Read SEE YOU SOON ?? (Part 1) by Shadha Nazar in Malayalam Detective stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

SEE YOU SOON - 1

പുസ്തകപ്പൂജ പ്രമാണിച്ച് ഗവണ്മെന്റ് അവധിയായതുകൊണ്ട് തന്നെ കോട്ടയം നഗരം തീർത്തും വിജനമായിരുന്നു. വർക്കിന്റെ ആവശ്യത്തിനായുള്ള അത്യാവശ്യകോൾ അറ്റൻഡ് ചെയ്ത് കാർ ഡ്രൈവ് ചെയ്യുകയായിരുന്നു ഗൗരി. 2 നിമിഷങ്ങൾക്കുള്ളിലാണ് അത് സംഭവിച്ചത്. കാറിന്മേൽ ഭാരമുള്ള എന്തോ ഒന്ന് ശക്തിയായി ഇടിച്ചതും ഗ്ലാസുകൾ ഒന്നായി തന്റെ ദേഹത്ത് വീണതും അവളറിഞ്ഞു. മറുത്തുചിന്തിക്കാതെ രക്ഷപ്പെടാൻ വേണ്ടി അവൾ റോഡിലേക്കെടുത്തുചാടി. വീഴ്ച്ചയുടെ ആഘാതത്തിൽ തന്റെ തല കല്ലിലിടിച്ചതും തലയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നതും അവൾ കണ്ടു. ബോധം മറയുന്നത് വരെ. അവളോടൊപ്പം വൈക്കം സിറ്റിയുടെ ഡയറക്ഷൻ ബോർഡും രക്തത്തിൽ കുതിർന്നു.


"കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട്"

ഹോസ്പിറ്റലിലെ ഡ്യൂട്ടിക്കിടയിൽ പേഷ്യന്റ് റോഷ്‌നിക്ക് ഡ്രിപ്പിടാൻ കയറിയപ്പോഴാണ് അലോസരമായ ആ പതിവുവരികൾ അന്നയുടെ കാതിൽ പതിച്ചത്. ഈർഷ്യയോടെ തല മറുവശത്തേക്ക് വെട്ടിച്ചപ്പോഴേക്കും സിസ്റ്റർ മിനി ഓടിവന്ന് ഫോണെടുത്ത് ഓഫ്‌ ചെയ്തു.


"സോറി മാഡം, ഞാൻ ഡ്യൂട്ടിയിലാണെന്ന് ഓർത്തില്ല".


"ഇനി റിപീറ്റ് ചെയ്യരുതെന്ന് ഞാനെത്ര പറഞ്ഞിട്ടും നിങ്ങൾ കേട്ടിട്ടില്ല, ഇനി കേൾക്കുമെന്ന പ്രതീക്ഷയുമില്ല".


അത്രയും പറഞ്ഞ് അവൾ റൂമിൽ നിന്നും പുറത്തിറങ്ങി.

വരാന്തയിലൂടെ നടക്കുമ്പോൾ തനിക്കെതിരായിവരുന്ന റോഷ്‌നിയുടെ അമ്മക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ മുന്നോട്ട് നടന്നു. പെട്ടെന്നാണ് അവളുടെ ഫോൺ റിങ് ചെയ്തത്. സ്‌ക്രീനിൽ "ആദ്യ"എന്ന് കാണിക്കുന്നുണ്ടായിരുന്നു. തെല്ലൊന്നാലോചിച്ച ശേഷം അവൾ ഫോൺ അറ്റൻഡ് ചെയ്തു. 


"ഹലോ നീയൊന്ന് പെട്ടെന്ന് റൂം നമ്പർ 101ലേക്ക് വാ, immediately its an accident case".


മറുത്തൊന്നും പറയാതെ ഫോൺ കട്ട്‌ ചെയ്ത് അവൾ റൂമിലേക്കോടി.


റൂമിലെത്തിയപ്പോൾ സ്ട്രക്ചറിൽ ചോരയിൽ പൊതിഞ്ഞുനിൽക്കുന്ന രൂപം കണ്ട് അവളുടെ ശ്വാസം വിലങ്ങിപ്പോയി. ദൂരെ നിന്നാണെങ്കിലും ആ മുഖം അവൾക്ക് പരിചിതമായി തോന്നി.


"കാര്യമായ മുറിവുകൾ ഒന്നും തന്നെയില്ല, പക്ഷെ തല എവിടെയെങ്കിലും ഇടിച്ചതു കൊണ്ടായിരിക്കണം നല്ല ബ്ലീഡിങ് വരുന്നുണ്ട്".

സീനിയർ ഡോക്ടർ റാം പറഞ്ഞപ്പോഴാണ് അവളത് ശ്രദ്ധിച്ചത്.


"Get fast, എത്രയും വേഗം സർജറി ചെയ്യണം, അല്ലെങ്കിൽ തലയിലേക്കുള്ള ബ്ലഡ്‌ മുഴുവൻ ക്ലോട്ട് ആകും. "Its very dangerous".


മേലധികാരിയുടെ ഉത്തരവിന് കാത്തുനിന്നെന്ന പോലെ അവർ വേഗം ഒരുങ്ങി. കത്രികകളും സൂചികളും പഞ്ഞികളും മിന്നൽപിണർ പോലെ സഞ്ചരിച്ചു. 3 മണിക്കൂറിനു ശേഷം ആ സർജറി വിജയകരമായി അവസാനിച്ചു. ഒരു ദീർഘനിശ്വാസത്തോടെ അവൾ തന്റെ മാസ്ക് അഴിച്ചു ടവൽ കൊണ്ട് മുഖത്തുള്ള വിയർപ്പ് ഒപ്പിയെടുത്തു.


"As Very Soon രോഗിക്ക് ബോധം വരും, And be careful. "Accident കേസായതു കൊണ്ട് ഞാൻ പോലീസിനെ inform ചെയ്തിട്ടുണ്ട്". "അവരുടനെ എത്തും".

ഡോക്ടർ റാം പറഞ്ഞു.


"ഇവരുടെ details വല്ലതും"?

അവരുടെ കയ്യിലുള്ള ആധാർ കാർഡിൽ നിന്ന് പേര് മാത്രമേ മനസ്സിലായിട്ടൊള്ളു, one മിസ്സ്‌ "ഗൗരിശങ്കർ"


അവളുടെ ഉള്ളിൽ സംശയങ്ങളുടെ തിരമാലകൾ നുരഞ്ഞുവന്നു.


ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തുകടന്ന് അവൾ നേരെ ആദ്യയുടെ അടുത്തേക്ക് വച്ചുപിടിച്ചു.


ഡ്യൂട്ടിക്കിടയിൽ അന്നയെ കണ്ട് ആദ്യ അവളുടെ അടുത്തെത്തി.


"അന്നയോ, എന്തായി അവരുടെ കാര്യം"?


"സർജറി കഴിഞ്ഞിട്ടുണ്ട്, ഇപ്പൊ മയക്കത്തിലാ". "പോലീസുടനെ എത്തും".


"കാര്യമായ മുറിവുകൾ വല്ലതും"?


"പുറമെ നല്ല പരിക്കുണ്ട്, തലയിൽ നിന്ന് നല്ല ബ്ലീഡിങ്ങുണ്ടായിരുന്നു". "But She Will Recover Soon".


"ഓ"

ആദ്യയൊന്ന് മൂളി.


"പക്ഷെ ഈ മുഖം ഞാനെവിടെയോ കണ്ടിട്ടുള്ളത് പോലെ, പത്രത്തിലോ മറ്റോ ആണെന്ന് തോന്നുന്നു".


"പത്രമോ"?

തുടർന്നെന്തോ ചോദിക്കാൻ ആദ്യ മുതിർന്നപ്പോഴേക്കും പോലീസ് ബൂട്ടുകൾ വരാന്തയിലൂടെ കടന്നുപോയി.


അന്ന തിരികെ ഓപ്പറേഷൻ തിയേറ്ററിൽ എത്തിയപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥൻ റാം മോഹനുമായി സംഭാഷണമാരംഭിച്ചു.


"ഇത് അന്ന സേവിയർ, ഞാനും അന്നയുമാണ് സർ ഈ ഓപ്പറേഷൻ ലീഡ് ചെയ്തത്".

അവളെ പരിചയപ്പെടുത്തിക്കൊണ്ട് റാം പറഞ്ഞു.


"Iam CI Vijay Darsh, കഴിഞ്ഞ രണ്ടുവർഷമായി ഇങ്ങോട്ട് സ്ഥലംമാറ്റം കിട്ടിയിട്ട്".


അദ്ദേഹം സ്വയം പരിചയപ്പെടുത്തി.


"ഇവരുടെ മെഡിക്കൽറിപോർട്ട്"??

വിജയ് സാറിൻ്റെ ചോദ്യത്തിന് മറുപടിയായി അന്ന ഒരു ഫയലെടുത്ത് അദ്ദേഹത്തിന് നേരെ നീട്ടി.


"പേഷ്യൻ്റിന് ബോധം വരുമ്പോൾ അറിയിക്കണം".

അദ്ദേഹം പറഞ്ഞതിന് ശരിയെന്നമട്ടിൽ അന്ന തലകുലുക്കി.

പോലീസ് പോയതിനു ശേഷം അന്ന തിരികെ തൻ്റെ ജോലിത്തിരക്കിലേക്ക് മടങ്ങി.


കുറച്ച് സമയത്തിന് ശേഷം...

വൈകീട്ട് 4:00 മണിക്ക് ഒരു ചായ കുടിക്കാമെന്ന് കരുതി പുറത്തേക്ക് പോകാൻ നിൽക്കുന്നതിന് മുമ്പ് അന്ന തിരികെ ഓപ്പറേഷൻ തിയറ്ററിലേക്ക് നടന്നു.


റൂമിൽ കടന്ന് ബെഡിനടുത്ത് എത്തിയപ്പോൾ അവർ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു.


ആ കാഴ്ച്ച അവളെ വിസ്മയിപ്പിച്ചു.


മറുവശത്ത്  ടാബിളിനോട് ചേർന്ന് സിസ്റ്റർ മിനി ഇരുന്നുറങ്ങുന്നത് അവൾ കണ്ടു.


"മിനി"..

കനമേറിയ അവളുടെ ശബ്ദം കേട്ട്  അവർ ഞെട്ടിയുണർന്ന് അവളെ മിഴിച്ചുനോക്കി.


"ഇവർ ഉണർന്നാൽ നിങ്ങളോട് അപ്പോൾ തന്നെ ഇൻഫോം ചെയ്യാൻ ഞാൻ പറഞ്ഞിരുന്നില്ലേ"??


"സോറി മാഡം, അവര് കണ്ണുതുറന്നപ്പോ തന്നെ ഞാൻ അടുത്തുചെന്നതാ". "പക്ഷേ അതുമിതും പറഞ്ഞ് അവരെന്നോട് ചാടിക്കേറാൻ വന്നു". "അവര് ഒന്ന് നോർമലായിട്ട് അറിയിക്കാമെന്ന് വെച്ചു".


ഒന്നമർത്തി മൂളിയ ശേഷം അവൾ ഗൗരിയുടെ നേരെ നോക്കി.


ശൂന്യതയിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് കിടക്കുകയായിരുന്നു അവൾ.


"ഗൗരീ"..


അവളുടെ വിളിക്ക് ഉത്തരമെന്നോണം ഗൗരി അന്നയുടെ നേർക്ക് തലവെട്ടിച്ചു.


അവളുടെ കണ്ണുകളിലുള്ള തീക്ഷ്ണത അന്നക്ക് കാണാമായിരുന്നു.


അവൾ പതുക്കെ ഗൗരിയുടെ കൈ പിടിച്ചു.


"ഇപ്പോഴും നല്ല വേദനയുണ്ടോ"??


"ഉം"...

ഒരു ഞരക്കത്തോടെ അവൾ മൂളി.


ഗൗരിയെ താങ്ങിപ്പിടിച്ച് ബെഡിൽ ഇരുത്തിയ ശേഷം അന്ന അവളുടെ അടുത്തിരുന്നു.


"ഗൗരീടെ വീടെവിടാ"??


"ഈരാറ്റുപേട്ടയിലാ എൻ്റെ വീട്".

മറുപടി തീർത്തും സൗമ്യമായിരുന്നു.


"പക്ഷേ ഗൗരിയെ ഞാനെവിടെയോ കണ്ടപോലെ, ഒരു പരിചയമുള്ള മുഖമാണെന്ന് തോന്നി".


അതിനു മറുപടിയെന്നോണം അവളൊന്ന് ചിരിച്ചു.


"അതിരിക്കട്ടെ, ഈരാറ്റുപേട്ടയിലുള്ള ഗൗരിയങ്ങനാ വൈക്കത്തെത്തിയത്"??


ഒന്നാലോചിച്ച ശേഷം ഗൗരി പറഞ്ഞു തുടങ്ങി.


"വർക്കിൻ്റെ ഒരാവശ്യത്തിന് വേണ്ടിയാ ഞാൻ വൈക്കത്ത് വന്നേ".


"എന്തായാലും വല്യൊരു ആക്സിഡൻറീന്ന താൻ രക്ഷപ്പെട്ടേ, You are lucky".


"ആക്സിഡൻ്റോ"??

കേട്ടത് വിശ്വസിക്കാനാവാതെ ഗൗരി തരിച്ചുനിന്നു.


അവളുടെ ഞെട്ടൽ കണ്ട് അന്ന അന്താളിച്ചുപോയി.

(തുടരും)


(Guys, comment cheyyan marakkalle

Story ishttapettaal continue cheyyanamo vendayo enn cmnt cheyyoo)