Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

അവളുടെ സിന്ദൂരം - 10

അവിടെ താമസം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോ പുള്ളിടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി... അടുത്ത മാസം മോളെ കാണാൻ അച്ഛനും അമ്മയും വന്നപ്പോ പുള്ളി മിണ്ടിയില്ല.. അച്ഛൻ ചോദിക്കുന്നതിനു എന്തൊക്കെയോ ഒഴക്കൻ മട്ടിൽ പറഞ്ഞിട്ട് പുറത്തേക്ക് പോയി.. അച്ഛൻ അയാൾക്കെന്താ പറ്റിയതെന്നു ചോദിച്ചു.. എന്താ പ്രശ്നം എന്ന് അവൾക്കും മനസിലായില്ല.. പുള്ളിടെ വെല്യച്ഛന്റെ മക്കളൊക്കെ അവരുടെ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത്.. മിക്ക ദിവസവും അവരുടെ കൂടെ പോയി മദ്യപിക്കാൻ തുടങ്ങി.. എന്നും ഒരുപാടു താമസിച്ചിട്ടിയാണ് വീട്ടിൽ വരുന്നത്... അവൾ ജോലിക്ക് പോയിക്കഴിയുമ്പോൾ തന്നെ പുള്ളി പുറത്തേക്കു പോകും എന്നാണ് വീട്ടിൽ നിൽക്കുന്ന ചേച്ചി പറഞ്ഞത്.. വീട്ടിലേക്കുള്ള സാധനങ്ങൾ വരെ അവൾ വാങ്ങി കൊണ്ടുവരണം.. 6 30 ഒക്കെ ആവും ഓഫീസിൽ നിന്നിറങ്ങാൻ പിന്നെ ബസ് കിട്ടി ജംഗ്ഷൻ എത്തുമ്പോ 7 30 ഒക്കെ ആവും.. അവിടെ ഇറങ്ങി അത്യാവശ്യ സാധനങ്ങളും മീനും, ഒക്കെ വാങ്ങിട്ടു പോകും..അവിടന്നു 1 കിലോമീറ്റർ അടുപ്പിച്ചു നടക്കണം കുറച്ചു ചേച്ചിമാരൊക്കെ കുട്ടിനുണ്ടാവും.. വീട്ടിൽ എത്തുമ്പോ അമ്മയുടെ സ്തിരം ദേഷ്യപ്പെടൽ കേൾക്കണം.. വൈകുന്നതെന്താ.. അവിടെ എന്ത് ജോലിക്കാർ പോകുന്നത്.. ഇങ്ങനെയുണ്ടോനൊരു ജോലി എന്നൊക്കെ പറയും.. എന്നും കേൾക്കുന്നതായതുകൊണ്ട് മൈൻഡ് ചെയ്യാതെ പോകും...ജോലിക്കാരി ചേച്ചി 6 മണിക്ക് പോകുമ് അത് കഴിഞ്ഞാൽ അമ്മയാണ് മോളെ നോക്കുന്നത്... അതിന്റെ ദേഷ്യം ഉണ്ട്.. അവൾ വരുന്നത് വരെ അമ്മയുടെ ടിവി സീരിയൽസ് ഒക്കെ മിസ്സ്‌ ആവും.. അതിന്റെ ദേഷ്യമാണ് അവളോട്
തീർക്കുന്നത്... അതവൾ കാര്യമാക്കാറില്ല... ജോലിക്കാരി ഉണ്ടെങ്കിലും അമ്മ എല്ലാ. കാര്യങ്ങളും ശ്രദ്ധിക്കും... മോളെ നന്നായി കെയർ ചെയ്യും.. അതൊരു ആശ്വാസം ആയിരുന്നു.. അവളോട്‌ മാത്രമേ ദേഷ്യം കാണിക്കാറുള്ളു...വീട്ടിൽ എത്തിയാൽ അവൾക് ഒരുപാട് പണികളുണ്ട്.. ഉച്ചക്ക് 12 മണിക്ക് ഓഫീസിൽ ഫുഡ്‌ കഴിക്കും.. താമസിച്ചാൽ വാഷ് ഏരിയ തിരക്കാവും... ഫുഡ്‌ കഴിച്ചു വരുന്നത് വരെയുള്ള സമയം കട്ട്‌ ആവും.. ഓഫീസിൽ 8 മണിക്കൂർ സമയം തെകക്കണം.. അതുകൊണ്ട് അവൾ മാക്സിമം നേരത്തെ കഴിച്ചുഴുന്നേൽക്കും.. അധികം കൂട്ടുകാരൊന്നും ഇല്ലായിരുന്നു.. 2 കൂട്ടുകാരികൾ ഉണ്ട് അവരും അവൾക്കൊപ്പം വേഗം കഴിക്കുന്നവരാണ്... പിന്നെ വൈകിട്ടു ചായകുടിക്കില്ല.. അതും സമയം ലഭിക്കാൻ തന്നെയാണ്... ജോലി ഒക്കെ വേഗം തീർത്തു ഇറങ്ങും.. ബസിൽ നല്ല തിരക്കാണ്.. ചിലപ്പോഴൊക്കെ വാതിൽക്കൽ നിന്നു പോന്നിട്ടുണ്ട്.. ഇറങ്ങുമ്പോഴേക്കും ശരീരം ഇടിച്ചു നുറുക്കിയ വേദനയാവും.. അവളെവിടെത്തി എന്ന് പോലും ചോദിക്കാൻ അയാൾ മെനക്കേടാറില്ല... അങ്ങനെ വീട്ടിലെത്തി അമ്മയുടെ പതിവ് ശകാരം കേട്ടുകൊണ്ടാണ് അവൾ എന്നും ഭക്ഷണം കഴിക്കുന്നത്‌... മോൾ കാത്തിരിക്കുവായിരിക്കും അവൾക്കു പാല് കൊടുത്ത് അവളെ ഉറക്കിയിട്ടാണ് ബാക്കി പണികൾക്ക് പോകുന്നത്... മീൻ എന്തെങ്കിലും വാങ്ങിയാൽ അത് നന്നാക്കി വെക്കണം... രാത്രി ഉള്ള പാത്രങ്ങൾ കഴുകി അടുക്കള ക്ലീൻ ചെയ്ത് വെക്കണം .. പിറ്റേ ദിവസത്തേക്കുള്ള എല്ലാം കുറച്ചു ആക്കി വെക്കണം..മോളെ കളിപ്പിക്കാൻ കുറച്ചു സമയം കിട്ടാറുള്ളു... വാഷിംഗ്‌ മെഷീൻ തുണി രാത്രി ഇട്ടു വെക്കും...പിന്നെ മോളുടെ വൈകിട്ടാതെ തുണികളൊക്കെ വാഷ് ചെയ്യണം.. അങ്ങനെ കുറെ പണികൾ കഴിഞ്ഞിട്ടാണ്അവൾ കിടക്കാൻ പോകുന്നത്... പുള്ളി ഉണ്ടെങ്കിൽ വൈകിട്ടു ചിലപ്പോ ബസ്സ്റ്റോപ്പിൽ നിന്നു വിളിക്കാൻ വരും.. എന്നാലും സാധങ്ങൾ ഒക്കെ അവൾ തന്നെ വാങ്ങണം...മദ്യപിക്കാത്ത ദിവസങ്ങളിൽ മോളെ കളിപ്പിച്ചു കൊണ്ടൊക്കെ ഇരിക്കും.. അവളെ സഹായിക്കാനൊന്നും വരില്ല.. എന്നാലും മോളെ അടുത്തിരുന്നു അവളെ കളിപ്പിക്കുന്നതൊക്കെ അവൾ ആസ്വദിക്കും... അവൾക് അയാളെ ഇഷ്ടമായിരുന്നു... പക്ഷെ അത് നിലനിർത്താൻ അയാൾക് കഴിഞ്ഞില്ല...2 ദിവസം നന്നായി ഇരുന്നാൽ മൂന്നിന്റെ അന്ന് മദ്യപിച്ചു ബോധം ഇല്ലാതെ ആവും വരുന്നത്.. എത്ര വൈകിയാലും അവൾ കാത്തിരിക്കും.. രാത്രി 12 മണി വരെ ഒക്കെ നോക്കി ഇരുന്നിട്ടുണ്ട്.. ഒരു ബോധവും ഇല്ലാതെ ചിലപ്പോ ബൈക്ക് വെല്ലിച്ചന്റെ വീട്ടിൽ വെച്ചിട്ട് നടന്നു വന്നിട്ടുണ്ട്.. ചിലപ്പോ അവിടെത്തെ പയ്യന്മാർ കൊണ്ടുവന്ന് ആക്കും.. അവൾ ഓഫീസിൽ നിന്ന്ഇറങ്ങുമ്പോൾ എല്ലാ ദിവസവും അയാളെ വിളിക്കും ഫോണെടുത്താൽ നല്ല രൂപത്തിലാണ്.. ഇല്ലെങ്കിൽ പിന്നെ നോക്കണ്ട..അവൾ ഒരു 10 ഓ 20 ഓ കോളുകൾ വിളിക്കേണ്ടിവരും ഒന്നു വീട്ടിലെത്തിക്കാൻ..10 മണി വരെ ഒക്കെ വിളിക്കാതെ ഇരിക്കും പിന്നെ ടെൻഷൻ ആവും ചിലപ്പോ അവൾ വിളിക്കുന്നത് കൊണ്ട് ഫോൺ എടുക്കാതെ പോകും.. അപ്പൊ അവൾ വെല്ലിച്ചന്റെ വീട്ടിലൊക്കെ വിളിച്ചിട്ടാണ് എവിടെയാണ് അറിയുന്നത്.. അവൾക് പുള്ളി വീട്ടിൽ എത്തുന്നത് വരെ വല്ലാത്ത ടെൻഷൻ ആണ്.. വീട്ടിൽ എത്തിയാൽ അവളെ ചീത്ത വിളിക്കും.. എന്നാലും അവൾക് പുള്ളിയെ വെല്യ ഇഷ്ടം ആയിരുന്നു.. പുള്ളിയെ മനസിലാക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു.. ഒട്ടും ബോധം ഇല്ലാതെ മറ്റുകുരോ വീട്ടിൽ എത്തിക്കുന്നത് കാണുമ്പോ
ഒരുപാടു നാണക്കേട് തോന്നിയിട്ടുണ്ട്...ഒരു ദിവസത്തെ പണി മുഴുവൻ തീർത്തിട്ട് ഒന്നു കിടക്കാൻ പോലും കഴിയാതെ രാത്രിമുഴുവൻ ഇരുന്നു കരഞ്ഞിട്ടുണ്ട്.. അയാളുടെ അമ്മ ഇതൊന്നും അറിയാതെ നേരത്തെ കിടന്നുറങ്ങും മകൻ വന്നോ കിടന്നോ എന്നൊന്നും തിരക്കില്ല.. ആദ്യമൊക്കെ അവൾ രാവിലെ തന്നെ അമ്മയോട് പറയുമായിരുന്നു.. പുള്ളിക്കാരി എന്തെങ്കിലും വഴക്ക് പറയട്ടെ എന്ന് കരുതി.. പക്ഷെ പുള്ളിക്കാരി ഒന്നും പറയില്ല.. മകന്റെ ഇഷ്ടം എന്താണോ അങ്ങനെ നടക്കട്ടെ എന്ന ഭാവം ആണ്.. പിന്നെ പിന്നെ അവൾ അമ്മയോട് പരാതിയൊന്നും പറയാറില്ല... അവളുടെ വിധി ആയിട്ടു കരുതി അശ്വസിക്കും... ചിലപ്പോഴൊക്കെ ബാത്റൂംമിൽ പോകാതെ റൂമിൽ തന്നെ എല്ലാം സാധിക്കും... ചിലപ്പോ വോമിറ്റ് ചെയ്യും.. ഇതെല്ലാം ക്ലീൻ ചെയ്തിട്ട് അവൾ റൂമിൽ കേറീ അലറി കരഞ്ഞിട്ടുണ്ട്.. മോളെ ഉണർത്താതെ അവളോട്‌ എല്ലാം പറഞ്ഞു തേങ്ങാറുണ്ട്... ചിലപ്പോ പുള്ളി നടക്കാൻ വയ്യാതെ ഹാളിൽ തന്നെ കിടന്നുറങ്ങും.. ഒരു വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്ത് വന്നിട്ട് ബോധം ഇല്ലാത്ത ഒരാളുടെ കൂടെ കുടന്നുറങ്ങേണ്ടി വരുന്നവളാണ് ഈ ലോകത്തെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുന്നത്... എന്നെങ്കിലും അവൾ അയാളിൽ നിന്ന്അ നുഭവിച്ച സ്നേഹത്തിന്റെ അവളുടെ കുഞ്ഞുങ്ങളുടെ സന്തോഷത്തിന്റെ അവളുടെ അച്ഛനമ്മമാരുടെ അഭിമാനത്തിന്റെ അവരുടെ സമാധാനത്തിന്റെ അങ്ങനെ അവളെ കല്യാണം കഴിക്കാൻ അയാൾസമ്മതിച്ചത് കൊണ്ട് അവൾക്കുണ്ടായ നേട്ടങ്ങളുടെ പട്ടിക നന്ദിയോടെ ഓർത്തു ഒന്നും ആരോടും പറയാതെ സഹിച്ചു.. ഇതൊക്കെ എല്ലാ വീടുകളിലിലും നടക്കുന്നതാണ്അ എന്ന ചിന്ത അവളെ കീഴ്പ്പെടുത്തി.. സഹനം പെണ്ണിന്റെ മാത്രം കടമ ആണെന്ന് അവളും ഉറച്ചു വിശ്വസിച്ചു.. അവൾ വിഷമിച്ചാൽ ആരും ശ്രദ്ധിക്കില്ല.. അവിടെ കെയർ കിട്ടാതെ പോകുന്നത് മോൾക് മാത്രമാണ്.. അങ്ങനെ കുറെ ചിന്തിക്കുമ്പോ.. വിഷമങ്ങളൊക്കെ മാറ്റി വെക്കും... മോളെ കിട്ടിയതിനു ദൈവത്തിനോട് നന്ദി പറയും..കല്യാണം കഴിഞ്ഞതിൽ പിന്നെ ആയിടക്കാണ് അവളുടെ പ്രണയതെക്കുറിച്ചു അവൾ ഓർക്കുന്നത്.അ നാളുകളിൽ അവൾ അനുഭവിച്ച സന്തോഷ നിമിഷങ്ങൾ അവളുടെ മനസിലൂടെ കടന്നു പോകും..അ പ്രണയം അവൾക്കു നൽകിയ ഒരു നിമിഷത്തിന്റ നിർവൃതി പോലും അവളുടെ ഭർത്താവിൽ നിന്ന് അവൾക്കു കിട്ടിയിട്ടില്ല എന്നവൾ ഓർത്തു... അത് പക്ഷെ മനസിന്റെ ഒരു കോണിലേക്ക് മാറ്റി വെച്ചു.. വീണ്ടും കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകൾ കുത്തി നിറച്ചു.. മോളെ നന്നായി വളർത്തണം അത് മാത്രമായി അവളുടെ ആ ശ്വാസം.. അവളുടെ സന്തോഷങ്ങൾ മുഴുവൻ കുഞ്ഞിനെ ചുറ്റിപറ്റി കടന്നു പോയി... അവൾക്കിത്ര വേദന . രാത്രിയിൽ ഭൂകമ്പം ഉണ്ടാക്കുന്ന അവളുടെ ഭർത്താവ്.. രാവിലെ ആകുമ്പോ പൂച്ചാക്കുട്ടിയെ പോലെ അവളുടെ അടുത്ത് വരും.. എടി എന്തെങ്കിലും വാങ്ങാനുണ്ടോ എന്നൊക്കെ ചോദിക്കുമ്പോൾ തലേ ദിവസത്തെ എല്ലാ വിഷമങ്ങളും അവൾ മറക്കും.. അത്രയും മതിയായിരുന്നു അവളെ സന്തോഷിപ്പിക്കാൻ.. രാവിലെ പുള്ളി കുളിച്ചു വരാൻ നോക്കിയിരിക്കും ഒരുമുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്‌ അവൾക് സന്തോഷം ആയിരുന്നു.. ചിലപ്പോ പുള്ളി വരുമ്പോഴേക്കും താമസിക്കും എന്നാലും അവൾ എല്ലാം മറന്നു പുള്ളിയെ നോക്കി ഇരിക്കും... പുള്ളി ചിലപ്പോ ബസ്‌സ്റ്റോപ്പ് വരെ അക്കിത്തരും അപ്പൊ ബൈക്കിൽ എല്ലാരുടേം മുന്നിൽ കുടി പോകാല്ലോ.. അവളെ സംരക്ഷിക്കാൻ ഒരാളുണ്ടെന്നു എല്ലാവരും കാണുന്നത് നല്ലതാണെന്നു അവൾ കരുതിയിരുന്നു.. ഓഫിസിൽ എത്താൻ ചിലപ്പോ താമസിക്കും എന്നാലും പുള്ളിടെ കൂടെ ഉള്ള ട്രാവൽ അവൾ ആസ്വദിച്ചു.. അതൊക്കെ മതിയായിരുന്നു അവൾക്... അതിൽ മനസ് നിറഞ്ഞു പോയി തിരിച്ചു വരുമ്പോ വീണ്ടും പഴയതു പോലെയാവും... ചിലപ്പോ ഒന്നു രണ്ടു ദിവസം പുള്ളി നല്ല കുട്ടിയാവും... അപ്പൊ അവൾ എന്തെങ്കിലും ഒക്കെ സാധങ്ങൾ വാങ്ങികൊടുക്കും. പുള്ളിക്കുവേണ്ട എല്ലാം അവളാണ് വാങ്ങാറ്.. അവൾ വരുമ്പോ ഒരു നല്ല ഷർട്ടോ പാന്റ്സോ ഒന്നും ഉണ്ടായിരുന്നില്ല... എല്ലാം അവളാണ് വാങ്ങിക്കൊടുത്ത്.. പുള്ളി ഒന്നും പോയി വാങ്ങാറില്ല.. ഒന്നോ രണ്ടോ ഒക്കെ മതി അത് കളയറാകുമ്പോ അടുത്തത് വാങ്ങും.. എന്തിനു പറയുന്നു അടിവസ്ത്രം പോലും നല്ലതൊന്നും ഇല്ലായിരുന്നു.. അവളതൊക്കെ ബ്രാൻഡഡ് വാങ്ങാറുള്ളു... അങ്ങനെ അവളുടെ ഭർത്താവ് എങ്ങനെ നടക്കാൻ അവൾ ആഗ്രഹിക്കുന്നുവോ അങ്ങനെ അവൾ മാറ്റാൻ ശ്രമിച്ചു..നല്ല ചെരുപ്പ്, ഷൂസ്, വാച്ച്, ഫോൺ അങ്ങനെയെല്ലാം അവൾ വാങ്ങികൊടുത്തു.. എന്നാൽ അതിലൊന്നും അയാൾ ഒരു സന്തോഷവും പ്രകടിപ്പിച്ചില്ല.. അയാൾക് അതിലൊന്നും താല്പര്യം ഇല്ലായിരുന്നു.. സ്വയം ഒന്നും വാങ്ങില്ല അതുപോലെ മറ്റുള്ളവർക്കും വാങ്ങികൊടുക്കില്ല.. അത് അമ്മക്കുപോലും ഒന്ന് വാങ്ങാറില്ല...അവൾ വന്നതിനു ശേഷമുള്ള ആദ്യത്തെ പിറന്നാളിന് അമ്മക്ക് മോതിരം വാങ്ങികൊടുത്തു.. പിന്നെ കമ്മൽ, ഏലസ് അങ്ങനെ കുറെ സ്വർണം അവൾ അയാളുടെ അമ്മയ്ക്കും വാങ്ങികൊടുത്തു.. അവരുടെ വീട്ടിലെ എല്ലാവരെയും അവളുടെ ആൾക്കാരെപോലെ തന്നെ അവൾ കെയർ ചെയ്തു.. അത് പക്ഷെ അവർക്ക് ആർക്കും മനസിലായില്ല.. ആരും അവളെ മനസിലാക്കാൻ ശ്രമിച്ചില്ല എന്നതാവും ശരി...അച്ഛനോട്അ യാൾക്കുള്ള വെറുപ്പ് കുടി വരുന്നത് അവൾ ശ്രദ്ധിച്ചു.. കുറെ ചോദിച്ചപ്പോ പുള്ളിയെക്കുറിച്ചു അച്ഛൻ എന്തൊക്കെയോ മോശമായിട്ട് കോസിൻസിന്റെ അടുത്ത് പറഞ്ഞു എന്ന് പറഞ്ഞു.. പുള്ളിക്ക് ആതിര വരുമാനം ഇല്ലന്ന് അവൾക് ലീവിന് വരുമ്പോ സാലറി ഇല്ല അവൾക് സ്ഥിരവരുമാനം ഉണ്ട് എന്നൊക്കെ അവരോടു പറഞ്ഞത് പുള്ളിയെ കൊച്ചക്കാനാണ് എന്നൊക്കെയാ പറയുന്നത്.. അവൾ അച്ഛനെ വിളിച്ചു ചോദിച്ചു അച്ഛൻ ഓർക്കുന്നുപോലും ഇല്ല.. അന്ന് വീടു പണിയുന്ന സമയത്തു അച്ഛൻ കുറച്ചു ദിവസം ഇവിടെ താമസിച്ചല്ലോ അപ്പൊ വെല്ലിച്ചന്റെ മക്കൾ ഉണ്ടായിരുന്നു ഒരു സഹായത്തിനു.. അവരിൽ നല്ലവരും ചില മോശം സ്വഭാവം ഉള്ളവരും ഉണ്ടായിരുന്നു.. അവരിൽ ആരോ ആണ് അച്ഛനോട് എന്തൊക്കെയോ ചോദിച്ചു ഇതൊക്കെ പറയിപ്പിച്ചത്... അച്ഛൻ മദ്യപിച്ചാൽ കുറച്ചൊക്കെ അധികരിച്ചു പറയും.. വല്ലപ്പോഴും ഒക്കെ മദ്യപികാറുള്ളു എങ്കിലും അച്ഛന്റെ ആ സ്വഭാവം അവൾക്കറിയാവുന്നതാണ്.. അവൾ അച്ഛനെ വിളിച്ചു എന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞതെന്ന് ചോദിച്ചു ചൂടായി. അച്ഛനത് വിഷമം ആയി.. അച്ഛൻ പിന്നെ അങ്ങനെ വരാതെ ആയി... എങ്കിലും അമ്മ വല്ലപ്പോഴും വരും.. അതിനിടെ കുഞ്ഞനിയത്തിയും അവളുടെ നഗരത്തിൽ കോളജിൽ ചേർന്ന്.. അനിയത്തി ഹോസ്റ്റലിൽ ആണ് നിന്നിരുന്നത്..എങ്കിലും ഇടക്കൊക്കെ അവളുടെ വീട്ടിൽ വരും മോളെ കാണാനാണ് വരുന്നത്.. ശനി ആഴ്ച്ച വന്നിട്ട് ഞായറാഴ്ച പോകും.. അപ്പൊ അവളെ പുള്ളി ബസ്റ്റോപ്പ് വരെ ബൈക്കിൽ കൊണ്ടുവന്നു വിടാറുണ്ട്.. കുഞ്ഞനിയത്തിക്
എന്തോ അതിഷ്ഠമായിരുന്നില്ല... തനിച്ചു പൊക്കോളാം എന്നവൾ പറയും.. പുള്ളിയെ അവൾക്കിഷ്ടമല്ലാതാവും കാരണം എന്നവളും കരുതി.. അങ്ങനെ ഇരുന്നപ്പോ അമ്മയും അച്ഛനും ഡൽഹിക്ക് പോകാൻ തീരുമാനിച്ചു അമ്മയുടെ ഒരു കസിൻ അവിടെ ഉണ്ട്. അങ്ങനെ പോകാറായപ്പോ ഒരു പെട്ടി വേണം എന്ന് പറഞ്ഞു.. പുള്ളിടെ കുറെ പെട്ടികൾ അവിടെ ഉണ്ടായിരുന്നു.. അതിൽ നിന്നോന്നെടുത്ത അമ്മക് കൊടുത്തു.. അമ്മ അത് കൊണ്ടുപോയി തിരിച്ചു വന്നപ്പോ ആ പെട്ടിക്കകത്തു നിന്നും കിട്ടിയയ കുറച്ചു സാധങ്ങൾ അവൾക് കൊടുത്തു. അത് കണ്ട് അവൾ തലകുനിച്ചു നിന്നു പോയി.. കുറെ മോശം സിഡി കൾ പിന്നെ എന്തൊക്കെയോ മോശമായിട്ട് എഴുതിയ ഒരു ബുക്ക്‌. ആ സിഡി എല്ലാം മൃഗങ്ങളുടെ ശാരീരിക ബന്ധങ്ങളുടേതായിരുന്നു... അന്ന് അവളുടെ മനസ്സിൽ അയാൾ വീണ്ടും ചെറുതായിപ്പോയി.. അവളോട്‌ മൃഗീയമായി പെരുമാറുന്നതിന്റെ കാരണം അന്നവൾക് മനസിലായി.. അമ്മക്കും അയാളോടുള്ള ബഹുമാനം പോയ പോലെ അവൾക്കു തോന്നി...അന്നേദ്യമായി അവളോട് കിടപ്പറയിൽ അയാളെങ്ങനെ പെരുമാറുന്നതെന്ന് അമ്മ ചോദിച്ചു.. അവളെ വേദനിപ്പിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചു... അവർക്ക് അയാളോടുള്ള ദേഷ്യം കുടിയാലോ എന്ന് കരുതി ഇല്ല എന്നവൾ കള്ളം പറഞ്ഞു... ആമ്മ പോയപ്പോ അയാളോടവൾ സിഡിയെ പറ്റി ചോദിച്ചു.. അത് ജോലി സ്റ്റലതു നിന്നും കിട്ടിയതാ എന്നൊക്കെ പറഞ്ഞു പുള്ളി തടിതപ്പി.. പിന്നെയും അയാളെ അവൾ വിശ്വസിച്ചു... കുഞ്ഞിന്റെ അച്ഛനല്ലേ ആ ബഹുമാനം അവൾ കൊടുത്തു സ്നേഹിച്ചു.. അവളുടെ അച്ഛനും അമ്മയും വേദനിച്ചതറിഞ്ഞിട്ടും അയാളോടവൾ ഒരു ദേഷ്യവും കാണിച്ചില്ല...