Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 20

👽 ഹനുമാൻ കുന്നിൽ ഇന്നലെ രണ്ടു മരണങ്ങൾ സംഭവിച്ചിട്ടുണ്ട്... പ്രണയ ജോഡി കളായ സുജിത്തും ഹർഷയുമാണ് മരണപ്പെട്ടവർ... രണ്ടു പേരും വിക്ടോറിയ കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്ലോമ ഫൈനൽ ഇയർ വിദ്യാർത്ഥികൾ ആയിരുന്നു...! ഹനുമാൻ കുന്ന് വളരെ തിരക്കേറിയ ഒരു ടൂറിസ്റ്റ് പ്ലേ സാണ് ദിനം പ്രതി നിരവധി പേർ ഇവിടെയെത്തുന്നു... കോളേജ് സ്റ്റുഡന്റുകളും ,, ഫാമിലീസും,, വീട്ടമ്മമാരും ,, കമ്പനി വർക്കേഴ്സും ,, lp ,, up ,, Hs ,, വിദ്യാര്ഥികളും ,, പിന്നെ മറ്റ് ക്ലബ് മെമ്പേഴ്സും ഒക്കെയായി...!ഹനുമാൻ കുന്നിൽ എപ്പോഴും തിരക്കോട് തിരക്ക് തന്നെ...! അഞ്ചു കിലോമീറ്റർ ഡിഫറൻസിൽ രണ്ടു ചെക്ക് പോസ്റ്റുകൾ ... ഒന്ന് ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് ,, മറ്റൊന്ന് പോലീസ് ചെക്ക് പോസ്റ്റ്... ഇത് കടന്നു വേണം ഹനുമാൻ കുന്നിന്റെ മെയിൻ എൻഡ്രൻസിലെത്താൻ... അവിടെ ചെന്ന് എൻഡ്രി പാസ്സ് എടുത്തിട്ട് വേണം ഹനുമാൻ കുന്നിലേക്ക് പ്രവേശിക്കണമെങ്കിൽ... ഒരാൾക്ക് അമ്പത് രൂപ ... ചിൽഡ്രൻസിന് ഇരുപതു രൂപ... ഇങ്ങിനെയാണ് ഇവിടുത്തെ പാസ്സ് റേറ്റ് ... ഹോട്ടലുകളും ,, ടീ ഷോപ്പുകളും,, ഐസ് ക്രീം പാർലറുകളും ,, കൂൾ ബാറുകളും ,, മദ്യ ശാല കളും ,, ലോഡ്ജുകളും ഒക്കെ ഇവിടെയുണ്ട്... എന്നാൽ അതൊക്കെ മൂന്ന് കിലോമീറ്ററു കൾക്കപ്പുറമാണ്... ഹനുമാൻ കുന്നിന് താഴെ അഞ്ചാറു കിലോമീറ്ററുകൾക്കപ്പുറം നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്... വലിയ സെറ്റപ്പുകളൊന്നും ഹനുമാൻക്കുന്നിൽ അനുവദനീയമല്ല... ഇത് സർക്കാർ തീരുമാനമല്ല... മറിച്ച് ഭൂമി വാഴുന്ന ഭീകര രൂപികളുടെ നിർദേശമാണ്...പിന്നെ മാംസ ഭോ ജി കളായ ക്രൂര വന്യ മൃഗങ്ങളുടെ വിഹാര ഭൂമി കൂടിയാണ് ഇവിടം...ഇവിടുത്തെ നിർദേശങ്ങൾ മറികടന്ന് പ്രവർത്തിച്ചവരൊന്നും ഇന്ന് ജീവനോടെയില്ല എന്നതാണ് സത്യം... അതു കൊണ്ടു തന്നെ ആരും സ്വന്തം ജീവൻ വച്ചു കളിക്കാൻ തയ്യാറല്ല... എന്തിനാ വെറുതെ കയ്യിലിരിക്കുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നത് ... ഏവരും ചോദിക്കുന്ന ചോദ്യം ഇതാണ്.... ഹനുമാൻ കുന്ന് നല്ലൊരു ടൂറിസ്റ്റ് പ്ലേ സാണ് ... കാണാൻ നിരവധി യുണ്ടി വിടെ ... കണ്ടാലും കണ്ടാലും കൊതി തീരില്ല ഇവിടുത്തെ കാഴ്ചകൾ... ഹനുമാൻ കുന്നിന്റെ മൊത്തം ഏരിയ അഞ്ഞൂറ് ഏക്കറിൽ കൂടുതൽ വരും... കൂടിയാൽ നൂറ്‌ ഏക്കർ അത് വിട്ട് ആരും തന്നെ ഹനുമാൻ കുന്ന് കണ്ടിട്ടില്ല... അങ്ങിനെ കാണാൻ ശ്രമിച്ചവരാകട്ടെ ഇന്ന് ജീവിച്ചിരിപ്പില്ല... അവരുടെ കഥ അവിടെ തന്നെ തീർന്നു എന്നു സാരം...! വായുവിൽ പറന്നു നടക്കുന്ന അപ്പൂപ്പൻ താടികൾ കാണുമ്പോൾ തന്നെ നമ്മുടെ കണ്ണ് തള്ളി പോകും... കോടാനുകോടി അപ്പുപ്പൻ താടികൾ ഒരുമിച്ചങ്ങിനെ പറന്നു നടക്കുക യാണ് ... ഈ... കാഴ്ച ഒരു അ ത് ഭു ത മായി ഇന്നും ഹനുമാൻ കുന്നിൽ കാണാൻ കഴിയും... ഇന്നു വരെ ഇതിന് ഒരു മുടക്കവും സംഭവിച്ചിട്ടില്ല...ഹനുമാൻ സ്വാമി യുടെ ദിവ്യ അനുഗ്രഹ മായി തന്നെയേ ഇതിനെ കാണാൻ കഴിയൂ... പിന്നെ കണ്ണിന് ഏറെ കൗതുകം ജനിപ്പിക്കുന്ന കാഴ്ച യാണ് ചിത്ര ശലഭങ്ങൾ ! വിവിധ വർണ്ണങ്ങളിൽ ഇവ ഇവിടെ ആർത്തുല്ലസിക്കുന്നു... ഇവയെ എണ്ണി തിട്ട പ്പെടുത്തുക അസാധ്യ o ... ചിത്ര ശ ല ഭ ങ്ങൾ ഇങ്ങിനെ പറന്നു കളിക്കുന്നത് കാണാൻ നല്ല രസമാണ്... നാം അറിയാതെ തന്നെ ആ കാഴ്ച അങ്ങിനെ നോക്കി നിന്നു പോകും... ഒരിടത്ത് മഞ്ഞ കളർ ശല ഭ ങ്ങൾ ആണെങ്കിൽ മറ്റൊരിടത്ത് വെള്ള കളർ വേറെ ഒരിടത്ത് പിങ്ക് കളർ അങ്ങിനെ ചുവപ്പ് ഇളം നീല പുള്ളികളും വരകളും നിറഞ്ഞ വ .... നക്ഷത്ര ചിഹ്നം ഉള്ളവ. .. അങ്ങിനെ അങ്ങിനെ ആ കളർ കോം ബിനേഷൻ നീണ്ടു പോകുന്നു... അറ്റമില്ലാത്ത കടൽ പോലെ.... ഇതൊക്കെ കണ്ട് കുറച്ചുകൂടി മുൻപോട്ടു പോകുമ്പോൾ കാണാം മരച്ചില്ലകൾത്തോറും ഓടി ചാടി കളിക്കുന്ന കാട്ടു കുരങ്ങുകളെ ... ഈ മങ്കി പ്പട യ്ക്കും ഉണ്ട് ഏറെ പ്രത്യേകതകൾ.... നല്ല വെളുത്ത നിറവും ചുവന്ന കണ്ണുകളുമുള്ള ഇവറ്റകളെ കാണാൻ നല്ല ചന്ത മാണ്... നല്ല ഒരു ചാൻസ് ഒത്തു വന്നാൽ ഈ കുരങ്ങുകൾ മനുഷ്യരെ ആക്രമിക്കും... അതുകൊണ്ട് സൂക്ഷിച്ചു വേണം ഇവയുടെ സമീപത്തേക്ക് പോകാൻ... തീറ്റ കൊടുത്താൽ ഇവർക്ക് വലിയ സന്തോഷമാണ് ... പിന്നെ ആക്രമണമനോഭാവം മാറി ഇവറ്റകൾ നല്ല ജോളിയാകും.... മല നിരകളിൽ നിന്നും പത്തഞ്ഞൊഴുകി വരുന്ന ചെറിയ വെള്ള ചാട്ടങ്ങൾ ഇവിടെ കാണാം ... ഇങ്ങിനെ ഒഴുകി വരുന്ന വെള്ളം താഴെ യുള്ള പുഴയിൽചെന്നു ചേരുന്നു... കുത്തനെ യുള്ള മലനിരകളും അവിടെ നിന്നും നൂറ്‌ കണക്കിന് നീർ ചാലുകളായി ഒഴുകി വരുന്ന ഈ വെള്ള ചാട്ടം കാണാനും ഏറെ ടൂറിസ്റ്റുകൾ ഇവിടെ എത്തി ചേരുന്നു...! അപകട മേഖല ! എന്ന നെയിം ബോർഡ് കണ്ടാൽ അവിടെ നിർത്തിക്കോണം നമ്മുടെ യാത്ര ... പിന്നെ അങ്ങോട്ട്‌ കടന്നാൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്തും....കഴിഞ്ഞ ദിവസം ഹനുമാൻകുന്നിൽ മരണപ്പെട്ട സുജിത്തിനും ഹർഷയ്ക്കും സംഭവിച്ചതും ഈ മുന്നറിയിപ്പുകൾ മറി കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചതുകൊണ്ടാണ്...മരണം ഹനുമാൻ കുന്നിൽ ഒരു പുത്തരിയല്ല ... ഇത് ഇവിടെ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്... എന്നാൽ ഇവിടുത്തെ മരണത്തിന് ഒരു പ്രത്യേക ത യുണ്ട് അതിതാണ് ... ഇവിടെ മരിക്കുന്നവരുടെ ശരീരത്തിൽ ഒരു തുള്ളി രക്തം പോലും ഉണ്ടായിരിക്കില്ല.... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽