Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 27

👽 ഇപ്പോൾ പാഞ്ചാലി പാറയിൽ ആകെ ഇരുട്ട് വ്യാപിച്ചു കഴിഞ്ഞു ഇന്ന് അമാവാസി ആയതിനാൽ ആവാം ആകാശത്ത് ഒരു കുഞ്ഞു നക്ഷത്രം പോലുമില്ല ഇടയ്ക്കിടെ വീശുന്ന കാറ്റിന് നല്ല കുളിരും.... ഇന്നെന്താ പാഞ്ചാലി പാറയിലെ മനുഷ്യരെല്ലാം നേരത്തെ കിടന്നോ.... വഴിയോരത്തെ വീടുകളിൽ ഒന്നും വെളിച്ചവും ഇല്ല ഒച്ചയനക്കങ്ങളും ഇല്ല കാർ ഓടിക്കുന്നതിനിടയിൽ ധ്രുവൻ ആരോടെന്നില്ലാതെ പറഞ്ഞു.... എടോ ഇന്ന് അമാവാസിയാ ആരോ മനസ്സിലിരുന്ന് പറയുന്നതുപോലെ ധ്രുവന് തോന്നി... അല്ലെങ്കിലും പാഞ്ചാലി പാറ ഗ്രാമവാസികൾക്ക് അമാവാസി എന്നും ഒരു പേടിസ്വപ്നം തന്നെയാണ് ഭൂത പ്രേത പിശാചുക്കൾ സ്വൈരവിഹാരം നടത്തുന്ന ഭീകര രാത്രിയാണ് അമാവാസിയിലെ രാത്രി.... ഇങ്ങിനെയുള്ള ദിവസത്തിലാണ് പാഞ്ചാലി പാറയിലെ നിരവധി മനുഷ്യർക്ക് ജീവഹാനി സംഭവിച്ചിട്ടുള്ളത്.... ചായക്കടക്കാരൻ പപ്പുവേട്ടൻ അദ്ദേഹത്തിന്റെ ഭാര്യ മല്ലിക പിന്നെ പണിക്കര് ചേട്ടൻ കൂടാതെ കോന്നൻ പുലയനും ഭാര്യ കാളി പുലയത്തിയും ഇവരൊക്കെ തന്നെ ഇങ്ങനെ യാതൊരു മുന്നറിയിപ്പുമില്ലാതെ മരണം വരിച്ചവരാണ്.... ഇനി ഇന്നത്തെ ഈ ദിവസം പാഞ്ചാലി പാറയിൽ ആരുടെയൊക്കെ ജീവൻ നഷ്ടപ്പെടുമെന്ന് കണ്ടറിയേണ്ട കാര്യം തന്നെയാണ്.... എന്നാൽ ധ്രുവന് ഇത്തരം അന്ധവിശ്വാസങ്ങളിൽ ഒട്ടും താല്പര്യമില്ലായിരുന്നു എല്ലാം വരുന്നിടത്തു വച്ച് കാണാം എന്ന മനോഭാവത്തിലാണ് അവന്റെ മുന്നോട്ടുള്ള പോക്ക്.... എന്തൊക്കെ പറഞ്ഞാലും പാഞ്ചാലി പാറ ഒരു പ്രേത ഗ്രാമമാണ് എന്ന കാര്യത്തിൽ ധ്രുവന് എതിരഭിപ്രായമില്ല കുറേ നെഗറ്റീവുസുകൾ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടു വിശ്വസിച്ചവനാണ് ധ്രുവൻ പലരും പലതും പറഞ്ഞപ്പോഴും അതൊക്കെ കളിയാക്കി തള്ളിക്കളഞ്ഞ ധ്രുവന് എന്നാൽ ചിലതൊക്കെ കണ്ണടച്ച് വിശ്വസിക്കേണ്ടി വന്നു... എന്നുവച്ചു പ്രേതങ്ങളോട് അങ്ങിനെ തോറ്റുകൊടുക്കാൻ അവൻ തയ്യാറുമല്ലായിരുന്നു.... ഇല്ലെങ്കിൽ രുദ്രനോടൊപ്പം ഓർക്കിഡ് വാലിയിലെ ക്വാർട്ടേഴ്സിൽ തങ്ങേണ്ടിയിരുന്ന ധ്രുവൻ എന്തിന് ഈ രാത്രിയിൽ ഈ കൊടും തണുപ്പത്ത് എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് യാത്ര തിരിച്ചു...!! ഈ രാത്രികാല യാത്രയിൽ ധ്രുവൻ പേടിപ്പെടുത്തുന്ന പല സംഭവങ്ങളും കണ്ടു... തീപ്പന്തം കയ്യിലേന്തി വികൃത ശബ്ദങ്ങൾ പുറപ്പെടുവിച്ച് നടന്നു പോകുന്ന കറുത്ത രൂപങ്ങൾ ഇടയ്ക്ക് തീപ്പന്തം അണഞ്ഞു പോകുന്നുണ്ട് എന്നാൽ ആ ഭീകരരൂപികൾ വായകൊണ്ട് പന്തങ്ങളിലേക്ക് ഊതി അണഞ്ഞുപോയ തീപ്പന്തങ്ങളിൽ വീണ്ടും തീ പടർത്തുകയാണ് ചെയ്യുന്നത്... ഊതുമ്പോൾ ആ കറുത്ത രൂപങ്ങളുടെ വായിൽ നിന്നും തീയാണ് പുറത്തേക്ക് വമിക്കുന്നത്... ഈ രംഗം രുദ്രനാണ് കണ്ടിരുന്നതെങ്കിൽ ഹൃദയം പൊട്ടി അവൻ പിടഞ്ഞു വീണു മരിച്ചേനെ കുറച്ചു ആത്മധൈര്യം മനസ്സിലുള്ളതുകൊണ്ട്  ധ്രുവൻ പിടിച്ചുനിന്നു എന്നുമാത്രം... വഴിയിൽ ആണെങ്കിൽ ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല വാഹനങ്ങളും... ഹോ .. ഒരു വല്ലാത്ത രാത്രി തന്നെയാണല്ലോ ഇത്  ധ്രുവൻ മനസ്സിലോർത്തു ചിവീടുകളുടെ കരച്ചിലിന് പോലും ഒരു വല്ലാത്ത ഭീകരത ഇരുട്ടു മൂടി കിടക്കുന്ന കാനനപാതയിലൂടെ ധ്രുവന്റെ നാനോ കാർ മാത്രം ഓടിക്കൊണ്ടിരുന്നു ഈ സമയത്തൊക്കെ കുറച്ചു വാഹനങ്ങൾ കാണാറുള്ളതാ പക്ഷേ ഇന്ന് മരുന്നിനു പോലും ഒരു വണ്ടിയും ഇതുവഴിയില്ല.... റോഡിനിരുവശവും വളർന്നുനിൽക്കുന്ന വമ്പൻ റബ്ബർ മരങ്ങൾ... കാറ്റിൽ അവയെല്ലാം നന്നായി ഉലയുന്നുണ്ട് കാറിന്റെ ഹെഡ്ലൈറ്റിന്റെ പ്രകാശം മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്... ഈ സമയത്താണ് ധ്രുവൻ അതു കണ്ടത് റബ്ബർ മരങ്ങളുടെ താഴ്ഭാഗത്തുള്ള മരച്ചില്ലകളിൽ വവ്വാലുകളെ പോലെ തലകീഴായി കിടക്കുന്ന മരിച്ച മനുഷ്യരുടെ ശവശരീരങ്ങൾ അതും വെള്ള പുതപ്പിച്ച രീതിയിൽ പക്ഷേ ഇതിൽ ഒന്നിനു പോലും തല എന്ന ഒരു സാധനം ഉണ്ടായിരുന്നില്ല.... ഏതൊരു മനുഷ്യ ജീവിയുടെയും ഹൃദയം മരവിപ്പിക്കുന്ന ഒരു വല്ലാത്ത കാഴ്ച തന്നെയായിരുന്നത്.... ധ്രുവന്റെ ഹൃദയമിടിപ്പിന്റെ വേഗത വർദ്ധിപ്പിച്ച അതിഭീകര കാഴ്ച... അത് ഏറെ നേരം നോക്കാൻ ധ്രുവന് കഴിയുമായിരുന്നില്ല അവന്റെ നാഡീ ഞരമ്പുകൾക്ക് വല്ലാത്ത തളർച്ച അനുഭവപ്പെട്ടു... ആ രംഗങ്ങൾ കാണാൻ ശക്തി നഷ്ടപ്പെട്ടുപോയ ധ്രുവൻ പെട്ടെന്ന് തന്നെ നോട്ടം പിൻവലിച്ച് നാനോ കാറിന്റെ ആക്സിലേറ്ററിൽ വലതുകാൽ ഒന്നുകൂടി അമർത്തി ... എന്നിട്ടും കാറിന് ഒട്ടും വേഗതപോര എന്നാണ് ആ സമയത്ത് ധ്രുവന് തോന്നിയത്... എത്രയും പെട്ടെന്ന് തന്നെ എസ്റ്റേറ്റ് ബംഗ്ലാവിലെത്താൻ അവന്റെ മനസ്സ് വെമ്പൽകൊണ്ടു എന്നാൽ അത് എത്രമാത്രം ഫലപ്രാപ്തി കൈവരിക്കും എന്ന കാര്യത്തിൽ അവന് ബലമായ സംശയവും ഉണ്ടായിരുന്നു... ഇനി എസ്റ്റേറ്റ് ബംഗ്ലാവിൽ എന്തൊക്കെയാണാവോ തന്നെ കാത്തിരിക്കുന്നത് എന്നോർത്തപ്പോൾ മനസ്സിൽ വീണ്ടും ഭയം ചേക്കേറാൻ തുടങ്ങിയത് ധ്രുവനറിഞ്ഞു... ഓർക്കിഡ് വാലിയിലേക്ക് തന്നെ തിരിച്ചു പോയാലോ എന്ന് ധ്രുവൻ ഒരു മാത്ര ചിന്തിച്ചു പോയി... പക്ഷേ പെട്ടെന്ന് തന്നെ ആ വിചാരത്തെ ധ്രുവൻ മനസ്സിൽ നിന്ന് എടുത്തു കളഞ്ഞു.... രുദ്രന്റെ വാക്കുകളെ ധിക്കരിച്ച് എടുത്തുചാടി എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് പോന്നിട്ട് പിന്നെ തിരികെ ചെന്നാൽ അത് വലിയൊരു നാണക്കേടായിപോകും രുദ്രൻ നേരിട്ട് തന്നോട് പറഞ്ഞില്ലെങ്കിൽ പോലും അവന്റെ മനസ്സ് തന്നെ കളിയാക്കും.... വെല്യ ധൈര്യശാലി ഓടിച്ചാടി എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് പോയിട്ട് ദേ പേടിച്ചു വിറച്ച് തിരികെ വന്നിരിക്കുന്നു... അപ്പോഴും പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്ന് കൂടെ രുദ്രന്റെ ഒരു പാട്ടും അതും കൂടി ഭാവനയിൽ കണ്ടപ്പോൾ ധ്രുവൻ തീരുമാനിച്ചു ഇനി എന്തുവന്നാലും ഞാൻ തിരികെ പോകില്ല.... ഈ പാഞ്ചാലി പാറയിൽ കിടന്നു മരിക്കേണ്ടി വന്നാലും... അങ്ങിനെ മനസ്സിന് ധൈര്യം കൊടുത്തുകൊണ്ട് ധ്രുവൻ കാർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു ഇനി ഏറിയാൽ ഒരു അഞ്ചുമിനിറ്റ് അതുകഴിഞ്ഞാൽ ധ്രുവൻ എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തും.... ഇനി അവിടുത്തെ സ്ഥിതിഗതികൾ എന്താണാവോ അത് അവിടെ ചെന്നാൽ മാത്രമേ അറിയാൻ സാധിക്കു ഇതുവരെയും രുദ്രൻ ഇല്ലാതെ തനിച്ച് ഞാൻ അവിടേക്ക് പോയിട്ടില്ല അവിടെ അന്തിയുറങ്ങീട്ടുമില്ല എന്നാൽ ഇന്ന് തന്റെ കൂടെ രുദ്രനില്ല പേടിത്തൊണ്ടൻ ആണെങ്കിലും എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാൻ അവനുള്ളത് ഒരു സുഖം തന്നെയാ അങ്ങിനെ ചിന്തിക്കുന്നതിനിടയിൽ നാനോ കാർ ഒരു കൊടുംവളവ് കഴിഞ്ഞ് സ്റ്റിയറിങ്ങ് സ്റ്റഡിയാക്കുമ്പോളാണ് ധ്രുവൻ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ആ നടുക്കുന്ന രംഗം കണ്ടത്.....!!! 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽