Featured Books
  • ജെന്നി - 3

    ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന്...

  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 14

👁️അന്നേ എനിക്ക് അറിയാമായിരുന്നു എപ്പോഴെങ്കിലും ഇതിന്റെ ഉപയോഗം നമ്മുക്ക് പ്രയോജനപ്പെടുമെന്ന്... 👁️ റിമോട്ട് കൺട്രോളിംഗ് സിസ്റ്റത്തിലാണ് ഇത് ഓപ്പണാവുക ... അതെ സിസ്റ്റത്തിൽ തന്നെ യാണ് ഡോർ ലോക്കാവുന്നതും... കാറിന്റെ ഡാഷ് ബോക്സിൽ അതിന്റെ റിമോട്ട് ഉണ്ട്... താൻ അത് ഓപ്പൺ ചെയ്ത് അകത്ത് കടന്നു നോക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ... 👁️ഒക്കെ... മുതലാളി .. റിമോട്ടുമായി ഗബ്രിയേൽ ബംഗ്ലാവിന്റെ അടുക്കള ഭാഗത്തേ ക്ക്‌ നടന്നു... അവറാ ച്ചൻ മുതലാളി ആകാംക്ഷയോടെ പുറത്ത് കാത്തു നിന്നു... 👁️ഈ പിള്ളേർക്ക് ഇതെന്തു സംഭവിച്ചു... ഇനി അവന്മാർ ഇവിടെ യില്ലേ ... ഗബ്രിയേലും അങ്ങിനെ ഒരു സംശയം പറഞ്ഞു വല്ലോ ... അവറാ ച്ചൻ മുതലാളി ചിന്തിച്ചു നിൽക്കെ ഗബ്രിയേൽ ഓടി കിതച്ചു വന്നു... മുതലാളി സംഗതി ഇത്തിരി സീരിയസ്സാ... രണ്ടു പേരെയും ഉടൻ ആശുപത്രി യി ലെ ത്തിക്കണം... 👁️ധ്രുവനും രുദ്രനും ബോധമില്ല... തീർത്തും അബോധവസ്ഥയിലാണ് രണ്ടു പേരും... (അവറാ ച്ചൻ മുതലാളി )അവർക്ക് എന്താണ് സംഭവിച്ചത് ഗബ്രിയേൽ... (ഗബ്രിയേൽ ) ഒന്നും മനസിലാകുന്നില്ല മുതലാളി... അവർക്ക് ബോധം വരാതെ എന്താണ് സംഭവിച്ചതെന്ന് നമ്മുക്ക് പറയാനാവില്ല... 👁️ അവറാ ച്ചൻ മുതലാളി )ഓൾ റൈറ്റ്... ഗബ്രിയേൽ യെസ് .. ഓൾ റൈറ്റ്..)ഞാൻ തോട്ടത്തിലെ രണ്ടു പണിക്കാരെ കൂടി വിളിക്കട്ടെ... താൻ ഉമ്മറത്തെ ഡോർ കൂടി ഒന്നു ഓപ്പൺ ചെയ്തിട്ടേക്ക്.. (ഗബ്രിയേൽ ) ശരി... മുതലാളി... 👁️കുരുമുളക് തോട്ടത്തിൽ ജോലി ചെയ്തിരുന്ന വാസു വിനോടും രാമു വിനോടും എത്രയും പെട്ടെന്ന് എസ് റ്റേ റ്റ് ബംഗ്ലാവിലെത്താൻ അവറാ ച്ചൻ മുതലാളി ഫോൺ ചെയ്തു പറഞ്ഞു... 👁️ഗബ്രിയേൽ മുൻവശത്തെ വാതിൽ തുറന്നു... അവറാ ച്ചൻ മുതലാളി അകത്തു കയറി ധ്രുവനെയും രുദ്രനെയും നോക്കി ഒരു ദീർഘ വീക്ഷണം നടത്തി... എന്നാൽ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിനും മനസിലായില്ല... പണിക്കാർ എത്തിയതോടെ ധ്രുവനെയും രുദ്രനെയും ഉടൻ തന്നെ ഹോസ്‌പിറ്റലിലേക്ക് മാറ്റി... 👁️ധ്രുവനെയും രുദ്രനെയും പ്രേതം പിടിച്ചു !... ആ വാർത്ത പാഞ്ചാ ലി പ്പാറ യിലാകെ പരന്നു... പാവങ്ങൾ വയറ്റി പിഴപ്പിനു വേണ്ടി ഇവിടെ ജോലി തേടി വന്നതാ... അവറ്റകളുടെ ഗതി അധോഗതി യായല്ലോ... കേട്ടവർ കേട്ടവർ അങ്ങിനെ അടക്കം പറഞ്ഞു... ആൽ തറ മുക്കിലെ പപ്പു വേട്ടന്റെ ചായ കടയിലും ഇതൊരു സംസാര വിഷയമായി... പണിക്കര് ചേട്ടനും അവിടെ സന്നിഹിതനായിരുന്നു... 👁️പണ്ട് അതൊരു ഡ്രാക്കുള കോട്ട യായിരുന്നു... പണിക്കര് ചേട്ടൻ തുടക്കമിട്ടു... എന്റെ മുത്തച്ഛൻ പറഞ്ഞു കേട്ട അറിവാ... ആ കഥ ഞാനും കേട്ടിട്ടുണ്ട്... ചായ കൈ പ്പാട്ട യിൽ നിന്നും കൈ പ്പാട്ട യിലേക്ക് വീശി ഒഴിച്ചുകൊണ്ട് പപ്പു വേട്ടനും അതിനു പിന്തുണയേകി... 👁️ പപ്പു വേട്ടന്റെ പിന്തുണയിൽ ആവേശം കൊണ്ട് പണിക്കര് ചേട്ടൻ ആ കഥ പറഞ്ഞു... പണ്ട് അവറാ ച്ചൻ മുതലാളിയുടെ ഈ എസ് റ്റേ റ്റ് മൊത്തം ബ്രിട്ടൻ പട്ടാളത്തിന്റെ കൂടാരങ്ങളായിരുന്നു ... മദ്യ വും മദിരാക്ഷി യുമായി ബ്രിട്ടൻ പട്ടാളം ഇവിടെ അഴിഞ്ഞാടി... നിരവധി സ്ത്രീ ജനങ്ങൾക്ക് മാനം നഷ്ട്ടപ്പെട്ടു ... ഭാരത മണ്ണിൽ ചുവടു റപ്പിച്ച ബ്രിട്ടീഷ് കാർ അവരുടെ തേർ വാഴ്ച്ച നിർ ബാധം തുടർ ന്നു കൊണ്ടിരുന്നു ... 👁️ ബ്രിട്ടൻ പട്ടാളത്തിന്റെ നിയന്ത്രണം കേണൽ വില്യം നിക്കോളസിനായിരുന്നു... ക്രൂരത യുടെ പര്യ യായ മായിരുന്നു വില്യം നിക്കോളാസ്... എതിർക്കുന്നവർ ആരു തന്നെ യായാലും സ്പോട്ടിൽ ഷൂട്ട് ചെയ്ത് അവർക്ക് മരണം സമ്മാനിക്കുന്ന രാക്ഷസൻ... ഇയാളുടെ പേര് കേട്ടാൽ ആരും പേടിച്ച് വിറയ്ക്കും... 👁️ബ്രിട്ടൻ പട്ടാളം തമ്പ ടി ച്ചിരുന്ന സ്ഥലത്തു നിന്നും ഏ ക ദേശം രണ്ടു മൂന്ന് കിലോമീറ്ററിനപ്പുറം ഒരു പടു കൂറ്റൻ ബംഗ്ലാവുണ്ടായിരുന്നു... റോസ് വില്ല ... എന്നായിരുന്നു ഈ ബംഗ്ലാവിന്റെ പേര് ... അന്നത്തെ കോടിശ്വര പ്രഭു വായിരുന്ന തത്ത മംഗലത്ത് വിക്രം സേട്ട് ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്... 👁️ഭാര്യ യും രണ്ടു മക്കളും പിന്നെ ഒന്ന് രണ്ട് വേലക്കാരും അതായിരുന്നു ഇവിടുത്തെ മറ്റ് അംഗങ്ങൾ... പത്തിരുപത് വർഷക്കാലം അവർ ഇവിടെ താമസിച്ചിരുന്നു... അതിനു ശേഷം ഇവർ കുടുംബ സമ്മേതം ഇറ്റലി യിലേക്ക് പോയി... താമസിയാതെ അവിടെ സെറ്റിൽഡാ വു കയും ചെയ്തു... ഒരു ഇ റ്റാ ലി യൻ ബിസിനസു കാരനായിരുന്നു വിക്രം സേട്ട് ... 👁️ വിമാനത്തിന്റെ സ്പെയർ പ്രൊഡക്റ്റ് ചെയ്യുന്ന രണ്ടു കമ്പനികൾ പുതുതായി ഓപ്പൺ ചെയ്ത് പ്രവർത്തനം ആരംഭിച്ച തോടെ യാണ് ഇദ്ദേഹം ഇറ്റ ലി യി ലേക്ക് പോകാൻ നിർബന്ധിതനായത് ... ഈ രണ്ടു കമ്പനികളും വിക്രം സേട്ടിന്റെ സ്വന്തമായിരുന്നു... 👁️ ഇറ്റ ലി യി ലേക്ക് ചേക്കേറിയതിൽ പിന്നെ ഇദ്ദേഹം റോസ് വില്ല യിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല .. കാല ക്രമേണ റോസ് വില്ല ഒരു ഡ്രാക്കുള കോട്ട യായി മാറി... പുതിയ താവളം തേടി നടന്ന ഭീകര രൂപിയും രക്ത ദാഹി യു മായ ഒരു ഡ്രാക്കുള ഈ റോസ് വില്ലയിൽ കുടിയേറി പാർത്തു... എത്ര യെത്ര മനുഷ്യജന്മങ്ങൾ ഈ ഡ്രാക്കുളയുടെ രക്ത കൊതിക്ക് ഇരയായി.. മനുഷ്യതലയോട്ടികളും തല മുടിയും അസ്ഥികളും കൊണ്ട് റോസ് വില്ല നിറഞ്ഞു...👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️തുടരും 👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️