അവൻ തിരിഞ്ഞു ജീപ്പിലേയ്ക്ക് നടന്നു
സ്റ്റിയറിംഗ് വീലിൽ കൈ വച്ചപ്പോൾ പോലും, അവന്റെ കണ്ണുകളിൽ മേഘയുടെ പ്രതിഛായ നില നിന്നിരുന്നു.
ഇവൾ ഒരു അഹങ്കാരി തന്നെ.ഇവളെ സഹിക്കുന്നവന് ഒരു അവാർഡ് കൊടുക്കേണ്ടത് ആണ് അജയ് മനസ്സിൽ ചിന്തിച്ചുകൊണ്ട് ജീപ്പ് സ്റ്റാർട്ട് ചെയ്തു.
ആ ശബ്ദം മേഘയുടെ ദേഷ്യത്തെ കൂടുതൽ ചൂടാക്കി.
“ഇവൻ…!” — അവൾ ചുണ്ടുകൾ കടിച്ചു.
അവൾ ദിറുതിയിൽ ജീപ്പിന്റെ അരികിലേക്ക് വന്നു.
“ഒരു മിനിട്ടു നിന്നെ അവൾ വിളിച്ചു.
എന്നാൽ അജയ് അവളെ നോക്കിയില്ല.
ഒറ്റ നിമിഷം പോലും കണ്ണുകൾ തിരിക്കാതെ, ഗിയർ മാറ്റി ജീപ്പ് മുന്നോട്ട് പായിച്ചു.
ചക്രങ്ങളുടെ ശബ്ദം മലവഴിയുടെ കല്ലുകൾ കീറിക്കളഞ്ഞു.
മേഘയുടെ മുഖം തീപിടിച്ച.
അവൾ നിലത്തു ചവിട്ടി, അവന്റെ ജീപ്പ് വളവുകൾ കടന്ന് കണ്ണുകളിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു.
“എന്ത് ദിക്കാരിയാണിവൻ അവളുടെ ദേഷ്യം നിയന്ത്രണാതീതമായി
കാറ്റ് അവളുടെ മുടി ചിതറിച്ചപ്പോൾ കണ്ണുകളിൽ ഇപ്പോഴും ആ അന്യന്റെ മുഖം തെളിഞ്ഞു നിന്നു.
അൽപസമയം എന്ത് ചെയ്യണം എന്നറിയാതെ മേഘ അവിടെ തന്നെ നിന്നു.
അവളുടെ മനസ്സിൽ ഉണ്ടായിരുന്ന ചിന്തകളിൽ നിന്നു അവൾ പുറത്തു വന്നു.
“അവൾക്ക് തനിക്ക് ചെയ്യേണ്ട കാര്യത്തെ പറ്റി ഓർമ വന്നു …?” — ഒരു നിമിഷം മേഘ ചിന്തിച്ചു.
കാർത്തികിന്റെ വീട്ടിലെ ഡിന്നർ പാർട്ടി.
ആ ചിന്തയിൽ അവൾ കാറിലേയ്ക്ക് കയറി, സീറ്റിൽ ചാരി ഒരു ആഴത്തിലുള്ള ശ്വാസം എടുത്തു.
കാർത്തിക്കിന്റെ വീട് ലക്ഷ്യമാക്കി, വണ്ടി മുന്നോട്ട് ഓടിച്ചപ്പോൾ, മേഘയുടെ മനസിലൊരു ദൃഢനിശ്ചയംനിറഞ്ഞു.
അതേസമയം ആ സംഭവം പൂർണ്ണമായും ശാന്തമാകാത്ത ഒരു ഓർമയായി അവളെ അലട്ടികൊണ്ട് ഇരുന്നു.
അൽപ സമയത്തിനു ശേഷം മേഘ കാർത്തികിന്റെ വലിയ വീടിന്റെ മുന്നിൽ എത്തി.
പ്രകാശത്തോടെ അലങ്കരിച്ച ഗേറ്റിനു സമീപം പാർട്ടിക്കായി വന്നു നിന്ന വാഹനങ്ങളുടെ നിര. വീടിന്റെ മുഴുവൻ ഭാഗവും വിളക്കുകൾ കൊണ്ട് മിനുങ്ങി നിന്നു.
അതേസമയം വാതിൽക്കൽ പാർട്ടിക്കെത്തുന്നവരെ സ്വീകരിക്കാനായി നിന്ന കാർത്തികിന്റെ കണ്ണുകൾ പെട്ടെന്ന് മേഘയെ കണ്ടെടുത്തു.
ഒരു ചിരി അവന്റെ അധരങ്ങളിൽ തെളിഞ്ഞു.
അവൻ വേഗത്തിൽ അവളുടെ അടുത്തേക്ക് നടന്നു വന്നു.
“ഹായ്, മേഘ… വരൂ!” — കാർത്തികിന്റെ ശബ്ദത്തിൽ ഉത്സാഹവും ഒരല്പം സ്വകാര്യ സ്നേഹവും കലർന്നിരുന്നു.
അവൻ കണ്ണുകൾ കൊണ്ട് അവളെ മാത്രം നോക്കി.
മേഘ ഡോർ തുറന്നു പുറത്തേക്കിറങ്ങി
അവളുടെ കൈയിലെ കാർ കീ അവിടുത്തെ വേലക്കാരന് കൈമാറി.
ശേഷം ശാന്തമായി ചിരിച്ച് കാർത്തികിന്റെ അരികിലേക്ക് നടന്നു.
വീട്ടിലെ സംഗീതവും ചിരികളും ഗ്ലാസ്സുകളുടെ ശബ്ദവും എല്ലാം ചേർന്നൊരു ആഘോഷലോകം അകത്തു നിന്നു കേട്ടു.
എന്നാൽ മേഘയുടെ മനസ്സിന്റെ ഒരുഭാഗത്ത്, റോഡിൽ ഉണ്ടായ ആ അപകടവും അജയ്‌ന്റെ കണ്ണുകളും അവന്റെ വാക്കുകളും ഇപ്പോഴും വിളങ്ങി നിന്നു.
പെട്ടെന്ന്…
അവളുടെ മനസ്സിൽ വീണ്ടും തെളിഞ്ഞു ആ കണ്ണുകൾ.
ജീപ്പ് സ്റ്റാർട്ട് ചെയ്ത് അവളെ നോക്കാതെ മുന്നോട്ട് പായിച്ച ആ മുഖം.
മേഘയുടെ നെറ്റിയിൽ ചെറിയൊരു ചുളിവു വീണു കണ്ണുകളിൽ അല്പം വിറയലും തെളിഞ്ഞു.
അവൾ പെട്ടെന്ന് തല തിരിച്ചു കളഞ്ഞു. ഇല്ല… പാർട്ടിയിലാണ് ഞാൻ അവൾ സ്വയം പറഞ്ഞു.
അവളുടെ മുഖഭാവം ശ്രദ്ധിച്ച കാർത്തിക് ഉടനെ ചോദിച്ചു:
“ഏയ്, മേഘ… എന്താണ് പറ്റിയത്? Are you okay?”
മേഘ ഒന്ന് ശ്വാസം എടുത്തു വിട്ടു.
“ആഹ്… Yes, I’m okay,” — അവൾ മറുപടി പറഞ്ഞു, ഒരു കൃത്രിമ ചിരിയോടെ.
“Good,” — കാർത്തിക് ചിരിച്ചു പറഞ്ഞു.
ശേഷം, സൗമ്യമായി അവളുടെ കൈയിൽ സ്പർശിച്ചു കൊണ്ട്, അവളെ പാർട്ടി ഹാളിലേക്ക് കൂട്ടി നടന്നു.
വലിയ ഹാളിന്റെ വാതിൽ തുറന്നപ്പോൾ, സംഗീതവും ചിരികളും ഒന്നായി പൊട്ടിത്തെറിച്ചുവെന്ന പോലെ.
അലങ്കാര വിളക്കുകളുടെ പ്രകാശത്തിൽ നിറഞ്ഞു നിന്ന ആളുകൾ, ഓരോരുത്തരും കാർത്തികിന്റെ ലോകത്തിന്റെ ഭാഗം പോലെ.
“മേഘ, come… ഞാൻ പരിചയപ്പെടുത്താം,” — കാർത്തിക് പറഞ്ഞു.
ആദ്യം അവളെ കൂട്ടി കൊണ്ടുപോയി, കൈ ഉയർത്തി രണ്ട് പേരെ കാണിച്ചു.
“ ഇത് എന്റെ പപ്പ.
ഹായ് ഞാൻ അശോകൻ
അയാൾ പറഞ്ഞു
ഇവൾ ജാനകി എന്റെ വൈഫ് കാർത്തിയുടെ മമ്മി …അശോകൻ അടുത്തു നിന്ന ജാനകിയെ നോക്കി പറഞ്ഞു
മേഘ വിനീതമായി ചിരിച്ച് കൈകൂപ്പി അവരെ അഭിവാദ്യം ചെയ്തു.
അവൾക്ക് അവരുടെ കണ്ണുകളിൽ നിന്നു ഒരു കൗതുകത്തിന്റെ മിന്നൽ കണ്ടു. കാർത്തികിനൊപ്പമുള്ള മേഘയെഅത്ഭുദത്തോടെ അവർ രണ്ടാളും നോക്കി നിന്നു.
അപ്പോൾ വെള്ളയുണിഫോം ഇട്ട കാറ്ററിംഗ് ബോയ് കൈയിൽ ഷാംപെയിൻ നിറഞ്ഞ ട്രേ പിടിച്ച് മേഖയുടെ അടുത്തെത്തി.
ട്രേ നേരെ മുന്നോട്ട് നീട്ടി
ഒന്ന് ട്രൈ ചെയ്യൂ...കാർത്തിക് മൃദുവായി അവളോട് പറഞ്ഞു.
മേഘ അല്പം മടിച്ചെങ്കിലും ഒടുവിൽ ഒരു ഗ്ലാസ് എടുത്തു.
സ്വർണ്ണനിറത്തിൽ മിന്നുന്ന ബബിൾസ് കണ്ണുകളിൽ തെളിഞ്ഞു.
അവൾ ഗ്ലാസ് അധരങ്ങളിലേയ്ക്ക് കൊണ്ടുപോയി ഒരു ചെറിയ സിപ്പ് മാത്രം എടുത്തു ശേഷം ഗ്ലാസ് തിരികെ ട്രെയിൽ വെച്ചു.
കാർത്തിക് അവളുടെ അരികിൽ നിന്നു സൗഹൃദമായൊരു ചിരിയോടെ.
“Come, ഗാർഡനിലേക്ക് പോവാം… inside too crowded,” — അവൻ പറഞ്ഞു.
മേഘ ഒന്നും പറഞ്ഞില്ല പക്ഷേ ചിരിച്ച് തലകുനിച്ച് സമ്മതിച്ചു.അവൾക്ക് അന്നുണ്ടായ ആ സംഭവത്തിന് ശേഷം മൂഡ് ശരിയല്ലായിരുന്നു.ആ ബഹളങ്ങൾ അവളുടെ മനസ്സിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.
ഇരുവരും ഹാളിന്റെ തിളക്കവും കോലാഹലവും പിന്നിലാക്കി തുറന്നിട്ട വാതിൽ വഴി പുറത്തേക്ക് നടന്നു.
ഗാർഡൻ വിളക്കുകളുടെ പ്രകാശത്തിൽ സ്വപ്നലോകം പോലെ.
മരങ്ങൾക്കിടയിലൂടെ കാറ്റ് അലിഞ്ഞൊഴുകി പുൽമേടിൽ വെളിച്ചവും നിഴലും കളിച്ചു.
അവിടെ എത്തിയപ്പോൾ മേഘയുടെ മനസ്സ് അല്പം ശാന്തമായി.
മനസ്സിൽ കുടുങ്ങിയിരുന്ന ഭാരങ്ങൾ അലിഞ്ഞുപോകുന്ന പോലെ.
അവൾ കണ്ണുകൾ അടച്ചു, ആഴത്തിൽ ഒരു ശ്വാസം വലിച്ചു.
“ഹുമ്മ്…” — അധരങ്ങളിൽ നിന്ന് ഇറങ്ങിയ ചെറിയൊരു ശ്വാസം, ആശ്വാസത്തിന്റെ അടയാളം.
കാർത്തിക് ചിരിച്ചുകൊണ്ട് അവളെ നോക്കി നിന്നു.
“ഇപ്പോൾ feel better?” — അവൻ ചോദിച്ചു.
മേഘ കണ്ണുകൾ തുറന്നു, ഒരുനിമിഷം അവനെ നോക്കി.
“Yeah… കുറച്ചു ആശ്വാസം തോന്നുന്നു,” അവൾ മന്ദഹാസത്തോടെ പറഞ്ഞു.
പെട്ടെന്ന്…
ഒരു ജീപ്പിന്റെ ഗർജ്ജന ശബ്ദം ഗാർഡന്റെ ശാന്തത കീറി കടന്നു.
മേഘയുടെ ചെവികൾക്ക് അത് കേട്ട നിമിഷം തന്നെ ഹൃദയം ഒന്നു നടുങ്ങി.
ഇത്… അതേ ജീപ്പിന്റെ ശബ്ദമോ?
അവൾ അല്പം പേടിയും സംശയവുമൊത്ത് മുഖം ഉയർത്തി നോക്കി.
ഗേറ്റിന്റെ ഇരുമ്പു വാതിൽ തുറന്നു.
അകത്തേക്ക് ഒരു പഴയ ജീപ്പ് കയറി വന്നു.
ജീപ്പിന്റെ ഒറ്റ കണ്ണിൽ നിന്നു പൊട്ടിത്തെറിച്ച പോലെ വരുന്ന വെളിച്ചം നേരെ മേഖയുടെ മുഖത്ത് വീണു.
അവൾ കണ്ണുകൾ ചിമ്മി, ആ വെളിച്ചത്തിനിടയിലൂടെ കണ്ടു.
അതെ…
അതാ അഹങ്കാരിയുടെ ജീപ്പ് തന്നെ ഇന്നാ അപകടം ഉണ്ടായപ്പോൾ ആ ജീപ്പിന്റെ ഒരു ഹെഡ് ലൈറ്റ് പൊട്ടി പോയിരുന്നു.
അവളുടെ മുഖം പെട്ടെന്ന് ചുവന്നു.
ദേഷ്യത്തിന്റെ ചൂട് അടിച്ചുകയറി.
“ഇവനോ?!” അവളുടെ മനസ്സ് പൊട്ടിത്തെറിച്ചു.
അവനുമീ പാർട്ടിയിൽ ക്ഷണിക്കപ്പെട്ടവനാണോ.
സംശയത്തിന്റെ തീപ്പൊരി അവളുടെ കണ്ണുകളിൽ തെളിഞ്ഞു.
അവൾ കണ്ണുകൾ നീക്കാതെ ആ ജീപ്പിലേക്ക് തന്നെ നോക്കി നിന്നു.............(തുടരും)