Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 26

👽 ഓർക്കിഡ് വാലിയിൽ നിന്നും അന്ന് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോൾ ധ്രുവനും രുദ്രനും വളരെ വൈകി നേരം ഇരുട്ടി തുടങ്ങിയപ്പോഴാണ് അവരിരുവരും ഓർക്കിഡ് വാലിയിൽ നിന്നും മടങ്ങിയത്.... എന്തോ അത്യാവശ്യ കാര്യം ഉള്ളതുകൊണ്ട് മമ്മാലിക്ക നാലുമണിക്ക് തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി അതുകൊണ്ടുതന്നെ ധ്രുവന്റെയും രുദ്രന്റെയും കൂടെ മമ്മാലിക്ക ഉണ്ടായില്ല....കാർ ഓടിച്ചിരുന്നത് ധ്രുവനായിരുന്നു രുദ്രൻ പുറത്തേക്ക് നോക്കി എന്തോ കാര്യമായി ചിന്തിച്ചിരിക്കുകയായിരുന്നു ഓരോന്ന് കാണുമ്പോഴും ഓരോന്ന് കേൾക്കുമ്പോഴും മനസ്സ് പേടികൊണ്ട് തുള്ളി വിറയ്ക്കുകയാണ് ഇങ്ങനെ പേടിച്ചു വിറച്ച് ഇനി ഇവിടെ എത്ര നാൾ തുടരാൻ ആകുമെന്ന് ഒരു നിശ്ചയവും ഇല്ല... എത്രയും പെട്ടെന്ന് തന്നെ ഈ ജോലി രാജിവച്ച് നാട്ടിലേക്ക് പോകാം രുദ്രന്റെ ചിന്തകൾ അങ്ങിനെയായിരുന്നു... എന്നാൽ ധ്രുവൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു ഈ എസ്റ്റേറ്റ് ബംഗ്ലാവ് ശരിക്കും ഒരു ഡ്രാക്കുളകോട്ട തന്നെയാണോ അങ്ങിനെയെങ്കിൽ ഈ ഡ്രാക്കുള എന്നാണാവോ തന്റെയും രുദ്രന്റെയും മുന്നിൽ പ്രത്യക്ഷപ്പെടുക... ഡ്രാക്കുള മുന്നിൽ വന്നാൽ രുദ്രന്റെ കാര്യം അപ്പോൾ തന്നെ തീരുമാനമാകും പിന്നെ കുറച്ചു ധൈര്യം ഉള്ളത് തനിക്കാ എന്നാൽ അതിനും ഒരു പരിധിയുണ്ട് അടിതെറ്റിയാൽ ആനയും വീഴും അതിൽ ഒട്ടും സംശയം വേണ്ട... രുദ്രനാണെങ്കിൽ ഇപ്പോൾ എസ്റ്റേറ്റ് ബംഗളവിലേക്ക് പോകാൻ ഒട്ടും താല്പര്യമില്ല അക്കാര്യത്തിന് അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പേടിച്ചിട്ടാ പാവം അങ്ങോട്ട് പോകാൻ മടി കാണിക്കുന്നത്.... ഒരു കൊടും വളവു കഴിഞ്ഞ് നാനോ കാർ മുന്നോട്ടു കുതിക്കുമ്പോൾ രുദ്രൻ ധ്രുവനെ നോക്കി പറഞ്ഞു ധ്രുവാ നേരം നന്നായി ഇരുട്ട് വ്യാപിച്ചു കഴിഞ്ഞുവല്ലോ ഇന്നെന്താ ഇത്ര പെട്ടെന്ന് ഇരുട്ടായത് ഇത് പതിവില്ലാത്തത് ആണല്ലോ... എന്നാൽ ധ്രുവനല്ല രുദ്രന്റെ ആ ചോദ്യത്തിന് മറുപടി പറഞ്ഞത് പകരം മറ്റാരുടെയോ പരുക്കൻ ശബ്ദമാണ് രുദ്രൻ തന്റെ ചെവിക്കരുകിൽ കേട്ടത് മാത്രമല്ല രുദ്രന്റെ മൂക്കിലൂടെ തുളച്ചു കയറിയത് അഴുകിയ മാംസത്തിന്റെ ദുർഗന്ധം ആയിരുന്നു....നാനോ കാറിന്റെ പിൻ സീറ്റിലാണ് രുദ്രൻ ഇരിക്കുന്നത് എന്നും ധ്രുവനോടൊപ്പം മുൻ സീറ്റിലാണ് രുദ്രൻ ഇരിക്കാറ് ഇന്ന് പക്ഷേ രുദ്രൻ ആ പതിവ് തെറ്റിച്ചു..... ഇന്ന് അമാവാസി ആണെന്ന കാര്യം നീ മറന്നുപോയോടാ   വിഡ്ഢി  ഇന്നത്തെ ഈ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് അത് എന്താണെന്ന് നിനക്കറിയാമോ  ഇന്ന് ഡ്രാക്കുളയുടെ ജന്മദിനമാണ്   എത്ര രക്തം പാനം ചെയ്താലും എനിക്ക് ഇന്ന് ദാഹം ശമിക്കാത്ത ദിവസമായിരിക്കും അതുകൊണ്ട് നീയും നിന്റെ കൂട്ടുകാരനും എത്രയും പെട്ടെന്ന് വാ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് നിങ്ങടെ രണ്ടുപേരുടെയും രക്തം എനിക്കിന്ന് കുടിച്ചു തീർക്കണം കുറെ നാളായി നിങ്ങൾ രണ്ടുപേരും എന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് ഇന്നത്തെ അമാവാസി നിങ്ങടെ അവസാനദിനമാവട്ടെ കേട്ടോടാ മരപ്പട്ടി എന്ന് രുദ്രന്റെ ചെവിക്കരുകിൽ മന്ത്രിച്ചുകൊണ്ട് ഡ്രാക്കുള അവിടം വിട്ടുപോയി അതോടൊപ്പം തന്നെ അഴുകിയ മാംസത്തിന്റെ ദുർഗന്ധവും പതിയെ പതിയെ അവിടെ നിന്നും ഇല്ലാതായി... വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന രുദ്രൻ ഇതുവരെയും വാ തുറന്ന് ഒന്നും പറയുന്നത് കേൾക്കാതെ വന്നപ്പോഴാണ് ധ്രുവൻ പതിയെ കാറിന്റെ സ്പീഡ് കുറച്ച് പുറകിലേക്ക് നോക്കിയത്.... കണ്ണുകൾ തുറിച്ച് ചലനമറ്റ് സീറ്റിൽ ചാരി ഇരിക്കുന്ന രുദ്രനെ കണ്ടപ്പോൾ ധ്രുവൻ ആദ്യം കരുതിയത് അവൻ ഉറങ്ങുകയാണെന്നാണ്... എന്നാൽ രുദ്രാ എടാ രുദ്രാ എന്ന് പലവട്ടം വിളിച്ചിട്ടും മറുപടി ലഭിക്കാതെ വന്നപ്പോൾ ധ്രുവന് മനസ്സിലായി രുദ്രന് കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ടെന്ന്... അതുകൊണ്ടുതന്നെ ധ്രുവൻ പെട്ടെന്ന് കാർ സൈഡ് ഒതുക്കി നിർത്തി വേഗം തന്നെ രുദ്രന്റെ അടുത്തേക്ക് ഓടിയെത്തി അവനെ കുലുക്കി വിളിച്ചു എത്ര വിളിച്ചിട്ടും അവൻ മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ ധ്രുവന് മനസ്സിലായി രുദ്രന് ബോധക്ഷയം സംഭവിച്ചിരിക്കുകയാണെന്ന്.... ധ്രുവൻ വേഗം തന്നെ വാട്ടർ ബോട്ടിൽ തുറന്ന് വെള്ളമെടുത്ത് രുദ്രന്റെ മുഖത്ത് ഒന്ന് രണ്ട് വട്ടം തളിച്ചു...അൽപ്പസമയത്തിനകം ഞെട്ടി കണ്ണുതുറന്ന രുദ്രൻ പകച്ചുകൊണ്ട് ധ്രുവനെ നോക്കി പറഞ്ഞു... ധ്രുവാ നീ വേഗം നമ്മുടെ കാറ് തിരിക്ക് നമ്മുക്ക് ഓർക്കിഡ് വാലിയിലേക്ക് തന്നെ തിരിച്ചു പോകാം... അതുകേട്ട് ധ്രുവൻ ചിരിച്ചുകൊണ്ടു പറഞ്ഞു  എടാ രുദ്രാ നീ എന്താടാ പിച്ചും പേയും പറയുന്നത് വീണ്ടും നമ്മൾ എന്തിന് ഓർക്കിഡ് വാലിയിലേക്ക് പോകണം അവിടെ നിന്നല്ലേ നമ്മൾ പോന്നത്... ധ്രുവാ  ഞാൻ പറയുന്നത് എന്താണെന്ന് വെച്ചാൽ ആ ഡ്രാക്കുള കുറച്ചു മുൻപ് എന്റെ അരികിൽ വന്നിരുന്നു ഇന്ന് അമാവാസി ആണെന്നും ആ ഡ്രാക്കുളയുടെ ജന്മദിനം ആണെന്നും നമ്മെ രണ്ടുപേരെയും ഇന്ന് തീർക്കുമെന്നും നമ്മുടെ രക്തം കുടിക്കും എന്നുമൊക്കെ പറഞ്ഞു... ഇനി നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ആ എസ്റ്റേറ്റ് ബംഗ്ലാവിലേക്കില്ല  വാ നമുക്ക് ഓർക്കിഡ് വാലിയിലേക്ക് തന്നെ തിരിച്ചു പോകാം രുദ്രൻ പോകാൻ ധൃതി വച്ചുകൊണ്ട് പറഞ്ഞു.... ധ്രുവൻ എന്താടാ രുദ്രാ നിനക്ക് വട്ടു പിടിച്ചോ ഡ്രാക്കുള നിന്റെ അടുത്തുവന്നത് ഞാൻ കണ്ടില്ലല്ലോ എന്തൊക്കെ ഭ്രാന്തുകളാ നീ വിളിച്ചു പറയുന്നത് നിന്നെക്കാളും ധൈര്യത്തിന്റെ കാര്യത്തിൽ കൊച്ചുകുട്ടികളാണ് ഭേദം ഇങ്ങനെയുണ്ടോ പേടിതൊണ്ടന്മാർ രുദ്രൻ  ധ്രുവാ നീ എന്തൊക്കെ പറഞ്ഞാലും ഞാനിനി ആ എസ്റ്റേറ്റ് ബംഗ്ലാവിലേക്കില്ല എന്നെ ഓർക്കിഡ് വാലിയിൽ കൊണ്ടു വിട്ടിട്ട് നീ എവിടെ വേണമെങ്കിലും പോയിക്കോ അറിഞ്ഞുകൊണ്ട് മരണത്തിനു തല വെച്ചുകൊടുക്കാൻ എന്നെ കിട്ടില്ല ഒടുവിൽ രുദ്രന്റെ പിടിവാശി തന്നെ ജയിച്ചു... രുദ്രനോടൊപ്പം ദ്രുവൻ ഓർക്കിഡ് വാലിയിലേക്ക് തന്നെ മടങ്ങി... പോകും വഴിക്ക് ഒരു ഹോട്ടലിൽ കയറി രണ്ടുപേരും ഭക്ഷണം കഴിച്ചു.... ഓർക്കിഡ് വാലിയിൽ ധ്രുവനും രുദ്രനും താമസിക്കാൻ കോർട്ടേഴ്‌സ് ഉണ്ട് മറ്റുള്ള ഒട്ടുമിക്ക സൂപ്പർവൈസർമാരും അവിടെയാണ് താമസിക്കുന്നത് പിന്നെ വീട്ടിൽ സ്ഥിരമായി പോകാൻ കഴിയാത്ത കുറേ ജോലിക്കാരും കോർട്ടേഴ്സുകളിൽ താമസിക്കുന്നുണ്ട് രുദ്രനെ അവിടെ ആക്കിയിട്ട് ധ്രുവൻ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് ഒറ്റയ്ക്ക് തന്നെ യാത്രതിരിച്ചു... ധ്രുവാ നീ സൂക്ഷിക്കണം ഇന്ന് അമാവാസിയാണ് ഭൂത പ്രേത പിശാചുക്കൾ കൂടുതൽ കരുത്തരാകുന്ന ദിവസമാണിന്ന് പ്രത്യേകിച്ചും ആ ഡ്രാക്കുള... കാർ ഓടിക്കുന്നതിനിടയിലും തിരിച്ചു പോരാൻ നേരം രുദ്രൻ പറഞ്ഞ വാക്കുകളായിരുന്നു ധ്രുവന്റെ മനസുനിറയെ.....!!!  👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽