Someone At Sometimes books and stories free download online pdf in Malayalam

Someone At Sometimes

ചില
നേരങ്ങളിലെ
ചിലർ
 

 

ചെറിയാൻ കെ ജോസഫ് PH NO 9446538009

 

 

തല വേദനിക്കുന്നു . ഒരു ചായ കിട്ടിയിരുന്നെങ്കിൽ !. കൊപ്രാ പാണ്ടിയിലെ കണക്കന്റെ പഴകിയ മുറിയിലിരുന്നു മനംമടുത്തു. കറുത്ത് ഇഴകൾ ദ്രവിച്ചുത്തുടങ്ങിയ ചൂരൽക്കെട്ടിയ മരക്കസേര വീണ്ടും മൂളിത്തുടങ്ങി . പൊടിപ്പിടിച്ച ലെഡ്ജറുകൾക്കു മുകളിൽ കംപ്യൂട്ടർ ചിരിക്കുന്നു . ഇന്നു പിടിപ്പതു പണിയുണ്ടായിരുന്നു . മെല്ലെ എണീറ്റു . എവിടെനിന്നോ മുത്തശ്ശൻ പൊട്ടിച്ചിരിക്കുന്നു . പൂപ്പൽ പിടിച്ച പഴകിയ ലെഡ്ജറുകൾക്കിടയിൽ നിന്നാവാം അല്ലെങ്കിൽ വിണ്ടുക്കീറി കുമ്മായം അടർന്ന ചുവരുകൾക്കിടയിലാവാം . ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാറേയില്ല . മുറി പൂട്ടി പുറത്തേക്കിറങ്ങി .

 

പുറത്തു കളത്തിലെ കൊപ്രയെല്ലാം കൂട്ടി കവറിട്ടു മൂടി പണിക്കാർ പോയിക്കഴിഞ്ഞു . മങ്ങിയ ഒരു പോക്കുവെയിൽ മാത്രം അവിടെ ചുറ്റിക്കറങ്ങി മൈതാനത്തേക്കിറങ്ങി കോടതിവളപ്പിൽ കയറി കുറ്റിക്കാട്ടിൽ തളർന്നു വീണു . ഗേറ്റിൽ തന്നെ രാംഗോപാൽ നിൽപ്പുണ്ടായിരുന്നു .

" സേട്ടു മുതലാളി ഇന്നു നേരത്തേ ഇറങ്ങിയല്ലോ . കൊച്ചിക്കു പോയതാവും , അല്ലേ ?"

അയാൾ ലോഹ്യം ചോദിച്ചു . സേട്ടുജി എവിടെ പോയെന്നു തനിക്കുപോലും അറിയില്ലല്ലോ .

അയാളോട് രാത്രി മുംബൈയിൽ നിന്നു ലോറി എത്തുമ്പോൾ ബംഗാളി പണിക്കാരെ വിളിച്ചു എണ്ണ കയറ്റാൻ ഏർപ്പാടാക്കി .

 

 

മൈതാനത്തിനും കോടതിക്കും ഇടയിലുള്ള നിരത്തിലൂടെ മെല്ലെ നടന്നു . വെളിച്ചം മങ്ങിയപ്പോൾ ക്രിക്കറ്റ് മതിയാക്കി കുട്ടികൾ പോയ മൈതാനത്തു ഇരുളിൻ ചുരുളുകളിൽ പടയാളികൾ മുരളുന്നു . പണ്ടു പണ്ടു ഈ മൈതാനം വലിയ ഒരു കുളമായിരുന്നു പോലും . അങ്ങിനെയിരിക്കെ ഒരിക്കൽ സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ പടവെട്ടുണ്ടായി . ശേഷക്രിയ ചെയ്യാതെ ശേഷമായ ശവങ്ങൾ പെറുക്കിക്കൂട്ടി ഈ കുളത്തിൽ മൂടി . കുളം നികരുകയും ജീവിത തൃഷ്ണ തീരാത്ത ആത്മാക്കൾ പാറിയലയുകയുമായി . ഏകാന്തതയുടെ വെളിച്ചം മുറ്റിയ നിമിഷങ്ങളിൽ അവ പറന്നുയർന്നു സമീപത്തെ തുമ്പികൾ പോലും പാറാത്ത പള്ളിപറമ്പിന്റെ അഗാധ നിശബ്ദതയിൽ കലർന്നു . ഫ്രഞ്ചുകാർ പണിത ആവേ മരിയ പള്ളിയുടെ ആനവാതിൽ വെറുതെ അടയുകയും തുറക്കുകയും ചെയ്‍തു കൊണ്ടേയിരുന്നു . പിന്നെയവർ നീതിയും സത്യവും നിയമവും വിധിയും മരവിച്ച കോടതിയുടെ മഞ്ഞച്ചുവരിൽ പറ്റിയലിഞ്ഞു . ഭ്രാന്തൻ ചിന്തകൾ മനസ്സിൽ പിന്നെയും ഇഴയാതിരിക്കാൻ അവൻ തലക്കുടഞ്ഞു. അപ്പോൾ കടൽ കടന്നെത്തിയ തണുത്ത കാറ്റ് ബോധധാരയെ അരുമയോടെ തലോടി .

 

 

പൊടുന്നനവേ കാലിൽ നിന്നും തരിപ്പ് ഇരച്ചുകയറുന്ന പോലെ . ഹൃദയം പടാ പടാ മിടിക്കുന്നു . ദേശാഭിമാനിക്കു മുൻപിൽ നിർത്തിയ ഓഡി കാറിൽ നിന്നു റസിയ ഇറങ്ങി . അവൾ ഇങ്ങോട്ടു തന്നെയാണല്ലോ വരുന്നത് .എത്ര നാളായി ഒന്നു മിണ്ടാൻ കൊതിക്കുന്നു . ഇന്നു എന്തെങ്കിലും മിണ്ടണം . ഇറുകിയ ജീൻസും അരക്കെട്ടു മറയ്ക്കാത്ത സ്ലീവ് ലെസ് ടോപ്പും അവളുടെ ശരീര വടിവിലും ഭംഗിയിലും ലഹരി നുരപ്പിക്കുന്നു .അവൾ തല വെട്ടിച്ചു സ്ട്രൈറ്റൺ ചെയ്‍ത മുടികളിളക്കി മൊബൈൽഫോണിൽ ആർക്കോ ചിരിമുത്തുകൾ വിതറി കടന്നുപോയി . ഒന്നു നോക്കുക പോലും ചെയ്തില്ല . നാവു വരളുന്നപ്പോലെ . നിരാശയോടെ തലക്കുടഞ്ഞു .

 

 

" എന്താണ്ടാ ഹമുക്കേ , അണ്ടി പോയ അണ്ണാനെക്കൂട്ട് ?"

ബീരാനിക്കാ . എപ്പോൾ വന്നു ?

ബീരാനിക്ക , മുത്തശ്ശൻ കണക്കൻ ആയിരുന്നപ്പോൾ കൊപ്രാപാണ്ടിയിൽ മൂപ്പനായിരുന്നു . മുത്തശ്ശന്റെ ഉറ്റ സുഹൃത്ത് . അന്നു മുത്തശ്ശന്റെ ഒഴിഞ്ഞ കസേരയിൽ ജോലിക്കു കയറിയപ്പോൾ തന്നോട് പൊട്ടിത്തെറിച്ചു .

"അനക്ക് എന്തിന്റെ നൊസ്സ് ആണ്ടടാ ഹിമാറേ , എഞ്ചിനീയറിംഗ് പാസ്സായിക്കഴിഞ്ഞു കണ്ടുപിടിച്ച ഒരു ജോലി ! "

പാസ്സായിട്ടു വർഷം ഒന്നായി . ജോലിക്കായി ഒരുപാടു ശ്രമിച്ചു . ഇവിടെ ജോലി കിട്ടണമെങ്കിൽ പണമോ സ്വാധീനമോ വേണം , അല്ലെങ്കിൽ പാർട്ടിക്കാരനാവണം . വിദേശത്തു പോകുവാനുള്ള സാഹചര്യവുമില്ല . അച്ഛൻ മരിച്ചുകഴിഞ്ഞു കണ്ടവന്റെ അടുക്കളയിൽ പണിയെടുത്തു അമ്മ എത്രകാലം കഷ്ടപ്പെടണം ? തളർന്നുകിടക്കുന്ന മുത്തശ്ശൻ , പഠിക്കുന്ന അനുജത്തി . ഇനിയും നോക്കിനിൽക്കണോ ?

 

റസിയ ഇപ്പോൾ ബൈക്കിൽ വന്ന ചെറുപ്പക്കാരനോട് എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു . മൈലാഞ്ചി ഇട്ട കൈവിരലുകൾ ബൈക്കിന്റെ സീറ്റിലമർത്തി അവൾ കുഴഞ്ഞാടുന്നതു കാണാൻ എന്തൊരു ഭംഗി .

" അല്ലാ സുബറേ , ജ്ജു വെറുതെ ഓളെ നോക്കി വെള്ളമിറക്കേണ്ട . ഓളിപ്പ സിനിമയിലും ആയി . എന്റെ കുഞ്ഞിപ്പാത്തൂന്റെ കൊച്ചുമോളല്ലേ ഓള് . പക്ഷേങ്കി വിത്ത് ഓവിലെ പാത്തൂന്റെ തന്നെ "

കണ്ണിറുക്കി ചിരിച്ചുകൊണ്ടയാൾ പറഞ്ഞു .

" അല്ലാ , നിന്റെ കല്ല്യാണം എന്തായി

മോനേ ?"

"എന്തോന്നു കല്ല്യാണമെന്റെ ബീരാനിക്കാ . പെണ്ണൊന്നും കിട്ടുന്നില്ല . ഇപ്പോൾ കുട്ടികളെല്ലാം പഠിപ്പും ജോലിയും ഉള്ളവരല്ലേ . ആർക്കാ ഇപ്പ കൊപ്രാ പാണ്ടിയിലെ ഗുമസ്ഥനേ വേണ്ടത് ? "

" സാരമില്ല . സമയമാവുമ്പോൾ എല്ലാം ശരിയാവും ആട്ടെ ,ചാത്തുവേട്ടനു ഇപ്പം എങ്ങിനെയുണ്ടെടോ ? കുറേ ആയി കണ്ടിട്ട്‌ "

മുത്തശ്ശൻ റയിൽവേലൈനിനു സമീപം തകരപ്പാട്ട കെട്ടി മറച്ച മുറിക്കുള്ളിൽ വെയിലിന്റെ ചൂടറിയാതെ , മഞ്ഞിന്റെ കുളിരറിയാതെ , സമയം പൂർണതയിലേക്ക് പകരുന്നതറിയാതെ ഞരങ്ങിയും തേങ്ങിയും കാലുകളാടുന്ന കട്ടിലിൽ പറ്റിച്ചേർന്നു കിടക്കുന്നു .

 

ഇപ്പോൾ റസിയ തിരികെ നടക്കുകയാണ് . ബീരാനിക്കയെ നോക്കി അവൾ കൈവീശിച്ചിരിച്ചു .

" പാത്തൂട്ടിയെപ്പോലെ "

ബീരാനിക്കായ്ക്കു സന്തോഷമായി .

 

പണ്ടു ബീരാൻ കൊപ്രാ പാണ്ടിയിൽ പണിക്കു ചേർന്ന കാലം . നിരത്തിലൂടെ പിടിവണ്ടിയും സൈക്കിൾറിഷോയും ഇടവിടാതെ ഓടിയ കാലം .

കൊപ്രാ പാണ്ടിയുടെ അരികിലൂടെ ഓവ് റോഡ് മുറിച്ചുകടക്കുന്ന കലുങ്കിനിപ്പുറം ഒരാൾക്കു കിടക്കാനാവുന്ന അഴുക്കുചാലിൻ തറ സിമന്റ് തേച്ചിരുന്നു . അവിടെയായിരുന്നു പാത്തൂട്ടിയുടെ സാമ്രാജ്യം . വൈകിട്ട് ആറാകുമ്പോഴേ പാത്തു സിൽക്ക് തെരുവിലെ കവലയിൽ കാത്തു നിൽക്കും . കസ്റ്റമേഴ്‌സ് വന്നാൽ കൂട്ടി ഓവിന്റെ തറയിലേക്ക് നടക്കും . കൺമുൻപിൽ നടക്കുന്ന ഈ അനാശാസ്യം ബീരാന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു . ഓൻ കറന്റ് ആപ്പീസിലെ ശശിയെകൊണ്ട് ആടെ തെരുവിളക്കിട്ടു . എന്നാലോ ഓളും ഓളുടെ കൈയാൾ കുണ്ടന്മാരും കൂടി അതെറിഞ്ഞുടച്ചു . തോൽവി സമ്മതിക്കാതെ പിന്നെ ഓൻ ആ തറയിൽ മുളകുപൊടി വിതറി , കുപ്പി പൊട്ടിച്ചു ചില്ലു ചിതറിച്ചു . അതിലൊന്നും ചീട്ടു കീറാത്തതിനാൽ ഏട് കുട്ടൻപിള്ളയോട് വിവരം പറഞ്ഞു .

 

 

അങ്ങനെയിരിക്കെ , ഒരു രാവിൽ , ഒരു തടിയൻ കുടവയറൻ പോലീസുകാരൻ സൈക്കളിൽ ഓവിലെത്തി . അന്ത്രു കണ്ടപാടെ ബീരാന്റെ അടുത്തേയ്‌ക്കോടി .

" ബീരാനിക്കാ , ഓളെ പൊക്കാൻ പോലീസെത്തി ."

അവർ നോക്കുമ്പോൾ പിടിവണ്ടിക്കാരൻ സുകു ഓവിലെ പാത്തൂന്റെ കിടപ്പറയിൽ നിന്നു മുണ്ടു മാടിക്കെട്ടി കലുങ്ക് ചാടിക്കടന്നു നിരത്തിലൂടെ മണ്ടുന്നു .

" കുടവയറൻ ഓനെ വിരട്ടി . ഓളെ ഇപ്പ പോക്കും "

അവർ ആകാംഷയോടെ കാത്തു നിന്നു .

കുറച്ചു സമയത്തിനു ശേഷവും അനക്കമൊന്നും കാണാത്തതിനാൽ ബീരാൻ സൈക്കിൾ എടുത്തു പോയി ലൈറ്റ് ഓവിലെക്കു തിരിച്ചു . തടിയൻ പോലീസ് ചാടിയെണീറ്റ് കാക്കി നിക്കർ വലിച്ചുക്കേറ്റി കലുങ്കിൽ നിന്നു കൂർമ്പൻ തൊപ്പിയെടുത്തു തലയിലേറ്റി സൈക്കളേറി പാഞ്ഞു . പാത്തുവോ , ഉറഞ്ഞുത്തുള്ളി നിരത്തിലിറങ്ങി . പാവാട അരയൊപ്പം പൊക്കി അവൾ അലറി .

" നായിന്റെ മോനേ , പൂതി തീർന്നില്ലങ്കിൽ വന്നു കടിക്കടാ . ഓൻ ഒളിഞ്ഞുനോക്കി കലിപ്പു തീർക്കുന്നു ! "

 

 

 

പിന്നെ കുറെയേറെക്കാലം ബീരാൻ പാത്തുവിനെ കണ്ടിട്ടേയില്ല . അങ്ങിനെയിരിക്കെ ഒരിക്കൽ ചാത്തുവേട്ടനൊപ്പം ബോംബെഹോട്ടലിൽ ചായക്കു പോയി . തിരികെ നടക്കുമ്പോൾ ചാത്തുവേട്ടനോടു പറഞ്ഞു .

" ഇനിയാകെ അമ്പതു പൈസയേയുള്ളൂ "

" അമ്പതെങ്കിൽ അമ്പത് . ങ്ങള് വരീ ."

കവലയിൽ ഇരുട്ടിൽനിന്നു ചാടി വീണ പാത്തു അയാളുടെ കൈ പിടിച്ചു വലിച്ചു . പാത്തുവിന്റെ തെറ്റിദ്ധാരണയിൽ അമ്പരന്നുപോയ ബീരാന്‍ സ്വപ്നാടനത്തിൽ എന്നപോലെ അവൾക്ക് പിന്നാലെ നടന്നു . അങ്ങിനെയങ്ങിനെ പാത്തുവിനു ബീരാനോട് പെരുത്തു ഇഷ്ടമായി , ബീരാനു പാത്തുവിനേയും പെരുത്തു ഇഷ്ടമായി . ആ ഇഷ്ടങ്ങൾ അവസാനം പാത്തു ചുമച്ചു ചുമച്ചു തുപ്പി തുപ്പി ചാകുന്നതു വരെ തുടർന്നു .

 

 

ബീരാന്റെ കഥകൾ രസത്തോടെ അയവിറക്കി ചെറൂട്ടിറോഡും സെൻട്രൽ മാർക്കെറ്റും നാലാം ഗേറ്റും പിന്നിട്ടു സിറ്റി സ്റ്റാൻഡിൽ എത്തി . എന്തോ വീട്ടിൽ പോകുവാൻ തോന്നുന്നില്ല . മിഠായി തെരുവിലൂടെ നടന്നു . തിരക്ക് ഇനിയും കുറഞ്ഞിട്ടില്ല . നിരത്തിലടിഞ്ഞ നിഴലിമേൽ നിഴലുകൾ അതിവേഗം പിണഞ്ഞു കൂടുന്നു . മുത്തശ്ശനു കുഴമ്പു വാങ്ങണമെന്നു പറഞ്ഞിരുന്നു . പോക്കറ്റിൽ ആകെ അറുന്നൂറു രൂപയുണ്ട് . കുഴമ്പു തേച്ചിട്ടും ഒരു കാര്യവും ഇല്ല . വോൾഗ ബാറിനു മുൻപിൽ നിന്നു . ഒരു മൂന്നു ത്രിഗുണൻ അടിച്ചാലോ ?. ഒന്നു പൂസായിട്ടു കാലം കുറെയായി .

 

മാനാഞ്ചിറ സ്റ്റാൻഡിൽ എത്തിയപ്പോൾ മഞ്ഞു പൊഴിയുന്ന ചെമ്പക പൂമൊട്ടുകൾ മെല്ലെ വിടർന്നു കുന്നിന്‍ച്ചെരുവിലെ ഇളംകാറ്റിൽ തലയാട്ടുന്നപോലെ !. കണ്ണുകളിൽ വിടർന്ന ചിരിയുമായി അവൾ !. ഈറൻ ചുണ്ടുകളിൽ കവിതയുമായി അവൾ !!. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നുനാലു തവണകളായി അവളെ കാണുന്നു . അപ്പോഴെല്ലാം നനുത്തു കൂമ്പിയ അവളുടെ മിഴികൾ വിടർന്നു അലൗകിക ശോഭ ഹൃദയത്തിലേക്കു പകർന്നിരുന്നു . പിന്നെ, എന്തോ മനസ്സിന്റെ ആഴത്തിലിറങ്ങിയ ഏതോ അനുരാഗത്തിന്റെ നിർവൃതി ചിലപ്പോഴൊക്കെ ചിറകടിക്കാറുണ്ട് . ആരാണിവൾ ? എവിടെ നിന്നാണിവൾ ?. ഇവിടെ എവിടെയോ ജോലിയാന്നെന്നു തോന്നുന്നു .

 

 

അപ്പോൾ വന്ന ബേപ്പൂർ ബസ്സിൽ അവൾ കയറി . തിരക്കിൽ തിക്കിത്തിരക്കി ആ ബസിൽ തന്നെ കയറിപ്പറ്റി .

" മുന്നോട്ടു നീങ്ങൂ, മുന്നോട്ട് "

കിളി പുറത്തുത്തട്ടി . മനപ്പൂർവം മുന്നോട്ടു നൂഴ്ന്നു നടന്നു . ഒടുവിൽ അവളുടെ പുറകിൽ എത്തി നിന്നു . തുളസി കതിർ ചൂടി വിതറിയ മുടിയിഴകൾ മുഖത്തുത്തലോടുന്നു . എന്തൊരു സുഗന്ധം !. പുഷ്പയിലെത്തിയപ്പോൾ തിരക്കു കൂടി . അവളെ കൂടുതൽ ചേർന്നു നിന്നു . വെളുത്ത ചുരിദാറിന്റെ താഴ്ത്തി വെട്ടിയ കഴുത്തിനുതാഴെ വടിവൊത്ത ചുമലിൽ ചൂടു നിശ്വാസം വീണു . വികാരങ്ങൾക്കു തീ പിടിക്കുന്നു . മുന്നോട്ടു എത്തിവലിഞ്ഞു കുനിഞ്ഞു നോക്കി . ഇളംകറുപ്പു നിറത്തിൽ ദൃഢമായ മൂലകൾ . കൈ താഴ്ത്തി മൃദുലമായ തുടയിൽ അമർത്തി . പിന്നെ പതുക്കെ മുലകളിൽ തട്ടി . അവൾക്കു രസിക്കുന്നുണ്ടാവണം . പക്ഷേ അവൾ രോഷത്തോടെ തിരിഞ്ഞുനോക്കി . പിറകിൽനിന്നു വന്ന ഉഗ്രൻ തള്ളിൽ ഉദ്ധരിച്ച ലിംഗം അവളുടെ നിതംബത്തിൽ അമർന്നു . അവൾ വീണ്ടും ദയനീയമായി നോക്കി . ആ മിഴികൾ നിറഞ്ഞൊഴുകുന്നു . വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു . നിറഞ്ഞ കുറ്റബോധത്താൽ പിന്നോട്ടു നടന്നു .

പിറകിൽ ഡോറിൽ നിന്ന കിളിയോട് പറഞ്ഞു .

" അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം ."

 

നിർത്തിയതു വട്ടക്കിണർ സ്റ്റോപ്പിലായിരുന്നു . എന്താ ചെയ്യുക ?. ഹൈവേയിലൂടെ മീഞ്ചന്തക്കു നടന്നു .

അവിടെ ഒരു പെൺകുട്ടി പാതവക്കത്തെ മതിലിൽ ചാരിനിന്നു ഏങ്ങിയേങ്ങി കരയുന്നു . കീറിത്തുന്നിയ പാവാടയുംബ്ലൗസും . മുഖം കരിയുംചെളിയും പിടിച്ചിരിക്കുന്നു . മെലിഞ്ഞു കറുത്ത അവൾ തീരാത്ത വേദനയിൽ തേങ്ങിക്കൊണ്ടേയിരുന്നു .

ഹിന്ദിക്കാരിയാണെന്നു തോന്നുന്നു .

" ക്യാ ഹുവാ ?"

" ഓള് അയാൾടെ ബെൻസിൽ ചാരി നിന്നിക്കി . അയാള് ഓളെ തച്ചിനു "

പോസ്റ്റിൽ മുട്ടു മടക്കി ചാരിനിന്നു സിഗരറ്റു പുക ചുരുളുകളായി അന്തരീഷത്തിൽ കലർത്തി ആസ്വദിക്കുന്ന സൺഗ്ലാസ് ധാരിയെ കാണിച്ചു അവിടെ നിന്നിരുന്ന ചെറുപ്പക്കാരൻ പറഞ്ഞു .

" ഇങ്ങു വരി , ഞാൻ എല്ലാം പിടിച്ചിനു ."

അവൻ മൊബൈലിൽ വീഡിയോ പിടിച്ചതു അഭിമാനത്തോടെ കാണിച്ചുതന്നു .

 

 

അവൾ മിന്നിത്തിളങ്ങുന്ന വെളുത്ത ബെൻസ്‌കാറിൽ ചാരിന്നിരുന്നു . ഏതോ കിനാവിന്റെ പൂക്കളായി ഒരു ചിരി അവളുടെ ചുണ്ടുകളിൽ വിരിഞ്ഞത് വീഡിയോയിൽ അവ്യക്തമായി തെളിഞ്ഞു . പൊടുന്നനവേ അയാൾ കടന്നുവന്നു അവളുടെ മുടി പിടിച്ചുവലിച്ചു തലയിൽ രണ്ടുമൂന്നടിച്ചു . പിന്നെ ഷൂവിട്ടകാലാൽ കുറേ ചവിട്ടി . അവൾ പൊട്ടിക്കരഞ്ഞു മതിലിനരികിലേക്കു ഓടി . ഓടിയടുത്തവരിൽ ചിലർ ചിരിയോടെ ആസ്വദിച്ചു , ചിലർ കൗതകത്തോടെ , ചിലർ നിസ്സംഗതയോടെ , ചിലർ വേദനയോടെ . പക്ഷേ ആരും ഒന്നും പ്രതികരിച്ചില്ല .

" കുറേയാൾ മൊബൈലിൽ പിടിച്ചിനു . പക്ഷേ വേറേ ആർക്കും തുടക്കം മുതലേ കിട്ടിയിട്ടുണ്ടാവില്ല ."

അന്തസ്സോടെയുള്ള അവന്റെ വാക്കുകൾ കേട്ട് അയാൾ സിഗരറ്റുകുറ്റി വിരലുകൾ കൊണ്ടു തെറിപ്പിച്ചു തിരിഞ്ഞുനോക്കി ഗൂഢമായി പുഞ്ചിരിച്ചു .

 

 

തലകുനിച്ചു തിരികെ നടന്നു . അറിയപ്പെടാത്ത ഏതോ രോഷം ഉള്ളിൽ തികട്ടുന്നു . നിരത്തുവക്കിൽ കിടന്ന കമ്പിക്കഷണം എടുത്തു തിരിഞ്ഞുനോക്കി . അവൻ കാറിൽ കയറാൻ തുടങ്ങുന്നു . എപ്പഴോ എങ്ങിനെയോ എത്തിയ കരുത്തിൽ ഓടിയടുത്തു കമ്പിക്കു അവന്റെ തലയ്ക്കു അടിച്ചു . തലപൊട്ടി ചോര ഒഴുകവേ ജീവിതത്തിൽ എപ്പോഴെങ്കിലും നന്മ ചെയ്‍ത സംതൃപ്തിയോടെ ബസ്‌സ്റ്റോപ്പിലേക്കു നടന്നു .

 

------ @@@ -------

 

Sent from my iPhone

പങ്കിട്ടു

NEW REALESED