The Author Aval പിന്തുടരുക Current Read അവളുടെ സ്വപ്നം By Aval മലയാളം Short Stories Share Facebook Twitter Whatsapp Featured Books പ്രണയമണി തൂവൽ ഫാത്തിമ മാതാ കോളേജ് ഓഡിറ്റോറിയം ശബ്ദമുഖരിതമാണ്.കൂവലും ആർപ്പ്... ഡെയ്ഞ്ചർ പോയിന്റ് - 6 ️ ഇച്ചിരി ചുണ്ണാമ്പ് തര്വോ പുറകിൽ നിന്ന് ചോദ്യവും ഉണ്ടായി..... മനുഷ്യൻ..! മനുഷ്യൻ---------------- അന്നൊരു തിങ്കളാഴ്ച ആയിരുന്നു. കുറേ ക... കർമ്മം -ഹൊറർ സ്റ്റോറി - 4 ഈ മനയുടെ ഇപ്പോഴത്തെ അധിപനാണ് ചന്ദ്രമൗര്യൻ ഉത്രാളിക്കാവ് മനയോ... കർമ്മം -ഹൊറർ സ്റ്റോറി -3 അതിൽ നിറച്ചിരിക്കുന്നത് സാധാരണ മണ്ണല്ല പകരം ഹിമാലയ പർവതത്തിന... വിഭാഗങ്ങൾ Short Stories ആത്മീയ കഥ Fiction stories Motivational Stories Classic Stories Children Stories Comedy stories മാസിക കവിത യാത്രാ വിവരണം Women Focused നാടകം Love Stories Detective stories Moral Stories Adventure Stories Human Science സൈക്കോളജി ആരോഗ്യം ജീവചരിത്രം Cooking Recipe കത്ത് Horror Stories Film Reviews Mythological Stories Book Reviews ത്രില്ലർ Science-Fiction ബിസിനസ്സ് കായികം മൃഗങ്ങൾ ജ്യോതിഷം ശാസ്ത്രം എന്തും Crime stories പങ്കിട്ടു അവളുടെ സ്വപ്നം (3) 7.9k 27.8k അവൾ എന്നാണ് സ്വപ്നം കാണാൻ തുടങ്ങിയത്..അവളുടെ സ്വപ്നം ഒരിക്കലും ഉറക്കത്തിലുള്ളതല്ല...ഉറങ്ങുമ്പോൾ കാണുന്ന സ്വപ്‌നങ്ങൾ ജീവിതവും ആയി വെല്യ ബന്ധമൊന്നും ഉണ്ടാവില്ല.. ചിലപ്പോ തമ്മിൽ തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത കൊച്ചു കൊച്ചു രംഗങ്ങളാവും.. അല്ലെങ്കിൽ മറ്റു വല്ലവരുടെയും ജീവിതത്തിൽ നടക്കുന്നത്കാ പോലെയാവും കാണുക... ഉണർന്നിരിക്കുമ്പോഴു സ്വപ്നം കാണാറുണ്ട്.. നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്... അതില്ന നേടിയെടുക്കാൻ അത്രമേൽ പരിശ്രമിച്ചിട്ടുണ്ടാവും... ചിലർ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു നേടിയെടുക്കും.. അവരുടെ സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കും.. മറ്റു ചിലർക്ക് കഴിയുമായിരുന്നിട്ടും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വിരലുകൾക്കിടയിലൂടെ ഊർന്നുപോയിട്ടുണ്ടാവും .. ആ തോൽവിയിൽ വേദനിച്ചു മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ അവർ സ്വപ്നങ്ങളെ കുഴിച്ചു മൂടും... അതിന്റെ ഓർമ്മകൾ മനസ്സിൽ നിന്നു മായ്ക്കാൻ ശ്രമിക്കും.. കൊതിച്ചതല്ലെങ്കിലും നമ്മുടെ കൈയിൽ ഉള്ളതെന്താണോ അതിൽ ജീവിക്കും.... ഇടയിൽ ആ വിരലുകൾ ഒന്നു ചേർത്തു പിടിച്ചിരുന്നെങ്കിൽ ഒന്നു കുട്ടിപിടിച്ചിരുന്നെങ്കിൽ അതിന്നും കൈയിൽ ഭദ്രമായിരുന്നേനെ എന്നോർത്തു സ്വയം പഴിക്കും ...അത് കൈവിട്ടുകളഞ്ഞ നിമിഷം വീണ്ടും വീണ്ടും നമ്മെ വേദനിപ്പിച്ചുകൊണ്ടിരിക്കും.. അതാവും നടക്കാതെ പോയ നമ്മുടെ സ്വപ്‌നങ്ങൾ..അവളുടെയും ഏറ്റവും പ്രിയപ്പെട്ടത് നടക്കാതെപോയ അവളുടെ സ്വപ്നം ആണ്.. അതെത്തി പിടിക്കാൻ ദൈവം അവസരം കൊടുക്കുന്നത് ചുരുക്കം ചിലർക്ക് മാത്രമാവും ആ സ്വപ്നത്തെ അത്രമേൽ സ്നേഹിക്കുന്നവർക്ക്.. അത്രമേൽ ആഗ്രഹിച്ചു അതിനുവേണ്ടി നിസ്വാർത്ഥമായി പരിശ്രമിക്കുന്നവർക്.... അങ്ങനെയുള്ള കുറച്ചു പേർക്കു മാത്രമാവും ഒരിക്കൽ കൈവിട്ടുപോയ സ്വപ്നത്തെ അടുത്ത് കാണാനെങ്കിലും സാധിക്കു...ഒരിക്കൽ അവളെയും തേടി അവളുടെ പ്രാണനെ പോലെ കൊണ്ട് നടന്ന അവളുടെ സ്വപ്നം എത്തി .. ഒന്നോർത്താൽ അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം... എല്ലാവരും സ കാണുന്ന പോലെ ഒരു ജോലികിട്ടണം എന്നൊന്നും അവൾ സ്വപ്നം കണ്ടിട്ടില്ല.. എന്തോ നാളയെ കുറിച് അവൾക് ആശങ്കകൾ ഉണ്ടായിരുന്നില്ല.. വളർച്ചയുടെ ഓരോ ഘട്ടത്തിലും ആ ഘട്ടത്തിൽ അവൾക് ഏറ്റവും ആവശ്യമായിരുന്നത് അല്ലെങ്കിൽ അവൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് കൊതിച്ചത് അവൾക് അന്യമായി തീർന്നതിനെ ഓർത്തു വിഷമിക്കേണ്ടി വന്നിട്ടുണ്ട്.. ബാല്യത്തിൽ അമ്മയുടെ സാമീപ്യം.. കൗമാരത്തിൽ അവളുടെ പ്രണയം.. കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ സ്നേഹവും കരുതലും.. അങ്ങനെ ഒരു പെൺകുട്ടിക്ക്ഏറ്റവും അത്യാവശ്യം ഉള്ളത് ദൈവം ഒളിപ്പിച്ചു വെച്ചു .. എന്നിട്ടതെല്ലാം മറ്റൊരു ഘട്ടത്തിൽ തിരിച്ചു നൽകി.. അതവൾക് മുഴുവനായി ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയിൽ.. അതാണല്ലോ ജീവിതം.. നമ്മൾ പോലും അറിയാതെ നമ്മളെ എവിടെയൊക്കെയോ കൊണ്ടെത്തിക്കുന്ന ജീവിതം..പക്ഷെ സ്വപ്‌നങ്ങൾ അതുപോലെ വിട്ടുകളയാൻ അവൾക്കു തോന്നിയില്ല.. ഒന്നുമാത്രം ഹൃദയത്തിൽ സൂക്ഷിച്ചു.. ഒരിക്കലും പൂവണിയില്ല എന്നറിയാമായിരുന്നിട്ടും അത് വിട്ടു കളയാൻ അവൾക് തോന്നിയില്ല.. ഇടക്ക് ഇടക്ക് പോടീ തട്ടിയെടുത്തു മിനുക്കി സൂക്ഷിച്ചു...തിരിച്ചു കിട്ടണം എന്നവൾ ഒരിക്കലും ആഗ്രഹിച്ചില്ല..എന്നാലും ഒരുകാലത്ത് അവളുടെ എല്ലാം ആയതിനെ ആ ഓർമ്മകളെ ഇടയ്ക്കൊക്കെ താലോലിക്കുന്നത് അവൾക്ക് ഇഷ്ടമായിരുന്നു. അങ്ങനെയൊരു ജീവിതം ഉണ്ടായിരുന്നു എന്നുള്ളത് ഒരു സുഖമുള്ള ഓർമ്മ ആണല്ലോ.. ആ ഓർമ്മകളിലൂടെ വല്ലപ്പോഴും കയറി ഇറങ്ങുമ്പോൾ അവൾ മരിച്ചിട്ടില്ല എന്ന് തോന്നാറുണ്ട്.. ഒരിക്കൽ അങ്ങനെ കുറച്ച് നല്ല നിമിഷങ്ങൾ അവൾക്ക് കിട്ടിയതിൽ അവൾ ഒരുപാട് സന്തോഷിച്ചു. ഒരിക്കലും കിട്ടിയിട്ടില്ല എന്നതിനേക്കാൾ നല്ലതാണല്ലോ എന്നെങ്കിലും ഒക്കെ നമ്മൾ അതിന്റെ മധുര്യം അനുഭവിച്ചിട്ടുണ്ട് എന്നുള്ളത്..ആ ഓർമ്മകൾ ജീവിക്കാൻ പ്രേരിപ്പിച്ചു.. വേദനകൾക്കിടയിലും പുഞ്ചിരിക്കാനുള്ള ഒരു ഊർജം പകർന്നുനൽകി..വേദയോടെ കിടക്കുമ്പോഴും ആ കുളിര്ർമ്മകൾ അവളെ തഴുകി ഉറക്കും... അത് സ്വപ്നം കണ്ട് എത്ര എത്ര രാത്രികളിൽ ആണ് അവൾ ഉറങ്ങിയിട്ടുള്ളത്.. ആരും അറിയാതെ വര്ഷങ്ങളായി കൊണ്ട് നടക്കുന്ന അവളുടെ പ്രാണൻ അവളുടെ ശ്വാസം അവളുടെ സ്വപ്നം...ആ സ്വപ്നം നഷ്ടപ്പെട്ടിട്ടു ഇന്ന് 20 വർഷം.. എത്ര പെട്ടെന്നാണ് ഓരോ വർഷങ്ങൾ കടന്നുപോയത്.. അവളുടെ ഹൃദയം മുഴുവൻ അവനായിരുന്നു....അവളുടെ എല്ലാം ആയവന്റെ നല്ല ഭാര്യയായി ഭർത്താവിന്റെ സ്നേഹലാളങ്ങൾ അനുഭവിച്ചു അവനു വേണ്ടി അവൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്തുകൊടുത്.. അവനെ ഒരിക്കലും നിരാശപെടുത്താതെ അവനെ സന്തോഷിപ്പിച്ചു.. അവൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ ഭംഗിയായി അവനെ ശുശ്രുഷിച്ചു.. അവന്റെ നല്ല പാതിയായി. അവന്റെ കുഞ്ഞുങ്ങളുടെ നല്ല അമ്മയായി.. അവന്റ വീടിന്റെ വിളക്കായി..അവന്റെ വാത്സല്യം അനുഭവിച്ചു അവനുവേണ്ടി മാത്രം ജീവിച്ചു മരിക്കണം... അവൻ ഒന്നിനും വേണ്ടി ആരെയും ആശ്രയിക്കരുത് അവന്റെ എല്ലാ പ്രശ്നങ്ങളും അവൾക് പരിഹരിക്കാൻ കഴിയണം.. അവൻ ഒരിക്കലും ഒറ്റക്കാവരുത്.. അവരുടെ മുന്നിലും തലകുനിക്കരുത്.. അവന്റെ എല്ലാ ഇഷ്ടങ്ങളും അവൾക് സന്തോഷം തരുന്നതാവണം.. അത്രമേൽ അവനെ അറിയാൻ കഴിയണം.. അത്രമേൽ അവളെ ഓർത്തു അവൻ ബഹുമാനിക്കണം...അങ്ങനെ അവനു നേടാൻ ആഗ്രഹമുള്ളതൊക്കെ അവൻ നേടണം.. ഏതാവുന്നതിന്റ ഏറ്റവും ഉയരത്തിൽ അവൻ എത്തിച്ചേരണം.. എല്ലാത്തിനും അവനു താങ്ങായി തണലായി മാറാൻ അവൾക് കഴിയണം.. അവന്റെ ഉയർച്ചകൾ കണ്ടു അഭിമാനത്തിന്റെ കൊടുമുടി കേറാൻ കഴിയണമവൾക്... അവനു വേണ്ടി മാത്രം ജീവിക്കുന്ന അവന്റെ പെണ്ണ്.. എല്ലാവവരും അസൂയയോടെ നോക്കുന്ന ദാമ്പത്യം.. അങ്ങനെ അവളുടെ സ്വപ്‌നങ്ങൾ മുഴുവൻ അവൻ നിറഞ്ഞു നിന്നു...വിധി ഒന്നു തകർത്താടിയപ്പോൾ അതെല്ലാം അവളുടെ കൈകളിൽ നിന്നു വിരലുകൾക്കിടയിലൂടെ ഊർന്നു പോയി....എത്ര പെട്ടെന്നാണ് അവളുടെ പ്രാണനായതു ഒരിക്കലും നടക്കാത്ത നഷ്ടസ്വപ്നങ്ങൾ ആയതു.... പോയതിന്റെ പുറകെ അവൾ പോയില്ല.. ഒരു നുറുങ്ങോർമ്മകൾ പോലും വരാതിരിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു.. പ്രാണന്റെ പ്രാണനായി ക്കണ്ടുനടന്നിട്ടും ആരെയും ഒന്നും അറിയിക്കാതെ പൂട്ടിവെച്ചു.. ആവനു പോലും തുറക്കാൻകഴിയാത്ത രീതിയിൽ ഭംഗിയായി അടച്ചുവെച്ചു.... ഏതെങ്കിലും അവസരങ്ങളിൽ ആ ചിന്തകൾ വന്നുമൂടിയാൽ അതിനെ അറിയാത്തതുപോലേ വഴിമാറി നടക്കും... ഒരിക്കൽ ഹൃദയത്തിൽ അകപ്പെട്ടത് അവിടെത്തന്നെ ഇരിക്കും അതിലേക്ക് വേറൊന്നിനേം കടത്തിവിടാത്തിരിക്കാൻ മാത്രമേ നമുക്ക് കഴിയു... അതാരും കാണാതെ ഇരിക്കാൻ അത് ഭദ്രമായി വെച്ചു പൂട്ടാം.. ആ താക്കോൽ അവൻ എടുക്കാതെ സൂക്ഷിച്ചാൽ മതി.. ഇടയിൽ ഇടയിൽ ആ പൂട്ട് തുറന്നു ഒമനിക്കാം.. മാറോടു ചേർക്കാം അവൻപോലും അറിയാതെ പ്രണയിക്കാം.. വീണ്ടും അതേപടി സൂക്ഷിക്കാം... ഒരാളെ പ്രണയിക്കുന്നത് അയാൾ അറിയേണ്ട ആവശ്യമില്ല അല്ലെ., എത്ര മനോഹരമായ സങ്കൽപം ആണത്... അവൻ അറിഞ്ഞു സ്നേഹിച്ചതിനേക്കാൾ എത്രയോ കൂടുതൽ കാലം അവൻ അറിയാതെ സ്നേഹിച്ചു....ഈ കാലത്തിനിടക്ക് അവളുടെ സ്വപ്നം പല അവസ്ഥന്തരങ്ങളിലൂടെ കടന്നുപോയി..അതിന്റെ ഏറ്റവും ഭയാനകമായ അവസ്ഥ നഷ്ടത്തിന്റെ ആദ്യനാളുകളിൽ തന്നെയാവും.. അവനിൽ മുങ്ങികുളിച്ചുനിൽക്കുമ്പോൾ ആ ഓർമകളിലൂടെ പോകാതെ വഴിമാറിനടക്കാൻ പരിശീലിച്ച നാളുകൾ.. ആ മുറിച്ചു മാറ്റൽ അവളെ ഉലച്ചതുപോലെ മറ്റൊന്നിനും ഈ ജീവിതത്തിൽ അവളെ വേദനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.. എന്നിട്ടും അതിൽ നിന്നു കരകയറാൻ അവൾ കഠിന പ്രയത്നം ചെയ്തു.. അവനെ ഓർക്കാൻ സാധ്യതയുള്ള എല്ലാത്തിൽ നിന്നും ഒളിച്ചോടി.. ആ ഓർമകളിൽ നിന്നു കരകയറാൻ അവൻ തന്നതെല്ലാം നശിപ്പിച്ചു കളയാൻ ശ്രമിച്ചു... ഹൃദയം നുറുങ്ങുന്ന വേദന അനുഭവിച്ചിട്ടാണ് ഒരിക്കൽ പ്രാണന് തുല്യം സൂക്ഷിച്ചു വെച്ചതൊക്കെ തിയിൽ എരിച്ചത... ചിലത് എത്ര ശ്രമിച്ചിട്ടും കളയാൻ കഴിഞ്ഞില്ല.. അതെടുത്തു അവൾക് വേഗത്തിൽ എടുക്കാൻ കഴിയത്തിടത്തു വെച്ചു.. പിന്നെ അവനെ കാണാനിടയുള്ള സ്ഥലങ്ങളിൽ നിന്നെല്ലാം ഓടി ഒളിച്ചു..ന്നിട്ടും വാർത്തകൾ കേൾക്കാനിടയുള്ള സന്ദർഭം ഒഴിവാക്കി. എന്നിട്ടും അവനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവളെ തേടിയെത്തി.. പിന്നീ വരുമെന്ന പ്രതീക്ഷയിൽ അവനെ കാത്തിരുന്നു... ഒടുവിൽ മുന്നിൽ വന്നപ്പോ ഒന്നും പറയാനാവാതെ നിൽക്കേണ്ടി വന്നു.. പിന്നെ അവസാന ഓർമതുണ്ടുകളും നശിപ്പിച്ചു.. പലരും ആ ഹൃദയത്തിൽ കേറാൻ ശ്രമിച്ചെങ്കിലും തുറന്നില്ല.. അച്ഛൻ പറയുന്ന ട് ori വേണ്ടി മാത്രമായി കാത്തിരിപ്പ്.. ആ കാത്തിരിപ്പിനോടുവിൽ താമസിക്കാൻ അവളുടെ ഹൃദയം ആവശ്യമില്ലാത്ത ഒരാളെത്തി.. അപ്പോഴും അവൻ അവിടെ സുരക്ഷിതനായി ഇരുന്നു.. ഒരിക്കൽ പോലും അവനെ വേണ്ടെന്നു വെയ്കാൻ തോന്നിയില്ല... ആരും അറിയാതെ കൊണ്ട് നടന്നു...പിന്നീട് എപ്പോഴോ കാണാനുള്ള ആഗ്രഹം വർധിച്ചു വന്നു.. മനപ്പൂർവം അവൻ വരാനിടയുള്ളിടത്തൊക്കെ പോകാൻ തുടങ്ങി..ഒരുപാടു ശ്രമിച്ചിട്ടാണ് അങ്ങനെ ഒരവസരം കിട്ടുന്നത് അവിടെ ചെല്ലുമ്പോ എന്തൊക്കെയോ കാരണങ്ങൾ അവനെ അവിടെ എത്തിച്ചില്ല.. പിന്നീട് ഒരിക്കൽ അപ്രതീക്ഷിതമായി കണ്ടപ്പോ എന്തുകൊണ്ടോ അവന് നല്ലത് വരണേ എന്ന് പ്രഖ്ർഥികനെ കഴിഞ്ഞുള്ളു.. ഒന്നും മിണ്ടിയില്ല..ആ കുഞ്ഞുങ്ങളെ കണ്ടപ്പോ നെഞ്ചോടു ചേർക്കാൻ കൊതിച്ചു... പിന്നെയും കുറെ നാളെടുത്തു അവന്റെ സ്വരം ഒന്ടുത്തു കേൾക്കാൻ.. അതും. നടന്നു അപ്പോഴും പുറമെ അകൽച്ച കാണിച്ചു...ഉള്ളിൽ അവനെ നെഞ്ചോട് ചേർത്തു... പിന്നീട് മനസ് കൈവിട്ടു പോയാലോന്ന് ഭയന്ന് വീണ്ടും എവിടെയോ കേറീ ഒളിച്ചു.. അവൻ അടുക്കുന്ന ശ്രമിക്കുന്നതുപോലെ തോന്നി എന്നാലും അവൾ അതറിയാത്തമട്ടിൽ അവനെ അകറ്റി നിർത്തി.. ആ താക്കോൽ അവനെ കാണിക്കാതെ വെച്ചു....ഒന്നുരണ്ടു തവണ അവൻ കോൺടാക്ട് ചെയ്യാൻശ്രമിച്ചപ്പോഴും അകന്നു നിന്നു.. അവന്റെ വീട്ടിൽ പോകാൻ കിട്ടിയ അവസരങ്ങൾ തട്ടി കളഞ്ഞു.. അവിടെ അവനെ ഫേസ് ചെയ്തു നില്കാൻ കഴിയുമായിരുന്നില്ല.. മറ്റൊരാളുടേതായ അവനെ നോക്കി ഒരു നിമിഷത്തേക്ക്ണെങ്കിൽ കൂടി എങ്ങനെ അവൾ ഇരിക്കും... പിന്നീട്പ്പോഴോ ജീവിതം കൈവിട്ടു പോകും എന്ന അവസ്ഥ വന്നപ്പോ.. കേറിപിടിക്കൻ ഒരു പുല്കൊടിപോലും ഇല്ലാതായപ്പോ അവൾ മാറി ചിന്തിക്കാൻ തുടങ്ങി... അവളുടെ മനസിനൊപ്പം പേടിയില്ലാതെ നടക്കാൻ ശ്രമിച്ചു.. അവൾക് ആരെയും ആശ്രയിക്കാതെ മുന്നിട്ടുപോകാനുള്ള കരുത്തു ലഭിച്ചു.. ധൈര്യപൂർവം അവളുടെ മനസിനെ നിയന്ത്രിക്കാൻ അവഖ്‌ള് പഠിച്ചു.. അവനെ കാണാനോ മിണ്ടാനോ ഭയമില്ലാതെ ആയി.. തകക്കോലെടുത്തു സ്വയം പൂട്ടും തുറക്കാൻ അവൾ ധൈര്യം കാണിച്ചു..അവൻ കാണുന്നെങ്കിൽ കാണട്ടെ.. അവനുള്ളിടത്തു നില്കാൻ അവൾക് ധൈര്യം തോന്നി... അവന്റെ ജീവിതത്തെ ബാധിക്കാതെ അവന്റെ നിഴലായി മാറാൻ അവൾക് കഴിഞ്ഞു.. ഒരിക്കലും നടക്കില്ല എന്ന് കരുതിയ അവളുടെ സ്വപ്നം ദൂരെ നിന്നെങ്കിലും ആസ്വധിക്കാൻ അവൾക് കഴിഞ്ഞു...അവനോടൊപ്പം ഉള്ള ഓരോ നിമിഷവും ചേർത്തുവെച്ചു.. വേറെ ഒന്നും അവൾ. ആഗ്രഹിച്ചില്ല... കുറച്ചു നേരം സംസാരിച്ചാൽ ഒന്നു കണ്ടാൽ ആ ജന്മം ധന്യമാകുന്നതുപോലെ അനുഭവപ്പെട്ടു...മറ്റുള്ളവരെന്തു കരുതിയാലും അവളുടെ ചിന്തകളും പ്രവർത്തികളും സത്യമുള്ളതായാൽ ദൈവം കൂടെ യുണ്ടാവും എന്നവൾക് ബോധ്യമായി .. അതുപോലെ ഒരിക്കൽ നമ്മെ ആഴത്തിൽ പൊതിഞ്ഞ നമ്മുടെ സ്വപ്നം സത്യമാണെങ്കിൽ അതിന്റെ തീവ്രത അത്രക് അധികമാണെങ്കിൽ അത്ഈ നേടിത്തരാൻ ഈ പ്രപഞ്ചം മുഴുവൻ അതിനായി പരിശ്രമിക്കും എന്നുള്ള തത്വം അവളുടെ ജീവിതത്തിലും കടന്നു വന്നത് പോലെ അവൾക് തോന്നി... കാരണം അത് അത്രമേൽ ആഴത്തിൽ അവളെ മൂടിയ അവളുടെ മാത്രം സ്വപ്നം ആയിരുന്നു.. അതിന്റെ വലിപ്പവും വ്യാപ്തിയും ഒരുപക്ഷെ മറ്റാർക്കും അറിയാൻ കഴിയില്ല.. . അവളുടെ ഹൃദയത്തിൽ എത്രമാത്രം അവനുണ്ടെന്നു അവനു പോലും അറിയില്ല... അതവൾക്കു മാത്രം അറിയാവുന്ന അവളുടെ മാത്രം സ്വപ്നം ആണ്.. അവളുടെ മാത്രം... Download Our App