Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 13

👿പക്ഷെ ഇവരുടെ രൂപ ഭാവങ്ങൾ , ക്രൂര സ്വഭാവങ്ങൾ, നമ്മെ ഭയ പെടുത്തുന്നു... എന്തിന് നമ്മുടെ ഉറക്കം പോലും ഇല്ലാതാക്കുന്നു... അങ്ങിനെ ഒരു അവസ്ഥയിലാണ് ഇപ്പോൾ താനും രുദ്രനും... ധ്രുവന്റെ ചിന്തകളെ മുറിച്ചുകൊണ്ട് പെട്ടെന്നാണ് അത് സംഭവിച്ചത്... അവരുടെ ബെഡ് റൂമിന്റെ വാതിൽ അതിശക്തമായി ഒന്ന് തുറന്നടഞ്ഞു... ധ്രുവൻ ഞെട്ടിത്തരിച്ചുകൊണ്ട് കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു... മുകളിൽ സീലിംഗ് ഫാൻ അതിശക്തമായി തന്നെ കറങ്ങുന്നുണ്ടെങ്കിലും ഈ സാഹചര്യത്തിൽ ധ്രുവൻ പേടികൊണ്ട് നന്നായി വിയർക്കുകതന്നെ ചെയ്തു... മനസ്സിൽ അവശേഷിച്ച ചെറിയൊരു ധൈര്യം വച്ച് അവൻ ചോദിച്ചു... ആരാ ... ആരാ .. അത് എന്തിനാ വാതിൽ തുറന്നടച്ചത്... എന്നാൽ അതിന് മറുപടി ഉണ്ടായില്ല... എവിടെ നിന്നോ വീണു കിട്ടിയ ധൈര്യം ഉള്ളിൽ സംഭരിച്ചു ധ്രുവൻ വാതിലിന്റെ ബോൾട്ടെടുത്തു... എല്ലായിടത്തും ലൈറ്റ് കത്തി നിൽപ്പുണ്ട് ... ധ്രുവൻ പതിയെ എല്ലായിടത്തും ഒന്നു കണ്ണോടിച്ചു... പ്രത്യേകിച്ച് അവിടെ യൊന്നും കണ്ടെത്തുവാൻ ധ്രുവനായില്ല... എന്തായാലും ടോർച് കയ്യിൽ തന്നെ യിരിക്കട്ടെ പെട്ടന്ന് കറന്റ് പോയാലോ... ധ്രുവൻ അടുക്കളയിലേക്ക് നടന്നു... ഇവനിതെവിടുന്നു കിട്ടി ഇത്ര വലിയ ധൈര്യം... അതോ ഇവൻ ധൈര്യശാലി യാണെന്ന് അഭിനയിക്കുകയാണോ ... ആരാ അങ്ങിനെ മന്ത്രിച്ചത്... ആവോ ആർക്കറിയാം...! ധ്രുവാ ...! ആ വിളിയൊച്ച അവൻ വ്യക്തമായി കേട്ടു... ആരാ തന്നെ ഇത്ര കൃത്യമായി പേരെടുത്ത് വിളിച്ചത്... അതോ തനിക്ക് തോന്നിയതായിരിക്കുമോ...!ധ്രുവാ ഇത് ഞാനാടാ രുദ്രൻ... വീണ്ടും വിളിയൊച്ച... എന്നാൽ മുൻപ് വിളിച്ച ശബ്ദമല്ല ഇത്... ഇപ്പോൾ കേട്ട സ്വരം രുദ്രന്റേതാണ്... മുൻപ് കേട്ട ശബ്‌ദം ഒരിക്കൽ പ്പോലും കേട്ടി ട്ടി ല്ലാത്തതും...ഇനി എന്നെയും രുദ്രനെയും ഭയ പ്പെടുത്തി ഈ നാട്ടിൽ നിന്നു തന്നെ ഓടി ക്കുവാൻ ആരെങ്കിലും മനഃപൂർവം ചെയ്യുന്നതായിരിക്കുമോ...? ഏയ് അങ്ങിനെ ആവാൻ വഴിയില്ല... ഇനി അങ്ങിനെ ആണെങ്കിൽ തന്നെ അത് അധിക നാൾ നീണ്ടുനിൽക്കില്ല... എന്താടാ രുദ്രാ നീ എന്നെ വിളിച്ചിട്ട് പുറം തിരിഞ്ഞു നിൽക്കുന്നത്... ഞാൻ നമ്മുടെ മുറിയിൽ നിന്നു പോരുമ്പോൾ നീ വെട്ടിയിട്ട വാഴ പോലെ കട്ടിലിൽ മലർന്ന് കിടന്ന് ഉറങ്ങുകയായിരുന്നല്ലോ... ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ എന്നു പറഞ്ഞപോലെ... അതിനും പ്രതികരണമില്ലാതായപ്പോൾ ധ്രുവൻ രുദ്രനരികിലേക്ക് സാവധാനം ചുവടുകൾ വച്ചു... എന്താ കാര്യ മെന്ന് അറിയണമല്ലോ... എടാ.. രുദ്രാ നീ എന്താടാ അനങ്ങാ പ്പാറ പോലെ നിൽക്കുന്നത്... ധ്രുവൻ അവനരികിലെത്തി ചോദിച്ചു... അതു കേട്ട് രുദ്രനൊന്നു തിരിഞ്ഞു...ആ മുഖം കണ്ട് ധ്രുവൻ വാ പൊളിച്ചു നിന്നുപോയി ... അവന്റെ തൊണ്ട വരണ്ടു ശബ്‌ദം നിലച്ചു... അത് രുദ്രനായിരുന്നില്ല... രുദ്രന്റെ വേഷത്തിൽ വന്ന ഒരു ഭീകര രൂപി... കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ദ്വാരങ്ങൾ മാത്രം... മൂക്കാണെങ്കിൽ നീണ്ട് നീണ്ട് അഗ്രം വളഞ്ഞിരിക്കുന്നു... ചുണ്ടുകൾ മുറിഞ്ഞു ചോര യൊലിക്കുന്നു... തേ റ്റ പല്ലുകൾ കാട്ടി ആ ഭീകര രൂപി ആർ ത്ത ട്ട ഹ സി ച്ചപ്പോൾ ധ്രുവന് പിന്നെ പിടിച്ചുനിൽക്കാനായില്ല... അമ്മേ എന്നൊരു നിലവിളി യോടെ അവൻ ബോധം നഷ്ടപ്പെട്ട് തറ യി ലേക്ക് വീണു... (രാത്രി പോയി പകൽ വന്നതൊന്നും ധ്രുവനും രുദ്രനും അറിഞ്ഞില്ല... പാഞ്ചാ ലി പ്പാറ ക്കു മുകളിൽ സൂര്യൻ ഉദിച്ചു യർന്നു... റബ്ബർ മരങ്ങൾക്കിടയിലൂടെ സൂര്യ കിരണങ്ങൾ എസ് റ്റേ റ്റ് ബംഗ്ലാവിലേക്ക് എത്തി നോക്കി... രാത്രി നല്ല മഞ്ഞു ണ്ടായിരുന്നു .. പ്രകൃതി ക്ക്‌ നല്ല തണുപ്പ്... ഇലകളിൽ നിന്നും മര ചില്ല കളിൽ നിന്നുമൊക്കെ മഞ്ഞു കണങ്ങൾ ഇറ്റി റ്റു വീഴുന്നുണ്ട്... ചെറു മഴ തുള്ളികൾ പോലെ... സമയം രാവിലെ എട്ടുമണി... ധ്രുവന്റെ സ്‍മാർട്ട് ഫോൺ റിംഗ് ചെയ്തു... എന്നാൽ ആരും ഫോൺ എടുക്കാതെ വന്നപ്പോൾ രുദ്രന്റെ ഫോണിലേക്ക് വിളി വന്നു... ഏറെ നേരം രണ്ടു ഫോണു കളും ശബ്‌ ദി ച്ചു കൊണ്ടിരുന്നു... പക്ഷെ നിരാശയായിരുന്നു ഫലം... ഇവർക്കിതെന്തുപറ്റി... അവറാ ച്ചൻ മുതലാളിയുടെ മസ്‌തിഷ്കം പുകഞ്ഞു... ഇങ്ങിനെ ഒരു സംഭവം ആദ്യ മായി ട്ടാണല്ലോ... ഓർക്കിഡ് വാലിയിൽ ഏല ത്തിന്റെ വിളവെടുപ്പ് നടക്കുകയാണ്... ഈ സമയത്ത് ഇവർ അബ്സന്റ് ആയാൽ കാര്യങ്ങളൊക്ക ആകെ കുഴഞ്ഞു മറിയുമല്ലോ... എന്തായാലും എസ് റ്റേ റ്റ് ബംഗ്ലാവിലേക്ക് പോകാം ... കാര്യമെന്താ ണെന്ന് അറിയാമല്ലോ... അവറാ ച്ചൻ മുതലാളി ഡ്രൈവറെ വിളിച്ചു... ഗബ്രിയേൽ വേഗം വണ്ടി യെടുക്കു... വിളി കേൾക്കേണ്ട താമസം ഗബ്രിയേൽ ഓടി വന്നു... അവറാ ച്ചൻ മുതലാളിയുടെ Toyotta fortuner എസ് റ്റേ റ്റ് ബംഗ്ലാവിലേക്ക് കുതിച്ചു പാഞ്ഞു... അടഞ്ഞു കിടന്നിരുന്ന ബംഗ്ലാവിന്റെ വാതിലിൽ ഗബ്രിയേലും അവറാ ച്ചൻ മുതലാളിയും മാറി മാറി മുട്ടി വിളിച്ചു... കോളിങ് ബെൽ തുരു തുരാ മുഴങ്ങി... പക്ഷെ ഫല മുണ്ടായില്ല... ഇനി യിപ്പോ എന്തു ചെയ്യും ... അവർക്ക് കാര്യ മായിട്ടെന്തോ സംഭവിച്ചിട്ടുണ്ട്മുതലാളി... അല്ലെങ്കിൽ അവർ ഇവിടെ യില്ല... ഗബ്രിയേൽ തന്റെ സംശയം തുറന്നു പറഞ്ഞു... അവറാ ച്ചൻ മുതലാളി ഒരു നിമിഷം എന്തോ ചിന്തിച്ചു... പിന്നെ ഗബ്രിയേലി നോട് പറഞ്ഞു... ഗബ്രിയേൽ ഈ ബംഗ്ലാവിന്റെ അടുക്കള ഭാഗത്ത്‌ ഒരു സീക്രട്ട് വാതിലുണ്ട്... ആർക്കും അറിയാത്ത ഒരു സീക്രട്ട് ഡോർ... ധ്രുവനും രുദ്രനും അതറിയാം വല്ല എമർജൻസി പ്രോബ്ലംങ്ങൾ ഉണ്ടാകുമ്പോൾ നമ്മുക്കത് ഈസി യായി ഉപയോഗിക്കാം... അതിനുവേണ്ടി തന്നെ യാണ് നാമത് ഈ ബംഗ്ലാവ് പണിതപ്പോൾ സെറ്റ് ചെയ്തത്... 👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿തുടരും 👿👿👿👿👿👿👿