Read Vilayam - 3 by ABHIJITH K.S in Malayalam ത്രില്ലർ | മാതൃഭാരതി

Featured Books
  • വിലയം - 3

    രാത്രി മെല്ലെ പകലിന് വഴിമാറിയിരുന്നു.ആ പകലിന്റെ കടന്നു വരവിൽ...

  • അപ്പുവിന്റെ സ്വപ്നവും

    അപ്പുവിന്റെ സ്വപ്നംഅപ്പു, ഒരു ചെറിയ കുട്ടി, തിരുവനന്തപുരത്തെ...

  • ദക്ഷാഗ്നി - 4

    ദക്ഷഗ്നിPart-4ദച്ചു ഇവിടെ എന്താ നടക്കുന്നത് എനിക്കൊന്നും മനസ...

  • ശിവനിധി - 1

    ശിവനിധി part -1മോളെ നിധി നീ ഇതുവരെയായും കിടന്നില്ലേഇല്ല അമ്...

  • ദക്ഷാഗ്നി - 3

    ദക്ഷഗ്നിPart-3അപ്പോ നീ പ്രൈവറ്റ് റൂമിൽ ഇരുന്നോ എനിക്ക് മീറ്റ...

വിഭാഗങ്ങൾ
പങ്കിട്ടു

വിലയം - 3

രാത്രി മെല്ലെ പകലിന് വഴിമാറിയിരുന്നു.ആ പകലിന്റെ കടന്നു വരവിൽ കുന്നിൻ ചെരുവിലൂടെ ചുരത്തിൽനിന്ന് തിരിയുന്ന കാറ്റും മഴയുമാണ് ആ കറുത്ത വാഹനത്തിനെ എതിരേറ്റത്. .

ആ കറുത്ത അംബാസിഡർ മൂന്നാർ കടന്നു പോയി കഴിഞ്ഞിരുന്നു 

കാറിനുള്ളിൽ തല ചായ്ച്ചു ഉറങ്ങിക്കിടക്കുകയായിരുന്നു മേഘ...

അവളെ ഒന്നു കുലുക്കി എറിഞ്ഞത് കാർ റോഡിലെ കുഴി മുറിച്ചു കടക്കുമ്പോഴായിരുന്നു.കണ്ണ് തുറന്നപ്പോൾ അവളിൽ നടുക്കം നിറഞ്ഞുനിന്നു.

മേഘ പുറത്തെ കാഴ്ചയിലേക്ക് നോക്കി ചാഞ്ഞു കിടന്നു..

മൂടൽമഞ്ഞ് കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ തട്ടി കടന്നു പോകുന്നുണ്ട്. ഇടയ്ക്ക് ആ മഞ്ഞ് നീങ്ങിപ്പോകുമ്പോൾ ദൂരെയുള്ള കാഴ്ചകൾ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

തേയില തോട്ടങ്ങൾക്ക് നടുവിൽ അവിടവിടെ കാണുന്ന ചെറിയ അരുവികൾ. 

പച്ച പട്ട് വിരിച്ച പോലെ തേയില തോട്ടം കണ്ണെത്താ ദൂരെ പരന്നു കിടക്കുന്നു.

ഗോവിന്ദേട്ട നമ്മൾ  എത്താറായോ. ..മേഘ ഡ്രൈവറോട് ചോദിച്ചു 

ഇല്ല കുഞ്ഞേ ഇനി അര മണിക്കൂർ കൂടെ ഉണ്ട്. അയാൾ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു കൊണ്ട് പറഞ്ഞു. .....

തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ അംബാസിഡർ മുന്നോട്ടു പൊയ്‌കൊണ്ട് ഇരുന്നു. 

കുറേ നേരങ്ങൾക്ക് ശേഷം ആ കറുത്ത അംബാസിഡർ ഒരു വലിയ ഇരുമ്പ് ഗേറ്റിനു മുന്നിൽ എത്തി നിന്നു.

ഡ്രൈവർ മുന്നോട്ട് ചാഞ്ഞു ഗേറ്റിനു മുന്നിൽ ഹോൺ മുഴക്കിക്കൊണ്ടിരുന്നു..

തെല്ലു നീരസത്തോടെ സെക്യൂരിറ്റി ഗാർഡ് അവിടേക്ക് നടന്നു വന്നു.

മുന്‍പിലിരുന്ന കിളിവാതിലിൽ നിന്ന് തല ചായ്ച്ചു നോക്കി..

ആ സമയത്ത് കാറിന്റെ വാതിൽ ശാന്തമായി തുറന്നുകൊണ്ട് 

മേഘ അടങ്ങിയ ആത്മവിശ്വാസത്തോടെ പുറത്തേക്ക് ഇറങ്ങി.

അവളുടെ കൈയിൽ മുറുകെ പിടിച്ചിരുന്ന ഔദ്യോഗിക പേപ്പർ നേരെ സെക്യൂരിറ്റിയുടെ കയ്യിലേക്കാണ് നീട്ടിയത്.

ആയാൾ അതു എടുത്തു വായിച്ചു.

വാക്കുകൾ വായിച്ചു തീരുമ്പോഴേക്കും മുഖം പരിഭ്രമത്തിൽ നിന്ന് ആദരത്തിലേക്കായി മാറിയിരുന്നു.

“മേഘ രാമനാദ് I.A.S സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ദേവികുളം..അയാൾ മനസ്സിൽ ഓർത്തു വായിച്ചു.

അയാൾ ആ ഭീമൻ ഗേറ്റ് തുറന്നു കൊടുത്തു പിന്നീട് മേഖക്ക് ഒരു സല്യൂട്ട് കൊടുത്തുകൊണ്ട്  അയാൾ കാറിന്റെ പുറകെ നടന്നു.....

അവൾ കാറിൽ നിന്നു ഇറങ്ങിയപ്പോൾ തന്നെ കെട്ടിടത്തിന്റെ ചുവർഭാഗത്ത് തൂങ്ങിയിരുന്ന ഒരു വെള്ളപ്പകിട്ട് ബോർഡിൽ എഴുതിയിരുന്നത് കണ്ടു 

“Revenue Divisional Office, Devikulam

Sub Divisional Magistrate”....

ഓഫീസിനുള്ളിൽ പ്രവേശിച്ച അവളെ മുൻ സബ് കലക്ടർ ആദരവോടെ സ്വീകരിച്ചു 

ദേവികുളത്തിലേക്ക് സ്വാഗതം, മേഘ മാഡം.

ഇന്ന് എന്റെ ഇവിടുത്തെ അവസാന ഡ്യൂട്ടി ആണ്.മാഡത്തിന്റെ ആദ്യ ദിനവും.ഔദ്യോഗികമായി അതിന്റെ നടപടികൾ നമുക്ക് പൂർത്തിയാക്കാം....

അതിനു ശേഷം ഒരു ചെറിയ ഹാളിലേക്ക് എല്ലാവരും ചേർന്നുകൂടി.

ഒരു ചുവന്ന നാടയിൽ അടിച്ച് സൂക്ഷിച്ചിരുന്ന ഓഫീഷ്യൽ ഫയൽ —

അതിലെ “Charge Handover Note”

പൂർണ്ണമായും മേഘ വായിച്ചു,

“I, Radhakrishnan Nair, hereby hand over all files, seals, government property and charge of the Sub Divisional Magistrate, Devikulam, to Ms. Megha Ramanad, I.A.S., with effect from 10:30am on this day…”

മെഘ നിറഞ്ഞ മനസ്സോടെ അതിൽ ഒപ്പിട്ടു ശേഷം ഹെഡ് ക്ലാർക്ക് പുതുതായി തയ്യാറാക്കിയ ഒരു നെയിംപ്ലേറ്റ്അവളുടെ മേശപ്പുറത്ത് വച്ചു.

“Megha Ramanad,I.A.S

Sub Divisional Magistrate, Devikulam”

അതേ സമയം 

ദേവികുളത്തിന്റെ അതിരുകൾ തൊട്ടിടത്തെ പഴയ ഫാക്ടറിയിൽ, സമാധാനത്തിലായിരുന്ന ദിവസങ്ങൾ ഒടുവിൽ ചിതറി വീണു.പകൽ മുഴുവൻ കനലിലാക്കുന്ന വലിയ ഫാക്ടറിയിൽ പണിയെടുക്കുന്ന തൊഴിലാളികൾ കയ്യിൽ മുദ്രവാക്യങ്ങൾ എഴുതി പിടിച്ചു മനസ്സിൽ നീതിയെന്ന വിശ്വാസവുമെടുത്ത് ഗേറ്റിനു പുറത്തു കൂടി നിന്നിരുന്നു. ..

ഫാക്ടറിയിൽ സ്ഥിതി ശാന്തമല്ലായിരുന്നു 

മിനിമം വേതനം, സുരക്ഷിത ജോലിസ്ഥലം, ആരോഗ്യനിക്ഷേപം – ഇവയൊന്നും മാനേജ്‌മെന്റ്  തൊഴിലാളികൾക്ക് നൽകിയിരുന്നില്ല.....

ആ സമരപന്തലിന്റെ സമീപത്തായി ബൈക്കിൽ പതിവിലുമേറെ കഠിനതയോടെ ആണ് ടോണി വന്നത് . തലയിലൊരു മഞ്ഞ തൊപ്പിയും കണ്ണിൽ കറുത്ത കൂളറും. അവൻ മെല്ലെ ഓഫീസിനകത്ത് കയറി. ..

ഒരു സ്റ്റാഫ് കയറി വന്നുകൊണ്ട് പറഞ്ഞു 

സർ മെമ്പർ രാജ താങ്കളെ കാണണം എന്ന് പറയുന്നുണ്ട്. സർ നു വിരോധമൊന്നും ഇല്ലെങ്കിൽ അയാളെ അകത്തേക്ക് കയറ്റി വിടട്ടെ 

ആഹ് കടത്തി വിട്. ...അത്രയും മാത്രം പറഞ്ഞുകൊണ്ട് ടോണി സംസാരം അവസാനിപ്പിച്ചു. ....

സ്റ്റാഫ്‌ പോയതേ ടോണി അശോകന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. .

മറുതലക്കൽ ഫോൺ എടുത്തു എന്ന് മനസ്സിലായപ്പോൾ ടോണി സംസാരിച്ചു തുടങ്ങി 

അശോകൻ സർ നമ്മളുടെ ഫാക്റട്ടറിയിൽ തൊഴിലാളികൾ മിന്നൽ സമരത്തിൽ ഏർപെട്ടിരിക്കുകയാണ്.ആകെ എല്ലാം എന്റെ കൈ വിട്ടു പോയിരിക്കുകയാണ് ഇപ്പോൾ.ഈ സമരത്തെ പറ്റി യാതൊരു മുന്നറിയിപ്പും കിട്ടിയില്ല എന്നതാണ് എന്നെ അതിശയിപ്പിക്കുന്നത്. ടോണി പറഞ്ഞു നിർത്തി 

എന്താണ് അവരുടെ ആവശ്യങ്ങൾ അശോകൻ അടക്കാൻ കഴിയാത്ത ദേഷ്യത്തിൽ ടോണിയോട് ചോദിച്ചു 

അറിയില്ല സർ. ഇതുവരെ അവർ അതിനെ പറ്റി സംസാരിക്കുവാൻ വന്നിട്ടില്ല..പിന്നെ ആ മെമ്പർ രാജ ആണെന്ന് തോന്നുന്നു അവരെ നയിക്കുന്നത് ടോണി പറഞ്ഞു 

രാജയോ അങ്ങനെ ആണെങ്കിൽ അതിനു പിന്നിൽ അജയ് ആയിരിക്കും.അവൻ ഇവിടെ വന്നതിനു രണ്ടാം ദിവസം ഫാക്ട്ടറിയിൽ സമരവും തുടങ്ങി...ഒന്ന് നിർത്തി അശോകൻ വീണ്ടും തുടർന്നു 

ഒന്നിനെയും വെറുതെ വിടരുത് ഈ സമരം അടിച്ചമർത്തണം നീ അതിനു വേണ്ട കാര്യങ്ങൾ ചെയ്യണം..ഞാൻ നമ്മുടെ പിള്ളേരേം കൂട്ടി അങ്ങോട്ട്‌ വരാം.ആ രാജയെ എനിക്ക് ശരിക്കൊന്നു കാണണം....ടോണിക് വേണ്ട നിർദ്ദേശം നൽകി അശോകൻ ഫോൺ വെച്ചു 

ദൂരെ, മലയോര തോട്ടം മുറിച്ചുള്ള ആ സ്വർണ്ണ സൗദത്തിൽ അശോകൻ സമാധാനം ഇല്ലാതെ ഇരുന്നു. 

“സമരം ചെയ്യുവാനുള്ള ധൈര്യമെവിടെ നിന്നാണ് ഇവന്മാർക്ക് വന്നത്?”

ഇത് ഞാൻ ക്ഷമിക്കില്ല. ആ തൊഴിലാളികളെ ഞാൻ ആരാണെന്ന് അറിയിക്കണം. അയാളുടെ ചിന്തകളിൽ ക്രൂരത നിറഞ്ഞു.

അതേ സമയം രാജ ടോണിയുടെ അടുത്തേക്ക് എത്തിയിരുന്നു 

രാജയെ തറപ്പിച്ചു നോക്കിക്കൊണ്ട് ടോണി സംസാരിക്കാൻ തുടങ്ങി..രാജ നീ ആരോടാ കളിക്കുന്നത് എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണോ ഈ സമരത്തിൽ മുന്നിൽ നിൽക്കുന്നത് 

അതേ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ആണ്. എനിക്ക് ആരെയും ഭയം ഇല്ല.എനിക്ക് ഈ തൊഴിലാളികളുടെ നീതിക്ക് വേണ്ടി ആരുടെ മുന്നിലും ഭയന്ന് നിൽക്കുവാൻ ആകില്ല.-ശരിയായ വേതനം, ആരോഗ്യ ക്ഷേമം, പിന്നെ നിങ്ങൾ ഇത് വരെ തടഞ്ഞു വെച്ചിട്ടുള്ള ഇവരുടെ ബോണസ് അത് കൂടാതെ പിരിഞ്ഞു പോയവർക്ക് നൽകുവാൻ ഉള്ള റിട്ടയർമെന്റ് തുക ഈ നിബന്ധനകൾ പാലിച്ചാൽ ഞങ്ങൾ സമരം നിർത്തി ജോലി തുടങ്ങും...രാജ പറഞ്ഞു നിർത്തി 

എത്ര നാൾ നീയൊക്കെ സമരം ചെയ്യും. ഈ കൂലികാർ രണ്ടു ദിവസം സമരം ചെയ്യും അത് കഴിഞ്ഞാൽ അവന്റെ ഒക്കെ വീട്ടിൽ അടുപ്പ് പുകയണമെങ്കിൽ അവനൊക്കെ പണിക്ക് പോകണം... ഹമ് നമുക്ക് നോക്കാം ഒരു പുച്ഛത്തോടെ ആണ് ടോണി മറുപടി നൽകിയത് 

പകൽ ഏറെ ആയെങ്കിലും ദേവികുളത്ത് തണുപ്പ് കുറവായിരുന്നില്ല.സമരക്കാർ അവിടെ താത്കാലിക ടെൻറ്റുഉണ്ടാക്കിയിരുന്നു.

പെട്ടന്നായിരുന്നു ഒരു ജീപ്പ് അലറികുതിച്ചു വന്നു നിന്നത് അശോകനും ഗുണ്ടകളും എത്തിയപ്പോൾ അവർ അറിഞ്ഞിരുന്നില്ല വലിയൊരു അപകടം പിന്നിൽ ഉണ്ടെന്ന്. 

അങ്ങോട്ട്‌ തിരക്കിട്ടു വന്ന ടോണി അലറി അടിച്ചു നിരത്തെടാ എല്ലാത്തിനേം ടോണിയുടെ ആജ്ഞ കിട്ടിയതും ഗുണ്ടകൾ ആവേശത്തോടെ മുന്നോട്ടു പാഞ്ഞു.

അവർ കൈയേറ്റം തുടങ്ങിയിരുന്നു… 

ചിലർ ഓടി രക്ഷപെട്ടു..ചിലർക്ക് അവിടെ നിന്ന് ഓടി രക്ഷപെടാനായില്ല.സ്ത്രീകൾ എന്നോ കുട്ടികൾ എന്നോ ഉള്ള പരിഗണന അവർ ആർക്കും കൊടുത്തില്ല..

അശോകൻ എല്ലാ കാഴ്ചകളും ആവേശത്തോടെ  കണ്ടുകൊണ്ട് ജീപ്പിനകത്ത് ഇരുന്നു അയാളുടെ ലക്ഷ്യം രാജയായിരുന്നു 

ഇനി ആരെങ്കിലും ഇവിടെ കയറി മുഷിഞ്ഞാൽ ജീവിച്ചിരിക്കില്ലെന്നു അറിഞ്ഞോ …”ഗുണ്ടാ തലവൻ ഉറക്കെ വിളിച്ചു പറഞ്ഞു.

അതേ സമയം മാളികയിൽ തിരക്കിട്ട പണികളിൽ ആയിരുന്നു അവരെല്ലാവരും. .

ഒരു മോട്ടോർബൈക്കിന്റെ ശബ്ദം കേട്ടുകൊണ്ടാണ് അജയ് പുറത്തേക്ക് ഇറങ്ങി വന്നത് 

അവന്റെ മുന്നിൽ ബൈക്ക് വന്നു നിന്നു 

അതിൽ വന്നയാളെ കണ്ടപ്പോൾ അവൻ എന്തോ പ്രശ്നത്തിലാണ് എന്ന് അജയ്‌ക്ക് തോന്നി 

അയാൾ തിടുക്കത്തിൽ അജയുടെ അടുത്തേക്ക് വന്നു നിന്നു ശേഷം ആ അപരിചിതൻ പറഞ്ഞു തുടങ്ങി 

അജയ് ആണോ ഞാൻ രാജ പറഞ്ഞിട്ട് വന്നതാണ് എന്റെ പേര് നിഖിൽ അവൻ ചുറ്റും സംശയത്തോടെ നോക്കുവാൻ തുടങ്ങി 

രാജ എന്തിനാണ് എന്നെ അന്വേഷിക്കുന്നത് അജയ് അവനോട് ചോദിച്ചു 

ഇന്ന് രാവിലെ ഫാക്ടറിയിൽ സമരം തുടങ്ങിയിരുന്നു ഞങ്ങൾക്ക് നേതൃസ്ഥാനം തരാൻ ആരുമില്ലായിരുന്നു ഞങ്ങളുടെ നിർബന്ധം കാരണം ആണ് രാജ ഞങ്ങൾക്ക് സമരത്തിൽ നേതൃത്തവും തന്നത് 

അശോകനും ഗുണ്ടകളും വന്നു എല്ലാവരേം ഉപദ്രവിച്ചു രാജയെ ഇപ്പോൾ അവർ പിടിച്ചിട്ടുണ്ടാവും.അജയ്ക്ക് മാത്രമേ രാജയെ രക്ഷിക്കാൻ ആവു..നിഖിൽ പറഞ്ഞു നിർത്തി 

അജയ് സുരേഷിനെ നോക്കി ആ നോട്ടത്തിന്റെ അർഥം മനസ്സിലായത് പോലെ സുരേഷ് അകത്തേക്ക് പോയി തിരികെ വന്നത് ഒരു കൈതോക്കുമായി ആണ്

അവർ രണ്ടാളും ജീപ്പിൽ കയറി ഒരു മുഴക്കത്തോടെ അത് സ്റ്റാർട്ട്‌ ആയി പിന്നെ മുന്നോട്ടു കുതിച്ചുപോയി 

നിഖിൽ ജീപ്പിനെ പിന്തുടർന്ന് ബൈക്ക് ഓടിച്ചുകൊണ്ടിരുന്നു 

അൽപ സമയത്തിന് ശേഷം ആ ജീപ്പ് വേഗത്തിൽ ഫാക്ടറിക്കുള്ളിൽ പ്രവേശിച്ചു തൊഴിലാളികൾ ഭയത്തോടെ ജീപ്പിനെ നോക്കി തന്നെ നിൽപ്പുണ്ടായിരുന്നു 

അജയ് മെല്ലെ ജീപ്പിന് പുറത്തേക്ക് ഇറങ്ങി അതിനു ശേഷം അവൻ എല്ലാവരെയും നോക്കി ചോദിച്ചു രാജ എവിടെ..ആരുടെയെങ്കിലും മറുപടിക്കായി അവൻ എല്ലാവരെയും രൂക്ഷമായി നോക്കി 

ആരും മറുപടി നൽകിയില്ല 

രാജ എവിടെ അവന്റെ നല്ലതിന് വേണ്ടി ആണ് ഞാൻ ചോദിക്കുന്നത്.രാജയെ അവർ കൊണ്ടുപോയോ അജയ് വീണ്ടും ഉച്ചത്തിൽ ചോദിച്ചു 

പെട്ടന്ന് ഒരാൾ മുന്നോട്ടു വന്നു അജയ് അത് ശ്രദ്ധിച്ചു അവൻ അയാളെ തന്നെ നോക്കി നിന്നു 

സർ രാജയെ അവർ പിടിച്ചോണ്ട് പോയി അവർ എങ്ങോട്ടാ പോയേതെന്നു അറിയില്ല അശോകനും ടോണിയും അവർ പോയ്കഴിഞ്ഞു കുറച്ചുനേരം ഇവിടെ ഉണ്ടായിരുന്നു പിന്നീട് അവരും പോയി അയാൾ പറഞ്ഞു നിർത്തി 

ഫാക്ടറിയിലെ സെക്യൂരിറ്റി മുന്നോട്ടു വന്നു ശേഷം പറഞ്ഞു രാജയെ അവർ ചിന്നക്കനാൽ ഉള്ള അവരുടെ കാപ്പി എസ്റ്റേറ്റിലേക്ക് ആവും കൊണ്ടുപോയിരിക്കുക അവർ ആളുകളെ ഉപദ്രവിക്കാൻ അവിടേക്ക് ആണ് കൊണ്ടുപോകാർ. അവിടെ കാവലിനായി ഒരുപാട് ആളുകൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്..

അജയ് സുരേഷിനെ നോക്കി.ആ നോട്ടത്തിന്റെ അർഥം  മനസ്സിലാക്കി കൊണ്ട് സുരേഷ് ചെന്നു ജീപ്പ് സ്റ്റാർട്ട് ആക്കി 

അജയ് നിഖിലിനെ നോക്കി ജീപ്പിൽ കയറാൻ ആഗ്യം കാട്ടി നിഖിൽ നിഖിൽ അതനുസരിച്ചു 

ആ പഴയ മോഡൽ ജീപ്പ് ഫാക്ടറി വിട്ടു പോകുമ്പോൾ പ്രകൃതി രാത്രിയെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു.

ചെറിയ നിലാവെളിച്ചം പോലുമില്ലാത്ത  രാത്രിയായിരുന്നു. കാട്ടിലെ ശബ്ദങ്ങൾ മാത്രം ആണ് ഒപ്പമുണ്ടായിരുന്നത്. ജീപ് എസ്റ്റേറ്റിന്റെ അതിരിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ ഒതുക്കി നിറുത്തി. അജയ്, സുരേഷ്, നിഖിൽ… അവർ ഒരുമിച്ചിറങ്ങി.

അജയ് പതിയെ പറഞ്ഞു 

“ഇനിമുതൽ ഓരോ ചുവടും കരുതിയിട്ടായിരിക്കണം.”

അവർ ചെറിയ നടപ്പ് വഴിയേ ഇറങ്ങി എസ്റ്റേറ്റ് ബംഗ്ലാവ് ഇരിക്കുന്ന ദിശയിലേക്ക് നടക്കാൻ തുടങ്ങി.കാപ്പി ചെടികളുടെ ഇടവഴികൾ കടന്നു പോകുമ്പോൾ കാപ്പി പൂവിന്റെ ഗന്ധം പേറിയ ഇളം കാറ്റ് അവരെ തലോടി കടന്നുപോയി 

സുരേഷ് പെട്ടന്ന്  നിന്നു എന്നിട്ടയാൾ സംസാരിക്കാൻ തുടങ്ങി 

അതാ അവിടെ എസ്റ്റേറ്റ് ബംഗ്ലാവിന്റെ‌ കിഴക്കേ ഭാഗം കണ്ടു തുടങ്ങിയിരിക്കുന്നു.സുരേഷ് അജയ് യെ വിരൽ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു 

പഴയ ആംഗലേയ ശൈലിയിലുള്ള വലിയ ബംഗ്ലാവ്. അതിന്റെ ചുറ്റുമുള്ള മുറ്റത്ത്, പലരും അങ്ങിങായി നടക്കുന്നു.വേറെ കുറച്ചുപേർ തീ കൊളുത്തി ചുറ്റും കൂടി ഇരിക്കുന്നു . തീയുടെ പ്രകാശത്തിൽ അവിടെ നടക്കുന്നത് നിരീക്ഷിച്ചു കൊണ്ട് അവർ അവിടെ പതിഞ്ഞിരുന്നു.

അവരുടെ കയ്യിൽ തോക്കുകളും നീളൻ തടികളും ഉണ്ട് അവർ പുകവലിച്ചും മദ്യപിച്ചും ആ രാത്രി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് 

“ഇവിടെ നേരെ കയറി പോവുന്നത് ആത്മഹത്യക്കു തുല്യമാണോ എന്ന് തോന്നുന്നു .” സുരേഷ് പതിഞ്ഞ സ്വരത്തിൽ അജയ് യോട് പറഞ്ഞു 

അതേ സമയം അജയ് നിലത്തു നിന്നു കുറച്ചു കല്ലുകൾ എടുത്തു കൊണ്ട് പറഞ്ഞു തുടങ്ങി 

“നമുക്ക് നേരിട്ട് പോവേണ്ട. മുൻവശത്ത് മാത്രമല്ല, പിന്നിലും കാവൽ ഉണ്ടാവും നമുക്ക് ആ തോട്ടത്തിൽ നിന്നും ചുറ്റിപോകാം.”

അവർ കാപ്പിച്ചെടികളുടെ ഇടവഴിയിൽ കൂടി, മുറ്റത്തെ വെളിച്ചം ചെന്നുപതിക്കാത്ത ദിശയിൽ തിരിഞ്ഞ് നീങ്ങാൻ തുടങ്ങി…

മുറ്റത്ത് ഇരിക്കുന്നവരിൽ ഒരാൾ അതിനിടയിൽ എന്തോ കണ്ണിലൂടെ കാണുന്നതുപോലെ തല തിരിച്ചു…

ആരാണ് ആ കിഴക്കേ കാടിൽ..അവിടെ എന്തോ നീങ്ങുന്നത് പോലെയുണ്ട്…?”ഒരു ഗുണ്ട ദൂരേക്ക് നോക്കി കൊണ്ട് മറ്റുള്ളവരോടായി പറഞ്ഞു....(തുടരും )