"എന്താണ് സൂര്യ ഡെത്ത് കോഡ്. അയാൾ എന്ത് ക്ലൂ ആണ് നമുക്ക് നൽകിയത്? "രാജേഷ് ആകാംഷയോടെ ചോദിച്ചു.
"ഇത് വരെ കൊല്ലപ്പെട്ടിരിക്കുന്ന ആറു പേരും കൊല്ലപ്പെടുന്നതിന് മുൻപ് കൊലയാളി അവരെ വളരെ അധികം ചൂഷണം ചെയ്തിട്ടുണ്ട്. അവരുടെ ശരീരത്തിൽ എസ്ടാസോളം എന്ന ഡ്രഗ്ഗിന്റെ അംശവും ഉയർന്ന അളവിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് രണ്ടും അല്ലാതെ നമ്മൾ ആരും തന്നെ ശ്രെദ്ധിക്കാതെ പോയ ഒരു കോമൺ ഫാക്ടർ കൂടി ഈ കേസിൽ ഉണ്ട്. ഇവരുടെ ബോഡി ഡംപ് ചെയ്ത സ്ഥലങ്ങളും അതിന് മുൻപ് ഉള്ള ബോഡി ഡംപ് ചെയ്ത സ്ഥലങ്ങളും 25ന്റെ ഗുണിതങ്ങൾ ആണ്. "സൂര്യ പറഞ്ഞു.
"മനസിലായില്ല "
"പറയാം. ആദ്യത്തെ കൊലപാതകം DYSP റെനിൽ സാറിന്റെ ആണ്. അദ്ദേത്തിന്റെ ശരീര ഭാഗങ്ങൾ ലഭിച്ച സ്ഥലത്ത് നിന്നും കൃത്യം 50km ദൂരത്തിൽ ആണ് കൊലയാളി ഏലിയാമ്മയുടെ ശരീര ഭാഗങ്ങൾ ഡംപ് ചെയ്തത്. അവിടെ നിന്നും കൃത്യം 25km മാറി ആണ് ഡേവിഡ് കൊല്ലപ്പെട്ട ഗോകുലം ഹോസ്പിറ്റൽ. അവിടെ നിന്നും 250km ദൂരത്തിൽ ഉള്ള വയനാട്ടിലെ അവരുടെ എസ്റ്റേറ്റിൽ നിന്നാണ് ഡിക്സൺന്റെ ശരീര ഭാഗങ്ങൾ ലഭിച്ചത്. അവിടെ നിന്നും വീണ്ടും 375km മാറി ആണ് ഗോപാലേട്ടന്റെയും ടോണിയുടെയും ശരീര ഭാഗങ്ങൾ നമുക്ക് ലഭിക്കുന്നത്.
സീ ദിസ് എല്ലാം ഇരുപത്തിഅഞ്ചിന്റെ ഗുണിതങ്ങൾ ആണ്. അതിലൂടെ അയാൾ എന്തോ പറയാൻ ശ്രെമിക്കുന്നുണ്ട്. അതാണ് നമ്മൾ കണ്ടെത്തേണ്ടതും. "സൂര്യ പറഞ്ഞു.
"ഓക്കേ. അപ്പോൾ സൂര്യ പറഞ്ഞ ഡെത്ത് കോഡ് ഇതാണോ "രാജേഷ് ചോദിച്ചു.
"യെസ്. അതിലേക്കാണ് വരുന്നത്. ഇത് വരെ നടന്നത് ആറു കൊലപാതകങ്ങൾ. ഈ അഞ്ചു ഡോട്ടുകൾ കൊണ്ട് സൂചിപ്പിക്കുന്നത് ഇവ കണ്ടെത്തിയ സ്ഥലങ്ങൾ ആണ്. ആൻഡ് ഈ ലൈനുകൾ ഉപയോഗിച്ചു യോജിപ്പിക്കുമ്പോൾ വി ഗോട്ട് എ പെന്റഗൺ അഥവാ പഞ്ചഭുജം. ലിൻസെ കമ്മിങ്സ് എന്ന ബ്രിട്ടീഷ് എഴുത്തുകാരി രചിച്ച ഒരു നോവൽ ആണ് ദ ഡെത്ത് കോഡ്. ആ നോവലിലെ സൈക്കോ കില്ലർ ഇത്തരത്തിൽ ഒരു ആൽഫബെറ്റിക്കൽ പാറ്റേൺ ഉപയോഗിച്ച് ആണ് അയാളുടെ ഇരകളെ കൊല്ലുന്നത്. മാത്രം അല്ല അതിൽ കൊല്ലപ്പെടുന്ന ആൾക്കാരുടെ എണ്ണം ഏഴ് ആണ്. അതിലെ നായകൻ അവസാനത്തിൽ അവർ കൊല്ലപ്പെട്ട ദിവസങ്ങളുടെ വെത്യാസത്തിന് അനുസൃതം ആയി ഇത്തരത്തിൽ ഒരു പെന്റഗൺ ഫോം ചെയ്യുന്നുണ്ട്. ആൻഡ് ദി കില്ലർ ഈസ് ഫോളോയിങ് ദി സെയിം പാറ്റേൺ. ഇതിൽ അവരുടെ ബോഡി ഡംപ് ചെയ്യാൻ ഉപയോഗിച്ച സ്ഥലങ്ങൾ തമ്മിൽ ഉള്ള വെത്യാസം ആണ് കോമൺ ഫാക്ടർ എന്ന് മാത്രം. "സൂര്യ പറഞ്ഞു.
"സോ വാട്ട് നെക്സ്റ്റ് സൂര്യ. ഇതൊക്കെ എങ്ങനെ കൊലപാതകിയിലേക്കു ഉള്ള മാർഗങ്ങൾ ആകും "രാജേഷ് ചോദിച്ചു.
"ഷോ ദി വീഡിയോ ഫൂറ്റേജസ്. സിസിടിവി മാത്രം പോരാ. ആ കൊലപാതകങ്ങൾ കവർ ചെയ്ത മീഡിയ ഫൂറ്റേജസ് അടക്കം എല്ലാം പ്ലേ ചെയ്യണം "സൂര്യ പറഞ്ഞു
രാജേഷ് സൂര്യ പറഞ്ഞത് പോലെ എല്ലാ കൊലപാതകങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പ്ലേ ചെയ്യാൻ തുടങ്ങി. സൂര്യയുടെ കണ്ണുകൾ എല്ലായിടത്തും ആരെയോ തിരയുന്നത് പോലെ അത് നോക്കി നിന്ന രാജേഷിനു തോന്നി.
"രാജേഷ് ഫ്രീസ് ഇറ്റ്. സൂം ഹിസ് ഫേസ് "സൂര്യ പറഞ്ഞു.
"ഇത് രാവിലെ തന്റെ ദേഹത്തു വന്നു തട്ടിയ ആൾ അല്ലെ. "രാജേഷ് ചോദിച്ചു.
"യെസ് ഇട്സ് ഹിം. ഉറപ്പായും ഈ കൊലകളും ഇയാളും തമ്മിൽ ഏതെങ്കിലും തരത്തിൽ ഉള്ള ബന്ധം ഉണ്ടാകും "സൂര്യ പറഞ്ഞു.
"ഇയാളുടെ ഫോട്ടോ എല്ലാ പോലീസ് സ്റ്റേഷനിലേക്കും അയക്കാം. ഉറപ്പായും അയാൾ നമ്മുടെ വലയിൽ കുടുങ്ങും. "രാജേഷ് പറഞ്ഞു.
"അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല രാജേഷ്. ഐ നോ അയാൾ എവിടെ ഉണ്ടാകും എന്ന്. ഈ തെളിവുകൾ എല്ലാം നമ്മൾ ആയി കണ്ടെത്തിയത് അല്ല. നമുക്ക് വേണ്ടി അയാൾ മനഃപൂർവം അവശേഷിപ്പിച്ചത് ആണ്. നമ്മൾ അത് കണ്ടെത്താൻ വൈകി എന്ന് മാത്രം. ഇവിടെ അടുത്ത് എവിടെ ആണ് ബ്രിട്ടീഷ് ലൈബ്രറി ഉള്ളത്? "സൂര്യ ചോദിച്ചു.
"ഫോർട്ട് കൊച്ചിയിൽ ഒരെണ്ണം ഉണ്ട്. അതിനു എന്താണ് "രാജേഷ് ചോദിച്ചു.
"ലെറ്റസ് ഗോ ദെയ്ർ. ഉറപ്പായും ഇയാൾ അവിടെ നമ്മുടെ വരവും കാത്ത് ഇരിക്കുന്നുണ്ടാകും. ഇട്സ് ദി എൻഡ് ഗെയിം "സൂര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.
രാജേഷ് ജീപ്പ് സ്റ്റാർട്ട് ചെയ്തു അവിടെ നിന്നും ലെഫ്റ്റ് എടുത്ത് ഫോർട്ട് കൊച്ചിക്കുളള റോഡിലേക്ക് തിരിഞ്ഞു.
"സൂര്യ നിനക്ക് എങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും അയാൾ അവിടെ നമ്മുടെ വരവും കാത്ത് ഇരിക്കുന്നുണ്ടാകും എന്ന് "
"ഇതിൽ എല്ലാം കോമൺ ആയുള്ള ഫാക്ടർ ലാംഗ്വേജ് ആണ്. ആ ബുക്ക് അതിന്റെ റൈറ്റർ എല്ലാം. മാത്രം അല്ല രാവിലെ അയാൾ എന്റെ ദേഹത്തു വന്നു തട്ടിയപ്പോൾ സോറി പറഞ്ഞത് ബ്രിട്ടീഷ് അക്‌സെന്റിൽ ആണ്. ഇതെല്ലാം നമുക്ക് ആയുള്ള അവന്റെ ക്ലൂ ആണ്. നമ്മൾ അവനിലേക്ക് എത്തിച്ചേരണം എന്ന് നമ്മളെക്കാൾ കൂടുതൽ ഇപ്പോൾ അയാൾ ആണ് ആഗ്രഹിക്കുന്നത്. ആൻഡ് സീ ദിസ്. രാവിലെ അവിടെ നിന്ന് വന്നപ്പോൾ എന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ കിടന്ന പേപ്പർ ആണ്. "സൂര്യ കയ്യിൽ ഇരുന്ന പേപ്പർ രാജേഷിനെ കാണിച്ചു കൊണ്ട് പറഞ്ഞു.
"അയാൾ വന്നു ഇടിച്ച സമയത്ത് പോക്കറ്റിൽ നിക്ഷേപിച്ചത് ആയിരിക്കണം. സോ ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ഇട്സ് ബ്രിട്ടീഷ് ലൈബ്രറി. അവിടെ ഉറപ്പായും അയാൾ നമ്മുടെ വരവും കാത്ത് ഇരിക്കുന്നുണ്ടാകും. ഇത് വരെ നമ്മൾ അറിഞ്ഞ കഥ അല്ല ഇനി അറിയാൻ ഉള്ളത് ആണ് സത്യം. ദി റിയൽ ട്രൂത് "
******************************************
ബ്രിട്ടീഷ് ലൈബ്രറി, ഫോർട്ട് കൊച്ചി
***************************************
രാജേഷ് ജീപ്പ് റോഡ് സൈഡിൽ പാർക്ക് ചെയ്ത ശേഷം അതിൽ നിന്നും സൂര്യയും ആയി പുറത്തേക്കു ഇറങ്ങി.
"SP സാറിനെ വിവരം അറിയിക്കേണ്ട "രാജേഷ് ചോദിച്ചു.
"വേണ്ട. ആദ്യം അയാൾക് എന്താണ് പറയാൻ ഉള്ളത് എന്ന് നമുക്ക് കേൾക്കാം. എന്നിട്ട് സാറിനെ വിവരം അറിയിച്ചാൽ മതി "സൂര്യ പറഞ്ഞത് രാജേഷ് ശെരി വെച്ചു.
അവർ ഇരുവരും ലൈബ്രറിയുടെ സ്റ്റെപ് കയറി തുടങ്ങി.
ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് പണി കഴിപ്പിച്ചത് ആയത് കൊണ്ട് തന്നെ അവരുടെ ഓരോ കൊത്തു പണികൾ ലൈബ്രറിയുടെ ഭിത്തികളിൽ അവർക്ക് കാണാൻ കഴിഞ്ഞു. അതിന്റെ ഉള്ളിലേക്ക് പ്രവേശിച്ച അവർ കണ്ടത് ബ്രിട്ടീഷ് എഴുത്തുകാരുടെ ഓരോ ജേണറുകളിലെയും പുസ്തകങ്ങളുടെ വൻ ശേഖരം ആയിരുന്നു.
സൂര്യ അവിടെ ഇരുന്ന് വായിച്ചുകൊണ്ടിരുന്ന ഓരോ ആൾക്കാരെയും സസൂഷ്മം നിരീക്ഷിച്ചു. ഒടുവിൽ ലൈബ്രറിയുടെ ഒരു കോണിൽ "ഡെത്ത് കോഡ് "എന്ന ബുക്ക് കയ്യിൽ പിടിച്ചിരിക്കുന്ന ആളിലേക്ക് സൂര്യയുടെ കണ്ണുകൾ പതിഞ്ഞു.
"രാജേഷ് ഇട്സ് ഹിം. "സൂര്യ അയാളുടെ നേരെ കൈ ചൂണ്ടിയ ശേഷം പറഞ്ഞു. രാജേഷും സൂര്യയും അയാളുടെ ടേബിളിൽ തട്ടിയ ശേഷം മുന്നിൽ നിന്നു.അയാൾ തന്റെ കണ്ണുകൾ ബുക്കിൽ നിന്നെടുത്ത ശേഷം അവരെ ഇരുവരെയും നോക്കി പുഞ്ചിരിച്ചു.
"വെൽക്കം സൂര്യ. വെൽക്കം ടു ദി ഗെയിം. നിങ്ങൾ ഇരിക്കുന്നില്ല. "അവരുടെ അടുത്തായി കിടന്ന കസേരയിലേക്ക് നോക്കി അയാൾ ചോദിച്ചു.
അവർ പരസ്പരം നോക്കിയ ശേഷം കസേരയിൽ ഇരുന്നു.
"നിങ്ങൾ ആരാണ്. എന്തിനു വേണ്ടി ആണ് ഇതെല്ലാം ചെയ്യുന്നത്.? "സൂര്യ ചോദിച്ചു.
"സൂര്യ നീ എന്നെ ആണോ അതോ ഇതിനു പിന്നിൽ ഉള്ള യദാർത്ഥ ആളെ തേടി ആണോ ഇത്ര കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയത്. "അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
"എല്ലാം. എല്ലാം എനിക്ക് അറിയണം. ഒരു തെളിവും അവശേഷിപ്പിക്കാതെ നിങ്ങൾക്ക് എല്ലാം ചെയ്ത് മടങ്ങാമായിരുന്നു. പിന്നെ എന്തിനാണ് ഞാൻ നിങ്ങളിലേക്ക് എത്തിച്ചേരണം എന്ന വാശിയോടെ എനിക്ക് മുൻപിൽ തെളിവുകൾ ഇട്ടു തന്നത്? എന്തിന് ആണ് ഞാൻ നിങ്ങളെ തേടി എത്തണം എന്ന് നിങ്ങൾ തീരുമാനിച്ചത്? ഇതിനെല്ലാം ഉത്തരം നിങ്ങൾ പറഞ്ഞെ തീരു. " സൂര്യ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
"ഒന്നും എന്റെ തീരുമാനങ്ങൾ ആയിരുന്നില്ല. എല്ലാം അവന്റെ ഉത്തരവ് ആയിരുന്നു. നിന്നെ ഇവിടെ എന്റെ മുൻപിൽ എത്തിക്കണം. അത് മാത്രം ആയിരുന്നു എന്റെ ജോലി. "അയാൾ പറഞ്ഞു.
"ആരാണ് അയാൾ? എന്തിനു ഞാൻ അയാളെ കണ്ടു പിടിക്കണം എന്ന് വാശി കാണിക്കുന്നു. "
"അവൻ ഞങ്ങളുടെ നായകൻ ആണ്. നിങ്ങൾ ഇത് വരെ കണ്ട കഥയിൽ അവൻ ഒരു വില്ലൻ ആയിരിക്കാം. പക്ഷെ ഒരു വംശത്തിനു ഒരു കൂട്ടം ആത്മാക്കൾക്ക് അവൻ അവരുടെ എല്ലാം ആണ്. അവന്റെ ഉള്ളിൽ ഓടുന്ന രക്തത്തിനു നിറം ചുവപ്പ് അല്ല. പ്രതികാരം ആണ്. ഒരു വംശത്തിന്റെ പ്രതികാരം.
ഒരുപാട് വിപ്ലവങ്ങൾ കണ്ട വയനാടൻ മണ്ണിന്റെ ചുവപ്പ് ആണ് അവനിൽ ഉള്ളത്. അവൻ ഒരു തീ ആണ്. ആരാലും തടുക്കാൻ കഴിയാത്ത ഒരു കൂട്ടത്തിന്റെ ശ്കതി. അവന്റെ ചോരയ്ക്ക് കൊഴുപ്പ് കൂടും കാരണം അവൻ ഞങ്ങളുടെ സഖാവിന്റെ മകൻ ആണ്. ഒന്നിനു മുൻപിലും തോറ്റു കൊടുക്കാത്ത ഞങ്ങളുടെ ചങ്കുറപ്പുള്ള സഖാവിന്റെ രക്തം ആണ് അവനിലൂടെ ഒഴുകുന്നത്. നിന്റെ ഉള്ളിൽ പല ചോദ്യങ്ങളും ഉണ്ടാകാം. പക്ഷെ അതിനു ഉള്ള ഉത്തരം തരേണ്ടത് ഞാൻ അല്ല. ഈ വൃദ്ധന്റെ റോൾ ഇവിടെ അവസാനിക്കുന്നു. നീ പോകേണ്ടത് അവന്റെ അടുത്താണ്. ഞാൻ അതിനുള്ള വെറും വഴി കാട്ടി മാത്രം "അയാൾ പറഞ്ഞു.
"ആരാണ് അവൻ? എവിടെ ഉണ്ട് "സൂര്യ തന്റെ സീറ്റിൽ നിന്ന് ചാടി എഴുന്നെറ്റു കൊണ്ട് ചോദിച്ചു.
"ഈ കഥ തുടങ്ങിയത് എവിടെയാണോ അവിടെ അവൻ നിന്റെ വരവും കാത്ത് ഇരിക്കുന്നുണ്ട്. അവന്റെ അവസാനത്തെ ഇരയും ആയി നിന്റെ വരവും കാത്ത് അവൻ ഉണ്ട്. ഇത് വരെ നീ അറിയാത്ത സത്യങ്ങളിലേക്ക് നിന്നെ കൂട്ടി കൊണ്ട് പോകാൻ. നീ പോ സൂര്യ. ഇതാ അവന്റെ സ്ഥലത്തിന്റെ അഡ്രസ്. ഇത് അവൻ നിനക്കായി നൽകിയത് ആണ്. കഴിയും എങ്കിൽ ചെന്ന് അവസാനത്തെ ആളെ രക്ഷിക്കൂ. നീ തന്നെ ആകണം അവനെ തേടി പോകേണ്ടവൻ എന്ന് അവനു നിർബന്ധം ഉണ്ടായിരുന്നു. "അയാൾ അത് പറഞ്ഞു തീർന്നതും അയാളുടെ മൂക്കിൽ നിന്നും രക്തം പുറത്തേക്കു ഒഴുകി തുടങ്ങി.
"ബ്ലഡി. രാജേഷ് എത്രയും വേഗം ആംബുലൻസ് വിളിക്ക് ഫാസ്റ്റ് "
"വേണ്ട. എന്റെ വിധി ഞാൻ തീരുമാനിച്ചു കഴിഞ്ഞതാണ്. നീ പോ സൂര്യ. അവന്റെ അടുത്തേക്ക് അവനെ തേടി നിന്റെ ഉള്ളിൽ അവശേഷിക്കുന്ന ചോദ്യങ്ങളും ആയി നീ ചെല്ല്. "അയാൾ പറഞ്ഞു.
"സൂര്യ എന്ത് വേണം "രാജേഷ് ചോദിച്ചു.
"ആംബുലൻസിനു മെസ്സേജ് പാസ്സ് ചെയ്യണം. ഈ സീരിസിലെ അവസാനത്തെ ആളും അവന്റെ കയ്യിൽ ആണ്. അയാളെ അവൻ കൊല്ലുന്നതിനു മുൻപ് എനിക്ക് അവന്റെ അടുത്ത് എത്തിയെ പറ്റു."അതും പറഞ്ഞു സൂര്യ വേഗം അവിടെ നിന്നും ഇറങ്ങാൻ തുനിഞ്ഞു.
"സൂര്യ ഒരു നിമിഷം. പോകുന്നതിനു മുൻപ് ഒരു കാര്യം കൂടി നീ അറിയണം. "അയാൾ അവസാന വാക്കുകൾ എന്ന പോലെ പറഞ്ഞു.
സൂര്യ അയാളുടെ അടുത്തേക്ക് വന്നു നിന്നു.
"നീ തേടി പോകുന്നത് ജന്മം കൊണ്ട് അല്ലെങ്കിലും കർമം കൊണ്ട് നിനക്ക് ചേട്ടൻ ആയവനെ ആണ്. നിന്റെ വരവിനായി കാത്തിരിക്കുന്ന നിന്റെ ചേട്ടനെ ആണ് നിനക്ക് ജയിക്കേണ്ടത്. ഗുഡ് ലക്ക് സൂര്യ. സൂര്യ നാരായണ വർമ്മ "
തുടരും........