Featured Books
  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 9

👽ഇതൊന്നു മറിയാതെ പനിച്ചു വിറച്ച്... ബോധം കെട്ട് ഉറങ്ങുന്ന... രുദ്രൻ തന്റെ തൊട്ടരികിൽ...!ഇതിനെല്ലാം മൂക സാക്ഷി യായി താൻ മാത്രം മരണം മുന്നിൽ കണ്ട് ചങ്കിടിപ്പോടെ ഈ ധ്രുവൻ...!പെട്ടെന്നാണ് ധ്രുവന്റെ മനസ് ഇങ്ങിനെ മന്ത്രിച്ചത്.... മകനെ ധ്രുവാ നീ ആ ശിവഭജനം ഒന്നു ചൊല്ലി നോക്കെടാ .. നിന്റെ അമ്മ നിനക്ക് കുഞ്ഞു നാളിൽ ചൊല്ലി പഠിപ്പിച്ചുതന്ന ശിവഭജനം... നീ അത് എത്രയോ തവണ ആപത്ത് ഘട്ടങ്ങളിൽ ചൊല്ലി അപകടങ്ങൾ തരണം ചെയ്തിരിക്കുന്നു... ചൊല്ലെടാ നീ ധൈര്യമായി ചൊല്ല്... മനസിന്റെ പ്രചോദനം ശക്തമായപ്പോൾ ധ്രുവൻ മറ്റൊന്നും ചിന്തിച്ചി ല്ല ... ഭഗ വാൻ കൈലാസ നാ ഥനെ മനസ്സിൽ കണ്ട് ധ്രുവൻ ആ ശിവ ഭജനം ചൊല്ലാൻ തുടങ്ങി.. ശം ഭു.... നാമ... ചന്ദ്ര ചൂഡ... സാമ ഗാന... പ്രിയ... വിഭോ... സർവ്വ... ദേവ... സ്ത്രോ ത്ര പുനി ത... സർപ്പ ഭൂ ഷ ണാ ല ങ്കാ ര.... കാമ ദഹ ന... ല ലാ ട... നേത്ര... കാരുണ്യ... കപാ ല പാത്ര... നീല കണ്ഠ... കൈലാസ വാസ... ഗൗ രി കാന്ത... പ്രിയ... വി ഭോ... ധ്രുവൻ ശിവഭജനം ആവർ ത്തി ച്ചു കൊണ്ടേയിരുന്നു... ഒന്ന്... രണ്ട്... മൂന്ന്... നാല്... അഞ്ചു്... അഞ്ചാവർ ത്തി കഴിഞ്ഞതും ഉടൻ അതു സംഭവിച്ചു... പകൽ പോലെ പ്രകാശ പൂരിത മായി നിറഞ്ഞു നിന്ന നിലാവ് പെട്ടെന്ന് അസ്തമിച്ചു... എങ്ങും കനത്ത അന്ധകാരം മാത്രം ... ഒന്നും കാണാൻ കഴിയാത്ത അവസ്ഥ... ആകാശ വി താ ന ത്തിൽ മിന്നൽ പിണരുകൾ പുളഞ്ഞു... തലങ്ങും വിലങ്ങും അതി ശക്തമായ മിന്നൽ... നിശ്ചലം നിന്നിരുന്ന പ്രകൃതിക്ക് പെട്ടെന്നൊരു ഭാവ മാറ്റം.... എന്താ ഇങ്ങിനെ പ്രകൃതി സം ഹാ ര താണ്ഡവമാടൻ തുടങ്ങുകയാണോ ... ധ്രുവന്റെ ചിന്തകളെ മറി കടന്ന് ഭൂമി നടു ങ്ങു മാ റു ച്ച ത്തിൽ ശക്തമായി ഇടി മുഴങ്ങി തുടരെ തുടരെ... അകലെ കാറ്റിന്റെ ഹു ങ്കാ രം ശക്തമായ കാറ്റിന്റെ ഭീകര ശബ്‌ദം അടുത്തു വരുന്നു... പിന്നെ അതൊരു കൊടും ങ്കാ റ്റായി രൂപം പ്രാപിക്കാൻ അധിക സമയം വേണ്ടി വന്നില്ല... കൂടെ മഴയും ആർ ത്ത ല ച്ചു വന്നു ... ഈ സമയം എന്തോ തകർന്നുടയുന്ന ശബ്‌ദം കേട്ടു... ധ്രുവൻ ഞെട്ടി എന്തായിരിക്കും അത് അവൻ വേഗം തന്നെ കാറിനുള്ളിലെ ലൈറ്റ് ഇട്ടു... അതാ കറിനുള്ളിൽ ഒരു കൂറ്റൻ വ വ്വാൽ കാറിന്റെ പിൻ ഗ്ലാസ് തകർത്താണ് അത് അകത്തു കടന്നിരിക്കുന്നത്... പിൻ ഗ്ലാസ് തകരുന്ന ശബ്ദമാണ് താൻ കുറച്ച് മുൻപ് കേട്ടത്... ഇതിനുള്ളിലും രക്ഷ യില്ലാതായല്ലോ ഇനി ഈ വ വ്വാൽ എന്തു ചെയ്യും ആവോ... അറു കൊല അലറി പാഞ്ഞു വരുന്നതുപോലെ ആ കൂറ്റൻ വവ്വാൽ ധ്രുവന്റെ നേരെ പാഞ്ഞടുത്തു... അലറി കരഞ്ഞുകൊണ്ട് അവൻ കണ്ണുകൾ ഇറുക്കി യടച്ചു... നിമിഷങ്ങൾ കടന്നു പോയി യാതൊരു വിധത്തിലുമുള്ള ശബ്ദങ്ങളൊന്നും കേൾക്കാതെ വന്നപ്പോൾ ധ്രുവൻ പേടിയോടെയാണെങ്കിലും കണ്ണു തുറന്ന് ചുറ്റിനും നോക്കി... ഇല്ല വിശ്വസിക്കാൻ ആവുന്നില്ല തന്നെ കടിച്ചുകീറി തിന്നാൻ ആർത്തിയോടെ പാഞ്ഞ ടു ത്ത ആ കൂറ്റൻ വവ്വാൽ എവിടെ അപ്ര ത്യ ക്ഷ മായി ... അതിന്റെ വികൃതമായ മുഖവും തേ റ്റ പല്ലു കളും രക്തം ഇ റ്റു വീഴുന്ന ചുണ്ടുകളും വീണ്ടും വീണ്ടും മനസിലേക്ക് കടന്നു വന്നപ്പോൾ ധ്രുവൻ ഉൾ കിടി ല ത്തോടെ ഉമി നീർ ഇറക്കി ... ഭയം ഉള്ളിൽ നിറഞ്ഞു നിൽക്കുമ്പോഴും ധ്രുവൻ വീണ്ടും ശിവഭജനം ചൊല്ലാൻ തുടങ്ങി... ശം ഭു... നാമ.. ചന്ദ്ര ചൂഡ... ഭജനം ഒരു വട്ടം ചൊല്ലി തീർന്നതും ധ്രുവൻ അതു കണ്ടു... എന്നാൽ അവന് ഒന്നും മനസിലായില്ല... അത് ഭു ത ദീപിൽ എത്തി പ്പെട്ട ഒരു കൊച്ചു കുട്ടിയുടെ കൗ തു ക ത്തോടെ അവൻ എല്ലാം നോക്കി കാണുക യായിരുന്നു... സമയമപ്പോൾ അർദ്ധ രാ ത്രി യോ ട ടു ക്കു ക യായിരുന്നു എന്നാൽ പ്രകൃതി ക്കു പെട്ടെന്നൊരു മാറ്റം സംഭവിച്ചതുപോലെ ധ്രുവന് തോന്നി... ഇപ്പോൾ രാത്രി എവിടെയോ പോയ്‌ മറഞ്ഞിരിക്കുന്നു... എങ്ങും നല്ല നിശബ്ദത ...ചെറുതായി കാറ്റു വീശു ന്നുണ്ട് ... എന്നാൽ കാറ്റിന്റെ ആ ഗ മ നം ഒന്നിനെയും സ്പർശിക്കുന്നില്ല ... രാത്രി പോയി എങ്ങിനെ ഇവിടെ ഇപ്പോൾ പകൽ വന്നു... ഭീകര രൂപികൾ എവിടെ കാട്ടു നായകൾ എവിടെ ... ഇതു വരെ യുണ്ടായിരുന്ന ഭീകര മായ അന്ത രീ ക്ഷം എവിടെ പോയ്‌ മറഞ്ഞു ... ധ്രുവന് ഒന്നും മനസിലായില്ല... ഏതു സ്വപ്ന ലോകത്താണ് താനിപ്പോൾ ഭ ഗ വാനേ എനിക്ക് ഒന്നും മനസിലാകുന്നില്ലല്ലോ... ധ്രുവൻ പതിയെ കണ്ണടച്ചു പ്രാർത്ഥിച്ചു.. ഈ സമയം എവിടെ നിന്നോ ഭസ്മ ഗന്ധം വായുവിൽ പടരുന്നത് ധ്രുവനറിഞ്ഞു... ഹായ് എന്തു സുഗന്ധം.... ആ ഗന്ധം ആസ്വദി ച്ചു കൊണ്ട് അവൻ പറഞ്ഞു... പെട്ടെന്നാണ് ഒരു വിളിയൊച്ച .... ധ്രുവാ.... ആ ശബ്‌ദം കേട്ട് അവൻ ചുറ്റിനും കണ്ണോടിച്ചു... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽