Read Pravasi by farheen in Malayalam Short Stories | മാതൃഭാരതി

Featured Books
  • ഭദ്ര

    അന്നും പതിവ് പോലെ ദീപാരാധനയും കഴിഞ്ഞ് ദേവിക്ക് നിവേദ്യവും നൽ...

  • MUHABBAT..... - 1

                     MUHABBAT......ഭാഗം-1" ടി....എണിറ്റെ..."ഓ......

  • The Exorcist

    കടപ്പാട്: exorcism of anneliese michel1972 ജൂൺ 12രാത്രി 12 മ...

  • നെഞ്ചോരം - 8

    ️നെഞ്ചോരം️ 8കിരൺ എന്ന് എഴുതിയതിന് അടുത്തായി ഹരിണി എന്ന് എഴുത...

  • Three Murders

    Unsolved cases എന്നൊരു പുതിയ ഡിപ്പാർട്ട്മെൻ്റ് ഇവിടെ തുടങ്ങി...

വിഭാഗങ്ങൾ
പങ്കിട്ടു

പ്രവാസി

അവൻ പതിവുപോലെ നടക്കാനിറങ്ങി. ചുറ്റും വണ്ടികളുടെയും ആൾക്കാരുടെയും ബഹളം മാത്രം. മനസിന്‌ ഏകാഗ്രത കിട്ടാനാണ്‌ രാവിലെകളിൽ അവൻ നടത്തം പതിവാക്കിയിരുന്നത്. ഗൾഫിലേക്ക് വന്നതിൽ പിന്നെ ഉള്ള സന്തോഷം കൂടെ നഷ്ടപ്പെട്ടു.

വളരെ പ്രതീക്ഷകളോടെയാണ് അവൻ ഗൾഫിലേക്ക് വന്നത്. ഒരുപാട് സ്വപ്നങ്ങളും അതിലേറെ ആഗ്രഹങ്ങളും. നല്ലൊരു ജോലിയും എല്ല സൗകര്യങ്ങളും ഉണ്ടെങ്കിലും മനസിന്‌ ഒരു തൃപ്‌തയുമില്ല. ഒരു യന്ത്രം പോലെ ഓരോ ദിവസവും ജീവിച്ചു തീർക്കുന്നു. ഓരോ മാസവും നാട്ടിലേക്കു പണം അയക്കുമ്പോളുള്ള ചെറിയ സന്തോഷം മാത്രം ബാക്കി.

രാവിലെകളിൽ അമ്മ ഉണ്ടാകിയിരുന്ന പാലപ്പത്തിന്റെയും മുട്ടകറിയുടെയും സ്വാദ് അവന്റെ നാവിൽ ഇപ്പോഴും ഉണ്ട്. പഞ്ചായത്തു ഗ്രൗണ്ടിൽ കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതും,തോട്ടിലുള്ള കുളിയും,ചെറു സംഭാഷണങ്ങളും അവൻ ഒരുപാട് മിസ്സ് ചെയ്യുന്നു. ഇനി എന്നാണ് ആ പഴയ സന്തോഷം തിരിച്ചു കിട്ടുക. എല്ലാം നിർത്തി നാട്ടിൽ പോയാലോ?നല്ല ശമ്പളമുള്ള ജോലിയോ സൗകര്യങ്ങളോ ഇല്ലെങ്കിലെന്താ..എപ്പോഴും സമാധാനവും സന്തോഷവും ഉണ്ടാവമല്ലോ. അവൻ മനസിൽ ഓർത്തു.

വളരെ അപ്രതീഷിതമായിയാണ് അവന്റെ ഫോൺ റിങ് ചെയ്തത്. ഇത്ര രാവിലെ ആരാണ് തന്നെ വിളിക്കാൻ. അവൻ ഓർത്തു.

അമ്മയാണ്. അവൻ പെട്ടന്ന് ഫോൺ എടുത്തു.
ഹലോ,അമ്മേ..
മോനെ, നി എഴുനേറ്റായിരുന്നോ?
ഉം അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
മോനെ, നിന്നെ ഇവിടെ എല്ലാവരും ഒരുപാട് മിസ്സ് ചെയുന്നുണ്ടടാ. മോൻ പോയതിൽ പിന്നെ അമ്മയ്ക്കൊരു സന്തോഷവും ഇല്ല
എനിക്കും
പക്ഷെ നിന്നെകുറിച്ചോർത്തു ഞങ്ങൾക്ക് നല്ല അഭിമാനം തോന്നുന്നടാ.. ഈ പ്രായത്തിൽ പട്ടണത്തിൽ പോയി ജോലി ചെയ്ത് വീട്ടിലെ കാര്യങ്ങളെല്ലാം മോൻ നോക്കുന്നില്ലേ..
ഉം, അത് ശെരിയ
അമ്മ എപ്പോഴും മോന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. മോന് എപ്പോഴും നല്ലതേ വരു കേട്ടോ.
ദൂരെ നിന്ന് അച്ഛന്റെ ശബ്ദം കേൾക്കാം..അമ്മയെ വിളിക്കുന്നതാണ്..
മോനെ, അമ്മ ഫോൺ വെക്കുവാണേ..ദിവസവും എന്നെ വിളിക്കണേ
ഉം അവൻ വിഷമം ഉള്ളിലൊതുക്കി പറഞ്ഞു.

മോനെ..ഒരു കാര്യം കൂടെ..നീ ഇനി എന്നാ ഇങ്ങോട് വരുന്നേ..?

ബാക്കി പറയാൻ അവന് പറ്റിയില്ല..അവൻ നിറകണ്ണുകളോടെ ഫോൺ കട്ട് ചെയ്തു..ഉള്ളിൽ ഒരു തേങ്ങലോടെ അവൻ പയ്യെ മുന്നോട്ടു നീങ്ങി.

~നന്ദി🙏✨