Land --Reigning --Terror --Rs - 18 books and stories free download online pdf in Malayalam

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 18

👽 ആദ്യം നീ എഴുന്നേറ്റു വന്ന് പല്ല് തേച്ച് മുഖം കഴുകി വാ...നമ്മുക്ക് അച്ചുവേട്ടന്റെ ചായക്കടയിൽപോയി എന്തെങ്കിലും കഴിച്ചിട്ടുവരാം... എട്ടര യാകുമ്പോൾ നമ്മുക്ക് ഓർക്കിഡ് വാലിയിൽ പോകേണ്ടതാ... മമ്മാലിക്ക വരുമ്പോൾ കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്... ഉം... നീ എഴുന്നേറ്റുവാ.... സ്വപ്നം കണ്ടതിന്റെ ഹാങ് ഓവർ ഒന്നു പോകട്ടെ...! എന്നാലും താൻ ഇതു വരെ കണ്ടതെല്ലാം വെറും സ്വപ്നങ്ങളാ യി രു ന്നു വെന്ന് വിശ്വസിക്കാൻ ധ്രുവന് എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല... ഹോ... വല്ലാത്ത സ്വപ്നങ്ങൾ തന്നെ... മനുഷ്യന്റെ മെമ്മറി തന്നെ ലൂസായി പോകുന്ന ഭ്രാന്തമായ സ്വപ്നങ്ങൾ...ധ്രുവനും രുദ്രനും കുളിച്ച് ഫ്രഷായി ആൽത്തറ മുക്കിലുള്ള അച്ചുവേട്ടന്റെ ചായക്കടയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ആണ് മമ്മാലിക്ക എത്തിയത്... മമ്മാലിക്ക ഓർക്കിഡ് വാലി എസ് റ്റേ റ്റി ലെ ജോലിക്കാരനാണ്... അവറാ ച്ചൻ മുതലാളിയുടെ കാലത്തുള്ള ഓർക്കിഡ് വാലിയല്ല ഇന്നത്തെ ഓർക്കിഡ് വാലി... ആകെ അടി മുടി മാറി അന്ന് മുന്നൂറ്‌ ജോലിക്കാരുണ്ടായിരുന്ന ഓർക്കിഡ് വാലിയിൽ ഇന്ന് അയ്യായിരം ജോലിക്കാരനുള്ളത്....അതെ അത്ര വലിയ മാറ്റം തന്നെ ഓർക്കിഡ് വാലിയിൽ സംഭവിച്ചു കഴിഞ്ഞു... പതിനെട്ടു വർഷമായി അവറാ ച്ചൻ മുതലാളി മരിച്ചിട്ട്... ഇന്നിവിടുത്തെ മുതലാളി സണ്ണിക്കുട്ടിയാണ് അവറാ ച്ചൻ മുതലാളിയുടെ ഇളയ മകൻ...!!! അറു പത് വയസിലധികം പ്രായം കാണില്ല മമ്മാലിക്കക്ക്... ആള് നല്ല സ്മാർട്ടാണ്... വെളുത്തു മെലിഞ്ഞ ശരീരപ്രകൃതം ... അത്ര സുന്ദര ന ല്ലെ ങ്കി ലും... അത്ര മോശവുമല്ല... നന്നായി പുകവലിക്കും ... എന്നാൽ മദ്യ പാനം വല്ലപ്പോഴും മാത്രം... സൈക്കിൾ ആണ് മമ്മാലിക്കയുടെ വാഹനം... അതും ചവുട്ടി അദ്ദേഹം ഏതു ലോകത്തു വേണമെങ്കിലും പോകും... ധ്രുവനും രുദ്രനും പാഞ്ചാ ലി പ്പാറ യിലെത്തിയപ്പോൾ ആദ്യം സ്വീകരിക്കാൻ എത്തിയത് മമ്മാലിക്കയായിരുന്നു... മത സൗഹാർത്ഥം കാത്തു സൂക്ഷിക്കുന്ന ഹൃദയശുദ്ധി യുള്ള മമ്മാലിക്കയെ മറ്റ് തൊഴിലാളികൾക്കൊക്കെ വല്ല്യ ഇഷ്ട്ടമായിരുന്നു... അതു പോലെ തന്നെ ധ്രുവനും രുദ്രനും...!!! നടന്നു പോകാനുള്ള ദൂരമേയുള്ളു ആൽത്തറ മുക്കിലേയ്ക്ക് അതുകൊണ്ടു തന്നെ അവർ നടക്കാൻ തീരുമാനിച്ചു... അല്ലാ ... സാറന്മാര് ഇത്ര നേരത്തെ തന്നെ റെഡിയായോ... ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന കാജാബീഡി ഒന്ന് ആഞ്ഞു വലിച്ചുകൊണ്ട് മമ്മാലിക്ക ചോദിച്ചു... ആ... പണിയങ്ങു നേരത്തെ കഴിച്ചു... ചിരിച്ചുകൊണ്ട് ധ്രുവൻ മറുപടി പറഞ്ഞു... അതു നല്ല കാര്യം... ഇനിയിപ്പോ അതിനു സമയം കളയണ്ടല്ലോ... മമ്മാലിക്കയും ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു... അല്ലാ ഇപ്പോ സാറന്മാര് എവിടേയ്ക്കാ... ഞങ്ങൾ ആൽത്തറ മുക്കിലെ അച്ചുവേട്ടന്റെ ചായക്കടയിലേക്കാ... എങ്കിൽ വാ... നമ്മുക്ക് ഒരുമിച്ചു പോകാം...!!! വെറും രണ്ടു ദിവസം മാത്രമേ ആയിട്ടുള്ളു ധ്രുവനും രുദ്രനും പാഞ്ചാ ലി പ്പാറ യിലെ ത്തിയിട്ട്... ഇന്നാണ് ജോലിക്ക് ജോയിൻ ചെയ്യുന്നത്... രണ്ടു ദിവസം വിശ്രമം കഴിഞ്ഞിട്ടാകാം ജോലിയെന്ന് സണ്ണിക്കുട്ടി മുതലാളി പറഞ്ഞപ്പോൾ എന്നാ അങ്ങിനെ തന്നെ യാകട്ടെ യെന്ന് ധ്രുവനും രുദ്രനും തീരുമാനിച്ചു... സൂപ്പർ വൈസർ പോസ്റ്റിലാണ് രണ്ടു പേർക്കും ജോലി...!!! ഒരു സുപ്രഭാതത്തിൽ പാഞ്ചാ ലി പ്പാറയിൽ ബസിറങ്ങുമ്പോൾ ധ്രുവനെയും രുദ്രനെയും എസ് റ്റേ റ്റ് ബംഗ്ലാവിൽ എത്തിക്കുവാനും ഓർക്കിഡ് വാലി എസ് റ്റേ റ്റ് കാണിച്ചു കൊടുക്കുവാനും .... എല്ലാ സെക്‌ഷൻ ബ്ലോക്ക്‌ ക ളും പരിചയപ്പെടുത്തി കൊടുക്കുന്നതിനും ... സണ്ണിക്കുട്ടി മുതലാളി മമ്മാലിക്കയെ യാണ് ചുമതലപ്പെടുത്തിയത്... അങ്ങിനെയാണ്ആൽത്തറ മുക്കിൽ ചായക്കട നടത്തുന്ന അച്ചു വേട്ടനെയും പരിചയപ്പെടുത്തിയത് ... റബ്ബർ മരങ്ങൾ ക്കിടയിലൂടെ ഒരു വഴിയുണ്ട് അച്ചുവേട്ടന്റെ ചായക്കടയിലേക്ക്... ഈ.. വഴി ഷോർട്ട് കട്ടാണ്... ടാറിങ് റോഡിലൂടെ വരികയാണെങ്കിൽ മൂന്ന് കിലോമീറ്ററി ല ധി കം വേണം ഇവിടെ യെ ത്താൻ ഈ എളുപ്പ വഴിയിലൂടെ പോകുമ്പോളകട്ടെ വെറും ഒന്നര കിലോമീറ്റർ മാത്രം മതി ആൽത്തറ മുക്കിലെത്താൻ... അങ്ങിനെ പോകുന്ന വഴിക്ക് ധ്രുവൻ പാഞ്ചാ ലി പ്പാറ യെ ക്കുറിച്ച് ഒട്ടു മിക്ക കാര്യ ങ്ങളും മമ്മാലിക്കയോട് ചോദിച്ചു മനസിലാക്കി.... തനിക്ക് അറിയാവുന്ന കാര്യ ങ്ങളൊക്ക മമ്മാലിക്ക ധ്രുവനോടും രുദ്രനോടും വിവരിച്ചു പറഞ്ഞു കേൾപ്പിക്കുകയും ചെയ്തു... അതിൽ നിന്നും ധ്രുവൻ സത്യങ്ങൾ എല്ലാം തിരിച്ചറിഞ്ഞു... രുദ്രൻ കണ്ട സ്വപ്നങ്ങൾ എല്ലാം തന്നെ അക്ഷരം പ്രതി ശരി യായി രുന്നു വെന്ന കാര്യം... പണിക്കര് ചേട്ടൻ,... കോ ന്ന ൻ പുലയൻ,... പപ്പുവേട്ടൻ,.. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക ചേച്ചി,... പിന്നെ അവ റാ ച്ചൻ മുതലാളി... എല്ലാം എല്ലാം സത്യമായിരുന്നു... എന്നാൽ ഇവരാരും തന്നെ ഇന്ന് ജീവിച്ചിരുപ്പില്ല... ഡ്രൈവർ ഗബ്രിയേൽ... പണിക്കര് ചേട്ടന്റെ ഭാര്യ... വേലക്കാരി ജാനു... കാളി പുലയത്തി... ഇവരൊക്കെ മരണത്തെ പുൽകിയവരാണ്... ഇത്ര കൃത്യമായി രുദ്രൻ ഇവരെ സ്വപ്നം കണ്ടു വെങ്കിൽ അതിൽ കാര്യ മായ എന്തോ സംഗതി ഒളിഞ്ഞിരിപ്പുണ്ട്... ഒരിക്കൽ പ്പോലും രുദ്രൻ ഇവരെ നേരിട്ട് കണ്ടിട്ടില്ല... എന്നാൽ ഇവരുടെയെല്ലാം മുഖങ്ങൾ രുദ്രന് വളരെ വ്യക്തമായി തന്നെ കാണാൻ കഴിയുന്നു... കാണാ പാഠം പോലെ... അങ്ങിനെ എല്ലാം കൂട്ടി കിഴിച്ചു നോക്കുമ്പോൾ മരിച്ചിട്ടും അവർ ഇവിടെ തന്നെ യുണ്ട് എന്നതാണ് സത്യം... ധ്രുവന്റെ മനസ്സിൽ ആപത്‌ ശങ്ക യുണർന്നു... രുദ്രൻ ചോദിച്ച ഹനുമാൻ കുന്നിനെക്കുറിച്ചും... കൂമൻ കൊല്ലി യെ ക്കുറിച്ചും ഒക്കെ മമ്മാലിക്ക അണുവിട തെറ്റാതെ രണ്ടുപേരെയും പറഞ്ഞു കേൾപ്പിച്ചു... 👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽👽👽👽
പങ്കിട്ടു

NEW REALESED