"എല്ലാത്തിനെയും എറിഞ്ഞു ഓടിക്കടോ "CI പ്രതാപ് അലറി.
പ്രതാപിന്റെ ആജ്ഞ കിട്ടിയതും അവിടെ ഉണ്ടായിരുന്ന പോലീസുകാർ നായ്ക്കളുടെ നേരെ കയ്യിൽ കിട്ടിയ കല്ലും വടികളും ഉപയോഗിച്ച് ആക്രമിച്ചു. ഏറു കൊണ്ട തെരുവ് നായ്കൂട്ടം തല അവിടെ ഉപേക്ഷിച്ചു ഓടി മറഞ്ഞു. പ്രതാപും ഫോറൻസിക് ടീമും തല കിടന്ന സ്ഥലത്തേക്ക് വന്നു. അത് റെനിലിന്റെ തന്നെ തല ആണോ എന്ന് മനസിലാക്കാൻ പറ്റാത്ത വിധത്തിൽ നായ്ക്കൾ കടിച്ചു പറിച്ചിരുന്നു. മുഖം ആകെ വികൃതം ആക്കപെട്ട നിലയിലും കണ്ണുകൾ താഴേക്കു മുറിഞ്ഞു തൂങ്ങിയ നിലയിലും ഉള്ള ആ രൂപം ഒരു മനുഷ്യന്റെ തന്നെ ആണോ എന്ന് മനസിലാക്കാൻ കഴിയാത്തക്ക വിധം ആയിരുന്നു അവർക്കു ലഭിച്ചത്. ഫോറൻസിക് ടീമിൽ പലർക്കും ഈ കാഴ്ച കണ്ടു ഓക്കാനിക്കാൻ വരുന്ന തരത്തിൽ ആയിരുന്നു അതിന്റെ നില.
കൂടുതൽ പരിശോധനക്കും കാര്യങ്ങൾക്കും ആയി റെനിലിന്റെ ശരീര ഭാഗങ്ങൾ ഫോറൻസിക് സർജനു അടുത്തേക്ക് പോലീസ് അയച്ചു. പോലീസ് ആ വീട് ഒട്ടാകെ തിരഞ്ഞു എങ്കിലും പ്രതിയുടേത് എന്ന് സംശയിക്കുന്ന യാതൊരു വിധ തെളിവുകളും അവർക്കു ലഭിച്ചില്ല. പോലീസുകാർ കൂടി നിന്ന ആൾക്കാരെയും മീഡിയാസിനെയും പുറത്താക്കിക്കൊണ്ട് റെനിൽ മാഞ്ഞൂരാന്റെ വീടിന്റെ ഗേറ്റ് സീൽ ചെയ്തു.
ഈ സമയം കൊണ്ട് തന്നെ DYSP യുടെ മരണം മീഡിയസ് ആഘോഷം ആക്കി മാറ്റിയിരുന്നു. എല്ലാ ചാനലുകളിലും പ്രധാന തലക്കെട്ട് DYSPയുടെ കൊലപാതകിയും കാരണവും ആയിരുന്നു. ലോക്കൽ ക്രിമിനൽസ് തുടങ്ങി നക്സൽ ആക്രമണം എന്ന് വരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കൊലപാതകം വ്യാഖ്യാനിക്കപെട്ടു. ഇതേ സമയം പോലീസുകാരും അപ്രതീക്ഷിതമായി ഉണ്ടായ ഞെട്ടലിൽ ആയിരുന്നു. SP ഭദ്രൻ അതിനു വേണ്ടി ഒരു പ്രത്ത്യേക സ്‌ക്വാഡ് തന്നെ രൂപീകരിക്കാനും അതിനു ലീഡർ ആയി CI പ്രതാപിനെ നിയമിക്കാനും ഉള്ള ഓർഡർ പ്രെസ്സ് മീറ്റിൽ നിരത്തി തൽക്കാലത്തേക്ക് അവരുടെ വായ അടപ്പിച്ചു. തന്റെ ഉറ്റ സുഹൃത്തിനെ കൊന്ന കൊലപാതകിയോട് ഉള്ള രോഷം അയാളുടെ ഉള്ളിൽ ആളി കത്തിക്കൊണ്ടിരുന്നു.
നോർത്ത് പോലീസ് സ്റ്റേഷൻ, കൊച്ചി
****************************************
"രാജേഷ് ആ സെക്രട്ടറി അനീഷ് പുറത്ത് ഇല്ലേ. അയാളോട് അകത്തേക്ക് വരാൻ പറയ് -CI പ്രതാപ് പറഞ്ഞു.
"ഓക്കേ സർ. എടൊ തന്നോട് അകത്തേക്ക് വരാൻ CI സർ പറഞ്ഞു. കയറി വാ "അനീഷിനെ നോക്കി SI രാജേഷ് പറഞ്ഞു.
"ഗുഡ് മോർണിംഗ് അനീഷ്. തന്നെ വിളിപ്പിച്ചത് ചില കാര്യങ്ങൾ ചോദിച്ചു അറിയാൻ ആണ്. റെനിൽ സാറിനെ അവസാനമായി ജീവനോടെ കണ്ടത് താൻ ആണ്. അതിനു ശേഷം ആണ് സർ കൊല്ലപ്പെടുന്നത്. അന്ന് രാത്രിയിൽ സാറിനെ കണ്ടപ്പോൾ എന്തെങ്കിലും അസ്വാഭാവികം ആയി തോന്നിയിരുന്നോ "-CI ചോദിച്ചു.
"ഇല്ല സർ. റെനിൽ സർ എപ്പോഴത്തെയും പൊലെ തന്നെ ആയിരുന്നു അന്നും. എന്നോട് സിസിടിവിയുടെ കാര്യം പറഞ്ഞ ശേഷം അകത്തേക്ക് പോയി. "അനീഷ് പറഞ്ഞു.
"ആ സമയം തനിക്ക് എന്തായിരുന്നു അവിടെ പണി. സത്യം സത്യമായി പറഞ്ഞാൽ ഇത് ഇവിടെ തീരും. അല്ലെങ്കിൽ "പ്രതാപ് ഒരു താകീത് എന്ന പൊലെ പറഞ്ഞു.
"പറയാം സർ. എന്റെ ഭാര്യ നാട്ടിൽ ഇല്ലാത്ത കൊണ്ട് ഞാൻ അന്ന്... അയാൾ പകുതിയിൽ നിർത്തി.
"പറയടോ താൻ അന്ന് "രാജേഷ് അയാളുടെ ഷിർട്ടിന്റെ കോളറിൽ കയറി പിടിച്ചു.
"സാറേ ഞാൻ അന്ന് ഒരു പെണ്ണിനെ കാത്തു നിന്നതാണ്. അവൾ വന്നു കഴിഞ്ഞ് ഞാൻ അകത്തേക്ക് പോയി. ഇതല്ലാതെ എനിക്ക് ഒന്നും അറിയില്ലെന്റെ പൊന്നു സാറേ "അയാൾ കിടന്നു കരയാൻ തുടങ്ങി.
"നിർത്തടോ. എടൊ കരച്ചിൽ നിർത്താൻ. ആ ഏരിയയിൽ സിസിടിവിക്ക് എന്താ പ്രശ്നം. ഇത്തരം ആൾക്കാർ താമസിക്കുന്ന റെസിഡൻഷ്യൽ ഏരിയ അല്ലെ. പിന്നെ എന്താ അവിടെ ഒരു സിസിടിവി വെയ്ക്കാൻ തനിക്ക് ഒരു മടി "
"അത് വെച്ചു കഴിഞ്ഞാൽ പിന്നെ ഇയാളുടെ രാത്രിയിലെ കലാപരിപാടി നടക്കില്ലലോ സർ "രാജേഷ് പറഞ്ഞു.
"ശെരി താൻ ഇപ്പോൾ പൊയ്ക്കോ. ഞാൻ വിളിക്കുമ്പോൾ ഇവിടെ വന്നിരിക്കണം. അല്ലെങ്കിൽ തന്നെ തന്റെ വീട്ടിൽ വന്നു പൊക്കും. "CI പ്രതാപ് തന്റെ മീശ പിരിച്ചു വെച്ചുകൊണ്ട് പറഞ്ഞു.
"രാജേഷ് താൻ അവിടെ ചെന്ന് വീട്ടിലെ സിസിടിവി ഫൂറ്റേജ് ഒന്ന് ചെക്ക് ചെയ്യണം. തന്റെ സ്റ്റേഷൻ ലിമിറ്റിൽ അല്ലെ. ഞാൻ പോയി ഫോറൻസിക് സർജനെ കണ്ടു റിപ്പോർട്ട് വാങ്ങി വരാം. ഇതിനു പിന്നിൽ ഏതവൻ ആണെങ്കിലും അയാളെ പൂട്ടിയിരിക്കണം "
******************************************
ഫോറൻസിക് ഡിപ്പാർട്മെന്റ്, കൊച്ചി
**************************************
"സോ ഡോക്ടർ വാട്ട് ഈസ് യുവർ ഫൈന്ഡിങ്സ്. എനിതിങ് യൂസ്ഫുൾ "CI ചോദിച്ചു.
"ഹി ഈസ് സോ ബ്രൂട്ടൽ പ്രതാപ്. ഇയാൾ ജീവനോടെ ഉള്ളപ്പോൾ തന്നെ ഇയാളുടെ ലിംഗം വിച്ഛേദിച്ചിരിക്കുന്നു. മാത്രം അല്ല സീ ദിസ് മാർക്സ് ഓൺ ബോത്ത് ഹാൻഡ്‌സ്. കൊലയാളി ഇയാളെ എവിടേയോ കെട്ടിയിട്ട ശേഷം ആണ് ഓരോന്നായി അറുത്തു മുറിചിരിക്കുന്നത്. ഇയാളെ ടോർച്ചർ ചെയ്യണം എന്ന ഉദ്ദേശത്തോടെ തന്നെ ബോഡിയിൽ പലയിടത്തായി മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട്. മാത്രം അല്ല എന്നിട്ടും മതി ആകാതെ വിക്ടിമിന്റെ തല എന്തോ ഭാരം ഉള്ള ആയുധം ഉപയോഗിച്ചു അടിച്ചു തകർത്താണ് കൊന്നിരിക്കുന്നത്. ആ അടിയിൽ ഇയാളുടെ തലയോട്ടി ചിതറി ആണ് മരണം സംഭവച്ചിരിക്കുന്നത്.
ഈ ബോഡിയിലെ മുറിവുകൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആണ് അയാൾ ഉണ്ടാക്കിയിരിക്കുന്നത്. മാത്രം അല്ല കൊന്ന ശേഷം ഇയാളുടെ ബോഡി അറുക്ക വാൾ ഉപയോഗിച്ചു കഷ്ണങ്ങൾ ആയി മുറിച്ചു മാറ്റിയിട്ടുണ്ട്. ഐ തിങ്ക് ദി കില്ലർ ഈസ് നോട് എ നോർമൽ പേഴ്സൺ.ഒരു നോർമൽ മൈൻഡിൽ ഉള്ള ഒരാൾക്കും ഇത്രയും ബ്രൂട്ടൽ ആയി ഒരാളെ കൊല്ലാൻ പറ്റില്ല. എന്റെ സർവീസിൽ തന്നെ ആദ്യം ആയി ആണ് ഇത്തരത്തിൽ ഒരു പോസ്റ്റ്മോർട്ടം ഞാൻ നടത്തുന്നത്. ബെറ്റർ യു ക്യാച്ച് ഹിം ഫാസ്റ്റ്. അല്ലെങ്കിൽ ഇനിയും ആളുകൾ കൊല്ലപ്പെട്ടെക്കാം "ഫോറൻസിക് സർജൻ ഫിറോസ് പറഞ്ഞു.
"അപ്പോൾ സർ പറയുന്നത് ഇതൊരു സീരിയൽ കില്ലിങിന്റെ തുടക്കം ആണെന്നു ആണോ "പ്രതാപ് സംശയത്തോടെ ചോദിച്ചു.
"ഐ ഡോണ്ട് നോ പ്രതാപ്. ഇട്സ് യുവർ ഹെഡ് എക്. ബട്ട് ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു. ഇത് ചെയ്തവൻ ആര് ആയാലും അയാൾ ഒരു നോർമൽ മൈൻഡ് സെറ്റിൽ ഉള്ള ആൾ ആയിരിക്കില്ല. പിന്നെ ഒരു പ്രധാന കാര്യം. ബോഡിയുടെ ഇടതു കൈപത്തിയിലെ മോതിര വിരൽ മിസ്സിംഗ് ആണ്. "
"എന്താ ഡോക്ടർ പറഞ്ഞത്. അത് എങ്ങനെ മിസ്സിംഗ് ആകും "പ്രതാപ് ചോദിച്ചു.
"അതൊക്കെ കണ്ടു പിടിക്കേണ്ടത് നിങ്ങളുടെ ജോലി ആണ്. ഇയാളുടെ ശരീരത്തിൽ ബോധം കെടുത്താൻ ഉപയോഗിക്കുന്ന ഡ്രഗ് ആയ എസ്ടസോളം എന്ന് പറയുന്ന ഡ്രഗിന്റെ പ്രെസൻസ് ധാരളം ഉണ്ട്. ഇത് ഒരു നോർമൽ ലെവലിൽ കൂടുതൽ ഇൻജെക്ട് ചെയ്‌താൽ വിത്ത് ഇൻ സെക്കൻഡ്‌സ് ബോഡി അൺ കോൺഷ്യസ് ആകും. ശരീരത്തിലെ സർവ നാഡികളും തളർത്താൻ ഇതിന്റെ ഒരു ഹൈ ഡോസ് ഇൻജെക്ട് ചെയ്‌താൽ മതി. തലച്ചോറിലേക്ക് വേഗം ഈ ഡ്രഗ് എത്തണം എന്ന ഉദ്ദേശത്തോടെ ഇയാളുടെ കഴുത്തിലെ നേർവിൽ ആണ് ഇത് ഇൻജെക്ട് ചെയ്തിരിക്കുന്നത്. ഓട്ടോപ്സി റിപ്പോർട്ടിലും ഞാൻ ഈ പറഞ്ഞതിലും കൂടുതൽ ആയി ഒന്നും തന്നെ ഇല്ല. യു വെയിറ്റ് 5മിനുട്സ് ഔട്ട് സൈഡ്. ഞാൻ അതും ആയി വരാം "ഡോക്ടർ പറഞ്ഞു.
കുറച്ചു സമയത്തിന് ഉള്ളിൽ ഓട്ടോപ്സി റിപ്പോർട്ടും ആയി സ്റ്റേഷനിൽ എത്തിയ പ്രതാപിനെ കാത്തിരുന്നത് ഒട്ടും ശുഭകരം ആയ വാർത്ത ആയിരുന്നില്ല.
"സർ സിസിടിവി വർക്കിംഗ് ആയിരുന്നില്ല. സീംസ് ലൈക് ഇട്സ് ബീൻ ഹാക്ക്ഡ്. നമ്മുടെ ഡിപ്പാർട്മെന്റിലെ ടെക്‌നിഷ്യൻസിന്റെ അഭിപ്രായത്തിൽ ആ ലൊക്കേഷനിൽ നിന്നു തന്നെ ആണ് അയാൾ ഇത് ചെയ്തിരിക്കുന്നത്. ഇത് ഹാക്ക് ചെയ്തിരിക്കുന്ന രീതി വെച്ചു ഒരു പ്രൊഫഷണൽ ഹാക്കർ ആണ് ഇത് ചെയ്തിരിക്കുന്നത് എന്നാണ് അവരുടെ ഒപ്പീനിയൻ. "SI രാജേഷ് പറഞ്ഞു.
"സോ ഇട്സ് എ ഡെഡ് എൻഡ്.ഡോക്ടറിന്റെ അഭിപ്രായത്തിൽ ഇത് ചെയ്തത് ഒരു സൈക്കോ ആകാൻ ആണ് സാധ്യത എന്നാണ് പറയുന്നത്. "പ്രതാപ് പറഞ്ഞു.
"സർ ഇനി വല്ലോ അഞ്ചാം പാതിരയിലെ പൊലെ പൊലീസുകാരെ മാത്രം തിരഞ്ഞു പിടിച്ചു കൊല്ലുന്ന സൈക്കോപാത് ആണെങ്കിലോ. നമുക്ക് ഒരു റെഡ് അലെർട് കൊടുത്താലോ "ഗോപാലേട്ടൻ പറഞ്ഞു.
"ഫൂൾ തന്നെ ഒക്കെ ആരാടോ പോലീസിൽ എടുത്തത്. കണ്ട സിനിമയിലെ പോലെ ഈസി ആയി പിടിക്കാൻ തനിക്ക് അറിയുമോ ആൾ ആരെന്ന്. "പ്രതാപ് ദേഷ്യത്തോടെ പറഞ്ഞു.
"സർ അപ്പോൾ നമ്മൾ എവിടെ നിന്നു തുടങ്ങും. "രാജേഷ് ചോദിച്ചു.
"ഐ ഹാവ് നോ ഐഡിയ രാജേഷ്. നമുക്ക് തുടങ്ങി അല്ലെ പറ്റു.സാറിനു ശത്രുക്കൾ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണം. അങ്ങനെ ഉണ്ടെങ്കിൽ ഈ മരണം നടന്ന ദിവസമോ അതിനു ശേഷമോ അയാൾ മിസ്സിംഗ് ആയിട്ടുണ്ടോ എന്ന് കണ്ടെത്തണം. അങ്ങനെ ഉണ്ടെങ്കിൽ കൊലപാതകിക്കായി നമ്മൾ കൂടുതൽ ബുദ്ധിമുട്ടേണ്ടി വരില്ല. "
*****************************************
ഒരാഴ്ചക്ക് ശേഷം നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ
******************************************
ഗോപാലേട്ടൻ പരാതിപെട്ടിയിൽ നിന്നും കിട്ടിയ കത്തുകൾ പൊട്ടിക്കുന്ന തിരക്കിൽ ആയിരുന്നു.
"എന്തിനാ ഗോപാലേട്ട ഈ സമയം ഇല്ലാത്ത സമയത്ത് ആവശ്യം ഇല്ലാത്ത ഓരോന്ന് നോക്കുന്നത്. DYSP സർ കൊല്ലപ്പെട്ടിട്ടു ഇന്നേക്ക് 7ദിവസം ആയി ഇത് വരെ യാതൊരു തെളിവും കണ്ടെത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. "SI രാജേഷ് പറഞ്ഞു.
"സർ ദ അന്നത്തെ പോലെ ഉള്ള ഒരു കത്ത് കൂടി. "ഗോപാലേട്ടൻ പറഞ്ഞു.
"ഏതാടോ. ഏതു പോലത്തെ "SI രാജേഷ് താല്പര്യം ഇല്ലാത്ത മട്ടിൽ ചോദിച്ചു.
"സർ അന്ന് കൊലപാതകം നടന്ന ദിവസം രാവിലെ നമുക്ക് ഒരു കത്ത് കിട്ടിയില്ലേ. R എന്ന ലെറ്റർ വെച്ച ഒരു ഊമക്കത്ത്. അതേപോലെ മറ്റൊരെണ്ണം. അതെ ഹാൻഡ് റൈറ്റിംഗ് കവറിനു മുകളിൽ "ഗോപാലേട്ടൻ ആ കവർ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു.
അത് കേട്ടതും രാജേഷിന്റെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു. തന്റെ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു അയാൾ ഗോപാലേട്ടന്റെ കയ്യിൽ ഇരുന്ന കവർ വാങ്ങി. വിറയ്ക്കുന്ന കൈകളോടെ അയാൾ അത് തുറന്നതും E എന്ന അൽഫബെറ്റിക് ലെറ്റെറിന്റെ കൂടെ ഒരു മോതിര വിരലും കവറിൽ നിന്നും അയാളുടെ കയ്യിലേക്ക് അറ്റു വീണു. ആ ചോരയിൽ കുതിർന്ന ഒരു കറുത്ത തുണിക്കഷണവും അയാളുടെ കയ്യിൽ ഇരുന്ന് വിറച്ചു.
തുടരും....