Featured Books
  • കോഡ് ഓഫ് മർഡർ - 11

    "എന്താ നിങ്ങൾ പറഞ്ഞത് അയാൾ എന്റെ ചേട്ടൻ ആണെന്നോ "സൂര്യ ഞെട്ട...

  • താലി - 7

             ഭാഗം 7വീട്ടിൽ എത്തിയപ്പോൾ അമ്മു ബ്രേക്ഫാസ്റ്റ് എല്ല...

  • കോഡ് ഓഫ് മർഡർ - 10

    "എന്താണ് സൂര്യ ഡെത്ത് കോഡ്. അയാൾ എന്ത് ക്ലൂ ആണ് നമുക്ക് നൽകി...

  • കോഡ് ഓഫ് മർഡർ - 9

      ഏതാനും മണിക്കൂറുകൾക്ക് ശേഷം ******************************...

  • കോഡ് ഓഫ് മർഡർ - 8

    "താൻ ഈ പറയുന്നത് സത്യം ആണോ? "SP കേട്ടത്  വിശ്വാസം ആകാതെ ചോദി...

വിഭാഗങ്ങൾ
പങ്കിട്ടു

കോഡ് ഓഫ് മർഡർ - 11

"എന്താ നിങ്ങൾ പറഞ്ഞത് അയാൾ എന്റെ ചേട്ടൻ ആണെന്നോ "സൂര്യ ഞെട്ടലോടെ ചോദിച്ചു. രാജേഷിനും അയാൾ പറഞ്ഞത് ഞെട്ടലോടെ അല്ലാതെ കേട്ടു നിൽക്കാൻ ആയില്ല. 

   മരണത്തെ മുഖാമുഖം കാണുന്ന സമയത്തും അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. തന്റെ കടമ എല്ലാം പൂർത്തീകരിച്ച ഒരു മനുഷ്യന്റെ നിർവൃതിയുടെ ചിരി. 

"നീ  പോ  സൂര്യ നിന്റെ വരവിനായി അവൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ സമയം ആയി "അത് പറയുമ്പോഴേക്കും അയാളുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു. പെട്ടന്നു അയാൾ സൂര്യയുടെ കയ്യിൽ പിടിച്ച ശേഷം അവന്റെ കണ്ണുകളിലേക്കു ഒന്ന് കൂടി നോക്കി. അയാളുടെ കണ്ണുകളിൽ  ഉള്ള തിളക്കം പതിയെ ഇല്ലാതായി. ആ കണ്ണുകൾ അടയുമ്പോഴും ഒരു പുഞ്ചിരി ആ ചുണ്ടിൽ അവശേഷിച്ചു. 

"സൂര്യ... തീർന്നു "അയാളുടെ പൾസ് നോക്കിക്കൊണ്ട് രാജേഷ് പറഞ്ഞു. 
"ആംബുലൻസ് ഇപ്പോൾ എത്തും. ഞാൻ ഇവിടെ അടുത്ത് ഉള്ള പോലീസ് സ്റ്റേഷനിലേക്ക് മെസ്സേജ് പാസ്സ് ചെയ്തിട്ടുണ്ട്. ഇനി നീ ഇവിടെ നിൽക്കണ്ട. അയാൾ ആര് തന്നെ ആയാലും എന്ത് അപകടം ആയാലും ഞാൻ നോക്കിക്കോളാം. നീ തിരിച്ചു പോ സൂര്യ. ഒരു പക്ഷെ ഇതും അവൻ നിനക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ചതി ആണെങ്കിൽ. ഇനി തന്നെ കൂടി എനിക്ക് ബലി നൽകാൻ ആകില്ല. "രാജേഷ് പറഞ്ഞു. 

"നോ. എനിക്ക് അറിയണം എന്തിനു വേണ്ടി ആയിരുന്നു ഇതെല്ലാം എന്ന്. എന്തിനു വേണ്ടി അയാളിലേക്ക് ഞാൻ എത്താൻ അവൻ വാശി പിടിച്ചു എന്നത്. ഇതിന്റെ എല്ലാം പിന്നിൽ ഉള്ള രഹസ്യം എനിക്ക് അറിഞ്ഞെ തീരു. ഇത് വരെ ഈ കേസ് എനിക്ക്  ഞാൻ അന്വേഷിച്ച അനവധി കേസുകളിൽ ഒന്ന് മാത്രം ആയിരുന്നു. പക്ഷെ ഇപ്പോൾ ഇട്സ് പേർസണൽ. ഇതിനു പിന്നിൽ ആരായിരുന്നാലും എന്റെ മനസിൽ അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ അയാൾക്കേ കഴിയു. രാജേഷ് നീ എന്നെ തടയരുത്. എനിക്ക് ഇത് അറിഞ്ഞേ പറ്റു.നീ കൂടെ വരും എങ്കിൽ വരാം, അല്ലെങ്കിൽ നിനക്ക് നിന്റെ പോലീസിനെ ഈ വിവരം അറിയിച്ചു അയാളിലേക്ക് എത്താം. പക്ഷെ അതിനു ഒരു മിനുട്ട് മുൻപ് എങ്കിലും അയാളിൽ നിന്നും അറിയാൻ ഉള്ളതെല്ലാം അറിഞ്ഞ ശേഷം മാത്രമേ സൂര്യ ഇത് അവസാനിപ്പിക്കു"അതും പറഞ്ഞു സൂര്യ മരിച്ചു കിടക്കുന്ന അയാളെ നോക്കി. 

"ശെരി നിന്റെ തീരുമാനം അത് ആണ് എങ്കിൽ ഞാനും കൂടെ വരാം. SI രാജേഷ് ആയി അല്ല നിന്റെ സുഹൃത്ത് ആയ രാജേഷ് ആയി.SP സാറിനെ ഈ വിവരം അറിയിക്കണോ വേണ്ടയോ എന്ന് നമുക്ക് അവിടെ ചെന്ന ശേഷം തീരുമാനിക്കാം. ലെറ്റസ് ഗോ "
*******************************************

കുറച്ചു മണിക്കൂറുകൾക്ക് ശേഷം ചേലോടെ, വയനാട് 
******************************************

   രാജേഷ് തന്റെ ജീപ്പ് അവിടെ ഉണ്ടായിരുന്ന ഇട വഴിയിലേക്ക് കയറ്റി നിർത്തിയ ശേഷം രാജേഷും സൂര്യയും പുറത്തേക്കു ഇറങ്ങി. 

"ഇതിനപ്പുറം വണ്ടി പോകില്ല സൂര്യ. കണ്ടില്ലേ കൊടും കാടാണ്. നടക്കേണ്ടി വരും. അയാൾ പറഞ്ഞ സ്ഥലം ഇതിനകത്ത് എവിടയോ ആകാൻ ആണ് സാദ്യത. ഒരുപക്ഷെ ഇന്ന് രാത്രിക്കു മുൻപ് നമ്മൾ ആ സ്ഥലം കണ്ടെത്തിയില്ല എങ്കിൽ തിരികെ വരാൻ കഴിയില്ല. കാരണം രാത്രി ആയാൽ വന്യ ജീവികൾ ഒക്കെ ഇറങ്ങുന്ന കാടാണ് ഇത്. സോ റിസ്ക് എടുക്കുന്നത് ആലോചിച്ചിട്ട് വേണം "രാജേഷ് പറഞ്ഞു. 

"എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല രാജേഷ്.തനിക്ക് വേണം എങ്കിൽ മടങ്ങാം പക്ഷെ ഞാൻ ഇവിടുന്ന് മടങ്ങുന്നു എങ്കിൽ എനിക്ക് ആവശ്യം ഉള്ള വിവരങ്ങൾ അയാളുടെ കയ്യിൽ നിന്ന് ലഭിച്ച ശേഷം മാത്രം ആകും. അത് കണ്ടെത്തിയ ശേഷം ജീവനോടെ എനിക്ക് വരാൻ കഴിഞ്ഞാൽ ഉറപ്പായും തന്നെ ഞാൻ വന്നു കാണും "സൂര്യ പുഞ്ചിരിയോടെ പറഞ്ഞു. 

"നോ വേ സൂര്യ. നിന്നെ ഒറ്റയ്ക്ക് ആക്കി മടങ്ങാൻ എനിക്ക് കഴിയില്ല. ഒരു വശത്തു എന്തിനും മടിക്കാത്ത അയാൾ മറു വശത്തു ഈ കാടിനുള്ളിൽ പതിയിരിക്കുന്ന അപകടങ്ങൾ. എന്ത് വന്നാലും ഞാനും കാണും നിന്നോടൊപ്പം. നമ്മൾ ഇവിടേക്ക് ആണ് വരുന്നത് എന്ന വിവരം ഞാൻ SP ഓഫീസിലേക്ക് പാസ്സ് ചെയ്തിട്ടുണ്ട്. പക്ഷെ അവർ ഇവിടെ എത്തി ആ സ്ഥലം കണ്ടെത്തുന്നതിന് മുൻപ് നമുക്ക് കിട്ടാൻ ഉള്ളതെല്ലാം അവന്റെ വായിൽ നിന്ന് കിട്ടണം. "രാജേഷ് പറഞ്ഞ ശേഷം സൂര്യയോടൊപ്പം മുന്നോട്ട് നടന്നു. 

"രാജേഷ് ഒരു പക്ഷെ അവർ ആ വിവരം ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ. അങ്ങനെ ഒരു പോസ്സിബിലിറ്റി ഇല്ലേ "സൂര്യ ചോദിച്ചു. 

"ഇവിടെ അടുത്ത് ഉള്ള പോലീസ് സ്റ്റേഷൻ വൈത്തിരി പോലീസ് സ്റ്റേഷൻ ആണ്. അവിടെ ഡ്യൂട്ടിക്ക് പോലും പോലീസുകാർ തികയുന്നില്ല. അതിനിടയിൽ അവർ ഈ കൊടും കാടിനുള്ളിൽ ദിശ അറിയാതെ ഒരിക്കലും കയറി വരില്ല. മാത്രം അല്ല ഇവിടുത്തെ ആൾക്കാർക്കിടയിൽ ഈ പ്രദേശത്തെ പറ്റി ചില അന്ധ വിശ്വാസങ്ങൾ നില നിൽക്കുന്നുണ്ട്. അത് കൊണ്ട് മനുഷ്യർ ആരും ഈ പ്രദേശത്തേക്ക് വരാറില്ല "

"അതൊക്കെ എങ്ങനെ തനിക്ക് അറിയാം സൂര്യ സംശയത്തോടെ ചോദിച്ചു. 

"സിമ്പിൾ. ഗൂഗിൾ. ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഗൂഗിളിൽ ഉണ്ട്. തനിക്ക് വേണം എങ്കിൽ സെർച്ച്‌ ചെയ്ത് നോക്കാവുന്നതാണ്. നമ്മൾ ഈ നടക്കുന്ന സ്ഥലം 25വർഷങ്ങൾക്ക് മുൻപ് കാട്ടുനിയക്കാൻ എന്ന ഒരു ആദിവാസി സമൂഹം ജീവിച്ചിരുന്ന സ്ഥലം ആയിരുന്നു. വേട്ടയും മറ്റും ആയി പുറം ലോകം ആയി യാതൊരു വിധത്തിലും ഉള്ള ബന്ധം അവർ പുലർത്തിയിരുന്നില്ല. പക്ഷെ നമ്മുടെ ഗവണ്മെന്റ് അല്ലെ. അവർക്ക് ഇവിടെ വികസനം കൊണ്ട് വരണം എന്ന പേരിൽ കുടികിടപ്പായി കിടന്ന ആ ആദിവാസി സമൂഹത്തെ ഒഴിപ്പിക്കാൻ തീരുമാനിച്ചു. പക്ഷെ തങ്ങൾ പിറന്ന മണ്ണ് വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞ അവർ അതിനെ ശക്തം ആയി എതിർത്തു. ഒടുവിൽ ഒരു രാത്രിയിൽ ഇവരും ഏതോ കലാപകാരികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇവർ എല്ലാം കൊല്ലപ്പെട്ടു. അതല്ല ഗവണ്മെന്റിന്റെ പോലീസ് ആണ് അവരെ കൊന്നത് എന്ന ഒരു വാദവും അക്കാലത്തു നില നിന്നിരുന്നു. അന്നത്തെ സർക്കാരിന് അത് വലിയ ചീത്തപ്പേരായി മാറി. പക്ഷെ തെളിവുകൾ ഒക്കെ സർക്കാരിനു അനുകൂലം ആയിരുന്നു. ഇവരുടെ ശത്രുക്കൾ ആയ മറ്റൊരു ആദിവാസി സമൂഹം ആണ് ഇതിനു പിന്നിൽ എന്നും പോലീസുകാർ അതിൽ ഇടപെട്ടിട്ടില്ല എന്നും ഒക്കെ ഉളള തരത്തിൽ അവർ റിപ്പോർട്ട്‌ ഒക്കെ തയാറാക്കി നൽകി. അവസാനം എങ്ങനെയോ ഈ കേസ് ഒക്കെ തേഞ്ഞു മാഞ്ഞു പോയി. മായ്ച്ചു കളഞ്ഞു എന്ന് പറയുന്നതാകും ശെരി. അതിനു ശേഷം ഗവണ്മെന്റ് അവരുടെ ആ പദ്ധതി അപ്പാടെ ഉപേക്ഷിച്ചു. ഇത്രയും പ്രേശ്നങ്ങൾ നടന്ന ശേഷം ഇനിയും ഇവിടെ എന്തെങ്കിലും ഉണ്ടായേക്കുമോ എന്ന് ഭയന്നു ആകണം. അന്നത്തെ സർക്കാർ പിന്നീട് അതിന്റെ പുറകെ പോയില്ല. അതിനു ശേഷം വന്ന ആരും തന്നെ ഈ സ്ഥലത്തെ കുറിച്ചോ ഭൂമിയെ കുറിച്ചോ യാതൊരു തരത്തിലും ഉള്ള പ്രസ്‌താവന നടത്തിയിട്ടില്ല. അന്നത്തെ ഈ സംഭവം ഏതോ ഓപ്പോസിറ്റ് പാർട്ടിയുടെ  ബിനാമിക്ക് വേണ്ടി ആയിരുന്നു എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. 
   എന്തായാലും പിന്നീട് രണ്ടു ആൾക്കാരും ഇതിനെ കുറിച് വായ തുറന്നിട്ടില്ല. ജനങ്ങളും പതിയെ അതിനെ കുറിച്ചു എല്ലാം മറന്നു. അതിനു ശേഷം ഇവിടെ അവരുടെ പ്രേതത്തെ കണ്ടു എന്നൊക്കെ തരത്തിൽ ഇവിടുത്തെ  ആൾക്കാർ വിശ്വസിക്കാൻ തുടങ്ങി. അതിനു ശേഷം ഈ ഭാഗത്തേക്ക്‌ ആരും വരാറേ ഇല്ല. പോലീസ് സ്റ്റേഷന്റെ അതിർത്തി പ്രദേശം ആണെങ്കിലും അവരും ഈ കാട്ടു വഴി കയറി ഇങ്ങോട്ട് വരാൻ മിനക്കെടാറില്ല എന്ന് തോന്നുന്നു. കണ്ടില്ലേ മുഴുവൻ കാട് പിടിച്ചു കിടക്കുന്നത് "രാജേഷ് പറഞ്ഞു. 

"ഈ കാര്യത്തെ കുറിച് എപ്പോഴോ ഞാൻ ഒരു ബുക്കിൽ വായിച്ചിരുന്നു. "സൂര്യ പറഞ്ഞു. 

അവർ ആ കാട്ടു വഴിയിലൂടെ മുന്നോട്ട് നടക്കാൻ തുടങ്ങി. 

"രാജേഷ് സ്റ്റോപ്പ്‌. ഇത് എത്ര വർഷങ്ങൾക്ക് മുൻപ് ആണെന്നാണ് പറഞ്ഞത് "സൂര്യ ചോദിച്ചു. 

"പത്തിരുപത്തഞ്ചു വർഷം ആയിട്ടുണ്ടാകും. എന്താ സൂര്യ ചോദിച്ചത് "

"തനിക്ക് ഇനിയും മനസിലായില്ല അല്ലെ. അയാൾ കൊല്ലുന്ന ആൾക്കാരുടെ ശരീരം ഉപേക്ഷിച്ച പ്രേദേശങ്ങൾ 25ന്റെ ഗണിതം ആണെന്നു ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ. സീ ഇത് നടന്നിട്ട് 25വർഷങ്ങൾ കഴിഞ്ഞു. രണ്ടും തമ്മിൽ എവിടയോ എന്തോ ഒരു കണക്ഷൻ ഉള്ളതായി തോന്നുന്നില്ലേ. "സൂര്യ പറഞ്ഞത് കേട്ടു രാജേഷ് ഞെട്ടലോടെ സൂര്യയെ നോക്കി. 

"അപ്പോൾ അതായിരിക്കുമോ ആ കണക്ഷൻ "രാജേഷ് ചോദിച്ചു. 

"എനിക്കും കൃത്യമായി ഒന്നും അറിയില്ല. എല്ലാം അറിയുന്ന ഒരാളെ ഉള്ളു അവൻ. അവനെ കണ്ടെത്തിയാൽ മാത്രമേ ഈ കേസിലെ മിസ്റ്ററി നമുക്ക് മുൻപിൽ അഴിയൂ "സൂര്യ പറഞ്ഞു. 

"അയാൾ കാണിച്ച പേപ്പറിൽ ഈ സ്ഥലവും പിന്നെ എന്തൊക്കെയോ കുത്തി വരച്ചിട്ടത് പോലെ ഉള്ള അടയാളങ്ങളും ആണ് ഉള്ളത്. ഇതൊന്നും മനസിലാകുന്നില്ലല്ലോ. "രാജേഷ് ദേഷ്യത്തോടെ മണ്ണിലേക്ക് ആഞ്ഞു ചവിട്ടി. 
പെട്ടന്ന് സൂര്യ അവിടെ നിന്ന ശേഷം രാജേഷിനെ തിരിഞ്ഞു നോക്കി. 
"എന്താ സൂര്യ നീ നോക്കുന്നത് "രാജേഷ് ചോദിച്ചു. 

"അവിടെ അതാ "സൂര്യ കാടിനുള്ളിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു. രാജേഷ് മുന്നോട്ട് നടന്നു വന്ന ശേഷം സൂര്യ കൈ കാണിച്ച സ്ഥലത്തേക്ക് നോക്കി. 

"ഉറപ്പായും ഇത് തന്നെ ആകും അവന്റെ താവളവും. ഉൾക്കാട്ടിൽ ഒരു പൊട്ടിപൊളിഞ്ഞ വീട്. ഇത് വരെ ആരും ഇതിനെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടിട്ടില്ലേ "സൂര്യ രാജേഷിനോട് ചോദിച്ചു. 

"ഇല്ല സൂര്യ ഗൂഗിളിൽ ഒന്നും ഈ കലാപം അല്ലാതെ മറ്റൊന്നും...മാത്രം അല്ല ഇവിടെക്കൊന്നും പോലീസു പോയിട്ട് മനുഷ്യർ ആരും തന്നെ വരാറും ഇല്ലല്ലോ. "രാജേഷ് പറഞ്ഞു. 

"വാ നമുക്ക് നോക്കാം "അതും പറഞ്ഞു സൂര്യ വീടിനടുത്തേക്കു നടന്നു. രാജേഷ് ചുറ്റും ശ്രെദ്ധിച്ചുകൊണ്ട് സൂര്യയുടെ പിന്നാലെ നടന്നു. അവർ ആ വീടിനുള്ളിലെക്ക് പ്രേവേശിച്ച ശേഷം ചുറ്റും നോക്കി. കലാപത്തിന്റെ അവശേഷിപ്പുകൾ പോലെ പൊട്ടിപൊളിഞ്ഞ ഭിത്തിയും ദ്രവിച്ചു വീഴാറായ മേൽക്കൂരയും അല്ലാതെ അവർക്കു അവിടെ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. 

    അവിടെ നിന്ന് വീണ്ടും മുന്നോട്ട് നടന്നപ്പോൾ കണ്ട കാഴ്ച അവരെ ഞെട്ടിക്കാൻ പോന്നതായിരുന്നു. ഒരു ടേബിളിനു മുകളിൽ അടി വസ്ത്രം മാത്രം ഇട്ട നിലയിൽ ഒരു രൂപം. ഒറ്റ നോട്ടത്തിൽ അത് ഒരു പുരുഷൻ ആണെന്ന് അവർക്ക് മനസിലായി. രാജേഷ് അയാളെ സൂക്ഷിച്ചു നോക്കിയതും ഒരു തരിപ്പ് അയാളുടെ ഉള്ളിലുണ്ടായി. 

"സൂര്യ അത്.... അത്.. നമ്മുടെ SP സർ ആണ് "അയാളുടെ ഉള്ളിൽ ഉണ്ടായ ഭയം വാക്കുകളെ കീഴ്പ്പെടുത്തുന്നത് പോലെ സൂര്യക്ക് തോന്നി. 

  സൂര്യ അയാളുടെ അടുത്തേക്ക് നടക്കാൻ തുനിഞ്ഞതും പെട്ടന്ന് ആ ടേബിൾ പിന്നിലേക്ക് നീങ്ങി. പെട്ടന്ന് അവരുടെ മുറിയിലേക്ക് എതിർ ദിശയിൽ നിന്നും ഒരു നിഴൽ കടന്നു വരുന്ന കാഴ്ച കണ്ടു അവർ ഇരുവരും അനങ്ങാതെ നിന്നു.

"വെൽക്കം ബ്രദർ. വെൽക്കം ടു മൈ ഹെൽ"ആ രൂപം ഇരുളിൽ നിന്ന് കൊണ്ട് സൂര്യയെ നോക്കി പറഞ്ഞു. 

"നീ ആരായിരുന്നാലും വെളിച്ചത്തിലേയ്ക്കു വാടാ. ഇവിടെ നിന്റെ മുൻപിൽ വരാൻ ഞങ്ങൾ കാണിച്ച ധൈര്യം പോലും നിനക്ക് ഇല്ലാതെ ആയോ "സൂര്യ അയാളെ മനഃശാസ്ത്ര പരമായി ഒന്ന് പരീക്ഷിച്ചു നോക്കി. 

  മറുപടി ആയി അവിടെ നിന്നും ഒരു പൊട്ടിച്ചിരി ആണ് ഉണ്ടായത്. താൻ ഇന്ന് വരെ നേരിട്ട ആളുകളെ പോലെ അത്ര എളുപ്പത്തിൽ അയാളെ കീഴടക്കാൻ കഴിയില്ലെന്ന് സൂര്യക്ക് അയാളുടെ പതർച്ച ഇല്ലാത്ത ശബ്ദത്തിൽ നിന്നും മനസിലായി. 
അയാൾ മുന്നിലേക്ക്‌ നടന്നു വന്നു. പാതി കരിഞ്ഞ മുഖം ഉള്ള രൂപം അവരെ നോക്കി ചിരിച്ചു. 

"നിങ്ങൾക്ക് എന്നോട് എന്തൊക്കെയോ ചോദിക്കാൻ ആയി ഉള്ള വരവ് അല്ലെ ഇത്. ഇനി സമയം കളയേണ്ട ചോദിച്ചു തുടങ്ങാം "

"എനിക്ക് ചോദിക്കാൻ അല്ല ചെയ്യാൻ ആണ് ഉള്ളത് "അതും പറഞ്ഞു രാജേഷ് അയാളുടെ അടുത്തേക്ക് ഓടി അടുക്കുന്നത് മാത്രമേ സൂര്യ കണ്ടുള്ളു. കണ്ണ് ചിമ്മുന്ന വേഗതയിൽ രാജേഷ് സൂര്യയുടെ കാൽ ചുവട്ടിലേക്ക് തെറിച്ചു വീണു. 

"രാജേഷ് "സൂര്യ വിളിച്ചു എങ്കിലും എഴുന്നേറ്റു നിൽക്കാൻ പോലും ആകാത്ത രീതിയിൽ രാജേഷ് ആ ഒരു അടിയിൽ വീണു പോയിരുന്നു. വായിൽ നിന്നും ചോര ഒലിപ്പിച്ചുകൊണ്ട് അയാൾ തറയിൽ കിടന്നു. 

"നിനക്ക് എന്താ വേണ്ടത്? ആരാ നീ? എന്തിനാണ് എന്നെ ഇതിലേക്ക് നീ വലിച്ചിട്ടത്? നീ ആരാ എന്റെ "സൂര്യ ദേഷ്യത്തിൽ അലറി. 

"കാം ഡൗൺ ബ്രദർ. നീ ചോദിച്ച എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം പറയാൻ ആണ് നിന്നെ ഞാൻ ഇവിടേക്ക് വരുത്തിയത്. മറ്റൊരാളുടെയും മുൻപിൽ തോറ്റു കൊടുക്കാൻ എനിക്ക് പറ്റില്ല. പക്ഷെ ജീവിതത്തിൽ ആദ്യം ആയി ഞാൻ തോൽക്കുന്നു. എന്റെ അനിയന് വേണ്ടി. "അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ കണ്ട ഭാവം എന്തെന്ന് തിരിച്ചറിയാൻ ആകാതെ സൂര്യ നിന്നു.

"ഞാൻ എങ്ങനെ നിങ്ങളുടെ അനിയൻ ആകും? ആരാ നിങ്ങൾ? എന്തിനു വേണ്ടി ആണ് നിരപരാധികൾ ആയ മനുഷ്യരെ നിങ്ങൾ കൊന്നൊടുക്കുന്നത്. ഇതിനൊക്കെ ഉത്തരം കിട്ടാതെ ഞാൻ ഇവിടെ നിന്ന് മടങ്ങില്ല "സൂര്യ ഒട്ടും പതർച്ച ഇല്ലാതെ തന്നെ പറഞ്ഞു. 

"നിരപരാധികൾ "അതും പറഞ്ഞു അവൻ തന്റെ മുൻപിൽ കണ്ട കസേര എടുത്ത് ദൂരേക്ക്‌ വലിച്ചെറിഞ്ഞു. സൂര്യ അയാളുടെ ഭാവ മാറ്റം നോക്കി നിന്നു.

"നിനക്ക് അറിയണോ ഞാൻ അനുഭവിച്ച വേദന എന്തെന്ന്? ഈ അസുര ജന്മങ്ങൾ ചെയ്ത പാപം എന്തെന്ന്? ഞാൻ ആരെന്ന്.എല്ലാം ഞാൻ പറയാം സൂര്യ. നീ എന്നെ തേടി എത്തിയില്ലായിരുന്നു എങ്കിലും എല്ലാം അവസാനിച്ച ശേഷം ഞാൻ നിന്നെ തേടി വന്നേനെ. എനിക്ക് പറയാൻ ഉള്ളത് എന്റെ ജന്മം കൊണ്ട് അല്ലെങ്കിലും സഹോദര സ്ഥാനത്തു ഉള്ള നീ അറിഞ്ഞിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. 

     പക്ഷെ എല്ലാം അറിയുന്നതിന് മുൻപ് നീ എന്റെ അച്ഛനെ കുറിച്ചു അറിയണം. കൊല്ലപ്പെട്ട ഇരുനൂറോളം പാവപെട്ട ആദിവാസി സമൂഹത്തിന്റെ നേതാവിനെ കുറിച്ച് അറിയാതെ ഈ കഥ പൂർണം ആകില്ല സൂര്യ. ഇത് ചോരക്ക്  വേണ്ടി തുടങ്ങിയ കഥ അല്ല ചോരയിൽ എഴുതപെട്ട എവിടെയും രേഖപ്പെടുത്താത്ത എന്റെ അച്ഛന്റെ കഥ ആണ്. സഖാവ് ഫിലിപ്പിന്റെ കഥ. 
******************************************

1993ലെ വയനാടൻ വിപ്ലവ കാലം 
***************************************

"എടൊ ഇവന്മാർ ഇത്ര പെട്ടന്ന് എല്ലാം കെട്ടിപ്പെറുക്കി പോകുമോ? പോയില്ലെങ്കിൽ എല്ലാത്തിനേം കൂടി അടിച്ചോടിക്കാൻ ആണ് മുകളിൽ നിന്നുള്ള കല്പന "CI റെനിൽ മാഞ്ഞൂരാൻ കൂടെ ഉള്ള കോൺസ്റ്റബിൾ ഗോപാലിനോട് പറഞ്ഞു. 

"ഇവന്മാരുടെ ബലം ആ സഖാവ് ഫിലിപ്പ് ആണ് സാറേ. അയാളെ തീർത്താൽ ഇവറ്റകൾ ഇവിടുന്ന് ഓടും. "ഗോപാലൻ കയ്യിൽ ഇരുന്ന വാറ്റു  വായിലേക്ക് കമിഴ്ത്തിയ ശേഷം പറഞ്ഞു. 
"പറയാൻ എളുപ്പം ആടോ. പക്ഷെ ആരു തീർക്കും. സഖാവ് ഫിലിപ്പിനെ മുന്നിൽ നിന്ന് ചങ്കിൽ കത്തി കുത്തി ഇറക്കാൻ നെഞ്ചുറപ്പുള്ള ആരുണ്ടടോ നമ്മുടെ നാട്ടിൽ. അവൻ വെറും സഖാവ് അല്ല. ഈ നാടിന്റെ കിരീടം വെക്കാത്ത രാജാവ് ആണ്. അവനെ തീർക്കണം എങ്കിൽ ചതിയിലൂടെ വേണം വീഴ്ത്താൻ. നീ അവന്റെ ഭാര്യ റെബേക്കയെ കണ്ടിട്ടുണ്ടോ? പെണ്ണെന്നു പറഞ്ഞാൽ അവൾ ആണ് പെണ്ണ്. അവളുടെ വടിവൊത്ത ശരീരവും നിറവും എന്റെ ജീവിതത്തിൽ വേറെ ഒരു പെണ്ണിലും ഞാൻ കണ്ടിട്ടില്ല. മൂന്ന് പെറ്റത് ആണെങ്കിലും ഒട്ടും ഉടഞ്ഞിട്ടില്ല. അവളുടെ കെട്ടിയോനെ പോലെ തന്നെ കരളുറപ്പുള്ള പെണ്ണ്. ഇവിടെ നിന്ന് പോകുന്നതിനു മുൻപ് ഒരു തവണ എങ്കിലും അവളെ ശെരിക്ക് ഒന്ന് അനുഭവിച്ചിട്ടേ  CI റെനിൽ മാഞ്ഞൂരാൻ ഈ വയനാടൻ ചുരം ഇറങ്ങു "അയാൾ കാമാസക്തിയോടെ പറഞ്ഞു. 
"അതൊക്കെ പിന്നെ അല്ലെ സാറേ. ഇന്ന് രാത്രി പുതയ്ക്കാൻ ഒരു തേൻ കനിയെ ഞാൻ നോട്ടം ഇട്ടു വെച്ചിട്ടുണ്ട്. "ഗോപാലൻ നാവ് നുണഞ്ഞു കൊണ്ട് പറഞ്ഞു. 

"ആരാടോ ആള്. "റെനിൽ ആകാംഷയോടെ ചോദിച്ചു. 

"സർ വാ സാറേ "അതും പറഞ്ഞു കയ്യിൽ ഇരുന്ന ഗ്ലാസിലെ വാറ്റു കുടിച്ചു തീർത്ത ശേഷം ചുണ്ടിൽ ഒരു സിഗ്ഗരറ്റ് കത്തിച്ചുകൊണ്ട് അയാൾ പുറത്തേക്കു നടന്നു കൂടെ CI റെനിലും. അവർ നടന്നു ചെന്ന് നിന്നത് ആദിവാസി ഊരിലെ മൂപ്പന്റെ കുടിലിനു മുൻപിൽ ആണ്. 

"ഇങ്ങേരുടെ മകൾ കനിയെ ഞാൻ വന്ന അന്ന് മുതൽ നോട്ടം ഇട്ടു വെച്ചത് ആണ്. ഇന്ന് നമ്മുടെ അത്താഴം ഇവൾ ആയിക്കോട്ടെ "അതും പറഞ്ഞു അയാൾ കുടിലിന്റെ ഓല മേഞ്ഞ വാതിൽ ചവിട്ടി പൊളിച്ചു. അതിനുള്ളിൽ സുഖ നിദ്രയിൽ ആയിരുന്ന അവൾ ഒന്നും അറിഞ്ഞില്ല. അവർ ശബ്ദം ഉണ്ടാകാതെ ഉറങ്ങി കിടന്ന അവളുടെ വായ പൊത്തിയ ശേഷം പൊക്കി എടുത്തുകൊണ്ടു അവിടെ നിന്നും നടന്നു. അവൾ അവരുടെ പിടിയിൽ നിന്നും കുതറാൻ നോക്കി എങ്കിലും ഇരയെ വേട്ട ആടി പിടിച്ച സിംഹത്തെ പോലെ അവർ രണ്ടു പേരും അവളെ ബലം ആയി പിടിച്ചു. 
പെട്ടന്ന് അവൾ റെനിലിന്റെ കൈയ്യിൽ ശക്തമായി കടിച്ചു. കടിയുടെ വേദനയിൽ അയാളുടെ കൈ അയഞ്ഞതും അവൾ ഗോപാലന്റെ കയ്യിൽ നിന്നും കുതറി ആ കാടിന്റെ ഇരുട്ടിലേക്ക് മറഞ്ഞു. 

"എന്ത് നോക്കി നിക്കുവാടോ പോയി പിടിക്കടോ അവളെ "അയാൾ ഗോപാലനെ നോക്കി അലറി. അയാൾ അവൾ ഓടിയ വഴിയിലൂടെ മുന്നോട്ട് പാഞ്ഞു. CI റെനിൽ ഈ സമയം അവൾ ഓടിയ ദിശയെ ലാക്കാക്കി മറ്റൊരു വഴിയിലൂടെ ഓടാൻ തുടങ്ങി. 

   ഇതേ സമയം ഇരുട്ടിലേക്ക് ഓടി മറഞ്ഞ കനി ഒരു മരത്തിന്റെ മറവിലേക്ക് മറഞ്ഞിരുന്നു. ശ്വാസം എടുക്കാൻ പോലും പേടിച്ചു അവൾ ഒരു ആശ്രയം എന്ന പോലെ ആ മരത്തിനു ചുവട്ടിൽ തളർന്നിരുന്നു. പെട്ടന്നാണ് തന്റെ പിന്നിൽ ആരുടെയോ കാലൊച്ച അവൾ കേട്ടത്. തിരിഞ്ഞു നോക്കിയതും ആ മുഖം കണ്ട അവളുടെ കണ്ണുകൾ ആ ഇരുട്ടിലും തിളങ്ങി. രണ്ടു വഴികളിലായി ഓടി എത്തിയ അവർ കനി ഒളിച്ചിരുന്ന മരത്തിനടുത്തായി വന്നു നിന്നു കിതച്ചു. 

"നാശം പിടിക്കാൻ ആ ****മോൾ രക്ഷപെട്ടു എന്നാണ് തോന്നുന്നത്. "റെനിൽ അരിശത്തോടെ പറഞ്ഞതും മരത്തിനു പിന്നിൽ നിന്നും കനി പുറത്തേക്കു ഇറങ്ങി. 
"സാറേ ദേ അവൾ "ഗോപാൽ ഇരയെ ലഭിച്ച വേട്ടക്കാരനെ പോലെ പറഞ്ഞു. 

"ഇവിടെ വാടി ****മോളെ "അതും പറഞ്ഞു കൊണ്ട് റെനിൽ അവൾക്കു നേരെ ഓടി അടുത്തതും ആരുടെയോ കാൽപാദം അയാളുടെ നെഞ്ചിലേക്ക് ഊക്കോടെ പതിച്ചു. അതിന്റെ ശക്തിയിൽ അയാൾ പിന്നിലേക്ക് തെറിച്ചു വീണു. ഈ കാഴ്ച കണ്ടു ഗോപാൽ വിശ്വസിക്കാനാകാതെ അവൾക്കു പിന്നിലുള്ള ഇരുട്ടിൽ നോക്കിയതും അവിടെ ചൂട്ടേന്തിയ ഒരു കൈ തെളിഞ്ഞു വന്നു. അതിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം ഗോപാൽ കണ്ടതും അയാളുടെ മുഖം പ്രേതത്തെ കണ്ടത് പോലെ വലിഞ്ഞു മുറുകി. 

"സഖാവ് ഫിലിപ്പ് "അയാളുടെ തൊണ്ടക്കുഴിയിൽ  നിന്നും  ആ ശബ്ദം പുറത്തേക്കു ഉയർന്നു. ആ പെൺകുട്ടിക്ക് പിന്നിലായി ആറടിയോളം പൊക്കം ഉള്ള ഒരു കരുത്തനായ മനുഷ്യൻ അവരെ നോക്കി നിന്നു.

"ഡാ നീ ആരെയാ തൊട്ടത് എന്ന് അറിയുമോ.പോലീസ്. നിന്റെ ഇനി ഉള്ള കാലം ജൈലിനകത്തു ആക്കാൻ എനിക്ക് ഈ ഒറ്റ കേസ് മതി "അയാൾ ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു. 
"ച്ചി നാവടക്കട നായെ. ഇരുട്ടിന്റെ മറ പറ്റി പെണ്ണിന്റെ മടിക്കുത്തഴിച്ചു ആണത്തം കാട്ടാൻ പുറപ്പെടുന്ന നിന്നെ പോലെ ഉള്ളവന്മാരെ വിളിക്കേണ്ട പേര് പോലീസ് എന്നല്ല. ഈ കാട്ടിലെ മൃഗങ്ങളെക്കാൾ ഇവർ പേടിക്കേണ്ടത് നിന്നെ പോലെ ഉള്ള മനുഷ്യ
മൃഗങ്ങളെ ആണ്. പക്ഷെ ഇവിടെ വന്നു ഒരു പെണ്ണിനെ കേറിപ്പിടിക്കാൻ നോക്കിയ നീയൊക്കെ ഏത് ഒടയതമ്പുരാൻ ആണെന്ന് പറഞ്ഞാലും ഫിലിപ്പിന് വെറും മൈ***.ഇനി നീയൊക്കെ ഇവിടെ നിന്ന് രണ്ടു കാലേൽ പോണം എങ്കിൽ അതിനു ഞാൻ വിചാരിക്കണം. 
"പൈലി "അയാൾ ഉറക്കെ വിളിച്ചതും രണ്ടു പോലീസുകാരുടെയും കാലിൽ എവിടെ നിന്നോ വന്ന കാട്ടു വള്ളികൾ വരിഞ്ഞു മുറുക്കി. എന്താണ് സംഭവിക്കുന്നത് എന്ന് അവർക്ക് മനസിലാക്കാൻ ആകുന്നതിനു മുൻപ് തന്നെ അവർ രണ്ടു പേരും തലകീഴായി ആ മരത്തിനു മുകളിൽ തൂങ്ങി ആടാൻ തുടങ്ങിയിരുന്നു. 

"ഡാ.... നീയൊക്കെ ഇനി ജീവനോടെ ഇവിടെ നിന്ന് പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. ഇത് പറയുന്നത് കോടമാം പറമ്പിൽ ഔതക്കുട്ടിയുടെ മകൻ ഫിലിപ്പ് അല്ല ഇവരുടെയൊക്കെ സഖാവ് നിന്റെയൊക്കെ ഭാഷയിൽ പറഞ്ഞാൽ ഈ കാടിന്റെ കിരീടം വെക്കാത്ത രാജാവ് സഖാവ് ഫിലിപ്പ് "ആ ശബ്ദം ഇരുട്ടിനെ കീറി മുറിച്ചു അവിടെ എങ്ങും മുഴങ്ങി. 

    "പൈലി "ഫിലിപ്പ് ഇരുട്ടിലേക്ക് നോക്കി വിളിച്ചു. അവിടെ നിന്ന് അഞ്ചര അടി ഉയരം ഉള്ള കറുത്ത് മെലിഞ്ഞ ഒരു മനുഷ്യൻ ഇറങ്ങി വന്നു. അയാൾക്ക്‌ പിന്നാലെ ആദിവാസി യുവാവ് എന്ന് തോന്നിക്കുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു. 

"പൈലി നീ നാളെ നേരം വെളുക്കും വരെ ഇവിടെ കാവൽ ഉണ്ടാകണം. കനിയെ ഈ നിൽക്കുന്നൻ കുറുമനോട്‌ കൂട്ടി കുടിയിൽ എത്തിക്കണം. ഇവനോട് പോയിട്ട് വരുമ്പോൾ അവിടെ നിന്ന് മൂന്നാലു പേരെ കൂടി കാവലിന് കൊണ്ട് വരാൻ പറയണം. നിങ്ങൾ എല്ലാവരും നാളെ നേരം പുലരും വരെ ഇവിടെ ഈ പന്ന മക്കൾക്ക് കാവൽ നിൽക്കണം. പോലീസ് ആണ് ഇനം. ഇവന്മാരെ കണ്ടില്ലെങ്കിൽ ചിലപ്പോൾ കൂട്ടത്തിൽ ഉള്ള ബാക്കി ഏമാൻമാരു തപ്പി ഇറങ്ങും. ഇവർ ഇതേപോലെ ഇവിടെ കിടക്കണം. ഇവരുടെ കാര്യത്തിൽ തീരുമാനം നാളെ നേരം പുലർന്നിട്ടു മൂപ്പന്റെയും കാട്ടു മക്കൾടെയും മുൻപിൽ വെച്ച് "സഖാവ് പറഞ്ഞു. 

"ഏറ്റു. സഖാവ് വീട്ടിലേക്കു പൊയ്ക്കോ. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം. നാളെ സഖാവും മൂപ്പനും വരുന്ന വരെ ഇവൻമാർ ഇങ്ങനെ തന്നെ കിടക്കും. ഇനി ഇവരെ കൊണ്ട് പോകണം എങ്കിൽ ഈ പൈലിയെ കൊല്ലേണ്ടി വരും. "അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. 

"ദ ചൂട്ട്. ഇതും പിടിച്ചു ഇവിടെ ഇരുന്നോ.കുറുമാ നീ വരുമ്പോൾ പൈലി സഖാവിനു കുടിയിൽ നിന്ന് അത്താഴം കൊണ്ട് വരണം. പിന്നെ പറഞ്ഞത് കേട്ടല്ലോ വരുമ്പോൾ കൂടെ 4പേരെയും കൂട്ടാൻ മറക്കരുത്. "

"ഓ സഖാവേ. ഏൻ മുത്തുവിന്റെ പിള്ളേരെ കൊണ്ട് വരാം "

"ശെരി നിങ്ങൾ പോയി വാ. പൈലി ഞാൻ  അടുത്ത് തന്നെ ഉണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഒന്ന് ശബ്ദം ഉണ്ടാക്കിയാൽ മതി. അവിടെ എനിക്ക് കേൾക്കാം. "അതും പറഞ്ഞു സഖാവ് മുന്നോട്ട് നടന്നു. കുറുമൻ കനിയെ അവളുടെ കുടിയിലേക്കു കൂട്ടിക്കൊണ്ട് പോയി. സഖാവ് പൈലി തൂങ്ങി ആടുന്ന പൊലീസുകാരെ നോക്കി പുച്ഛത്തിൽ ചിരിച്ച ശേഷം ഏതോ കമ്മ്യൂണിസ്റ്റ്‌ ഗാനത്തിന്റെ ഈരടികൾ മൂളി തുടങ്ങി. 
"ഒരു ദശകമിവിടെയിതാ വിടചൊല്ലി മറയുന്നു 
ഒരു പൂമരക്കാറ്റ് പെയ്തപോലെ 
നിറയെ ചുവന്ന പൂക്കൾ 
പാതയിൽ സമരങ്ങൾ തൻ മുദ്രകൾ "

*******************************************

  പിറ്റേ ദിവസം ഉണർന്നത് തന്നെ ആദിവാസി ഊരിൽ ഈ വാർത്ത അറിഞ്ഞു ആണ്. മൂപ്പനും ബാക്കി ഉള്ള ആൾക്കാരും അവരെ കെട്ടിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് ഇരച്ചെത്തി. 

"മൂപ്പ ഇവങ്കലേ വെറുതെ വിടരുത് "അവരിൽ ഒരാൾ പറഞ്ഞു. 

"അതെ മൂപ്പ.നമ്മുടെ കനിയെ കേറി പിടിച്ച ഈ പോലീസ് സെന്നായ്ക്കളെ കൊല്ലണം "ബാക്കി ഉള്ളവർ  ഏറ്റു പറഞ്ഞു. 

"എന്ത് ആയാലും സഖാവ് വന്നിട്ട് തീരുമാനം എടുക്കാം "മൂപ്പൻ അവരെ സമാധിപ്പിച്ചു. 

  അപ്പോഴേക്കും പോലീസ് ക്യാമ്പിൽ CI റെനിലിനെയും കോൺസ്റ്റബിൾ ഗോപാലിനെയും കാണാൻ ഇല്ലെന്ന വാർത്ത പടർന്നിരുന്നു. അവർ കൂട്ടമായി ഇവരെ തേടി കാടിനുള്ളിലേക്ക് നടന്നു തുടങ്ങി. ഉൾക്കാട്ടിൽ അവരെ ബന്ധി ആക്കി വെച്ചിരിക്കുകയാണ് എന്ന് വിവരം ലഭിച്ചതിനെ തുടർന്നു ബാക്കി പോലീസുകാർ അവിടേക്കു ലാത്തിയും ആയി ആൾക്കാരെ നേരിടാനെന്ന വണ്ണം കുതിച്ചെത്തി. 

"അഴിച്ചു വിടടോ അവന്മാരെ അല്ലെങ്കിൽ എല്ലാത്തിനെയും പിടിച്ചു അകത്തു ഇടും "DYSP ഭദ്രൻ ഭീഷണി പോലെ മൂപ്പനോടായി പറഞ്ഞു. 

"സാറേ സഖാവ് വരാതെ ഒരുത്തനും ഇവരെ ഇവിടെ നിന്ന് കൊണ്ട് പോകില്ല "പൈലി മുന്നിലേക്ക്‌ വന്നു പറഞ്ഞു. 

"അത് നീ ആണോ തീരുമാനിക്കുന്നത്. നീയൊക്കെ പിടിച്ചു വെച്ചിരിക്കുന്നത് പോലീസുകാരെ ആണ്. അതിന്റെ പ്രത്യാഖാതം എന്ത് ആണെന്നു നിനക്കും നിന്റെ ഈ കാട്ടു പരിക്ഷകൾക്കും വല്ലോ അറിവും ഉണ്ടോ. എല്ലാത്തിനേം മാവോയിസ്റ്റ് എന്ന് പറഞ്ഞു തൂക്കി എടുത്ത് അകത്തു ഇടേണ്ടെങ്കിൽ മര്യാദക്ക് ഇവരെ അഴിച്ചു വിടടാ "ഭദ്രൻ ദേഷ്യത്തോടെ അലറി. 

"മാവോയിസ്റ്റോ അത് കൊള്ളാല്ലോ സാറേ "അവരുടെ പിന്നിൽ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം ഉയർന്നു കേട്ടു. 

"ഏതവളാടി അത്. ചുണ ഉണ്ടെങ്കിൽ നീ മുന്നിലേക്ക്‌ വന്നു പറ "അയാൾ അവർക്കിടയിലേക്ക് നോക്കികൊണ്ട് പറഞ്ഞു. പെട്ടന്ന് അവർ എല്ലാവരും ഒരു വശത്തേക്ക് മാറി നിന്നു ആർക്കോ വഴി ഒരുക്കി. അതിനിടയിലൂടെ വെളുത്തു മെലിഞ്ഞത് എങ്കിലും ഒരു പെൺപുലിയെ പോലെ തല ഉയർത്തി പിടിച്ച ഒരു സ്ത്രീ മുൻപിലേക്ക് നടന്നു കയറി വന്നു നിന്നു.അത്രയും പോലീസുകാർക്ക് മുൻപിൽ നിന്നിട്ടും അവൾ ഒരു അണുവിട പോലും ഭയപ്പെടുന്നില്ല എന്നത് അയാളെ ഒരു നിമിഷത്തേക്ക് ആശങ്ക പെടുത്തി. 

"ആരാടി നീ. ഇവരുടെ ഒക്കെ നേതാവ് ചമഞ്ഞാൽ പെണ്ണാണ് എന്നൊന്നും നോക്കില്ല നിന്നെ ഉൾപ്പെടെ എടുത്ത് അകത്തേക്ക് ഇടും "ഭദ്രൻ പറഞ്ഞു 

"അതെന്താടാ പെണ്ണെന്നു പറയുമ്പോൾ നിനക്കൊകെ ഒരു പുച്ഛം. നീയും വന്നത് ഒരു പെണ്ണിന്റെ വയറ്റിൽ നിന്ന് തന്നെ അല്ലെ. അതോ നീ പൊട്ടി മുളച്ചത് ആണോ. നിന്നെ പോലെ ഉള്ള ചില ആണുങ്ങൾക്ക് ഒരു വിചാരം ഉണ്ട് പെണ്ണെന്നാൽ നിന്നെ പോലെ ഉള്ളവന്മാരുടെ കാമക്കൂത്തു നടത്താൻ ഉള്ള വെറും ഒരു ഉടൽ ആണെന്ന്. അത് നീ ശെരിക്കുള്ള പെണ്ണിനെ കാണാത്തതിന്റെ കുഴപ്പം  ആണ്. ഞാനും ഈ നിൽക്കുന്ന ആൾക്കാരും ഒക്കെ മാവോയിസ്റ്റാണെങ്കിൽ നിന്റെ ഈ പോലീസുകാർ ആരാണ് പുണ്യാളൻമാർ ആണോ? രാത്രി ഉറങ്ങി കിടക്കുന്ന ഒരു പെൺ കുട്ടിയെ കഴപ്പ് മൂത്തു കേറി പിടിച്ചാൽ നിന്റെ വീട്ടിലെ പെണ്ണുങ്ങൾ നോക്കി നിൽക്കുമായിരിക്കും പക്ഷെ ഇത് കാടാണ് സാറേ. ഇവിടെ ഈ കാടിന് ഒരു നിയമം ഉണ്ട്. അത് നിന്നെ പോലെ കാക്കി ഇട്ട ചില കോപ്പിലെ ഏമാന്മാർക്കു എന്തും ചെയ്യാൻ ഉള്ള ലൈസൻസ് അല്ല. സ്നേഹിച്ചാൽ തല കുനിച്ചു നിൽക്കാൻ മാത്രം അല്ല വേണ്ടി വന്നാൽ ഇവന്മാരെ പോലെ ഉള്ളവന്റെ ഒക്കെ തല അരിഞ്ഞു വീഴ്ത്താൻ കരുത്തുള്ള പെണ്ണുങ്ങളും ഇവിടെ ഉണ്ട്. "അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. 

   അന്നേ വരെ എല്ലാ പെണ്ണുങ്ങളെയും തന്റെ ശരീരത്തിന്റെ ബലത്തിൽ കീഴടക്കിയ DYSP ഭദ്രന്റെ മുഖത്തിന്‌ കിട്ടിയ അടി ആയിരുന്നു അവളുടെ വായിൽ നിന്ന് വീണ വാക്കുകൾ. ഒരു നിമിഷത്തേക്ക് പൊതു ഇടത്തിൽ വിവസ്ത്രൻ ആയത് പോലെ അയാൾക്ക്‌ തോന്നി. അയാളുടെ ഉള്ളിൽ ദേഷ്യം തിളച്ചു മറിഞ്ഞു. അയാൾ  തന്റെ കൈകൾ അവൾക്ക് നേരെ വീശിയതും അവൾ അയാളുടെ കൈകൾ തടഞ്ഞു പിടിച്ചു അയാളെ നോക്കി. അപ്പോൾ അവുടെ കണ്ണിൽ കണ്ടത് സകലരെയും ചുട്ടെരിക്കാൻ പോന്ന അഗ്നി ആണ്. അയാളുടെ ഉയർന്ന കൈ അറിയാതെ തന്നെ താണു. 

"ഞാൻ ആരാണെന്നു സർ നേരത്തെ ചോദിച്ചില്ലേ. ഞാൻ റെബേക്ക. റെബേക്ക ഫിലിപ്പ്. "അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. 

"നീ ആരാണെങ്കിലും ഇവരെ ഇവിടെ നിന്ന് ഞാൻ കൊണ്ട് പോയിരിക്കും. അവരെ അഴിച്ചു വിടടോ ഏത് ****മോളാ തടയുന്നത് എന്ന് നോക്കട്ടെ "DYSP തന്റെ കൂട്ടത്തിൽ ഉള്ള ഒരു പോലീസുകാരനെ നോക്കി പറഞ്ഞു. 

  പക്ഷെ അയാൾ നിന്ന ഇടതു നിന്ന് ഒരടി അനങ്ങിയില്ല. അയാളുടെ കണ്ണിൽ നോക്കിയ ഭദ്രൻ കണ്ടത് ഭയമാണ്. 
"എടൊ തന്നോട് ഞാൻ പറഞ്ഞത് കേട്ടില്ലേ. പോയി അഴിച്ചു വിടാൻ "അയാൾ കോപം കൊണ്ട് അലറി. 

"സർ.... അത് അവിടെ... സഖാവ് "അയാൾ ആ കാട്ടു വള്ളികൾ കെട്ടിയിരിക്കുന്ന മരക്കുറ്റിക്കു നേരെ കൈ ചൂണ്ടി പറഞ്ഞു. 
ഭദ്രൻ അവിടേക്കു നോക്കിയപ്പോൾ അതിനു മുകളിൽ തന്റെ കാലുകൾ കയറ്റി വെച്ചു മീശ പിരിച്ചു നിൽക്കുന്ന ചുവന്ന ഷർട്ട്‌ ധരിച്ച സഖാവിനെ ആണ് കാണാൻ കഴിഞ്ഞത്. അയാൾ സഖാവിനെ പകയോടെ നോക്കി. 

"എന്താ സാറേ? ഇവന്മാരെ കൊണ്ട് പോകാൻ വന്നത് ആണോ. പക്ഷെ ഒരു ചെറിയ കുഴപ്പം ഉണ്ടല്ലോ. അത് തീർത്തിട്ട് നിങ്ങൾ ഇവരെ കൂട്ടത്തിലേക്കോ കുഴിയിലേക്കോ എങ്ങോട്ട് ആണെന്നു വച്ചാൽ കൊണ്ട് പൊയ്ക്കോ. അല്ലാതെ നീയൊന്നും ഇവരെയും കൊണ്ട് ഈ കാട് ഇറങ്ങില്ല. "സഖാവ് ഫിലിപ്പ് പറഞ്ഞു. 

"സാറേ ഒരു പ്രശ്നത്തിനു നിൽക്കണ്ട. ഈ ഫിലിപ് ആളൊരു ഒറ്റയാനാ. നമ്മൾ കൂട്ടിയാൽ കൂടില്ല.ഇവന്മാരും ഇയാൾ പറയുന്നതേ കേൾക്കു. അത് കൊണ്ട് നമുക്ക് തല്ക്കാലം അയാൾ പറയുന്നത് പോലെ കേൾക്കാം "ആ പോലീസുകാരൻ ഭദ്രന്റെ ചെവിയിൽ മന്ത്രിച്ചു. 

"ശെരി. എന്താണ് നിനക്ക്  വേണ്ടത് "അയാൾ ഉള്ളിൽ ഉറഞ്ഞു വന്ന ദേഷ്യം കടിച്ചു പിടിച്ചുകൊണ്ടു ചോദിച്ചു. 

"എനിക്ക് ഒന്നും വേണ്ട സാറേ. വേണ്ടത് ഇവർക്ക് ആണ്. തന്റെ കൂട്ടത്തിലെ ഈ ****മക്കൾ ഇന്നലെ രാത്രിയിൽ കേറി പിടിക്കാൻ നോക്കിയത് ഈ മൂപ്പന്റെ കൊച്ചു മോളെ ആണ്. സർ ഇവളോട് ഇവിടെ വെച്ച് ഒരു ചെറിയ മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. അല്ല സർ പറയും "അവസാനം പറഞ്ഞ വാക്കുകൾ ഉറച്ചതായിരുന്നു. 

"ച്ചി ******മോനെ. നീ ആരോടാ കളിക്കുന്നത് എന്ന്  അറിഞ്ഞു വേണം പറയാൻ. ഞാൻ വിചാരിച്ചാൽ നിന്നെ നീ നിമിഷം തൂക്കി എടുത്തുകൊണ്ടു പോയി ചവിട്ടി കൂട്ടാൻ പറ്റും. കാണണോ നിനക്ക് "

"എന്നാൽ സർ ഒന്ന് കാണിക്ക്. ഈ കൂട്ടത്തിൽ ഏതവന് എങ്കിലും ഒറ്റയ്ക്ക് ഒറ്റയായി വന്നു ഫിലിപ്പിന്റെ ദേഹത്തു തൊടാൻ ധൈര്യം ഉണ്ടെങ്കിൽ എനിക്ക് ഒന്ന് അറിയണം. വാടാ "അയാൾ അവരെ വെല്ലുവിളിച്ചു. 

    അവരിൽ ആരും തന്നെ നിന്ന സ്ഥലത്ത് നിന്ന് അനങ്ങാൻ കൂട്ടാക്കിയില്ല. 

"ഇനി സാറിന് ഒരാളെ പരിചയപ്പെടുത്താം. ഏലിയാമ്മേ "അയാൾ വിളിച്ചതും അവർക്കിടയിലേക്ക് ഒരു സ്ത്രീ കടന്നു വന്നു. 
"ഇത് ഏലിയാമ്മ. ആള് ഒരു അഡ്വക്കേറ്റ് ആണ് സാറേ. മോളെ ഈ സാറിനു വകുപ്പുകൾ ഒക്കെ ഒന്ന് കൃത്യം ആയി പറഞ്ഞു കൊടുത്തേരെ. സർ ഒന്ന് അറിയട്ടെ "അയാൾ അവളോട് പറഞ്ഞു. 

"അറ്റംപ്ട് ടു റേപ്പ് സെക്ഷൻ 376R/w 511ഐപിസി, അതിന്റെ കൂടെ കുട്ടി മൈനർ ആയത് കൊണ്ട് പോക്സോ പിന്നെ അറ്റംപ്ട് ടു റേപ്പ് എ ട്രൈബൽ ഗേൾ കുറഞ്ഞത് 5വർഷത്തേക്ക് ഇവനൊന്നും പുറം ലോകം കാണാത്ത വകുപ്പുകൾ ഉണ്ട്. ഇതെല്ലാം കൂട്ടി ചേർത്ത് ഒന്ന് ഫയൽ ചെയ്‌താൽ  ഡിപ്പാർട്മെന്റ്  അടക്കം നാറും "അവൾ പുച്ഛത്തോടെ പറഞ്ഞു. 

"സർ കേട്ടല്ലോ. ഇനി സാറിനു തീരുമാനിക്കാം. ഇവളോട് മാപ്പ് പറഞ്ഞു ഇവന്മാരെ കൊണ്ട് പോണോ അതോ ഉടലോടെ അങ്ങ് ജയിലിലേക്കു എത്തിക്കണോ എന്ന് "

   DYSP ഭദ്രന്റെ തല താണു തുടങ്ങിയിരുന്നു. അയാളുടെ തോൽവിയെക്കാൾ അയാളെ അപമാനപ്പെടുത്തിയത് തന്റെ പോലീസ് ഫോഴ്‌സിന് മുൻപിൽ അയാൾക്ക് ഏറ്റ മാനക്കേടാണ്. 

    അയാൾ വിറയ്ക്കുന്ന കാലുകളോടെ കനിയുടെ മുൻപിലേക്ക് വന്നു നിന്നു.
"മാപ്പ്. "അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. 

"പൈലി അവന്മാരെ താഴേക്കു ഇറക്കിക്കോ. "സഖാവ് പറഞ്ഞതും അവരെ താഴേക്കു പതിയെ ഇറക്കാൻ അയാൾ തുടങ്ങിയിരുന്നു. 

  "വെള്ളം.... വെള്ളം "അവർ ആർത്തിയോടെ പറഞ്ഞു. മൂപ്പൻ തന്റെ കയ്യിൽ ഇരുന്ന കൂജയിലെ വെള്ളം അവർക്കായി നൽകി. 

"കനി. നീ എന്തോ ഇവർക്കായി കരുതി വെച്ചിട്ടില്ലേ. അത് കൂടി കൊടുത്തേക്ക് "ഫിലിപ്പ് പറഞ്ഞു. 

   അവൾ അവശരായി ഇരിക്കുന്ന റെനിലിന്റേയും ഗോപാലിൻെറയും അടുത്തേക്ക് വന്ന ശേഷം ഇരുവരുടെയും കവിളിൽ ആഞ്ഞു അടിച്ചു. അടി കൊണ്ട അവരുടെ തല താഴ്ന്നിരുന്നു. 

"ഇനി സർ ഇവന്മാരെ കൊണ്ട് പൊയ്ക്കോ.ഇനി ഒരിക്കൽ കൂടി ഇങ്ങനെ ഒന്ന് ഉണ്ടായാൽ പിന്നെ കൊണ്ട് പോകുന്നത് തലയില്ലാത്ത ഉടൽ മാത്രം ആകും. വിളിച്ചുകൊണ്ടു പോടാ നിന്റെ പോലീസിനെ "അതും പറഞ്ഞു ഫിലിപ്പ് തന്റെ മുണ്ട് മടക്കിക്കുത്തി.

    ഭദ്രനു അയാളുടെ ഓരോ വാക്കുകളും തന്റെ മുഖത്ത് ഏറ്റ അടിപോലെ ആണ് തോന്നിയത് ,ഉള്ളിൽ പക എരിയുന്ന മനസും ആയി അയാൾ അവരെയും കൂട്ടി തിരികെ നടന്നു. എന്നാൽ വരാൻ പോകുന്ന വിപത്തിനു അന്ന് അവിടെ തുടക്കം കുറിയ്ക്കപെട്ടു കഴിഞ്ഞിരുന്നു. 

*******************************************

        പോലീസ് ക്യാമ്പ്, വയനാട് 
******************************************

"സഖാവ് ഫിലിപ് ****മോൻ എല്ലാവരുടെയും മുൻപിൽ വെച്ച് ഈ ഭദ്രനെ ഉണ്ടാക്കി എന്ന് വിചാരിച്ചു ഇരിക്കുന്നുണ്ടാകും. പക്ഷെ അവനു ശെരിക്ക് അറിയില്ല ഈ ഭദ്രൻ ആരെന്ന്. ഇനി അവന്റെ തല അറുത്തിട്ടു അല്ലാതെ ഞാൻ ഈ ചുരം ഇറങ്ങില്ല "കയ്യിൽ ഇരുന്ന മദ്യക്കുപ്പി തറയിൽ എറിഞ്ഞു പൊട്ടിച്ചുകൊണ്ട് ഭദ്രൻ അലറി. 
ഗോപാലനും റെനിലും ഭദ്രന്റെ ദേഷ്യം കണ്ടു എന്ത് പറയണം എന്നറിയാതെ ഇരിക്കുകയായിരുന്നു. 

"നീയൊക്കെ കഴപ്പ് മൂത്തു കണ്ട ****മോളെ ***ചെന്നപ്പോൾ അറിയില്ലായിരുന്നോ ഈ ഫിലിപ്പ് പുന്നാര മോൻ അവിടെ ഉണ്ടാകുമെന്ന്. ഒരു കാര്യത്തിനിറങ്ങിയാൽ അത് തീർത്തേക്കണം. അതല്ലെങ്കിൽ മൂക്കിന് താഴെ ഉള്ള ആ രോമം അങ്ങ് വടിച്ചു കളഞ്ഞിട്ട് നീയൊക്കെ ഇറങ്ങിക്കോ. ഇനി എന്താ വേണ്ടത് എന്ന് എനിക്ക് അറിയാം.അവന്റെയും ഈ ആദിവാസി പരിഷകളുടെയും അടിവേര് അറുക്കാൻ കെൽപ്പുള്ള ഒരാൾ ഈ ചുരം കേറിക്കഴിഞ്ഞു. "ഭദ്രൻ അത് പറയുമ്പോൾ ഒരു കറുത്ത അംബാസിഡർ കാർ വയനാടൻ ചുരം കേറി തുടങ്ങിയിരുന്നു. അതിനുള്ളിൽ സഖാവിന്റെ വേരറുക്കാൻ മാത്രം ബുദ്ധിമാനായ ശകുനിയും എന്തിനും ഏതിനും അയാളുടെ വലം കൈ ടോണിയും ആയിരുന്നു. കേരള രാഷ്ട്രീയത്തിലെ ശകുനി എന്ന് അറിയപ്പെടുന്ന ഡേവിഡ് ജോണും 15വയസ്സ് പ്രായമുള്ള ചെകുത്താന്റെ സന്തതി ആയ മകൻ ഡിക്സണും അതിന്റെ പിൻ സീറ്റിൽ അവരുടെ വിധി എഴുതാൻ തയാറെടുത്തു കഴിഞ്ഞിരുന്നു. 

     ആ കറുത്ത കാർ ചുരം കയറി ക്യാമ്പിന് അടുത്തായി വന്നു നിന്നു.അതിൽ നിന്നും ഡേവിഡും അയാളുടെ വേട്ട നായയും വലം കയ്യും ആയ ടോണിയും പുറത്തേക്കു ഇറങ്ങി. അവരുടെ വരവ് പ്രതീക്ഷിച്ചിട്ടെന്നോണം DYSP ഭദ്രൻ അയാളുടെ ടെന്റിനു ഉള്ളിൽ അക്ഷമനായി കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. 

"സർ അവർ എത്തി. "ടെന്റിനകത്തേക്കു ഓടി കിതച്ചെത്തിയ കോൺസ്റ്റബിൾ ഗോപാൽ പറഞ്ഞു. 

"എവിടെ? "ഭദ്രൻ ആകാംഷയോടെ ചോദിച്ചു. 

"ക്യാമ്പിന് താഴെ ഉണ്ട്. റെനിൽ സർ അവരുടെ കൂടെ തന്നെ ഉണ്ട്. "അയാൾ പറഞ്ഞു. 

"വേഗം വാടോ. ഇന്ന് കൊണ്ട് അവസാനിപ്പിക്കണം ഫിലിപ്പെന്ന ആ പടുവൃക്ഷത്തെയും അയാളെ പാടി പുകഴ്ത്തുന്ന സകലതിനെയും "അതും പറഞ്ഞു ഭദ്രൻ അയാളോടൊപ്പം താഴേക്കു നടന്നു. 
*******************************************

ഇതേ സമയം സഖാവ് ഫിലിപ്പിന്റെ വീട് 
***************************************

"എന്നാൽ സഖാവേ ഞാൻ അങ്ങ് ഇറങ്ങട്ടെ. ഇവിടുത്തെ കാര്യം എല്ലാം കഴിഞ്ഞില്ലേ. ഇപ്പോൾ തിരിച്ചാൽ നാളെ രാവിലെ നാട്ടിൽ എത്താം "ഏലിയാമ്മ പറഞ്ഞു. 

"അതെന്ന പോക്കാടി ഏലിയെ. നാളെ  ഇവിടെ ഊരിലെ കാവിൽ ഉത്സവം അല്ലെ. അത് കൂടിയേച്ചും മറ്റന്നാൾ പോകാം "റബേക്ക പറഞ്ഞു. 

"അതെ ഏലിയാമ്മെ. നാളെ കഴിഞ്ഞു പോകാം. അടിവാരം വരെ പൈലി കൂട്ടു വരും. നീ ഇവരുടെ ഉത്സവം കണ്ടിട്ടില്ലല്ലോ. എല്ലാം ആഘോഷിച്ചു നാളെ രാത്രി കഴിഞ്ഞ്  തിരിക്കാം "ഫിലിപ്പ് പറഞ്ഞു. 

"ശെരി ചേട്ടായി. അങ്ങനെ ആകട്ടെ "അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. 

"റെബേക്കേ മോൻകുട്ടൻ എന്തിയെടി. "ഫിലിപ്പ് ചോദിച്ചു. 
"അവൻ ഇത് വരെ എഴുന്നേറ്റിട്ടില്ല. അതെങ്ങനാ നിങ്ങൾ അവനെ കൊഞ്ചിച്ചു വഷളാക്കി വെച്ചിരിക്കുവല്ലേ. വയസ്സ് 5ആയുള്ളൂ എങ്കിലും കുരുത്തക്കേടിനു ഒരു കുറവും ഇല്ല "റെബേക്ക പറഞ്ഞു. 

"പോട്ടെടി അവൻ കുഞ്ഞല്ലേ.അവൻ എന്റെ മോനാടി. നീ കണ്ടോ നാളെ ഒരു ദിവസം എല്ലാവരും അവനെക്കുറിച്ചു നല്ലത് മാത്രം പറയുമ്പോൾ അവന്റെ അപ്പനും അമ്മയും ആണെന്ന അഭിമാനത്തിൽ നമുക്ക് തല ഉയർത്തിപ്പിടിച്ചു നിൽക്കാം. "ഫിലിപ്പ് പറഞ്ഞു തീർന്നതും പൈലി അകത്തേക്ക് കയറി വന്നു. 

"സഖാവേ മൂപ്പൻ വന്നിട്ടുണ്ട് കാവിൽ ഒരുക്കങ്ങൾ തുടങ്ങികഴിഞ്ഞെന്നു സഖാവിനെ അറിയിക്കാൻ വന്നതാണ്. നമ്മൾ ചെല്ലാതെ ഒരുക്കങ്ങൾ മുഴുവിക്കുന്ന പതിവ് ഇല്ലല്ലോ. നമുക്കെന്നാൽ അങ്ങ് ഇറങ്ങിയാലോ "പൈലി ചോദിച്ചു. 

"ഞാൻ ഇറങ്ങാൻ തുടങ്ങുവായിരുന്നു. ഇനിയിപ്പോൾ നമുക്ക് ഒരുമിച്ച് പോയേച്ചും വരാം. റെബേക്കേ ഞാൻ വരാൻ വൈകും. നീ പിള്ളേരും ആയി കിടന്നോ. "അതും പറഞ്ഞു ഫിലിപ്പ് പൈലിയോടും മൂപ്പനോടും ഒപ്പം കാവിലേക്കു നടന്നു. 

  ഇതേ സമയം പോലീസ് ക്യാമ്പിൽ സഖാവ് ഫിലിപ്പിനെയും ബാക്കി ഉള്ളവരെയും എന്നന്നേയ്ക്കും ആയി അവസാനിപ്പിക്കാൻ ഉള്ള വഴികൾ ആലോചിക്കുന്ന തിരക്കിൽ ആയിരുന്നു ഡേവിഡും മറ്റുള്ളവരും. 

"അപ്പോൾ അത് വരെ ആയി കാര്യങ്ങൾ അല്ലെ? ഇവിടെ തോറ്റത് നിങ്ങൾ അല്ല ഞാനാ. കാരണം നിന്നെയൊക്കെ ഇവിടേയ്ക്ക് പറഞ്ഞു അയച്ചത് ഈ ഡേവിഡിന്റെ ആവശ്യത്തിന് ആണ്. അതിനു വഴി മുടക്കാൻ ഏതവൻ കുറുകെ വന്നാലും അവരെ അവസാനിപ്പിച്ചാണ് എനിക്ക് ശീലം. അത് കൊണ്ട് സഖാവ് ഫിലിപ്പിനെ ഇനി ഈ ഭൂമിക്ക് ആവശ്യം ഇല്ല. "അയാൾ പറഞ്ഞു. 

"പക്ഷെ സർ നേരിട്ട് അവനെ കൊല്ലുക എന്നത് നടപ്പുള്ള കാര്യം അല്ല. നമ്മുടെ ഡിപ്പാർട്മെന്റിൽ തന്നെ അവനെ സപ്പോർട്ട് ചെയ്യുന്ന അനവധി ആൾക്കാർ ഉണ്ട്. അത് കൊണ്ട് അവനെ നേരിട്ട് തീർക്കുക എന്നത് ആലോചിക്കാൻ പോലും കഴിയില്ല. മാത്രം അല്ല അതിനു പോന്ന ഒരുത്തൻ ഉണ്ടോ എന്നത് പോലും സംശയം ആണ് "റെനിൽ പറഞ്ഞു. 

"താൻ പറഞ്ഞത് ശെരി ആണ്. ഫിലിപ്പ് അവൻ ഒരു ഇരു തല മൂർച്ച ഉള്ള വാൾ ആണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ മുറിയുന്നത് നമുക്ക് ആകും. നേരിട്ട് അവനെ വീഴ്ത്താൻ നമുക്ക് എളുപ്പം ആകില്ല. പക്ഷെ ചതി. അത് കളം അറിഞ്ഞു കളിച്ചാൽ മറ്റന്നാൾ നേരം പുലരുന്നത് കാണാൻ സഖാവ് ഫിലിപ്പും കുടുംബവും കൂടെ അവനു ഓശാരം പാടുന്ന ഈ പരിഷകളും ഉണ്ടാകില്ല. അതിനു വേണ്ടത് എന്തെന്ന് എനിക്ക് അറിയാം. അതിനു ആണ് ടോണിയെ ഞാൻ പറഞ്ഞു അയച്ചിരിക്കുന്നത്. "അയാൾ പറഞ്ഞു. 

   കുറച്ചു സമയത്തിന് ശേഷം ടോണി ടെന്റിനകത്തേക്കു കടന്നു വന്നു. അവന്റെ മുഖ ഭാവത്തിൽ നിന്ന് പോയ കാര്യങ്ങൾ എല്ലാം നടന്നു എന്ന് വെക്തമായിരുന്നു. 

"ടോണി എന്തായി കാര്യങ്ങൾ. എല്ലാം പറഞ്ഞേൽപ്പിച്ചത് പോലെ നടന്നില്ലേ "ഡേവിഡ് ചോദിച്ചു. 

"ഉവ്വ് മുതലാളി. മറ്റേ കാര്യം ഉറപ്പാണ്. പിന്നെ മുതലാളി പറഞ്ഞത് അനുസരിച്ചു നമ്മുടെ ആൾക്കാർ ഇന്ന് രാത്രി ഇവിടെ എത്തും. പക്ഷെ എന്താണ് പദ്ധതി എന്ന് പറഞ്ഞില്ല "ടോണി പറഞ്ഞു. 

"പറയാം. എല്ലാവരും ശ്രെദ്ധിച്ചു കേൾക്കണം. നാളെ രാത്രി ആദിവാസി ഊരിലെ കാവിൽ ഉത്സവം ആണ്. അതിനു ഉറപ്പായും എല്ലാ മക്കളും ഉണ്ടാകും. അതെ സമയം തന്നെ നമ്മുടെ ആൾക്കാർ ആദിവാസി വേഷത്തിൽ അവരെ ആക്രമിച്ചു കൊലപ്പെടുത്തണം. നമ്മുടെ ആയുധങ്ങൾ ഒരിക്കലും ഉപയോഗിക്കരുത് പകരം അവർ ഉപയോഗിക്കുന്നത് പോലെ ഉള്ള വിഷം പുരട്ടിയ അമ്പുകളും മറ്റു സാമഗ്രികളും മാത്രമേ ഉപയോഗിക്കാവു. അതെ സമയം ഭദ്രൻ പറഞ്ഞാൽ കേൾക്കുന്ന പോലീസുകാരും ആയി റെനിൽ അവരുടെ വീടുകൾക്ക് തീ ഇടണം. എല്ലാം അവർ കാവിൽ നിന്ന്  മടങ്ങി വന്ന ശേഷമേ ചെയ്യാൻ തുടങ്ങാവുള്ളു. 

    അതെ പോലെ ഫിലിപ് അവന്റെ കാര്യം ടോണിയും നമ്മളും ഒരുമിച്ച് അവസാനിപ്പിക്കുന്നു. ഭദ്രനും ഗോപാലും ഞാനും പിന്നെ ടോണിയും അവന്റെ രണ്ടു മൂന്ന് ആൾക്കാരും ആയി ചേർന്നു നാളെ രാത്രി തന്നെ അവന്റെ വീട് ആക്രമിക്കുന്നു.അതിൽ യാതൊരു പിഴവും സംഭവിക്കാതെ എല്ലാം നടന്നാൽ മറ്റന്നാൾ നേരം പുലരുന്നത് എല്ലാത്തിന്റെയും മരണ വാർത്തയോടെ ആകും. പിന്നെ കൊണ്ട് പോകുന്ന പോലീസിൽ ഒരു നാലഞ്ചു എണ്ണത്തിനെ നമ്മുടെ ആൾക്കാർ തന്നെ അങ്ങ് കാച്ചും. അവരുടെ കുടിക്കു തീ വെച്ചത് എന്തിനു ആണെന്നുള്ള ചോദ്യം എപ്പോൾ എങ്കിലും ഉയർന്നു വന്നാൽ നമുക്ക് അതിനുള്ള ഉത്തരം ഉണ്ടാകണം. ബാക്കി ഒക്കെ അവരുടെ ശത്രുക്കൾ ആയ ആദിവാസികളുടെ തലയിൽ ഇരിക്കട്ടെ. പിന്നെ ഫിലിപ്പ് നാളെ രാത്രിയിൽ അവന്റെ ചോര ഈ വയനാടൻ മണ്ണിൽ വീഴ്ത്തിയിരിക്കും. ഇത് എന്റെ വാക്ക് "അതും പറഞ്ഞു അയാൾ പൊട്ടിച്ചിരിച്ചു. ബാക്കി ഉള്ളവരും അയാൾക്കൊപ്പം ആ ചിരിയിൽ പങ്ക് ചേർന്നു. 
******************************************

    കാവിലെ ഉത്സവത്തിന്റെ രാത്രി 
*****************************************

  ഉത്സവത്തിന്റെ ആഘോഷം എല്ലാം നല്ല രീതിയിൽ അവസാനിച്ച ശേഷം എല്ലാവരും അവരവരുടെ കുടിയിലേക്കു മടങ്ങി. ഫിലിപ്പും കുടുംബവും അവരുടെ വീട്ടിലേക്കു മടങ്ങി എത്തി. 

"പൈലി നീ ഇന്ന് ഇവിടെ കിടന്നാൽ മതി. നേരം ഇത്രയും ആയില്ലേ "ഫിലിപ്പ് പറഞ്ഞു. 
"അത് ഇച്ചായ ഞാൻ. "പൈലി എന്തോ പറയാൻ തുടങ്ങിയതും അവരുടെ വീടിന്റെ വാതിൽ ചവിട്ടി തുറന്നു കൊണ്ട് ഒരു സംഘം ഇരച്ചു കയറിയതും ഒരുമിച്ചു ആയിരുന്നു. 

"ആരാടാ നീയൊക്കെ "പൈലി ദേഷ്യത്തിൽ ചോദിച്ചു. 

"അതിന്റെ ഉത്തരം ഞങ്ങൾ പറഞ്ഞാൽ മതിയോ പൈലി സഖാവേ "അവരുടെ പിന്നിൽ നിന്നും പരിചയമുള്ള ഒരു ശബ്ദം ഉയർന്നു കേട്ടു. അവർ നോക്കി നിൽക്കെ അയാൾ വീടിനുള്ളിലേക്ക് പ്രവേശിച്ചു. 

"DYSP ഭദ്രൻ "പൈലി സഖാവ് ഫിലിപ്പിനെ നോക്കി പറഞ്ഞു. 

"അതെ സഖാവേ ഭദ്രൻ തന്നെ. ഞാൻ തനിച്ചു അല്ല അവരും ഉണ്ട് കൂടെ. "അയാൾ പിന്നിലേക്ക് നോക്കി പറഞ്ഞതും അയാൾക്ക്‌ പിന്നാലെ ഗോപാലേട്ടനും ടോണിയും കയറി വന്നു. 

"എന്താ ഭദ്രാ ഒടുക്കത്തെ കളിക്കുള്ള വരവ് ആണോ "സഖാവ് ഫിലിപ്പ് പുച്ഛം കലർന്ന സ്വരത്തിൽ ചോദിച്ചു. 

"അതേടാ ഫിലിപ്പെ. ഒടുക്കലത്തെ കളി തന്നെ. പക്ഷെ അത് ഞങ്ങളുടെ അല്ല നിന്റെയും ആ ആദിവാസി പരിഷകളുടെയും ഒടുക്കലത്തെ ദിവസം. ഇന്ന് ഇവിടെ വീഴും സഖാവ് ഫിലിപ് എന്ന വൻ മരം. എന്താ സഖാവേ റെനിലിനെ ആണോ നോക്കുന്നത്. നിന്റെ കൂട്ടാളികളെ പറഞ്ഞയക്കാൻ പോയതാ. ഇപ്പോൾ അവൻ അവന്റെ പരിപാടി തുടങ്ങിയിട്ടുണ്ടാകും. അപ്പോൾ നമ്മുടെ കളി എങ്ങനാ തുടങ്ങിയാലോ "അയാൾ ക്രൂരതയോടെ പറഞ്ഞു. 

"ഡാ "പൈലി ഭദ്രന് നേരെ ഓടി വന്നതും ടോണി അവന്റെ കയ്യിൽ ഇരുന്ന ഇരുമ്പ് വടി അയാളുടെ തലയിലേക്ക് പായിച്ചു. ഒഴിഞ്ഞു മാറുന്നതിനു മുൻപ് തന്നെ അത് അയാളുടെ നെറ്റിയിലേക്ക് പതിച്ചു. പൈലി തല പൊത്തിപ്പിടിച്ചുകൊണ്ട് ബോധം മറഞ്ഞു താഴേക്കു വീണു. 

   ഇത് കണ്ടു ഫിലിപ്പിന്റെ ദേഷ്യം ആളിക്കത്താൻ  തുടങ്ങിയിരുന്നു. 
"ഇതിനു മാത്രം ധൈര്യം നിന്റെ കൂട്ടത്തിൽ ഒരുത്തനും ഇല്ലെന്ന് അറിയാം. മറഞ്ഞിരുന്നു കളിക്കാതെ പുറത്തേക്കു വരാൻ പറയടാ നിന്റെ ഒക്കെ നേതാവിനോട്. അതോ  ശിഖണ്ഡിയെ മുൻ നിർത്തി മഹാഭാരത യുദ്ധത്തിൽ  കൗരവർ കളിച്ചത് പോലെ നിന്നെ ഒക്കെ പറഞ്ഞയച്ചു പിന്നിൽ മറഞ്ഞു  നിൽക്കുന്നതാണോ അയാൾ. ഒറ്റ തന്തക്കു പിറന്നവൻ ആണെങ്കിൽ അവനോട് ആണുങ്ങളെ പോലെ മുന്നോട്ട് വരാൻ പറ "അതും പറഞ്ഞു ഫിലിപ്പ് ഉടുത്തിരുന്ന മുണ്ട് മടക്കിക്കുത്തി മീശ പിരിച്ചു തല ഉയർത്തിപ്പിടിച്ചു അവരെ നോക്കി നിന്നു.

   ഇത് കണ്ടു കയ്യിൽ ഇരുന്ന ഇരുമ്പ് വടിയും ആയി മുന്നോട്ട് ഓടി അടുത്ത ടോണിയുടെ അടി വയറ്റിലേക്ക് ഫിലിപ്പിന്റെ ചുരുട്ടിപ്പിടിച്ച മുഷ്ടി പാഞ്ഞു. ഒന്ന് പിന്നോട്ടാഞ്ഞ അവന്റെ നെഞ്ചിലേക്ക് ഫിലിപ്പിന്റെ കാൽ ഉയർന്നു പൊങ്ങി. കയ്യിൽ ഇരുന്ന ഇരുമ്പ് വടി താഴേക്കു പതിച്ചുകൊണ്ട് അയാൾ  മേശയുടെ മുകളിലേക്കു തെറിച്ചു വീണു. ഇത് കണ്ടു അയാളുടെ ബാക്കി ഉള്ള ഗുണ്ടകൾ ഓടി അടുത്തതും താഴെ വീണ ഇരുമ്പ് വടി കൈക്കലാക്കി കൊണ്ട് ഫിലിപ് അവർക്ക് നേരെ പാഞ്ഞു. അത് കൊണ്ടുള്ള തലങ്ങും വിലങ്ങും ഉള്ള പ്രഹരം ഏറ്റു നിമിഷങ്ങൾക്കുള്ളിൽ അവരുടെ ഗുണ്ടകൾ താഴേക്കു പതിച്ചു. 

    പെട്ടന്ന് പൊളിഞ്ഞു വീണ വാതിലിനു പിന്നിലായി കയ്യടികൾ മുഴങ്ങി. അതിലൂടെ ഡേവിഡും മകൻ ഡിക്സണും അകത്തേക്ക് കയറി വന്നു. 

"കൊള്ളാം സഖാവേ. നീ എനിക്കൊത്ത എതിരാളി തന്നെ. നീ ഒരു ഒറ്റയാൻ ആണെന്ന് ഇത് വരെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ആണ് കാണാൻ സാധിച്ചത്. ഞാൻ എന്നെ പരിചയപ്പെടുത്തിയില്ല. ഞാൻ ഡേവിഡ്. ഡേവിഡ് ജോൺ കളത്തിപ്പറമ്പൻ. നീ പറഞ്ഞ ഇവരുടെയൊക്കെ നേതാവ്. ഇത് എന്റെ മകൻ ഡിക്സൺ ഡേവിഡ് ജോൺ. നീ ചാകുന്നതിനു മുൻപ് ഒന്ന് നേരിട്ട് കാണണം എന്നുണ്ടായിരുന്നു. അത് സാധിച്ചു. ഇനി നമുക്ക് എല്ലാം അവസാനിപ്പിച്ചാലോ ഫിലിപ്പേ "അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. 

"ഹഹഹ ഡേവിഡ്. നിന്നെ കുറിച്ച് ഞാനും ഒരുപാട് കേട്ടിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ ശകുനി. മന്ത്രിമാരുടെ ദത്തു പുത്രൻ. പക്ഷെ അത് മാത്രം അല്ലല്ലോ ഡേവിഡേ നീ. കളത്തിപ്പറമ്പിൽ ജോൺ മത്തായിക്ക്  വേലക്കാരി മറിയയിൽ ഉണ്ടായ ഒരു കൗതുകം. അതിന്റെ ബാക്കി പത്രം ആയുള്ള നിന്റെ ജനനം. പക്ഷെ ജോണിന്റെ  അപ്പൻ മത്തായി ആളൊരു അഭിമാനി ആയിരുന്നു. അത് കൊണ്ട് നിന്റെ അമ്മയെ അയാൾ വീട്ടിലെ മരുമകൾ ആക്കി. ഒരു നാൾ  മത്തായി ഇഹലോക വാസം വെടിഞ്ഞപ്പോൾ കളത്തിപ്പറമ്പിൽ കുടുംബത്തിന്റെ തലതൊട്ടപ്പൻ ആയി നിന്റെ അപ്പൻ ജോൺ  പക്ഷെ അപ്പോഴും അയാളെ അലട്ടിയിരുന്നതു നിന്റെ അമ്മ മറിയയും നീയും ആയിരുന്നു. അയാളുടെ ഭാഷയിൽ പറഞ്ഞാൽ ശവത്തിനു തുല്യം ആയ നിങ്ങൾ രണ്ടു പേരും. അയാൾ നിങ്ങളെ എങ്ങനെ ഒഴിവാക്കാം എന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ് ഒരുനാൾ പത്തു വയസ്സുകാരൻ ഡേവിഡിന്റെ കത്തി പള്ളയിൽ കയറി ജോൺ മരിക്കുന്നത്. തുടർന്നു ജുവനൈൽ ഹോമിൽ 5വർഷങ്ങൾ. ഡേവിഡ് ജോൺ എന്ന ക്രിമിനലിനെ വളർത്തി വലുതാക്കിയ 5വർഷങ്ങൾ. നിന്റെ അപ്പന്റെ പണത്തിന്റെ ബലത്തിൽ പുറത്തിറങ്ങിയ നീ പിന്നീട് ഇറങ്ങി കളിച്ചത് കേരള രാഷ്ട്രിയം എന്ന കൊടും ക്രിമിനലുകൾ കൊടി കുത്തി വാഴുന്ന മഹാ സമുദ്രത്തിൽ. അവിടുന്ന് അങ്ങോട്ട് ഡേവിഡ് ജോൺ ഒരു അടയാളം ആയി മാറുക ആയിരുന്നു. എല്ലാ പാർട്ടിയുടെയും ശകുനി.കൺകണ്ട ദൈവം. ഡേവിഡ് ജോൺ കളത്തിപ്പറമ്പിൽ. "ഫിലിപ്പ് പരിഹാസത്തോടെ പറഞ്ഞു. 

"നാളുകളായി ഞാൻ മറന്ന എന്നെ നീ വീണ്ടും ഓർമിപ്പിച്ചു ഫിലിപ്. കൊള്ളാം. പക്ഷെ നീ  എന്ന ജന്മം ഇന്ന് രാത്രിയോട് കൂടി ഓർമ ആയി മാറുന്നു. ഈ വയനാടൻ മണ്ണിനു നിന്റെ ചോര കൊണ്ട് ആകട്ടെ ദർപ്പണം."അയാൾ അത് പറഞ്ഞു തീർന്നതും ഫിലിപ്പിന്റെ ശരീരത്തിലേക്ക് ആരോ കത്തി കുത്തി ഇറക്കിയതും ഒരുമിച്ച് ആയിരുന്നു. തന്റെ ശരീരത്തിലേക്ക് പച്ചിരുമ്പ് കയറുന്ന വേദന അയാൾ അറിഞ്ഞു. വീണ്ടും ആ കത്തി വലിച്ചൂരി ഒന്നുകൂടി അയാളുടെ ദേഹത്തേക്ക് കുത്തി ഇറക്കി. 

"ഇച്ചായ "റെബേക്കയുടെ സ്വരം അയാളുടെ ചെവികളിലേക്കു വന്നു പതിച്ചു. 

"ഏതവൻ ആയാലും പിന്നിൽ നിന്നു കുത്താതെ മുൻപിൽ വന്നു കാണിക്കട നിന്റെ ധൈര്യം. നിന്നെ ഞാൻ ശെരിക്ക് കാണട്ടെ "സഖാവ് ഫിലിപ് തിരിഞ്ഞു നോക്കാതെ പറഞ്ഞു. കുത്തിയ കത്തി വലിച്ചുരിപ്പിടിച്ച കയ്യും ആയി അയാൾ സഖാവ് ഫിലിപ്പിന്റെ മുൻപിലേക്ക് കയറി നിന്നു.ആ മുഖം കണ്ടതും ഫിലിപ്പിന് തന്റെ ഹൃദയത്തിൽ നിന്ന് ചോര പൊടിയുന്നത് പോലെ തോന്നി. 

"ഏലിയാമ്മെ നീ "അയാൾ ഇടറുന്ന സ്വരത്തിൽ വിളിച്ചു. 

"ക്ഷമിക്കണം സഖാവേ. എനിക്ക് ഇതല്ലാതെ വേറെ വഴി ഇല്ല. ഡേവിഡ് സർ കുറച്ചധികം പണം തരാമെന്നു പറഞ്ഞത് കൊണ്ടു ഞാൻ പിന്നെ ഒന്നും നോക്കിയില്ല. അങ്ങ് ചെയ്തു. എനിക്കൊട്ടും സ്വപ്നം പോലും കാണാൻ പറ്റാത്ത അധികം പണം ആണ് സർ ഓഫർ ചെയ്തത്. അച്ചായൻ തന്നെ പറ പിന്നെ ഞാൻ എന്താ വേണ്ടത് "അവൾ പറഞ്ഞു. 

"നാവടക്കടി ******മോളെ. തന്തയില്ലായ്ക ചെയ്തിട്ട് എന്റെ മുൻപിൽ നിന്ന് നാവാടുന്നോ "അതും പറഞ്ഞു ഫിലിപ്പ് അവളുടെ മുഖത്തേക്ക് തന്റെ കൈപ്പത്തി പായിച്ചു. അയാളുടെ അടി ഏറ്റു അവൾ താഴേക്കു വീണു. 

    പക എരിയുന്ന കണ്ണുകളോടെ ഫിലിപ്പ്  ഡേവിഡിന് നേരെ പാഞ്ഞു ചെന്നതും അയാൾ ഫിലിപ്പിന്റെ കൈ തടഞ്ഞു. 

"പിന്നിലേക്ക് ഒന്ന് നോക്കിയിട്ട് പോരേ ഫിലിപ്പേ നിന്റെ ആവേശം "അയാൾ പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു. സഖാവ് ഫിലിപ്പ് തിരിഞ്ഞു നോക്കിയതും റെബേക്കയുടെയും തന്റെ രണ്ട് പെൺ മക്കളുടെയും കഴുത്തിൽ കത്തി വെച്ചു നിൽക്കുന്ന ടോണിയേയും അവന്റെ രണ്ടു ആൾക്കാരെയും ആണ് കണ്ടത്. ആ കാഴ്ച കണ്ടു ഒരു നിമിഷത്തേക്ക് ഫിലിപ്പ് പതറി.ആ നിമിഷം തന്നെ തന്റെ മുണ്ടിന്റെ മടിക്കുത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന കത്തി ഡേവിഡ്  ഫിലിപ്പിന്റെ അടി വയറ്റിലേക്ക് കുത്തി ഇറക്കി. വീണ്ടും മുന്നോട്ട് തിരിഞ്ഞ അയാളുടെ നെഞ്ചിൽ പിടിച്ചു തള്ളിയതും ഫിലിപ്പ് പിന്നിലേക്ക് മറിഞ്ഞു വീണു. 

"പിള്ളേരെ അവൾമാരെ അങ്ങ് തീർത്തേര് "ഡേവിഡ് പറഞ്ഞു. 

"ഡേവിഡ് സാറേ അവരെ അങ്ങനെ കൊല്ലരുത്. ഒന്നില്ലെങ്കിലും നമ്മുടെ സഖാവിന്റെ ഭാര്യ അല്ലെ. "അതും പറഞ്ഞു ഭദ്രൻ നാവ് നുണഞ്ഞു. അത് മനസിലായ പോലെ ടോണി ചിരിച്ചു. 

ഭദ്രൻ റെബേക്കയുടെ അടുത്തേക്ക് നടന്നു വന്ന ശേഷം അവളുടെ മുഖത്തിൽ കുത്തിപ്പിടിച്ചു. 
"*****മോളെ. അവളെ കേറി പിടിക്കാൻ നോക്കിയവന്മാരെ നിന്റെ കെട്ടിയോൻ കെട്ടിതൂക്കിയതല്ലേ. ഇപ്പോൾ ഇവന്റെ മുൻപിൽ വെച്ചു നിന്റെയും നിന്റെ പുന്നാര മക്കളുടെയും തുണി ഉരിഞ്ഞു നിന്നെ ഒക്കെ ഞങ്ങൾ എല്ലാവരും കൂടി *****പോകുവാണ്. നിനക്കൊക്കെ എന്താ ചെയ്യാൻ ഒക്കുക എന്ന് വെച്ചാൽ അങ്ങ് ചെയ്"അതും പറഞ്ഞു അയാൾ റെബേക്കയുടെ സാരി വലിച്ചു ഊരിയ ശേഷം നൂൽ ബന്ധം പോലും ഇല്ലാതെ അവളെ നഗ്ന ആക്കി ആ മുറിയിൽ വലിച്ചിഴച്ചു. ഡിക്സൺ ഫിലിപ്പിന്റെ രണ്ടാമത്തെ മകളുടെ അടിവസ്ത്രം പോലും ഊരി അവരുടെ മുൻപിൽ നഗ്നയാക്കി തന്റെ കാമദാഹം തീർത്തു. ഡേവിഡും ഗോപാലും ഭദ്രനും ടോണിയും അയാളുടെ ഗുണ്ടകളും മാറി മാറി മൂന്ന് പേരുടെയും ദേഹത്തു അവരുടെ *****തീർത്തു. 

    ഇതൊക്കെ കണ്ടു കൊണ്ട് ഒന്നും ചെയ്യാൻ ആകാതെ ഫിലിപ്പ് കണ്ണുകൾ അടച്ചു കിടന്നു. ഇതിനിടയിൽ ഓടി വന്ന ഫിലിപ്പിന്റെ മകന്റെ തല അവർ ഭിത്തിയിലേക്കു ആഞ്ഞു ഇടിപ്പിച്ചു. നെറ്റിയിൽ  നിന്നു ചോര വാർന്നു ആ അഞ്ചു വയസുകാരൻ അവിടെ വീണു. ഫിലിപ്പിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവസാനമായി ആ മണ്ണിലേക്ക് പതിച്ചു. 

"സാറേ ഇവൾമാര് തീർന്നു "ഊരി എറിഞ്ഞ തന്റെ ഷർട്ട്‌ തിരികെ ഇട്ടു കൊണ്ട് ടോണി പറഞ്ഞു. 

"ടോണി ഇവന്റെയും ഇവളുടെയും തല വെട്ടി മാറ്റ്. ഇവന്റെ തല ഉടലിൽ നിന്നു വേർപെടുന്ന കാഴ്ച കണ്ടു എനിക്ക് രസിക്കണം "ഡേവിഡ് പറഞ്ഞു. 

"സാറേ ഇവൻ ചത്തിട്ടില്ല. "പൾസ് തൊട്ട് നോക്കിക്കൊണ്ട് ഭദ്രൻ പറഞ്ഞു. 

"അതാണ്‌ എനിക്കും വേണ്ടത്. ജീവനുള്ള ഇവന്റെ ശരീരത്തിൽ നിന്ന് തല അറുത്തു മുറിക്കപ്പെടുമ്പോൾ ഉള്ള വേദന അറിഞ്ഞു  വേണം ഇവൻ ചാകാൻ "ഡേവിഡ് പറഞ്ഞു തീരുമ്പോഴേക്കും ടോണി അറുക്ക വാളും ആയി ഉള്ളിലേക്ക് കയറി വന്നു. 

   അയാൾ ഫിലിപ്പിന്റെ കഴുത്തിലേക്ക് ആ വാൾ താഴ്ത്തി. ശേഷം അയാളുടെ തല അറുത്തു മാറ്റി. ഫിലിപ്പിന്റെ ചോര തറയിലേക്ക് പടർന്നു. റെബേക്കയുടെ തലയും അയാൾ അതെ പോലെ അറുത്തു മാറ്റി. 

"സാറേ പിള്ളേരുടെ തല അറുക്കട്ടെ "ടോണി ചോദിച്ചു. 

"വേണ്ട ടോണി. നമുക്ക് ഇറങ്ങാം എന്നിട്ട് ഈ വീട് അങ്ങ് കൊളുത്തിയേരെ "ഡേവിഡ് ക്രൂരമായി ചിരിച്ചു കൊണ്ട് പറഞ്ഞു. 

   അവർ എല്ലാവരും പുറത്തിറങ്ങിയ ശേഷം ടോണി കയ്യിൽ കരുതിയിരുന്ന വെടിമരുന്ന് ആ വീടിനു മുൻപിൽ നിന്നും കുറച്ചു ദൂരം വരെ വിതറി. 
എല്ലാവരും നോക്കി നിൽക്കെ ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് ടോണി അതിനു മുകളിലേക്കു ഇട്ടു. നിമിഷങ്ങൾക്കകം സഖാവ് ഫിലിപ്പും കുടുംബവും ചാരമായി മാറി. എന്നാൽ ഇതിനിടയിൽ ബോധം വന്ന പൈലി ഫിലിപ്പിന്റെ മകനും ആയി വീടിനു പിറകിലൂടെ രക്ഷപെട്ടത് അവർ അറിഞ്ഞിരുന്നില്ല. 


  ഇതേ സമയം റെനിലും പോലീസും ഡേവിഡിന്റെ ആളുകളും മൂപ്പനെയും മറ്റു ആൾക്കാരെയും കൊന്നു കഴിഞ്ഞ് അവരുടെ കുടിക്കു തീ കൊളുത്തി കഴിഞ്ഞിരുന്നു. പിന്നീട് പുറംലോകം അറിഞ്ഞ വാർത്തകളിൽ ആദിവാസി വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ കലാപത്തിൽ ആളുകൾ കൊല്ലപ്പെട്ടു എന്നതാണ്. തങ്ങൾക്കെതിരെ നീണ്ടേക്കാവുന്ന തെളിവുകൾ ഡേവിഡ് തന്റെ സ്വാധീനം ഉപയോഗിച്ച് തേയ്ച്ചു മാച്ചു കളഞ്ഞു. പിന്നീട് ചരിത്രത്തിൽ എവിടെയും കൊല്ലപ്പെട്ട സഖാവ് ഫിലിപ്പിന്റെ പേര് ആരും പറഞ്ഞു കേട്ടില്ല. എങ്ങും ആദിവാസി കലാപം എന്ന പേരിൽ ആ മരണങ്ങൾ ഒതുങ്ങി, അല്ല ഒതുക്കി. 

   ആ കലാപത്തിൽ സഖാവ് ഫിലിപ്പിന്റെ ജീവിതം എവിടെയും പരാമർശിക്ക പെടാതെ  അവസാനിച്ചു. 
******************************************

ആ രൂപത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണീർ തുള്ളികൾ അടർന്നു വീഴുന്ന കാഴ്ച കണ്ടു ഒന്നും പറയാൻ ആകാതെ സൂര്യയും രാജേഷും നിന്നു. അയാളുടെ കഥ കേട്ട് സൂര്യയുടെ കണ്ണുകളിൽ നിന്ന് അടർന്നു വീഴാൻ ഒരുങ്ങിയ കണ്ണീർ അയാൾ തുടച്ചു മാറ്റി. അയാൾ ചെയ്തത് തെറ്റോ ശെരിയോ എന്ന ആശയ കുഴപ്പത്തിൽ ആയിരുന്നു സൂര്യയുടെ മനസ്സ്. 

  കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടാൻ ആകാതെ അവർ മൂന്ന് പേരും നിന്നു.

"എന്റെ അച്ഛനെയും അമ്മയെയും കൊന്നത് എങ്ങനെയോ അതിലും ക്രൂരമായി തന്നെ ഞാൻ അവരെയും അവസാനിപ്പിച്ചു. എന്റെ കുടുംബത്തെ അവസാനിപ്പിച്ച ആരെയും നിയമത്തിനു വിട്ടു കൊടുത്ത് സ്വയം കോമാളി ആകരുത് എന്ന നിർബന്ധം എനിക്ക് ഉണ്ടായിരുന്നു. അതിനുവേണ്ടി അൽഫബെറ്റിക് പാറ്റേണിൽ  കൊലപാതകം നടത്തുന്ന ഒരു സീരിയൽ കില്ലറിനെ ഞാൻ സൃഷ്ടിച്ചു. "ആ രൂപം പറഞ്ഞു.

"അപ്പോൾ അതായിരുന്നല്ലേ 25ന്റെ ഗുണിതങ്ങൾക്കു പിന്നിൽ ഉണ്ടായിരുന്ന കാരണം? "സൂര്യ ചോദിച്ചു. 

"അതെ. അവരെ കൊല്ലാൻ  എനിക്ക് വേണ്ടിയിരുന്നത് നീണ്ട 25വർഷങ്ങളുടെ തയാറെടുപ്പുകൾ ആയിരുന്നു. ഞാൻ അവരെ കൊന്നു. എന്റെ ഈ കൈകൾ കൊണ്ട് തന്നെ. എന്റെ കുടുംബം അനുഭവിച്ച വേദനയുടെ ഇരട്ടി അവരെ അനുഭവിപ്പിച്ചു കൊണ്ട് തന്നെ ഞാൻ എല്ലാവരെയും ഇല്ലാതെ ആക്കി. ഇനി ചാകാൻ ഉള്ളത് ഇവൻ മാത്രം "അയാൾ ബോധം ഇല്ലാതെ കിടക്കുന്ന SP യെ നോക്കി പറഞ്ഞു. 

"എനിക്ക് വേണ്ട ഉത്തരങ്ങൾ ഇനിയും പൂർണം ആയിട്ടില്ല "സൂര്യ പറഞ്ഞു. 

"എനിക്ക് അറിയാം സൂര്യ നിന്റെ മനസ്സിൽ ഉള്ള ചോദ്യങ്ങൾ.എല്ലാത്തിനും ഉള്ള ഉത്തരം ഞാൻ പറയാം. പക്ഷെ അതിനു മുൻപ് നിന്റെ മനസ്സിൽ ഉള്ള ഏറ്റവും വലിയ ചോദ്യത്തിന്റെ മറുപടി നിനക്ക് വേണ്ടേ. ഈ മുഖം മൂടിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന എന്റെ യഥാർത്ഥ മുഖം നിനക്ക് കാണണ്ടേ "ആ രൂപം ചോദിച്ചു. 

  സൂര്യ അതെ എന്നുള്ള അർഥത്തിൽ തലയാട്ടി. 
ആ രൂപം സൂര്യയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം തന്റെ മുഖത്ത് വെച്ചിരുന്ന ആ മാസ്കും അതിനുള്ളിൽ ഘടിപ്പിച്ചിരുന്ന വോയിസ്‌ ചെയിൻജിങ് ഡിവൈസും ഊരി മാറ്റി. 

   തങ്ങളെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ആ മുഖം കണ്ടു സൂര്യ ഞെട്ടലോടെ രാജേഷിനെ നോക്കി. രാജേഷ് ആ കാഴ്ച വിശ്വസിക്കാൻ ആകാതെ സ്തബ്ധൻ ആയി സൂര്യയുടെ മുഖത്തേക്ക് നോക്കി നിന്നു.

                                               തുടരും.........