Read fake account..(part 1) by Afthab Anwar️️️️️️️️️️️️️️️️️️️️️️ in Malayalam Fiction stories | മാതൃഭാരതി

Featured Books
  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

  • ഡെയ്ഞ്ചർ പോയിന്റ് - 4

    ️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ...

വിഭാഗങ്ങൾ
പങ്കിട്ടു

ഫേക്ക് അക്കൗണ്ട്..(part1)

_ഫേക്ക് അക്കൗണ്ട്_
Part 1..
Afthab anwar©️

"ഹായ്... അല്ലൂ.... "

അലെന് വാട്സ്ആപ്പിൽ അലീനയുടെ ചാറ്റിൽ നിന്നുള്ള സന്ദേശം. അവന് അത് കണ്ടപാടെ തിരിച്ച് ഒരു ഹലോ ഇടേണമെന്നുണ്ടായിരുന്നു. പക്ഷെ അത് ചെയ്യുന്നതിന് മുമ്പ് ഇതുവരെ നടന്ന കാര്യങ്ങളെല്ലാം ഒരാവർത്തി പുന:വിചിന്തനം നടത്തി നോക്കി.

അവൻ അവന്റെ ഇൻസ്റാഗ്രാമിലെ ഫേക്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു കൊണ്ട് മനസ്സുകൊണ്ട് പതുക്കെ താളം തുള്ളി.
അലെൻ അവന്റെ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എത്രയോ തവണ അവളെ ഫോള്ളോ ചെയ്യുന്നതിന് വേണ്ടി റിക്വസ്റ്റ് ചെയ്തിരുന്നു. അതിനെ അവൾ നിരാകരിക്കുകയാണ് പലപ്പോഴും ഉണ്ടായത്.


അങ്ങനെയാണ് അലെനിന്റെ ബുദ്ധിയിൽ ഫേക്ക് അക്കൗണ്ട് എന്നുള്ള ആശയം ഉദിച്ചത്. അലെൻ ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി. അലീന എന്ന പേരിൽ.
ഇൻസ്റ്റാഗ്രാം ഡി.പിയിൽ ഒരു റോസാപ്പൂവിന്റെ ഫോട്ടോയും ബയോയിലേക്കുള്ള ഇൻഫർമേഷൻ നൽകുന്നതിന് വേണ്ടി ഒരുപാട് പെണ്ണുങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ നോക്കി, അതിൽ നിന്ന് ആവശ്യമുള്ളതിനെ അനുകരിക്കകുകയും ചെയ്തു.


അങ്ങനെ ആരായാലും ആ അക്കൗണ്ട് കണ്ടാൽ ഒരു സ്ത്രീ ആണെന്നെ കരുതുള്ളു. ആ സാഹചര്യത്തിൽ അലെൻ ആ ഇൻസ്റ്റാഗ്രാം ഫേക്ക് അക്കൗണ്ട് ഉപയോഗിച്ചു .ഒരു പ്രതീക്ഷയുമില്ലാതെ അവൻ അലീനക്ക് റിക്വസ്റ്റ് അയച്ചു.
വിചാരിച്ചത് പോലെ ആയിരുന്നില്ല. അലീന ആ റിക്വസ്റ്റ് അസ്സപ്ട് ചെയ്തു.
അലെന് അത് ജീവിതത്തിന്റെ ഉന്മേഷഭരിതമായ നിമിഷങ്ങളിലൊന്നായിരുന്നു.


അലന്റെ ആദ്യത്തെ കടമ്പ പൂർത്തിയായി.
അവൻ രണ്ടാം കടമ്പയിലേക്ക് പ്രവേശിച്ചു.
അവന്റെ സുഹൃത്തായ അലക്സിനു തന്നെ പണി കൊടുക്കാമെന്നു അലൻ കരുതി.

ഒരു മാർഗ്ഗ തടസ്സവുമില്ല. അലക്സിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പബ്ലിക് ആണ്. അലൻ അലക്സിനെ ഫോള്ളോ ചെയ്തു .അലക്സിന് ഇൻസ്റ്റാഗ്രാമിൽ ഒരുപാട് കാമുകിമാരുണ്ട്. ഏത് പെണ്ണും ഒരു ഹായ് അയച്ചാൽ വീഴുന്ന ടൈപ്പാണ് തന്റെ ഉറ്റ ചങ്ങാതിയായ അലക്സെന്ന് അലന് നല്ലതുപോലെ അറിയാം.

അതുകൊണ്ട് ഇതുതന്നെ പറ്റിയ അവസരം. അവൻക്കിട്ട് ഒന്ന് പണിയാം അലെൻ കരുതി. അലൻ പണി തുടങ്ങി. അതിനായി അവൻ സാധാരണയായി ആളുകൾ തള്ളിക്കയറി സന്ദേശമയക്കാൻ ഉപയോഗിക്കുന്ന യൂണിറ്റായ 'ഹായ്'യിൽ തന്നെ തുടങ്ങി.

അലക്സിന്റെ തിരിച്ചുള്ള ഹലോ തേടിയിരുന്ന ഇടവേളക്കിടയിൽ എപ്പഴോ ആയി അലന്റെ ഫോൺ തന്റെ അടുത്ത സുഹൃത്തായ സ്റ്റെപ്പിയുടെ കയ്യിൽ കിട്ടി .സ്റ്റെപ്പിക്ക് അവന്റെ ഇൻസ്റ്റാഗ്രാമിൽ ലോഗിൻ ചെയ്യേണം എന്നു പറഞ്ഞപ്പോൾ അലൻ കൊടുത്തതാണ് .

ആ സമയത്ത് തന്റെ ഫേക്ക് അക്കൗണ്ടിനെക്കുറിച്ച് അലെൻ ഓർത്തതേയില്ല.ഫോൺ സ്റ്റെപ്പിയുടെ കയ്യിലെത്തിയതോടെയാണ് അവന് എല്ലാ ബോധവും തിരിച്ചുവന്നത്.അലന്റെ ഹൃദയമിടിപ്പിന്റെ താളം ഉയർന്ന തോതിൽ ആയത് അലൻ തിരിച്ചറിഞ്ഞു .

ആ അക്കൗണ്ട് സ്റ്റെപ്പി കാണരുതേ ദൈവമേ എന്നായിരുന്നു അലന്റെ അപ്പോഴത്തെ പ്രാർത്ഥന.സ്റ്റെപ്പി ലോഗിൻ ചെയ്യുന്ന സമയം ഇൻസ്റ്റാഗ്രാമിൽ ഓപ്പണായ അക്കൗണ്ട് അലന്റെ സ്വന്തം അക്കൗണ്ട് തന്നെയായിരുന്നു.സ്റ്റെപ്പി അത് കണ്ടില്ല എന്നാശ്വസിച്ചു കൊണ്ട് അലൻ ഒരു ദീർഘനിശ്വാസം പുറത്തു വിട്ടു .

പക്ഷെ അവന്റെ ആശ്വാസത്തിന് സ്ഥിരതയില്ലായിരുന്നു.ഇൻസ്റ്റാഗ്രാമിൽ ലോഗിൻ ചെയ്യാൻ വേണ്ടി ഫോൺ വാങ്ങി ലോഗിൻ ചെയ്ത് കാര്യങ്ങളെല്ലാം കഴിഞ്ഞ് ലോഗൗട്ട് ചെയ്യാനിരിക്കുമ്പോൾ സ്റ്റെപ്പി ഒരു കൊലപാതക അന്വേഷണം നടത്തുന്ന പോലീസ് ഓഫീസറെപ്പോലെ അലന്റെ ഇൻസ്റ്റാഗ്രാം മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു .

ആ തിരച്ചിലിൽൽ തന്നെ അലീന എന്ന പേരിലുള്ള അക്കൗണ്ടും അവന്റെ ശ്രദ്ധയിൽ പെട്ടിരുന്നു .പക്ഷെ അവനത് അലനോട് പറയാതെ മറച്ചു വച്ചു .എപ്പോഴെങ്കിലും ഇതിനെ കുറിച്ച് ചോദിക്കാൻ സാഹചര്യങ്ങൾ അനുകൂലമാകുമെന്ന ശുഭവിശ്വാസത്തോടെ.......
യാതൊരു വിധത്തിലുള്ള സംശയവും പ്രകടിപ്പിക്കാതെ സ്റ്റെപ്പി അലനോട് യാത്ര പറഞ്ഞു പോയി .സ്റ്റെപ്പി അലീന എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെക്കുറിച്ചുള്ള നിതാന്തമായ ആലോചനയിലായിരുന്നു.

ഇതിനിടയിൽ അലെൻ പ്രതീക്ഷിച്ച പോലെ അലക്സിന്റെ തിരിച്ചുള്ള 'ഹലോ'യും വന്നു .ഇനി മെസേജുകളുടെ പ്രളയമാണ് വരാനിരിക്കുന്നതെന്ന് അലനറിയാം.

________________________________________


അലക്സ് : ഹലോ...

അലീന : അലക്സ് ഹൗ ആർ യൂ ..?

അലക്സ് : ഹാ...അയാം ഫയ്‌ൻ ബേബി..വാട്ട്‌ എബൌട്ട്‌ യൂ അലീന ..?(അലീന എന്ന പേരിലുള്ള അക്കൗണ്ടായതിനാൽ,അധികം ആലോചിക്കാതെ പേര് ചോദിക്കാതെത്തന്നെ അലീന എന്ന് അലക്സ് വിളിച്ചു).

അലീന : ഹാ അയാം ആൾസോ ഫയ്‌ൻ...

അലക്സ് : നിന്റെ വീട് എവിടെയാ അലീന..ഹാ ..??

അലീന : വീടെവിടെയാണെന്നൊക്കെ എന്നാത്തിനാ അറിയണേ?? വരാൻ വേണ്ടിയാണോ..?? ഞാൻ പറയത്തില്ല.ഞാൻ അച്ഛനില്ലാത്ത കുട്ട്യാ ..

അലക്സ് : അതെന്താ അലീനാ?? വരാൻ വേണ്ടിയല്ലാതെ ചോദിക്കോ പെണ്ണേ..അച്ഛനില്ലാത്ത കുട്ടികൾ മറ്റുള്ളവർക്ക് വീട് പറഞ്ഞു കൊടുക്കുന്നതിനെതിരായി സർക്കാർ വല്ല ഓർഡിനൻസും പുറത്തു വിട്ടോ..? നിനക്ക് ഞാനൊരു സംരക്ഷണം ആകുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ..?നിന്റെ ജീവിതത്തിലോട്ട് എന്നെക്കൂടെ കയറ്റാമോ അലീന ...???

അലീന : അയ്യട കള്ളാ,ഒരു പരിചയവുമില്ലാത്ത നിങ്ങളെ ഞാൻ എങ്ങനെ വീട്ടിൽ പ്രവേശിപ്പിക്കും..?ഞാനത്രക്ക് മണ്ടിയൊന്നുമല്ല. മാത്രവുമല്ല,നിങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവനാ..

അലക്സ് : അതെന്താ അലീന അങ്ങനെ പറഞ്ഞെ ?

അലീന : പിന്നെ പറയാതെ..?ഞാൻ ഹായ് വിട്ടെന്നുള്ളത് ശരിയാണ് .പക്ഷെ ഒരു ഹായ് അയച്ചപ്പോഴേക്കും ചാടിക്കയറി വീടെവിടെയാ കുട്ടീടെ ?വരാൻ വേണ്ടിയാണ് ,സംരക്ഷണം ആയിക്കോട്ടെ ..?ജീവിതത്തിലേക്ക് എന്നെയും കയറ്റാമോ എന്നൊക്കെ ചോദിക്കുന്നത് കണ്ടാൽ തന്നെ സാമാന്യ ബുദ്ധിയുള്ള ഏതു പെണ്ണിനും ഇത് നിങ്ങളുടെ സ്ഥിരം തൊഴിലാണെന്നുള്ളത് മനസ്സിലാക്കാനാകും .


തുടരും..


Edit ചെയ്തിട്ടില്ല .
അക്ഷരത്തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ ..
അടുത്ത part തുടർന്നു വായിക്കൂ ..
ഇത് എനിക്കുണ്ടായ ഒരനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതീതാണ് .
Thanks to read my dear whole readers..
😍❤️😘😘
💙