ജീപ്പ് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെ മൂടൽ മഞ്ഞിന്റെ കട്ടി കുറഞ്ഞു കുറഞ്ഞു വന്നു ,
പാതയോരത്ത് വിരിഞ്ഞ തേയില തോട്ടങ്ങൾ,
പൊൻമണിമണിയായി അടിഞ്ഞുള്ള പുല്ലുകളും കുന്നിൻ ചെരുവുകളും
മൂടൽമഞ്ഞ് തിന്ന് കളയുന്ന പോലെയായിരുന്നു.
ചിലയിടങ്ങളിൽ തെരുവിന്റെ അരികിലേക്ക് വിറക്കുന്ന വിളക്ക് പോസ്റ്റുകൾ —
പകൽ തെളിച്ചമില്ലെങ്കിലും ആ പട്ടിണി വിളക്കുകൾ പകലിൽ പോലും നിലകൊള്ളുന്ന വാത്സല്യദീപങ്ങളായിരിക്കുക പോലെയാണ്.
ദേവികുളം ടൗൺ കടന്നു കഴിഞ്ഞപ്പോൾ,
മെയിൻ റോഡിൽ നിന്നും തിരിഞ്ഞ്,
മാളികയിലേക്കുള്ള വഴിയിലേക്ക് ജീപ്പ് കയറി തുടങ്ങി
സുരേഷ് ജീപ്പിന്റെ ഡാഷ്‌ബോർഡിൽ വച്ചിരുന്ന തന്റെ പഴയ വാച്ച് എടുത്ത് നോക്കി: സമയം ഏഴര ആയി അജയ്യോട് പറഞ്ഞു
ജീപ്പ് പതിയെ കയറ്റം കയറി തിരിഞ്ഞപ്പോളായിരുന്നു
മണ്ണിൽ പുതഞ്ഞിട്ടുള്ള കല്ലു തൂണുകളും ഇരുമ്പ് വാതിലുമുള്ള ആ മാളികയുടെ ഗേറ്റ്
മഞ്ഞിന്റെ നടുവിൽ നിന്നു ഒറ്റയടിക്ക് പുറത്തു വന്നത് പോലെ പ്രത്യക്ഷപ്പെട്ടത്.
പച്ചപ്പിന്റെ ചുവട്ടിൽ, പഴയ ആ സ്വർണ്ണഗൗരവം നഷ്ടപ്പെട്ടു
ഒരു മറവിയുടെയും മൗനത്തിന്റെയും ഘനതയിൽ അതിരുകൊണ്ടുനില്ക്കുന്ന
അജയ്‌യുടെ അച്ഛന്റെ കാലത്തെ അഹങ്കാരിയുടെ തിരസ്കൃത കൊമ്പൻ പുര
സുരേഷ് വണ്ടിയിൽനിന്നും ഇറങ്ങി ഗേറ്റ് തുറന്ന് കൊടുത്തു
ഗേറ്റ് കഴിഞ്ഞാൽ താഴോട്ടിറങ്ങികിടക്കുന്ന പാത – അതാണ് മാളികയുടെ അതുല്യമായ പ്രവേശനം.
സുരേഷ് തിരികെ വന്നു വണ്ടിയിൽ കയറിയതും അജയ് ജീപ്പ് അതിലെ ഇറക്കി മാളികയുടെ മുന്നിൽ കൊണ്ട് നിർത്തി
തകർന്ന ഔട്ട് ഹൌസ് വീണ്ടും കെട്ടിയെടുക്കാവുന്ന സ്ഥിതിയിലാണ്. സുരേഷ് പറഞ്ഞു
പഴയ പൂന്തോട്ടം – ഇപ്പോൾ കാടായിത്തീർന്നു.
അജയ് അകത്തേക്ക് കയറിയപ്പോൾ
വരാന്തയുടെ മുകളിലെ പഴയ പന്തലിൽ നിന്ന് ഒരു പാമ്പ് ചാടി വീണു അത് വേഗം ഇഴഞ്ഞു പുല്ലുകൾക്ക് ഇടയിൽ എങ്ങോട്ടാ പോയി ഒളിച്ചു
പകൽ വെളിച്ചം മൂടൽമഞ്ഞ് തള്ളി മാറിയപ്പോൾ,
പാതയിലൂടെ ഒരു ജീപ്പ് കയറിവരുന്ന ശബ്ദം സുരേഷാണ് ആദ്യം കേട്ടത്
അജയ് ആരോ വരുന്നുണ്ട് ശത്രുകൾ ആണോ ആരായാലും തയാറായി നിന്നോ സുരേഷ് അതും പറഞ്ഞു അജയ്യുടെ ജീപ്പിന് ആരുകിലേക്ക് പോയി നിന്നു
കയറി വന്ന ജീപ്പ് അവരുടെ അരുകിൽ വന്നു നിന്നു അതിൽ നിന്നും ഒരാൾ ഇറങ്ങി
തമ്പി നാൻ മെമ്പർ സൊല്ലി വന്നത് താൻ എന്നോടെ പേര് വേലു
അവർ അഞ്ചു പേരുടെ സംഘം ആയിരുന്നു ബാക്കി ഉള്ളവർ ജീപ്പിൽ നിന്നും ഇറങ്ങി
മാളികയുടെ മുന്നോട്ട് കയറി വന്നു.
വേലു അണ്ണൻ ചുറ്റിലും നോക്കി ഇത് വന്ത് വിചാരിച്ച പോലെ അല്ല സർ, ഇതെങ്ങനെയും മൂന്നുആഴ്ച താങ്ങും.
ഇത്ര പാടുള്ളതിനാൽ കൂടുതൽ ആളുകൾ വേണം,”
ശരി എന്ന അർദ്ധത്തിൽ അജയ് തല കുലുക്കി
വേലുവിന്റെ കാഴ്ചയിലാകെ മാളികയുടെ ഇടറുന്ന മതിലുകളും തകർന്ന ബാൽകണിയും പരിസരത്തു മുളച്ചു പൊന്തിയ കാടുകളും ആയിരുന്നു
അവൻ പിന്നെ വേഗത്തിൽ ഫോണെടുത്തു കാൾ ചെയ്തു,
ശേഷം അജയ്‌യോട് പറഞ്ഞു നാളെ തൊട്ട് ഒരു അഞ്ചു പേര് കൂടെ വരും
അവർ പതിയെ പണികൾ തുടങ്ങി..........
അതേ സമയം സൂര്യനെല്ലിയിൽ ഉള്ള മാളിയേക്കൽ എസ്റ്റേറ്റ് ബംഗ്ലാവ്
വേഗത്തിൽ എത്തിയ ബൈക്ക് ബ്രേക്ക് ഇട്ടു നിന്നു
ടോണി, മാളിയേക്കൽ എസ്റ്റേറ്റിന്റെ മാനേജർ,
ബൈക്കിൽ നിന്നും ഇറങ്ങി തിടുക്കത്തിൽ ബംഗ്ലാവിന്റെ വാതിലുകൾ കടന്ന് അകത്തേക്ക് കയറി.
അകത്ത് — വലിച്ചുനീട്ടി ഇരിക്കുന്ന രക്തച്ചുവപ്പൻ കുഷ്യൻ കസേരയിൽ
ഇരുന്നു പത്രം വായിക്കുകയായിരുന്നു അശോകൻ.
ടോണി അകത്തേക്ക് കയറിയ നിമിഷം,
അശോകൻ പത്രം മടക്കി, ടേബിളിൽ വെച്ചു,
കണ്ണുകൾക്കുമീതെ നോക്കി ചോദിച്ചു:
“എന്താ ടോണി? ഇങ്ങനെ ശ്വാസം മുട്ടിയെത്തുന്നത്?”
“സാർ… അജയ് തിരികെ വന്നിരിക്കുന്നു.”
“ഞാൻ ഇന്ന് നമ്മുടെ ദേവികുളത്തെ ഫാക്ടറിയിൽ പോയിരുന്നു.
അവിടെ ലോഡിംഗിനായി വന്ന ദിവാകരൻ ആണ് പറഞ്ഞത്.”
അശോകൻ ടോണിയെനോക്കി തന്നെ ഇരുന്നു “മറ്റെന്ത് പറഞ്ഞു?”
അവൻ ആ മെമ്പർ രാജനെ കണ്ടു സംസാരിച്ചച്ചിട്ടുണ്ട് ടോണി പറഞ്ഞു നിർത്തി
അശോകന്റെ മുഖത്ത് ഭാവ വ്യത്യാസങ്ങളൊന്നും ഉണ്ടായില്ല അയാൾ അവൻ എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചതായിരുന്നു
അത് കേട്ടുകൊണ്ടായിരുന്നു ജാനകി അവിടേക്ക് കടന്നു വന്നത്
സത്യമാണോ അവനാ പറഞ്ഞത് അശോകനെ നോക്കി അവർ ഞെട്ടലോടെ ചോദിച്ചു
ആണെങ്കിൽ അവനെ നമ്മൾ സൂക്ഷിക്കണം
നമുക്ക് നോക്കാം നിന്റെ ചേട്ടൻ അതായത് എന്റെ അളിയൻ എല്ലാ സ്വത്തുക്കളും അജയുടെ പേരിൽ എഴുതി വെച്ചിരിക്കുകയല്ലേ ആ പ്രമാണം നമ്മുടെ കൈയിൽ കിട്ടുന്നത് വരെ നമുക്ക് കാത്തിരിക്കുകയെ വഴിയുള്ളു. അശോകാൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. ..
ജാനകി ദേഷ്യത്തോടെ ടോണിയെ നോക്കി എടാ ടോണി നീയൊക്കെ കുറേ നാളായില്ലേ ആ പടുകിളവൻ മൂർത്തി വകീലിനെ അന്വേഷിച്ചു നടക്കുന്നു അയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ലല്ലോ
എന്റെ ആങ്ങള സ്വത്തുക്കൾ എല്ലാം അവന്റെ പേരിലാക്കിയ അന്ന് പ്രമാണവും കൊണ്ട് മൂർത്തി ഇവിടെ നിന്നു പോയതാണ്
അയാള് പോയിട്ടു ഇപ്പോൾ പത്തു പതിനഞ്ചു വർഷം ആയി
ഈശ്വരാ ഈ അനുഭവിക്കുന്ന സ്വത്തും സുഖവും ഒക്കെ കൈവിട്ടു പോകുമോ ജാനകി വിലപിച്ചു കൊണ്ട് പറഞ്ഞു
അശോകൻ തന്റെ ഫോൺ എടുത്ത് ശിവന്റെ നമ്പർ ലേക്ക് ഡയൽ ചെയ്തു
ശിവൻ അശോകന്റെ മൂത്ത മകനാണ് മറയൂരിൽ അയാൾക്ക് ഒരു ബാർ ഉണ്ട് അയാൾ അവിടെ ആണ് കൂടുതൽ സമയവും.അയാൾ ശരിക്കും അവിടുത്തെ ഒരു ഗാങ് ലീഡർ പോലെ ആയിരുന്നു. ശിവനെ എതിർക്കുന്നവരെ അവൻ തന്റെ പണം കൊണ്ടും ആൾബലം കൊണ്ടും ഇല്ലാതെ ആക്കിയിരുന്നു
രണ്ടു മൂന്നു റിങ് നു ശേഷം ശിവൻ ഫോൺ എടുത്തു
എന്താ അച്ഛാ എന്തെങ്കിലും ആവശ്യം ഉണ്ടോ ശിവൻ ചോദിച്ചു
അവൻ ആ അജയ് തിരികെ വന്നിരിക്കുന്നു
അത് അവൻ തന്നെ ആണ് അവൻ ആ മെമ്പറോട് സംസാരിക്കുന്നത് നമ്മുടെ ആൾകാർ കണ്ടു.
ശിവൻ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു
എടാ ശിവാ നീ എന്താ ഒന്നും മിണ്ടാത്തത് അശോകൻ ചോദിച്ചു. ....
അങ്ങനെ അവൻ വന്നു അല്ലെ സാരമില്ല.അവന്റെ പ്ലാൻ എന്താണെന്ന് നോക്കാം .നമ്മുടെ ആളുകളോട് അവന്റെ മേൽ ഒരു കണ്ണ് വെക്കാൻ പറയണം..
അവൻ വന്നു എന്നറിഞ്ഞാൽ ചിലപ്പോൾ മൂർത്തി വക്കീൽ തിരികെ വരാൻ സാധ്യത ഉണ്ട്.
പുറത്തു നിന്നു ഇനി ആരു വന്നാലും ആദ്യം നമ്മൾ ആണ് അത് ആരാണെന്നും എവിടുന്ന് എന്തിനുവന്നു എന്നറിയണ്ടത് അതിനുള്ള ആളുകളേം ഏർപ്പാട് ചെയ്യണം
ഞാൻ നാളെ വൈകുന്നേരം അവിടെ എത്തും. ആ ടോണിയോട് പറഞ്ഞേരെ എനിക്ക് വേണ്ടതെല്ലാം അവിടെ ശരിയാക്കി വെക്കാൻ
ശിവൻ അതും പറഞ്ഞു ഫോൺ വെച്ചു
ശിവൻ വരുന്നു അശോകൻ അവിടെ നിന്നവർ എല്ലാവരും കേൾക്കാൻ ആയി പറഞ്ഞു
ജാനകിക്ക് ശിവൻ വരുന്നു എന്ന് അറിഞ്ഞപ്പോൾ മാത്രം ആണ് സമാധാനം ആയത്. ശിവൻ ഒരു കുശാഗ്ര ബുദ്ധികാരനാണ് അവന്റെ ഓരോ പ്ലാനുകളും ആണ് ഈ സ്വത്തുക്കൾ മുഴുവൻ കൈയിലേക്ക് കിട്ടിയതിനു പിന്നിലെന്നു ജാനകി ഓർത്തു
ടോണിയുടെ ഫോൺ നിർത്താതെ ബെൽ അടിച്ചപ്പോളാണ് ജാനകി ചിന്തയിൽ നിന്നു ഉണർന്നത്
ഫോൺ എടുത്ത് സംസാരിച്ചതിന് ശേഷം ടോണി പറഞ്ഞു തുടങ്ങി... കാർത്തിക് സർ അടുത്ത ആഴ്ച ദേവികുളം സ്റ്റേഷനിൽ ചാർജ് എടുക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ആയിട്ട്
ജാനകിയുടെ മുഖം വിടർന്നു അവർക്ക് ഒരുപാട് സന്തോഷമായി ഇനി ആരൊക്കെ വന്നാലും ഒന്നും കൈവിട്ടു പോകില്ലാന്ന് ഉള്ള അഹങ്കാരം അവരുടെ തലക്ക് കേറി തുടങ്ങി
സമയം പതുക്കെ കടന്നു പോയിക്കൊണ്ടിരുന്നു.
ഉച്ചയുടെ തിളക്കം കാറ്റുമായി അലിഞ്ഞു, പണിക്കുവന്നവർ എല്ലാം തിരികെ പോയിരിക്കുന്നു പകൽ മാറി തണുപ്പ് മെല്ലെ പടർന്നു തുടങ്ങിയിട്ടുണ്ട് ആ നിലാവിന്റെ പ്രകാശത്തിൽ, മാളിയേക്കൽ ബംഗ്ലാവ് ഒരു പ്രേതാലയം പോലെ നിലകൊണ്ടു.
ബംഗ്ലാവിനുള്ളിലെ ഒരു മുറി മാത്രമേ അന്ന് നേരെയാക്കിയുള്ളു അത് അജയ്ക്കും സുരേഷിനും തങ്ങുവാൻ വേണ്ടി ആയിരുന്നു
സുരേഷ് ആ മുറിയിൽ ഉണ്ടായിരുന്ന ടേബിളിന്റെ മുകളിൽ ഒരു കുപ്പി ചാരായം കൊണ്ട് വെച്ചു
അതിന്റെ മൂടി തുറന്ന് രണ്ടു ഗ്ലാസ്സിലേക്കായി പകർന്നു ഒരു ഗ്ലാസ് അജയ്ക്ക് നേരെ നീട്ടി കൊണ്ട് സുരേഷ് പറഞ്ഞു തുടങ്ങി
അജയ് നമുക്ക് ആളുകളെ ആവശ്യം ഉണ്ട് അതും വിശ്വസിക്കാവുന്നവരെ. നമ്മുടെ പഴയ ഡ്രൈവർ രഘുവിനെ നിനക്ക് ഓർമ്മയുണ്ടോ..
സുരേഷ് ഒന്ന് നിർത്തി ശേഷം ഒറ്റ വലിക്ക് ഗ്ലാസ്സിലെ മദ്യം കുടിച്ചിട്ട് തുടർന്നു
രഘു നമ്മളുടെ കൂടെ നിൽക്കും ഉറപ്പാണ്.ഞാൻ നാളെ തന്നെ അവനെ വിളിക്കാം സുരേഷ് അജയ്‌യെ നോക്കി
അല്പനേരത്തെ മൗനത്തിന് ശേഷം സുരേഷിനോട് പറഞ്ഞു തുടങ്ങി
ഇപ്പോൾ നമ്മളുടെ ബലം അവരെ അറിയിക്കേണ്ട. തീർച്ചയായും ഞാൻ വന്നത് അവർ അറിഞ്ഞിട്ടുണ്ടാവും.അവരുടെ ആളുകളുടെ ഒരു കണ്ണ് നമ്മുടെ മേൽ എപ്പോളും ഉണ്ടെന്നു ഓർമ്മ വേണം.
അത്കൊണ്ട് ഇപ്പോൾ അവരെ വിളിക്കണ്ട എന്നാണോ നീ പറയുന്നത് സുരേഷ് അജയ്‌യെ നോക്കി പറഞ്ഞു
നമ്മൾ അവർ അറിയാതെ വേണം നീക്കങ്ങൾ നടത്താൻ..എന്റെ ഊഹം ശരിയാണെങ്കിൽ ഇപ്പോൾ തന്നെ ശിവൻ ഞാൻ വന്നത് അറിഞ്ഞിരിക്കും.
അതുമല്ല കാർത്തിക്ക് ഉടനെ ദേവികുളത്ത് ചാർജ് എടുക്കും.അജയ് തുടർന്നു
രഘുവിനോട് എപ്പോൾ വേണമെങ്കിലും മാളികയിലേക്ക് വരാൻ തയ്യാറായിനിൽക്കുവാൻ പറഞ്ഞാൽ മതി
സുരേഷ് തലയാട്ടികൊണ്ട് എല്ലാം ശരിവെച്ചു
രാത്രിയുടെ കാടിന്യം മെല്ലെ കൂടിവന്നുകൊണ്ടേ ഇരുന്നു ദൂരെ മാളികയിലെ വിളക്കുകൾ അണഞ്ഞു. അവർ ഇരുവരും മെല്ലെ ഉറക്കത്തിലേക്ക് വീണുപോയിരുന്നു.........(തുടരും)