Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

സത്യത്തിന്റെ സാക്ഷി

Sent from Mail for Windows 10

From,

CHERIAN K JOSEPH

KUDACKCHIRA(H)

PALLIKUNNU P O

KANNUR

PH NO 9446538009

·




സത്യത്തിന്റെ സാക്ഷി
***********************




"
എന്താണു
സത്യം
?"
അനന്തമായ
കാലങ്ങൾക്കിപ്പുറവും
കാലങ്ങൾക്കൾക്കപ്പുറവും

ചോദ്യം
നിന്നു
വിറ
പൂണ്ടു
.
പ്രത്തോറിയത്തെ
ചില്ലുവിളക്കിൽ
മഞ്ഞിന്റെയലകൾ
വിറങ്ങലിച്ചു
പടർന്നു
.
രാപ്പാടികൾ
നേർത്ത
ഈരടികൾ
ദുഖത്തോടെ
മീട്ടികൊണ്ടിരുന്നു
.
പീലാത്തോസ്
പ്രത്തോറിയം
കടന്നു
പുറത്തേക്കു
നടന്നു
.

ശാബത്തായതു കൊണ്ടു അകത്തു പ്രവേശിക്കാനാവാതെ നിന്ന പുരോഹിതന്മാരുടെയും പ്രീശന്മാരുടെയും ജനക്കൂട്ടത്തിന്റെയും അടുത്തേക്കു പീലാത്തോസ് അവനെ വരുത്തി . മുൾക്കിരീടം ചൂടി ചുവന്ന കുപ്പായം ധരിച്ചു അവൻ വന്നു . കിരീടത്തിന്റെ മുറിവുകൾ ഒലിപ്പിച്ച ചോര മുഖത്തും ചാട്ടവാറടി പൊടിച്ച ചോരകൾ കൈകാലുകളിലും ആയി അവൻ നിന്നു .

"ഇതാ ആ മനുഷ്യൻ "

"അവനേ കൊണ്ടുപോവുക . അവനെ കൊണ്ടുപോയി ക്രുശിക്കുക ."

അവർ ആർത്തലച്ചു .

"പെസഹാക്കു നിങ്ങൾക്കു വേണ്ടി ഒരാളെ ഞാൻ മോചിപ്പിക്കണമല്ലോ . നിങ്ങൾക്ക് ആരെ വേണം ,നിങ്ങളുടെ രാജാവായ യേശുവിനേയോ കൊലപാതകിയായ ബറാബാസിനെയോ "

"ബറാബാസിനെ മോചിപ്പിക്കുക . യേശുവിനെ ക്രൂശിക്കുക "

പെരുമഴപോലെ പ്രധാനാചാര്യമാർക്കൊപ്പം ജനക്കൂട്ടം ആർത്തട്ടഹസിച്ചു .

അവരുടെ പന്തങ്ങൾക്കുമീതെ , മഞ്ഞിനുമീതെ കിഴക്കു പെരുമീനുദിക്കുകയും ഒരു കിളി പാടികൊണ്ടെത്തുകയും തീനാളങ്ങൾക്കിടയിലെ നിഴൽ പിണഞ്ഞു പിരിഞ്ഞു ഇല്ലാതാവുകയുമായി . സെഹിയോൻ താഴ്‌വരയിൽ മനുഷ്യരിൽ നിന്നു ഓടിയൊളിച്ചു വരണ്ട പൊടിമണ്ണിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ പിടഞ്ഞ കുഷ്‌ഠരോഗിയെ മാറോടുചേർത്തു തലോടി സൗഖ്യമേകിയ സ്നേഹത്തെ ചവുട്ടി ഞെരിച്ചവർ അലറുകയായി .

" ഞങ്ങൾക്കു ഒരു നിയമമുണ്ട് . അതനുസരിച്ചു ദൈവപുത്രൻ എന്നവകാശപ്പെട്ട ഇവൻ മരിക്കുകതന്നെ വേണം ."

പ്രധാനാചാര്യന്മാർ പറഞ്ഞു .

പീലാത്തോസിന്റെ ഉള്ളിൽ കനലെരിഞ്ഞു .

അവൻ യേശുവിനെ പ്രത്തോറിയത്തു കൂട്ടി സ്വകാര്യമായി ചോദിച്ചു .

" നീ ആരാണ് "

യേശു മിണ്ടിയില്ല .

" നിന്നെ വിട്ടയക്കാനും വധിക്കാനും എനിക്കു അധികാരമുണ്ട് . എന്നോടു പറയുക "

" ഉന്നതങ്ങളിൽ നിന്നു നൽകപ്പെട്ടില്ലായിരുന്നെങ്കിൽ നിനക്കു എന്റെമേൽ അധികാരം ഒന്നും ഉണ്ടാകില്ലായിരുന്നു . "

പീലാത്തോസ് വിളറി . അവൻ പുറത്തേക്കു വന്നു .

വെളിയിൽ ബഹളവും ആക്രോശങ്ങളും വർധിച്ചിരുന്നു . പീലാത്തോസിനെ കണ്ടപ്പോൾ അവർ അലമുറയിട്ടു .

" അവനേ ക്രൂശിക്കുക . അവനേ ക്രൂശിക്കുക . "

"എന്ത് ? നിങ്ങളുടെ രാജാവിനെ കുരിശിൽ തറക്കണമെന്നോ ?" പീലാത്തോസ് ചോദിച്ചു .

" സീസർ അല്ലാതെ ഞങ്ങൾക്കു മറ്റൊരു രാജാവില്ല . സ്വയം രാജാവാകുന്നവൻ സീസറിന്റെ ശത്രുവാണ് ."

അതുകേട്ടപ്പോൾ പീലാത്തോസ് ഞെട്ടി .

അവൻ യേശുവിന്റെ മുഖത്തേക്കു നോക്കി .

കൃമിയായി ചുരുണ്ടുകൂടി അവൻ വിറ കൊണ്ടു .

അവരുടെ കഫം കാർക്കിച്ചു തുപ്പിയത് അവന്റെ മുഖത്തു ഉണങ്ങിയിരുന്നു .

" യൂദന്മാരുടെ രാജാവേ നിന്നെ അടിച്ചതാരെന്നു പ്രവചിക്കുക "

പരിഹസിച്ചുകൊണ്ടു കണ്ണുമൂടികെട്ടി കവിളത്തേൽപ്പിച്ച പ്രഹരത്തിന്റെ തിണർപ്പുകൾ ചോരപ്പാടുകൾക്കിടയിൽ തെളിഞ്ഞുനിന്നു .

ഇവനു വേണ്ടി സീസറിന്റെ വെറുപ്പ് സമ്പാദിക്കുകയോ ?! ഗവർണർ പദവി നഷ്ടപ്പെടുത്തുകയോ ? . ഒരിക്കലുമില്ല .

കനം തൂങ്ങുന്ന മനസ്സിനു ശാന്തിയേകാൻ താലത്തിൽ വെള്ളത്തിനു കല്പനയേകി .

" ഞാൻ കൃമിയാവുന്നു . മനുഷ്യരുടെയെല്ലാം നിന്ദാപാത്രമായി മാറിയിരിക്കുന്നു . "

പ്രവാചകന്റെ വാക്കുകൾ ആകാശത്തു ചിറകടിച്ചു .

എന്നാൽ യേശുവിന്റെ തീക്ഷ്ണമായ നയനങ്ങളോ പ്രപഞ്ചമാകെ കത്തിപ്പടരുകയായിരുന്നു . യാക്കോബിന്റെ കിണറിനു ചുറ്റും അത്‌ പ്രകാശം പരത്തി . സമരിയക്കാരി സ്ത്രി വിഷണ്ണയായി കിണറ്റിൻ പടവിൽ ഇരുന്നു . അപചയമായ ജീവിതത്തിൽ ശാന്തിയുടെയും സന്തോഷത്തിന്റെയും കുളിർനീർ പകർന്നു തന്ന നസ്രായേനെ അവൾ ഓർത്തു . ഇപ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത ചിറകടിക്കുന്നു . എന്റെ ഈശോക്കു എന്തു പറ്റി ?

കിണർ വെള്ളത്തിൽ ഇരുളിനിടയിൽ വെള്ളിരേഖ ജ്വലിക്കുന്നു .

ചെമ്പുനാണയം നേർച്ചയിട്ട പാവപ്പെട്ട വിധവ നിലവിളിച്ചു . നേർച്ചയും ബലിയുമല്ല കരുണയാണു ദൈവത്തിനു വേണ്ടതു എന്നു പറഞ്ഞ നിന്ദിതരുടെയും പീഡിതരുടെയും നാഥൻ എവിടെ ?. ചൂഷണം അനുഭവിക്കുന്ന ദരിദ്രന്റെയാണ് ഇഹത്തിലും പരത്തിലുമുള്ള ജീവിത സൗഭാഗ്യം എന്നു വെളിപ്പെടുത്തിയ ദേവനായി ഗാഗുൽത്തായിലേക്കുള്ള പാതയിലേക്കുള്ള ചരക്കല്ലുകൾ തേങ്ങുന്നു . കളപ്പുരകൾ കെട്ടിപൊക്കിനിറച്ചു ആനന്ദിച്ചവർക്കെതിരെ , പുരോഹിതദുഷ്പ്രഭുക്കൾക്കെതിരേ ആഞ്ഞു വീശിയ വിപ്ലവകൊടുംക്കാറ്റ് വീണ്ടും ചൂളം കുത്തുന്നു . വിധവ പീഡനങ്ങൾ ഏറ്റു വാങ്ങിയ നാഥനുമുൻപിൽ തലകുമ്പിട്ടു .

"ലാസർ , ലാസർ "

ജീവന്റേയും മരണത്തിന്റെയും നാഥൻ വിളിച്ചു . പിണഞ്ഞു ചുറ്റി ഒരു കുഴലിലൂടെ അനന്തതയോളം പകരവേ അഗാധതയിൽ നിന്നു അവൻ വിളികേട്ടു .

" ലാസർ , നീ പുറത്തു വരിക "

ജീർണ്ണിച്ചു തുടങ്ങിയ ശരീരം പൊതിഞ്ഞുകെട്ടിയ വെളുത്ത ശീലയോടെ മൂടി മാറ്റിയ കല്ലറ കടന്നു അവൻ വന്നു . മാർത്തയുടെയും മറിയത്തിന്റെയും അതിരറ്റ സന്തോഷത്തിൽ ഈശോ വിടർന്നു .

ഇപ്പോൾ പീലാത്തോസ് ഗബ്ബാത്തയിൽ (കൽത്തളത്തിൽ ) ന്യായാസനത്തിൽ ഇരുന്നു . ജനക്കൂട്ടത്തിന്റെ ബഹളം കൂടുകയാണ് . യേശുവിനെ ക്രൂശിക്കാൻ വിധിച്ചു പീലാത്തോസ് നിശ്വസിച്ചു . താലത്തിൽ എത്തിയ വെള്ളത്തിൽ അവൻ കൈകഴുകി . അവൻ ഉറക്കെ വിളിച്ചു പറഞ്ഞു .

"ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല ."

." അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ തലമുറ മേലും പതിച്ചുകൊള്ളട്ടെ "

പ്രധാനാചാര്യന്മാരും പുരോഹിതരും ജനക്കൂട്ടത്തോടൊപ്പം ധാർഷ്യത്തോടെ ആർത്തുവിളിച്ചു .

വെളുപ്പിനെ മാർത്ത വിളിച്ചുണുർത്തി യേശുവിന്റെ വിവരം അറിയിച്ചപ്പോൾ

ഓടിയെത്തിയ ലാസർ വേദനയുടെ ആഴത്തിൽ പൊട്ടിക്കരഞ്ഞു . മരണത്തെ ജയിച്ചവൻ മരണത്തിനായി വിധിക്കപ്പെടുന്നു !. ഇല്ല , ഒരിക്കലും നടക്കില്ല . എന്താണു സംഭവിക്കുക ? കാത്തിരുന്നു കാണുകതന്നെ .

കറചേരാത്ത രക്തത്തിന്റെ നിലവിളി യഹൂദർ വിളിച്ചുപറഞ്ഞതു പോലെ അവരെ ചുറ്റിപ്പിണഞ്ഞു . പിന്നീട് അധിനിവേശ ശക്തികൾ അധികം താമസിക്കാതെ യെരുശലേം ആക്രമിച്ചു . കല്ലിമേൽ കല്ലു ശേഷിക്കാതെ യഹൂദരുടെ മഹാദേവാലയം തകർക്കപ്പെട്ടു . പടയാളികളുടെ വാളിൽനിന്നു ജീവനു വേണ്ടി നിലവിളിച്ചുകൊണ്ടു ജനം പരക്കം പാഞ്ഞു .

എന്നാലോ , രാജ്യം നഷ്ട്ടപ്പെട്ടു ലോകം മുഴുവൻ ചിതറിത്തെറിച്ചയവർ പണവും പദവികളും നേടി സമുന്നതർ ആയി . ശാസ്ത്ര സാഹിത്യ തത്വശാസ്ത്ര മേഖലയിൽ അഗ്രഗണ്യർ യഹൂദരായി . എന്നാൽ ഹിറ്റ്ലറുടെ ഉദയത്തോടെ കൊടിയപീഡന ക്യാമ്പുകൾ അവർക്കായി തുറക്കപ്പെട്ടു . അവർ ജീവിതത്തിലെ എല്ലാ വേദനകളും അറിഞ്ഞു പിടഞ്ഞു പിടഞ്ഞു മരിച്ചു .

രണ്ടാം ലോഹമഹായുദ്ധ വിജയത്തിനു ശേഷം

· സഖ്യകഷികൾ യോഗം ചേർന്നു . യഹൂദരുടെ മഹാദുരന്തം അവർക്കു മുറിവേൽപ്പിച്ചു . മണ്ണിന്റെ മക്കളായ പാലസ്തീൻ ജനതയെ പുറംന്തള്ളി ഇസ്രായേൽ ദേശം സ്ഥാപിച്ചു അവർക്കു നൽകി .വീണ്ടും സാമ്പത്തിക ഉന്നതിയാർജ്ജിച്ച അവർ പല നേട്ടങ്ങളും കൊയ്തു ലോകത്തെ ഞെട്ടിച്ചു . ഇപ്പോൾ , നിലനിൽപ്പിനായി പോരാടുന്ന പലസ്തീൻ ജനതയെ കൊന്നൊടുക്കുന്നു .

അതിജീവിച്ച കൊറോണ മഹാമാരിക്കുമപ്പുറം കൊടിയ ദുരിതം വീണ്ടും അവരെ കാത്തിരിക്കുന്നു .അങ്ങിനെ പ്രസവിക്കാത്ത ഉദരങ്ങൾക്കും പാലൂട്ടാത്ത മുലകൾക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസം വന്നു . മലകളേ ഞങ്ങളെ വന്നു മൂടുവിൻ പർവൃതങ്ങളേ ഞങ്ങളെ വിഴുങ്ങുവിൻ എന്നു വിലപിച്ചു കൊണ്ടു ദൈവത്തിന്റെ തിരഞ്ഞെടുത്ത ജനം പതറിയും ചിതറിയും തേങ്ങും . എങ്കിലും ദൈവത്തിനു കരുണ കാണിക്കാതിരിക്കാൻ ആവില്ല .

കുരിശുമരത്തിന്റെ കൊടിയ ഭാരം പേറി യേശു വേച്ചു നടന്നു . ദേഹാസകലം രക്തമൊലിപ്പിച്ചു ആയാസപ്പെട്ടു നടക്കുന്ന ആ രൂപം കണ്ടപ്പോൾ മാഗ്ദലന മറിയത്തിനു സഹിച്ചില്ല . പരിസരം മറന്നു അവൾ പൊട്ടിക്കരഞ്ഞു . കൂടെയുണ്ടായിരുന്ന സ്ത്രീകളിലേക്കും കരച്ചിൽ പകർന്നു . യേശു അവരെ തിരിഞ്ഞു നോക്കി പറഞ്ഞു .

" യെരുശലേം പുത്രിമാരേ , നിങ്ങൾ എന്നെയോർത്തു കരയേണ്ട . നിങ്ങളേയും നിങ്ങളുടെ മക്കളെയും ഓർത്തു കരയുക ."

മഗ്ദലന മറിയത്തിന്റെ കണ്ണിൽ അന്നത്തെ സംഭവം തിരയടിച്ചു . ദാനിയേലിനോട് സംസാരിച്ചു കൊണ്ട്‌ ഉമ്മറത്തിരിക്കുകയായിരുന്നു .

ബാല്യകാല സുഹൃത്തായിരുന്ന അവൻ കഷ്‌ടപ്പാടുകളും ദാരിദ്രവും പറയുകയായിരുന്നു .

ഹേറോദോസ് രതിനിപുണനായി സമ്മാനിച്ച സ്വർണ്ണ മോതിരം അവനു കൊടുക്കാൻ തീരുമാനിച്ചു . അപ്പോഴാണ് അവർ ആർത്തലച്ചു വന്നത്‌. ലൈംഗിക കേളിക്കയായി മാളികയിൽ പുരോഹിതരും പ്രഭുക്കളും വരുമ്പോൾ കാണാതെ നടക്കുന്നവർ പിടിച്ചുകെട്ടി തെരുവിലേക്കു വലിച്ചിഴച്ചു .

തെരുവിലൂടെ നടന്ന യേശുവിനരികിലേക്കു അവളെ വലിച്ചെറിഞ്ഞു .

" ഗുരു , വ്യഭിചാരത്തിനിടയിൽ പിടിക്കപ്പെട്ടതാണിവളെ . മോശയുടെ നിയമ പ്രകാരം

ഇവളെ കല്ലെറിഞ്ഞു കൊല്ലട്ടേ ?"

യേശു കുത്തിയിരുന്നു പാതയിലെ പൊടിയിൽ എന്തോ എഴുതിക്കൊണ്ടിരുന്നു . അവൻ അവരെ നോക്കി പിന്നെ അവളെ നോക്കി . അവന്റെ കരുണാദ്രമായ ഹൃദയം പിളർക്കുന്ന കണ്ണുകളിൽ നിന്നു ഒരു സ്നേഹരശ്മി പൊട്ടി ഉള്ളിലാകെ പകരുന്ന പോലെ അവൾക്കു അനുഭപ്പെട്ടു . തന്റെ ജീവിതമോർത്തു പശ്ചാത്താപത്തിന്റെ മിഴിനീർ അവളിൽ നിറഞ്ഞു .

" നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം ഇവളെ കല്ലെറിയട്ടെ ."

യേശു തലയുർത്തി ശാന്തമായി പറഞ്ഞു .

ഓരോരുത്തരായി കല്ലുകൾ മെല്ലെ താഴയിട്ടു അകന്നു . അവസാനം യേശുവും അവളും മാത്രം ബാക്കിയായി .

" സ്ത്രീയേ നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു .

മേലിൽ പാപം ചെയ്യരുത് ."

" എന്റെ കർത്താവേ , എന്റെ ഈശോയേ "

അവളാ കാലുകളിൽ കെട്ടിപിടിച്ചു അടക്കിവെച്ചിരുന്ന കണ്ണുനീർ മുഴുവൻ ചൊരിഞ്ഞു .

പൊള്ളുന്ന വെയിലിൽ കനത്ത ഭാരം ചുമന്നു യേശു തളർന്നു . അവൻ മുട്ടു മടങ്ങി , നിലത്തേക്കു കുമ്പിട്ടു വീണു . വേറോനിക്കായ്ക്ക് അതു കണ്ടു സഹിച്ചില്ല . പടയാളികളുടെ ഇടയിലൂടെ അവൾ യേശുവിനരികിൽ ഓടിയെത്തി . യേശുവിന്റെ മുഖം രക്തത്താലും തുപ്പലാലും പൊടിയാലും നിറഞ്ഞിരിക്കുന്നു . അവൾ കൈലാസാൽ ആ മുഖം തുടച്ചു . യേശുവിന്റെ ദയവൂറിയ തീക്ഷ്ണ നയനങ്ങൾ അവൾക്കു ആശ്വാസം പകർന്നു . പടയാളികളാൽ തള്ളിമാറ്റപ്പെട്ടു പാതയോരത്തു അവൾ വീണെങ്കിലും ആ തുണിക്കഷ്ണത്തിൽനിന്നും ശാന്തിയുടെ കുളിർകാറ്റ് അവളെ പൊതിഞ്ഞു .

അവളാത്തുണി നിവർത്തി . ഹൃദയം ഏതോ അനുഭൂതിയിൽ നിറഞ്ഞൊഴുകുന്നു . എന്റെ ഈശോയുടെ മുഖം മായാതെ , ഒരിക്കലും മായാതെ തൂവാലയിൽ , ഹൃദയത്തിൽ , വെണ്മേഘങ്ങളിൽ പടർന്നുനിറഞ്ഞു .

ഗാഗുൽത്താ മല കയറുമ്പോൾ അമ്മക്കു കാലു കഠിനമായി വേദനിച്ചു . തദേവൂസ് പറഞ്ഞതു മകൻ ഇതുവഴി മുറിവേറ്റ ശരീരത്തിൽ ഭാരമേറിയ കുരിശുമായി വേച്ചു വേച്ചു കയറിയെന്നാണ് . ഉള്ളിൽ ഏതോ വേദന പടർന്നു കയറുന്നു . ഇനി എന്താവും ! എല്ലാ വേദനകളും സഹിച്ചു കാത്തിരുന്നത്‌ ഇതിനായിരുന്നോ ?.

വർഷങ്ങൾക്കപ്പുറം പ്രാത്ഥനയിൽ ദൈവദുതൻ ചിറകുവിരിച്ചു .

" നന്മ നിറഞ്ഞ മറിയമേ സ്വസ്തി. സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു . നീ ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും . അത്യുന്നതന്റെ പുത്രൻ എന്നവൻ അറിയപ്പെടും . "

" ഇതാ കർത്താവിന്റെ ദാസി . നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ "

അന്നങ്ങിനെ പറഞ്ഞുവെങ്കിലും പിന്നീട് പലതും അനുഭവിച്ചു . കഠിനമായ അപമാനത്താൽ നീറി പിടഞ്ഞു . ദൈവനിശ്ചയം പോലെ ജോസഫിന്റെ കരുത്തു താങ്ങായി .

അന്യനാട്ടിൽ വെച്ചു പേറ്റുനോവെടുത്തപ്പോൾ കയറികിടക്കായി ജോസെഫിന്റെയൊപ്പം പലയിടത്തും അലഞ്ഞുതിരിഞ്ഞു . അവസാനം ഒരു കാലിത്തൊഴുത്തു കിട്ടി .മഞ്ഞു പൊഴിയുന്ന രാത്രിയിൽ അവൻ ജനിച്ചു . അവനായി ഉദിച്ച നക്ഷത്രം കാലിത്തൊഴുത്തിനു ദീപ്തി ചൊരിഞ്ഞു . കച്ചിക്കുമീതെ പിള്ളക്കച്ചയിൽ പൊതിഞ്ഞു കൊടിയ തണുപ്പറിഞ്ഞു അവൻ കൈകാലുകളിളക്കി . രാത്രിഉറക്കത്തിൽ നിലാവിൽ കുളിച്ച സദ്‌വാർത്ത കേട്ട പാവപ്പെട്ട ആട്ടിടയർ ഓടിയെത്തി ഉണ്ണിയെ വണങ്ങി നിർവൃതിയണഞ്ഞു .

ഉണ്ണി പുഞ്ചിരി തൂകി അമ്മ അനുഭവിച്ച വേദനകൾ നിർവൃതിയാക്കി .

ആയാസപ്പെട്ടു നടക്കുന്ന അമ്മ വേഗത കൂട്ടിയപ്പോൾ തദേവൂസ് വീഴാതെ കൈയിൽ പിടിച്ചു . മുൻപിൽ അതാ ബഹളവും ആൾക്കൂട്ടവും . നടുവിൽ ഈശോ കുരിശുംതാങ്ങി പതുക്കെ നടക്കുന്നു .

" എന്റെ മോനേ , എന്റെ നാഥാ"

അമ്മ ഹൃദയം പൊട്ടി വിലപിച്ചു .

" നിന്റെ ഹൃദയത്തിലേക്കു ഒരു വാൾ തറച്ചു കയറും "

ശിശുവിനെ ദേവാലയത്തിൽ കാഴ്ച്ച വെച്ചപ്പോൾ കാത്തിരുന്ന വൃദ്ധനായ ശിമയോൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും അലയടിക്കുന്നു .

മകനേ , ഇതാ കർത്താവിന്റ ദാസി എന്നു വിളികേട്ടപ്പോൾ

തന്നെ എല്ലാ ദുഖങ്ങളും വേദനകളും സന്തോഷങ്ങളും

ഹൃദയം ആവാഹരിച്ചിരുന്നല്ലോ . വർഷങ്ങൾക്കു മുൻപ് പന്ത്രണ്ടോ പതിമൂന്നോ വയസ്സുണ്ടായിരുന്നപ്പോൾ നിന്നെ കാണാതായപ്പോൾ നെഞ്ചുരുകിയതു അമ്മക്കു ഓർമ്മ വരുന്നു . ജോസഫിന്റെ സംഘത്തിലും നീയില്ലായെന്നറിഞ്ഞപ്പോൾ ഉള്ളിൽ തീയാളി . ഞങ്ങൾ തിരികെ ദേവാലയത്തിലെത്തിയപ്പോൾ നിന്നെ കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല . പ്രധാനാചാര്യന്മാരുടെയും പുരോഹിതന്മാരുടെയും അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകൾക്കു മുൻപിൽ നീ പഠിപ്പിക്കുകയും തർക്കിക്കുകയും ആയിരുന്നല്ലോ .

" എന്റെ പിതാവിന്റെ കാര്യത്തിൽ ഞാൻ വ്യാപ്രതൻ ആവേണ്ടതല്ലേ "

എല്ലാ വേദനകളും ആകാംഷകളും ഇല്ലാതാക്കി നീ പറഞ്ഞ വാക്കുകൾ പൂർണ്ണമായി ഞാൻ ഉൾക്കൊണ്ടു മകനേ . നിന്റെ സ്‌നേഹം എത്ര തീവ്രമാണന്നു എനിക്കറിയാം മകനേ . കാനയിൽ അവരുടെ കല്യാണത്തിന് വീഞ്ഞു തീർന്നുപോയ വിഷമം മനസ്സിലാക്കി നിന്നോടു ഞാൻ അപേക്ഷിച്ചില്ലേ . നിന്റെ സമയം ഇനിയും ആയിട്ടില്ല എന്നു പറഞ്ഞുവെങ്കിലും നീ വെള്ളം വീഞ്ഞാക്കിയത്‍ എന്നോടുള്ള അഗാധമായ സ്‌നേഹം കൊണ്ടല്ലേ മകനേ .

ഇപ്പോൾ അമ്മ കിതച്ചുകൊണ്ട് ഓടി, കുരിശുപേറി നടക്കുന്ന ഈശോക്കു അരികിലെത്തി . പെട്ടെന്നു ഈശോ തിരിഞ്ഞു അമ്മയെ നോക്കി . അവരുടെ നിറഞ്ഞ കണ്ണുകൾ കൂട്ടിമുട്ടി . മുറിവുകളും ചോരയും കഫതുപ്പലുകളും നിറഞ്ഞ മുഖത്തേക്കു മുൾമുടി കിരീടത്തിൽ നിന്നും ഇനിയും രക്തം ഇറ്റു വീഴുന്നു .

എന്റെ മകനേ , ഇതെങ്ങിനെ എനിക്കു സഹിക്കാൻ ആവും ?

ഒരു ജന്മം മുഴുവന്റേയും പ്രാത്ഥനയും കാത്തിരിപ്പും ഇതിനായിരുന്നോ ?

ഇല്ല , എന്റെ മകൻ മരിക്കില്ല .

അവൻ പറഞ്ഞിരുന്ന പോലെ മരണത്തെ ജയിക്കുക തന്നെ ചെയ്യും .

ഈശോയുടെ കണ്ണുകൾ അമ്മയുടെ സ്നേഹവും വേദനയും മനസ്സിലാക്കുകയായിരുന്നു . തുറന്ന ആകാശത്തു വിടർന്ന ഭൂമിയിൽ അതിനേക്കാൾ വിലയേറിയ മുത്തില്ല . പിതാവേ , ഈശോ മിഴികൾ ഉയർത്തി . ഭൂമിയിൽ നീ എനിക്കു തന്നവരെയെല്ലാം ഞാൻ നിനക്കു തിരികെ ഏൽപ്പിക്കുന്നു . അവർ അങ്ങയുടേതായിരുന്നു . അങ്ങ് അവരെ എനിക്കു നൽകി . എനിക്കുള്ളതെല്ലാം അങ്ങയുടേതാണ് അങ്ങേക്കുള്ളതെല്ലാം എന്റേതും . ഞാൻ അവരിലും അവിടുന്നു എന്നിലും ആയിരിക്കുന്നു .

പടയാളികൾ അവിടത്തെ കുരിശിൽ തറച്ചു കുരിശുവാനത്തേക്ക് ഉയർത്തി . ആകാശത്തിനു താഴെ വിരിച്ചു നിന്ന കൈകളിൽ കഠിനമായ കഴപ്പും ശരീരാസകലം വേദനയുമായി അവൻ തേങ്ങി . അവൻ ഇരുട്ടു കയറുന്ന കണ്ണുകളോടെ താഴേക്കു നോക്കി . അവിടെ അവർ കൂട്ടം ചേർന്നു പരിഹസിച്ചു ചിരിക്കുന്നു .

" മരിച്ചവരെ ഉയിർപ്പിച്ചവനല്ലേ , ദൈവപുത്രനെങ്കിൽ പുല്ലുപോലെ കുരിശിൽ നിന്നെറങ്ങിവാടാ , ഞങ്ങളും ഒന്നു വിശ്വസിച്ചോട്ടെ ."

തുടർന്നു പൊട്ടിച്ചിരികൾ മുഴങ്ങി . കുറച്ചു മാറി കണ്ണീർ ഒഴുക്കുന്ന കുറച്ചുപേർ .

'അവർ എന്റെ വസ്ത്രങ്ങളെല്ലാം പങ്കിട്ടെടുത്തു ; എന്റെ അങ്കിക്കായി അവർ കുറിയിട്ടു.'

ഭൂമിയിൽ എനിക്കു ഉള്ളതെല്ലാം അങ്ങിനെ അവസാനിച്ചു .

കൈകാലുകൾ തളരുന്നു , ദേഹം വിറക്കുന്നു , നാവു വരണ്ടൊട്ടുന്നു .

" എനിക്കു ദാഹിക്കുന്നു ."

അറിയാതെ പറഞ്ഞു .

ചൊറുക്ക മുക്കിയ ഒരു നീർപ്പഞ്ഞി ഞാങ്കണയിൽ കെട്ടി അവർ ചുണ്ടോടുപ്പിച്ചു .

ഒന്നു രുചിച്ചു തലത്തിരിച്ചു .

കഠിനമായ വേദനയിൽ നിലവിളിച്ചു .

"ഏൽ ഏൽ ലാമാ ശബ്ദാനി"

(എന്റെ ദൈവമേ , എന്റെ ദൈവമേ എന്തിനെന്നെ കൈവെടിഞ്ഞു )

അനന്തരം തല ചായിച്ചു സർവ്വശക്തൻ ജീവൻ വെടിഞ്ഞു .

പൊടുന്നനവെ സൂര്യൻ കറുത്തിരുണ്ടു .

ആകാശം നിറം മാറി തെളിഞ്ഞ വേദനകൾക്ക് അപ്പുറം ഇരുളിൽ , പ്രപഞ്ചം മുഴുവൻ അസ്ഥിക്കഷണങ്ങളായി . പ്രേതാലയങ്ങൾ തുറക്കപ്പെട്ടു .

മഴഈയലുകളെ പോലെ ആർത്തിരമ്പി പ്രേതങ്ങൾ ഭൂമി മുഴുവൻ പതഞ്ഞുകൊണ്ടേയിരുന്നു .

മിന്നൽപ്പിണരുകൾ ഗാഗുൽത്തായിൽ പ്രകമ്പനം കൊണ്ടു . കൂറ്റൻ പാറകൾ പൊട്ടിപിളർന്നു . യെരുശലേം മുഴുവൻ നിലവിളികളും നിശ്വാസങ്ങളും പടർന്നുകൊണ്ടേയിരുന്നു . ദേവാലയത്തിലെ തിരശ്ശീല നെടുകെ പിളരുകയും പുരോഹിതവർഗം ഞെട്ടി വിറക്കുകയും ചെയ്യ്തു .

എന്തെന്നാൽ അവൻ മരണത്തെ ജയിച്ചിരിക്കുന്നു .

എന്തെന്നാൽ അവൻ ലോകത്തെ ജയിച്ചിരിക്കുന്നു .

എന്തെന്നാൽ അവന്റെ കാൽകീഴിൽ ദുഷ്ടശക്തി ഞെരിഞ്ഞമർന്നിരിക്കുന്നു .

മഞ്ഞും വെയിലും കാറ്റും മഴയും കുടഞ്ഞു കാലത്തിന്റെ തുടർച്ചയായ പരിണാമത്തിലൂടെ ലോകം മാറിക്കൊണ്ടേയിരുന്നു .

മുതലാളിത്ത്വ ശക്തികൾ ലോകം മുഴുവൻ പിടിമുറുക്കിയിരിക്കുന്നു . സ്‌നേഹം ഇല്ലാതായിരിക്കുന്നു . അപരനെ കടിച്ചുകീറി നേട്ടങ്ങൾ കൊയ്യണമെന്നു ഓരോത്തരും കരുതുന്നു . ഓരോ രാഷ്ട്രവും കരുതുന്നു .അതാണല്ലോ വുഹാനിലെ ലാബിലെ സൃഷ്ടിയിൽ കണ്ടത് . മനുഷ്യൻ മനുഷ്യനെ ഒന്നു നോക്കുവാൻ പോലും ഭയപ്പെടുന്ന മഹാമാരി ലോകം മുഴുവൻ ചിറകടിച്ചു . എങ്ങിനെയും ധനവും പ്രതാപവും നേടുക തന്നെ .

കാമത്തിന്റെ അഗ്നി ദിക്കുകളിൽ ചുര മാന്തി . നഗ്നത വെളിവാക്കുന്ന വിലയേറിയ നേർത്തവസ്ത്രധാരികളായ

യുവതികൾ മുലകളിലെയും വയറിലേയും നിതംബത്തിലെയും തുടകളിലെയും മാംസം ഇളക്കി ആറാടിക്കൊണ്ടേയിരുന്നു . കൊക്കെയിന്റെയും ചരസ്സിന്റെയും സ്കോച്ചിന്റെയും ലഹരി നടനമാടുമ്പോൾ അവർ പലരിലും പടർന്നുകയറി രതി താണ്ഡവമാടി . ചാറ്റ് റൂമുകൾ ഉണരുകയായി . കൊറോണ പേടിയില്ലാതെ അവിടെ ക്യാമിൽ ലൈംഗിക വൈകൃതങ്ങൾ കത്തിക്കയറുന്നു .

· വഴിവക്കിൽ ഒരു ചോരക്കുഞ്ഞു ഉറുമ്പു പൊതിഞ്ഞു കിടക്കുന്നു . ആരോ അവനെ ഉപേക്ഷിച്ചതാണ് . നേർത്ത ശബ്‌ദം ആവുന്നത്ര ഉയർത്തി , കൈകാലുകൾ ഇളക്കാനാവാതെ അതു മൃതിയുടെ മടിയിൽ കരഞ്ഞുകൊണ്ടേയിരുന്നു . അപ്പുറം ഗംഗയിൽ ബലിമന്ത്രങ്ങളില്ലാതെ ഹോമങ്ങളില്ലാതെ ഒരു വൃദ്ധന്റെ ശവം ഒഴുകി . കൊറോണ പിടിച്ചു മരിച്ച അയാളെ സംസ്കരിക്കാൻ സ്ഥലമില്ലാതെ ദഹിപ്പിക്കാൻ വിറകിനു പണമില്ലാതെ ഗംഗയിൽ ഒഴുക്കിയതാണ് . ഓളങ്ങളിൽ പൊങ്ങിയും ചുഴികളിൽ വട്ടം കറങ്ങിയും ഒഴുക്കിൽ അലിഞ്ഞും അയാൾ അങ്ങിനെ ഒഴുകികൊണ്ടേയിരുന്നു .

· വേദനയുടെ മൂടുപടം മാറ്റി പുലരി തുടിപ്പിൽ അവൻ അലിവോടെ പുഞ്ചിരിച്ചു .

· അദ്ധാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും വിശക്കുന്നവരുടെയും കൈപിടിച്ചു അവൻ വന്നു . ജ്വലിയ്ക്കുന്ന നക്ഷത്രമായി മിന്നൽപ്പിണറുകളായി ആഞ്ഞടിക്കുന്ന കൊടുംങ്കാറ്റായി അവൻ വന്നു . പാപപീഡകളാലും നേർച്ചകളാലും മനുഷ്യനെ ഞെരുക്കുന്ന മതങ്ങളെയും സാമ്പത്തിക രാഷ്ട്രീയ അധികാരങ്ങളെയും തച്ചു തകർത്തു അവൻ വന്നു .

· ഇലഞ്ഞിമര ചുവട്ടിൽ കീറിയ പാവാടയിട്ട പെൺകുട്ടി നിന്നു . പുലരിയുടെ തുടുത്ത കാറ്റ് കോടമഞ്ഞിലൂടെ ഊളിയിട്ടു മുഖത്തു തട്ടിയപ്പോൾ അവൾ എന്തെന്നില്ലാത്ത സന്തോഷത്തിൽ വിടർന്നു .

· " എന്താ കുട്ടിയേ ഇവിടെ ?"

· " ഇത്തിരി ഇലഞ്ഞിപ്പൂവ് പെറുക്കാൻ വന്നതാ ചേട്ടാ "

· " കുറച്ചു പൂവ് എനിക്കു തരുവോ കുട്ട്യേ"

· " ലേശം തരാം .പിന്നെ എനിക്കു മാല കോർക്കണം ചേട്ടാ "

· ഈശോ ചിരിച്ചു . കുട്ടി അതിൽ നിറഞ്ഞു .

· " നിന്റെ അച്ഛനാരാ കുഞ്ഞേ? "

· കുട്ടിയുടെ മുഖം ഇരുണ്ടു .

· " അച്ഛൻ പോയി . അമ്മ രാവിലെ പണിക്കുപോകും . പിന്നെ ചേട്ടാ ഞാൻ മാലകോർത്തു വഴിവക്കിൽ നിൽക്കും . എല്ലാ വണ്ടിക്കും കൈകാണിക്കും . ആരെങ്കിലും വാങ്ങിക്കും . ഇളയത്തുങ്ങൾക്കുഎന്തെങ്കിലും മേടിച്ചു കൊടുക്കണ്ടേ?"

· ഈശോ ചിരിച്ചു .

· കാലം ഇനിയും മാറും .നീ വളരും അമ്മയാവും മുലപ്പാൽ ചുരത്തും . വരാനിരിക്കുന്ന വിപ്ലവത്തിന്റെ കൊടുംങ്കാററ്

· നിന്റെ കണ്ണുകളിൽ ഞാൻ ചേർക്കുന്നു മകളേ .

· -~€£¥ ~-

·

Sent from my iPhone