Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പുനർജ്ജനി - 2

"ഇറ്റലിയിലെ  ഒരു  രാത്രി ...."

ഇരു സൈഡിലും പൈൻ മരങ്ങളും അഗാതമായ ഗർത്തങ്ങൾ  കൊണ്ടു മൂടിയ ആ വിജനമായ  റോഡിൽ കൂടി   റെഡ് ഫെരാരി കാർ സാവധാനം നീങ്ങി കൊണ്ടിരുന്നു.. കാറിൽ നിന്നും ഇടക്കിടെ ഒരു  പെൺകുട്ടിയുടെ   കളിചിരികൾ ആ വിജനതയിലും അലയടിച്ചു...

ഇടക്കിടെ സൈഡിൽ വിൻഡോയിൽ കൂടി കാണുന്ന  മഞ്ഞുമൂടിയ പർവത ശൃംഗങ്ങളും ശാന്തമായ മിന്നുന്ന തടാകങ്ങളെയും    അവളുടെ വെള്ളാരം  കണ്ണുകൾ ഇമ വെട്ടാതെനോക്കി കൊണ്ടിരുന്നു...


  
ഇടക്കവൾ  വിൻഡോയിൽ നിന്നും കണ്ണെടുത്തുകൊണ്ട് ചോദിച്ചു..

പപ്പേ......ഫ്ലോറൻസിൽ നിന്നും നമ്മൾ പോവണോ?അവളുടെ  കിളി കൊഞ്ചൽ പോലെയുള്ള ശബ്ദത്തിൽ  സങ്കടം കലർന്നിരുന്നു ..

അത് കേട്ടതും അടുത്തിരുന്നു മമ്മ  അവളുടെ മുടിയിഴകൾ തഴുകി തന്നോട് കുറച്ചു കൂടി ചേർത്ത് പിടിച്ചു അവളുടെ കുഞ്ഞി കൈ  തന്റെ കയ്യിലേക്ക് എടുത്തു വെച്ചു തലോടി കൊണ്ട് പറഞ്ഞു..

"സിയു..... നമ്മൾ മമ്മയുടെ നാട്ടിൽ പോയിട്ട് ഉടനെ തിരിച്ചു പോരും."

"അത് കേട്ടവൾ അത്ഭുതത്തോടെ  അവരെ രണ്ടാളെയും   മാറി മാറി  നോക്കി".

മമ്മയുടെ വീടോ?അവളുടെ ആ ചോദ്യതോടൊപ്പം 

ആ കുഞ്ഞു വെള്ളാരം കണ്ണുകൾ വല്ലാണ്ട് തിളങ്ങി...

അവളുടെ ഉള്ളം കയ്യിലെ  മറഞ്ഞിരുന്ന ചന്ദ്ര ബിംബം  പതിയെ  തെളിഞ്ഞു പ്രകാശിക്കാൻ തുടങ്ങി. മമ്മയുടെ കയ്യോടെ ചേർത്ത് വെച്ച അവളുടെ കയ്യിലെ പ്രകാശം തട്ടി മമ്മയുടെ  കൈ പതിയെ ചൂടായി.പെട്ടന്ന് പൊള്ളി  പിടഞ്ഞു കൊണ്ട് മമ്മ സിയുവിന്റെ   കയ്യിൽ നിന്നും തന്റെ കൈ അടർത്തി മാറ്റികൊണ്ട് വല്ലാതെ ഭയന്നത് പോലെ  അവർ ഡ്രൈവിങ്ങിൽ ആയിരുന്ന തന്റെ ഭർത്താവിനെ നോക്കി..അതിനു ശേഷം പുറത്തേക്കു നോക്കി ഇരിക്കുന്ന തന്റെ മകളെ നോക്കി... അവരിൽ നേരിയ തോതിൽ ഭയം തോന്നി തുടങ്ങി.

"താൻ  ഇത്രയും കാലം പേടിച്ചിരുന്നത് എന്താണോ? ആരിൽ നിന്നാണോ തന്റെ കുഞ്ഞിനെ മറച്ചു പിടിച്ചത് ആ കരി നിഴൽ തന്റെ മോളുടെ മേലെ പതിഞ്ഞിരിക്കുന്നു.അത് സംഭവിക്കാൻ പോകുന്നു...! കാലങ്ങളായി അറിഞ്ഞു കേട്ട കഥകൾ വീണ്ടും പുനർജനിക്കാൻ തുടങ്ങിയിരിക്കുന്നു ..."

ഒരിക്കലും തറവാടിന്റെ പടിക്കടക്കില്ലെന്ന്  ഉറപ്പിച്ചാണ് അന്ന് അവിടുന്ന് ഇറങ്ങിയത്.. വീണ്ടും നീണ്ട 17  വർഷത്തിന് ശേഷം വീണ്ടും തന്റെ മകൾക്ക് വേണ്ടി ആ തറവാട്ടിലേക്ക്  പോകണം എന്ന് ഓർക്കും തോറും ആ ഉള്ളം വല്ലാതെ നീറി പിടഞ്ഞു.. താൻ അനുഭവിച്ചതൊക്കെ വീണ്ടും തന്റെ മകളും അനുഭവിക്കേണ്ടി വരുമോ? ആ അമ്മയിൽ  നെഞ്ച് വല്ലാതെ പിടഞ്ഞു. കണ്ണുകൾ നിറഞ്ഞു..


പാർവതി.. എടോ... താൻ എന്താ ആലോചിക്കുന്നത് ഡ്രൈവ് ചെയ്യുന്നതിനിടയിൽ  ഡേവിഡ് അവരോട് ചോദിച്ചു..
ഒന്നും ഇല്ല ഇച്ചായ....
അവൾ ഉള്ളിലെ ഭയം മറച്ചു കൊണ്ട് പറഞ്ഞു...
പിന്നെ തന്റെ കണ്ണെന്താടോ നിറഞ്ഞിരിക്കുന്നെ...

ഇച്ചായ....അതെന്തോ പൊടി വീണതാണെന്നു തോന്നുന്നു...

പപ്പേ.... മമ്മേടെ വീട് എവിടയാണ് പപ്പേ.. അവൾ വീണ്ടും കൊഞ്ചലോടെ ചോദിച്ചു..

കുറെ ദൂരെ ആണെടാ....നമ്മൾ നാളെ കഴിഞ്ഞാൽ അങ്ങേത്തും..

എന്നാലും അവിടം കാണാൻ എങ്ങനെയുണ്ടാവും..പപ്പേ ഇവിടുത്തെ പോലെ റിവെറും മൗണ്ടൻസും ഒക്കെ ഉണ്ടോ അവൾ ആകാംഷയോടെ ചോദിച്ചു..

ഉവ്വേടാ.. അവിടെ 
ഒരുപാട്   നദികളും ചെറിയ ചെറിയ തോടുകളും പുഞ്ചപാടങ്ങളും   കാവും അമ്പലവും മലനിരകളും  മരങ്ങളും നിറഞ്ഞ സുന്ദരമായ സ്ഥലമാണ്...

കാവോ?
അതെന്താ പപ്പേ....

എന്റെ പൊന്നു സിയു നീ ഒന്ന് മിണ്ടാതെ ഇരുന്നേ.... പപ്പാ.. ഡ്രൈവിങ്ങിൽ അല്ലെ...

മമ്മയുടെ നീരസത്തോടെ ഉള്ള സംസാരം കേട്ട് അവൾ പിണങ്ങി മുഖവും വീർപ്പിച്ചു  പുറത്തേക്ക് നോക്കി ഇരുന്നു...

അവളുടെ   കഴുത്തിനും തോളിനും ഇടയിൽ ആയി  തെളിഞ്ഞു വന്ന  തൃശൂലം പതിയെ മങ്ങി  മാഞ്ഞു....

എടോ.... തനിക്കെന്താ ഒരു ടെൻഷൻ പോലെ.. അയാൾ വീണ്ടും ഡ്രൈവിങ്ങിന് ഇടയിൽ ചോദിച്ചു..




ഒന്നും ഇല്ല ഇച്ചായ....
പക്ഷെ എനിക്കെന്തോ തനിക് വല്ലാത്ത ടെൻഷൻ ഉള്ളത് പോലെ തോന്നി. ഞാൻ തന്നെ കാണാൻ തുടങ്ങിയിട്ട് കുറെ കാലം ആയില്ലേ..

അവർ അതിനു മറുപടി ഒന്നും പറയാത്തെ പതിയെ ചിരിച്ചു..

കുറെ ദൂരം പിന്നിട്ട് കഴിഞ്ഞു. അവർ പതിയെ അരികിൽ പുറത്തേക്ക് നോക്കി ഇരിക്കുന്ന മകളെ നോക്കി...
സിയു നല്ല ഉറക്കത്തിൽ ആണ്...

ഇച്ചായ.... അവർ പതിയെ വിളിച്ചു..

മ്മ് അയാൾ മൂളി...

അവർ കയ്യിൽ കിടന്ന വാചിലേക്ക് നോക്കി കൊണ്ട് പറഞ്ഞു  സമയം 11 ആകാറായി ദാ അവിടെ കാണുന്ന ഷോപ്പിൽ ഒന്ന് നിർത്തണേ....

അയാൾ അവിടെ അവർ ചൂണ്ടിയാ  ഭാഗത്തുള്ള ഷോപ്പിൽ വണ്ടി നിർത്തി..
ഇച്ചായ... ഞാൻ പോയിട്ട് വരാം..
മോൾ ഉറക്കമാ...
ഇച്ചായൻ വരണ്ട...
അതും പറഞ്ഞു അവർ കാറിൽ നിന്നിറങ്ങി.. ഷോപ്പിലേക്കു കയറി..
അല്പം കഴിഞ്ഞു ഒരു കവറുമായി അവർ പുറത്തേക്കു വരുമ്പോൾ എതിരെ വന്ന ആരുമായോ കൂട്ടിയിടിച്ചു കയ്യിലിരുന്ന കവർ നിലത്തേക്ക് വീണു..പെട്ടന്ന്  കൂട്ടിയിടിച്ച ആൾ സോറി പറഞ്ഞു കൊണ്ട് ആ കവർ  എടുത്തതും അതിൽ നിന്നും ഉടഞ്ഞു പോയ കേക്ക് പീസുകൾ പുറത്തേക്കു വീണു...



ഓഹ്... Really സോറി...

ആ കേക്ക് മുഴുവൻ പോയി...

ഞാൻ വേറെ വാങ്ങി തരാം... എന്നും പറഞ്ഞു അവരെ അവൻ വീണ്ടും അകത്തേക്ക് കൂട്ടി കൊണ്ടു പോയി..


സാരമില്ല മോനെ ഞാൻ വാങ്ങിക്കോളാം.. അവർ ജാള്യതയോടെ പറഞ്ഞു..

സാരമില്ല ആന്റി ഞാൻ കാരണം അല്ലെ ആ കേക്ക് സ്പോയിൽ ആയത്..
ഞാൻ വാങ്ങി തരാം..
അവർ എത്രയൊക്കെ പറഞ്ഞിട്ടും അവൻ സോറി പറഞ്ഞു കൊണ്ട് മറ്റൊരു കേക്ക് വാങ്ങി..

ആന്റി എന്താണിതിൽ എഴുതേണ്ടത്..

അവന്റെ ചോദ്യം കേട്ടു അവർ അൽപനേരം അവന്റെ മുഖത്തേക്ക് നോക്കി..

ഹാപ്പി ബർത്ത് ഡേയ്...
"സിയാ ഡേവിഡ് ലിയോൺ "

എത്രാമത്തെ birthday ആണ് ആന്റി അവൻ വീണ്ടും ചോദിച്ചു

14th..


കാലിയോഗ്രാഫിയിൽ  അവൻ  തന്നെ വളരെ ഭംഗിയായി ആ കേക്കിൽ എഴുതി... അത് എഴുതിയിട്ട്  മുകളിലായി  അവൻ ഒരു ചെറിയ സ്മൈലിയും അതിനു ഇരുവശവുമായി രണ്ടു ചെറിയ ഹാർട്ടും വരച്ചു ചേർത്തു...

ദാ.. ആന്റി കേക്ക് അവൻ അത് അവർക്കു നേരെ നീട്ടി..

അവരത് വാങ്ങാൻ വന്നതും..
അല്ലെങ്കിൽ വേണ്ട ആന്റി ഞാൻ കൊണ്ടുത്തരാം..

ഹേയ്.. വേണ്ട മോനെ...
ഞാൻ പൊയ്ക്കോളാം..
പുറത്തേക്ക് ഇറങ്ങിക്കൊണ്ട് അവർ പറഞ്ഞു..
ദാ.. ആ കാറിൽ ഇച്ചായനും മോളും ഉണ്ട്..
സാരമില്ല ആന്റി ഞാനും കൂടി വരാം..

അവർ പിന്നെ ഒന്നും  മിണ്ടാതെ അവനോടൊപ്പം കാറിനരികിലേക്ക് നടന്നു..


മോന്റെ പേരെന്താ? നടത്താതിനിടയിൽ അവർ ചോദിച്ചു..

ധ്രുവദേവ്
അവൻ പുഞ്ചിരിയോടെ പറഞ്ഞു..

മോൻ ഇവിടെ?

അത് ആന്റി ഞാൻ ഫ്രണ്ട്സിനു പാർട്ടി കൊടുക്കാൻ വന്നതാണ്..പാർട്ടി കഴിഞ്ഞു അവരെ യാത്രയാക്കി തിരികെ വന്നപ്പോഴാണ് അറിയാതെ ആന്റിയെ തട്ടി കേക്ക് പോയത്...

അപ്പോഴേക്കും അവർ കാറിനടുത്തു എത്തി...


ഭാര്യക്കൊപ്പം മറ്റാരോ വരുന്നത് കണ്ടതും ഡേവിഡ് തന്റെ തോളിൽ ചാഞ്ഞ സിയുന്റെ തല പറ്റിയെ സീറ്റിലേക്ക് വെച്ചുകൊണ്ട് ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി..


അയാളെ കണ്ടതും അവൻ ഹൃദയമായി പുഞ്ചിരിച്ചു..
ഉണ്ടായകാര്യങ്ങൾ  പാർവതി അയാളോട് പറഞ്ഞു..

അവൻ പതിയെ കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ കൂടി അകത്തേക്ക് നോക്കി..
ഒരു പെൺകുട്ടി ചരിഞ്ഞു കിടക്കുകയാണ്. മുന്നിലേക്ക്‌ വെട്ടിയിട്ട മുടിയിഴകൾ അവളുടെ മുഖതേക്ക് വീണു പകുതിയും മറച്ചിരുന്നു...
ആ ഉറക്കത്തിലും അവളുടെ ചുണ്ടുകൾ പതിയെ പുഞ്ചിരി തൂകി. അത് കണ്ട് അവനും പതിയെ പുഞ്ചിരിച്ചു...

പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്തു...
അവൻ അതെടുത്തു കൊണ്ട് അവരോട് ബൈ പറഞ്ഞു വീണ്ടും ഷോപ്പിലേക്ക് തന്നെ കയറി..

അവർ വീണ്ടും യാത്ര തുടർന്നു....



അകത്തേക്ക് കയറിയ അവൻ ചുറ്റുപാടും ആരെയോ തിരഞ്ഞു കൊണ്ട്  നാലുപാടും നോക്കി..

പെട്ടന്ന് അവനെ കയ്യുയർത്തി കാണിച്ചു കൊണ്ടു മെലിഞ്ഞ ഒരു പെൺകുട്ടി കയറി വന്നു അവനെ കെട്ടിപിടിച്ചു..

Really miss you da...
അവന്റെ ഇരുകവിളിലും പിടിച്ചു കൊണ്ട് അവൾ പറഞ്ഞു..

നീ... പോയില്ലേ..
ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴി കാട്ടി കൊണ്ട് അവൻ ചോദിച്ചു..

നീ പോയില്ലേടി ...

നിന്നെ കാണാതെ ഞാൻ എങ്ങനെ പോകാനാ..
നിനക്ക് ഇന്ന് തന്നെ പോണോടാ അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു..

മ്മ്....അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

.എന്നെക്കാളും വലുത് നിനക്ക് നിന്റെ നാടല്ലേ...
അവൻ അതിനു ഉത്തരമായി അവളെ നോക്കി ചിരിച്ചു.. അവന്റെ  കാപ്പി കണ്ണുകൾ തിളങ്ങി..

ധ്രുവ്...എനിക്കറിയാം നിന്റെ ഈ ചിരിയുടെ അർത്ഥം..
അതും പറഞ്ഞവൾ അവനെ ചുംബിക്കാൻ തുടങ്ങി..

പെട്ടന്ന്  വല്ലാത്തൊരു ഗർജ്ജനത്തോടെ ഇടി മുഴങ്ങി..അവൾ ഞെട്ടി...അവനിൽ നിന്നും 
അടർന്നു മാറി...


ഞാൻ പോവട്ടെ.. റൂമിൽ ചെന്നു തിങ്സ് പാക്ക് ചെയ്യാനുണ്ട്, മോർണിംഗ് ആണ് ഫ്ലൈറ്റ്,അതും പറഞ്ഞവൻ അവളുടെ നിറുകയിൽ അമർത്തി ചുംബിച്ചു കൊണ്ട് തന്റെ കാറിലേക്ക് കയറി..

പെട്ടന്ന് വല്ലാതെ കാറ്റടിക്കാൻ തുടങ്ങി അതോടൊപ്പം മഴയും അവൾ ഷോപ്പിനുള്ളിലേക്ക് തിരികെ കയറി..അപ്പോഴേക്കും അവന്റെ കാർ  മുന്നോട്ടു പാഞ്ഞു..

കുറച്ചു ദൂരം പിന്നീട്ടതും  കാറ്റും മഴയും ശമിച്ചു.. ആകാശത്തു നിലാവ് തൂകി കൊണ്ട്  ചന്ദ്രൻ പുഞ്ചിരി തൂകി...

ഇപ്പഴാണല്ലോ കാറ്റും മഴയും ഉണ്ടായത്. ഇത്ര പെട്ടന്ന് നിലാവ് പരന്നോ?
അവൻ അത്ഭുതത്തോടെ ആകാശത്തേക്ക് നോക്കി... താരകൾ നിറഞ്ഞു നിൽക്കുന്ന ആകാശവും പപ്പടവട്ടത്തിൽ തെളിഞ്ഞു  പുഞ്ചിരി തൂകുന്ന ചന്ദ്രനെയും കണ്ടവൻ ഒന്ന് പുഞ്ചിരിച്ചു..

ഇതുവരെ ഇത്ര തെളിഞ്ഞ ഒരു ആകാശം താൻ കണ്ടിട്ടേയില്ല..  ഇന്നത്തെ ആകാശത്തിന് എന്തോ ഒരു പ്രേത്യേകത പോലെ... ചന്ദ്രനും ആകാശത്തിനും താരകൾക്കും  വല്ലാത്തൊരു പ്രകാശം..ഒരുപക്ഷെ താൻ സ്ഥിരം നോക്കാഞ്ഞിട്ടാവും..അവൻ വീണ്ടും ഡ്രൈവിംഗ് തുടർന്നു..
പെട്ടന്ന് അവനെ  ഓവർ ടേക്ക് ചെയ്തു ഒരു  ട്രക്ക് മുന്നോട്ടു പോയി.. അതിന്റെ സ്പീഡിൽ ഉള്ള പോക്കിൽ അവന്റെ  കാർ  കയ്യിൽ നിന്നൊന്നു പാളി റോഡിൽ നിന്നും സൈഡു തിട്ടയിലേക്ക് ഇറങ്ങി പോയി വണ്ടി പെട്ടന്ന് ഓഫ്‌ ആയി...കുറച്ചു നേരത്തെ പരിശ്രമത്തിന് ഒടുവിൽ വണ്ടി വീണ്ടും ഓൺ ആയി.. ആദ്യമായിട്ടാണ് ഇങ്ങനെ വണ്ടി ഓഫ്‌ ആകുന്നത്..മനസ്സിൽ പറഞ്ഞു കൊണ്ടവൻവണ്ടി കുറച്ചു കൂടി  സ്പീഡിൽ മുന്നോട്ടേക്ക് എടുത്തു..

പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്തു..
ആരുഷി  എന്ന് കണ്ടതും അവൻ ചിരിയോടെ കാൾ എടുത്തു..

എടാ... മഴ മാറിയോ?

മാറിയെടി...

ഡാ ഇവിടെ മഴയാടാ...


പക്ഷെ ഇവിടെ മഴ ഇല്ലെടി... ആകാശം നല്ല തെളിഞ്ഞതാണ് അവൻ  ആകാശത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..

എനിക്ക്. എനിക്ക് വീട്ടിൽ പോകാൻ പറ്റിയില്ല ഞാൻ ഷോപ്പിൽ തന്നെയാണ്..
എനിക്ക് വല്ലാത്ത ഒരു പേടി പോലെ..

അവളുടെ ശബ്ദത്തിൽ വല്ലാത്ത ഭയം നിറഞ്ഞു...

ആരു....നീ പേടിക്കണ്ട.. ഞാൻ അങ്ങോട്ട് വരാമെടി...


പക്ഷെ നിനക്ക് നാളെ പോവണ്ടേ...
അതൊക്കെ ഞാൻ പൊയ്ക്കോളാം....

അവൻ ഫോൺ കട്ട്‌ ചെയ്തു വണ്ടി തിരിക്കാൻ തുടങ്ങിയതും ആകാശം ഇരുണ്ടു മൂടി, താരകളും ചന്ദ്രനും മേഘങ്ങൾക്കിടയിൽ മറഞ്ഞു...സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചമല്ലാതെ അവിടെ  മറ്റൊരു പ്രകാശ കിരണങ്ങൾക്കും സ്ഥാനമില്ലാത്തത് പോലെ  ചുറ്റും ഇരുട്ടു വ്യാപിച്ചു.. ചെറിയ കാറ്റു വീശി തുടങ്ങി സ്ട്രീറ്റ് ലൈറ്റ് പതിയെ മിന്നാൻ തുടങ്ങി. അവൻ പെട്ടന്ന് എന്ത് പറ്റിയെന്നു ആലോചിച്ചു ചുറ്റും നോക്കി.. അപ്പോഴാണ് സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ അവൻ ആ കാഴ്ച കണ്ടു ഒരു നിമിഷം നടുങ്ങി നിന്നു..

തുടരും 

ഞാൻ ആദ്യം ആയിട്ട് ഇതിൽ എഴുതുന്നത് കൊണ്ടു ഫസ്റ്റ് പാർട്ടിൽ കുറച്ചു മിസ്റ്റേക്ക് വന്നിട്ടുണ്ട്...
പ്രിയ വായനക്കാർ ഒന്ന് ക്ഷമിച്ചേക്കണേ 🙏