Who is Meenu's killer - 37 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 37

"പിറ്റേന്ന് രാവിലെ... ബീന സന്തോഷത്തോടെ ഭർത്താവ് ഗോപാലാനും ദേവകിക്കും ചായയുമായി അവരുടെ മുറിയിലേക്ക് പോയി.. ആദ്യം ഗോപാലന് ചായ നൽക്കി ശേഷം നേരെ മകളുടെ മുറിയിലേക്ക് നടന്നു... മുറിയുടെ ചാരി കിടക്കുന്ന വാതിൽ തുറന്നു അകത്തു കയറി അന്നേരം പുതപ്പ് കൊണ്ട് മൂടി പുതച്ചു കിടക്കുകയാണ് ദേവകി..

"ഹും... ഇതുവരെ എഴുന്നേറ്റില്ലെ ദേവകി നി നാളെ മറ്റൊരു വീട്ടിലേക്കു പോകേണ്ട കുട്ടിയാ എന്നിട്ടും ഇങ്ങനെയാണോ മൂടി പുതച്ചു കിടക്കുക..."അതും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിയ ബീന ചായ കട്ടിലിനോട് ചേർന്നുള്ള ടേബിളിന്റെ മേൽ വെച്ചു....

എന്നാൽ ദേവകിയിൽ നിന്നും ഒരു മറുപടിയും ബീനക്ക് ലഭിച്ചില്ല...

"എടി... മോളെ എഴുന്നേൽക്ക്..."

എന്നാൽ അപ്പോഴും ദേവകിയിൽ നിന്നും യാതൊരു മറുപടിയും ബീനക്ക് ലഭിച്ചില്ല അതുകൊണ്ട് തന്നെ ബീന ദേവകിയുടെ പുതപ്പ് തന്റെ കൈകൾ കൊണ്ട് എടുത്തു മാറ്റി..

പെട്ടെന്നു അത് കണ്ടതും ബീന ഞെട്ടി കാരണം അവിടെ ദേവകിക്ക് പകരം തലയണകൾ ആയിരുന്നു... മൂന്ന് തലയണ ഓരേ രീതിയിൽ നേരെ വെച്ചു പുതപ്പ് കൊണ്ട് മൂടി പുതച്ചു ഒരാൾ കിടന്നു ഉറങ്ങും രീതിയിൽ ദേവകി വെച്ചിരിക്കുകയാണ് എന്ന് അറിഞ്ഞതും ബീന നെഞ്ചത്ത് കൈ വെച്ചു കൊണ്ട് അലറി താഴെ വീണു

"മോളെ..."

ബീനയുടെ ശബ്ദം കേട്ടതും ഗോപാലൻ അങ്ങോട്ട്‌ ഓടി എത്തി... അദ്ദേഹം വാതിൽക്കൽ വന്നു നിന്നു

"എന്താ... എന്താ ബീനേ..."പരിഭ്രമത്തോടെ അദ്ദേഹം ബീനയോട് ചോദിച്ചു

"ചതിച്ചു നമ്മുടെ മോളു ദേവകി ചതിച്ചു... അത് മാത്രം പറഞ്ഞുകൊണ്ട് ബീന തറയിൽ നിന്നും എഴുന്നേറ്റു ഓടി തന്റെ ഭർത്താവിനെ കെട്ടിപിടിച്ചു...അദേഹത്തിന്റെ മാറത്തു കിടന്ന് കരഞ്ഞു....ഒരു നിമിഷം തന്റെ ജീവൻ തന്നെ തന്നിൽ നിന്നും പോയത് പോലെയായി ഗോപാലന്...എന്ത് ചെയ്യണം എന്നറിയാതെ അയാളും ആകെ തകർന്നു ഭാര്യയെ കെട്ടിപ്പുണർന്നു ഇരുവരും ഒന്നിച്ച് പിന്നെയും താഴെ ഇരുന്നു...

"ദൈവമേ എന്റെ മകൾ അവൾ എവിടെ..." അദ്ദേഹം മേലോട്ട് നോക്കി കണ്ണീരോടെ ചോദിച്ചു

"അവൾ നമ്മളെ ചതിച്ചല്ലോ.."ബീന അതും പറഞ്ഞുകൊണ്ട് വീണ്ടും കരയാൻ തുടങ്ങി

"ഇതുവരെ നമ്മുടെ മക്കൾ ഞാൻ പറയുന്നത് മാത്രമേ കേട്ടിരുന്നുളൂ ഇന്ന് ആദ്യമായി എന്റെ മകൾ അവളുടെ ഇഷ്ടത്തിന് ചെയ്തു പക്ഷെ അത് അവസാനം വരെ നമ്മളെ വേദനിപ്പിക്കുന്ന ഒന്നായല്ലോ ബീനേ..". ഗോപാലൻ കണ്ണീരോടെ പറഞ്ഞു

പതിയെ പതിയെ ദേവകി ഒളിച്ചോടി എന്ന വിവരം അവിടം മുഴുവനും കാട്ട് തീ പോലെ പടർന്നു... പതിയെ ജനങ്ങൾ എല്ലാം ഗോപാലന്റെ വീട്ടിലേക്കു ഒഴുകി എത്തി

"കുട്ടിക്ക് വല്ല പ്രണയം ഉണ്ടോ ബീനേ..." തലയിൽ കൈ വെച്ചിരിക്കുന്ന ബീനയോടു അവരുടെ അയൽവാസി ലീലാവതി ചോദിച്ചു

"എനിക്കറിയില്ല ലീലേച്ചി എനിക്ക് ഒന്നും അറിയില്ല..." വേദനയോടെ ബീന പറഞ്ഞു

"ഹ അത് എന്ത് ഉത്തരമാണ് ബീനേ... നീയല്ലേ കുട്ടികളുടെ അമ്മ നി അല്ലെ ഇതൊക്കെയേ ശ്രെദ്ധിക്കേണ്ടത്... "ലീലാവതി പിന്നെയും പറഞ്ഞു

എന്നാൽ ഒന്നും പറയാതെ ബീന അതെ ഇരിപ്പു തുടർന്ന്....

"ഇജ്ജ് ഒന്ന് മിണ്ടാതിരിക്ക് എന്റെ ലീലേ ഓൾക്ക് ഓൾടെ കുട്ടിനെ കുറിച്ച് എന്തെങ്കിലും അറിയും എങ്കിൽ ഞമ്മളൊക്കെ ഇവിടെ ഓളുടെ പോരയ്ക്കു എത്തുന്നതിനു മുൻപ് ഓൾടെ കുട്ടി ഇവിടെ ഉണ്ടാകുമായിരുന്നു അത് മറക്കണ്ട ഇജ്ജ്..."

"അതേയ് ഓരോരുത്തരും ഓരോന്നും പറയാതെ നമ്മുക്ക് കുട്ടിയുടെ കൂട്ടുക്കാരികളോട് ഒന്ന് അന്വേഷിച്ചു നോക്കാം അതല്ലാതെ വേറെ ഒരു മാർഗവുമില്ല... "ബാലൻ പറഞ്ഞു

"അതും ശെരിയാ.." ചുറ്റുമുള്ളവർ പറഞ്ഞു

"കുട്ടിയുടെ കൂട്ടുകാരികളെ അറിയുമോ.."ബാലൻ വീണ്ടും ചോദിച്ചു

"അത് പിന്നെ മോൾക്ക്‌ അങ്ങനെ കൂട്ടുകാരികൾ ഒന്നുമില്ല അവൾ അധികം ആരോടും ഒന്നും സംസാരിക്കാതെ പ്രകൃതമാണ്.. അവൾ ഇന്ന് വരെ ഒരു കൂട്ടുക്കാരിയോടും സംസാരിച്ചു ഞാൻ കണ്ടിട്ടില്ല..." ബീന വേദനയോടെ പറഞ്ഞു

"അപ്പോൾ ഒരു വഴിയേ നമ്മുക്ക് മുന്നിൽ ഉള്ളു അത് മകളുടെ കോളേജിൽ പോവുക... അവൾ പഠിക്കുന്ന ക്ലാസ്സിൽ നേരിട്ട് പോയി ചോദിക്കുക തന്നെ ആർക്കെങ്കിലും എന്തെങ്കിലും അറിയും അറിയാതിരിക്കില്ല ഉറപ്പാ..."ബാലൻ പറഞ്ഞു

"അതും ശെരിയാ.."

" എന്നാൽ സമയം കളയാതെ ഉടനെ തന്നെ നമ്മുക്ക് മോളുവിന്റെ കോളേജിലേക്ക് പോകാം..." ബാലൻ എല്ലാവരെയും നോക്കി പറഞ്ഞു

അങ്ങനെ എല്ലാവരും ഉടനെ തന്നെ കോളേജിലേക്ക് പുറപ്പെട്ടു... ഇതേ സമയം ദേവകി പ്രകാശന്റെ ഗ്രാമത്തിൽ എത്തുകയും അവിടെ കവലയിൽ ബസ്സ് ഇറങ്ങുകയും ചെയ്തു നേരെ അടുത്തുള്ള ഒരു പലചരക്കു കടയിൽ പോയി

"എന്താ മോളെ..എന്ത് വേണം.."പലചരക്കു കട തുറക്കുന്ന റഫീഖ് ചോദിച്ചു

"അത് പിന്നെ ഇക്ക ഇവിടെ ഈ പ്രകാശന്റെ വീട്.."

"ഏതു പ്രകാശൻ..."

"അല്ല ഈ ബസ്സിൽ കിളിയായി ജോലിക്ക് പോയിരുന്ന പ്രകാശൻ ആളുടെ വീട്.."

"ഒ അവന്റെയോ അവന്റെ വീട് ദേ ഈ കാണുന്ന വഴിയിലൂടെ നടന്നു കുറച്ചു ദൂരം പോയാൽ ചെറിയൊരു പാടം കാണും അതിന്റെ അപ്പുറത്തു ഉള്ള ആദ്യത്തെ ചെറിയ ഓട് വീടാണ് അവന്റെ..." റഫിഖ് പറഞ്ഞു

"ശെരി.."

"അല്ല മോളു ആരാണ്? എന്തിനാ അവനെ അന്വേഷിക്കുന്നത്..."

"അത് പിന്നെ ആള് എന്റെ ഒരു അകന്ന ബന്ധുവാണ്..." ദേവകി പറഞ്ഞു

"ആണോ എങ്കിൽ അവന്റെ അമ്മയുടെ പേര് ഒന്ന് പറഞ്ഞെ മോളെ നി..." ദേവകിയുടെ മേൽ സംശയം തോന്നിയ റഫീഖ് ചോദിച്ചു

കടക്കാരന്റെ ആ ചോദ്യം ദേവകിയെ കുഴച്ചു... കൂടുതൽ സമയം ഇവിടെ നിൽക്കുന്നത് ശെരിയല്ല എന്ന് മനസിലാക്കിയ ദേവകി അവിടെ നിന്നും പെട്ടെന്നു തന്നെ നടന്നു നീങ്ങി... അപ്പോഴേക്കും സംശയം തോന്നിയ റഫിഖ് ഈ വിവരം കവലയിൽ ഉള്ളവരുമായി പങ്ക് വെച്ചു...

ദേവകി റഫീഖ് പറഞ്ഞത് പോലെ തന്നെ ആ വഴിയിലൂടെ നടന്നു നീങ്ങി... കുറച്ചു ദൂരം പോയതും അവൾ ആ ചെറിയ പാടം കാണുകയും ചെയ്തു.. അതിലൂടെ കാണുന്ന ചെറിയ വരമ്പിലൂടെ അവൾ ആ പാടം മുറിഞ്ഞു കടന്നു ശേഷം ആ വീടിന്റെ മുന്നിൽ എത്തുകയും ചെയ്തു..

ദേവകി പതിയെ ചെറിയ വിറയലോടെ മനസ്സിൽ ചെറിയ ധൈര്യത്തോടെയും ആ വീടിന്റെ മുറ്റത്തു വന്നു നിന്നു

"അമ്മേ... ഇവിടെ ആരെങ്കിലും ഉണ്ടോ..."

മുറ്റത്തു നിന്നും ആ ശബ്ദം കേട്ടതും ഉമ്മറത്ത് ചേർന്നുള്ള മുറിയിൽ കിടക്കുന്ന പ്രാകാശന്റെ എഴുന്നേൽക്കാൻ കഴിയാത്ത അച്ഛൻ അദേഹത്തിന്റെ ഭാര്യയെ വിളിച്ചു

"സരോജിനിയെ ഒന്ന് ഇങ്ങു വന്നേ മുറ്റത്തു ആരോ വന്നിരിക്കുന്നു.."

"ആ ദാ വരുന്നു.."

അങ്ങനെ അകത്തു അടുക്കളയിൽ ജോലി ചെയ്യുന്ന സരോജിനി സാരിയുടെ മുന്താണിയിൽ കൈയും തുടച്ചു കൊണ്ട് പുറത്തേക്കു വന്നു

"ആരാണ് മോളെ നി.."മുറ്റത്തു ദേവകിയെ കണ്ട സരോജിനി ചോദിച്ചു

"ഞാൻ! ഇതു പ്രകാശൻ ചേട്ടന്റെ വീട് അല്ലെ..." ദേവകി ചോദിച്ചു

"അതെ മോളാരാ.." സരോജിനി വീണ്ടും ചോദിച്ചു

"ഞാൻ... അമ്മേ എന്നെ ആശിർവാദിച്ചാലും ഞാൻ അമ്മയുടെ മരുമകൾ ദേവകി..." ദേവകി പറഞ്ഞു

അത് കേട്ടതും സരോജിനി ഞെട്ടി

"അതെ അമ്മേ ഞാനും അമ്മയുടെ മകൻ പ്രാകാശനും തമ്മിൽ ഇഷ്ടത്തിലാണ്.."ദേവകി പറഞ്ഞു

ദേവകി അത് പറയുന്ന സമയം അകത്തു നിന്നും കൈകുഞ്ഞുമായി മാലതി പുറത്തേക്കു വന്നു...



തുടരും














പങ്കിട്ടു

NEW REALESED