Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 23

👽 ഹനുമാൻ കുന്നിന്റെ ഉൾ കാടുകളിൽ എത്തിപ്പെട്ടാൽ പിന്നെ ആർക്കും തന്നെ രക്ഷ യില്ല... മുന്നിൽ പിന്നെ മരണം മാത്രം ... രക്തം മരവിച്ചുപോകും ഈ കഥ കേട്ടാൽ... 👽 ഹനുമാൻ കുന്നിന്റെ മനോഹാരിതയിൽ മനം മയങ്ങി രണ്ടു ചെറുപ്പക്കാർ ഒരിക്കൽ എങ്ങിനെയോ ഈ ഉൾകാടുകളിൽ എത്തിപ്പെട്ടു... തമിഴ് നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ നിന്നുള്ള രണ്ടു യുവാക്കൾ മുത്തുവും മുരുകനും രണ്ടു പേരും അവിവാഹിതർ... 👽 പിള്ളയാർ കോവിൽ സ്ട്രീറ്റ് നിവാസികൾ റൂട്ട് മാപ്പ് നോക്കി ഹനുമാൻ കുന്നിന്റെ കറക്ട് ലൊക്കേഷൻ സ്കെച്ചു ചെയ്ത് ട്രെയിൻ മാർഗം അവർ പഞ്ചാ ലി പ്പാറ യിലെത്തി... പിന്നെ അവിടെ നിന്നും ഒരു ഓട്ടോ പിടിച്ച് നേരെ ഹനുമാൻ കുന്നിലേയ്ക്ക്... 👽വിനോദ സഞ്ചാരികളായിരുന്നു രണ്ടു പേരും... അവർ കടന്നുചെല്ലാത്ത ടൂറിസ്റ്റ് കേന്ദ്ര ങ്ങളില്ല... വിദേശം,, സ്വദേശം,, അന്യ സംസ്ഥാനങ്ങൾ ... എവിടെ ടൂറിസ്റ്റ് പ്ലയിസ് ഉണ്ടോ അവിടെ തീർച്ചയായും അവർ എത്തിയിരിക്കും ഇന്നല്ലെങ്കിൽ നാളെ... അതാണ് അവരുടെ നേച്ചർ... 👽(അപകട മേഖല )എന്നെഴുതിയ നെ യിം ബോർഡ് കണ്ടെങ്കിലും അതെല്ലാം അവർ അവഗണിച്ചു...മരിച്ചാലും വേണ്ടില്ല ഹനുമാൻ കുന്ന് മുഴുവനായും കാണുക അതായിരുന്നു അവരുടെ പ്ലാൻ... 👽 അതിന് എത്ര നാൾ വരെയും യാത്ര തുടരാനും അവർ തയ്യാറുമായിരുന്നു... ഹനുമാൻകുന്നിന്റെ ഉൾ ഭാഗങ്ങളിൽ ആകാശം മുട്ടെ വളർന്നു നിൽക്കുന്ന വൻ മരങ്ങളാണ്... വളരെ യേറെ വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ മരങ്ങൾ... നൂറും,, ഇരുന്നൂറും ,, അഞ്ഞൂറും,, വർഷം പഴക്കമുള്ള ഈ മരങ്ങളുടെ മുകളിൽ നിന്നും താഴേക്കു പടർന്ന് ഇറങ്ങി യിരിക്കുന്ന വടത്തേക്കാൾ പത്തിരട്ടി വലിപ്പമുള്ള വലിയ വള്ളികൾ ഒന്നല്ല രണ്ടല്ല ആയിരക്കണക്കിന് വള്ളികൾ... 👽ഈ കൂറ്റൻ കാട്ടു വള്ളികൾ തികച്ചും അപകട കാരികളാണ്.. ശരിക്കും പറഞ്ഞാൽ ഹനുമാൻ കുന്നിലെ വിസ്മയിപ്പിക്കുന്ന കിരാത വള്ളികൾ... സത്യ ത്തിൽ ഈ വള്ളികൾക്ക് ജീവനുണ്ട്... മനുഷ്യരക്തം കുടിക്കുവാനും മനുഷ്യമാംസം ഭക്ഷിക്കുവാനും കൊതിയുള്ള രാക്ഷസ വള്ളികൾ... 👽 യാത്രാ ക്ഷീണം മൂലം ബെഡ് ഷീറ്റ് വിരിച്ച് മരച്ചുവട്ടിൽ വിശ്രമിച്ച മുത്തുവിനെയും മുരുകനെയും ഈ കിരാത വള്ളികൾ ഒരുമിച്ച് ആക്രമിക്കുകയായിരുന്നു... രക്ഷപ്പെടാൻ അവർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം കിരാത വള്ളികളുടെ ശക്തിക്കു മുന്നിൽ നിഷ്പ്രഭമായി... 👽 പിന്നെ അവിടെ നടന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവ വികാസങ്ങളായിരുന്നു... കിരാത വള്ളികൾ അവരെ ചുറ്റി വരിഞ്ഞു ... ശ്വാസം കിട്ടാതെ അവർ പിടഞ്ഞു... അസ്ഥികൾ ഒടിഞ്ഞു നുറുങ്ങി ... മരണവെപ്രാളത്താൽ അവരുടെ കണ്ണുകൾ തുറിച്ചു... നിമിഷങ്ങൾക്കകം ജീവന്റെ അവസാന കണികയും അവരുടെ ശരീരത്തിൽനിന്നും പറന്നകന്നു... 👽അങ്ങിനെ മുത്തുവിന്റെയും മുരുകന്റെയും ഹനുമാൻകുന്നിലേക്കുള്ള ഈ യാത്ര അവരുടെ അവസാന യാത്രയായി...മനുഷ്യമാംസം കൊതിച്ച് അവിടേക്കു പറന്നെത്തിയ ഒരു കൂട്ടം ഭീകര പക്ഷികൾ ആ ഭയാനകദൃശ്യം കണ്ട് പേടിയോടെ അവിടെനിന്നും പ്രണാരക്ഷാർത്ഥം പറ ന്ന കന്നു... 👽 മുത്തുവിന്റെയും മുരുകന്റെയും തിരോധാനം ലോകമറിഞ്ഞു ... ദൃശ്യമാധ്യമ ങ്ങളി ലൂടെ വാർത്തകൾ എല്ലായിടത്തും പരന്നു... പോലീസ് അന്വേഷണം എല്ലാ മേഖ ല കളിലും എത്തി ചേർന്നു... അങ്ങിനെ ഒടുവിൽ അന്വേഷണസംഘ o ഹനുമാൻകുന്നിലുമെത്തി... 👽 എന്നാൽ അവരെ കണ്ടെത്താൻ പോലീസിനു മായില്ല... കാരണം ഹനുമാൻ കുന്നിലെ ചെക്ക് പോസ്റ്റുകളിൽ ഒന്നും തന്നെ അവരുടെ പേരുകൾ രേഖ പ്പെടുത്തിയിരുന്നില്ല... പാസ്സ് എടുക്കുന്ന കൗണ്ടർ പോയിന്റ് ലും അവർ എത്തിയിരുന്നില്ല എന്നാണ് പോലീസിന് കിട്ടിയ ഇൻഫർമേഷൻ... 👽. അങ്ങിനെയെങ്കിൽ മുത്തുവും മുരുകനും എവിടെ പോയി...അന്വേഷണ ഉദ്യോഗസ്ഥൻ മാരുടെ തല പുകഞ്ഞു... അവരിരുവരും ഹനുമാൻകുന്നിൽ പ്രവേശിച്ചത് ഒരു രഹസ്യമാർഗ്ഗത്തിലൂടെ യായിരുന്നു എന്ന സീക്രട്ട് മുത്തുവിനും മുരുകനും മാത്രമറിയാവുന്ന ഒരു രഹസ്യം തന്നെയായി അവശേഷിച്ചു... മാസങ്ങൾക്കുശേഷം അവരുടെ ശരീരത്തിന് സംഭവിച്ച നടുക്കുന്ന സത്യം എന്തായിരുന്നു... 👽 കിരാത വള്ളികൾ മുത്തുവിന്റെയും മുരുകന്റെയും ചോരയും നീരും ഊറ്റി കുടിച്ചു... മാംസം ആർത്തിയോടെ ഭക്ഷിച്ചു... ഒടുവിൽ അവരുടെ തലയോട്ടിയും അസ്ഥികളും മാത്രം അവിടെ ബാക്കിയായി ... ഇനി മുത്തുവും മുരുകനും ഓർമ്മകളിൽ മാത്രം... 👽 ഹിൽവാലി സർക്കാർ ആശുപത്രിയുടെ മോർച്ചറിയിൽ അന്നേദിവസം മരണപ്പെട്ട ആറു പേരുടെ ബോഡികളാണ് പോസ്റ്റ്‌ മോർട്ടം ചെയ്തത് ... രണ്ട് അപകട മരണങ്ങളും രണ്ട് ആ ത്‌ മ ഹ ത്യ കളും പിന്നെ ഹനുമാൻകുന്നിൽ ദുരൂ ഹ സാഹചര്യത്തിൽ മരിച്ച സുജിത്തിന്റെയും ഹർഷയുടെയും ബോഡികളും അങ്ങിനെ നാലും രണ്ടും ആറു പോസ്റ്റ്മോർട്ടങ്ങൾ... 👽 പോസ്റ്റുമോർട്ടങ്ങൾക്കുശേഷം കൺസൾ റ്റിങ് റൂമിലേക്ക്‌പോയ പോലീസ് സർജൻ ഡോക്ടർ ഹേമ ഒരു മണിക്കൂറിനു ശേഷമാണ് തിരികെയെത്തിയത്... ആറു പേരുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടുകൾ ബന്ധുക്കൾക്ക് കൈമാറി ഓരോരുത്തരുടെയും ബോഡികൾ കൃത്യമായി തിരിച്ചേൽപ്പിക്കേണ്ട ചുമതല കൂടി ബാക്കിയുണ്ട്...👽 ഡോക്ടർ ഹേമ മോർച്ചറിക്കു സമീപം എത്തുന്നതിനുമുന്പേതന്നെ ആശുപത്രി സെക്യു രി റ്റി റപ്പായി ചേട്ടൻ ഓടിവന്നു അയാൾ ആകെ പരിഭ്രാന്ത നായിരുന്നു... റപ്പായി ചേട്ടൻ ധരിച്ചിരുന്ന യൂണിഫോം വിയർപ്പിൽ ആകെ നനഞ്ഞിരുന്നു... മുഖത്ത് നിറഞ്ഞ വിയർപ്പുകണങ്ങൾ കർച്ചീഫ് കൊണ്ട് ഒപ്പിയെടുക്കുമ്പോൾ റപ്പായി ചേട്ടന്റെ കൈകളും ശബ്ദവും വല്ലാതെ വിറച്ചു... 👽 എന്തുപറ്റി റപ്പായി ചേട്ടാ ഞാൻ പോയതിനു ശേഷം എന്താ ഇവിടെ സംഭവിച്ചത്... പറയൂ എന്താണെങ്കിലും തുറന്നു പറഞ്ഞോളു... അതു പറയുമ്പോൾ ഡോക്ടർ ഹേമയിലും ഒരുതരം ഭയം പ്രകടമായി... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽