബോഡി ഡംപ് ചെയ്യാനും തിരഞ്ഞെടുത്തത്. "ഷമീർ പറഞ്ഞു.
"ബോഡി ആരാ കണ്ടത് "
"ആരാണ് എന്ന് അറിയില്ല സർ. ഒരു ഇന്റർനെറ്റ് കാൾ ആയിരുന്നു. ഇവിടെ വന്നപ്പോൾ അങ്ങനെ ആരെയും കണ്ടില്ല. ഐ തിങ്ക് ദി കില്ലർ ഹിംസെൽഫ് "
"എക്സറ്റെലി. ഈ ബോഡി നമ്മൾ എത്രയും വേഗം കണ്ടെത്തുക എന്നത് അവന്റെ ആവശ്യം ആയിരുന്നു. നമ്മൾ ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയാതെ വെറും പാവകളെ പോലെ നിൽക്കുന്നത് അവനു കണ്ടു രസിക്കണം. അതിനു വേണ്ടി ആണ് ഇവിടെ കൊണ്ട് ഇട്ടു അവൻ തന്നെ നമ്മളെ വിളിച്ചു അറിയിച്ചത്. അവൻ മുഴുവൻ പോലീസ് ഫോഴ്‌സിനെ ആണ് വെല്ലുവിളിക്കുന്നത്. "പ്രതാപ് പറഞ്ഞു.
പെട്ടന്ന് അവിടെ തിരഞ്ഞു കൊണ്ടിരുന്ന പോലീസുകാരിൽ ഒരാൾ ഒരു മൈബൈൽ കൊണ്ട് വന്നു പ്രതാപിന്റെ കയ്യിൽ കൊടുത്തു.
"സർ ഇത് ബോഡിക്കു പിന്നിൽ ഉള്ള വഴിയിലെ പുല്ലിനിടയിൽ നിന്നും കിട്ടിയതാണ്. ചെക്ക് ചെയ്തതിൽ നിന്നും ഇത് കൊല്ലപ്പെട്ട ഏലിയാമ്മയുടെ ഫോൺ തന്നെ ആണെന്നു നമുക്ക് അറിയാൻ കഴിഞ്ഞത്. ബട്ട് സിം മിസ്സിംഗ് ആണ് സർ "അതും പറഞ്ഞു അയാൾ സല്യൂട്ട് ചെയ്ത ശേഷം തിരികെ പോയി.
"ഈ ഫോണിൽ സിം ഉണ്ടെങ്കിൽ അതിന്റെ ലൊക്കേഷൻ വെച്ചു നമുക്ക് ഈസി ആയി അവന്റെ താവളം ട്രാക്ക് ചെയ്യാൻ പറ്റിയേനെ. അത് കൊണ്ട് ആണ് അവൻ ഇത്തരം ഒരു രീതി തിരഞ്ഞെടുത്തത്. ഉറപ്പായും ഈ ഫോണിൽ നിന്നു തന്നെ ആകും അവൻ നിങ്ങളെ വിളിച്ചിട്ടുണ്ടാവുക. ഈ ഫോൺ ഫിംഗർ പ്രിന്റ് എക്സ്പെർട്സിനു നൽകണം. വലിയ പ്രതീക്ഷ ഒന്നും വേണ്ട എന്നാലും നമ്മുടെ സൈഡിൽ നിന്നും യാതൊരു പിഴവും ഉണ്ടാകരുത്. ആ സിം അവൻ ഈ സമയം കൊണ്ട് നശിപ്പിച്ചിരിക്കും. ആ നമ്പർ ഒന്ന് ലൊക്കേറ്റ് ചെയ്യാൻ സൈബർ സെല്ലിനോട് പറയണം. ഇവിടുത്തെ ഫോര്മാലിറ്റി എല്ലാം കഴിഞ്ഞെങ്കിൽ ബോഡി പോസ്റ്റ്മോർട്ടത്തിനു അയച്ചേക്കു. ഞാൻ സ്റ്റേഷനിലേക്ക് പോകുവാണ്. എന്തെങ്കിലും വിവരം കിട്ടിയാൽ ലെറ്റ് മീ നോ "CI പ്രതാപ് പറഞ്ഞു.
"ഓക്കേ സർ "SI ഷമീർ സല്യൂട്ട് നൽകി.
******************************************
നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ
****************************************
"എന്തായി രാജേഷ്. ഞാൻ പറഞ്ഞ ഫയൽസ് എല്ലാം പരിശോധിച്ചോ? "CI പ്രതാപ് ചോദിച്ചു.
"യെസ് സർ. ബട്ട് നമ്മൾ പ്രതീക്ഷിച്ചത് പോലെ ഇവരെ രണ്ടു പേരെയും തമ്മിൽ കണക്ട് ചെയ്യാവുന്ന യാതൊരു കേസും ഉണ്ടായിട്ടില്ല. അവർ അഡ്വക്കേറ്റ് ആയിരുന്നപ്പോഴും ജഡ്ജ് ആയിരുന്നപ്പോഴും റെനിൽ സർ അന്വേഷിച്ച ഒരു കേസിനും അവർ ബന്ധപ്പെട്ടിട്ടില്ല. ഇട്സ് എ ഡെഡ് എൻഡ് സർ. ആകെ ഇവർ തമ്മിൽ കണ്ടത് ഒരു സിസിടിവി ഫൂറ്റേജ് ഉണ്ട്. അത് ഏലിയാമ്മ ചാക്കോയുടെ ജസ്റ്റിസ് ആയി റിട്ടയർ ചെയ്ത ശേഷം ഉള്ള ഒരു ഫെയർവെൽ പാർട്ടി നടത്തിയിരുന്നു. നമ്മുടെ ഡിപ്പാർട്മെന്റിലെ ഏകദേശം ഉന്നതരായ എല്ലാ ഉദ്യോഗസ്ഥരെയും ഹൈ കോർട്ടിലെ ടോപ് വക്കിലന്മാരെയും ഉൾപ്പെടുത്തി അവർ നടത്തിയ ഒരു പാർട്ടി. അതിലും സംശയത്തിക്കത്തതായി ഒന്നും ഇല്ല. "രാജേഷ് പറഞ്ഞു.
"ഹം. ഇത് വരെ ഉള്ള കളിയിൽ നമ്മൾ തോറ്റിരിക്കുന്നു അല്ലെ രാജേഷ്. എല്ലാ കേസിലും ഒരു ദൈവത്തിന്റെ ഒപ്പ് കാണും. ഇവിടെ നടന്ന രണ്ടു കൊലപാതകങ്ങളിലും അങ്ങനെ ഒന്ന് നമുക്ക് ഇത് വരെ ലഭിച്ചിട്ടില്ല. എ പെർഫെക്ട് ക്രൈം. "CI പ്രതാപ് പറഞ്ഞു.
"വാട്ട് നെക്സ്റ്റ് സർ "
"ഇനി ചെയ്യാൻ ഉള്ളത് അവൻ അല്ലെ. അടുത്ത അവന്റെ ക്ലൂ. ഈ ലെറ്റേഴ്സ് കിട്ടിയ പരാതിപെട്ടി എവിടെ ആണ് വെച്ചിരിക്കുന്നത്. "
"ഈ പരാതി ലഭിച്ചത് നമ്മൾ പാലാരിവട്ടം വെച്ച കംപ്ലയിന്റ് ബോക്സിൽ നിന്നാണ് സർ. പക്ഷെ ആദ്യത്തെ പരാതി ലഭിച്ചത് കടവന്ത്ര കാനറാ ബാങ്ക് ATM ന് അടുത്തുള്ള ബോക്സിൽ നിന്നാണ്. എന്താ സർ "
"യെസ് ദാറ്റ്‌സ് ഇറ്റ്. ആ ഏരിയയിൽ ഉള്ള സിസിടിവി പരിശോദിച്ചാൽ നമുക്ക് ആവശ്യം ഉള്ള എന്തെങ്കിലും ലഭിക്കാൻ സാദ്യത ഉണ്ട് എന്ന് എന്റെ മനസു പറയുന്നു. വേറെ എവിടെ എങ്കിലും ഇത്തരത്തിൽ ബോക്സ് വെച്ചിട്ടുണ്ടോ "
"ഇല്ല സർ നമ്മുടെ സ്റ്റേഷന്റെ പരിധിയിൽ ഇവിടെ രണ്ടിടത്തു മാത്രം ആണ് ഉള്ളത്. "
"ഓക്കേ. ആ രണ്ട് ബോക്സ് വെച്ചിരിക്കുന്ന സ്ഥലങ്ങളിലും നമ്മുടെ രണ്ടു ആൾക്കാരെ വീതം മഫ്ടിയിൽ ഡ്യൂട്ടിക്ക് ഇടണം. അവൻ ഫോളോ ചെയ്ത് വരുന്ന പാറ്റേൺ ഇതാണ് എങ്കിൽ അടുത്തതിൽ അവൻ കുടുങ്ങും "CI പ്രതാപ് ചിരിച്ചുകൊണ്ട് പറഞ്ഞു.
"സർ ആ പാലാരിവട്ടം ഏരിയയിൽ സിസിടിവി ഒന്നും ഇല്ല. പിന്നെ ഉള്ളത് കാനറാ ബാങ്ക് ATM അടുത്ത് ആണ് കടവന്ത്ര. അവരുടെ ഓഫീസിൽ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ മുഴുവൻ വിശ്വൽസിന്റെയും കോപ്പി എത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട് "കോൺസ്റ്റബിൾ ഗോപാലേട്ടൻ പറഞ്ഞു.
"അതിൽ ഒന്നിൽ അവൻ ഉണ്ടാകും എന്ന് എന്റെ മനസു പറയുന്നു "രാജേഷ് പറഞ്ഞു.
പെട്ടന്നു ഓഫീസിനകത്തേക്കു ഒരു ഡെലിവറി ബോയ് കയറി വന്നു.
"സർ ഫുഡ് "
"ഫുഡോ. ഞാൻ ഒന്നും ഓർഡർ ചെയ്തില്ലല്ലോ. "രാജേഷ് സംശയത്തോടെ അയാളെ നോക്കി.
"അറിയില്ല സർ. സിഗ്നലിൽ നിന്ന ഒരു പോലീസ് ഓഫീസർ ഇത് ഇവിടെ തരാൻ പറഞ്ഞു. "
"എന്തായാലും തുറന്നു നോക്ക് രാജേഷ്. "പ്രതാപ് പറഞ്ഞു.
രാജേഷ് ആ പൊതി തുറന്നതും നല്ല ബീഫ് റോസ്റ്റിന്റെ മണം അവിടെ എങ്ങും പരന്നു.
"സർ പൊറോട്ടയും ബീഫ് റോസ്റ്റും ആണ്. പക്ഷെ ഇതാരാണ് ഓർഡർ ചെയ്തത് എന്ന് മാത്രം അറിയില്ല. "രാജേഷ് പറഞ്ഞു.
"തനിക്ക് ഒരുപാട് ഗേൾ ഫ്രണ്ട്‌സ് ഒക്കെ ഉള്ളതല്ലെടോ. അവരിൽ ആരെങ്കിലും തന്നത് ആണെങ്കിലോ "പ്രതാപ് രാജേഷിനെ കളിയാക്കുന്നത് പോലെ പറഞ്ഞു.
"എനിക്ക് വിശപ്പില്ല സർ. നിങ്ങൾ കഴിച്ചോ "ആ പാർസൽ അവിടെ വെച്ചു കൊണ്ട് രാജേഷ് പറഞ്ഞു.
"എന്നാൽ സർ ഒന്ന് മാറി നിൽക്കു.എനിക്ക് ഭയങ്കര വിശപ്പ്. ഞാൻ ഒന്ന് കഴിക്കട്ടെ "ഗോപാലേട്ടൻ അത് പറഞ്ഞു കൊണ്ട് ആ പൊതി തുറന്നു ഒരു കഷ്ണം ബീഫ് റോസ്റ്റ് എടുത്ത് വായിലേക്ക് വെച്ചതും പുറത്തേക്കു ശർദ്ധിച്ചതും ഒരുമിച്ച് ആയിരുന്നു.
"സാറേ ഇതിനു എന്തോ രുചി വെത്യാസം പോലെ. "അയാൾ പറഞ്ഞു.
പെട്ടന്ന് രാജേഷിന്റെ ഫോൺ ബെൽ ചെയ്തു.
"സർ ഒരു ഇന്റർനെറ്റ് കാൾ ആണ് "
"താൻ സ്‌പീക്കറിൽ ഇട് "പ്രതാപ് പറഞ്ഞു.
രാജേഷ് ഫോൺ എടുത്ത് സ്‌പീക്കറിൽ ഇട്ടതും അപ്പുറത്തു നിന്നും ഒരു ചിരി മുഴങ്ങി കേട്ടു.
"എന്റെ ഫുഡ് ഇഷ്ടപ്പെട്ടോ സർ.മനുഷ്യ മാസത്തിനു ഇത്രയും രുചി ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായോ സാറമ്മാരെ "അയാൾ ചോദിച്ചതും അവിടെ കൂടി നിന്നവർ എല്ലാം ഞെട്ടി.
"ആരാടാ നീ "രാജേഷ് അലറി.
"ചൂടാകാതെ സാറേ. എന്നെ തേടി അല്ലെ നിങ്ങൾ അലയുന്നത്. എന്റെ ഒരു ഗിഫ്റ്റ് ഞാൻ അതിൽ വെച്ചിട്ടുണ്ട്. ഇപ്പോൾ ഗെയിം ലെവൽ 2-0.ഇനിയും എന്നെ നിരാശനാക്കരുത്. അതും പറഞ്ഞു ഒരു പൊട്ടിച്ചിരിയോടെ ഫോൺ കട്ട് ആയി.
"സർ അപ്പോൾ ഏലിയാമ്മയുടെ കാണാതായ തല അവൻ "അത് പറഞ്ഞു തീർന്നതും വാഷ് ബസിൽ നിന്നും ഗോപാലേട്ടൻ ഓക്കാനിക്കുന്ന ശബ്ദം മുഴങ്ങി കേട്ടു.
"ഹി ഈസ് എ ഡെവിൾ. മദർ ഫക്കിങ് ബ്രൂട്ടൽ ഡെവിൾ. അവരുടെ ശരീരം തുണ്ടം തുണ്ടം ആയി വെട്ടി നുറുക്കി കറി വെച്ച് നമുക്ക് അയച്ചു തന്നിരിക്കുന്നു. ഈ ഡെലിവറി ബോയ് ഇവനെ വിടരുത് "പ്രതാപ് പറഞ്ഞു.
ഇതൊക്കെ കണ്ടു ഡെലിവറി ബോയ് ആകെ ഭയന്നു നിൽക്കുകആയിരുന്നു.
"പറയടാ ആരാ ഇത് നിനക്ക് തന്നത്. നീ അവന്റെ ആൾ അല്ലെ "രാജേഷിന്റെ സ്വരം ഉയർന്നു.
"അയ്യോ അല്ല സാറേ. എനിക്ക് അയാളെ അറിയാൻ കൂടി മേല. ഒരു മുഖം മറച്ച പോലീസ് ഓഫീസർ ആണ് ഈ പൊതി തന്നിട്ട് ഇവിടെ ഏല്പിയ്ക്കാൻ പറഞ്ഞത്. ബാക്കി ഒന്നും എനിക്ക് അറിയില്ല സർ "അവൻ ഭയന്നു കരച്ചിൽ തുടങ്ങിയിരുന്നു.
"പിസി ഇവനെ തല്ക്കാലം അങ്ങോട്ട് മാറ്റി ഇരുത്ത്. ഞാൻ വന്നിട്ട് വിട്ടാൽ മതി "രാജേഷ് പറഞ്ഞു.
"സർ അവൻ പറഞ്ഞ ക്ലൂ എന്തായിരിക്കും "അയാൾ ചോദിച്ചു.
ഈ സമയം പ്രതാപ് ആ കവറിൽ കൊലയാളി പറഞ്ഞ ക്ലൂവിനു വേണ്ടി തിരഞ്ഞു കൊണ്ട് ഇരിക്കുക ആയിരുന്നു. ഒടുവിൽ താൻ ഉദ്ദേശിച്ചത് കണ്ടെത്തി എന്ന പോലെ അയാളുടെ മുഖം തെളിഞ്ഞു.
"രാജേഷ് ലുക്ക് ഹിയർ. ആൽഫബെറ്റ് D ക്കു ചുറ്റും ഒരു റൗണ്ട്. അതിനു അടുത്ത് തന്നെ ഒരു പ്ലസ് സിംബൽ. തനിക്ക് എന്തെങ്കിലും മനസ്സിലായോ "പ്രതാപ് ചോദിച്ചു.
"സർ അത് കണ്ടിട്ട് ഹോസ്പിറ്റലിന്റെ സിംബൽ പോലെ തോന്നുന്നില്ലേ "
"തോന്നൽ അല്ല രാജേഷ്. ഇട്സ് കറക്റ്റ്. ഇനി കൊല്ലപ്പെടാൻ പോകുന്നത് D എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒരു ഡോക്ടർ ആണ്. ആരായിരിക്കും അയാൾ?
തുടരും......