Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 21

👽 മറ്റൊരു നടുക്കുന്ന സത്യം കൂടിയുണ്ട്... ഇവിടെ മരണം സംഭവിക്കുന്നവർക്കൊന്നുംതന്നെ തലച്ചോറും ഹൃദയവും ഉണ്ടായിരിക്കില്ല... അധികാരികൾ എത്ര അന്വേഷിച്ചിട്ടും ഇതുവരെ അതിനുത്തരം കണ്ടെത്താനോ ഇതിന്റെ പിന്നിലെ ശക്തിയെ തിരിച്ചറിയുവാനോ സാധി ച്ചിട്ടില്ല എന്നതാണ് ഏറ്റവും പരിതാപകരമായ സത്യം... സുജിത്തിന്റെയും ഹർഷയുടെയും ബോഡി പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജൻ ഡോക്ടർ ഹേമയും ഞെട്ടി തരിച്ചു നിന്ന നിമിഷങ്ങൾ ആയിരുന്നത്... ഹനുമാൻ കുന്നിൽ നിരവധി മരണങ്ങൾ ഇതിനു മുൻപും നടന്നിട്ടുണ്ടെങ്കിലും ആദ്യ മായാണ് ഡോക്ടർ ഹേമ അവിടുന്നുള്ള രണ്ട് ബോഡികൾ പോസ്റ്റ്മോർട്ടം ചെയ്യുന്നത്... ഡോക്ടർ ഹേമ ഇവിടെ ജോയിൻ ചെയ്തിട്ട് ഒരു മാസം തികയുന്നതേയുള്ളു... അവർക്ക് ശരിക്കും പറഞ്ഞാൽ സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാനായില്ല... അവരുടെ മൃത ശരീരങ്ങളിൽ കടുത്ത നീല നിറം വ്യാ പി ച്ചിരുന്നു... എന്നാൽ നോക്കി നോക്കി നിൽക്കേ ആ നീല നിറം പതിയെ പതിയെ മാഞ്ഞു പോകാൻ തുടങ്ങി... ഇതും ഡോക്ടർ ഹേമയെ തീർത്തും അമ്പര പ്പെടുത്തുക തന്നെ ചെയ്തു... ഇതെന്താ ഇങ്ങിനെ എന്ത് മിറാക്കിൾ ആണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്... ഡോക്ടർ ഹേമയുടെ മനസ് അങ്ങിനെ മന്ത്രിച്ചു... എന്നാൽ ഡോക്ടർ ഹേമ ശരിക്കും ഞെട്ടി യത് ഇപ്പോഴാണ്... സുജിത്തിന്റെയും ഹർഷയുടെയും ബോഡിയിൽ മസ്തിഷ്ക വും ഹാർട്ടും മിസിങ് .... ഓ മൈ ഗോഡ് ... ഇതൊക്കെ എങ്ങിനെ സംഭവിക്കുന്നു....അവർ അറിയാതെ തലയിൽ കൈ വച്ചു പോയി... സുജിത്തിന്റെയും ഹർഷയുടെയും മൃത ശരീരങ്ങൾ ഡോക്ടർ ഹേമ അതി സൂക്ഷ്മ പരിശോധന നടത്തി ...അങ്ങിനെ പരിശോധന നടത്താൻ കാരണവുമുണ്ട്.... രക്തവും തലച്ചോറും ഹൃദയവും ... പുറത്തു പോയതിന്റെ ഒരു പഴുത് അത് കണ്ടെത്തണം ... പക്ഷെ ഡോക്ടർ ഹേമ എത്ര ശ്രമിച്ചിട്ടും അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല...! അവർ വല്ലാതെ വിയർത്തു... ഒരു വിധത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഡോക്ടർ ഹേമ പുറത്തുകടന്നു...അപകട മരണം സംഭവിച്ച മൂന്ന് ബോഡികൾ കൂടി പോസ്റ്റ്മോർട്ടം ചെയ്യാനുണ്ട് ... എന്തായാലും അൽപ്പം റെസ്റ്റ് അനിവാര്യമാണ് മനസിനും ശരീരത്തിനും...എന്നിട്ടാവാം ബാക്കി കാര്യ ങ്ങൾ ... ഒരിക്കലും ആരും ഒന്നും അറിയേണ്ട ... എല്ലാം സീക്രട്ട് ആയി തന്നെ ഇരിക്കട്ടെ... (Be careful and never let anyone know about this matter it was dangerous) പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പലതും വിട്ടുകളയേണ്ടി വന്നു ഡോക്ടർ ഹേമക്ക് ... അതുകൊണ്ട് തന്നെ പ്രണയ സല്ലാപത്തിനിടയ്ക്കു ഹനുമാൻ കുന്നിലെ ചെകുത്താൻ പാറയ്ക്കു മുകളിൽ നിന്നും താഴേക്കു വീണാണ് സുജിത്തും ഹർഷയും മരണപ്പെട്ടതെന്ന് റിപ്പോർട്ടിൽ എഴുതി...!""" ഹനുമാൻ കുന്ന് അ ത് ഭു ത ങ്ങളുടെയും അതിലേറെ ഭയാനകതയുടെയും ഒരു വന്യ പ്രദേശ മാണ് ... പകൽ സമയങ്ങളിൽ പോലും വെളിച്ചം കടന്നു വരാത്ത ഇരുട്ടു മൂടിയ വന മേഖല... സുജിത്തും ഹർഷയും ചെകുത്താൻ പാറ ക്കു മുകളിൽ നിന്നും താഴേക്കു വീണിരുന്നു... എന്നാൽ അവർ വീണ സ്ഥലം ഒരു തുരുത്തായിരുന്നു... രണ്ടാൾ പൊക്കത്തിൽ കാട്ടുപ്പുല്ലുകൾ സമൃ ദ്ധ മായി വളർന്ന് നിൽക്കുന്ന പച്ച തുരുത്ത്... അതു കൊണ്ടു തന്നെ സുജിത്തിന്റെയും ഹർഷയുടെയും ശരീരഭാഗങ്ങളിൽ മരണത്തിന് കാരണ മായേ ക്കാ വുന്ന യാതൊരു വിധ പരിക്കുകളും കാണാൻ കഴിഞ്ഞില്ല...ഏതോ അതി ശക്തനായ ദുഷ്ട ശക്തിയുടെ ആക്രമണത്തിലാണ് അവർ കൊല്ലപ്പെട്ടിരിക്കുന്നത്... അത് പ്രത്യക്ഷത്തിൽ തന്നെ പോലീസിന് മനസിലായ സംഗതിയാണ്... രണ്ടുപേരെയും കഴുത്ത് ഞെരിച്ചു കൊന്ന് രക്തം മുഴുവനും പാനം ചെയ്ത് ... തലച്ചോറും ഹൃദയവും ഭക്ഷിച്ച് ആ ക്രൂര ശക്തി ഹനുമാൻ കുന്നിൽ തന്നെയുണ്ട്... അടുത്ത ഇരയുടെ വരവും കാത്ത്... ഹനുമാൻ കുന്നിലെ നയന മനോഹരങ്ങളായ കാഴ്ചകളും കണ്ട് മതിമറന്ന് പലരും വഴി തെറ്റി സഞ്ചരിക്കുന്നു... മരണം പതി യിരിക്കുന്ന വഴികളിലൂടെ ... നിറയെ പൂ ചൂടി നിൽക്കുന്ന കാട്ടു മരങ്ങളുടെ ചുവട്ടിലിരുന്ന് പ്രണയജോഡികൾ മനസു തുറന്ന് സല്ലപിക്കുന്നത് കാണണമെങ്കിൽ ഹനുമാൻ കുന്നിലൂടെ ഒന്ന് ചുറ്റി സഞ്ചരിച്ചാൽ മതി... അതിനു മാത്രം പ്രണയ ജോഡികൾ നിരന്തരം ഇവിടെ വന്നു പോയിക്കൊണ്ടിരിക്കുന്നു... പാഞ്ചാ ലി പാറ യിൽ നിന്നും പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട് ഹനുമാൻ കുന്നിലേയ്ക്ക്... പത്ത് വർഷമേ ആയിട്ടുള്ളു ഈ വന മേഖല ടൂറിസ്റ്റ് പ്ലേ സാ യിട്ട്... അതിനു മുൻപ് ഇവിടെ ഒരു ഈച്ച പോലും ധൈര്യസമ്മേതം പറന്നിട്ടുണ്ടോയെന്ന് തന്നെ സംശയം... കാട്ടാനകളുടെ ചിന്നം വിളികളും , ക്രൂര മൃഗങ്ങളുടെ ആക്രോ ശ ങ്ങളും , ദുഷ്ട ശക്തികളുടെ ഭൂമിയെ വിറപ്പിക്കുന്ന അലർച്ചകളും ഹനുമാൻ കുന്നി നെ ഭീകരതയുടെ കൊടുമുടിയിൽ തന്നെ നില നിർത്തുന്നു... ഹനുമാൻ കുന്നിലൂടെ നടന്ന് നാല് നട പ്പാതകൾ പിന്നിടുമ്പോളാണ് ഹനുമാൻ സ്വാമി യുടെ ഒരു പ്രതിഷ്ഠ കാണുവാൻ കഴിയുന്നത്... ഭീമാകരമായ ഒരു കൂറ്റൻ ഗ ദ യും ഇടതു തോളിലേറ്റി വലതു കയ്യിൽ വലിയ മലയും പിടിച്ച് മന്ദ ഹാസം തൂകി നിൽക്കുന്ന വമ്പൻ പ്രതിമ... ഇവിടെ ഭക്തി പുരസരം തൊഴുത് പ്രാർത്ഥിച്ചു കാൽ തൊട്ടു വന്ദി ച്ച ശേഷമാണ് ഏവരും കാഴ്ചകൾ കാണാൻ പുറപ്പെടുക പതിവ്... എന്നാൽ അതൊന്നും മൈൻഡ് ചെയ്യാതെ എന്തിന് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോകുന്നവരും ഇവിടെ വരാറുണ്ട്... അത്തരക്കാർക്ക് ഇവിടെ വച്ചു തന്നെ പല വിധ ത്തിലുള്ള അപകടകളും സംഭവിച്ചിട്ടുമുണ്ട്.... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽