Read Comp ices by ശശി കുറുപ്പ് in Malayalam Short Stories | മാതൃഭാരതി

Featured Books
  • ജെന്നി - 3

    ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന്...

  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

വിഭാഗങ്ങൾ
പങ്കിട്ടു

കമ്പ് ഐസ്സ്



കമ്പ് ഐസ്
🥀🥀🥀🥀🥀

കഥ
രചന: ശശി കുറുപ്പ്
🎂🎂🎂🎂🎂🎂🎂

പകൽ അന്തിയാകുന്നതുവരെ പാലമരത്തിൽ യക്ഷി ഉറങ്ങും.
രാത്രിയിൽ ചൂട്ടുകറ്റയുമായി ചെറുമികളുടെ കുടിലിൽ ആറാട്ടിനു പോയ ഏമ്മാൻ ശങ്കുണ്ണി ഉണ്ണിത്താനെയും, മഠത്തിൽ കൊച്ചുകുറുപ് ഏമ്മാനേയും അവൾ രക്തം കുടിച്ചു ചുടുകാട്ടിൽ എറിഞ്ഞ് പൂർവ്വ വൈരാഗ്യം തീർത്തു.
അമ്മുമ്മയും അമ്മയും പറഞ്ഞു കേൾപ്പിച്ച രാകഥകൾ കേട്ട് പാലമരം ഒരു പേടിയായി .

പണിക്കാരൻ കൊച്ചുചെറുക്കൻ കല്യാണം കഴിഞ്ഞ് പെണ്ണുമായി മഠത്തിൽ കൊച്ച് കുറുപ്പ് ഏമാന്റെ അടുത്ത് അനുഗ്രഹത്തിനായിപോയി.
" നീ പോയിക്കോ ഇവൾ രണ്ട് ദിവസം കഴിഞ്ഞ് വരും" കൊച്ചുചെറുക്കനോട് ഏമാൻ ആജ്ഞാപിച്ചു.
രക്തം വാർന്ന് വരമ്പത്ത് കിടന്ന കുഞ്ഞു തേയി ജീവൻ വെടിഞ്ഞ് പാലമരത്തിൽ കുടികൊണ്ടു.

ഐസ് കാരൻ ഇൻ്റർവെൽ സമയത്തു സൈക്കിളിൽ മണിയിടിച്ചു മൈതാനത്തെ പാല മരച്ചുവട്ടിൽ വരും.
രണ്ടു പൈസയാണ് ഐസ്സിന് .
രണ്ടു പൈസക്ക് കരുത്തുണ്ടായിരുന്ന കാലം

വെള്ളിയാഴ്‌ച നിക്കറും ഉടുപ്പും ചിമ്മനിയുടെ പുക ഏറ്റു തിങ്കൾ ആകുമ്പോഴേക്കും ഉണങ്ങില്ല മഴയത്.
വീണ്ടും അത് ഇട്ടുകൊണ്ട് പോകും.
പുകയുടെ മണം ഇന്നും മൂക്കിന്റെ തുമ്പത്തുണ്ട്.
.നേവിയിൽ ജോലിയുള്ള രാമകൃഷ്ണ പിള്ള യുടെ മകൻ ഗോകുൽ എന്നും കമ്പ്‌ ഐസ് വാങ്ങി അവന്റെ കൂട്ടുകാർക്കു കൊടുക്കും. സേമിയ ഉള്ള കമ്പ് ഐസ് ആണ് കേമൻ.

മൈതാനതിനപ്പുറം, പഴുത്ത് നിൽക്കുന്ന കശുവണ്ടി പറിക്കുവാൻ പോകുമ്പോൾ പതിവുപോലെ വടിയുമായി കല്യാണി മുത്തശ്ശി നിൽക്കും.
"ഓടടാ, ഓടടാ "
പേടിച്ച് ഓടും.

ബെല്ലടിക്കുമ്പോൾ നിരാശയോടെ തിരികെ ക്ലാസ് ൽ കയറും. ഐസ് ക്രീം ഒരിക്കലും കഴിക്കാത്തവർ വേറെയും ഉണ്ട്. മരം വെട്ടുന്ന മത്തായിയുടെ മകൻ തൊമ്മി, കാളവണ്ടിക്കാരൻ തോമയുടെ മകൻ കോശി, നിലം പൂട്ടുന്ന ആദിച്ചന്റെ മകൻ കോയിന്നൻ...

ഐസ്കാരൻ പൈസക്കു പകരമായി കശുവണ്ടി വാങ്ങില്ല.
കപ്പലണ്ടിക്കാരൻ വാങ്ങും,
ഒരു കശുവണ്ടിക്ക് രണ്ട് മുഴുവൻ കപ്പലണ്ടി തരും.
എട്ടാം തരത്തിൽ ആൺ പെൺ ക്ലാസ് വേറെ വേറെയാ.
ആദ്യ ദിവസം സ്കൂൾ വിട്ടു മടങ്ങി വയൽ വരമ്പത് എത്തിയപ്പോൾ തന്നെ മഴ കനപ്പിച്ചു.
കുടയില്ലാത്തതിനാൽ, അയൽ വക്കത്തുകാരി സരസ്വതി അവളുടെ കുടകീഴിൽ കയറ്റി.

"എടാ, നീ അറിഞ്ഞോ, നമ്മുടെ രമണി ബ്രായും ഹാഫ് സാരിയും ഇട്ടോണ്ട ക്ലാസിൽ വന്നത് "
അവളെ നോക്കി കൃഷ്ണൻ കുട്ടി പറഞ്ഞു , "സരസ്വതിക്ക് അതിന്റെ ഒന്നും ആവശ്യം ഇപ്പൊൾ ഇല്ല ! "

പോടാ, അടുത്ത മാസം അമ്മാവൻ പട്ടാളത്തിന്നു വരുമ്പോൾ ഞാനും വാങ്ങിക്കും, നീ നോക്കിക്കോ ? അവൾ പറഞ്ഞു.
ഭഗവതിയുടെ ഉത്സവത്തിനു വാണിഭക്കാരുടെ കടകൾക്ക് മുൻപിലൂടെ നടക്കുമ്പോൾ ആരോ തോളിൽ തൊട്ടു.
"കൃഷ്ണൻ കുട്ടി "

രമണിയാണ്.
വാ നമുക്ക് ഐസ് വാങ്ങാം. '
അന്ന് ആദ്യമായാ ഐസ് തിന്നുന്നത്.
രമണി പറഞ്ഞു,
"കൃഷ്ണൻകുട്ടിയുടെ മലയാളവും ഇംഗ്ലീഷിന്റെ ഉത്തര പേപ്പറും സാറ് ഞങ്ങളുടെ ക്ലാസ്സിൽ വായിച്ചു കേൾ പ്പിച്ചു. ."

അൽ ഫൈസിയുടെ ടൂർ ഗെയിഡ് ആയി ഒരാഴ്ചയോളം മൂന്നാറിലും തേക്കടിയിലും അഗസ്ത്യകൂടത്തിലും പോകുമ്പോൾ അറബിക് രണ്ടാം ഭാഷയായി പഠിച്ചതിന്റെ ഗുണങ്ങൾ ഒരു പൂർവ്വ ജന്മ സുകൃതംപോലെ ഉപകരിച്ചു..

നന്നായി വിയർത്തു കുളിച്ച സൂര്യൻ കോവളം കടലിൽ മുങ്ങുന്ന സമയത്തിനു മുമ്പായി ബീച്ചിൽ നടക്കുമ്പോഴാണ് പത്തു പന്ത്രണ്ട് വയസ്സുള്ള പയ്യൻ ചോദിച്ചത്
" സാർ , കരിക്ക് * വേണോ?"
രണ്ടെണ്ണം താ
ഒന്നെനിക്കും ഒന്ന് അറബിക്കും.

നിഷ്ക്കളങ്കമായ കൗമാരത്തിന്റെ ചിരികൾക്കിടയിൽ അവൻ പറഞ്ഞു
"തള്ളേ , ആ കരിക്കല്ല ."

ചെവിയിൽ പയ്യൻ മന്ത്രിച്ചത് കൃഷ്ണൻ കുട്ടി, അൽ ഫൈസിക്ക് പകർന്നു.
' തമാം, തമാം ' അറബി
നാളെ കാണം , കൈമുദ്രകൾ കാട്ടി ആ കുഞ്ഞനുജനൊപ്പം ഹമീദ് അൽ ഫൈസി നടന്നുനീങ്ങി.

" എനിക്കും ഒരു വിസ അയച്ചു തരാമോ ? " യാത്ര പറയുമ്പോൾ ഹമീദിനോട് ചോദിച്ചു.
ഫോട്ടോയും പാസ്പോർട്ട് കോപ്പിയും കൊടുക്കുമ്പോൾ ഹമീദ് പുഞ്ചിരിച്ചു.
ഇൻശ്ശള്ള !
വിദേശത്തു നിന്നും വർണ്ണങ്ങൾ ഉള്ള തടിച്ച കവർ കയ്യിൽ പിടിച്ച് വേഗത്തിൽ ഗ്രാമത്തിലെ റോഡുകളിലൂടെ നടന്നു.
എന്താ കൃഷ്ണൻ കുട്ടി, കോളു വല്ലതുമുണ്ടോ അതിൽ ? പലരും ചോദിച്ചു.
നിലത്തു നിന്നും നാലിഞ്ഞ് പൊങ്ങി അഭിമാനത്തോടെ പറഞ്ഞു
" വിസ കിട്ടി "
അറേബ്യായിലെ മുപ്പത് വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ പാലമരം വിസ്മൃതിയിൽ ആയി.

"ഗൾഫിലെ വ്യാപാര സ്ഥാപനങ്ങൾ ഒന്നൊഴികെ എല്ലാം കൃഷ്ണൻകുട്ടി
വറ്റു..
അവശേഷിച്ച " മർഹബ "** റെസ്സ്റ്റോറന്റ് നല്ലവനായ കുക്ക് റാവുത്തർക്ക് നൽകി പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ വരാൻ തയ്യാറെടുപ്പുകൾ നടത്തി. വർഷം മുമ്പ് ഭാർഗവൻ പിള്ള ചായ തരുന്നതിനിടയിൽ പറഞ്ഞു.
പാലമരം കാറ്റത്ത് കട പുഴകി വീണു അര മൈൽ ദൂരത്തിൽ ഗർത്തം ഉണ്ടായി, സ്കൂൾ കെട്ടിടങ്ങൾ അതിൽ വീണു.
നിലംപതിക്കുമ്പോൾ നീല നിറം ഉള്ള പുക മരത്തിൽ നിന്നും മേപ്പോട്ട് പോയി. അതൊരു ഞായർ ആഴ്ച്ച ആയിരുന്നു",
നാട്ടിൽ കൃഷ്ണൻകുട്ടി ഒരനാഥാലയം തുറന്നു
നാരായണ പിള്ളയുടെ കാപ്പികട യുടെ പരിസരത്തു , ദോശ , ഒഴിക്കുമ്പോൾ ഉള്ള മണംമോഹിപ്പിച്ച ഒരു കാലം. ഒരിക്കലും അവിടെ നിന്നും ദോശ യും ചമ്മന്തി യും വാങ്ങി കഴിക്കുവാൻ പറ്റിയില്ല. പിള്ളയുടെ അനന്തരവൻ ആണ് ഭാർഗവൻ.

അച്ഛൻ കോവിഡ്‌ ബാധിതനായി ഗുരുതരാവസ്ഥയിൽ ആയത് കൃഷ്ണൻ കുട്ടിയെ വല്ലാതെ വേദനിപ്പിച്ചു. നേരിൽ കാണുവാൻ അനുവദിച്ചില്ല.
വിദേശത്ത് നിന്ന് വന്നിട്ട് ക്വാറൻ്റിൻ ൽ ആകാത്തിനു ആരോഗ്യ വകുപ്പ് അധികൃതർ പിടിച്ചു വീട്ടിലാക്കി.
"പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യും " അവർ അറിയിച്ചു.

"കോവിദ് പ്രോട്ടോകോൾ അനുസരിച്ചു അച്ഛനെ സംസ്കരിക്കും, താങ്കൾക്ക് മൊബൈൽ കൂടി കാണുവാൻ പറ്റും." ഹെൽത്ത് കാര് അറിയിച്ചു.
പ്രിയപ്പെട്ട അച്ഛാ, കമ്പ് ഐസ് വാങ്ങാൻ രണ്ടു പൈസ തരാത്തിൽ എനിക്ക് വെറുപ്പായിരുന്നു അച്ഛനെ. പക്ഷേ, ഒറ്റ മകനായ എനിക്ക് ഫീസ് കൊടുക്കുവാൻ ഒട്ടിയ വയറുമായി കൂലിപ്പണി ചെയ്ത അങ്ങയുടെ കഷ്ടപ്പാടുകളെക്കുറിച്ച് തിരിച്ചറിവില്ലാത്ത ബാല്യം.
ദിവസവും വീഡിയോ കാൾ വഴി മുഖാമുഖം കണ്ടിരുന്നു എങ്കിലും രണ്ടുവർഷമായി നേരിൽ കണ്ടിട്ടില്ല, അവസാന യാത്രയിലും.
അങ്ങ് മടങ്ങു, ബഹുജന്മാർജിത കർമങ്ങൾ ആവശേഷിപ്പിച്ചു മടങ്ങു ഇനിയും ഒരിക്കലും കണ്ടുമുട്ടാത്ത വഴികളിലേക്ക്, അമ്മ പോയ വഴിയിലൂടെ.
Quarantine കഴിഞ്ഞു എങ്കിലും
പോസിറ്റീവ്
ആയി കോവിഡ്‌.
IC വിൽ ആക്കി . മരണം കാത്തു കിടക്കുന്നത്
കൃഷ്ണൻകുട്ടി അറിഞ്ഞില്ല.
ഗാഢമായ നിദ്ര.

ഇടവപ്പാതി പെയ്തു കൊണ്ടേയിരുന്നു ഇടവേള നൽകാതെ.
ആരോഗ്യ വകുപ്പിന്റെ ആംബുലൻസ് കൃഷ്ണൻ കുട്ടിയുടെ
അനാഥാലയവും പിന്നിട്ട് സ്മശാനതിലേക്ക് യാത്രയായി.
😭😭😭😭😭😭😭😭😭😭😭😭😭
* കോവളം ബീച്ചിലെ കാമശമിനി യുടെ ചെല്ലപ്പേര്.
**മർഹബ: സ്വാഗതം