Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഡെയ്ഞ്ചർ പോയിന്റ് - 12

☠️ അപ്പാ മൂർത്തി പറഞ്ഞത് കേട്ടപ്പോൾ കർണ്ണിഹാരയ്ക്ക് അത്ഭുതം തോന്നി അവൾ ചിരിച്ചുകൊണ്ടുതന്നെ അതിന് മറുപടി പറഞ്ഞു... എന്തായാലും എന്റെ ഇഷ്ട്ടവിഭവങ്ങൾ ഇത്ര കൃത്യമായി മനസ്സിലാക്കിയ മൂർത്തിയങ്കിൾ ചില്ലറക്കാരനല്ല അതും ഇത്ര കൃത്യമായി താങ്ക്സ്... അതിനാണ് മനപ്പൊരുത്തം എന്നു പറയുന്നത് അതെന്താണെന്ന് ഇപ്പോൾ മനസ്സിലായോ... ഉം.. മനസിലായി കർണ്ണിഹാര പറഞ്ഞു... അപ്പാമൂർത്തി. എന്നാ മോള് കഴിക്ക്... കർണ്ണിഹാര. അല്ലാ നിങ്ങള് കഴിക്കുന്നില്ലേ... അപ്പാമൂർത്തി. ഞാൻ കഴിച്ചു മോള് കുളിക്കാൻ കയറിയപ്പോൾ ഒരു പ്ളേറ്റ് ചോറും അഞ്ചു പുഴുങ്ങിയ മുട്ടയും ഒരു കിലോ പോത്തിറച്ചിയും രണ്ട് കിലോ കപ്പപുഴുക്കും ഇതൊക്കെയാണ് എന്റെ രാത്രിയിലെ ഭക്ഷണം അത് ഞാൻ കഴിച്ചു മോൾ വരുന്നതും നോക്കി ഞാൻ കുറെനേരമിരുന്നു പക്ഷെ പെട്ടെന്ന് വരുന്ന ഒരു ലക്ഷണവും കണ്ടില്ല നല്ല വിശപ്പുണ്ടായിരുന്നു പിന്നെ ഒന്നും നോക്കിയില്ല... അപ്പാമൂർത്തി പറഞ്ഞത് കേട്ട് കർണ്ണിഹാര ആർത്തു ചിരിച്ചു വെറുതെയല്ല നിങ്ങൾക്ക് ഇത്ര ആരോഗ്യം ചിരിക്കിടയിൽ അവൾ വിളിച്ചു പറഞ്ഞു ഹോ എന്തൊരു തീറ്റ പണ്ടാരം ശരിക്കും കർണ്ണിഹാര ജീവിതത്തിൽ ആദ്യമായാണ് ഇത്രയും മനസ്സു തുറന്നു ചിരിക്കുന്നത് അതിന് കാരണക്കാരനോ അപ്പാമൂർത്തിയും... തുമ്പപ്പൂ പോലുള്ള ഇവളുടെ പല്ലുകൾക്ക് പോലും എന്തു ഭംഗിയാ അത് കാണാൻ തന്നെ നൂറഴകാ അപ്പാമൂർത്തി മനസ്സിൽ പറഞ്ഞു... കർണ്ണിഹാര. എന്താ മൂർത്തിയങ്കിൾ ആലോചിക്കുന്നേ... അപ്പാമൂർത്തി. ഏയ് ഒന്നൂല്ല്യ എങ്ങിനെയുണ്ട് അടിയന്റെ ഭക്ഷണം.. കർണ്ണിഹാര.  സൂപ്പർ വെറുതെ പറഞ്ഞതല്ല എനിക്ക് ഒരുപാട് ഇഷ്ട്ടായി അതല്ലേ എല്ലാം ഞാൻ മുഴുവനായി കഴിച്ചു തീർത്തത് പിന്നെ പാലും കുടിച്ചു പൂവൻ പഴവും തിന്നു.. അപ്പാമൂർത്തി. ഇനിയും വേണമായിരുന്നോ... കർണ്ണിഹാര. വേണ്ട വേണ്ട എന്റെ വയറു നിറഞ്ഞു... അപ്പാമൂർത്തി. മോൾ മദ്യം കഴിക്കുമോ... കർണ്ണിഹാര. അയ്യോ ഞാൻ കഴിക്കില്ല മദ്യത്തിന്റെയും ബീഡിയുടെയും മണം കേട്ടാൽ പോലും എനിക്ക് ഓക്കാനം വരും... അപ്പാമൂർത്തി. എന്നാ ഭക്ഷണം കഴിച്ച പാത്രം കിച്ചണിലെ സിങ്കിൽ ഇട്ടേച്ച് മോള് പോയി കിടന്നോ... കർണ്ണിഹാര വേഗം തന്നെ പാൽ കുടിച്ച ഗ്ലാസും മറ്റ് പാത്രങ്ങളും എടുത്ത് കിച്ചണിലേക്ക് നടന്നു... കർണ്ണിഹാര കയ്യും മുഖവും കഴുകി വന്നപ്പോൾ അപ്പാ മൂർത്തി അവളെ നോക്കി പറഞ്ഞു എന്നാ മോള് പോയി കിടന്നോ ബാക്കി കഥകളൊക്കെ നമുക്ക് നാളെ പറയാം.... മോളുടെ ജീവിത കഥ എനിക്ക് കേൾക്കണം അതുപോലെ തന്നെ എന്റെ ജീവിതകഥ മോൾക്കും എല്ലാം വിശദമായിത്തന്നെ നമുക്ക് പിന്നീട് പറയാം ഇപ്പോ തന്നെ സമയം ഒരുപാട് വൈകി 9 മണിക്ക് തന്നെ ഉറങ്ങുന്ന ശീലമുള്ളവനാണ് ഞാൻ അതുപോലെതന്നെ ഭക്ഷണവും നന്നായി കഴിക്കും അതാ ഇപ്പോഴും ഈ ഞാൻ കാട്ടാനയുടെ കരുത്തോടെ തന്നെ ഇങ്ങനെ ഒരു ഉരുക്കു മനുഷ്യനായി നിലനിൽക്കുന്നത്.... കണ്ടോ സമയം 11 കഴിഞ്ഞു അപ്പൊ ഗുഡ്നൈറ്റ്‌... മറുപടിക്ക് കാത്തു നിൽക്കാതെ അങ്ങിനെ പിറുപിറുത്തു കൊണ്ട് കർണ്ണിഹാരയുടെ ബെഡ്റൂമിന്റെ നേരെ എതിർവശത്തുള്ള അയാളുടെ ബെഡ്റൂമിലേക്ക്‌ കയറിപോയി...രാത്രിയിൽ കിടക്കാൻ നേരത്തുള്ള പതിവ് പല്ല്തേപ്പും കഴിഞ്ഞ് കർണ്ണിഹാര അപ്പാമൂർത്തിയുടെ ബെഡ്റൂമിൽ ചെന്ന് നോക്കുമ്പോൾ കൈലിമുണ്ട് മാറ്റി ഒരു ബർമൂഡയും ധരിച്ചു കൊണ്ട് അയാൾ ബെഡ്‌ഡിൽ മലർന്ന് കിടന്ന് ഉറങ്ങുന്നു... വാതിൽ അടയ്ക്കുന്ന ശീലം ഇയാൾക്കില്ല എന്ന് തോന്നുന്നു... അതങ്ങിനെ തന്നെ കിടക്കട്ടെ... ഹോ.. എന്തൊരു മനുഷ്യൻ ഒരു ഡബിൾകോട്ട് കട്ടിൽ മുഴുവനായി വേണം ഇയാൾക്ക് ഉറങ്ങാൻ അത്രയ്ക്കും ഭീകരൻ... എന്തായാലും നല്ല സ്നേഹമുള്ളവനാ പാവം... അങ്ങിനെ മന്ത്രിച്ചുകൊണ്ട് കർണ്ണിഹാര അവൾക്കായി സ്വന്തം ഇഷ്ട്ടപ്രകാരം തിരഞ്ഞെടുത്ത ബെഡ്റൂമിൽ കയറി വാതിലടച്ചു... നന്നായി ഉറക്കം വരുന്നുണ്ട് യാത്രാക്ഷീണവും അലച്ചിലും ഒക്കെകൂടി ആകപ്പാടെ ഒരു വല്ലായ്മ്മ പിന്നെ ചൂടുപാൽ കൂടി കുടിച്ചപ്പോൾ ഉറങ്ങാൻ ഒരു കാരണവുമായി... ബെഡ്‌ഡിൽ കിടന്നുകൊണ്ടുതന്നെ അവൾ ലൈറ്റ് ഓഫ് ചെയ്തു... ലൈറ്റ് കത്തിനിന്നാൽ ഉറക്കം വരില്ല പിന്നെ പുതിയ വീടും മാറിയസാഹചര്യവും കാരണം എന്തോ പെട്ടെന്ന് കർണ്ണിഹാരയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല... ഓരോന്നും ചിന്തിച്ചുകൊണ്ട് അവൾ അങ്ങിനെ കിടന്നു.. പെട്ടെന്നാണ് കർണ്ണിഹാര ആ  അലർച്ച കേട്ടത് തൊട്ടടുത്ത ബെഡ്റൂമിൽ നിന്നാണത്തെന്ന് അവൾ മനസിലാക്കി... ഇപ്പോൾ ആ കേട്ട ഭീകരമായ അലർച്ച അത് അത് അനുനിമിഷം അടുത്തുവരികയാണ്.... കർണ്ണിഹാര വേഗം തന്നെ പേടിയോടെ ബെഡ്‌ഡിൽ നിന്നും ചാടിയെഴുന്നേറ്റുകൊണ്ട് ലൈറ്റിട്ടു... ഉറക്കെ കരയാൻ തോന്നിയെങ്കിലും ഒട്ടും ശബ്‌ദം പുറത്തുവന്നില്ല ഒരു കണക്കിന് വേഗം തന്നെ ബെഡ്റൂമിന്റെ വാതിലിന് അടുത്തു വന്ന് ബോൾട്ട് നീക്കി വാതിൽ തുറന്ന് വിറയലോടെ നേരെ എതിർ വശത്തുള്ള അപ്പാമൂർത്തിയുടെ ബെഡ്റൂമിലേക്ക്‌ ഓടി... കർണ്ണിഹാര അപ്പാമൂർത്തിയുടെ ബെഡ്റൂമിൽ കടന്നതും ആ ബെഡ്റൂമിന്റെ വാതിൽ ആരോ ശക്തിയായി വലിച്ചടച്ചതും ഒരുമിച്ചായിരുന്നു... അത് പുറത്തുനിന്നും ആരോ ലോക്ക് ചെയ്യുന്ന ശബ്ദവും തുടർന്നു കേട്ടു... അതിനുശേഷം എല്ലാം പരിപൂർണ്ണ നിശബ്‌ദം... എന്നാൽ കുറച്ചു സമയത്തിനുശേഷം അപ്പാമൂർത്തിയുടെ ബെഡ്റൂമിൽ നിന്നും ചെറിയ ശബ്‌ദങ്ങൾ കേൾക്കാൻ തുടങ്ങി അടക്കിപിടിച്ചുള്ള സംസാരം ചിരി കൊലുസിന്റെ ശബ്‌ദം ശരിക്കും ശ്രദ്ധിച്ചാൽ മനസിലാക്കാം അത് ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിരിയാണെന്ന് ആ പുരുഷ ശബ്‌ദം അത് അപ്പാമൂർത്തിയുടേതല്ലേ അതെ ശരിയാണ് വളരെ കറക്ട്... എന്തിനാണ് അയാൾ ഇങ്ങിനെ ചിരിക്കുന്നത് ആ സ്ത്രീശബ്ദമോ ശരിക്കും ശ്രദ്ധിച്ചാൽ അതും കൃത്യമായി മനസിലാക്കാം... അത് .... അത്... കർണ്ണിഹാരയുടെ ശബ്‌ദം തന്നെ നൂറിൽ നൂറ്‌ ശതമാനം ഉറപ്പ്....!!!☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും☠️☠️☠️☠️☠️☠️ ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️