Featured Books
  • SEE YOU SOON - 4

    നിർബന്ധപൂർവ്വം ഗൗരിക്ക് അല്പം വെള്ളം കുടിക്കാൻ കൊടുത്തപ്പോൾ...

  • ജെന്നി - 3

    ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന്...

  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

വിഭാഗങ്ങൾ
പങ്കിട്ടു

ജന്മാന്തരങ്ങൾ

ജന്മാന്തരങ്ങൾ

ചെറിയാൻ കെ ജോസഫ്

കുഞ്ഞു നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു . കണ്ണുകൾ ഇറുക്കെ അടച്ചു ചുണ്ടുകൾ വിടർത്തി കുഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു . തളർന്ന വെയിൽ മിറ്റത്തെ മാവിൻതലപ്പത്തെ പൂക്കളിൽ തൂങ്ങിനിന്നു . അമ്മ ഉദാസീനമായി കുഞ്ഞിനെ പാളിനോക്കി ജീൻസിന്റെ സിപ് കയറ്റി ചാറ്‌റൂമിൽനിന്നു മടിയോടെ ഇറങ്ങി . ഡിർട്ടിചാറ്റിലും ഐബാൾചാറ്റിലും ധാരാളം നഗ്നരായ മേറ്റ്സ് ഉണ്ടായിരുന്നു .മടുത്തപ്പോൾ ബാംഗ് മൈ വൈഫിന്റ സൈറ്റിൽ കയറി ഭർത്താവിനെ നോക്കി ഇരുത്തി പരപുരുഷനുമായി ബന്ധപ്പെടുന്ന ഭാര്യയുടെ വീഡിയോ കണ്ടിരിക്കുകയായിരുന്നു .ദേഷ്യം വരാതിരുക്കുമോ ,കുഞ്ഞു വീണ്ടും കരയുന്നു .

വെയിൽ ഒന്നും മിണ്ടാതെ തൊടിയിലേക്കിറങ്ങി . പൊള്ളുന്ന പൊടിമണ്ണ് ചികഞ്ഞു മടുപ്പോടെ ആകാശത്തേക്കുനോക്കി ശബ്‌ദം വീഴ്‌ത്തിയ പൂവങ്കോഴിയെ പിന്നിട്ട് ഉണക്കപുല്ലുപോലും കിട്ടാതെ തേങ്ങിയ പൂവാലിപ്പശുവിനെ കടക്കണ്ണെറിഞ്ഞതു നിരത്തിലേക്കിറങ്ങി .

മെല്ലെ ഒഴുകി കവലയിലെത്തി . വിളറിയ ആകാശിത്തിനോരത്തു ശിഥിലമായ രണ്ടു മേഘങ്ങൾ നിറം പകർന്നുകൊണ്ടിരുന്നു . ചായക്കടയിലിരുന്നു കുഞ്ഞാപ്പു പിളർന്ന വായിൽനിന്നൊലിച്ച മുറുക്കാൻ മറന്ന്

മാനം നോക്കി അമ്പരന്നു .അന്ത്യവിധി നാളിൽ ആകാശത്തു അടയാളങ്ങൾ പലതും കാണും . ചായക്കടയുടെ ഇരുണ്ട മൂലയിൽ കുഞ്ഞാപ്പു പുലമ്പിയത് കേൾക്കാൻ ഒരു പാറ്റയും കാലൊടിഞ്ഞ ബെഞ്ചിൽ പറ്റിയിരുന്ന ചിലന്തിയും ഉണ്ടായിരുന്നു .മാറാല നിറഞ്ഞ കടയിൽ മിക്കവാറും കുഞ്ഞാപ്പുവും വേദനയും തനിച്ചായിരിക്കും .എങ്കിലും അയാൾ വർഷങ്ങൾക്കു മുൻപ് കൊഴിഞ്ഞുപോയ ഉണ്ടക്കണ്ണൻ പോക്കറെയും നത്തുലോനയെയും എരുമരാമനേയും അങ്ങിനെ പഴയ ബെഞ്ചിൽ കുത്തിയിരുന്ന് സൊറ പറഞ്ഞും ചായ കുടിച്ചും സമയം കൊന്ന പലരെയുംഅറിയാറുണ്ട് ."കടയിലാരും വരാറില്ലേ "അവർ ചോദിക്കും ."കോള കുടിച്ചു ലേസ് തിന്നു മൊബൈലിലേൽ കളിച്ചു നടക്കുന്ന നാറികൾക്കു സമയം കിട്ടുമോ "വിളറിയ ആകാശത്തു നിഴലായി മേഘങ്ങൾക്കിടയിൽ അവർ ചിരിച്ചു .

ഇപ്പോൾ വെയിൽ നിരത്തിനൊരത്തെ തൊട്ടാവാടിപ്പടർപ്പുകളിൽ കത്തിക്കയറി .തൊട്ടാവാടിപ്പൂക്കളും കാക്കപ്പൂക്കളും വാടികൂമ്പവേ , ഇനിയും തോരാത്ത കുഞ്ഞിന്റെ കരച്ചിൽ അകലെ നിന്നെത്തവേ , പാറിപ്പടർന്ന മുടികളും കീറിപ്പിളർന്ന ചുണ്ടുകളും കത്തുന്ന മിഴികളുമായി പെൺകുട്ടി നിരത്തിലെത്തി. കുഞ്ഞാപ്പു നോക്കവേ അവൾ കടയിലേക്ക് നടന്നു."ചേട്ടാ ഒരു ചായ "

"കുട്ടി നീ ഏതാ ,എവിടാ വീട്‌ ,സ്ഥലവും കാലവും പോക്കാ ,ഇവിടെ കിടന്ന് കറങ്ങരുത് ". അവൾ ചെളി പിടിച്ച പാവാട പാദ ങ്ങളിൽനിന്നുയർത്തി ബെഞ്ചിലിരുന്നു. "ചായയൊന്നും ഇവിടില്ല . സമയം കളയാനാണ് ഞാനിവിടെ വരുന്നത് .പാലമില്ലാതിരുന്നപ്പോൾ ,കടത്തായിരുന്നപ്പോൾ നല്ല കച്ചവടമുണ്ടായിരുന്നു ."അവൾ നിസംഗതയോടെ നോക്കി .പിന്നെ അയാൾ പൂപ്പൽ പിടിച്ച ചായപൊടിയിട്ട ഡബ്ബ തപ്പിയെടുത്തു ."കടുംചായ തരാം " അവൾ പുറത്തു ഒഴുകുന്ന കാറുകളും അതിൽ പുതയുന്ന വെയിലും നോക്കിയിരുന്നു .അവൾക്കു പത്തൊമ്പതോ ഇരുപതോ പ്രായം വരും .മെലിഞ്ഞുണങ്ങിയ ശരീരത്തിലെ ബ്ലൗസും പാവാടയും പഴകിപിഞ്ചിയിരുന്നു .വിലകുറഞ്ഞ കല്ലുമാലയും പ്ലാസ്റ്റിക് വളകളും മാത്രമേ അവൾക്കു ആഭരണങ്ങളായി ഉണ്ടായിരുന്നുള്ളു .

"നിന്റെ അച്ഛനും അമ്മയുമെവിടെ "

കുഞ്ഞപ്പു ചോദിച്ചു .കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന ഭൂമി .മുകളിൽ കത്തിയൊലിക്കുന്ന സൂര്യൻ .ടാക്കൂർസിങ്ങിന്റെ ഗോതമ്പുവയലിൽ പണിയെടുക്കുണ്ടാവും അച്ഛനും അമ്മയും .പുലർച്ച തുടങ്ങി അന്തിയോളം .മേഘങ്ങൾ മറന്ന ആകാശത്തിനുതാഴെ കഴുകന്മാർ ചിറകടിച്ചുകൊണ്ടിരിക്കുകയായിരുന്നു .

കട്ടൻചായ കുടിക്കുന്നതിടയിൽ അവൾ ദയനീയമായി പറഞ്ഞു "എനിക്കു വിശക്കുന്നു "ഇവിടെ ഒന്നും ഇല്ല "അയാൾ പിറുപിറുത്തു

കാലാന്തരങ്ങളുടെ മുറിവുകൾ വിങ്ങിയ ഗാഗുൽത്തായിലെ ആകാശം പൊള്ളി . കുഴഞ്ഞ പോക്കു വെയിൽ വാടിയ നാലുമണിപ്പൂക്കളിൽ പിടയവേ ഓരം ചേർത്ത് നിർത്തിയ കാറിനുള്ളിൽ നിന്നും വലിച്ചെറിയപ്പെട്ടപോലെ അവൾ വീണു. നാലുമണിപ്പൂക്കൾക്കിടയിൽ മണ്ണിൽനിന്നും തലയുയർത്തിയ അവളുടെ കണ്ണുകളിൽ നിന്നും വേദനക്കപ്പുറം തീക്കനലുകൾ ചിതറി .

അവളുടെ കീറിയ ശരീരം കാണവേ കാറിനുള്ളിൽ അയാൾ ഉന്മാദലഹരിനുണഞ്ഞു . അവളെ കാറിനുള്ളിൽ വലിച്ചുകയറ്റിയപ്പോൾ മെലിഞ്ഞശരീരത്തിനു ഇത്ര ലഹരി കരുതിയിരുന്നില്ല .

അപ്പൂപ്പൻതാടികൾ പറക്കുന്ന ഇടവഴിയിലൂടെ ഉല്ലാസത്തോടെ അവൾ നടന്നു . നിലാവും മഞ്ഞും പതഞ്ഞ ഗോതമ്പുവയലുകൾ എന്തന്നില്ലാത്ത സുരക്ഷിതത്വം നൽകി .വിശാലമായ ഭൂമിക്കൊടുവിൽ ആകാശച്ചെരുവിലെ വെളിച്ചം കണ്ടവൾ തുടിച്ചു . ഇപ്പോഴോ ,വേദന അടക്കാനാവുന്നില്ല . നാലുമണിപ്പൂക്കളിൽ ഇരുന്ന് അവൾ തേങ്ങി .

മെഡിക്കൽകോളേജിലെ മോർചറി കാവൽകാരൻ നാരായണൻ വിളിച്ചു

" എടാ കുഞ്ഞാപ്പു"

കുഞ്ഞാപ്പു പുറത്തേക്കു തലനീട്ടി

നാടൻറാക്കിന്റെ കത്തുന്ന മണം."ചായ താടാ "

"ഒന്നുമില്ല "കുഞ്ഞാപ്പു തലയാട്ടി.

നാരായണൻ വെയിലേക്കു മുഷ്ടി ചുരുട്ടി ആഞ്ഞുവിളിച്ചു "ചായക്കടക്കാരെന്റെ മാർക്കടമുഷ്‌ടി അവസാനിപ്പിക്കുക "പിന്നെ കടക്കുള്ളിലേക്കു പാളിനോക്കി . പഴയ ടീവിയിൽ നേർത്തവസ്ത്രധാരികളായ യുവതികൾ ആടിത്തിമിർക്കുന്നു .മുലകളിക്കി അരക്കെട്ടുചുറ്റിച്ചു തുടകൾവിടർത്തി ചന്തികുലുക്കി ആടികൊണ്ടേയിരുന്നു.അപ്പോൾ അയാൾ തലേന്നുരാത്രി മോർച്ചറി വരാന്തയിൽ ,വിരലുകളില്ലാത്ത, ഹൃദയത്തിൽ കത്തികയറിയ, കണ്ണൂകൾ അടർന്നുവീണ,ലിംഗംമുറിഞ്ഞ ശവങ്ങളോടൊപ്പം റമ്മികളിച്ചതോർത്ത് ഊറിചിരിച്ചു.

അപ്പോഴും കുഞ്ഞിന്റെ കരച്ചിൽ കുന്നിറങ്ങി അവിടെയാകെ നിറഞ്ഞിരുന്നു . നാലുമണിപ്പൂക്കളിൽ ഇരുന്നവളോട് നാരായണൻ ചോദിച്ചു ."റാഹേൽ , റാഹേൽ നീ കരയന്നതെന്തിന്" ഹേറേദോസിന്റെ പടയാളികൾ വാളുമായി രണ്ടുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ പരതി വീടുകൾ കയറിഇറങ്ങുകയായിരുന്നു.

പാരിസിലെ തെരുവിലൂടെ ചോര ഒഴുകി ഒഴുകി അമ്മയുടെ കാൽപാദങ്ങളിൽ തട്ടി . ഇനിയും തോരാത്ത കണ്ണുകൾക്ക് മുൻപിൽ ചോര കണ്ട 'അമ്മ ഞെട്ടി. ഇന്നലെ കുഞ്ഞിനെ മാറിൽചേർത്തു വഴി മുറിച്ചു കടക്കുകയായിരുന്നു. പൊടുന്നനവേ രാജകൊട്ടാരത്തിലേക്കു വീഞ്ഞുമായി തിരക്കിട്ടു പാഞ്ഞ വണ്ടിതട്ടി കുഞ്ഞു തെറിച്ചു ചക്രത്തിനടിയിൽ തലചിതറി പിടഞ്ഞു. റൊട്ടിക്കു പകരം കേക്കുകഴിച്ചുകൂടേയെന്നു പട്ടിണിപാവങ്ങളോടു ചോദിച്ച രാജ്ഞിയ്ക്കുള്ള വീഞ്ഞായിരുന്നു അത്. നിർത്താതെ പാഞ്ഞ കുതിരവണ്ടിയിൽ നിന്നും ഭരണിതുളുമ്പി വീഞ്ഞ് തെരുവിലൂടെ ഒഴുകി .ഇന്ന് വിപ്ലവകാരികൾ കൊട്ടാരത്തിൽ ഒഴുക്കിയ ചോരയാണ് അമ്മയുടെ പാദങ്ങളിൽ മുട്ടിയത്.

നാലുമണിപ്പൂക്കളിൽനിന്നും അവൾ പിടഞ്ഞുണർന്നു . ചുമപ്പു നിറഞ്ഞ ചക്രവാകത്തിൽ വെയിൽ മയങ്ങി കിടക്കുകയാരിന്നു . അവളാവെയിലിലേക്കു പടർന്നേറി.

-----////-----

Sir,

ഒരു കഥ അയക്കുന്നു ph no 9446538009.മറുപടി തരണമേ

ചെറിയാൻ കെ ജോസഫ്

Federal bank

വളപട്ടണം കണ്ണൂർ

Sent from my iPhone