👽അങ്ങിനെ  ഹനുമാൻ സ്വാമിയെ വന്ദി ക്കാതെ  പോയവരാണ്  സുജിത്തും  ഹർഷയും ... 👽അതുകൊണ്ടു തന്നെയാണ്  ഹനുമാൻകുന്നിൽ  ഭക്തിക്കും  ബഹുമാനത്തിനും  സ്ഥാനമുണ്ടെന്ന്  പഴമക്കാർ  പറഞ്ഞു വച്ചിരിക്കുന്നത്... 👽അഞ്ഞൂറ്  ഏക്കർ  വിസ്തൃതി  എന്നുള്ളത്   അയ്യായിരം  ഏക്കർ   എന്നു  തിരുത്തി  വായിക്കാൻ  അപേക്ഷിക്കുന്നു... അയ്യായിരം  ഏക്കറിൽ  കൂടുതൽ  വിസ്തൃതിയുള്ള  ഹനുമാൻകുന്ന്  അത് ഭു ത ങ്ങളുടെ  ഒരു  മായാലോകം  തന്നെയാണ് ... 👽ആമ സോൺ  വനാന്തരങ്ങളെ  വെല്ലുന്ന  പ്രപഞ്ച സത്യങ്ങളാണ്  ഇവിടെ... പറക്കുന്ന  തവളകൾ,  നടക്കുന്ന മരങ്ങൾ,  സംസാരിക്കുന്ന  പക്ഷികൾ , നാഴികക്ക്  നാൽപതു വട്ടം  നിറം മാറുന്ന  ചിലന്തികൾ ,.. മാത്രമല്ല   പ്രാകൃ ത  രൂപി കളായ  നരഭോജി കൾ  അധി വസിക്കുന്ന  ഇടം കൂടിയാണ്  ഈ കൊടും വനപ്രദേശം... 👽  പകൽ  സമയങ്ങളിൽ പോലും സൂര്യ പ്രകാശം  കടന്നു ചെല്ലാത്ത ഇരുണ്ട  വനഭൂമി... ഈ  പ്രദേശങ്ങളിൽ  സദാ സമയവും  ഇരുട്ടാണ്... രാത്രിയും  പകലും  ഇവിടെ  ഒരുപോലെയാണ്... 👽ഹനുമാൻ  സ്വാമിയുടെ  പിറന്നാൾ ദിനം  ഇവിടെ  സന്തോഷം  തിരതല്ലുന്ന  ഒരു മഹോത്സവം  തന്നെയാണ്... വർഷത്തിൽ  ഒരിക്കൽ  വരുന്ന  ആ മഹാ സുദിനം  ഹനുമാൻകുന്ന്  ശരിക്കും  ആഘോഷിക്കും... അന്ന്  ഇവിടം  പരിപൂർണ്ണമായും ശാന്തമായിരിക്കും... സർവ്വ ചരാ ചരങ്ങളും  വ്രത മെടുക്കുന്ന  ദിവസം.. 👽 ക്രൂര മൃഗങ്ങൾ  മുതൽ   നരഭോജി കൾ വരെ  അന്നേ  ദിവസം ഭക്ഷണമെല്ലാം  ഉപേക്ഷിച്ചു  വ്രതം  അനുഷ്ഠി ക്കും... ഈ  പതിവ്  കാലങ്ങളായി  തുടർന്നു  പോരുന്നു... എല്ലാം  ഹനുമാൻ സ്വാമിയുടെ  അനുഗ്രഹം   അങ്ങിനെയേ  ഇതിനെ  വിശേഷിപ്പിക്കാനാവു... 👽  പിറന്നാൾ ദിനത്തിൽ  ഉറപ്പായിട്ടും ഹനുമാൻ സ്വാമി  ഇവിടെ  ആഗ ത നായി രിക്കും... പഴമക്കാർ  പലരും  അന്നേ ദിവസം   ഹനുമാൻ സ്വാമിയെ  കണ്ടതായി  പറഞ്ഞു  കേട്ടിട്ടുണ്ട്...നേർക്കുനേരെയല്ല  ദൂരെ  നിന്നു  മാത്രം... പുതു തലമുറയിൽ പ്പെട്ട  ചിലരും  ഹനുമാൻ സ്വാമിയെ  കണ്ടിട്ടുണ്ടെന്നു  പറയുന്നു... 👽 പണ്ട് ഈ  വന പ്രദേശം  അസുരൻ തുരുത്ത്  എന്നാണ്  അറിയപ്പെട്ടിരുന്നത് ... ക്രൂരനായ  വക്രമുഖൻ  എന്ന അസുരനും  കുടുംബവും  ഈ കാടിന്റെ  അധിപരായി വാണിരുന്ന  കാല മായിരുന്നത്... കാടും  നാടും  വക്രമുഖന്  ഒരുപോലെയായിരുന്നു... നാട്ടിലിറങ്ങി  മനുഷ്യരെ  കൊന്നു തിന്ന്  വക്രമുഖനും  കുടുംബവും  ഇവിടെ  സന്തോഷചിത്തരായി  അങ്ങിനെ  കഴിഞ്ഞു  പോന്നു... 👽  ഒരിക്കൽ  ഒരു  ദിവസം  ഈ വന പ്രദേശം  സന്ദർശിക്കുവാൻ  ഒരു  മഹർഷി യെത്തി ... അത്  വേറെ യാരുമല്ല  നമ്മൾ  പുരാണ കഥയിൽ  വായിച്ചിട്ടുള്ള  ഉഗ്രകോപിഷ്ടനായ  സാക്ഷാൽ  ദുർവാസാവ്  മഹർഷി തന്നെ... കാട്  ചുറ്റികണ്ട്   ക്ഷീണിതനായ  ദുർവസാവ്  മാമുനി  ഒരു  മരത്തണലിൽ  വിശ്രമിച്ചു ... 👽  ഈ സമയത്താണ്  ക്രൂരനായ  രാക്ഷസൻ  വക്രമുഖ ന്റെ  എഴുന്ന ള്ള ത്ത്... മഹർഷിയെ  കണ്ടയുടൻ  ആർത്തി മൂത്ത  അസുരൻ  അദ്ദേഹത്തെ  ഭക്ഷണമാക്കാൻ  തുനിഞ്ഞു... 👽  സത്യത്തിൽ  വക്രമുഖന്  അറിയില്ലായിരുന്നു  അത്  ദുർവാസവ്  മഹർഷി യാണെന്ന്... തന്റെ  നേരെ  അലറി കൊണ്ട്  പാഞ്ഞ ടുക്കുന്ന  വക്രമുഖനെ നോക്കി  ദുർവാസവ് മഹർഷി ശാപശരം  തൊടുത്തു... ഹേയ്... വക്രമുഖ  ആളും  അർത്ഥവും  നോക്കാതെ  നിന്റെ  ഗർവ്  നീ  എന്റെ  നേരെ  പ്രകടിപ്പിക്കാൻ  ശ്രമിക്കുകയും എന്നെ നിന്റെ  ഭക്ഷണമാക്കാൻ  തുനിയുകയും  ചെയ്ത  നീ  അതി ക്രൂരൻ  തന്നെ യാണ്... ആയതിനാൽ  നിന്നെ  ഞാൻ  ശപിക്കുന്നു   ഉടൻ  നീ ഒരിക്കലും  ചലിക്കാനാകാത്ത ഒരു  കൂറ്റൻ  കരിമ്പാറ യായി  പോകട്ടെ... ദുർവാ സാ വ്  ശപിച്ചാൽ  പിന്നെ  പറയാനുണ്ടോ ... തൽക്ഷണം  വക്രമുഖൻ  ഒരു  കൂറ്റൻ  കരിമ്പാറ യായി  നിശ്ചലം  നിന്നു... ശാപമോക്ഷത്തിനായി  വക്രമുഖൻ  താണ് കേണ് കരഞ്ഞപേക്ഷിച്ചു... ഒടുവിൽ  മാമുനി  വക്രമുഖന്  ശാപ മോക്ഷവും  കൊടുത്തു... ഒരിക്കൽ  ഒരു  ദിവസം  അതി ബലവാനും  ശിവ പുത്രനുമായ സാക്ഷാൽ  ശ്രീ ഹനുമാൻ സ്വാമി  ഈ  വന  പ്രദേശത്ത് വന്ന്  ചേരും... അപ്പോൾ  അദ്ദേഹത്തിന്റെ  പാദ സ്പർശന മേറ്റ്  നിനക്ക്  ശാപ മോക്ഷം  ലഭിക്കും ... അതു വരെ ഒരു കരിമ്പാറ യായി നീ  ഇവിടെ വിശ്രമിക്കുക... ശാപം കൊണ്ട്  ശിലയായി പോയ അഹല്യ യെ പോലെ... അതും  പറഞ്ഞ്  ദുർ വാ സാ വ്  മാമുനി  അവിടം വിട്ട്  നടന്നകന്നു... അസുരൻ തുരുത്തിൽ വർഷങ്ങൾ ക്കു ശേഷം  ഹനുമാൻ സ്വാമി  എത്തിച്ചേർന്നു.. ദുർ വാ സാ വിന്റെ  പ്രവചനം പോലെ വക്രമുഖന്  അന്ന്  ശാപ മോക്ഷം  ലഭിക്കുകയും ചെയ്തു... ഹനുമാൻ സ്വാമിയുടെ ആഗമനം ഉണ്ടായതോടെ  അസുരൻ തുരുത്തിന്റെ   പേരും  മാറി... അങ്ങിനെ അസുരൻ തുരുത്ത്  ഹനുമാൻ കുന്നായി മാറി... വക്രമുഖന്റെയും  കുടുംബത്തിന്റെയും  ശല്യ o   എന്നെന്നേക്കുമായി  തീർത്തു കൊടുത്ത  ദുർ വാ സാ വ്  മഹർഷിയെ  ആ നാട്ടുകാർ  വാനോളം പുകഴ്ത്തി... തങ്ങളുടെ  ദുർ വിധി കണ്ട് മനസലിഞ്ഞ  ഈശ്വരനാണ്  ദുർ വാ സാ വ്  മഹർഷിയെ ഈ  കാട്ടിലെത്തിച്ചതെന്ന്  അവർ  വിശ്വസിച്ചു... ആ  വിശ്വാസം  നൂറ് ശതമാനം  ശരിയുമായിരുന്നു... അല്ലെങ്കിൽ  ഒരിക്കലും  ദുർ വാ സാ വ് മഹർഷിക്ക്  ആ വന പ്രദേശ ത്തേക്ക്  വരേണ്ട  ഒരു  കാര്യ വും  ഇല്ലായിരുന്നു... എല്ലാം  ഈശ്വര ക ടാ ക്ഷം...👽                       ഹനുമാൻ കുന്നിൽ   നിരവധി  ഭീകര രൂപികൾ  വസിക്കുന്നുണ്ട്... കൂടാതെ  മറ്റൊരു  നടുക്കുന്ന  സത്യം കൂടി  ഹനുമാൻ കുന്നിൽ  ഒളിഞ്ഞിരിപ്പുണ്ട്   .... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും  👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽