Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 5

👽പ്രകൃതി നിരീക്ഷണ കേന്ദ്ര ത്തിന്റെ റിപ്പോർട്ടിൽ പറയുന്നതാണ്... പ്രകൃതി നിരീക്ഷണ കേന്ദ്രം കഴിഞ്ഞ മാസം ഇവിടെ പഠനം നടത്തിയിരുന്നു... കേരളത്തിൽ ഉരുൾ പൊട്ടലിന് സാധിത യുള്ള എല്ലാ കുന്നിൻ പ്രദേശങ്ങളും പ്രകൃതി നിരീക്ഷണ സംഘം പുനർ പഠനം നടത്തിയിരുന്നു... അതിൽ നിന്നും വെളിവായ റിപ്പോർട്ടാണ് ഈ പത്ര ത്തിൽ പ്രതി പാതി ചിരിക്കുന്നത്... പണിക്കര് ചേട്ടൻ ഒന്നു നിർത്തി !അവിടെ യൊന്നും ഉരുൾ പൊട്ടില്ല ഹനുമാൻ കുന്നിൽ നിന്നും ഒരു ചെറിയ കല്ലുപോലും താഴേക്കു വീഴില്ല... കാരണം ഇത് വെറുമൊരു കുന്നല്ല സാക്ഷാൽ ശിവ പുത്രൻ ഹനുമാൻ സ്വാമി യുടെ നിറ സാന്നിത്യം നിറഞ്ഞു നിൽക്കുന്നിടമാ... പപ്പു വേട്ടൻ പറഞ്ഞു കൊണ്ടിരുന്നു... ഹനുമാൻ കുന്നിന്റെ താഴെ ജനവാസമുണ്ട്... നൂറോളം കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്... ഒരു ഉരുൾ പൊട്ട ലുണ്ടായാൽ ആ കുടുംബങ്ങളെ ല്ലാം നശിച്ച് നാമാവശേഷ മായി പോകും... പപ്പു വേട്ടൻ പറഞ്ഞു നിർത്തി... എന്നാ ലും ഉരുൾ പൊട്ടലിന്റെ സാധ്യത തള്ളി കളയാനാവില്ലല്ലോ... പണിക്കര് ചേട്ടൻ അതിൽ തന്നെ മുറുകെ പിടിച്ചു... അല്ല പണിക്കര് ചേട്ടാ പപ്പു വേട്ടൻ പറഞ്ഞതു പോലെ ഈ ഹനുമാൻ കുന്നിൽ ശരിക്കും ഹനുമാൻ സ്വാമി യുണ്ടോ...? അതു വരെ മിണ്ടാതെ യിരുന്ന ധ്രുവനും രുദ്രനും ഒരേ സ്വരത്തിൽ ചോദിച്ചു... നരച്ച് പഞ്ഞി കെട്ടു പോലുള്ള താടി രോമങ്ങളിൽ പതിയെ തടവി കൊണ്ട് പണിക്കര് ചേട്ടൻ പറഞ്ഞു തുടങ്ങി... ഹനുമാൻ സ്വാമിയെ ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല... അതിപ്പോ ഞങ്ങളും കണ്ടിട്ടില്ല... ധ്രുവൻ ഇടക്ക് കയറി... ശരി ശരി പണിക്കര് ചേട്ടൻ തുടർന്നു... ചില രാത്രി സഞ്ചാരി കൾ ഹനുമാൻ സ്വാമിയെ കണ്ടതായി പറഞ്ഞു കേട്ടിട്ടുണ്ട്... രാത്രി സഞ്ചാരികൾ എന്നു പറഞ്ഞാൽ കള്ള വാറ്റുകാരും അവിഹിത സംബന്ധം തേടി പോകുന്നവരും... "ഓഹോ അപ്പൊ രാത്രി ഹനുമാൻ കുന്നിൽ പോയാൽ നമ്മുക്കും ഹനുമാൻ സ്വാമിയെ കാണാൻ പറ്റുമല്ലോ അല്ലെ പണിക്കര് ചേട്ടാ... ധ്രുവനും രുദ്രനും ചോദ്യ ഭാവത്തിൽ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി... പോയി നോക്കണം എന്നാലേ സത്യ മെന്താണെന്നു അറിയാൻ കഴിയു... പണിക്കര് ചേട്ടന്റെ മറുപടി... കയ്യിലിരുന്ന ദിന പത്രം മടക്കി മേശ മേൽ വച്ചിട്ട് പണിക്കര് ചേട്ടൻ പതിയെ പുറത്തേക്ക് നടന്നു... വായിലിട്ട് ചവച്ചു കൊണ്ടിരുന്ന മുറുക്കാൻ ചണ്ടി പുറത്തേക്ക് തുപ്പികളഞ്ഞിട്ടു വായും മുഖവും കഴുകി വീണ്ടും പണിക്കര് ചേട്ടൻ ചായ കട യിലേക്ക് തന്നെ തിരികെ യെത്തി... പപ്പുവേ ഒരു സ്ട്രോങ്ങ്‌ എടുത്തോ കസേരയിൽ ഇരുന്നു കൊണ്ട് പണിക്കര് ചേട്ടൻ പപ്പുവിനെ നോക്കി വിളിച്ചു പറഞ്ഞു... മിനിട്ടുകൾക്കുള്ളിൽ പണിക്കര് ചേട്ടന്റെ പതിവ് ചായ ടേബിളിൽ എത്തി... ചൂട് ചായ പതിയെ കുടിച്ചുകൊണ്ട് പണിക്കര് ചേട്ടൻ വീണ്ടും പറഞ്ഞു തുടങ്ങി... അല്ലാ സാറ ൻ മാർക്ക് ചായ... ധ്രുവനെയും രുദ്രനെയും നോക്കി പണിക്കര് ചേട്ടന്റെ ചോദ്യം... വേണ്ട ചേട്ടാ ഞങ്ങൾ ചായ കഴിച്ചിട്ടാ ബംഗ്ലാവിന്ന് ഇറങ്ങിയത്... സമയം നീ ങ്ങു ത്തോറും പപ്പുവേട്ടന്റെ ചായ കടയിൽ തിരക്കേറി വന്നു... പഞ്ചാലി പ്പാറ ഗ്രാമത്തിലെ ഒരു ഉൾ നാടൻ പ്രദേശമാണ് ആൽ തറ മുക്ക് ... ഇവിടുത്തെ ഒരേയൊരു ചായ കടയാണ് പപ്പുവേട്ടന്റ ഈ കൊച്ചുകട... കുഞ്ഞു കുട്ടി പരാ ദീനങ്ങൾ ഉള്ള പപ്പുവേട്ടന്റെ ഏക വരുമാന മാർഗ മാണ് ഈ ചായ കട വാ സാറ ൻ മാരെ നമ്മുക്ക് ദാ... കാണുന്ന ആൽ ത്തറ യിലിരുന്ന് വിശദമായി സംസാരിക്കാം... അപ്പൊ ആരുടെയും ശല്യ മുണ്ടാകില്ല... ചായ കുടിച്ചവസാനിപ്പിച്ച ശേഷം മേൽ മുണ്ട് നേരെയാക്കികൊണ്ട് പണിക്കര് ചേട്ടൻ പുറത്തേക്ക് നടന്നു... അദ്ദേഹത്തെ അനുഗമി ച്ചു കൊണ്ട് പുറകെ ധ്രുവനും രുദ്രനും... എന്റെ യൊരു സുഹൃ ത്തുണ്ട് ഒരു ഉത്തമൻ ഹനുമാൻ കുന്നിന് താഴെ യാണ് അയാളുടെ താമസം... കള്ള വാറ്റ് ആണ് പ്രധാന തൊഴിൽ... പല പ്രാവശ്യം പോലീസ് പിടിച്ചെങ്കിലും ഇപ്പോഴും അയാൾ കള്ള വാറ്റ് നിർ ബാധം തുടരുന്നുമുണ്ട്... ആൽ ത്തറ യിലേക്ക് നടക്കുന്നതിനിടയിലും പണിക്കര് ചേട്ടൻ സംസാരിച്ച് കൊണ്ടിരുന്നു... ഇയാൾ ഹനുമാൻ സ്വാമിയെ കണ്ടിട്ടുണ്ടോ... ഭംഗി യായി കെട്ടിയുണ്ടാക്കിയ ആൽ ത്തറ യിലെ മിനുസ മാർന്ന പ്രതല ത്തിലേക്ക് ഇരിക്കുന്നതിനിടയിൽ ധ്രുവനും രുദ്രനും ആകാംക്ഷ യോടെ ചോദിച്ചു... കണ്ടിട്ടുണ്ടോന്ന് " ഹെന്റെ സാറ ൻ മാരെ പല തവണ ഈ ഉത്തമൻ ഹനുമാൻ കുന്നിൽ വച്ച് സ്വാമിയെ കണ്ടിട്ടുണ്ട്... എന്നാൽ ഇയാൾ പറഞ്ഞത് സത്യ മാണോ ന്നൊന്നും എനിക്കറിഞ്ഞു കൂടാ കാരണം ഇതിന് തെളി വുകളൊന്നും തന്നെ യില്ല... അവർ സംസാരിച്ചു കൊണ്ടിരിക്കുബോഴാണ് കോ ന്നൻ പുലയൻ അതു വഴി വരുന്നത് അവരുടെ ശ്രദ്ധ യിൽ പെട്ടത് അല്ലാ ഇതാര് കോ ന്ന നോ ... കോ ന്ന ൻ പുലയനെ കണ്ട യുടൻ പണിക്കര് ചേട്ടൻ കുശലം ചോദിച്ചു... ഇന്ന് പണിയില്ലായിരുന്നു ... അപ്പം ഒരു ചായ കഴിക്കാമെന്നു കരുതി ഇറങ്ങിയതാ... ചായ കഴിച്ച് പെമ്പ്രന്നോത്തിക്കും പേര കുട്ട്യോൾക്കും എൻ ത്തെങ്കിലും പൊതിഞ്ഞു വാങ്ങണം .. മൂന്നാല് ചായയും കൊണ്ടോണം... കോ ന്നൻ പുലയൻ ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്... 👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽