when the braches of bodhitree falls dry books and stories free download online pdf in Malayalam

ബോധിച്ചില്ലകൾ ഉണങ്ങുബോൾ

അനന്തതയുടെ അഗാധതയിൽ നിന്നും ജനിമൃതി സംക്രമണത്തിലേക്കു പാറി വീണ കുഞ്ഞ്‌ , മിഴികൾ തുറന്നു . നേർത്ത നിലാവിന്റെ ശാലീനതയും മഞ്ഞിന്റെ കുളിർമ്മയും രാപ്പാടികളുടെ സംഗീതങ്ങളും അറിയാതെ കുഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു.


നീലാണ്ടനു കള്ളുഷാപ്പ് പൂട്ടിയപ്പോൾ ഇറങ്ങേണ്ടിവന്നു . പാട്ടിന്റെ ചിറകു വീശി അയാൾ നടന്നു . പെട്ടെന്നു, കള്ളിൽ ചിതറി പതറിയ കാലു നിവർത്തി നീലാണ്ടൻ ചെവിയോർത്തു . കാലങ്ങളായി കാത്തിരുന്ന പിള്ളയുടെ കരച്ചിൽ കാതുകളിൽ അലയടിച്ചു . ചോരകുഞ്ഞിനേ വാരിയെടുക്കുമ്പോൾ മലമുകളിലെ കോടമഞ്ഞിൽ ചന്ദ്രനും നക്ഷത്രങ്ങളും പതഞ്ഞിരുന്നു . പൊടുന്നനവേ കുഞ്ഞു കരച്ചിൽ നിർത്തി , ഇറുകെ പൂട്ടിയ കൈപ്പത്തി തുറന്നു . കൈകാലുകൾ മെല്ലെ ഇളക്കികൊണ്ടിരുന്നു . നീലാണ്ടൻ സന്തോഷത്തോടെ നടന്നു .


കായലിനോരത്തെ കൈതയിലിരുന്ന പൂവൻ കോഴി കൂവിവിളിച്ചു സൂര്യനെ ഉണർത്തി . സൂര്യൻ തന്റെ ചെതുമ്പലുകൾ കായലിന്റെ ഓളങ്ങൾക്കു തിളക്കമായി പൊഴിച്ചു .
"നീലണ്ടാ , നീലണ്ടാ ഇതേതാ ചോരകുഞ്ഞു കരയുന്നേ ?! "
നീലി നീട്ടി ചോദിച്ചതു കേട്ടു ഉണർന്നു
അരികിൽ ചോരകുഞ്ഞു കിടക്കുന്നതു കണ്ടു ഞെട്ടി . പിന്നെയാണ് തെളിഞ്ഞത് കള്ളും പുറത്തു കുഞ്ഞിനെയെടുത്തു നടന്നത് .
" നീലിയേ , അമ്പലക്കുന്നേറിയപ്പോൾ നിലാവു ഞുറിഞ്ഞു ഞുറിഞ്ഞു നക്ഷത്രത്തിൽ നിന്നു എടുത്തു തന്നതാണ് ഈ കുരുന്നിനെ "
" എന്റെ കെട്ടിയോനു വട്ടു പിടിച്ചല്ലോ മാളോരേ "
നിസ്സഹായതയിൽനിന്നു നിന്നു നീലി പരിതപിച്ചു .

അങ്ങിനെ അങ്ങിനെ നീലാണ്ടനും നീലിയും അറിയാതെ കുഞ്ഞു വളർന്നു വലുതായി . വൈകുന്നേരങ്ങളിൽ പോക്കുവെയിൽ ചിതറിക്കിടക്കുന്ന ഇടവഴികളിലൂടെ അവൻ അന്തമില്ലാതെ നടന്നു . ചക്രവാകത്തിൽ
നിലതെറ്റിയ ചായക്കൂട്ടുകൾ മറിഞ്ഞുവീണു പരക്കുകയും ഇടഞ്ഞുകൂടി കറുക്കുകയും ചെയ്യുന്നത് കണ്ടു അവൻ ജീവിതത്തിന്റെ നിസ്സാരത അറിഞ്ഞു പൊട്ടിച്ചിരിച്ചു . പെട്രോമാക്സ് പമ്പ് ചെയ്യുന്നതിനിടെ അതുകണ്ട മാടകടക്കാരൻ അന്ത്രു ഭരണി തുറന്നു ഒന്നുരണ്ട് നാരങ്ങാമുട്ടായികൾ എടുത്തു വായിലിട്ടു .
കടവത്തു വള്ളമടിപ്പിച്ചു ചാടിയിറങ്ങിയ തോമ്മാ തോളത്തിട്ട തോർത്തിൽ വിയർപ്പു തുടച്ചു അന്ത്രുവിന്റെ പീടികയിലേക്കു നടക്കവേ , കുട്ടപ്പൻ ഓടുന്നതു കണ്ടു ചോദിച്ചു .
" എങ്ങോട്ടാടാ കുട്ടപ്പാ കണ്ണും മൂക്കും ഇല്ലാതെ "
" ഏഴിന്റെ ബോട്ടിനു തകഴിക്കു പോണം ചേട്ടാ . നട അടയ്‌ക്കും മുൻപേ ബോധിമര ചോട്ടിൽ നമിക്കണം . "
വെള്ളവും പോളയും നിറഞ്ഞ കായൽപാടത്തിനപ്പുറം ആറ്റിലൂടെ ബോട്ട് വരുന്നതു കണ്ടു . അവനതു കിട്ടുമോ ?
വായിക്കുള്ളിൽ മുട്ടായി കൂട്ടിമുട്ടിച്ചു അന്ത്രു രസത്തോടെ തലയാട്ടി .
" ഒരു സിസ്സർ തന്നേ മാപ്പിളേ "
തോമ്മാ ഭരണിക്കു മീതെ താളമിട്ടു .
മാടകടക്ക് മുൻപിൽ പഞ്ഞികെട്ടുപോൽ നരച്ച മുടികൾക്കു താഴെ ചുളുങ്ങിയ കവിളുകളിളക്കി സ്റ്റൂളിലിരുന്ന വാച്ചാപറമ്പിൽ ഔതച്ചൻ അതുകണ്ടു വെറുതെ മുറുമുറുത്തു .
പിന്നെ ഒരു കഷണം കാലിപുകയില വായിലേക്കു തള്ളി അയാൾ പാട മൂടിയ കണ്ണുകൾ ശൂന്യതയിൽ ഉറപ്പിച്ചു . അവിടെ മുറിവുകളിൽ കുന്തിരിക്കം പുകച്ചു അവൻ അനന്തതയിലേക്കു പകരുന്നു .
ഇപ്പോൾ എല്ലാം ഇതുപോലത്തെ മായകാഴ്ചയാണ് .അതു ഒളിപ്പിക്കാൻ വേണ്ടി അവനോടു ചോദിച്ചു .
" നീ ഇപ്പോഴുമാ നീലാണ്ടനും നീലിക്കും ഒപ്പം തന്നെയാന്നേ ?
"ഔതച്ചാ മക്കൾ അനേഷിച്ചു വരുമേ . പോകാറായില്ലേ ?" അന്ത്രു ചോദിച്ചു .
ചാഞ്ഞ തെങ്ങിനു മീതെ കായലോളങ്ങൾ നുകർന്നു ഒരു ദേശാടനക്കിളി പറന്നു . ദേശാടനക്കിളികൾ ചേക്കേറാറുണ്ടോ ? ചേക്കേറാൻ മരണമെത്താതെ ജീർണ്ണിച്ച ജീവിതം പുതച്ചു ഔതച്ചൻ വീണ്ടും ഒരു സന്ധ്യയിലൂടെ കടന്നുപോയി .
" കിളവനു ഏസി റൂം പണിതിട്ടിരിക്കുന്നു . എങ്കിലും വഴിവക്കിൽ തെണ്ടാൻ പോകാതെ പറ്റില്ല അല്ലേ "
മകൻ കണ്ടാൽ ചോദിക്കും .


കുന്തിരിക്കത്തിന്റെ പുകയിൽ അലിഞ്ഞു അലിഞ്ഞു കാലം മുൻപോട്ടു ഒഴുകി . കുന്തിരിക്കത്തിന്റെ സുഗന്ധത്തിലൂടെ അവൻ മുംബൈയിൽ ഐടി കമ്പനി ഉടമയായി .
ഇപ്പോൾ അവൻ കടൽത്തീരത്തുള്ള ഗസ്റ്റ്ഹൗസിൽ യശോദയുടെ കൂടെ ബ്ലാക്ക്ഡോഗ് മൊത്തി തിരകൾ എണ്ണി കാത്തിരുന്നു .
നഗ്നയായ യശോദ വടിവൊത്ത ശരീരം ഉലച്ചു ഒരു കവിൾ മൊത്തി സിഗരറ്റ് പെട്ടി തുറന്നു മന്ദഹസിച്ചു .
സിഗരറ്റു കത്തിച്ചു ആസ്വദിച്ചു പുക വിഴുങ്ങി അവൾ അവന്റെ മടിയിൽ ഇരുന്നു .
" മോനേ , എനിക്കു പോകണം "
" നീയിപ്പോൾ എന്നെ വിട്ടു പോകരുത് "
അവൾ തിരകളിൽ ചാഞ്ചാടികൊണ്ടിരുന്ന ചത്ത ബാലികാക്കയിൽ അലിഞ്ഞുകൊണ്ടേയിരുന്നു . “നോക്കൂ സിദ്ധാർത്ഥാ , എനിക്കു പോകാതിരിക്കാൻ ആവില്ല . തരുൺ കുറെയായി വിളിക്കുന്നു . കോഴികളായ ആണുങ്ങൾ പല പൂവിൽനിന്നും തേൻ നുകരുന്ന പോലെയാണ് ഞാനും . എനിക്കു ഇഷ്ടമുള്ളവരിൽ
എല്ലാം കത്തിപ്പടരണം . "

ടീവിയിൽ ദൃശ്യങ്ങൾ ദുഃഖം നിറഞ്ഞു ഭീകരതയോടെ മിന്നിമറഞ്ഞു . ജീവവായുവിനായി പിടഞ്ഞു പിടഞ്ഞു മരിക്കുന്നവർ , നിറഞ്ഞ ആശുപത്രികളിൽ പ്രവേശനം കിട്ടാതെ നിസാഹായരായി കരയുന്നവർ , ഓക്സിജൻ സിലിണ്ടറിനായി പരക്കം പായുന്നവർ , ഒറ്റപ്പെട്ട് , സ്നേഹമറിയാതെ , കരുതൽ അറിയാതെ ഇറ്റു ശ്വാസത്തിനായി ദാഹിച്ചു തീരുന്നവർ . അവസാനം
അടക്കാൻ ഭൂമിയില്ലാതെ ദഹിപ്പിക്കാൻ ആളില്ലാതെ കുമിഞ്ഞുകൂടുന്ന ശവങ്ങൾ .
" യശോദ എനിക്കു ഇതു കണ്ടിട്ടു തല മന്ദിക്കുന്നു . എന്റെ ഐടി കമ്പനിയിൽ വർക്ക് അറ്റ് ഹോമിൽ ആയിരിന്നിട്ടുപോലും പകുതിയിലേറെ ജീവനക്കാർ മരിച്ചു ."

യശോദ ഒന്നും കാണുന്നില്ല . യശോദ ഒന്നും കേൾക്കുന്നില്ല . കർമവീഥിയുടെ ഒടുവിൽ ദർഭയില്ലാതെ ചന്ദനമില്ലാതെ ജാതകയോലയില്ലാതെ ശവങ്ങൾ പല്ലിളിച്ചു . ലബോറട്ടറിയിൽ കോടികൾ മുടക്കി നിർമ്മിച്ച വൈറസുകൾ ഒന്നും രണ്ടും മൂന്നും ജനതിക മാറ്റങ്ങൾ കഴിഞ്ഞു അനന്തതയിലേക്ക് വിടരുന്നു .
മാനവരാശി മുഴുവൻ തുടച്ചു നീക്കി അനന്തതയിൽ ഉലയുന്നു .


വേടന്റെ അമ്പേറ്റ അരയന്നം സിദ്ധാർത്ഥന്റെ വിറയാർന്ന കൈകളിൽ പിടഞ്ഞു വീണു വെറുതെ വെറുതെ ചിറകടിച്ചു .
aaaaaaaaaaaaaaaaaaaaa

പങ്കിട്ടു

NEW REALESED