Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പുനർജ്ജനി - 3

അവൻ ഫോൺ കട്ട്‌ ചെയ്തു വണ്ടി തിരിക്കാൻ തുടങ്ങിയതും ആകാശം ഇരുണ്ടു മൂടി, താരകളും ചന്ദ്രനും മേഘങ്ങൾക്കിടയിൽ മറഞ്ഞു...സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചമല്ലാതെ അവിടെ  മറ്റൊരു പ്രകാശ കിരണങ്ങൾക്കും സ്ഥാനമില്ലാത്തത് പോലെ  ചുറ്റും ഇരുട്ടു വ്യാപിച്ചു.. ചെറിയ കാറ്റു വീശി തുടങ്ങി സ്ട്രീറ്റ് ലൈറ്റ് പതിയെ മിന്നാൻ തുടങ്ങി. അവൻ പെട്ടന്ന് എന്ത് പറ്റിയെന്നു ആലോചിച്ചു ചുറ്റും നോക്കി.. അപ്പോഴാണ് സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ അവൻ ആ കാഴ്ച കണ്ടു ഒരു നിമിഷം നടുങ്ങി നിന്നു..


സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ ഒരു ട്രക്ക് ആ  കാറിന്റെ സൈഡിൽ ആയി  ഇടിച്ചു.. ഇടിയുടെ ആഘാതത്തിൽ  കാർ  സൈഡിലേക്ക് ചരിഞ്ഞു  പൈൻ മരത്തിൽ ഇടിച്ചു. ആ ഇടിയിൽ തലയുയർത്തി പിടിച്ചു നിന്ന പൈൻ മരം ഒടിഞ്ഞു.ഇപ്പോൾ മറിയും എന്നരീതിയിൽ നിൽക്കുകയാണ്. തൊട്ടടുത്ത നിമിഷം ആ ട്രക്ക് വീണ്ടും റിവേഴ്‌സ് എടുത്തു കാറിലേക്ക് ഇടിക്കാനായി പാഞ്ഞതും പെട്ടന്ന് കിട്ടിയ  ധൈര്യത്തിൽ അവൻ തന്റെ കാറിന്റെ ഡോർ വലിച്ചു തുറന്നു പുറത്തേക്കിറങ്ങി ആ കാറിനരികിലേക്ക് ഓടി.. അവനെ കണ്ടതും ട്രക്ക് ഡ്രൈവർ ഒന്ന് ഞെട്ടി ആയാൽ വേഗം വണ്ടി മുന്നോട്ടു എടുത്തു..ഓടിച്ചു പോയി 

അവൻ  ഓടി ആ കാറിനരികിൽ എത്തി.. ആരുടെയോ കരച്ചിൽ വളരെ നേർത്തരീതിയിൽ കേൾക്കാം. പെട്ടന്നൊരു ഇടി മുഴങ്ങി കൂടെ ഒരു മിന്നലും  കടന്നു വന്നു. അടുത്ത നിമിഷം സ്ട്രീറ്റ് ലൈറ്റ് തുടരെ തുടരെ മിന്നാൻ തുടങ്ങി, അതിന്റെ അരണ്ട വെളിച്ചത്തിൽ  അകത്തുള്ളവരെ കണ്ട് അവൻ ഒന്ന് കൂടി ഞെട്ടി പോയി. കുറച്ചു മുൻപ് വളരെ സന്തോഷത്തിൽ മകൾക്കുള്ള കേക്കുമായി പോയ ആ അമ്മയെ അവൻ ഓർത്തുപോയി..അവളുടെ പുഞ്ചിരി അവന്റെ കണ്ണിൽ തെളിഞ്ഞു.

സർ, ഡോർ തുറക്കാമോ?
അവൻ പുറത്തു നിന്നും പകുതി ചരിഞ്ഞു  കൊക്കയിലേക്ക്  വീഴാൻ പോകുന്ന കാറിന്റെ ഡോറിൽ പതിയെ പിടിച്ചു കൊണ്ട് പറഞ്ഞു..
അകത്തു നിന്നും ഒരനക്കവും ഇല്ലായിരുന്നു...
സർ... അവൻ പ്രതീക്ഷയോടെ വീണ്ടും തട്ടി വിളിച്ചു... ഡോർ തുറക്കാൻ ശ്രെമിച്ചു.. ആ പെൺകുട്ടി ദയനീയമായി മുഖമുയർത്തി അവനെ നോക്കി.. അവളുടെ കണ്ണുകൾ ഭയം തിങ്ങി നിന്നു.. അവൾ  തൊട്ടടുത്തിരിക്കുന്ന മമ്മയെയും പപ്പയെയും വിളിച്ചു  കരയാൻ തുടങ്ങി.
അവരിൽ നിന്നും അനക്കം ഇല്ലാതെ വന്നപ്പോൾ അവൾ പേടിച്ചരണ്ട മിഴിയോടെ അവനെ നോക്കി..
അവളുടെ  വെള്ളാരം കണ്ണുകൾ അവന്റെ മിഴിയെ പോലും ഈറൻ അണിയിച്ചു..

അവൻ എന്താണ് പറയുന്നതെന്ന് അവൾക്കു മനസ്സിലായില്ല... ഡോർ  ലോക്ക് ആയിന്നു അവനു മനസ്സിലായി.. അവൾ അകത്തു നിന്നും ഡോർ തുറക്കാൻ ശ്രെമിച്ചു. അതിനു കഴിയാതെ വന്നപ്പോൾ വീണ്ടും അവൾ ദയനീയമായി അവനെ നോക്കി..
അവൻ തന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു കണ്ട്രോൾ റൂമിലേക്ക്‌  കാൾ കൊടുത്ത ആ നിമിഷത്തിൽ  പോയ ട്രക്ക് അതെ സ്പീഡിൽ  പാഞ്ഞു വന്നു  കാറിന്റെ സൈഡിൽ ആഞ്ഞു ഇടിച്ചു. പ്രതീക്ഷിക്കാതെ ഉണ്ടായ ആ ഇടിയിൽ   പൈൻ മരം ഒടിഞ്ഞു ആ കാറും കൂടെ അവനും ആ കൊക്കയിലേക്ക് പതിച്ചു..

കൊക്കയിലേക്ക് കാർ വീണതും ട്രക്ക് ഡ്രൈവർ അതിൽ നിന്നിറങ്ങി താഴേക്കു നോക്കി.. ഒരു പൊട്ടുപോലെ കാറിന്റെ ഹെഡ് ലൈറ്റ് താഴേക്കു മറയുന്നത് ആയാൽ ചിരിയോടെ നോക്കി കണ്ടു. അതിനു ശേഷം തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ആരെയോ വിളിച്ചു..

സാബ്.... എല്ലാം തീർന്നു..
സാബ് പറഞ്ഞത് പോലെ അവരെ രക്ഷിക്കാൻ ശ്രെമിച്ച ആ പയ്യനും അവരോടൊപ്പം  പോയി..
അതും പറഞ്ഞയാൾ തന്റെ കറുത്തിരുണ്ട് കറ പിടിച്ച പല്ലു  കാട്ടി ക്രൂരമായി ചിരിക്കാൻ തുടങ്ങി..

താൻ മടങ്ങിക്കോ?
ഇനി അവിടെ നിൽക്കണ്ട. എത്രയും വേഗം അവിടെ നിന്നു വരാൻ നോക്ക്..
ക്യാഷ് ഞാൻ അക്കൗണ്ടിൽ ഇട്ടേക്കാം..

മറുതലയ്ക്കൽ നിന്നും അയാൾ ആജ്ഞയോടെ പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു ...
അയാൾ സ്വല്പനേരം താഴേക്കു നോക്കി നിന്നു..


എത്ര നേരം കഴിഞ്ഞാണ് കണ്ണ് തുറന്നതെന്നു അവനു ഓർമ്മയില്ല.. ശരീരം അനക്കാൻ പോലും ആകാത്ത രീതിയിൽ വല്ലാത്ത വേദന..എവിടൊക്കെയോ ഒടിഞ്ഞു നുറുങ്ങിയപോലെ ഒരു പ്രതീതി..നെഞ്ചിന് താഴെ വല്ലാത്ത ഒരു ഭാരം. അവൻ ആ കിടന്ന കിടപ്പിൽ ചുറ്റും കണ്ണോടിച്ചു.. ചുറ്റും  കുറ്റാ കൂരിരുട്ടാണ്, ഇടക്ക് മിന്നുന്ന നേരിയ മിന്നാമിന്നികളുടെ പ്രകാശത്തിൽ അവന്റെ കണ്ണുകൾ തനിക്കു കുറച്ചു അപ്പുറത്തായി തകർന്നു കിടക്കുന്ന   ആ കാറിലേക്ക് നീണ്ടു..പെട്രോളിന്റെയും  ചുടു രക്തത്തിന്റെയും ഗന്ധം അവിടമാകെ പരന്നു.എന്തുകൊണ്ടോ അവന്റെ കണ്ണുകൾ നിറഞ്ഞു.അവളുടെ പുഞ്ചിരി മായാതെ ആ കാപ്പി കണ്ണിൽ തെളിഞ്ഞതും നെഞ്ചിൽ വല്ലാത്തൊരു പിടച്ചിൽ... അവൻ പതിയെ തല ഉയർത്തി അവിടേക്കു നോക്കി..തല ഉയർത്താൻ പോലും പറ്റാത്ത വിധം അവൻ വളരെ  ക്ഷീണിത്താനായി..
അവൻ പതിയെ മുകളിലേക്കു നോക്കി ..കാടുകൾക്കിടയിലൂടെ ചെറുതായി കാണുന്ന ഇരുണ്ടിരുന്ന ആകാശം പതിയെ  പൂവിടരും പോലെ പ്രകാശിക്കാൻ തുടങ്ങി, ഒളിച്ചിരുന്ന ചന്ദ്രനും താരകളും പതിയെ തലപൊക്കി തുടങ്ങി അവ അവനെ നോക്കി പുഞ്ചിരിക്കുന്നത് പോലെ അവനു തോന്നി.. അടുത്ത നിമിഷം ആകാശത്തു നിന്നും എന്തോ ഒന്ന് താഴേക്കു പതിച്ചു.. പെട്ടന്ന് അവിടമാകെ  പുലരി പോലെ പ്രകാശിച്ചു.. ആ പ്രകാശത്തിൽ തകർന്നു  കിടന്ന  കാർ  ഒരു കണ്ണാടി പോലെ മുന്നിൽ തെളിഞ്ഞു. അവൻ വിശ്വാസം വരാതെ അവിടേക്കു നോക്കി.. അതെ നിമിഷത്തിൽ  ആ പെൺകുട്ടി പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കി പേടിച്ചു കരയാൻ തുടങ്ങി...

അത് കണ്ട് അവനു വിഷമം തോന്നി...

"Hey.. Little butterfly...
Dont Affraid...dont crying 
I am hear..."

അവന്റെ ശബ്ദം കേട്ടതും അവൾ പതിയെ കരച്ചിൽ നിർത്തി അവനെ നോക്കി..

"fratello"(brother ) please help me to my parents 

അവൾ പതിയെ ഏങ്ങലോടെ പറഞ്ഞു ..

Can you save my parents..  how much I call them they don't wake up.
അവൾ കരച്ചിലോടെ   അവനോട് പറഞ്ഞു കൊണ്ടു അവരെ വിളിക്കാൻ തുടങ്ങി...
മമ്മ.... പപ്പാ....അവളുടെ കരച്ചിൽ അവിടെ അലയടിച്ചു...

Hey  little butterfly dont cry..

Iam hear dont cry..അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

അവൻ പതിയെ എഴുനേൽക്കാൻ ആഞ്ഞതും നെഞ്ചിന് താഴെ ഭാഗത്തു വല്ലാത്ത വേദന അവൻ പതിയെ അവിടേക്കു നോക്കി കല്ലുപോലെ കൂർത്ത  ശില പോലെ എന്തോ ഒന്ന് തുളഞ്ഞു കയറി ഇരിക്കുന്നു.. അവന്റെ പിടച്ചിൽ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ അവൾ ഭയത്തോടെ ചുറ്റും നോക്കി കൊണ്ടു  ഇളകി  തകർന്ന  കാറിന്റെ ഫ്രണ്ടിലെ മിറോറിൽ കൂടി  പുറത്തേക്കിറങ്ങി.. അവളുടെ ദേഹം അവിടവിടെ ആയി ചെറിയ ചെറിയ മുറിവുകൾ ഉണ്ടായിരുന്നു.മുറിഞ്ഞ ഗ്ലാസിന്റെ ചില്ലുകൾ കൊണ്ട് അത് ഒന്നുകൂടി മുറിഞ്ഞു,ഇടിയുടെ ആഘാതത്തിൽ  അവളുടെ നെറ്റി പൊട്ടിയാ മുറിവിൽ ചോര ഉണങ്ങി ഇരുന്നു. അവൾ ഏന്തി ഏന്തി അവനടുത്തേക്ക് വന്നു അവളുടെ കണ്ണുകൾ അവന്റെ നെഞ്ചിന് താഴേക്കു നീണ്ടു.. തുളഞ്ഞിരിക്കുന്ന  കൂർത്ത ശില കണ്ടതും അവൾ പേടിച്ചു വേച്ചു പിന്നിലേക്ക് വീണു പൊട്ടി കരയാൻ തുടങ്ങി...അവളുടെ ശരീരത്തിന്റെ വിറയൽ ആ മണ്ണിൽ പോലും പ്രതിധ്വാനിച്ചു.... കരിയിലകൾ  പോലും വല്ലാതെ വിറച്ചു പോയി...
അവൻ അവളെ ആശ്വസിപ്പിക്കാനായി പതിയെ മൂളി...
🎶Ever Since I Met You......🎶
🎶Just Want To Let The Past Go To Zero.....🎶
🎶Everyday Is A New Memory...!🎶
🎶It’s Only About Me And You....🎶

അവൾ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി...
അവനു അരികിലായി  പൊട്ടി കിടന്ന കേക്കിന്റെ ബോക്സ്‌ കയ്യെത്തി അവൻ തനിക്കരികിലേക്ക് നീക്കി.. അതിൽ നിന്നും പൊടിഞ്ഞു കിടന്ന ഒരു കഷ്ണം കേക്ക് അവൾക്കു നേരെ നീട്ടികൊണ്ട് അവൻ പറഞ്ഞു..

"Happy birthday  siya "


നിറ കണ്ണുകളോടെ അവൾ അവനെ നോക്കി... പതിയെ വിതുമ്പാൻ തുടങ്ങി..

ഞാൻ മരിച്ചാലും നീ ജീവിക്കണം ഒരു  രാജകുമാരിയെ പോലെ...നീ ഭയപ്പെടരുത് ഉറപ്പായും നിന്നെ രക്ഷിക്കാൻ ആരെങ്കിലും എത്താതിരിക്കില്ല..നീ നല്ല കുട്ടിയല്ലേ ധൈര്യം ആയി ഇരിക്ക്..അവൻ അവൾക്കു ധൈര്യം കൊടുത്തു കൊണ്ട് ആ കേക്ക് അവൾക്കു നേരെ നീട്ടി.. നിറ കണ്ണുകളോടെ അവൾ  അവനു നേരെ വാ തുറന്നു അവൻ അത്  അവളുടെ വായിലേക്ക് വെച്ചു കൊടുത്തു...കൊണ്ട്  വീണ്ടും പറഞ്ഞു..

"Happy birthday siya "

ഇന്ന് മുതൽ നിന്റെ ജീവിതത്തിന്റെ പുതിയ തുടക്കമാണ്. എന്ത് സംഭവിച്ചാലും ധൈര്യത്തോടെ അതിനെ നീ അതിജീവിക്കണം.. നിന്റെ സ്വപ്നങ്ങൾക്ക് ചിറകുകളും നിറങ്ങളും നൽകി ഒരു ചിത്രശലഭത്തെ പോലെ പറന്നുയരണം അത്രയും പറഞ്ഞവൻ 

അവൻ വല്ലാത്ത വേദനയോടെ അവളെ നോക്കി പുഞ്ചിരിച്ചു..

അവൾ പതിയെ ഏന്തി അവനരികിലേക്ക് വന്നു. കണ്ണുകൾ ഇറുക്കി അടച്ചു  കൊണ്ട് അവൾ അവന്റെ നെഞ്ചിന് താഴെ തറഞ്ഞിരുന്ന ആ കൂർത്ത  ശില പതിയെ  മുകളിലേക്കു  വലിച്ചൂരാൻ ശ്രെമിച്ചു.. ആ ശ്രെത്തിനിടയിൽ അവളുടെ കൈ മുറിഞ്ഞു രക്തം അതിലേക്കു വീണു അതെ സമയം തന്നെ അവന്റെ മുറിവിൽ നിന്നും രക്തംചീറ്റി ആ ശിലയിലേക്ക്  പടർന്നു  രണ്ടുപേരുടെയും രക്തങ്ങൾ തമ്മിൽ കലർന്നു ഒന്നായി..ആ ശിലയെ  ചുവപ്പിച്ചു..പെട്ടന്ന് ആ ശില ചുവന്നു പ്രകാശിക്കാൻ തുടങ്ങി ആ പ്രകാശത്തിൽ അവൾ ആ കല്ലിലേക്ക് നോക്കി  അതൊരു  സർപ്പതിന്റെ  ശിലാരൂപം ആയി മാറി ..അത് പതിയെ പൊട്ടി തെറിച്ചു പല നിറത്തിലുള്ള പൂമ്പാറ്റകളായി മാറി പറന്നുയരാൻ തുടങ്ങി..

അവൾ  പേടിയോടെ അവന്റെ കയ്യിൽ തന്റെ കൈ ചേർത്ത് മുറുക്കി പിടിച്ചു.. കണ്ണുകൾ ഇറുക്കി അടച്ചു..അവന്റെ കയ്യോട് ചേർത്ത് അവളുടെ ഉള്ളം കയ്യിലെ ചന്ദ്ര ബിംബം പതിയെ തെളിഞ്ഞു വരാൻ തുടങ്ങി അത് അവന്റെ കയ്യിലേക്ക് അമർന്നു  പൂർണ ബിംബമായി മാറി...പ്രകാശിച്ചു...

അവളുടെ കഴുത്തിൽ പച്ച കുത്തിയ പോലെ തൃശൂലം തെളിഞ്ഞു വന്നു ..അതെ സമയം അവന്റെ പുറത്തായി നഗരൂപം  മിന്നി തെളിഞ്ഞു കൊണ്ടിരുന്നു . അടുത്ത നിമിഷം കാറിലേക്ക് തീപടരാൻ തുടങ്ങി..ദിബന്ധങ്ങൾ പൊട്ടുമാറുച്ചതിൽ അതൊരു ഉഗ്ര സ്പോടാനമായി മാറി..

തുടരും