Featured Books
  • കോഡ് ഓഫ് മർഡർ - 9

      ഏതാനും മണിക്കൂറുകൾക്ക് ശേഷം ******************************...

  • കോഡ് ഓഫ് മർഡർ - 8

    "താൻ ഈ പറയുന്നത് സത്യം ആണോ? "SP കേട്ടത്  വിശ്വാസം ആകാതെ ചോദി...

  • കോഡ് ഓഫ് മർഡർ - 7

      "സൂര്യ താൻ എന്താണ് പറയുന്നത് എനിക്ക് ഇതിൽ ഒന്നും യാതൊരു ബന...

  • പുനർജനി - 4

    അവിടം വിട്ടിറങ്ങിയ ശേഷം ആദി ഏതോ സ്വപ്നലോകത്തിൽ മുങ്ങിപ്പോയവന...

  • കോഡ് ഓഫ് മർഡർ - 6

    "എന്താണ് താൻ പറയുന്നത് ഈ റൂമിലോ "SP അടക്കം ആ മുറിയിൽ ഉണ്ടായി...

വിഭാഗങ്ങൾ
പങ്കിട്ടു

കോഡ് ഓഫ് മർഡർ - 9



  ഏതാനും മണിക്കൂറുകൾക്ക് ശേഷം 
**********************************

   ഗോപാലേട്ടൻ തന്റെ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു. കയ്യും കാലും അനക്കാൻ നോക്കി എങ്കിലും ശക്തമായി ബന്ധിച്ചിരുന്നതിനാൽ അനങ്ങാൻ കഴിഞ്ഞില്ല.  അയാൾ അവിടെ നിന്നും രക്ഷപെടാൻ എന്തെങ്കിലും മാർഗം ഉണ്ടാകുമോ എന്നറിയാൻ ചുറ്റിനും നോക്കി. 
തനിക്ക് മുൻപിൽ ആയി കസേരയിൽ താൻ കണ്ട രൂപം തന്നെ നോക്കി ഇരിക്കുന്ന കാഴ്ച അയാൾ ഭീതിയോടെ കണ്ടു. ഗോപാലേട്ടനെ നോക്കി ആ കരിഞ്ഞ മുഖം ഉള്ള രൂപം ഒന്ന് വികൃതം ആയി ചിരിച്ച ശേഷം അവിടെ നിന്നും എഴുന്നേറ്റു അയാളുടെ അടുക്കലേക്കു നടന്നു വന്നു. 
അയാൾ അടുത്തേക്ക് ഓരോ ചുവടുകൾ വയ്ക്കുമ്പോഴും തന്റെ ഹൃദയമിടിപ്പ് ക്രമാതീതം ആയി ഉയരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. 

"വെൽകം ടു ഹെൽ ഗോപാൽ. തന്റെ വിധി ഞാൻ ഇന്ന് ഇവിടെ നടപ്പിലാക്കാൻ പോവുകയാണ്. പക്ഷെ അതിനു മുൻപ് ഇത് വരെ ആർക്കും നൽകാത്ത ഒരു അവസരം നിങ്ങൾക്കായി ഞാൻ നൽകാം. മരിക്കുന്നതിന് മുൻപ് അവസാനമായി എന്തെങ്കിലും പറയാൻ ഉള്ള അവസരം. "
അതും പറഞ്ഞു ആ രൂപം ഗോപാലേട്ടന്റെ വായിൽ ഒട്ടിച്ചിരുന്ന ടേപ്പ് അടർത്തി മാറ്റി. 

"വെള്ളം... വെള്ളം "അയാൾ അവശതയോടെ പറഞ്ഞു. 

    ആ രൂപം മേശക്കു മുകളിൽ ആയി വെച്ചിരുന്ന മിനറൽ വാട്ടറിന്റെ കുപ്പിയുടെ അടപ്പ് തുറന്ന ശേഷം ഗോപാലേട്ടന്റെ ചുണ്ടോട് അടുപ്പിച്ചു. വെള്ളം കുടിക്കാൻ ആയി വായ തുറന്ന അയാളുടെ മുൻപിലൂടെ ആ രൂപം വെള്ളം മുഴുവൻ താഴേക്കു കമിഴ്ത്തി. 

"ഇതിനും മാത്രം ഞാൻ എന്ത് തെറ്റാടാ നിന്നോട് ചെയ്തത് നായെ "അയാൾ സങ്കടത്തിൽ അലറി. 

"തെറ്റ്. തെറ്റ് ഹഹഹഹഹ. തെറ്റ് ചെയ്തവരുടെ വാലാട്ടിപട്ടി ആയി നിന്നു കൊണ്ട് നീ ചെയ്ത തെറ്റ് എന്താണെന്ന് നിനക്ക് ഓർമ ഇല്ലേ. ഇല്ലെങ്കിൽ ഞാൻ ഓർമ്മിപ്പിക്കാം. ഓർമ്മയുണ്ടോ ഈ സ്ഥലം. നോക്ക് നീ. ചുറ്റും നോക്ക്. നീ ഒരിക്കലും മറക്കാത്ത ആ ദിവസം ഓർത്തു നോക്കടാ "അയാൾ അലറി. 

   ഗോപാലേട്ടൻ തനിക്ക് ചുറ്റും ആയി നോക്കി. ചുറ്റിനും ഉള്ള കാര്യങ്ങൾ നോക്കികൊണ്ടിരുന്ന അയാൾ ഞെട്ടലോടെ ആ സ്ഥലം തിരിച്ചറിഞ്ഞു. അത് മനസിലാക്കിയ അയാളുടെ കണ്ണുകളിൽ മരണ ഭയം തെളിഞ്ഞു. 
"നീ "എന്തോ പറയാൻ തുടങ്ങിയ ഗോപാലേട്ടന്റെ വായിൽ അയാൾ വീണ്ടും ടേപ്പ് ഒട്ടിച്ചു. 

   "  നിന്റെ യജമാനമാർക്കു വേണ്ടി നീ ഒരു നായയെ പോലെ അല്ലെ അന്ന് എല്ലാം ചെയ്തു കൂട്ടിയത്. ഇത്രയും നാൾ നിന്റെ ഉള്ളിൽ കുഴിച്ചു മൂടപ്പെട്ട ആ രഹസ്യം നിന്റെ മരണത്തോടെ അലിഞ്ഞു ഇല്ലാതാവട്ടെ ഗോപാൽ. "അത് പറഞ്ഞ ശേഷം അയാൾ പിന്നിലേക്ക് നടന്നു പോയി അവിടെ വെച്ചിരുന്ന അറക്കവാൾ എടുത്തു കൊണ്ടു വന്നു. 
  അത് കണ്ടതും ഗോപാലേട്ടൻ ശബ്ദം ഉണ്ടാക്കാൻ ശ്രെമിച്ചു എങ്കിലും പുറത്തേക്കു വന്നില്ല. 
"നിന്റെ അവസാനത്തെ കരച്ചിൽ എനിക്ക് കേൾക്കണം. അത് എന്റെ ചെവിയിൽ ഒരു കുളിർമഴ ആയി അരിച്ചിറങ്ങണം. "അത് പറഞ്ഞു കൊണ്ട് അയാൾ വീണ്ടും ടേപ്പ് എടുത്ത് മാറ്റിയ ശേഷം ഗോപാലേട്ടന്റെ കൈ അറുക്ക വാൾ ഉപയോഗിച്ച് അറുത്തു മാറ്റി. വലം കൈ അറ്റുപോയ സ്ഥലത്തു നിന്നും ചോര താഴേക്കു ഒഴുകി തുടങ്ങി. ഗോപാലേട്ടൻ വേദനയോടെ അലറി കരഞ്ഞു. 

"അന്ന് ഇതിലും ഉറക്കെ ഉള്ള കരച്ചിൽ നിന്റെ ചെവിയിൽ വീണില്ലേ. ഒരുപക്ഷെ നീ അന്ന് അത് കേട്ടിരുന്നു എങ്കിൽ നിന്റെ വിധി ഇത് ആകില്ലായിരുന്നു ഗോപാൽ.നീ എത്ര ഉറക്കെ കരഞ്ഞാലും ഒരു കുഞ്ഞു പോലും വരില്ല നിന്നെ രക്ഷിക്കാൻ. "അതും പറഞ്ഞു ആ രൂപം പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ ഇടതു കയ്യിലേക്ക് തന്റെ വാൾ പായിച്ചു. ഇരു കയ്യും ശരീരത്തിൽ നിന്നും അറ്റ് പോകുമ്പോൾ ഉള്ള വേദനയിൽ അയാൾ അലറികരഞ്ഞു. 

"നീ അങ്ങനെ ഒറ്റയടിക്ക് ചാവാൻ പാടില്ല. ഇഞ്ച് ഇഞ്ചായി വേണം നീ മരിക്കാൻ. നിന്റെ മരണം കണ്ടു എനിക്ക് ആസ്വദിക്കണം "അത് പറഞ്ഞു അയാൾ ഒരു ഭ്രാന്തനെ പോലെ ചിരിച്ച ശേഷം വീണ്ടും പിന്നിലേക്ക് പോയി. 

   ഗോപാലേട്ടന്റെ കണ്ണുകൾ ഈ സമയം അടയാൻ തുടങ്ങിയിരുന്നു. അയാൾ തിരികെ വന്നു ഗോപാലേട്ടൻ തട്ടി വിളിച്ചു. 
"നീ ഇങ്ങനെ അല്ല മരിക്കേണ്ടത്. വേദന അറിഞ്ഞു വേണം നീ മരിക്കാൻ. ഇത്രയും നാൾ നീ നിന്റെ യജമാന്മാർക്ക് ഒരു വിശ്വസ്തൻ ആയ നായ ആയിരുന്നില്ലേ. നിന്റെ മരണവും നായ്ക്കൾ നടപ്പിലാക്കും. നീ അത് കണ്ടോ. ദ നോക്ക് "അതും പറഞ്ഞു അയാൾ ഗോപാലേട്ടന്റെ  മുഖത്തേക്ക് പിടിച്ചു അയാൾ വിരൽ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി. അവിടെ കണ്ട കാഴ്ച അവസാന നിമിഷവും അയാളുടെ കണ്ണുകളിൽ ഞെട്ടൽ ഉണ്ടാക്കി. നാല് കൂറ്റൻ നായ്ക്കൾ അയാളെ നോക്കി മുരളുന്ന കാഴ്ച കണ്ടു അയാൾ മുഖം തിരിച്ചു. 

"നീ ഈ നാല് നായ്ക്കളെയും കണ്ടോ. നല്ല ഒന്നാം തരം വേട്ട നായ്ക്കൾ ആണ് ഇവ. നിന്റെ മരണം ഇവർ നിശ്ചയിക്കട്ടെ. കഴിഞ്ഞ നാല് ദിവസം ആയി ഇവറ്റകൾ എന്തെങ്കിലും കഴിച്ചിട്ട്. നിന്റെ ഈ മാംസം അവർക്കു ഉള്ളതാണ് "അതും പറഞ്ഞു അയാൾ ഗോപാലേട്ടന്റെ മുടിയിൽ കുത്തിപ്പിടിച്ചു തറയിലൂടെ വലിച്ചുകൊണ്ട് ആ നായ്ക്കളെ പൂട്ടിയിരുന്നു കൂടിനടുത്തായി എത്തിയ ശേഷം അതിനുള്ളിലേക്ക് അയാളെ തള്ളി ഇട്ടു. 

   ചോരയുടെ മണത്തിൽ ആക്രാന്തം പൂണ്ട ആ വേട്ടപട്ടികൾ അയാളെ കടിച്ചു മുറിക്കാൻ തുടങ്ങി. കൂടിനുള്ളിൽ നിന്നും അയാളുടെ നിലവിളി ഉയർന്നു കേട്ടു. നായ്ക്കൾ ഗോപാലേട്ടനെ  കടിച്ചു പറിക്കുന്ന കാഴ്ച അയാൾ രസിച്ചു കണ്ടു നിന്നു.നിമിഷങ്ങൾക്കുള്ളിൽ ആ ശരീരം നിശ്ചലം ആയി. കൊതി പൂണ്ട നായ്ക്കൾ അയാളുടെ ശരീരം കടിച്ചു പറിച്ചുകൊണ്ടിരുന്നു. അയാളുടെ ഹൃദയ ഭാഗത്തിന് വേണ്ടി കടിപിടി കൂടുന്ന വേട്ടനായ്ക്കളെ നോക്കി ആ രൂപം ക്രൂരമായി ചിരിച്ചു. 

      കുറച്ചു സമയം കൂടി ആ കാഴ്ച കണ്ടു രസിച്ചു നിന്ന ശേഷം അയാൾ അടുത്ത മുറിയിലേക്ക് നടന്നു. അവിടെ ഒരു ചങ്ങലയിൽ അവശനായി കിടക്കുന്ന രൂപത്തിനടുത്തേക്കു അയാൾ നടന്നു. അതിനു മുൻപിൽ മുട്ട് കുത്തി ഇരുന്ന ശേഷം അയാൾ ആ രൂപത്തെ വിളിച്ചു. 

"ടോണി വെയ്ക്ക് അപ്പ്‌. നിന്നെ ഈ ബന്ധനത്തിൽ നിന്നും ഞാൻ എന്നെന്നേയ്ക്കും ആയി മോചിപ്പിക്കാൻ സമയം ആയി. അതും പറഞ്ഞു അയാൾ ആ തളർന്നു കിടന്ന രൂപത്തിനുമേൽ അവിടെ വെച്ചിരുന്ന ബെൽറ്റ്‌ ഉപയോഗിച്ച് തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. അടി കൊണ്ട് അയാൾ ഞരങ്ങി. 

"ഗുഡ് ബോയ്. നിനക്ക് വിശ്രമിക്കാൻ സമയം ആയി. പണത്തിനു വേണ്ടി നീ ഒരുപാട് തെറ്റുകൾ ചെയ്ത് കൂട്ടിയിട്ടില്ലേ. എത്ര ആൾക്കാരെ നീ കൊന്നൊടുക്കി. അവരുടെ ഭാര്യമാരെ നീ വ്യഭിചരിച്ചു. അവരുടെ കുട്ടികളെ നീ പണത്തിനു വേണ്ടി ഓരോത്തരുത്തരുടെയും കിടപ്പറയിൽ എത്തിച്ചു കൊടുത്തു. എല്ലാം എന്തിനു? പണം പണം പണം. നിന്റെ മരണവും പണത്തിൽ തന്നെ ആകട്ടെ "അതും പറഞ്ഞു കൊണ്ട് അയാൾ ടോണിയെ ആ ചങ്ങലയിൽ നിന്നും മോചിപ്പിച്ചു. ഒന്ന് അനങ്ങാൻ പോലും ആകാതെ ടോണി അയാളുടെ കൈകളിലേക്ക് വീണു. അവിടെ കൂട്ടിയിട്ടിരുന്ന പണത്തിന്റെ കെട്ടുകളിലേക്കു ടോണിയെ അയാൾ തള്ളി ഇട്ട ശേഷം അതിനു മുകളിലേക്കു പെട്രോൾ ഒഴിക്കാൻ തുടങ്ങി. ടോണി അവിടെ നിന്നും എഴുന്നേൽക്കാൻ നോക്കി എങ്കിലും കഴിയുമായിരുന്നില്ല. അയാളുടെ ശ്രെമം കണ്ടു ആസ്വദിച്ചു കൊണ്ട് ആ രൂപം പോക്കറ്റിൽ നിന്നും തീപ്പെട്ടി എടുത്ത് കത്തിച്ച ശേഷം അവനു മുകളിലേക്കു വലിച്ചെറിഞ്ഞു. ഒരു ആന്തലോടെ ടോണിയും  അയാൾ സമ്പാദിച്ച പണവും കത്തി അമരുന്ന കാഴ്ച കണ്ടു  ആ രൂപം പൊട്ടിച്ചിരിച്ചു. ശേഷം അവിടെ ഇരുന്ന ഫയർ എസ്ടിൻഗുഷർ ഉപയോഗിച്ചു തീ അണച്ച ശേഷം അയാളുടെ വെന്ത ശരീരത്തിൽ നിന്നും തല  വെട്ടിമാറ്റാൻ  തുടങ്ങി. 
*****************************************

രണ്ടു ദിവസങ്ങൾക്കു ശേഷം പീരുമേട്, കോട്ടയം 
**************************************
"ഡാ ചാണ്ടി ഇന്നും കൂടി നിന്റെ കൂടെ റബ്ബർ വെട്ടാൻ ഞാൻ വരാം. ഇന്ന് കഴിഞ്ഞാൽ എന്നെ ഇനി ഒരു ആഴ്ചത്തേക്ക് പ്രതീക്ഷിക്കേണ്ട." 

"അതെന്താടാ അവറാനെ നിന്റെ ഭാര്യ മേരിക്കുട്ടി നിന്നെ ധ്യാനത്തിന് അയക്കാൻ പോകുവാണോ "ചാണ്ടി അവറാനെ കളിയാക്കി. 
"നിന്നോട് ആര് പറഞ്ഞു "അവറാൻ ചോദിച്ചു. 

"അപ്പോൾ സംഗതി അതാണ്‌ അല്ലെ. നിന്റെ സ്വഭാവം വെച്ചു ഞാൻ പറഞ്ഞതല്ലേടാ. ഈ നശിച്ച കള്ളുകുടി നിർത്താൻ വേണ്ടി അല്ലെ പോയിട്ട് വാ "

"ഞങ്ങൾ കോട്ടയം അച്ചായന്മാർ അൽപ സ്വല്പം അടിക്കുന്ന കൂട്ടത്തിൽ ആണ്. അതൊന്നും വരത്തൻ ആയ നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല "
"കാര്യം പറഞ്ഞപ്പോൾ നമ്മൾ വരുത്തൻ ആയി അല്ലെടാ "ചാണ്ടി പറഞ്ഞു. 

   പെട്ടന്ന് അവറാൻ എന്തോ കണ്ടെന്നത് പോലെ നിന്നു.
"എന്താടാ നീ നിൽക്കുന്നത് പോകണ്ടേ റബ്ബർ വെട്ടാൻ "ചാണ്ടി ചോദിച്ചു. 

"ഡാ അവിടെ എന്തോ കിടക്കുന്നത് പോലെ തോന്നുന്നു. നമുക്ക് ഒന്ന് പോയി നോക്കിയെച്ചും വരാം. വല്ലോ മുയൽ ആണെങ്കിൽ നമുക്ക് എടുക്കാം നീ വന്നേ "അവറാൻ അതും പറഞ്ഞു മുന്നിൽ നടന്നു. ചാണ്ടി അവിടെ തന്നെ നിന്നു.

    അതിനു അടുത്ത് എത്തിയതും അയാൾ പെട്ടന്ന് അലറി വിളിച്ചു. അത് കേട്ടു ചാണ്ടി അങ്ങോട്ടേക്ക് ഓടി എത്തി. 

"എന്തിനാ നീ കിടന്നു അലറി മനുഷ്യനെ പേടിപ്പിക്കുന്നത്. വല്ലോ പാമ്പിനെയും കണ്ടോ "ചാണ്ടി ചോദിച്ചു. 

"അവിടെ ആ പുല്ലിനിടക്ക് ഒരു തല "അവറാൻ വിക്കി വിക്കി പറഞ്ഞു. 

"തലയോ. നിനക്ക് ഇന്നലെ അടിച്ചതിന്റെ കെട്ടു വിട്ടു കാണത്തില്ല. നീ ഇവിടെ നിൽക്ക് ഞാൻ നോക്കാം "അതും പറഞ്ഞു ചാണ്ടി മുന്നോട്ട് നടന്ന ശേഷം മുൻപിൽ ഉണ്ടായിരുന്ന പുല്ല് മാറ്റി. 

"കർത്താവേ... അവറാനെ ഓടടാ.  സ്റ്റേഷനിൽ പോയി പോലീസിനെ അറിയിക്കാം. നീ വേഗം വാ "അതും പറഞ്ഞു അവറാനും ചാണ്ടിയും അവിടെ നിന്നും ഓടി. 
*******************************************

കുറച്ചു മണിക്കൂറുകൾക്കു ശേഷം, കോട്ടയം 
*******************************************

  SP ഭദ്രന് പിന്നാലെ രാജേഷും സൂര്യയും ജീപ്പിൽ നിന്നും ഇറങ്ങി അവിടേക്കു നടന്നു. അവിടെ കൂടി നിന്ന ആൾക്കാരുടെയും പോലീസിന്റെയും മുഖത്ത് ഭയം കൊണ്ട് വിളറി ഇരിക്കുന്നതായി സൂര്യക്ക് മനസിലായി. SP ഭദ്രനെ കണ്ടതും CI ജിഷ്ണു അവിടേക്കു വന്നു ഭദ്രന് സല്യൂട്ട് നൽകി. 
"ജിഷ്ണു എനി അപ്ഡേറ്റ്സ് "SP ചോദിച്ചു. 

"യെസ് സർ. അവർ പറഞ്ഞത് തല കണ്ടു എന്നാണ്. ഞാനും ബാക്കി പോലീസുകാരും കൂടി ഇവിടെ മുഴുവൻ തിരഞ്ഞപ്പോൾ തലയില്ലാത്ത ഒരു കരിഞ്ഞ ഉടലും ഏതോ ജീവി ആക്രമിച്ച മറ്റൊരു ശരീരവും ലഭിച്ചു. ഇതിൽ ആ കത്തി കരിഞ്ഞ ശരീരം ടിപ്പർ ടോണി എന്ന് അറിയപ്പെടുന്ന ഗുണ്ടാ നേതാവിന്റെ ആണെന്നു അവന്റെ ആൾക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. അയാളെ കാണാതെ ആയി എന്ന് പറഞ്ഞു അവന്റെ ഭാര്യ ഒരു കംപ്ലയിന്റ് തന്നിട്ട് ദിവസം 5ആയിരുന്നു. ഇവനെ ഒക്കെ നമ്മൾ എവിടെ പോയി തിരക്കാൻ ആണ് സാറേ. കൂട്ടത്തിൽ ഏതെങ്കിലും ഒരുത്തൻ പണിഞ്ഞത് തന്നെ ആകാൻ ആണ് സാധ്യത. മറ്റേ ആൾ ആരാണെന്ന് വെക്തമായിട്ടില്ല.  എന്തെങ്കിലും സംശയകരം ആയി കണ്ടെത്തിയാൽ സാറിനെ റിപ്പോർട്ട്‌ ചെയ്യണം എന്ന് സർകുലർ ഇറക്കിയത് കൊണ്ട് ആണ് സാറിനെ വിളിച്ചത് "ജിഷ്ണു പറഞ്ഞു. 
"എനി എവിടെൻസ്? ഡോഗ് സ്‌ക്വാഡും ഫോറൻസിക് ടീമും ഒക്കെ എന്ത് പറയുന്നു "SP ചോദിച്ചു. 

"പ്രത്ത്യേകിച് ഒന്നും തന്നെ കണ്ടെത്താൻ ആയിട്ടില്ല സർ. ഇത് ചെയ്തവൻ ആരായാലും ആള് പ്രൊഫഷണൽ ആണ്. ഇവന്റെ ശരീരത്തിൽ യാതൊരു ഫിംഗർ പ്രിന്റോ ഒന്നും തന്നെ ഇല്ല. മറ്റേ ആളുടെ കാര്യത്തിലും പ്രത്ത്യേകിച്ചു ഒന്നും തന്നെ ഇല്ല. ഇതിനപ്പുറം റിസേർവ് ഫോറെസ്റ്റ് ആണ് സർ. രാത്രിയിൽ വഴി തെറ്റി ഇതിനകത്ത് പെട്ടു പോയപ്പോൾ വല്ലോ കടുവയോ പുലിയോ ആക്രമിച്ചത് ആകാം എന്നാണ് കരുതുന്നത്.മാത്രം അല്ല ഈ അടുത്ത കാലത്തായി ഇവിടെ കടുവ ഇറങ്ങിയത് ആയി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു.  ഫോറൻസിക് ടീമും ഏതോ മൃഗം ആക്രമിച്ചു കൊന്നതായി ആണ് പറഞ്ഞത്. "ജിഷ്ണു പറഞ്ഞു. 

"രണ്ടു ബോഡിയും ഒന്ന് കാണാൻ പറ്റുമോ "സൂര്യ ചോദിച്ചു. 

     ജിഷ്ണു സൂര്യയെ സംശയത്തോടെ നോക്കി. 

"ഹി ഈസ്‌ സൂര്യ. പ്രൈവറ്റ് ഡിറ്റക്റ്റീവ് ആണ്. "SP പറഞ്ഞു. 

"ഷുവർ. സുമേഷേ രണ്ട് ബോഡിയും ഇയാളെ ഒന്ന് കാണിക്ക്. "ജിഷ്ണു പറഞ്ഞു. 

    സൂര്യയും രാജേഷും SP യും കൂടി മുന്നിലേക്ക് നടന്നു. ടോണിയുടെ കത്തിക്കരിഞ്ഞ അഴുകിയ ശരീരം കണ്ടപ്പോൾ സൂര്യക്ക് ശർദിക്കാൻ തോന്നി. 

"അടുത്ത ബോഡി എവിടെ "രാജേഷ് ചോദിച്ചു. 

"വരു.സർ "കോൺസ്റ്റബിൾ സുമേഷ് അവരെയും കൊണ്ട് കുറച്ചു അപ്പുറത്തേക്ക് ആയി നടന്നു. അവിടെ കിടന്ന കവർ മാറ്റിയതും മനുഷ്യന്റേത് എന്ന് പോലും പറയാൻ ആകാത്ത രീതിയിൽ കുറച്ചു മാംസം മാത്രം അവശേഷിച്ച ഒരു രൂപം കിടക്കുന്നത് കണ്ടു. ആ കാഴ്ച കണ്ടു ഒരു നിമിഷത്തേക്ക് സൂര്യ ഉള്ളാകെ വിറങ്ങലിച്ചു നിന്നു.

    സൂര്യ ആ ശരീരത്തിന് ചുറ്റും നടന്ന ശേഷം കുറച്ചു നേരം നോക്കി നിന്നു.എന്തോ മനസിലാക്കി എന്ന പോലെ അവിടെ നിന്നും തിരികെ നടക്കാൻ തുടങ്ങി. 

"സൂര്യ അത് ഗോപാലേട്ടൻ ആകുമോ "രാജേഷ് തന്റെ സംശയം മറച്ചു വെച്ചില്ല. 

"ആകുമോ എന്നല്ല രാജേഷ്. ആണ്. താൻ ശ്രെദ്ധിചിട്ടുണ്ടോ എന്നറിയില്ല. അയാളുടെ ഇടം കാലിൽ ആറു വിരലുകൾ ആണ് ഉള്ളത്. ഈ കിടക്കുന്ന ശരീരത്തിലും ആറു വിരലുകൾ ഉണ്ട്. മാത്രം അല്ല ഇയാളെ ഒരു വന്യ ജീവിയും ആക്രമിച്ചു കൊലപ്പെടുത്തിയത് അല്ല. ഇട്സ് ഹിം. അയാൾ ആണ് ഇതിനു പിന്നിൽ. "സൂര്യ പറഞ്ഞു. 

"വാട്ട്‌. അപ്പോൾ നമ്മുടെ കസ്റ്റഡിയിൽ ഉള്ള ജോസഫ് "രാജേഷ് ചോദിച്ചു. 

"ഹി ഈസ്‌ ജസ്റ്റ്‌ എ ഡമ്മി. നമ്മുടെ ശ്രെദ്ധ കുറച്ചു സമയത്തേക്ക് തിരിക്കാൻ അവനു ഒരാളെ ആവശ്യം ആയി വന്നു. അത് മാത്രം ആണ് ജോസഫ്. അവന്റെ കണ്ണിലെ ആ നിസംഗത കണ്ടപ്പോൾ തന്നെ ഞാൻ SP സാറിനോട്‌ പറഞ്ഞിരുന്നു. അവന്റെ ഉള്ളിൽ എന്തോ ദുരൂഹത ബാക്കി ഉണ്ടെന്ന്. യദാർത്ഥ കില്ലർ ഇപ്പോഴും നമുക്ക് ഇടയിൽ തന്നെ ഉണ്ട്. എന്തിനു ഈ ആൾക്കൂട്ടത്തിൽ പോലും അവൻ ഉണ്ടാകാം. അവിടെ നിന്നു നമ്മുടെ പരാജയം നോക്കി കണ്ടു അവൻ രസിക്കുന്നുണ്ടാകാം. "സൂര്യ പറഞ്ഞു. 

    രാജേഷ് ആൾക്കൂട്ടത്തിലേക്കു സംശയ ദൃഷ്ടിയോടെ നോക്കി. അത് കണ്ടു സൂര്യ ചിരിച്ചു. 
"രാജേഷ് ഞാൻ അതല്ല പറഞ്ഞത്. അയാൾ ഉണ്ടാകാം എന്നാണ്. ഇപ്പോൾ ഉള്ള രണ്ടു ആളുകളെയും കൊലപ്പെടുത്തിയത് അവൻ തന്നെ ആകും. ഐ ആം ഷുവർ എബൌട്ട്‌ ഇറ്റ് "സൂര്യ പറഞ്ഞു. 

"അത് എങ്ങനെ ഉറപ്പിച്ചു പറയാൻ സാധിക്കും സൂര്യ. ടോണിയുടെ കാര്യത്തിൽ ശെരി ആയാലും ഗോപാലേട്ടന്റെ കാര്യം എങ്ങനെ ഉറപ്പിക്കാൻ കഴിയും.മാത്രം അല്ല ഗോപാലേട്ടന്റെ വീട്ടിൽ നിന്നും മാറി നിൽക്കാൻ പോകുകയാണ് എന്ന് കത്ത് കിട്ടിയ സാഹചര്യത്തിൽ.  "അവൻ ചോദിച്ചു. 

"ഇട്സ് സിമ്പിൾ രാജേഷ്. ഇനി ഗോപാലേട്ടൻ സ്വയം മാറി നിന്നത് ആണെന്നും ഇവിടെ സ്ഥലം കാണാൻ വന്നത് ആണെന്ന് പോലും വാദിച്ചാലും ഇത് ഒരു കൊലപാതകം അല്ലാതെ ആകുന്നില്ല. കാരണം അയാളുടെ ബോഡിയിലെ കൈകളുടെ കാര്യം ശ്രെദ്ധിച്ചാൽ അത് മനസിലാക്കാം. ഒരു മൃഗത്തിന്റെ ആക്രമണം ആണ് എങ്കിൽ ഒരിക്കലും അത്  കൈ ചുമലിൽ നിന്ന് കൃത്യം കടിച്ചു എടുക്കില്ല. മാത്രം അല്ല അത് കടിച്ചു എടുത്താൽ പോലും ഷേപ്പ് വെത്യാസവും പല്ലിന്റെ മാർക്‌സും ഉണ്ടാകും. ഇവിടെ അത് കാണുന്നില്ല. മറിച്ചു ഇരു കൈകളും ഒരേ പോലെ ആണ് ശരീരത്തിൽ നിന്നും മുറിച്ചു മാറ്റപെട്ടിരിക്കുന്നത്. സൂഷ്മമായി നിരീക്ഷിച്ചാൽ മാത്രം കണ്ടെത്താൻ പറ്റുന്ന ഒരു ഷേപ്പ്. മുറിച്ച രണ്ടു കൈകളും കടിച്ചു കീറിയിരിക്കുന്നത് മൃഗങ്ങൾ തന്നെ ആണ്. "സൂര്യ പറഞ്ഞു. 

"സോ നമ്മൾ കണ്ടെത്തി കസ്റ്റഡിയിൽ വെച്ചിരിക്കുന്ന ജോസഫ് അല്ല അതിനു പിന്നിൽ എങ്കിൽ ഉറപ്പായും അയാൾ പറയാത്ത ഒരു കാരണം ഇതിനു പിന്നിൽ ഉണ്ടാവില്ലേ "രാജേഷ് ചോദിച്ചു. 

"യെസ് രാജേഷ് അത് തന്നെ ആണ് നമ്മൾ കണ്ടെത്തേണ്ടതും. "അതും പറഞ്ഞു സൂര്യ തിരിഞ്ഞതും ആളുകൾക്കിടയിലെ ഉന്തും തള്ളിനും ഇടയിൽ നിന്നും ഒരാൾ വന്നു സൂര്യയുടെ മേലേക്ക് ഇടിച്ചു. 

"സോഹ്റി "അയാൾ  പറഞ്ഞു. 
"ഇട്സ് ഓക്കേ "സൂര്യ അയാളെ നോക്കി പറഞ്ഞ ശേഷം SP യുടെ അടുത്തേക്ക് എത്തി. 

"സർ നമ്മൾ ഉദേശിച്ചത് പോലെ തന്നെ ഇതും ആ സൈക്കോ തന്നെ ആണ് ചെയ്തിരിക്കുന്നത് "സൂര്യ പറഞ്ഞു. 

"അപ്പോൾ നമ്മുടെ കസ്റ്റഡിയിൽ ഉള്ളത്."SP ചോദിച്ചു. 

"ഇട്സ് എ ഡമ്മി സർ.  അയാൾക്ക്‌ കില്ലർ ആരാണെന്നു ചിലപ്പോൾ  അറിയാൻ കഴിയും. ഒരുപക്ഷെ അറിയാം എങ്കിലും  നമ്മൾ എത്ര തന്നെ ചോദിച്ചാലും അയാൾ അത് പറയില്ല. ഈ കഴിഞ്ഞ ദിവസങ്ങളിൽ നമുക്ക് അത് മനസിലായ കാര്യം ആണല്ലോ സർ "സൂര്യ പറഞ്ഞു. 

"ഷിറ്റ്. വാട്ട്‌ നെക്സ്റ്റ് സൂര്യ. അയാളെ കൊണ്ട് പറയിക്കാൻ എന്തെങ്കിലും മാർഗം. "SP ചോദിച്ചു. 

"ഹിപ്നോട്ടിസം പോലെ ഉള്ളവ ഉണ്ട്. പക്ഷെ അയാളെ പോലെ ഒരു സ്റ്റെബിൾ മൈൻഡിൽ അല്ലാത്ത ഒരാളിൽ അത് എത്രത്തോളം സക്സസ് ആകും എന്ന് എനിക്ക് പറയാൻ കഴിയില്ല. നമുക്ക് മറ്റു വഴികൾ നോക്കേണ്ടതായി വരും. എനിക്ക് ഉറപ്പ് ആണ് സർ നമ്മൾ ശ്രെദ്ധിക്കാതെ വിട്ടു പോയ എന്തോ ഒന്ന് ഈ കേസിൽ ഉണ്ട്. അത് കണ്ടെത്തിയാൽ മാത്രമേ നമുക്ക് ഈ കേസ് ഇനി തെളിയിക്കാൻ കഴിയു. ദെയ്ർ ഈസ്‌ നോ പെർഫെക്ട് ക്രൈം സർ.ഇവിടെ  കൊല്ലപ്പെട്ടത് ഗോപാലേട്ടൻ തന്നെ ആണ്.  "അതും പറഞ്ഞു സൂര്യയും രാജേഷും മുന്നോട്ട് നടന്നു ജീപ്പിലേക്ക് കയറി. 


നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ 
**************************************

  സൂര്യ തനിക്ക് മുൻപിൽ ഇരുന്ന കേസ് ഫയലുകളിലേക്കു നോക്കി ചുഴിഞ്ഞു ആലോചിച്ചോണ്ടേ ഇരുന്നു. "സം തിങ്. സം തിങ് ഐ മിസ്സ്ഡ് ഹിയർ. എന്തായിരിക്കും അത് "സൂര്യ മനസ്സിൽ പറഞ്ഞു. 

   ശേഷം തനിക്ക് മുൻപിൽ ആയുള്ള ബോർഡിലേക്ക് കൊല്ലപ്പെട്ട ആളുകളുടെ പേരുകൾ ഓരോന്നായി എഴുതാൻ തുടങ്ങി. 
റെനിൽ, ഏലിയാമ്മ, ഡേവിഡ്, ഡിക്സൺ,O. രാജഗോപാൽ, ടോണി. 

"RED DOT "സൂര്യ വായിച്ചു. ശേഷം S എന്ന് കൂടി എഴുതിക്കൊണ്ട് അതിനു നേരെ ചോദ്യ ചിഹ്നം ഇട്ടു. 
വീണ്ടും സൂര്യ അതിലേക്കു നോക്കി ആലോചിച്ചുകൊണ്ടേ ഇരുന്നു. 

"രാജേഷ് "സൂര്യ വിളിച്ചു. 

    അവിടെ ഫയലിൽ നോക്കി ഇരുന്ന രാജേഷ് സൂര്യയെ നോക്കി. 

"എന്താ സൂര്യ "രാജേഷ് ചോദിച്ചു. 
"നിനക്ക് ഇത് കണ്ടിട്ട് എന്തെങ്കിലും മനസിലായോ "സൂര്യ ചോദിച്ചു. 

RED DOT കൊല്ലപ്പെട്ട എല്ലാ ആളുകളുടെയും പേരിന്റെ  ആദ്യ അക്ഷരങ്ങൾ. RED DOT മീൻസ് ചുവന്ന പൊട്ടുകൾ. അല്ലെങ്കിൽ ചോരത്തുള്ളി എന്നും വ്യാഖ്യാനിക്കാം. "രാജേഷ് പറഞ്ഞു. 

"യെസ് ശെരി ആണ്. മറ്റെന്തെങ്കിലും? "

   രാജേഷ് ഇല്ല എന്ന അർഥത്തിൽ തലയാട്ടി. 

"ഹി ഈസ്‌ വെരി ബ്രില്യന്റ് രാജേഷ്. അവൻ ഓരോ കൊലപാതകത്തിലൂടെയും നമുക്ക് ഓരോ ക്ലൂ തന്നു കൊണ്ടേ ഇരുന്നു. നമ്മൾ ആണ് അത് കാണാതെ പോയത്. "സൂര്യ പറഞ്ഞു. 

"മനസിലാകുന്ന രീതിയിൽ പറ സൂര്യ "രാജേഷ് പറഞ്ഞു. 

"ഇട്സ് ദി ഡെത്ത് കോഡ് "

                                             തുടരും.....